"ഗവ.എച്ച്.എസ്. എസ്.മാരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |

വരി 83: | വരി 83: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ഡോ. ചെല്ലപ്പൻ(ചീഫ് മെഡിക്കൽ ഓഫീസർ)
| *ഡോ. ചെല്ലപ്പൻ(ചീഫ് മെഡിക്കൽ ഓഫീസർ)

*എൻ.ഭാസ്ക്കരാനന്ദൻ
*ഡോ സി.പി.രാധ(സിവിൽ സർജൻ)
*ഡോ ഷാജി
*ഡോ രാമചന്ദ്രൻ
*ഡോ ശിവദാസൻ<br* | *എൻ.ഭാസ്ക്കരാനന്ദൻ
*ഡോ സി.പി.രാധ(സിവിൽ സർജൻ)
*ഡോ ഷാജി
*ഡോ രാമചന്ദ്രൻ
*ഡോ ശിവദാസൻ
*ശ്രീ സി കെ വിജയൻ(റിട്ട ജനറൽ മാനേജർ വ്യവസായ വകുപ്പ്) | ||
19:37, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്. എസ്.മാരൂർ | |

വിലാസം | |
പത്തന൦തിട്ട മാരുർ പി.ഒ, , മാരുർ 691524 , പത്തന൦തിട്ട ജില്ല | |
സ്ഥാപിതം | 01 - 07 - 1903 |
വിവരങ്ങൾ | |
ഫോൺ | 04734275373 |
ഇമെയിൽ | ghsmaroor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38089 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തന൦തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തന൦തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെസ്സി ഫിലിപ്പ് |
പ്രധാന അദ്ധ്യാപകൻ | ജെസ്സി ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
27-11-2020 | Ghsmaroor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

പത്തനാപുരം നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ' മാരൂർ .ഏനാദിമംഗലം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണിത്.
ചരിത്രം
അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ തൂവെളിച്ചത്തിലേക്ക് അനേകായിരങ്ങളെ കൈപിടിച്ചുയർത്തിയ വിദ്യാലയ മുത്തശ്ശിയാണ് മാരൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ. കൃത്യമായി പ്രായം നിർണ്ണയിക്കാൻ സാധിച്ചിട്ടില്ലായെങ്കിലും വിദ്യാഭ്യാസം സമൂഹത്തിലെ ചില പ്രത്യേകജനവിഭാഗങ്ങളുടെ മാത്രം അവകാശമായിരുന്ന കാലത്ത് കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഏതാണ്ട് 110 വർഷങ്ങൾക്കുമുമ്പ് (1904ലാണ് കുടിപ്പള്ളിക്കൂടം ആരംഭിച്ചതെന്ന് കരുതിപ്പോരുന്നു)ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിൻമുറക്കാരായ കൊച്ചുവിളവീട്ടിൽ കുടുംബാംഗങ്ങളിലൊരാളായ ശ്രീ കൊച്ചുമാധവൻ തുടങ്ങിവെച്ച കുടിപ്പള്ളിക്കൂടമാണ് ഇന്ന് വളർന്ന് ഹയർ സെക്കന്ററി സ്കൂളായി മാറിയിരിക്കുന്ന ഈവിദ്യാലയം.സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തെ ലക്ഷ്യംവെച്ചുകൊണ്ട് വെള്ളയാംകോട്ട് വീട്ടിൽ ശ്രീമതി കുഞ്ഞിപ്പെണ്ണ് എന്ന മഹതിയാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിയത്.
വിദ്യാലയം തുടങ്ങിയകാലത്ത് 80അടി നീളത്തിൽ അത്രയും തന്നെ നീളമുള്ള വരാന്തയോടുകൂടിയ ഓലഷെഡിന്റെ വലത്തേയറ്റത്തായിരുന്നു ഓഫീസുമുറി. ഒരുമേശയും ഒരു ബെഞ്ചും മാത്രമായിരുന്നു ഉപകരണങ്ങൾ. ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ്മയുടെ ചിത്രം ഭിത്തിയിൽ തൂക്കിയിരുന്നു.മുറിയുടെ ഒരുഭാഗത്ത് ഒരു തേര് വച്ചിട്ടുണ്ടായിരുന്നു. തെക്കോട്ട് 1 മുതൽ 4 വരെ ക്ലാസ്സുകൾ സ്ക്രീൻ ഉപയോഗിച്ച് വേർ തിരിച്ചിരുന്നു. സ്കൂളിന്റെ അപ്ഗ്രേഡിംഗ് 2 ഘട്ടങ്ങളിലായാണ് നടന്നത്.1907ൽ ഈസ്കൂൾ അപ്പർ പ്രൈമറി സ്കൂളായും 1980ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.ജില്ലയിൽ ആദ്യമായി കംപ്യൂട്ടർ വിദ്യാഭ്യാസം തുടങ്ങിയ ഏക സർക്കാർ വിദ്യാലയവും മാരൂർ ഗവൺമെന്റ് സ്കൂളാണ്.2005-2006 വർഷത്തിൽ 1വർഷം നീണ്ടു നിന്ന പ്രൗഢഗംഭീരപരിപാടികളോടുകൂടി സ്കൂളിന്റെ ശതാബ്ദി ആഘോഷിക്കുകയുണ്ടായി.ഒൗദ്യോഗികരംഗങ്ങളിലും കലാസാംസാകാരികരംഗങ്ങളിലുംഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രഗത്ഭരായ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ ന്ർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.
1903 ജൂലൈ മാസം ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 20-ാം നൂററാണ്ടിന്െ തുടക്കത്തിൽ കേവലം കുടിപ്പളളികുടമായി തുടങ്ങിയ മാരൂർ ഹൈസ്കൂശ് പല ഘട്ടങ്ങളിലായി എൽപി, യുപി തലങ്ങളിലൂടെ 1980 -ൽ ഹൈസ്കൂൾ ആയി മാറി.ഇന്ന് എല്ലാവിധ സൗകര്യങ്ങലുമുല്ല സ്കുൽ ആന്ന്.
ഭൗതികസൗകര്യങ്ങൾ
മുന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും എല്ലാവിധ സജ്ജീകരണങ്ങളുമുള്ള കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര സാമൂഹിക ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി മേളകളിൽ കുട്ടികളുടെ സാന്നിധ്യം
- പ്രവർത്തി പരിചയ മേളയിൽ സംസ്ഥാനതലം വരെ നേട്ടങ്ങൾ
- കലോൽസവത്തിൽ സാന്നിധ്യം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സമ്പൂർണ്ണ ഐ ടി സാക്ഷരതാ വിദ്യാലയം
- മാതൃഭൂമി സീഡ് - സീസൺ വാച്ചിൽ പുരസ്കാരം നേടിയ വിദ്യാലയം
- കൃഷി ഒരു സംസ്കാരമാക്കി സ്കൂളും പരിസരവും കാർഷിക സ്ഥലമാക്കുന്ന പ്രവർത്തനങ്ങൾ
- വാഴക്കൃഷിയിലെ വിജയം
- ജില്ലാസംസ്ഥാനതല മത്സരപരീക്ഷകളിൽ വിജയം നേടുന്ന വിദ്യാർത്ഥികൾ
- ഈവനിംഗ് ചിത്രരചനാ സ്പെഷ്യൽ പരിശീലനം
- നിയമബോധവൽക്കരണപ്രവർത്തനങ്ങൾ
- പെൺകുട്ടികൾക്ക് സാമൂഹ്യസുരക്ഷാബോധവൽക്കരണവും സ്വയരക്ഷാപരിശീലനവും.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ടി പി ദേവകി 'അമ്മ
ജി ഗോപിനാഥൻ നായർ
നാരായണൻ പോറ്റി
ജി സദാനന്ദൻ
സിദ്ധാദേവൻ
, പി ടി മാത്യു
, ഫിലിപ്പോസ് പൗലോസ്
ആനിക്കുട്ടി
ശാന്തമ്മ ജോൺ
രാജമ്മ വി . ആർ
ഇന്ദിര .എൻ
പി എ ഗീത
വിജയലക്ഷ്മി പി
ജോസ് .എ
ജലജ .എം
ഷൈലജ .എൽ
പരമേശ്വരൻ.കെ
സജീവ് .എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ചെല്ലപ്പൻ(ചീഫ് മെഡിക്കൽ ഓഫീസർ)
- എൻ.ഭാസ്ക്കരാനന്ദൻ
*ഡോ സി.പി.രാധ(സിവിൽ സർജൻ)
*ഡോ ഷാജി
*ഡോ രാമചന്ദ്രൻ
*ഡോ ശിവദാസൻ
*ശ്രീ സി കെ വിജയൻ(റിട്ട ജനറൽ മാനേജർ വ്യവസായ വകുപ്പ്)
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.156184" lon="76.810613" type="satellite" zoom="16" selector="no">
9.122245, 76.819378, ജി.എച്ച്.എസ്.മാരൂർ
9.1259, 76.818906, ജി.എച്ചി.എസ്.മാരൂർ
</googlemap>