"ഗവ. യു.പി.എസ്. നിരണം മുകളടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→ക്ലബുകൾ: ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 102: | വരി 102: | ||
* സ്പൈസ് ഇംഗ്ലീഷ് ക്ലബ് | * സ്പൈസ് ഇംഗ്ലീഷ് ക്ലബ് | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* ഹെൽത്ത് ക്ലബ് | * ഹെൽത്ത് ക്ലബ് - സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം ക്ലബ് കൺവീനറിൻറെ മേൽനോട്ടത്തിൽ ക്ലബ് അംഗങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ ക്ലാസ്സിൻെറയും പ്രതിനിധികളും സ്കൂൾ സ്റ്റാഫും ക്ലബ്ബിൽ അംഗങ്ങളാണ് .എല്ലാ ആഴ്ചകളിലും ശുചിത്വശീലങ്ങൾ ചെക്ക് ലിസ്റ്റ് ചെയ്യുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് അതാതു ക്ലാസ് പ്രതിനിധികളാണ് .ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ ആരോഗ്യപ്രാധാന്യമുള്ള ദിനങ്ങളിൽ സംഘടിപ്പിക്കാറുണ്ട്. | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | * സാമൂഹ്യ ശാസ്ത്ര ക്ലബ് | ||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
==വഴികാട്ടി== | ==വഴികാട്ടി== |
16:26, 6 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു.പി.എസ്. നിരണം മുകളടി | |
---|---|
വിലാസം | |
നിരണം ഗവ. യു.പി.എസ്. നിരണംമുകളടി,നിരണം സെൻട്രൽ പി ഒ, തിരുവല്ല , 689629 | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04692747635 |
ഇമെയിൽ | mukalady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37264 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-10-2020 | Mukalady37264 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
"വാനുലകിന് സമമാകിന നിരണം ദേശം" എന്ന് കണ്ണശ്ശകവികൾ പാടി പുകഴ്ത്തിയതും പരിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പർശത്താൽ പരിപാവനമാക്കപ്പെട്ട നിരണം ദേശത്തെ ഏക സർക്കാർ വിദ്യാലയമാണ് ഗവ .യു .പി സ്കൂൾ നിരണം മുകളടി . വിവിധ രീതിയിലുള്ള പരമ്പരാഗത പഠന സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും 1919 വരെ ഔ ദ്യോഗികമായ ഒരു വിദ്യാഭ്യാസ സ്‌ഥാപനം ഉണ്ടായിരുന്നില്ല . ഈ കുറവ് മനസ്സിലാക്കിയ ഏതാനുംപേർ ഇലഞ്ഞിക്കൽ ജോൺ വക്കീലിനെ സമീപിച്ചു ബുദ്ധിമുട്ട് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി അദ്ദേഹം സർക്കാരിൽ സ്വാധീനം ചെലുത്തി ഒരു സർക്കാർ സ്കൂൾ ഇവിടെ അനുവദിപ്പിച്ചു. അദ്ദേഹത്തിൻെറ സ്വന്തം പേരിലുള്ള മുകളടി മാലിക്ക് അമ്പതു സെൻറ് സ്‌ഥലം ദാനമായി നൽകി. ഇവിടെ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ചു. 1919 -ൽവിദ്യാലയം ആരംഭിച്ചു.
2019 ൽ ശതാബ്‌ദിയിലെത്തിയ സ്കൂളിന് ബഹു തിരുവല്ല എം ൽ എ അഡ്വ. മാത്യു ടി തോമസ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തോടെ അറിവിന്റെ ദീപസ്‌തംഭമായി പ്രശോഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
എട്ട് ക്ലാസ് മുറികളോടു കൂടിയ പുതിയ ഇരുനില കെട്ടിടം . നൂറു വർഷങ്ങൾ പിന്നിട്ട സ്കൂൾ ഹാൾ . കമ്പ്യൂട്ടർ ലാബ്,അടുക്കള,ശുചിമുറികൾ,വാൻ ഷെഡ്,കെ .ജി. എ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചി നൽകിയ സ്കൂൾ ബസും, സീസോ,ഊഞ്ഞാൽ ,സ്ലൈഡ് തുടങ്ങിയ കളി ഉപകരണങ്ങളും ഉൾപ്പെടെ മെച്ചപ്പെട്ട ഭൗതീക സാഹചര്യങ്ങൾ ഇന്ന് സ്കൂളിനുണ്ട് .
മികവുകൾ
2012 -2013 അധ്യയന വർഷം മുതൽ തുടച്ചയായി ലഭിക്കുന്ന പ്രൈമറി സ്കോളർഷിപ്പുകൾ മുകളടിയുടെ അക്കാദമിക മികവിന് ഉത്തമ ഉദാഹരണമാണ്. വിവിധ വർഷങ്ങളിൽ വിദ്യാർഥികൾക്ക് ലഭിച്ചിട്ടുള്ള ഇൻസ്‌പർ അവാർഡുകൾ ,ന്യൂമാത്‍സ് ജില്ലാതല പങ്കാളിത്തം,പൂർവ വിദ്യാർഥികൾക്ക് ലഭിക്കുന്ന ഉന്നതപഠന മേഖലയിലെ മികച്ച വിജയങ്ങൾ ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ തുടങ്ങിയവ പാഠ്യമേഖലയിലെ വിജയങ്ങൾ ആണെങ്കിൽ പാഠ്യേതരമേഖലയിലും കുട്ടികൾ മികവ് പ്രദർശിപ്പിക്കുന്നു . പ്രവർത്തി പരിചമേളകളിൽ വർഷാവർഷങ്ങളിലെ വിജയങ്ങൾ,യു പി തലത്തിൽ ഉപജില്ലയിൽ ലഭിച്ച ഉന്നത സ്‌ഥാനം ,യുവജനോത്സവത്തിലെ വിജയങ്ങൾ,വിവിധ സംഘടനകൾനടത്തുന്ന കലാമത്സരങ്ങളിലെ വിജയങ്ങൾ എന്നിവ ഓരോ കുട്ടിയിലും ഒളിച്ചിരുന്ന സർഗ്ഗവാസനകളേയും പഠനമികവുകളേയും പരിപോഷിപ്പിച്ചതുകൊണ്ട് നേടിയവയാണ്
മുൻസാരഥികൾ
ശ്രീമതി.ഏലിയാമ്മ ജോർജ്
ശ്രീമതി .മിനികുമാരി വി. കെ ,2004 -2020 (ബഹു. എ.ഇ.ഒ തിരുവല്ല )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഇ.ജോൺ ജേക്കബ് ഇലഞ്ഞിക്കൽ (മുൻ കേരള ഭക്ഷ്യ വകുപ്പ് മന്ത്രി ) പ്രൊഫ.ഇ.ജോൺ ജേക്കബ് ഇലഞ്ഞിക്കൽ വെളിയത് റവ.ഫാ.ഇ.പി.ജേക്കബ് (റിട്ട.പ്രധാനാദ്ധ്യാപകൻ ,സെൻറ് മേരിസ്,നിരണം ) ശ്രീ. കെ. ജി ഏബ്രഹാം കാട്ടുനിലത്ത് പുത്തൻപറമ്പിൽ (ചെയർമാൻ,കെ. ജി .എ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചി ) പ്രൊഫ .അലക്സാണ്ടർ. കെ .സാമുവേൽ, കാട്ടുനിലത്(റിട്ട .പ്രിൻസിപ്പൽ , സെൻറ് തോമസ് കോളേജ് കോഴഞ്ചേരി ശ്രീ ഏബ്രഹാം കെ. ജി പള്ളിച്ചിറ കുന്നേൽ (റിട്ട. പ്രധാനാധ്യാപകൻ ) ശ്രീ .പി.ജി.കോശി പുരയ്‌ക്കൽ (റിട്ട .പ്രധാനാദ്ധ്യാപകൻ ,സെൻറ് മേരിസ് നിരണം ) റവ .ഫാ .തോമസ് പുരയ്‌ക്കൽ ...
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഗാന്ധിജയന്തി എന്നീ ദേശീയോത്സവങ്ങളും ഓണം,ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളും കെങ്കേമമായി ബഹുജനപങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. വായനവാരം നിരണം വിജ്ഞാൻ വികാസ് ഗ്രന്ഥശാലയുടെ പങ്കാളിത്തത്തോടെ വായനോത്സവമായി ആഘോഷിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയുള്ള എല്ലാ അക്കാദമിക പ്രാധാന്യമുള്ള ദിവസങ്ങളും ആസൂത്രണങ്ങളോടെ അതാത് ക്ലബ്ബുകളുടെ ചുമതലയിൽ പി ടി എ യുടെ സഹകരണത്തോടെ സ്കൂൾ അസ്സംബ്ലിയിലും ഉച്ച ഭക്ഷണ ഇടവേളയിലുമായി ആചരിക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പാക്കുന്നു ഓരോ വർഷത്തിൻറെയും പ്രാധാന്യത്തിനനുസരിച്ചുള്ള പേരുകൾ നൽകുന്നു . ദിനാചരണങ്ങളിൽ ലഭിക്കുന്ന സ്കോർ ഗ്രൂപ്പിന് നൽകുന്നു സ്കോർ ബോർഡിൽ രേഖപ്പെടുത്തുന്നു വിജയികൾക്ക് സമ്മാനം നൽകുകയും ഗ്രൂപ്പിന് വാർഷികദിനത്തിൽ ട്രോഫികൾ സമ്മാനിക്കുകയും ചെയ്യുന്നു.
ഹിന്ദി വാരാഘോഷം സെപ്റ്റംബർ 14 ഹിന്ദി വാരാഘോഷമായി ആഘോഷിച്ചു.ഹിന്ദി ദിന പോസ്റ്റർ , ഹിന്ദി ദിന ക്വിസ്, പദ്യം ചൊല്ലൽ, ബാഡ്ജ് നിർമ്മാണം, വിവരണം എന്നിവ നടത്തി.
അദ്ധ്യാപകർ
ശ്രീമതി രശ്മി.സി.നായർ( ടീച്ചർ- ഇൻചാർജ് ),
ശ്രീമതി ബിന്ദു ഫിലിപ്പോസ്
ശ്രീമതി ഉഷാകുമാരി.എസ്സ്
ശ്രീമതി ശ്രീജ.ടി
ശ്രീമതി ഉഷാകുമാരി.ടി.വി
ശ്രീമതി ഷാൻറ്റി.പി
ശ്രീമതി ശാരിദാസ് .സി.എം
.അജിത. ജി (പ്രീ -പ്രൈമറി )
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
പ്രതിമാസപത്രം ഓരോ അദ്ധ്യാപകരുടേയും നേതൃത്വത്തിൽ പുറത്തിറക്കാറുണ്ട്. സ്കൂൾ വാർത്തകൾ,കുട്ടികളുടെ സൃഷ്ടികൾ, അറിയിപ്പുകൾ എന്നിവയുൾപ്പെടുത്തി അസ്സംബ്ലിയിൽ പ്രകാശനം നടത്തുകയും,കുട്ടികൾക്ക് വായനക്കായി സ്കൂൾ വായനശാലയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു .
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ് - സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം ക്ലബ് കൺവീനറിൻറെ മേൽനോട്ടത്തിൽ ക്ലബ് അംഗങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ ക്ലാസ്സിൻെറയും പ്രതിനിധികളും സ്കൂൾ സ്റ്റാഫും ക്ലബ്ബിൽ അംഗങ്ങളാണ് .എല്ലാ ആഴ്ചകളിലും ശുചിത്വശീലങ്ങൾ ചെക്ക് ലിസ്റ്റ് ചെയ്യുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് അതാതു ക്ലാസ് പ്രതിനിധികളാണ് .ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ ആരോഗ്യപ്രാധാന്യമുള്ള ദിനങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|