"ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.F.H.S.S Bekal}} | {{prettyurl|G.F.H.S.S Bekal}} | ||
{{PHSSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
10:15, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ | |
---|---|
വിലാസം | |
ബേക്കൽ ബേക്കൽ പി.ഒ, , കാസർഗോഡ് 671318 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04672237400 |
ഇമെയിൽ | 12007bekal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,കന്നട |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൃഷ്ണകുമാർ |
പ്രധാന അദ്ധ്യാപകൻ | ജയപ്രകാശ്.കെ |
അവസാനം തിരുത്തിയത് | |
10-01-2022 | 12007 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
'"ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അടയ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ.
"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ.
മുകളിൽ കൊടുത്ത രണ്ടു വാക്യവും വിദ്യാലയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നു.നമ്മളൊക്കെയും കാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.യാത്രയിൽ നമുക്ക് അറിവും അനുഭവവും ഉണ്ടാകുന്നു.ഇത്തരമൊരു അറിവിനും അനുഭവങ്ങൾക്കുമപ്പുറം ചാക്രികമായ അറിവിന്റെ കൊടുക്കൽവാങ്ങളുകൾക്ക് കൂടുതൽ സാധ്യതയൊരുക്കുന്ന അക്കാദമിക സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.ഈ ഭൂമിയിലുള്ള അറിവിന്റെ വെളിച്ചം അശരണരും ദുർബലരുമായ സാധാരണമനുഷ്യന് പകർന്നുനൽകിയതിൽ നമ്മുടെ സ്ക്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്.അധീശവർഗ്ഗത്തിന്റെ അടയാ ളമായിരുന്ന അറിവിനെ അധഃസ്ഥിതരുടെ പടവാളാക്കി മാറ്റുകയാണ് നാം ചെയ്തത്.മണ്ണിനോട് മല്ലിടുന്ന കൂലിവേലക്കാർക്കും കടലിനോട് പൊരുതുന്ന കടലിന്റെ മക്കൾക്കും ഒരു കാലത്ത് അപ്രാപ്യമായിരുന്ന വിദ്യയെ അവർക്കിടയിൽ സാർവ്വത്രികമാക്കുന്നതിൽ ഈ മാതൃസ്ഥാനം വലിയൊരു മുന്നേറ്റമാണ് നടത്തിയത്.
നാട്ടുകാരുടെയും മറ്റും അക്ഷീണപ്രയത്നത്തിന്റെ ഫലമായി 1925ലാണ് ബേക്കലിൽ ഒരു വിദ്യാലയം സ്ഥാപിതമാകുന്നത് .ഓലയും പുല്ലും മേഞ്ഞ ഒരു ഷെഡ്ഡിലാണ് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.അധികം താമസിയാതെ ഷെഡ്ഡ് തകർന്നു .പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള രണ്ടു വീടുകളിലായി സ്ക്കൂളിന്റെ പ്രവർത്തനം തുടർന്നു. പിന്നീട് കടപ്പുറത്തെ കാറ്റാടിത്തുരുത്തിന് സമീപം ഒരു പുതിയ ഷെഡ്ഡുണ്ടാക്കി സ്ക്കൂളിന്റെ പ്രവർത്തനം ആ ഷെഡ്ഡിലേക്കു മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി അതൊരു അപ്പർപ്രൈമറി സ്ക്കൂളായി മാറി.കാസറഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള വിദ്യാ ർത്ഥികളുടെ ഉപരിപഠനത്തെ പരിഗണിച്ച് വിശാലഹൃദയനും അക്ഷരസ് നേഹിയുമായ ഡോ.പി. ഗോപാലറാവു,, നിസ്വാർത്ഥനും പൊതുപ്രവർത്തകനുമായ ശ്രീ.രാമൻമാസ്റ്റർ,അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മൊഗ്രാൽ,ഫിഷറീസ് ഡിപ്പാർട്ടമെന്റ് ഇൻസ്പെക്ടർ ധൂമപ്പ,കടവൻ കണ്ണൻ,സി.കെ.അച്യുതൻ(അച്ചുമാഷ്) എന്നിവരുടെ കൂട്ടായ നേതൃത്വത്തിൽ നാട്ടുകാരുടെ ഭഗീരഥപ്രയത്നത്തി ന്റെ ഫലമായി 1953ൽ ഇതൊരു ഹൈസ്ക്കൂളായി മാറി.പരേതനായ ഡോ.പി.ഗോപാലറാവുസംഭാവനയായി നൽകിയ 3 ഏക്കർ 8 സെന്റ് സ്ഥലത്താണ് 1954ൽ സ്ക്കൂളിന് പുതിയ കെട്ടിടം പണിതത്. ഈ വിദ്യാലയത്തിന്റെ ശിരസ്സിലെ പൊൻതൂവലെന്നോണം 2004ൽ ഇതൊരു ഹയർസെക്കണ്ടറി സ്ക്കൂളായി മാറി.പ്ലസ് ടു സയൻസ്,കോമേഴ്സ് എന്നിങ്ങനെ രണ്ടു ബാച്ചുകളാണുള്ളത്.എസ്.എസ്.എ., ജില്ലാപഞ്ചായത്ത് എം.എൽ.എ,എം.പി.ഗ്രാമപഞ്ചായത്ത് തുടങ്ങിയ ഏജൻസികളുടെ നിസ്സീമമായ സഹകരണവും സഹായവും ഈ സ്ക്കൂളിന്റെ ഭൗതികപരിമിതികളെ മറികടക്കാൻ പി.ടി.എ.ക്ക് താങ്ങായി എന്നും ലഭിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ഒരു കംപ്യൂട്ടർ ലാബ്,വൃത്തിയും വെടിപ്പുമുള്ള അടുക്കള,ആകർഷകമായ ലൈബ്രറി,പരീക്ഷണങ്ങൾ ചെയ്യുന്നതിന് സൗകര്യമുള്ള സയൻസ് ലാബ് എന്നിവ നേടിയെടുക്കാൻ സ്ക്കൂളിനു കഴിഞ്ഞു.അറുപത് വർഷക്കാലത്തെ പ്രവർത്തനകാലയളവിൽ അക്കാദമിക-അക്കാദമികേതര രംഗങ്ങളിൽ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാൻ വിദ്യാ ലയത്തിന് കഴിഞ്ഞിട്ടുണ്ട്.മികവിൽ നിന്ന് നിറവിലേക്കുള്ള പ്രയാണത്തിൽ ഒരു നാടു മുഴുവൻ വിദ്യാലയത്തിനു താങ്ങായി നിൽക്കുന്നു.2014ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്രത്തിലാദ്യമാ യി നൂറുമേനി വിജയം വരിക്കാൻ സ്ക്കൂളിനു കഴിഞ്ഞു. അധ്യാപകരുടെ ത്യാഗപൂർണ്ണമായ അർപ്പണമനോഭാവവും പി.ടി.എ.കമ്മിറ്റിയുടെ നിതാന്തജാഗ്രതയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരിപൂർണ്ണ പിന്തുണയും വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ശ്രമവും കൂടിയായപ്പോൾ ഒരു നാടിന്റെ ചിരകാലസ്വപ്നമാണ് പൂവണിഞ്ഞത്.2015ലും 2016ലും എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം ആവ ർത്തിക്കാനും നമുക്ക് സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. 2017ൽ 99% വിജയം നേടി.89 കുട്ടികൾ പരീക്ഷ എഴുതി.88 കുട്ടികൾ പാസ്സായി.ഒരു കുട്ടി നിർഭാഗ്യവശാൽ തോറ്റുപോ യി. എങ്കിലും 8 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും 3 കുട്ടികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ്സും ലഭിച്ചു.എന്നാൽ 2018 ൽ വീണ്ടും 100% വിജയം തിരിച്ചുപിടിക്കാൻ കഴിഞ്ഞു.4 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്സും 2 കുട്ടികൾക്ക് 9 എ പ്ലസ്സും ലഭിച്ചു.അഞ്ചാം തരം മുതൽ പത്താം തരം വരെ കന്നഡ മീഡിയം ഉൾപ്പെടെ മൂന്ന് ഡിവിഷനുകളിലായി 313 കുട്ടികൾ ഇവിടെ പഠിക്കുന്നു.ഉള്ളടക്ക ത്തിലും പ്രയോഗത്തിലും സമീപനത്തിലും സാമൂഹികകാഴ്ചപ്പാട് സന്നിവേശിപ്പിച്ച ഒരു പാഠ്യപദ്ധതിയാണ് നാമിന്ന് സ്വീകരിച്ചിട്ടുള്ളത്.കേവല ജ്ഞാനസമ്പാദനത്തിനപ്പുറം ചലനാത്മകവും വികസനോന്മുഖവും പ്രശ്നങ്ങളെ മറികടക്കാനുള്ള പ്രായോഗികശേഷി നൽകുന്നതുമായ ഒരു സർഗ്ഗാത്മക പ്രവർത്തനമായി പഠനം മാറികയാണിവിടെ.ഈ ഒരു കാഴ്ചപ്പാട് അതിന്റെ അർത്ഥത്തിലും വ്യാപ്തിയിലും ഉൾ ക്കൊള്ളുകയും പ്രയോഗിക്കുകയുമാണ് അക്കാദമികസമൂഹം ചെയ്യേണ്ടത്.അതിനു പര്യാപ്തമായ വിധത്തിൽ വിദ്യാലയാന്തരീക്ഷം മാറേണ്ടതുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ 2016 മുതൽ 2019 വരെയുള്ള വിശദമായ വിദ്യാലയവികസന പദ്ധതി രൂപീകരിക്കുകയും അത് നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയവികസനസമിതി സജീവമായി പ്രവർത്തിച്ചുവരുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു മികച്ച ഓഫീസ് റൂം, വിശാലമായ സ്റ്റാഫ് റൂം,മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലുള്ള ഭക്ഷണശാല, വൃത്തിയുംവെടിപ്പുമുളള അടുക്കള തുടങ്ങിയവയുംവിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഗവൺമെന്റ് സ്ഥാപനം
ചിത്ര ശാല
ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/ദൃശ്യങ്ങളിലൂടെപ്രമാണം:Cam.jpeg
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
2009 - 10 | ജ്യോതി |
2010 - 11 | കാർത്യായനി |
2011 - 12 | ശാന്ത.കെ |
2012- 13 | വൽസല.സി.ഐ |
2013- 14 | പ്രേമരാജൻ |
2014 മുതൽ | ജയപ്രകാശ്.കെ |
2020 മുതൽ | തങ്കമണി വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.പി ഗോപാൽ റാവു(സ്ഥാപകൻ)
- കുഞ്ഞിരാമൻ(ശാസ്ത്രജ്ഞൻ)
- കിഷോർ കുമാർ (ഡോക്ടർ)
- പി.എ.ഇബ്രാഹിം (ബിസിനസ്സ്)
- സി.കെ.ശ്രീധരൻ (വക്കീൽ)
- എ.ബാലകൃഷ്ണൻ നായർ (റിട്ട.പോലീസ് ഓഫീസർ)
- അസീസ് അക്കര(ബിസിനസ്സ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4123661,75.0255023 |zoom=13}}