"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 193: വരി 193:
===സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്===
===സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്===
[[പ്രമാണം:37001 lkcyber.jpeg|ഇടത്ത്‌|ലഘുചിത്രം|'''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_lkcyber.jpeg]]ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  കൈറ്റ് മാസ്റ്റർ ശ്രീ. ജെബി തോമസ് സ്വാഗതം ആശംസിച്ചു. കേരള പോലീസ് സൈബർ ഡോം  വിഭാഗത്തിലെ '''അസിസ്റ്റന്റ് കമാൻഡർ ശ്രീ. ജിൻസ് ടി തോമസ്''' ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീമതി സന്ധ്യ ജി നായർ കൃതജ്ഞത രേഖപ്പെടുത്തി.
[[പ്രമാണം:37001 lkcyber.jpeg|ഇടത്ത്‌|ലഘുചിത്രം|'''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_lkcyber.jpeg]]ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  കൈറ്റ് മാസ്റ്റർ ശ്രീ. ജെബി തോമസ് സ്വാഗതം ആശംസിച്ചു. കേരള പോലീസ് സൈബർ ഡോം  വിഭാഗത്തിലെ '''അസിസ്റ്റന്റ് കമാൻഡർ ശ്രീ. ജിൻസ് ടി തോമസ്''' ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീമതി സന്ധ്യ ജി നായർ കൃതജ്ഞത രേഖപ്പെടുത്തി.





00:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യവും,പാഠ്യേതരവുമായ വിവിധ പ്രവർത്തനങ്ങളുടെ സംയോജനമാണ് വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യമിടുന്നത്. വിദ്യാർഥികളിൽ ആത്മവിശ്വാസം ഉളവാക്കൽ, വ്യക്തിത്വ വികസനം, കുട്ടികളിൽ ഉണ്ടാകേണ്ട സഹകരണ കഴിവുകളുടെ രൂപീകരണം തുടങ്ങി വിവിധമേഖലകളിലെ  വികസനം ഈ കൂട്ടായ ഇടപെടലുകളിലൂടെ കുട്ടികൾക്ക് സാധ്യമാക്കുന്നു. വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ  പങ്കാളികളാകുന്നതിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും, വൈജ്ഞാനികവുമായ കഴിവുകൾ വികസിക്കുവാൻ ഇടയാകുന്നു. ഇതിന് സഹായിക്കുന്ന  പ്രവർത്തനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

2021-22 ൽ നടന്ന-പ്രവർത്തനങ്ങൾ
2020-21 ൽ നടന്ന-പ്രവർത്തനങ്ങൾ
2019-20 ൽ നടന്ന- പ്രവർത്തനങ്ങൾ
2018-19 -ൽ നടന്ന പ്രവർത്തനങ്ങൾ

പ്രധാന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ

വിവിധ വർഷങ്ങളിലായി സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്

എ.എം.എം യൂട്യൂബ് ചാനൽ

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  വിദ്യാലയവാർത്തകൾ എ.എം.എം ന്യൂസ് എന്ന പേരിൽ സ്കൂളിന്റെ എ.എം.എം യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു വരുന്നു.(എ.എം.എം യൂട്യൂബ് ചാനൽ കാണുക)

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

ലിറ്റിൽ കൈറ്റ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വർഷവും വിദ്യാലയ വാർത്തകളും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു

ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2019 അതിജീവനം
ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2020 പടവുകൾ

സ്ക്കൂൾ ബ്ളോഗ്

സ്കൂളിലെ പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ബ്ലോഗിലേക്ക് അപ്ഡേറ്റ് ചെയ്യുന്നു. സ്കൂൾ ബ്ലോഗ് അപ്ഡേഷനിൽ നേതൃത്വം വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ബ്ളോഗ് നിർമ്മാണത്തിലൂടെ കുട്ടികളുടെ കമ്പ്യൂട്ടറിലുള്ള വിജ്ഞാനം വളരുന്നതിന് സാധിച്ചിട്ടുണ്ട്.

https://ammhssedayaranmula.blogspot.com

എ.എം.എം വിദ്യാലയവാർത്തകൾ

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ധാരാളം വിദ്യാലയ വാർത്തകൾ വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു വരുന്നു. വിവിധ സ്കൂളുകളിലെ വിദ്യാലയ വാർത്തകൾ കോർത്തിണക്കിയ ലിറ്റിൽ ന്യൂസിൽ ഞങ്ങളുടെ വിദ്യാലയ വാർത്തകളും സംപ്രേഷണം ചെയ്തിട്ടുണ്ട്.

ക്രമ നമ്പർ പ്രോഗ്രാമിന്റെ പേര്
1 എ.എം.എം ന്യൂസ് മേക്കിങ് പ്രോഗ്രാം
2 സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി
3 വായനക്ക്‌ ഒരു ദിനം ... ജൂൺ 19
4 ഡിജിറ്റൽ ഓണാഘോഷ പരിപാടികൾ2019
5 സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2019
6 സേഫ് സൗണ്ട് പ്രോഗ്രാം ഒക്ടോബർ-1
7 "നവജീവൻ" ...ഷോർട് ഫിലിം
8 എക്സ്പോ 2019
9 വിദ്യാലയം പ്രതിഭകളിലേക്കു പരിപാടി
10 മാതൃശാക്തീകരണ പദ്ധതി
11 കലാകാരനുമായുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിമുഖം
12 ശിശുദിനാഘോഷം 2019
13 പ്രമേഹ ബോധവത്കരണ പരിപാടി
14 രക്ഷാകർത്യ വിദ്യാഭ്യാസ പരിപാടി
15 വിദ്യാലയ മികവ് 2019-20
16 കൊറോണ വൈറസ് ബോധവത്കരണം
17 സ്കൂൾ വാർഷിക യോഗം 2020
18 കുട്ടികളുടെ കലാപരിപാടികൾ 2020
19 ആഗോള കൈകഴുകൽ ദിനം ഒക്ടോബർ 15
20 ആറന്മുള കണ്ണാടി
21 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം2019-20
22 സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം
23 സംസ്ഥാന കായിക ദിനം
24 ഹിന്ദി ദിനം

ഇ-അരങ്ങ്

വിദ്യാരംഗം ക്ലബ്ബിലേക്ക് അഞ്ചു മുതൽ പത്ത് വരെയുള്ള  ക്ലാസുകളിൽ നിന്നും  തെരഞ്ഞെടുക്കപ്പെട്ട  കുട്ടികളുടെ ഗൂഗിൾ മീറ്റിൽ കവിയും ഗാന രചയിതാവുമായ ശ്രീ.സജീവൻ ചെമ്മരത്തൂർ  ഈ വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തി.വിദ്യാരംഗം പ്രവർത്തനത്തിന് വേണ്ടി വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി.കുട്ടികൾക്ക് അവർ രചിക്കുന്ന കഥകൾ ,കവിത, ഉപന്യാസം തുടങ്ങിയ മേഖലയിലുള്ള അവരുടെ കഴിവുകൾ  പങ്കുവയ്ക്കുവാൻ ഉള്ള അവസരങ്ങൾ ഇതിലൂടെ ലഭിച്ചു.കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനും സർഗാത്മക കഴിവുകളെ വളർത്തുന്നതിനും ഇ-അരങ്ങ് സംഘടിപ്പിച്ചു.

എങ്ങനെയാണ് കുട്ടികൾ കവിത എഴുതേണ്ടത് എന്നും, അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നും വളരെ സരസമായ രീതിയിൽ അദ്ദേഹം കുട്ടികളിൽ എത്തിച്ചു. നിരവധി കുട്ടികൾ അവർ തയ്യാറാക്കിയ കവിതകൾ ഗൂഗിൾ മീറ്റിലൂടെ ആലപിച്ചു. കുട്ടികളുടെ ഭാവനകൾ വളരുവാൻ ഈ പ്രവർത്തനങ്ങൾ ഒരുപാട് സഹായകരമായി. എല്ലാ കുട്ടികൾക്കും ഇത് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുവാനായുള്ള അവസരങ്ങൾ  സ്കൂൾ തലത്തിലും ക്ലാസ് തലത്തിലും വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്.

ഭിന്നശേഷിക്കാർക്കുള്ള പിന്തുണ

2021 മെയ് മാസം മുതൽ ഭിന്നശേഷി കുട്ടികൾക്ക് അവരുടെ ഡിസബിലിറ്റി  കാറ്റഗറി അനുസരിച്ച് വൈറ്റ് ബോർഡ് എന്ന പേരിൽ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകൾ എടുക്കാൻ ആരംഭിച്ചിരുന്നു. ക്ലാസ്സ് 1 മുതൽ 12 വരെ  എല്ലാവിഷയങ്ങൾക്കും ക്ലാസ്സുകൾ നൽകിയിരുന്നു. അതിനു ശേഷം കാഴ്ചശക്തിയില്ലാത്ത കുട്ടികൾക്കു വേണ്ടി ടോക്കിങ് ടെക്സ്റ്റും നൽകി വരുന്നു.റേഡിയോ സoപ്രേഷണം പോലെ ക്ലാസ്സുകൾ നൽകുന്ന രീതി. ഓ എച്ച്, എച്ച് ഐ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ്  നടത്തുകയും അവർക്ക് വേണ്ട ഉപകരണങ്ങൾ നൽകുകയും ചെയ്തു. എല്ലാ കുട്ടികൾക്കും വർക്ക്ഷീറ്റ് വീട്ടിൽ ഇരുന്ന് ചെയ്യാനായി നൽകി. എല്ലാവരും രക്ഷകർത്താക്കളുടെ സഹായത്തോടെ വർക്ക് ഷീറ്റ് ചെയ്തു,ഓണത്തിന് എല്ലാവരുടേയും വീടുകൾ സന്ദർശിച്ച് ഓണക്കോടി നൽകി, ഭക്ഷണ കിറ്റ് വിതരണം ഒരു പൂർവ വിദ്യാർഥി സംഘടനയുടെ സഹായത്തോടെ ഇപ്പോഴും നടന്നു വരുന്നു. മെഡിസിൻ ആവശ്യമുള്ള എല്ലാ കുട്ടികൾക്കും അത് എത്തിച്ച് നൽകി.

ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം നീണ്ടു നിന്ന വിവിധങ്ങളായ പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. കലാപരിപാടികളിൽ പങ്കാളികളായ മുഴുവൻ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ക്രിസ്മസിന് എല്ലാ കുഞ്ഞുങ്ങൾക്കും കേക്ക്, സ്റ്റാർ മുതലായവ വിതരണം ചെയ്തു. രണ്ടാഴ്ചയിലൊരിക്കൽ കുട്ടികളുടെ രക്ഷകർത്താക്കളുടെ  ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ ശാരീരിക, മാനസിക, വൈകാരിക പ്രശ്നങ്ങൾ അവർ പങ്ക് വയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ രണ്ടാഴ്ച മുതൽ കുട്ടികളുടെ വീടുകളിൽ എത്തിയുള്ള ഹോം ബെയ്സ്ഡ് എജുക്കേഷൻ  പുനരാരംഭിച്ചു. ഇനി മുതൽ സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പരിശീലനവും ആരംഭിക്കുന്നു. ഭിന്നശേഷി കുഞ്ഞുങ്ങൾക്കു വേണ്ട പരിപൂർണ പിന്തുണയും പ്രോത്സാഹനവും നൽകാൻ എല്ലാവരും  ഒപ്പമുണ്ട്...

പ്രതിഭകൾക്ക് പ്രണാമം

ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക കലാ ശാസ്ത്ര രംഗങ്ങളിൽ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 'പ്രതിഭകൾക്ക് പ്രണാമം' പരിപാടി ആരംഭിച്ചു.സ്കൂൾ നിലനിൽക്കുന്ന പ്രദേശത്തെ വിവിധ പ്രതിഭകളെ ആദരിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനുമുള്ള തുടർപരിപാടിയാണിത്. സ്കൂൾ സീനിയർ അധ്യാപകൻ അനിഷ് ബഞ്ചമിൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ചിത്രകാരൻ രഘു വെണ്ണിക്കുളത്തിനെ ആദരിച്ചു. സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു. ചിത്രരചനയുടെ ചരിത്രവും വിവിധ കാലഘട്ടങ്ങളും ആധുനിക പ്രവണതകളും രഘു വെണ്ണിക്കുളം വിശദീകരിച്ചു.സുനു മേരി സാമുവൽ, ആശാ പി മാത്യു, സഹദ്മോൻ പി എസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുക എന്നപരിപാടി നടത്തി .ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം റോഷൻ ഇടയാറന്മുളയുമായി അഭിമുഖം നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് റോഷൻ ഇടയാറന്മുളയെ ആദരിച്ചു. സ്കൂൾ തലം മുതൽ നിരവധി അനുകരണ വേദികളിൽ പങ്കിട്ട ഈ കലാകാരൻ മാർത്തോമാ സഭയുടെ അനുഗ്രഗീത മാർ ക്രിസ്റ്റോസ്റ്റാം തിരുമേനിയെ ആദ്യമായി വേദിയിൽ അനുകരിച്ചു എന്ന പേര് കൂടെ ഇദ്ദേഹത്തിന് സ്വന്തം. കോമഡി ഉത്സവം ഗിന്നസ് വേൾഡ് റെക്കാർഡ് ജേതാവ് കൂടിയായ ഈ കലാകാരൻ എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂടെയാണ് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു പ്രതിഭകളെ ആദരിക്കുന്ന ഈ അവസരത്തിൽ സ്കൂൾ ഒന്നടങ്കം റോഷൻ ഇടയാറന്മുളയെ ആദരിച്ചു .കുട്ടികളുമായി കുറച്ചു സമയം സ്കൂളിൽ അദ്ദേഹം ചിലവഴിച്ചു. സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു.

സ്കൂൾ ഉച്ചഭക്ഷണംപദ്ധതി

സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി 2021-22 അദ്ധ്യയനവർഷം 321 കുട്ടികൾക്ക്  ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് വ്യാപനം മൂലം സ്കൂളിൽ വെച്ചുള്ള അദ്ധ്യയനം ആരംഭിക്കുന്നതിനുമുൻപ് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഗവൺമെന്റ്  ഉത്തരവ് പ്രകാരം നിർദ്ധിഷ്ട ദിവസങ്ങളിൽ പോഷകാഹാരം നൽകുന്നു.അധ്യാപകരും അനധ്യാപകരും വിശേഷദിവസങ്ങളിൽ ആഹാര സാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്. അദ്ധ്യാപകർ സ്വന്തം വീടുകൾ നിന്ന് ഉച്ചഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ സ്കൂളിലെത്തിച്ചുവരുന്നു. അധ്യാപകരും അനധ്യാപകരും ഉച്ചഭക്ഷണം വിളമ്പുന്നതിൽ സഹകരിക്കുന്നു.




സ്മാർട്ട് ഫോൺ വിതരണോത്ഘാടനം

കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് പഠനത്തിനാവശ്യമായ 30 ഇന്റർനെറ്റ് കണക്ഷനോട് കൂടിയ സ്മാർട്ട് ഫോൺ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ലഭിച്ചു. ശ്രീമതി. അനില സാമുവേലിന്റെ സ്വാഗതത്തോടു കൂടി ശ്രീ. അനീഷ് ബഞ്ചമിന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ സ്കൂൾ മനേജർ റവ. എബി റ്റി മാമ്മൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി. ബിന്ദു കെ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.ഇത്  കോവിഡ് കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിന് കൂടുതൽ പ്രയോജനപ്പെട്ടു.



ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം

കോവിഡ് കാല  പ്രതിസന്ധിയിലും വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ സുഗമ മാക്കുവാൻ പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് ഇടയാറന്മുള എ. എം. എം ഹയർ സെക്കന്ററി സ്കൂൾ.

ജീ സ്യൂട്ട് പ്ലാറ്റ്ഫോമിൽ ഗൂഗിൾ ക്ലാസ്സ്‌റൂം സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥി സൗഹൃദമായി പഠനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് സ്കൂൾ ശ്രമിക്കുന്നത്.ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം 2021 ഒക്ടോബർ 4 തിങ്കളാഴ്ച രാവിലെ 11: 30ന്  സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായും ഓഫ്‌ലൈനായും കൂടിയ ചടങ്ങിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ റ്റി ടോജി നിർവഹിച്ചു .

സ്കൂൾ പൂർവ വിദ്യാർഥി ആതിര പി തങ്കപ്പൻ പ്രാർത്ഥനാഗാനം ആലപിക്കുകയും സ്കൂൾ എസ്.ഐ.ടി.സി ആശ പി മാത്യു ടീച്ചർ സ്വാഗതം ആശംസിക്കുകയും ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ ജോസ് തോമസ് ആശംസകൾ നേർന്നു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് സാർ കൃതജ്ഞത പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. അധ്യാപകർ നേരിട്ടും വിദ്യാർഥികളും മാതാപിതാക്കളും ഗൂഗിൾ ക്ലാസ്സിലൂടെയും ചടങ്ങിൽ പങ്കെടുത്തു.സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.

ക്രമ നമ്പർ പേര്
1 പ്രമാണം:37001 ഗൂഗിൾ ക്ലാസ്സ് റൂം ഉദ്ഘാടനം.pdf

മക്കൾക്കൊപ്പം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം  സർവശിക്ഷക് അഭ്യാന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം നടപ്പാക്കിയ പദ്ധതിയാണ് മക്കൾക്കൊപ്പം.ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ ശാരീരിക മാനസീക ആരോഗ്യപരിപാലനത്തിൽ രക്ഷിതാക്കളുടെ പങ്ക് ഈ പ്രോഗ്രാമിലൂടെ വിവിധ വിദ്യാഭ്യാസ വിദഗ്ദർ ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കളെ മനസ്സിലാക്കി. അഞ്ച്  ഗ്രൂപ്പുകളായിട്ടാണ് ഈ രക്ഷാകർതൃ ശാക്തീകരണ പരിപാടി സ്കൂളിൽ നടത്തിയത് . ശ്രീ ഷിബു എസ്. പീതാംബരൻ (ഹെഡ്മാസ്റ്റർ വലിയകുളം സ്കൂൾ റാന്നി), ശ്രീമതി ഗീത എസ്. (ബി ആർ സി റാന്നി ),  ശ്രീമതി ബിജി കെ നായർ (ഹെഡ്മിസ്ട്രസ്സ് സെന്റ് ജോസഫ് എച്ച്. എസ്. ),  ശ്രീ ജോസ് എബ്രഹാം (പി.സി.എച്ച് എസ്. പുല്ലൂപ്രം റാന്നി), ശ്രീമതി ജീജ ദാസ് (റിസോഴ്സ് പേഴ്സൺ ) തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ ആയിരുന്നു ഈ ക്ലാസ്സ് നയിച്ചത്. വിവിധ ക്ലാസ്സുകളിൽ  നടത്തിയ ഈ പ്രോഗ്രാം സ്കൂളിലെ വിവിധ അദ്ധ്യാപകർ അദ്ധ്യക്ഷ പദം അലങ്കരിച്ചു. പത്താം ക്ലാസ്സിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് തിരുവല്ല വിദ്യാഭ്യാസ ഓഫിസർ ശ്രീമതി. പ്രസീന  മാഡം ആണ്. പ്രോഗാമിന് ആശംസകൾ അർപ്പിക്കാൻ വിവിധ രക്ഷിതാക്കളും ഓൺലൈൻ മീറ്റിൽ എത്തിയെന്നുള്ളത് പ്രശംസനീയമാണ്.

ഗുരു വന്ദനം

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു. ശ്രീമാൻമാരായ സി. കെ. വർഗീസ്, സി. പി. ഉമ്മൻ, ശ്രീമതിമാരായ അന്നമ്മ സക്കറിയ, പി. ജെ. അന്നമ്മ, സാറാമ്മ തോമസ് എന്നീ അദ്ധ്യാപക ശ്രേഷ്ഠരെയാണ് ഗുരുവന്ദനം പരിപാടിയിൽ ആദരിച്ചത്.

മാതൃവന്ദനം

2021 ഒക്ടോബർ 1 ലോക വൃദ്ധദിനത്തിൽ സ്കൂളിന്റെ പരിധിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ മുരിക്കുംവേലിൽ ഇല്ലത്ത് ശ്രീമതി. ശ്രീദേവി അന്തർജ്ജനത്തെ (104) സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ചു ആദരിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജയ വേണുഗോപാൽ ആശംസകൾ നേർന്നു.



വിജയോത്സവം 2021

വിജയോത്സവം2021

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം. അതിജീവനത്തിന്റെ  പുതിയ തന്ത്രങ്ങളിലൂടെ വിജയ സോപാനത്തിൽ എത്തിയ കുരുന്നുകൾക്ക് ഏറെ സന്തോഷദിനം.സ്കൂൾ മാനേജർ റവ. എബി ടി മാമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംഗീത അധ്യാപകനായ ശ്രീ ടി.സി അജിത് കുമാറിന്റെ  സംഗീതത്തോടെ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീമതി അനില സാമുവേൽ സ്വാഗതമാശംസിച്ചു. വിജയം ഒരു ലക്ഷ്യമല്ല ഒരു യാത്രയാണ് എന്ന അധ്യക്ഷന്റെ വാക്കുകൾ ഏറെ ചിന്തോന്മുഖമായി. യോഗത്തിന് ശ്രുതിമധുരമായ ഗാനമാലപിച്ചത് കുമാരി ദേവിക ആർ നായർ ആണ്. ബഹുമാനപ്പെട്ട ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി യോഗം ഉദ്ഘാടനം ചെയ്തു. നിങ്ങൾ ഓരോരുത്തരും പ്ലാസ്റ്റിക്കിന്റെ  ഉപയോഗത്തെപ്പറ്റി ബോധവാന്മാരായി സമൂഹത്തിന് അതിനെപ്പറ്റിയുള്ള ബോധവത്കരണം നടത്തണം എന്ന് സൂചിപ്പിച്ചു.

മുഖ്യ സന്ദേശം നൽകിയത് സെന്റ് തോമസ് കോളേജ് കോഴഞ്ചേരി ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ.സുരേഷ് മാത്യു ജോർജ് ആണ്.ലളിത മധുരമായ സംഭാഷണം കൊണ്ട് പ്രൗഢഗംഭീരമായ ആശയം കുട്ടികളിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസാവഹമായിരുന്നു.പരീക്ഷാ വിജയ ത്തോടൊപ്പം ജീവിതവിജയവും നേടാൻ കുട്ടികളെ പ്രാപ്തരാക്കാൻ ആ പ്രസംഗത്തിന് സാധിച്ചു എന്ന് ഉറപ്പാണ്. പ്രശ്നങ്ങളെ അവസരമാക്കി മാറ്റാൻ പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ നമ്മളെ ഏറെ ചിന്തിപ്പിക്കുന്നു. ചേക്കുട്ടി പാവകളിലൂടെ, അമ്മൂമ്മത്തിരി കളിലൂടെ,ശയ്യാ  ഉയിർപ്പിലുടെ അതിജീവനത്തിന്റെ  പാതകൾ അദ്ദേഹം വരച്ചുകാട്ടി. യോഗത്തിലെ പ്രധാന ഇനമായ അനുമോദനവും അവാർഡ് ദാനവും പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അശ്വതി വിനോജ്  നിർവഹിച്ചു. അവാർഡ് ദാനത്തിന് നേതൃത്വം നൽകിയത് ശ്രീമതി ശ്രീമതി ബിന്ദു കെ ഫിലിപ്പ്, ശ്രീമതി മേരി സാമുവൽ തുടങ്ങിയ അധ്യാപകരാണ്. ബോർഡ് സെക്രട്ടറി ശ്രീ റെജി ജോർജ്, സ്റ്റാഫ് പ്രതിനിധി ഡോളി തോമസ് എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു അനുമോദനങ്ങൾ മറുവാക്ക് ചൊല്ലി കുമാരി അക്ഷയ എം  നായരും, മാസ്റ്റർ സഹദ്മോൻ പി എസും ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. യോഗത്തിന് കൃതജ്ഞത അർപ്പിച്ചത് സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവേൽ ആണ്. പ്രോഗ്രാം അവതാരകരായി എത്തിയത് ശ്രീ ജെബി തോമസ്, ശ്രീമതി ലക്ഷ്മി പ്രകാശ്, ശ്രീമതി ലീമ  മത്തായി തുടങ്ങിയ  അധ്യാപകരാണ്. എൻ.സി.സി കുട്ടികളുടെ നേതൃത്വത്തിൽ നടന്ന യോഗം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.

ലഹരി വിരുദ്ധ ക്യാമ്പയിൻ - ദേശീയ യുവദിനം

ലഹരിവിരുദ്ധപ്രതിജ്ഞ

ലിറ്റിൽ കൈറ്റ്സിന്റെയും  വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന  ദിനമായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ യുവ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും,  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ  ഇ-പ്രതിജ്ഞ ലിങ്ക്  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  ഡോക്യുമെന്റ് ചെയ്തു.


കാടും കടലും

എൻ.എസ്.എസ് സഹായവിതരണത്തിന് പത്തനംതിട്ടജില്ലയിൽ തുടക്കംകുറിച്ചു.വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടെ നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലിന്റെ നിർദേശപ്രകാരം, പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തെ, കൈത്താങ്ങ് നൽകി സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാടും കടലും എന്ന പദ്ധതിക്ക്  പത്തനംതിട്ട ജില്ലയിൽ ‌ തുടക്കം കുറിച്ചു.

പത്തനംതിട്ട ജില്ലയിലെ മൂഴിയാർ - സായിപ്പിൻകുഴി ആദിവാസി ട്രൈബൽ കോളനിയിലെ കുടുംബങ്ങൾക്ക് പത്തനംതിട്ട എൻഎസ്എസ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് ആദ്യസഹായ വിതരണം നടത്തി.ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ് എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച നിത്യോപയോഗസാധനങ്ങൾ അടങ്ങിയ  സ്നേഹസമ്മാന കിറ്റുകൾ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എൻഎസ്എസ് വോളണ്ടിയർ ലീഡറുമാരായ  ജയ്സൺ, മഹി മണിക്കുട്ടൻ  എന്നിവരിൽനിന്നും എൻ.എസ്.എസ്, പി.എ.സി. അംഗം  അനുരാഗ്. എൻ ഏറ്റുവാങ്ങി.

കൃഷിത്തോട്ടത്തിന്റെ പരിപാലനം

എ എം എം ഹയർസെക്കൻഡറി സ്കൂളിലെ ഫോറെസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പും ആറന്മുള വികസന സമിതിയും ചേർന്ന്  നൽകിയ വിവിധ പച്ചക്കറിയുടെ തൈകൾ ഫോറെസ്ട്രി ക്ലബ്ബിലെ കുട്ടികളുടെ സഹായത്താൽ ഗ്രോബാഗിൽ  വളർത്തുന്നുണ്ട് . ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ടി ടോജി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ, സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, ഫോറെസ്ട്രി ക്ലബ്‌ കൺവീനവർ സന്ധ്യ ജി നായർ,വാർഡ് മെമ്പർ, ആറന്മുള വികസനസമിതി ചെയർമാൻ രാധാകൃഷ്ണൻ മറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഈ കൃഷിത്തോട്ടത്തിന്റെ പരിപാലനം  നടത്തുന്നത് ഫോറെസ്ട്രി ക്ലബ് അംഗങ്ങളാണ്.


സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  കൈറ്റ് മാസ്റ്റർ ശ്രീ. ജെബി തോമസ് സ്വാഗതം ആശംസിച്ചു. കേരള പോലീസ് സൈബർ ഡോം വിഭാഗത്തിലെ അസിസ്റ്റന്റ് കമാൻഡർ ശ്രീ. ജിൻസ് ടി തോമസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീമതി സന്ധ്യ ജി നായർ കൃതജ്ഞത രേഖപ്പെടുത്തി.





സന്ദർശക ദിനസരി

സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് എത്തിയ മഹത് വ്യക്തിത്വങ്ങൾ സന്ദർശക ദിനസരിയിൽ എഴുതിയ കുറിപ്പുകൾ.

ക്രമ നമ്പർ പേര്
1 സന്ദർശക ദിനസരി

നേർക്കാഴ്ച

കോവിഡ് കാലത്തെ പഠന അനുഭവങ്ങളും ജീവിത അനുഭവങ്ങളും അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ ഭവനങ്ങളിൽ വെച്ച് തയ്യാറാക്കിയ ചിത്രങ്ങൾ.

കൂടുതൽ കാണുക

ചിത്രങ്ങൾ കാണാം