"ഗവ. യു.പി.എസ്. നിരണം മുകളടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 147: | വരി 147: | ||
|} | |} | ||
|} | |} | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== |
12:59, 24 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു.പി.എസ്. നിരണം മുകളടി | |
---|---|
വിലാസം | |
നിരണം ഗവ. യു.പി.എസ്. നിരണംമുകളടി,നിരണം സെൻട്രൽ പി ഒ, തിരുവല്ല , 689629 | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04692747635 |
ഇമെയിൽ | mukalady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37264 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-10-2020 | Mukalady37264 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
"വാനുലകിന് സമമാകിന നിരണം ദേശം" എന്ന് കണ്ണശ്ശകവികൾ പാടി പുകഴ്ത്തിയതും പരിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പർശത്താൽ പരിപാവനമാക്കപ്പെട്ട നിരണം ദേശത്തെ ഏക സർക്കാർ വിദ്യാലയമാണ് ഗവ .യു .പി സ്കൂൾ നിരണം മുകളടി . വിവിധ രീതിയിലുള്ള പരമ്പരാഗത പഠന സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും 1919 വരെ ഔ ദ്യോഗികമായ ഒരു വിദ്യാഭ്യാസ സ്‌ഥാപനം ഉണ്ടായിരുന്നില്ല . ഈ കുറവ് മനസ്സിലാക്കിയ ഏതാനുംപേർ ഇലഞ്ഞിക്കൽ ജോൺ വക്കീലിനെ സമീപിച്ചു ബുദ്ധിമുട്ട് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി അദ്ദേഹം സർക്കാരിൽ സ്വാധീനം ചെലുത്തി ഒരു സർക്കാർ സ്കൂൾ ഇവിടെ അനുവദിപ്പിച്ചു. അദ്ദേഹത്തിൻെറ സ്വന്തം പേരിലുള്ള മുകളടി മാലിക്ക് അമ്പതു സെൻറ് സ്‌ഥലം ദാനമായി നൽകി. ഇവിടെ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ചു. 1919 -ൽവിദ്യാലയം ആരംഭിച്ചു.
2019 ൽ ശതാബ്‌ദിയിലെത്തിയ സ്കൂളിന് ബഹു തിരുവല്ല എം ൽ എ അഡ്വ. മാത്യു ടി തോമസ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തോടെ അറിവിന്റെ ദീപസ്‌തംഭമായി പ്രശോഭിക്കുന്നു.
=സ്കൂൾ ഉദ്‌ഘാടനം ==06/08/2020 വ്യാഴാഴ്ച ബഹുമാനപ്പെട്ട തിരുവല്ല എം.എൽ.എ അഡ്വ.മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു
ഭൗതികസൗകര്യങ്ങൾ
എട്ട് ക്ലാസ് മുറികളോടു കൂടിയ പുതിയ ഇരുനില കെട്ടിടം . നൂറു വർഷങ്ങൾ പിന്നിട്ട സ്കൂൾ ഹാൾ . കമ്പ്യൂട്ടർ ലാബ്,അടുക്കള,ശുചിമുറികൾ,വാൻ ഷെഡ്,കെ .ജി. എ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചി നൽകിയ സ്കൂൾ ബസും, സീസോ,ഊഞ്ഞാൽ ,സ്ലൈഡ് തുടങ്ങിയ കളി ഉപകരണങ്ങളും ഉൾപ്പെടെ മെച്ചപ്പെട്ട ഭൗതീക സാഹചര്യങ്ങൾ ഇന്ന് സ്കൂളിനുണ്ട് . .==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം== 2020 ഒക്ടോബർ 12 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് ബഹു .മുഖ്യ മന്ത്രി ശ്രീ .പിണറായി വിജയൻ നടത്തിയ ഹൈടെക് സ്കൂൾ -ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം കാണുവാനുള്ള ക്രമീകരണങ്ങൾ സ്കൂളിൽ സജ്ജീകരിച്ചു .എസ് .എം .സി ചെയർപേഴ്സൺ ശ്രീമതി .ഗീത പി. ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി രശ്മി സി നായർ ( ടീച്ചർ-ഇൻ -ചാർജ്) സ്വാഗതം ആശംസിച്ചു. ബഹു .വാർഡ് മെമ്പർ ശ്രീമതി ജോളി വർഗീസ് സ്കൂൾ തല പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം നിർവ്വഹിച്ചു .വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച എല്ലാ കുട്ടികളും രക്ഷിതാക്കളും തത്സമയ പ്രഖ്യാപനം ടി വി യിൽ കൂടി കാണുകയും ഫോട്ടോകൾ പങ്കുവയ്ക്കുകയും ചെയ്തു
മികവുകൾ
2012 -2013 അധ്യയന വർഷം മുതൽ തുടച്ചയായി ലഭിക്കുന്ന പ്രൈമറി സ്കോളർഷിപ്പുകൾ മുകളടിയുടെ അക്കാദമിക മികവിന് ഉത്തമ ഉദാഹരണമാണ്. വിവിധ വർഷങ്ങളിൽ വിദ്യാർഥികൾക്ക് ലഭിച്ചിട്ടുള്ള ഇൻസ്‌പർ അവാർഡുകൾ ,ന്യൂമാത്‍സ് ജില്ലാതല പങ്കാളിത്തം,പൂർവ വിദ്യാർഥികൾക്ക് ലഭിക്കുന്ന ഉന്നതപഠന മേഖലയിലെ മികച്ച വിജയങ്ങൾ ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ തുടങ്ങിയവ പാഠ്യമേഖലയിലെ വിജയങ്ങൾ ആണെങ്കിൽ പാഠ്യേതരമേഖലയിലും കുട്ടികൾ മികവ് പ്രദർശിപ്പിക്കുന്നു . പ്രവർത്തി പരിചമേളകളിൽ വർഷാവർഷങ്ങളിലെ വിജയങ്ങൾ,യു പി തലത്തിൽ ഉപജില്ലയിൽ ലഭിച്ച ഉന്നത സ്‌ഥാനം ,യുവജനോത്സവത്തിലെ വിജയങ്ങൾ,വിവിധ സംഘടനകൾനടത്തുന്ന കലാമത്സരങ്ങളിലെ വിജയങ്ങൾ എന്നിവ ഓരോ കുട്ടിയിലും ഒളിച്ചിരുന്ന സർഗ്ഗവാസനകളേയും പഠനമികവുകളേയും പരിപോഷിപ്പിച്ചതുകൊണ്ട് നേടിയവയാണ്
മുൻസാരഥികൾ
ശ്രീമതി.ഏലിയാമ്മ ജോർജ്
ശ്രീമതി .മിനികുമാരി വി. കെ ,2004 -2020 (ബഹു. എ.ഇ.ഒ തിരുവല്ല )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ഇ.ജോൺ ജേക്കബ് ഇലഞ്ഞിക്കൽ (മുൻ കേരള ഭക്ഷ്യ വകുപ്പ് മന്ത്രി )
- പ്രൊഫ.ഇ.ജോൺ ജേക്കബ് ഇലഞ്ഞിക്കൽ വെളിയത്
- റവ.ഫാ.ഇ.പി.ജേക്കബ് (റിട്ട.പ്രധാനാദ്ധ്യാപകൻ ,സെൻറ് മേരിസ്,നിരണം )
- ശ്രീ. കെ. ജി ഏബ്രഹാം കാട്ടുനിലത്ത് പുത്തൻപറമ്പിൽ (ചെയർമാൻ,കെ. ജി .എ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചി )
- പ്രൊഫ .അലക്സാണ്ടർ. കെ .സാമുവേൽ, കാട്ടുനിലത്(റിട്ട .പ്രിൻസിപ്പൽ , സെൻറ് തോമസ് കോളേജ് കോഴഞ്ചേരി
- ശ്രീ ഏബ്രഹാം കെ. ജി പള്ളിച്ചിറ കുന്നേൽ (റിട്ട. പ്രധാനാധ്യാപകൻ )
- ശ്രീ .പി.ജി.കോശി പുരയ്‌ക്കൽ (റിട്ട .പ്രധാനാദ്ധ്യാപകൻ ,സെൻറ് മേരിസ് നിരണം )
- റവ .ഫാ .തോമസ് പുരയ്‌ക്കൽ ...
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഗാന്ധിജയന്തി എന്നീ ദേശീയോത്സവങ്ങളും ഓണം,ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളും കെങ്കേമമായി ബഹുജനപങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. വായനവാരം നിരണം വിജ്ഞാൻ വികാസ് ഗ്രന്ഥശാലയുടെ പങ്കാളിത്തത്തോടെ വായനോത്സവമായി ആഘോഷിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയുള്ള എല്ലാ അക്കാദമിക പ്രാധാന്യമുള്ള ദിവസങ്ങളും ആസൂത്രണങ്ങളോടെ അതാത് ക്ലബ്ബുകളുടെ ചുമതലയിൽ പി ടി എ യുടെ സഹകരണത്തോടെ സ്കൂൾ അസ്സംബ്ലിയിലും ഉച്ച ഭക്ഷണ ഇടവേളയിലുമായി ആചരിക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പാക്കുന്നു ഓരോ വർഷത്തിൻറെയും പ്രാധാന്യത്തിനനുസരിച്ചുള്ള പേരുകൾ നൽകുന്നു . ദിനാചരണങ്ങളിൽ ലഭിക്കുന്ന സ്കോർ ഗ്രൂപ്പിന് നൽകുന്നു സ്കോർ ബോർഡിൽ രേഖപ്പെടുത്തുന്നു വിജയികൾക്ക് സമ്മാനം നൽകുകയും ഗ്രൂപ്പിന് വാർഷികദിനത്തിൽ ട്രോഫികൾ സമ്മാനിക്കുകയും ചെയ്യുന്നു.
ഹിന്ദി വാരാഘോഷം സെപ്റ്റംബർ 14 ഹിന്ദി വാരാഘോഷമായി ആഘോഷിച്ചു.ഹിന്ദി ദിന പോസ്റ്റർ , ഹിന്ദി ദിന ക്വിസ്, പദ്യം ചൊല്ലൽ, ബാഡ്ജ് നിർമ്മാണം, വിവരണം എന്നിവ നടത്തി.
അദ്ധ്യാപകർ
ശ്രീമതി രശ്മി.സി.നായർ( ടീച്ചർ- ഇൻചാർജ് ),
ശ്രീമതി ബിന്ദു ഫിലിപ്പോസ്
ശ്രീമതി ഉഷാകുമാരി.എസ്സ്
ശ്രീമതി ശ്രീജ.ടി
ശ്രീമതി ഉഷാകുമാരി.ടി.വി
ശ്രീമതി ഷാൻറ്റി.പി
ശ്രീമതി ശാരിദാസ് .സി.എം
ശ്രീമതി അജിത. ജി (പ്രീ -പ്രൈമറി )
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
പ്രതിമാസപത്രം ഓരോ അദ്ധ്യാപകരുടേയും നേതൃത്വത്തിൽ പുറത്തിറക്കാറുണ്ട്. സ്കൂൾ വാർത്തകൾ,കുട്ടികളുടെ സൃഷ്ടികൾ, അറിയിപ്പുകൾ എന്നിവയുൾപ്പെടുത്തി അസ്സംബ്ലിയിൽ പ്രകാശനം നടത്തുകയും,കുട്ടികൾക്ക് വായനക്കായി സ്കൂൾ വായനശാലയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു .
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്‌ഥിതിദിനത്തോടെ ആരംഭിക്കുന്നു .ജൈവവൈവിധ്യ ഉദ്യാന പരിപാലനം ,വൃക്ഷതൈനടീൽ, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ , സ്കൂളിനെ പരിസ്‌ഥിതി സൗഹൃദമായി സംരക്ഷിക്കുവാൻ ശ്രദ്ധിക്കുക എന്നീ പ്രവർത്തങ്ങളിലൂടെ ഭൂമീമാതാവിനെ സംരക്ഷിക്കുവാനുള്ള ബാലപാഠങ്ങൾ അഭ്യസിപ്പിക്കുന്നു .
- പഠന യാത്ര
ക്ലബുകൾ
അവധിക്കാല എസ്. ആർ. ജി കൂടുമ്പോൾ തന്നെ മുൻ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ,പുതിയ വർഷത്തെ ആസൂത്രണങ്ങൾ നടത്തുകയും ചെയ്യാറുണ്ട് .ക്ലബ് ചുമതലകൾ അദ്ധ്യാപകർ സ്വയം ഏറ്റെടുക്കുകയും ഭംഗിയായി നടത്താനുള്ള ക്രമീകരങ്ങൾ നടത്തുകയും ചെയ്യും .സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച തന്നെ ടാലെന്റ്റ് ലാബ് വിലയിരുത്തി കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും ,കുട്ടികൾ താല്പര്യപ്പെടുന്നത് പരിഗണിക്കുകയും ചെയ്യുന്നു .പ്രതിശാഭാശാലികളായ കുട്ടികൾ വ്യത്യസ്ത ക്ലബ്ബുകളിൽ പ്രവർത്തിക്കുന്നു ക്ലബ്ബുകളിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ അംഗങ്ങൾ ആയിരിക്കും .ഓരോ ക്ലബ്ബിലും രണ്ട് അദ്ധ്യാപകർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സഹായിക്കുന്നു . യു .പി ക്ലാസ്സിലെ കുട്ടികളായിരിക്കും ഭാരവാഹികൾ .HM ക്ലബ് പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യുന്നു
വിദ്യാരംഗം കലാ സാഹിത്യവേദി
- വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഈ വർഷവും പരിമിത സാഹചര്യങ്ങളിലും നടന്നു വരുന്നു. സാഹിത്യ വേദിയുടെ സ്കൂൾതല സംഘടക സമിതി അംഗങ്ങളെ ജൂൺ മാസത്തിൽ തന്നെ തിരഞ്ഞടുത്തു. ജനറൽ. കൺവീനർ,,-ഹെഡ് മിസ്ട്രെസ്, ജോയിന്റ് കൺവീനർ -ഉഷ കുമാരി. എ സ്, സെക്രട്ടറി -നവ്നീത് ആ ർ. കുറുപ്പ്, ജോയിന്റ് സെക്രട്ടറി -ആർച്ച. ടി. മുരളി, ആരോൺ.പി.ഏബ്രഹാം.മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികളും ഇതിലെ അംഗങ്ങൾ ആണ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - മലയാളം പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരും. 1,2 ക്ലാസ്സ്‌കൾക്കു സ്കൂൾ തലവും,3,4ക്ലാസ്സ്‌കൾക്കു പഞ്ചായത്ത് തലവും,5,6,7ക്ലാസ്സ്‌കൾക്കു ഉപജില്ലാ തലത്തിലും ആണ് പരിപാടികൾ സംഘടിപ്പിക്കുക. ഈ. വർഷം സ്കൂൾ തലത്തിൽ മാത്രമേ വായനവാരം നടത്താൻ സാധിച്ചൊള്ളൂ. ജൂൺ 19 വായന ദിനാചാരണ ത്തിന്റെ ഭാഗമായി കുട്ടികൾക്കു ആവശ്യമുള്ള പുസ്തകങ്ങൾ വീടുകളിൽ എത്തി ച്ചു നൽകുകയുണ്ടായി. വായന മത്സരം നടത്തി. പത്ര വായന എൽ. പി തലം മുതൽ പ്രോത്സാഹിപ്പിച്ചു വരുന്നു. സ്കൂളിന് സമീപത്തത്തുള്ള വിജ്ഞാൻ വികാസ് ഗ്രന്ഥശാല കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ വായനക്കാവശ്യമായ പുസ്തകങ്ങൾ നൽകുന്നു .സ്കൂൾ വായനശാലയോടൊപ്പം ഗ്രന്ഥശാലയുടെ സഹകരണം വായനയുടെ വിശാലമായ ലോകത്തേക്ക് ചിറകടിച്ചുയരുന്ന ഞങ്ങളുടെ കുഞ്ഞിപ്പൂമ്പാറ്റകൾക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിഹായസുകൾ തുറന്നു നൽകുന്നു . ഗ്രന്ഥശാലാസംഘം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാറുള്ളപ്പോൾ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട് .
- ജ്യോതിശാസ്ത്ര ക്ലബ്ബ് ശാസ്ത്ര ക്ലബ്ബിനോട് ചേർന്ന് പ്രവർത്തിക്കുന്നു ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശവാരം ആഘോഷിച്ചു ആകാശവിസ്മയക്കാഴ്ചകൾ കുട്ടികൾ കുടുംബത്തോടൊപ്പം കൗതുകപൂർവ്വം നിരീക്ഷിച്ചു .റോക്കറ്റുനിർമ്മാണം ,നിരീക്ഷണക്കുറിപ്പ്, ചിത്രശേഖരം എന്നീ പ്രവർത്തനങ്ങളിലൂടെ ഈ വാരം കുട്ടികൾക്ക് വിജ്ഞാനവും കൗതുകവും നിറഞ്ഞതായി .
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
എല്ലാ ക്ലബ്ബുകളുടെയും ഒപ്പം തന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനവും എല്ലാ വർഷവും ജൂൺ ആദ്യം തന്നെ ആരംഭിക്കുന്നു.ഓരോ മാസത്തിലും ആദ്യ ആഴ്ച തന്നെ മീറ്റിഗ് കൂടി പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യുന്നു. ചുമതലകൾ ക്ലബ് അംഗങ്ങൾക്ക് വിഭജിച്ച് നൽകുകയും ചെയ്യുന്നു.
പ്രവർത്തനങ്ങൾ
ശാസ്ത്ര ദിനാചരണങ്ങൾ സംഘടിപ്പിക്കുക കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്ന പരിപാടികൾ ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു. സ്കൂൾ പൂന്തോട്ട, പച്ചക്കറി ത്തോട്ടനിർമ്മാണം എന്നിവയിൽ എന്നിവയിൽ ക്ലബ് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു പ്ലാസ്ററിക് വിരുദ്ധ അവബോധക്ലാസ്സുകൾ സെമിനാറുകൾ.......... തുടങ്ങി നിരവധി പ്രവർത്തനങ്ങൾ
2020_2021 അധ്യയന വർഷത്തെ സയൻസ് ക്ലബ് അംഗങ്ങൾ കൺവീനർ_ഷാന്റി. പി, ജോയിന്റ് കൺവീനർ-ബിന്ദു ഫിലിപ്പോസ് സെക്രട്ടറി -ലുധിയ റജി ജോയിന്റ് സെക്രട്ടറി -ആരോമൽ
- ഹെൽത്ത് ക്ലബ് - സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം ക്ലബ് കൺവീനറിൻറെ മേൽനോട്ടത്തിൽ ക്ലബ് അംഗങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ ക്ലാസ്സിൻെറയും പ്രതിനിധികളും സ്കൂൾ സ്റ്റാഫും ക്ലബ്ബിൽ അംഗങ്ങളാണ് .എല്ലാ ആഴ്ചകളിലും ശുചിത്വശീലങ്ങൾ ചെക്ക് ലിസ്റ്റ് ചെയ്യുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് അതാതു ക്ലാസ് പ്രതിനിധികളാണ് .ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ ആരോഗ്യപ്രാധാന്യമുള്ള ദിനങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.6 / 10/ 2020 ചൊവ്വാഴ്ച വൈകുന്നേരം 8 .30 ന് സ്കൂൾതല ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സ് ഗൂഗിൾ മീറ്റ് വഴി ബിന്ദു ടീച്ചർ എടുത്തു .വൃക്തി ശുചിത്വ വും ,പരിസര ശുചിത്വവും ഈ കോറോണക്കാലത്ത് എന്നതായിരുന്നു വിഷയം.
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|