ഉള്ളടക്കത്തിലേക്ക് പോവുക

"മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Meenakshiperoor (സംവാദം | സംഭാവനകൾ)
No edit summary
Meenakshiperoor (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂൾ ചിത്രം=mvgvhss.jpg  ‎|  
| സ്കൂൾ ചിത്രം=41065 School Bldg.jpg‎|  
}}
}}



15:41, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ
വിലാസം
കൊല്ലം

691005
,
കുണ്ടറ ജില്ല
സ്ഥാപിതം01 - 06 - 1944
വിവരങ്ങൾ
ഫോൺ0474 2711767
ഇമെയിൽ41065klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകുണ്ടറ
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധുകുമാരി ബി
പ്രധാന അദ്ധ്യാപകൻസുരേന്ദ്രനാഥ്
അവസാനം തിരുത്തിയത്
11-08-2018Meenakshiperoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. കിഴക്കായി കൊല്ലം- ആയൂർ റോഡിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.

ചരിത്രം

പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രത്തിന് തെക്ക് ഏലായുടെ കിഴക്കേക്കരയിൽ സ്ഥിതിചെയ്തിരുന്ന കല്ലുവിള പ്രൈവറ്റ് സ്ക്കൂൾ 1944 ൽ വൈ. എം. വി. എ വായനശാലയിലും തുടർന്ന് ഇവിടേയ്ക്കും മാറ്റിസ്ഥാപിച്ചു. അന്ന് സ്ക്കൂളിന്റെ മാനേജരും എച്ച് എം ഉം ആയിരുന്നത് ശ്രീ. കുഞ്ഞൻപിള്ള സാർ ആയിരുന്നു. തുടർന്ന് കാവറവടക്കതിൽ ശ്രീ ആർ ദാമോദരൻ പിള്ള സാർ ഇത് വിലയ്ക്കു വാങ്ങി. അദ്ദേഹം ഇവിടെ ആക്ടിംഗ് അസിസ്റ്റൻറായി ജോലി ചെയ്തു. തുടർന്ന് അദ്ധ്യാപകനായി ജോലി ചെയ്തു. സ്വന്തം വീട്ടുപുരയിടത്തിൽ സ്ക്കുൾ ഷെഡു കെട്ടാനും അതിനാവശ്യമായ തുക സംഭാവന നൽകാനും തയ്യാറായത് കല്ലുവിള പുത്തൻ വീട്ടിൽ ശ്രീ. കെ .നാരായണപിള്ളയാണ്. തുടർന്ന് ഈ സ്ക്കൂൾമീനാക്ഷിവിലാസം ക്ഷേത്രത്തിന് തെക്കുവശത്തുള്ള ശ്രീ ആർ ദാമോദരൻ പിള്ള സാറിൻറെ കുടുംബവക പുരയിടത്തിനു സമീപം ഉള്ള പറമ്പിലേക്കു മാറ്റി സ്ഥാപിച്ചു. ഈ സ്ക്കൂളിന് മീനാക്ഷിദേവിയുടെ പേരിടുകയും പേരുമാറ്റരുതെന്ന നിബന്ധനയോടുകൂടി 1947ൽ സർക്കാരിന് സറണ്ടർ ചെയ്യുകയും ചെയ്തു. 1966ൽ ഹൈസ്ക്കൂളായി ഉയർത്തി. 1974ജൂണിൽ ഇത് എം.വി.ജി.എൽ. പി എസ്. എന്നും എം.വി.ജി.എച്ച്.എസ് എന്നും രണ്ടായി പ്രവർത്തിച്ചു തുടങ്ങി. 1993 ൽ എം വി ജി എച്ച്. എസ് .ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിക്കുകയും വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി മാറുകയും ചെയ്തു. 2000 ഒക്ടോബർ മാസത്തിൽ ഹയർസെക്കണ്ടറി സ്കൂളായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ആരംഭിച്ച ഈ സ്ക്കൂളിൽ പേരൂർ,കൊറ്റംകര, പുന്തലത്താഴം, കിളികൊല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എസ്സ് പി സി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിക്രമൻ പിളള ആർ Biology സജി (Maths) Noushar (PTA President)

വഴികാട്ടി