"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
* '''[[സ്പോർട്ട്സ്]]''' | * '''[[സ്പോർട്ട്സ്]]''' | ||
* '''[[നേട്ടങ്ങൾ]]''' | * '''[[നേട്ടങ്ങൾ]]''' | ||
* '''[[ചിത്രശാല]]''' | |||
* '''[[സ്കുൾവാർഷികം2019]]''' | * '''[[സ്കുൾവാർഷികം2019]]''' |
10:53, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ | |
---|---|
വിലാസം | |
മുഹമ്മ മുഹമ്മ പി.ഒ , ആലപ്പുഴ 688525 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 0478 - 2864038 |
ഇമെയിൽ | 34046alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫാ. തോമസ് അലക്സാണ്ടർ സി.എം ഐ |
അവസാനം തിരുത്തിയത് | |
18-02-2019 | Minitojo |
മദർ തെരേസ ഹൈസ്കൂൾ മുഹമ്മ (M.T. H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റർ ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.
ചരിത്രം
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ 8-ാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജർ ഫാ. മാത്യു പോളച്ചിറയും ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ൽ ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയിൽ ചാർജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങളായിരുന്നു. മേടയിലച്ചൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വർഷത്തെ എസ് . എസ് . എൽ . സി ബാച്ച് 100% വിജയം നേടി. മേടയിലച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തീകരിച്ചു. പൂർണ്ണ സഹകരണത്തോടെ പ്രവർത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങൾക്ക് നിർണായക പങ്കു വഹിച്ചു.തുടക്കത്തിൽ സിംഗിൾ മാനേജ്‌മെന്റ് ആയി പ്രവർത്തിച്ചുവന്ന സ്കൂൾ 1994 ൽ സെന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജൻസിയിലേയ്ക്ക് ചേർത്തു.തുടർന്ന് സ്കൂളിന്റെ വളർച്ചയിൽ ഫാ.മാത്യു വിത്തുവട്ടിക്കൽ നിർണായക പങ്കുവഹിച്ചു.'വർക്ക് ഈസ് വർഷിപ്പ്'എന്ന ആപ്തവാക്യത്തെ മുറുകെപ്പിടിച്ച് കഠിനാദ്ധ്വാനത്തിന്റെ പര്യായമായ വിത്തുവട്ടിക്കലച്ചന്റെകാലത്ത് തുടർച്ചയായി നാലുപ്രാവശ്യം 100% വിജയം നേടുവാൻസാധിച്ചു. സ്കൂളിന്റെ ഭൗതികസാഹചര്യംമെച്ചപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു.പഴയ സ്കൂൾകെട്ടിടം പുതുക്കിപ്പണിയുകയും പുതിയസ്കൂൾകെട്ടിടത്തിന്റെ മുകളിലത്തെ നില പണിയുകയും ചുറ്റുമതിൽനിർമ്മിക്കുകയും ചെയ്തു. 2006 ൽ എട്ടാംക്ലാസ്സിൽ ഇംഗ്ലീഷ്‌മീഡിയം ആരംഭിച്ചു.
മുഹമ്മ മദർ തെരേസ ഹൈസ്കൂൾ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഒരു ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്കൂളാണ്. ഇതുവരെ പഠിച്ചിറങ്ങിയ 34 എസ് എസ് എൽസി പരീക്ഷയിൽ 20 തവണ 100% വിജയം നേടിയിട്ടുണ്ട്.ചേർത്തല വിദ്യാഭ്യാസജില്ലയിലെ മികച്ചസ്കൂളിനുള്ള ട്രോഫി നിരവധി തവണ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. 2007 ൽ സ്കൂളിൻെറ രജത ജൂബിലി ആഘോഷിച്ചു. സ്കൂളിൻെറ മാനേജരായി ഫാ. ഗ്രിഗരി പെരുമാലിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള ഈ സ്കൂളിൽ നിലവിൽ 15 ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. കമ്പൂട്ടർ ലാബ് ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിളാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു. ബസ്ക്കറ്റ്ബോൾ കോർട്ട്, ക്രക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്.
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് യൂണിറ്റിൽ 24 കുട്ടികളും ഗൈഡ് യൂണിറ്റിൽ 14 കുട്ടികളും അംഗങ്ങളായിട്ടുണ്ട്. സ്കൂളിലെ എല്ലാ ആഘോഷങ്ങളിലും ശുചിത്വ വാരാചരണങ്ങളിലും ജെ.ആർ.സി സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗഭാഗിത്വമുണ്ട്. ഒക്ടോബർ 20-ാം തീയതി എസ്.എൽ.പുരം ഗവ: എച്ച്.എസ്.എസിൽ വെച്ച് നടന്ന ഹാം റേഡിയോ ട്രെയ്നിംഗ്-ൽ 22 സ്കൗട്ടുകളും, നവംബർ 13-ാം തീയതി ഡി.വി.എച്ച്.എസ്.എസ് ചാരമംഗലത്ത് വെച്ച് നടന്ന പി.എൽ ക്യാംപിൽ 4 സ്കൗട്ടുകളും പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. കൂടാതെ ഡിസംബർ 25-ാം തീയതി മുതൽ 27-ാം തീയതി വരെ ആലുവ എച്ച്.എസ്.എസിൽ വെച്ച് നടന്ന രാജ്യ പുരസ്കാരിൽ 8 സ്കൗട്ട്സ് പരീക്ഷ എഴുതി. വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീ. സുജിത്ത് ഗിബൺസൺ, ഫാ: ജോസഫ്. പി. ജെ എന്നിവർ ഇതിന് നേതൃത്വം നൽകി വരുന്നു. റെഡ്ക്രോസ് ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് & ഗൈഡ് എന്നീ സംഘടനകളും നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജൂനിയർ റെഡ് ക്രോസിൽ എ, ബി, സി ലെവൽ ഉൾപ്പെടെ 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കൂടാതെ ജെ.ആർ.സി-ലെ കുട്ടികൾ സി ലെവൽ എക്സാമിനേഷൻ എഴുതി ഗ്രേസ് മാർക്കിന് അർഹത നേടി. ശ്രീമതി ലിൻസി തോമസ് സംഘടനയ്ക്ക് നേതൃത്വം നല്കുന്നു.
വാദ്യമേളങ്ങളിൽ താൽപ്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സ്കൂൾ തനതായ ചെണ്ടമേള ഗ്രൂപ്പിന് പരിശീലനം നൽകിവരുന്നു. ഈ ഗ്രൂപ്പ് ഉപജില്ലാ, ജില്ലാ തല മൽസരങ്ങളിൽ സമ്മാനങ്ങൾ നേടിവരുന്നു. ഫാ. ജോസഫ് പി.ജെ ഇതിന് നേതൃത്വം നൽകി വരുന്നു.
എല്ലാ അദ്ധ്യായന വർഷവും ഓരോ ക്ലാസിലെയും കുട്ടികൾ നിശ്ചിത മാസങ്ങളിൽ ഓരോ ക്ലാസ് മാഗസിൻ തയ്യാറാക്കി അസംബ്ലിയിൽ പ്രസിദ്ധീകരിക്കുന്നു. ക്ലാസ്സ്തല എഡിറ്റോറിയൽ ബോർഡ് ഇതിന് നേതൃത്വംനൽകുന്നു. മൽസരാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഇതിന് സമ്മാനങ്ങൾ നൽകിവരുന്നു.
വിദ്യാർത്ഥികളെ അന്തർലീനമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സാഹിത്യ ക്വിസ്സുകൾ, രചനാ മത്സരങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിീൽ ഭാഷാഭിമുഖ്യം വളർത്താൻ കലാസാഹിത്യവേദി സഹായിക്കുന്നു. ഭാഷാധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി ആവിഷ്കരിച്ചുവരുന്ന "സ്പെയ്സ് " പദ്ധതിയുടെ ഒരു യൂണിറ്റിൽ സ്കൂളിൽ ആരംഭിച്ചു. ഇതിലൂടെ കുട്ടികൾക്ക് സമൂഹത്തിൽ ഇടം കണ്ടെത്താനും തചങ്ങളുടെ നിലയും വിലയും വ്യക്തിത്വവും രൂപപ്പെടുത്തിയെടുക്കുവാനും തിരിച്ചറിയുവാനും ഉതകുന്ന ബോധവത്കരണ പരിപാടികൾ സിസ്റ്റർ റോസമ്മ ഡി.എസ്.എച്ച്.ജെ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഗണിതശാസ്ത്രാഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് സഹായിക്കുന്നു. ഷൈനി തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാലയത്തിൽ ക്വിസ് മത്സരങ്ങളും മേളകളുും സംഘടിപ്പിക്കുവാൻ ക്ലബംഗങ്ങൾ ഉത്സാഹിക്കുന്നു വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വളർത്തുന്നതിന് സോഷ്യൽസയൻസ് ക്ലബ്ബ് നിർണ്ണായക പങ്ക് വഹിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവർത്തനങ്ങൾക്ക്സി. റോസമ്മ ഫ്രാൻസിസ് ഡി.എസ്.എച്ച്.ജെ ഉം ടിന്റു ജോസഫും നേതൃത്വം വഹിക്കുന്നു. കുട്ടികളിൽ ശുചിത്വ ബോധവും ആരോഗ്യ ശീലവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു. അടിയന്തര സന്ദർഭങ്ങളിൽ കുട്ടികൾക്കാവശ്യമായ പ്രഥമ ശുശ്രൂഷ നൽകുവാനും ആഴ്ചകൾതോറും അയേൺ ഗുളിക വിതരണം ചെയ്യുവാനും ക്ലബ്ബംഗങ്ങൾ ശ്രദ്ധിക്കുന്നു. ഷൈനി വർഗ്ഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. റവ . ഫാ. ജെ റ്റി മേടയിൽ സി എം ഐ
2.ശ്രീ .റ്റി കെ തോമസ്
3. ശ്രീമതി .ആനി കുഞ്ചെറിയ
4. ശ്രീ . ജോർജുകുട്ടി സി വി
5. ശ്രീ . സി പി ജയിംസ്
6. ശ്രീമതി . ഗ്രേസമ്മ സിറിയക്
7 . റവ . ഫാ . തോമസ് അലക്സാണ്ടർ സി എം ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാജീവ് ഡി IOFS --Additional Excise Commissioner Govt.Kerala
- വിജയ്‌കൃഷ്ണൻ ISRO
- ഡോ . രശ്മി (പീഡിയാട്രീഷ്യൻ)
- പ്രിൻസ്
- ബെൻസ് BSNL
- അഡ്വ . ജയൻ സി ദാസ്
- ഡോ . രമ്യ മോഹൻ
- ഡോ . അരുൺ
- ശ്രീമതി അഖിലശ്രീ എസ് (ഫെഡറൽ ബാങ്ക്)
.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.6052156,76.355236| width=800px | zoom=16 }} (M) 9.6052156, 76.355236, M.T.H.S Muhamma Near muhamma P.H.C </googlemap>
മറ്റുതാളുകൾ
ഹെഡ്‌മാസ്റ്റർ
ഫാദർ തോമസ് അലക്സാണ്ടർ സിഎംഐ
മലയാളം
ലോട്ടസ് റാണി ആർ
ഫാദർ ജോസഫ് ടി കെ (ലീവ്)
രാജി എം
പ്രിയ ഫ്രൻസിസ്
റോസമ്മ ജോസഫ്
ഇംഗ്ലീഷ്
ജിജോ മാത്യു(ലീവ്)
ഫാദർ ജോസഫ് പി ജെ
സുജിത് ഗിബ്ബൻസൺ
റോസ്‌മേരി ജോർജ്ജ്
ഹിന്ദി
ദുർഗ്ഗാപ്രസാദ് എൻ വി
ജിനു ടി വേലക്കളം
ഫിസിക്കൽ സയൻസ്
ജയദേവി അന്തർജനം വി വി
മിനി വർഗ്ഗീസ് കെ
ലിൻസി തോമസ്
ജീവശാസ്ത്രം
സിസിലിയാമ്മ വർഗ്ഗീസ്
ഷൈനി വർഗ്ഗീസ്
സോഷ്യൽസയൻസ്
തോമസ് കെ മത്തായി
മിനി റോസ് ആന്റണി
സി.റോസമ്മ ഫ്രാൻസിസ്
ഗണിതശാസ്ത്രം
ജയിംസ്‌കുട്ടി പി എ
ത്രേസ്യാമ്മ ആന്റണി
ഷൈനി തോമസ്
കായികാദ്ധ്യാപകൻ
ഫാദർ.സനീഷ് മാവേലിൽ
ഡ്രോയിംഗ്
കെ ജെ കുര്യൻ
- അനദ്ധ്യാപകർ
- പി. ടി. എ
- പരീക്ഷാഫലങ്ങൾ
- സ്കൂൾ പത്രം
- ഫോട്ടോ ഗാലറി
- ലേഖനങ്ങൾ
- കമ്പ്യൂട്ടർ മലയാളം
- ഡൗൺലോഡ്സ്
- ബന്ധുക്കൾ (ലിങ്കുകൾ)