എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2020-21 -ൽ നടന്നപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം. ലോകമെമ്പാടും കോവിഡ് രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു.ലോകമെമ്പാടും കോവിഡ് രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു.

യോഗാ ദിനം

"യോഗയിലൂടെ ശരീരമെന്നും യോഗ്യം ആയിരിക്കണം "എന്ന ആശയം മുൻനിർത്തി ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി എൻ സി സി കുട്ടികൾ ഒരു വീഡിയോ സമൂഹത്തിൽ എത്തിച്ചു.

സ്വാതന്ത്ര്യദിനം

നമ്മുടെ പൂർവികർ നമുക്കായി വാങ്ങി തന്ന സ്വാതന്ത്ര്യം ഈ കോവിഡ് കാലത്തും വിസ്മരിക്കാതെ എൻ സി സി കുട്ടികളുടെ ആഭിമുഖ്യത്തിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ആഗസ്റ്റ് പതിനഞ്ചാം തിയതി 74 സ്വാതന്ത്ര്യദിനം ആഘോഷിച്ചു തുടർന്ന് വീർ ജവാൻ സ്മാരകം സന്ദർശിക്കുകയും പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു ഈ പ്രവർത്തനം കുട്ടികളുടെ രാജ്യസ്നേഹവും ഒരു ഇന്ത്യൻ പൗരൻ ആയതിന്റെ അഭിമാനത്തെയും ഉയർത്തിക്കാട്ടുന്നു.

ലോക്കഡൗണിലും ഞങ്ങളുടെ ഓണാഘോഷം

വഞ്ചിപ്പാട്ടിന്റെ വായ്ത്താരികളും കൊയ്ത്തുപാട്ടിന്റെ ശീലുകളും മുഴങ്ങിയിരുന്ന ഇടയാറന്മുളക്ക് കോവിഡ് 19 കരുതിവെച്ചത് ആഘോഷങ്ങളില്ലാത്ത ഒരു ഓണക്കാലം ആയിരുന്നു. വള്ളംകളിയും ഓണക്കളികളും സജീവമാകുന്ന പമ്പാനദിയും തീരങ്ങളും ഇത്തവണ നിശബ്ദമായി. മുൻകാലങ്ങളിൽ ഗംഭീരമായ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഓണാഘോഷത്തെ ഓരോ ഭവനങ്ങളിലും എത്തിച്ചു. കൂടിച്ചേരലുകളുടെയും കൂട്ടായ്മയുടെയും ഉത്സവമായ ഓണത്തെ ഓരോ ഭവനങ്ങളിൽനിന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഒന്നിപ്പിക്കുന്നതിനും ഒരുമയുടെ സന്തോഷവും സന്ദേശവും ഏവരിലേക്കും എത്തിക്കുന്നതിനും ഈ വെർച്ച്വൽ ഓണാഘോഷങ്ങൾക്ക് സാധിച്ചു. പൂക്കളം, ഓണപ്പാട്ടുകൾ, പ്രച്ഛന്നവേഷം, വഞ്ചിപ്പാട്ട് തുടങ്ങിയവയും കോൽകളി, തിരുവാതിരകളി എന്നിവയുടെ ലഘു അവതരണങ്ങളും വെർച്വൽ ഓണാഘോഷത്തിന് മാറ്റുകൂട്ടി. അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾക്കനുസരിച് ക്ലാസ്സ് ലീഡർമാർ നേതൃത്വം വഹിക്കുകയും മാതാപിതാക്കൾ പിന്തുണ നൽകുകയും ചെയ്തു.

ഹിന്ദി ദിവസ്

ഇംഗ്ലീഷ് സ്പാനിഷ് മന്ദാര എന്നീ ഭാഷകൾക്ക് ശേഷം ലോകത്തിൽ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷകളിൽ ഒന്നായ, ദേവനാഗരി ലിപിയിൽ എഴുതപ്പെട്ട, ഇൻഡോ ആര്യൻ ഭാഷയായ ഹിന്ദി ആണ് ഇന്ത്യയുടെ രാഷ്ട്രഭാഷ എന്നത് നമുക്ക് അറിയാവുന്ന വസ്തുതയാണ്. ഇത്രയേറെ സവിശേഷതകളുള്ള ഹിന്ദി ഭാഷയുടെ പ്രാധാന്യവും, ഇന്ത്യൻ ജനത അവരുടെ പൊതു വേരുകളും ഐക്യത്തെയും കുറിച്ചുള്ള ദേശസ്നേഹ പരമായ ഓർമ്മപ്പെടുത്തലിനും വേണ്ടി സെപ്റ്റംബർ 14 രാജ്യമെമ്പാടും നാം ഹിന്ദി ദിവസ് ആഘോഷിക്കുന്നു. ഈ ഈ ദൗത്യങ്ങൾക്ക് പങ്കാളികളായി കൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ ഭാഷാപരമായി വിവിധയിനം പരിപാടികൾ വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി. കുട്ടികൾ തങ്ങളുടേതായ രീതിയിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യം ഉയർത്തിക്കൊണ്ടു തന്നെ പരിപാടികൾ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി.

അദ്ധ്യാപകദിനം

അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്ക് ആയി ഒരു ദിനം. അറിവിന്റെ പാതയിൽ വെളിച്ചമായി നടന്ന എല്ലാ അധ്യാപകരും ഈ ദിനത്തിൽ നമുക്ക് ഓർക്കാം. അതിന്റെ ഭാഗമായി എ എം എച്ച്എസ്എസിലെ വിദ്യാർഥികൾ വെർച്വൽ ആയി അദ്ധ്യാപകദിനം സെപ്റ്റംബർ അഞ്ചിന് ആഘോഷിക്കുകയുണ്ടായി. പോസ്റ്റുകൾ ആയും വീഡിയോ ക്ലിപ്പുകൾ ആയും പാട്ടുകൾ പാടിയും പ്രസംഗത്തിലൂടെയും അവരുടെ അധ്യാപകരെ അവർ ആ ദിവസത്തിൽ സ്മരിക്കുകയും അദ്ധ്യാപക ദിന സന്ദേശം നൽകുകയും ചെയ്തു.

ഭിന്നശേഷിക്കാർക്കുള്ള പിന്തുണ

2020-21 അക്കാദമിക് വർഷത്തിൽ കോവിഡ് 19 എന്ന മഹാമാരിയുടെ സമൂഹ വ്യാപനതാൽ നമ്മുടെ വിദ്യാലയങ്ങൾ എല്ലാംതന്നെ അടഞ്ഞുകിടക്കുകയാണല്ലോ.നമ്മുടെ വിവിധ ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ അടച്ചു പൂട്ടിയിരിക്കുന്നു. ഗവൺമെൻറ് പ്രത്യേകിച്ചും സമഗ്ര ശിക്ഷ കേരള, അവർക്ക് വേണ്ടി ഒരുപാട് നൂതന പ്രവർത്തനങ്ങൾ നടത്തി വരുന്നു. നമ്മുടെ സാധാരണ കുട്ടികൾക്ക് ജൂൺ ആദ്യവാരം മുതൽ വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ ഈ കുട്ടികൾക്ക് വേണ്ടിയും സമഗ്ര ശിക്ഷക് കേരള (എസ്.എസ്.കെ) യുടെ നേതൃത്വത്തിൽ വൈറ്റ് ബോർഡ് എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി അവരുടെ ഡിസബിലിറ്റി കാറ്റഗറി ക്ലാസ് വിഷയം എന്നിവ അനുസരിച്ച് ക്ലാസുകൾ നൽകി വരുന്നു.

ഈ ക്ലാസുകൾ അവരുടെ മാതാപിതാക്കളുടെ വാട്സപ്പിൽ അയച്ചു കൊടുക്കുകയും അവർ കാണുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഓരോ ക്ലാസിനുശേഷവും അവർക്കായി പ്രത്യേകം വർക്ക് ഷീറ്റുകളും നൽകിവരുന്നു. യൂട്യൂബിൽ എല്ലാ വൈറ്റ് ബോർഡ് ക്ലാസുകളും ഇന്ന് ലഭ്യമാണ്. ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ ഇടക്കിടക്ക് സന്ദർശനം നടത്താറുണ്ട് ഫോണിലൂടെ അവരുടെ മാതാപിതാക്കളെ ബന്ധപ്പെടുന്നു. തെറാപ്പികൾ അത്യാവശ്യമായ കുട്ടികൾക്ക് ബി.ആർ.സിയുടെ തെറാപ്പി സെന്ററുമായി ബന്ധപ്പെട്ടു തെറാപ്പികൾ നൽകിവരുന്നു.ശിശുദിനത്തോടനുബന്ധിച്ച് കോഴിക്കോട് മേലടി ബി.ആർ.സി യും ആറന്മുള ബി.ആർ.സിയും ഒരുമിച്ചു ട്വിനിംഗ് പ്രോഗ്രാം ആരംഭിച്ചു. ഗൂഗിൾ മീറ്റിലൂടെ ഇരു ബി.ആർ.സികളിലെയും കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. എല്ലാ ബുധനാഴ്ചകളിലും ടിന്നിങ് പ്രോഗ്രാം തുടർന്നുവരുന്നു.

പി.ടി.എ പ്രവർത്തനം

2020-21 അദ്ധ്യയന വർഷത്തിൽ ഗൂഗിൾ മീറ്റിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുമാണ്‌ ക്ലാസ് പിടിഎ നടന്നത്.ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടിക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മീറ്റിംഗും നടന്നത്.കൊറോണ മഹാമാരിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുവാൻ ഉള്ള ആത്മവിശ്വാസം കുട്ടിക്കും രക്ഷിതാവിനും ഉണ്ടാക്കാൻ ഓരോ പി.റ്റി.എയും സഹായിച്ചു.കുട്ടിയുമായി ഒരു വൈകാരിക ബന്ധം വളർത്തുവാൻ ഈ കാലഘട്ടത്തിൽ സഹായിച്ചു.വിദ്യാലയം കുട്ടിക്കു നൽകുന്ന ഓൺലൈൻ പിന്തുണ,രക്ഷിതാവിനെ ഓരോ പിടിഎയിലും അറിയിച്ചു. ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, ഡിജിറ്റൽ മീഡിയ കൊണ്ടുള്ള ഈ കാലഘട്ടത്തിൽ ഉള്ള പ്രയോജനം ഇവ കുട്ടികളെയും അതുപോലെ രക്ഷിതാക്കളെയും മനസ്സിലാക്കി.കുട്ടിക്ക് സംശയ നിവാരണത്തിനുള്ള പിന്തുണകൾ നൽകുന്നുണ്ട്.കുട്ടിക്ക് ഉണ്ടാകുന്ന സംശയം പരിഹരിക്കും എന്നുള്ള ഉറപ്പ് രക്ഷിതാവിന് ഓരോ മീറ്റിംഗിലും നൽകി.അമിതമായ ഇന്റർനെറ്റ് ഉപയോഗങ്ങളുടെ ദോഷങ്ങൾ രക്ഷിതാവിനെ ബോധവൽക്കരിച്ചു.കുട്ടിക്കും രക്ഷിതാവിനും ആത്മവിശ്വാസം ഉണ്ടാകുവാൻ സാധിക്കുന്ന ആരോഗ്യം, സമീകൃത ആഹാരത്തിന്റെ ആവശ്യകത, വ്യായാമത്തിന്റെ പ്രാധാന്യം, ലഹരി പോലുള്ള അമിതമായ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ദോഷങ്ങൾ മുതലായവ വ്യക്തമാക്കുന്ന വിദഗ്ധരുടെ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി.

സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ 2020-21

ക്രമനമ്പർ പേര്
1 ശ്രീമതി. ലാലി ജോൺ (പ്രിൻസിപ്പൽ )
2 ശ്രീമതി. അന്നമ്മ നൈനാൻ എം(എച്ച്. എം)
3 ശ്രീ.സജു ചാക്കോ (പി റ്റി എ പ്രസിഡന്റ് )
4 ശ്രീമതി.ലിജി ബിനു (മദർ പി റ്റി എ പ്രസിഡന്റ് )
5 ശ്രീമതി.ധന്യ
6 ശ്രീമതി.ഉഷ വിജയനാന്ദ്
7 ശ്രീ.എൽദോ വർഗീസ്
8 ശ്രീ. സാജു കെ വർഗീസ്(പി റ്റി എ വൈസ് പ്രസിഡന്റ് )
9 ശ്രീ.ഗോപകുമാർ
10 ശ്രീ.ഹരികുമാർ എൻ ആർ
11 ശ്രീ.അനീഷ് കെ റഷീദ്
12 ശ്രീമതി. ഉമ മോഹൻ
13 ശ്രീ.അനിൽ കെ
14 ശ്രീമതി.ബിന്ദു സി
15 ശ്രീ. റോണി ഏബ്രഹാം
16 ശ്രീ. ബിൽബി ജോസഫ്
17 ശ്രീ.വർഗീസ് മാത്യു തരകൻ
18 ശ്രീമതി. റ്റിസി തോമസ്സ്
19 ശ്രീ. പ്രസാദ് പി റ്റൈറ്റസ്
20 ശ്രീ. അജിത്ത് എബ്രഹാം പി
21 ശ്രീ.എബി മാത്യു ജോക്കബ്
മദർ പി ടി എ അംഗങ്ങൾ 2020-21
ക്രമനമ്പർ പേര്
1 ശ്രീമതി.ലിജി ബിനു (മദർ പി റ്റി എ പ്രസിഡന്റ് )
2 ശ്രീമതി.തുളസി ജോസഫ്
3 ശ്രീമതി.ഉഷ പി
4 ശ്രീമതി.രജനി കെ

ഓസോൺ ദിനം

സെപ്റ്റംബർ 16 നാണ് ലോക ഓസോൺ ദിനം ആഘോഷിക്കുന്നത് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മുടെ ഭൂമിയെ പൊതിഞ്ഞു് സംരക്ഷിക്കുന്ന വാതക കുടയാണ് ഓസോൺപാളി. ഈ ഓസോൺ പാളിയെ ദുർബലമാക്കുന്ന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയും ഓസോൺപാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിനു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എം എച്ച്എസ്എസിലെ സയൻസ് ക്ലബ് വിദ്യാർത്ഥികൾ വെർച്ച്വൽ ആയി ഓസോൺ ദിനം ആഘോഷിച്ചത്.

അൽഷിമേഴ്സ് ദിനം

സെപ്റ്റംബർ 21 അൽഷിമേഴ്സ് ദിനം ആണ് ഓർമ്മ പറ്റിയ വരും വാർന്നൊഴുകി തീരുന്ന വരുമായ മനുഷ്യർക്ക് വേണ്ടിയുള്ള ഒരു ദിനം. ലോകമെമ്പാടുമുള്ള അൽഷിമേഴ്സ് രോഗത്തിന് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സെപ്റ്റംബർ 21ന് ലോക അൽഷിമേഴ്സ് ദിനംആഘോഷിക്കുന്നത്. അതിന് ഒരു കൈത്താങ്ങായി എം എച്ച്എസ്എസിലെ കുട്ടികൾ വെർച്ച്വൽ ആയി അതിനെ പിന്തുണച്ചു.

ലോകഹൃദയദിനം

സുസ്ഥിരമായ ഹൃദയ പരിപാലനത്തിലൂടെ ആരോഗ്യപരമായ പരിസ്ഥിതി രൂപീകരിക്കാം എന്ന സന്ദേശത്തോടെ കൂടിയാണ് ഇത്തവണത്തെ ഹൃദയദിനം സെപ്റ്റംബർ 29ന് നാം ആഘോഷിച്ചത്. ഒരു നിമിഷം 70 മുതൽ 82 തവണ സ്പന്ദിച്ചു കൊണ്ട് 5 ലിറ്റർ രക്തം വരെ ശരീരത്തിലെ ഓരോ ഭാഗത്തും ലഭ്യമാക്കി കൊണ്ടും ജീവജാലങ്ങളുടെ എല്ലാം ജീവൻ നില നിർത്തുവാൻ അനുനിമിഷം ശ്രമിക്കുന്ന ഹൃദയത്തിന്റെ പ്രാധാന്യം വളരെയേറെയാണ്. ആ ഹൃദയത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട് വേൾഡ് ഹാർട്ട് ഫെഡറേഷനും, യുനെസ്കോയും, ലോകാരോഗ്യസംഘടനയും സംയുക്തമായി എല്ലാവർഷവും സെപ്റ്റംബർ അവസാനത്തെ ആഴ്ച ലോകഹൃദയദിനം ആഘോഷിക്കുന്നു. അതിനാൽ തന്നെ ഹൃദയത്തിന്റെ നിലയ്ക്കാത്ത സേവനം എടുത്തു കാണിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്. ഈ ആശയം ഉൾക്കൊണ്ട് ഈ വർഷം എ എം എച്ച്എസ്എസിലെ വിദ്യാർഥികൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവരുടേതായ രീതിയിൽ ആയി പല പരിപാടികൾ പ്രദർശിപ്പിക്കുകയുണ്ടായി.

രക്തദാന ദിനം

രക്തദാനം മഹത് കർമ്മമാണ്‌. ജീവൻ രക്ഷിക്കാൻ മനുഷ്യൻ ചെയ്യുന്ന ഏറ്റവും മഹത്തരമായ ദാനം ലോക മാനവരാശി ഈ മഹത്വംതിരിച്ചറിഞ്ഞുകൊണ്ടാണ് ഒക്ടോബർ 1 രക്തദാന ദിനം ആചരിക്കാൻ തീരുമാനിച്ചത്. രക്തം നൽകൂ, ജീവിതം പങ്കുവയ്ക്കൂ എന്നതാണ് ഇക്കുറി രക്തദാന ദിന സന്ദേശം.ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഇതിനുവേണ്ടി എം എച്ച്എസ്എസിലെ കുട്ടികൾ വിർച്ച്വൽ ആയി ലോക രക്തദാന ദിനം ആഘോഷിക്കുകയുണ്ടായി. പോസ്റ്റർ, വീഡിയോ, ഡോക്ടറോട് ഉള്ള സംവാദം ഇങ്ങനെ വിവിധയിനം പരിപാടികൾ വെർച്ച്വൽ ആയി ആഘോഷിക്കുകയുണ്ടായി.

ഗാന്ധി ജയന്തി

ഒക്ടോബർ 2 നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ ജന്മദിനം. ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല മഹാത്മാ എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം ജാതിവ്യവസ്ഥക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല അതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതിന്റെ സ്മരണാർത്ഥം എച്ച്എസ്എസിലെ കുട്ടികൾ ഗാന്ധിജയന്തി വെർച്ച്വൽ ആയി ആഘോഷിക്കുകയുണ്ടായി. പോസ്റ്റർ വീഡിയോ ചിത്രരചന പ്രസംഗം ഇങ്ങനെ വിവിധയിനം പരിപാടികൾ വെർച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി.

ലോക തപാൽ ദിനം

ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം. ഇന്റർനെറ്റിന്റെ ഈ കാലത്തുപോലും തപാൽ വകുപ്പ് എല്ലാ രാജ്യങ്ങളിലെയും പ്രാഥമിക ആശയവിനിമയം മാർഗ്ഗമാണ്. വിവരസാങ്കേതികവിദ്യ ഇത്ര പുരോഗമിക്കാതിരുന്ന ഒരുകാലത്ത് പ്രിയപ്പെട്ടവരുടെ കത്തുകൾക്ക് വേണ്ടി നാം പോസ്റ്റുമാന്റെ വരവ് കാത്തിരിക്കുന്ന ഓർമ്മ ഓരോരുത്തർക്കും ഉണ്ടാകും. ഇന്ന് കത്തുകൾ മൊബൈൽ ഫോണുകൾക്ക് വഴിമാറിയെങ്കിലും തപാൽ കാലം ഓർമ്മകളാണ്. നിത്യജീവിതത്തിൽ തപാൽ സംവിധാനത്തിന്റെ പങ്കിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന് വേണ്ടിയാണ് ലോകമെമ്പാടും ഒക്ടോബർ 9 ലോക തപാൽ ദിനമായി ആഘോഷിക്കുന്നത്. അതിന്റെ ഭാഗമായി എം എച്ച്എസ്എസിലെ വിദ്യാർത്ഥികൾ ലോക തപാൽ ദിനം വെർച്വൽ ആയി ആഘോഷിക്കുകയുണ്ടായി. വീഡിയോകൾ, പോസ്റ്ററുകൾ, ലഘു പ്രസംഗങ്ങൾ എന്നിവ തയ്യാറാക്കി വിർച്ച്വൽ ആയി പ്രദർശിപ്പിച്ചു.

ലോക കായിക ദിനം

കോവിഡ് രോഗത്തിന്റെ പകർച്ച അടിയന്തരമായി തടയേണ്ടത് ഇന്നത്തെ അവസ്ഥയിൽ വളരെ അനിവാര്യമാണ്. പക്ഷേ കോവിഡു മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇന്ന് മനുഷ്യരുടെ ലോകം മൊബൈലുകളിലും ഇന്റർനെറ്റിലും ഒതുങ്ങി വീടിനുള്ളിൽ പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങളും ശാരീരികമായ വ്യായാമങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ഉദ്ദേശം നടപ്പിലാക്കുന്നതിനുവേണ്ടി എ എം എംഎച്ച് എസ്എസിലെ കുട്ടികൾ ഒക്ടോബർ 13 നു വെർച്ച്വൽ ആയി ലോക കായിക ദിനം ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കുട്ടികൾ വീഡിയോകൾ ആയും പോസ്റ്റുകൾ ആയും പല സന്ദേശങ്ങൾ നൽകുകയുണ്ടായി.

പ്രകൃതി ദുരന്ത നിവാരണ ദിനം

കൊറോണയുടെ പശ്ചാത്തലത്തിൽ എ എം എച്ച്എസ്എസിലെ കുട്ടികൾ വെർച്ച്വൽ ആയി ഒക്ടോബർ പതിമൂന്നാം തീയതി പ്രകൃതി ദുരന്ത നിവാരണ ദിനം ഒക്ടോബർ 13ന് ആഘോഷിക്കുകയുണ്ടായി. ദുരന്ത സാധ്യതകൾ കുറയ്ക്കാനുള്ള ആഗോള സംസ്കാരം പ്രചരിപ്പിക്കാനും ദുരന്ത സാധ്യതകളും ആരോഗ്യത്തിലെ ജീവിതത്തിലെ ഉപജീവനത്തിലെ നഷ്ടം കുറയ്ക്കാനുള്ള പുരോഗതി അംഗീകരിക്കാനുള്ള അവസരം, നിലവിലുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നതിനും ദുരന്തസാധ്യത കുറയ്ക്കാനും ഉള്ള തന്ത്രങ്ങൾ ഉണ്ടെങ്കിൽ ദുരന്തങ്ങളെ ഒഴിവാക്കാനും തടയാനും കഴിയും എന്ന സാധ്യത എത്തിക്കുക എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഇതുമായി ബന്ധപ്പെടുത്തി കുട്ടികൾ പോസ്റ്റുകൾ വീഡിയോകൾ നിർമിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ലഘു പ്രസംഗങ്ങൾ തയ്യാറാക്കുകയും അവർ പ്രദർശിപ്പിക്കുകയുണ്ടായി. കൂടാതെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ മൊബൈൽ, റവന്യൂ, ആരോഗ്യം, ഫയർ ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകൾ സ്വീകരിച്ച് പ്രവർത്തനങ്ങളെ വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി.

ലോക കൈകഴുകൽ ദിനം

ശാരീരിക ശുചിത്വത്തിന്റെ ഭാഗമായി കൈ കഴുകൽ ഒരു ശീലം ആക്കണം എന്നുള്ള ആവശ്യകതയെ സംബന്ധിച്ചുള്ള പ്രചരണത്തിനാണ് വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 ലോക കൈകഴുകൽ ദിനമായി ആചരിക്കുന്നത്. എന്നാൽ കോവിഡ് എന്ന മഹാമാരിയെ ശക്തമായി പ്രതിരോധിക്കേണ്ട ഈ സാഹചര്യത്തിൽ ഈ ദിനത്തിന്റെ പ്രാധാന്യം വളരെ കൂടുതലാണ്. ആഗോളതലത്തിൽ വ്യാപകമായി പടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രതിരോധമായി പറഞ്ഞിരിക്കുന്നത് കൈയുടെ ശുചിത്വമാണ് ഈ സന്ദേശം എത്തിക്കുന്നതിന് വേണ്ടി എം എച്ച്എസ്എസിലെ ജൂനിയർ റെഡ് ക്രോസ് സിലെ കുട്ടികൾ വിവിധയിനം പരിപാടികൾ പ്രദർശിപ്പിക്കുകയുണ്ടായി.

ദേശീയ മോൾ ദിനം

ലോകമെമ്പാടുമുള്ള രസതന്ത്ര പ്രേമികൾക്കും ശാസ്ത്രജ്ഞർക്കും, രസതന്ത്ര വിദ്യാർഥികൾക്കും ഇടയിൽ ഒക്ടോബർ 23ന് രാവിലെ ആറ് രണ്ടിനും വൈകിട്ട് ആറ് രണ്ടിനുമിടയിൽ ആഘോഷിക്കുന്ന ഒരു ദിനമാണ് ദേശീയ മോൾ ദിനം. ദേശീയ രസതന്ത്ര വാരത്തിന്റെ അഭിവാജ്യ ഘടകമായ മോൾ ദിനത്തിന്റെ പ്രാധാന്യം രസതന്ത്ര ലോകത്ത് മാത്രം ഒതുക്കി നിർത്താതെ എല്ലാവരിലും അതിന്റെ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എം എച്ച്എസ്എസിലെ കുട്ടികൾ വീഡിയോകളും പോസ്റ്റുകളും മറ്റു വിവിധ പരിപാടികളും പ്രദർശിപ്പിക്കുകയുണ്ടായി.

അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം

കോവിഡ് മഹാമാരി കൊണ്ടുണ്ടായ മാറ്റങ്ങളിൽ സ്തംഭിച്ചുപോയ പല മേഖലകളുടെയും രക്ഷകനായി മാറിയത് ഇന്റർനെറ്റ് ആയിരുന്നു, പ്രധാനമായി വിദ്യാഭ്യാസരംഗത്തെ ആയിരുന്നു. അതിനാൽ തന്നെ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ വിവിധ കലാപരിപാടികൾ വിർച്ച്വൽ ആയി ഒക്ടോബർ29 ന് അവതരിപ്പിക്കുകയുണ്ടായി.

സമ്പൂർണ്ണ സ്കൂൾ വിക്കി പ്രഖ്യാപന പരിശീലനം

തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ സമ്പൂർണ്ണ സ്കൂൾ വിക്കി പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായുള്ള പരിശീലനം 31/10/2020ശനിയാഴ്ച 10.30എ എം ന് ബഹുമാനപ്പെട്ട തിരുവല്ല ഡി.ഇ.ഒ പി.ആർ പ്രസീന മാഡത്തിന്റെ അദ്ധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ നടന്നു.തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ മാസ്റ്റർ ട്രെയിനർ ആയ ശ്രീ.സോണി പീറ്റർ സർ യോഗത്തിന് നേതൃത്വം നൽകി. യോഗത്തിൽ തിരുവല്ല,മല്ലപ്പള്ളി, പുല്ലാട് ,വെണ്ണിക്കുളം, ആറന്മുള സബ് ജില്ലകളുടെ എ ഇ ഒ മാരും, എല്ലാ മാസ്റ്റർ ട്രയിനർമാരും ,തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എല്ലാ എസ്. ഐ. റ്റി. സി മാരും പങ്കെടുത്തു. ഈ ഗൂഗിൾ മീറ്റിലൂടെ അവരവരുടെ സ്കൂൾ വിക്കി പേജിൽ എങ്ങനെയാണ് വിവരശേഖരണം ,എഡിറ്റിംഗ് ഇവ നടത്തുന്നത് എന്നുളള നൂതന ആശയങ്ങൾ പങ്ക് വച്ചു. സീനിയർ എസ് ഐ റ്റി സി യും ഇപ്പോൾ ഹെഡ്മിസ്ട്രസും ആയ സൂസൻ ടീച്ചർ അവരുടെ സ്കൂളിലെ ചരിത്രം ശേഖരിച്ച വഴികളും ,ഏങ്ങനെയാണ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ പകർത്തേണ്ടതെന്നും വ്യക്തമാക്കി. സ്കൂളിന്റെ കൂട്ടായ ഉദ്യമത്തിലൂടെ മാത്രമേ സ്കൂൾ വിക്കി പൂർണ്ണതയിലെത്തുകയുള്ളു എന്ന ആശയം സോണി സർ എല്ലാ അദ്ധ്യാപകർക്കും പകർന്നു നൽകി.

കേരളപ്പിറവി

ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നം ആയും, രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം ആയും, ആരോഗ്യമേഖലയിൽ ലോകം ആദരിക്കുകയും ചെയ്തു എന്നൊക്കെയുമുള്ള അനേകം സവിശേഷതകളാൽ തലയെടുപ്പോടെ നിൽക്കുന്ന കേരളത്തിന്റെ അറുപത്തിയൊന്നാം പിറന്നാൾ നാം ഈ നവംബർ ഒന്നിന് ആഘോഷിക്കുകയുണ്ടായി. കേരളത്തിൽ മാത്രമല്ല, മലയാളികൾ ഉള്ള എല്ലാ സ്ഥലങ്ങളിലും ഇന്ന് കേരളപ്പിറവി ആഘോഷിക്കാറുണ്ട്. ഗൃഹാതുരത്വമുണർത്തുന്ന നാട്ടിൻപുറ ഓർമ്മകളിലേക്ക് ഓരോ പ്രവാസിയെയും ചെന്നെത്തിക്കുന്ന ഈ ദിനം സവിശേഷത ഏറിയ താണ്. പരശുരാമൻ ഗോകർണ്ണത്തു നിന്ന് കടലിലേക്ക് മഴുവെറിഞ്ഞ് രൂപീകൃതമായി എന്ന പൗരാണിക ഐതിഹ്യമുള്ള നമ്മുടെ കേരളത്തിന്റെ പിറന്നാൾ പരമ്പരാഗത ആഘോഷങ്ങളും വസ്ത്രവിധാനങ്ങളും എല്ലാം പുനഃസൃഷ്ടിച്ചു കൊണ്ട് എ എം എച്ച്എസ്എസിലെ വിദ്യാർത്ഥികൾ വിർച്ച്വൽ ആയി പല പരിപാടികളും പ്രദർശിപ്പിക്കുകയുണ്ടായി.

ലോക പ്രമേഹ ദിനം

ഫ്രെഡറിക് ബാന്റിംഗ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922-ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു .അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മൾ ദയനീയമായിപരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിർണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകൾ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തിൽ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും ഇവ മൂന്നും നിയന്ത്രണവിധേയമല്ല എന്നാണ് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ വിവിധ കലാപരിപാടികൾ വിർച്ച്വൽ ആയി അവതരിപ്പിക്കുകയുണ്ടായി.

ശിശുദിനാഘോഷം

ഇടയാറന്മുള എ. എം. എം. ഹയർസെക്കൻഡറി സ്കൂളിലെ ശിശുദിനാഘോഷം നവംബർ 14ാം തീയതി കുട്ടികൾ ഗൂഗിൾ മീറ്റിൽ ആഘോഷിച്ചു.സ്കൂൾ മാനേജർ റവ:എ.ബി. ടി.മാമൻ അച്ഛൻസന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട അന്നമ്മ നൈനാൻ ടീച്ചർആശംസകൾ നൽകി. സ്വാഗതം ആശംസിച്ചത് കൃപ മറിയം മത്തായി ആയിരുന്നു. ആദിയ അനീഷ് കൃതജ്ഞത അറിയിച്ചു. കുട്ടികളുടെ ചാച്ചാ നെഹ്റു ആയുഷ് എസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ഭാരതാംബ ,ഗാന്ധിജി ,അംബേദ്ക്കർ , രാജാറാം മോഹൻ റോയ് , ക്യാപ്‌റ്റൻ ലക്ഷ്മി സെഗാൾ , റാണി ലക്ഷ്മിഭായ്, ഇന്ദിരാഗാന്ധി , അക്കാമ്മ ചെറിയാൻ , സരോജിനി നായിഡു , ഭഗത് സിംഗ്, ഉണ്ണിയാർച്ച. തുടങ്ങിയ നേതാക്കളുടെ വേഷങ്ങൾ അണിഞ്ഞുള്ള കുട്ടികളുടെ അവതരണം ഉണ്ടായിരുന്നു.എല്ലാ കുട്ടികൾക്കും അത് പ്രയോജനപ്രദമായിരുന്നു.ശിശുദിനത്തോടെ അനുബന്ധിച്ചു കുട്ടികൾ ക്വിസ്സ് ഡിജിറ്റൽ മാഗസിൻ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ തയ്യാറാക്കി.ശിശുദിനത്തിൽ എസ്.പി.സി നടപ്പാക്കുന്ന പുത്തനുടുപ്പും പുസ്തകവും പരിപാടിയിൽ എം എം എച്ച് എസ് എസ് ഇടയാറന്മുള യിലെ എസ്.പി.സി അലൂമിനി ,അധ്യാപകർ, അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നും ശേഖരിച്ച പുത്തൻ വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവ ബഹുമാനപ്പെട്ട ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഡിവൈഎസ്പി പ്രദീപ് കുമാറിന് കൈമാറി .ഏകദേശം നാല്പത്തി മൂവായിരത്തോളം രൂപയുടെ സാധനങ്ങൾ കൈമാറി. സി.പി.ഒ ബിൽബി ജോസഫ്,എ.സി.പി.ഒ ജിനു മേരി വർഗീസ്,അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ സുരേഷ് കുമാർ , പയനിയർ കേഡറ്റ് ലുതിയ, അഭിത എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്നതിനാണ് ഇത് സമാഹരിക്കുന്നത്.

ക്രമ നമ്പർ പേര്
1 ഡിജിറ്റൽ മാഗസിൻ

ഉബുണ്ടു ഫെസ്റ്റ്

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2020 ഒക്ടോബർ 20 രാവിലെ 10.30 മുതൽ ഉബുണ്ടു ഫെസ്റ്റ് നടത്തി. ഈ ഫെസ്റ്റിൽ ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും ഉള്ള ആളുകൾക്കും സ്കൂൾ കുട്ടികൾക്കും അദ്ധ്യാപകർക്കും ഉബുണ്ടു 18.04 അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. ലാപ്ടോപ്പിൽ കുട്ടികൾക്ക് അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചമായി ചെയ്യുന്നതിനും അസൈൻമെന്റ് പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും, ലോക്ക് ഡൗൺ കാലഘട്ടത്തിൽ പഠനപ്രവർത്തനങ്ങൾ എളുപ്പം ആക്കുവാനും ഇത് സഹായകരമായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. ബൈജു സർ(ആറന്മുള സബ് ഡിസ്ട്രിക്ട് ) എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകർക്കും കുട്ടികൾക്കും തങ്ങളുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിന് ഉബുണ്ടു ഫെസ്റ്റ് സഹായകരമായി.

ഡിജിറ്റൽ അത്തപ്പൂക്കളവും ഓണഘോഷവും

മലയാളികളുടെ ദേശീയോത്സവമായ ഓണം നാടെങ്ങും സജീവമായി ആഘോഷിക്കപ്പെട്ടിരുന്ന ഒരു കാലത്തുനിന്നും ലോക ഡൗണിന്റെ ബന്ധനത്തിൽ ആയിപ്പോയത് ആർക്കും ചിന്തിക്കാവുന്നതിന്റെ അപ്പുറമായിരുന്നു. വിദ്യാർഥികളും അദ്ധ്യാപകരും മാതാപിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും എല്ലാം ചേർന്ന് സമുചിതം ഓണം ആഘോഷിച്ചിരുന്ന ഇടയാറന്മുള എം എം എം ഹയർ സെക്കൻഡറി സ്കൂൾ ഓണാഘോഷവും ഡിജിറ്റൽ തലത്തിലേക്ക് മാറ്റി. വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ കുട്ടികളുടെ ഓണാഘോഷ പരിപാടികൾ വെർച്വൽ രൂപത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ അത്തപ്പൂക്കളങ്ങൾ ഉണ്ടാക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ ഡിജിറ്റൽ പൂക്കളങ്ങൾ നിർമ്മിക്കുന്നതിന് കുട്ടികൾ മാതാപിതാക്കൾക്ക് പരിശീലനം നൽകുകയും ചെയ്തു. കോവിഡ കാലഘട്ടത്തിൽ സുരക്ഷിതരായി വീടുകളിൽ തന്നെ ഇരിക്കുന്നതിനും ഓണാഘോഷത്തിൽ പങ്കു ചേരുന്നതിനും ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു.

കമ്പ്യൂട്ടർ പരിശീലനം രക്ഷകർത്താക്കളിൽ

ഈ കോവിഡ് കാലത്തിന്റെ വിരസത അകറ്റുവാൻ ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ അവരുടെ വീടുകളിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ വിജ്ഞാനം വർദ്ധിപ്പിക്കുന്ന കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സുകൾ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.ഈ പ്രവർത്തനം ഈ കോവിഡ് കാലഘട്ടത്തിന്റെ വിരസത അകറ്റുവാൻ സഹായകമായി.

ക്വിസ് പ്രോഗ്രാം

നവംബർ 14 ശിശുദിനത്തോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ക്വിസ് പ്രോഗ്രാം നടത്തി. ഷൈബിൻ സാബു തോമസ് നേതൃത്വം നൽകി.

അക്ഷരവൃക്ഷം പദ്ധതി

അക്ഷരവൃക്ഷം പദ്ധതിയോടനുബന്ധിച്ച് ഈ കോവിഡ് കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റ് വിദ്യാർത്ഥികളും ഏപ്രിൽ,മെയ് മാസത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് അക്ഷരവൃക്ഷം പദ്ധതിയിലേക്ക് ധാരാളം കൃതികൾ സംഭാവന ചെയ്തു. ഇതിൽ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.ഏകദേശം 101 സൃഷ്ടികൾ കുട്ടികള്ലിൽ നിന്ന് സമാഹരിക്കാൻ കഴിഞ്ഞു.ലോകമെങ്ങും കോടിക്കണക്കിന് ജനങ്ങൾ കോവിഡിന്റെ ഭീഷണിയിൽ നിലനിൽക്കുമ്പോഴും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ഹൃദയസ്പർശമായ നൊമ്പരങ്ങളും ചിന്തകളും അക്ഷരവൃക്ഷം പദ്ധതിയിലൂടെ അവർ ലോകത്തിന് കാണിച്ചു കൊടുത്തു.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

അക്ഷരവൃക്ഷം പദ്ധതിയോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കഥ കവിത ലേഖനങ്ങൾ തുടങ്ങിയവ ഒരു ഡിജിറ്റൽ മാഗസിൻ രൂപത്തിൽ കുട്ടികൾ തയ്യാറാക്കി ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ഡിജിറ്റൽ മാഗസിൻ കൈയ്യെഴുത്തുമാസികയായും തയ്യാറാക്കുന്നുണ്ട്.ശിശുദിനത്തോട് അനുബന്ധിച്ചും കുട്ടികൾ ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു.

ദിനാഘോഷങ്ങൾ ഡിജിറ്റൽ രൂപത്തിൽ

വിവിധ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ ചിത്രങ്ങളും, മെസ്സേജുകളും, അഭിമുഖവും, വീഡിയോകളും തയ്യാറാക്കി, വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. കൈറ്റ് വിക്ടേഴ്സ് ചാനലിലേക്കും പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യുന്നുണ്ട്. തയ്യാറാക്കിയ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സമൂഹത്തിൽ ഓരോ ദിനവുമായി ബന്ധപ്പെട്ട ആശയങ്ങൾ എത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് ഫസ്റ്റ് ബെൽ ക്ലാസുകൾ(2019-2022ബാച്ച്)

എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയറന്മുള സ്കൂളിലെ ഒൻപതാം ക്ലാസ്സിലെ(2019-2022ബാച്ച്) ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈറ്റ് മാസ്റ്റേഴ്സിന്റെയും മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ 16.10.2020( വെള്ളി) വൈകിട്ട് 7 PM ന് നടന്നു. മീറ്റിംഗിൽ 17/10/2020 ശനിയാഴ്ച മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തുടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകളെപറ്റിയും അതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെപറ്റിയും ചർച്ച ചെയ്തു. റൂട്ടിൻ,എക്സ്പോർട്ട് ക്ലാസുകളെകുറിച്ചുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി.തുടർന്ന് ഫസ്റ്റ് ബെൽ ക്ലാസുകൾ നടന്നതിനുശേഷം ഗൂഗിൾ മീറ്റിലൂടെയും വാട്ട്സാപ്പിലൂടെയും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.കുട്ടികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന അറ്റൻഡൻസ് ലിറ്റിൽ കൈറ്റ്സ് വെബ് സൈറ്റിൽ രേഖപ്പെടുത്തുന്നുണ്ട്.

ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്(2019-2021ബാച്ച്)

എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയറന്മുള പത്താം ക്ലാസ്സിലെ (2019-2021ബാച്ച്) എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും വേണ്ടി 17.10.2020(ശനി ) വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് വഴി ഒരു അടിയന്തിര യോഗം നടത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ വ്യക്തിഗത പ്രോജക്ട് നവംബർ30നകം പൂർത്തീകരിക്കുവാൻ ഉള്ള നിർദ്ദേശം നൽകി.ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയിൽ പരിചയപ്പെട്ട സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് അസൈൻമെന്റ് പൂർത്തീകരിച്ചത്. പരിസര ശുചീകരണം., ലഹരി വസ്തുക്കളുടെ ഉപയോഗത്തെകുറിച്ചുള്ള ബോധവൽക്കരണം,പരിസ്ഥിതി സംരക്ഷണം, ട്രാഫിക് ബോധവൽക്കരണം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അനിമേഷനുകൾ, പോസ്റ്ററുകൾ, ബാനറുകൾ തുടങ്ങിയവ റ്റുപ്പിട്യൂബിഡെസ്‌ക്, ഇങ്ക്സ്കേപ്പ്, ബ്ലണ്ടർ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കി.

അതിജീവനത്തിന്റെ കൈത്താങ്ങുമായി എൻ .സി സി യൂണിറ്റ്.

കോവിഡ് കാലത്ത് ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ടായിരുന്നു. ഈ രോഗം കാരണം അവരുടെ ജോലി മേഖലകൾ തകർന്നു. ഈ സമയത്ത് എൻ .സി സിയൂണിറ്റ് കുട്ടികളുടെയും ANO മാരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് സൗജന്യപച്ചക്കറി കിറ്റ് വിതരണം ചെയ്തു.

ഉച്ച ഭക്ഷണവിതരണം

കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന ആരോരുമില്ലാത്ത 50 വ്യക്തികൾക്ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷന്റെ സഹായത്തോടെ എൻ .സി സി യൂണിറ്റ് കുട്ടികളും ANO മാരുടെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം നടത്തി.

മാസ്ക് വിതരണം

എൻ .സി സികോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മാസ്ക് ലഭിക്കാത്തതുകൊണ്ട് NCC കുട്ടികൾ സ്വയം നിർമ്മിച്ച 250ഓളം മാസ്ക്കുകൾ പത്തനംതിട്ട ജില്ലാ കലക്റ്റർ പി ബി നൂഹ് I.A.S ന് കൈമാറി. ഈ പ്രവർത്തനം മറ്റു കുട്ടികൾക്കും മുതിർന്നവർക്കും വലിയ പ്രചോദനമായി. ഇതിനോടൊപ്പം 100 ബോട്ടിൽ സാനിറ്റൈസർ ഈ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക് കൈമാറി. കോവിഡ് എന്ന ഈ മഹാമാരിയെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ബ്രേക്ക് ദി ചെയിൻ എന്ന് എല്ലാ ആശയങ്ങൾ ഉൾക്കൊണ്ട് ബോധവൽക്കരണ വീഡിയോയും നിർമ്മിച്ചു.

മണ്ണിലെ മാലാഖമാരെ ആദരിക്കൽ

മനുഷ്യ ശുശ്രൂഷയ്ക്ക് വേണ്ടി തന്നെ ജീവിതം ഒഴിഞ്ഞു വച്ച മണ്ണിലെ മാലാഖമാർ ആയ നേഴ്സുമാർ. ഈ കോവിഡ് കാലത്ത് രാപ്പകലില്ലാതെ അധ്വാനവും തന്റെ നാടിനോടുള്ള പ്രതിബദ്ധതയും അവരുടെ പ്രവർത്തി മേഖലയിൽ തെളിയിച്ചിട്ടുണ്ട്. കാലാകാലമായി അവർ ചെയ്തു വരുന്ന സേവനങ്ങൾ ഓർത്ത് മെയ് 12 ആതുര ശുശ്രൂഷാ ദിനം, ചെമ്പനീർ പൂക്കൾ നൽകി അവരെ ആദരിച്ചു.

ഷോർട് ഫിലിം നിർമ്മാണം

ഒരു നാട് എപ്പോഴാണ് തകർച്ചയിലേക്ക് പോകുന്നത് എന്ന് ചോദിച്ചാൽ ആ രാജ്യത്തിലെ യുവാക്കൾ യുവതികൾ തകരുമ്പോൾ ആണ്. ഇതിന് മിക്കപ്പോഴും വഴി ഒരുക്കുന്നത് ലഹരി മരുന്നിന്റെ ഉപയോഗമാണ് ഇതിനെതിരെ മെയ് 31ലോക പുകയില വിരുദ്ധ ദിനതോടനുബന്ധിച്ച് ബോധവൽക്കരണം ആയി ഒരു ചെറിയ ഷോർട് ഫിലിം എൻസിസി കുട്ടികൾതന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് വളരെ ലളിതവും മനുഷ്യ മനസ്സിലേക്ക് പെട്ടെന്ന് കടന്നു ചെല്ലുന്നത് രീതിയിലുമാണ് ഇതിന്റെ ചിത്രീകരണം.

കാർഗിൽ വിജയ് ദിവസം

'പൂക്കൾ ഒരുപാടുണ്ടെങ്കിലും മറക്കില്ല നിണമാർന്ന നിറമുള്ള പനിനീർ പൂക്കളെ നിങ്ങളെ" ജൂലൈ 26 കാർഗിൽ വിജയ് ദിവസത്തിൽ ധീര ജവാന്മാരെ അനുസ്മരിച്ചുകൊണ്ട് സന്ദേശം പങ്കുവെച്ചു.

ഫിറ്റ് ഇന്ത്യ

"If the body is fit the mind is a hit" ആരോഗ്യമുള്ള ശരീരവും മനസ്സും ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത് എന്ന ആശയം മുൻനിർത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനംചെയ്ത fit India movement ഇതിന്റെ ഉദ്ദേശം സമൂഹത്തിലേക്ക് എത്തിക്കാൻ ചലന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

പരിസര ശുചീകരണം

തന്റെ ജീവിതം തന്നെ മാതൃകാപരമായ സന്ദേശം ആക്കി മാറ്റി തന്നെത്താൻ രാജ്യത്തിനു വേണ്ടി സമർപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ഒക്ടോബർ 2 ജന്മദിനത്തോടനുബന്ധിച്ച് എല്ലാ കേഡറ്റുകളുടെയും വീടും പരിസരവും ശുചിയാക്കി മഹാത്മാഗാന്ധി നമ്മൾക്ക് പങ്കുവെച്ച് ആശയം കൈമാറുകയും ചെയ്തു.ഈ ഓരോ പ്രവർത്തനങ്ങളും ഓരോ വ്യക്തികളിൽ സഹജീവിസ്നേഹവും, കരുതലും, അതിജീവനവും എന്നീ ഗുണങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞു. ഇതുപോലെ ഓരോ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ഏതൊരു പ്രശ്നം നമുക്ക് നേരിടാനുള്ള ഒരു ആത്മവിശ്വാസം ലഭിക്കുന്നു.

വ്യക്തിത്വ വികസനം

വീട്ടുവളപ്പിൽ നിന്നും ശേഖരിച്ച് ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ച് കേഡറ്റുകൾ പാചകം നടത്തി.പുസ്തകവായനയിൽ താല്പര്യമുള്ള കേഡറ്റുകൾ പുസ്തകങ്ങൾ വായിക്കുകയും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.

സാമൂഹിക പ്രതിബദ്ധത

സമീപപ്രദേശങ്ങളിൽ ആവശ്യത്തിൽ ഇരിക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.നിർധനരായ കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ നൽകി. എസ് പി സി ജില്ലാതല സാമൂഹ്യ അടുക്കളയ്ക്ക് 5000 രൂപ സംഭാവന നൽകി .അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൂർവ്വ വിദ്യാർഥിക്ക് മരുന്നു വാങ്ങാൻ 4000 രൂപ കൈമാറി. മാസ്ക്കുകൾ വിതരണംചെയ്തു .സ്കൂൾ തുറക്കുമ്പോൾ ആയിരം മാസ്ക്കുകൾ സ്കൂളുകളിൽ വിതരണം ചെയ്യുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. കൊറോണ വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് അതായത് കൈകളുടെ ശുചീകരണം മാസ്ക്കുകളുടെ ശരിയായ ഉപയോഗവും നിർമ്മാർജ്ജനവും എന്നിങ്ങനെ കേഡറ്റുകൾ സമീപ വീടുകളിൽ കൗൺസിലിംഗ് നടത്തി.

നൈപുണ്യ വികസനം

കവിതകൾ, കഥകൾ രചിക്കുകയും കേഡററ്സ് തയ്യാറാക്കിയ സാഹിത്യരചനകൾ അക്ഷരവൃക്ഷം സ്കൂൾ വിക്കി യിലൂടെ പ്രകാശനം ചെയ്യുകയും ചെയ്തു. കൊളാഷുകൾ, ബോട്ടിൽ ആർട്ടുകൾ ,ചിത്രരചന എന്നിവയും നടത്തി,വീഡിയോസ് നിർമ്മിച്ച സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

നിരീക്ഷണപാടവം

വീടും പരിസരവും വൃത്തിയാക്കാൻ രക്ഷകർത്താക്കളെ സഹായിച്ചു .പക്ഷികൾക്ക് തണ്ണീർതടങ്ങൾ ഒരുക്കുകയും ചെയ്തു.

സെൽഫ് മോട്ടിവേഷൻ

കേഡറ്റുകൾ വീടുകളിൽ സ്വന്തമായി പച്ചക്കറിതോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു. ഓരോ കേഡറ്റുകളും വൃക്ഷത്തൈകൾ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. ലോക ലഹരി വിരുദ്ധ ദിനം ആഗസ്റ്റ് 2 എസ് പി സി ദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ഒക്ടോബർ 2 ഗാന്ധിജയന്തി എന്നീ ദിവസങ്ങളിൽ വിവിധ പരിപാടികൾ സ്കൂൾ തലത്തിലും ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലും നടത്തുകയുണ്ടായി ഈ ദിവസങ്ങളിൽ വിവിധ മത്സരങ്ങൾ നടത്തി .

നവജീവൻ 2020

എസ് പി സി പ്രവർത്തനം....(26/06/2020). എസ് പി സി ദിനം

ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള ,എസ് പി സി യൂണിറ്റ് നടത്തിയ ദ്വൈവാരാചരണ പരിപാടിയുടെ റിപ്പോർട്ട്


ആൻറി നാർക്കോട്ടിക് വാരിയേഴ്സ് ആയി 10 cadets നെ തിരഞ്ഞെടുത്തു.22-06-2020ൽ മയക്കുമരുന്ന് ദുരുപയോഗത്തെ കുറിച്ച് DNO ശ്രീ പ്രദീപ് കുമാർ നടത്തിയ വെബിനാറിൽ സി പി ഒ ,എ സി പി ഒ എന്നിവർ പങ്കെടുത്തു..24-06-2020,25-06-2020 എന്നീ തീയതികളിൽ ചിത്രരചനാ മത്സരവും കാർട്ടൂൺ മത്സരവും നടത്തുകയുണ്ടായി.26-06-2020 ലോക ലഹരി വിരുദ്ധ ദിനം രാവിലെ കേഡറ്റ് കുടുംബാംഗങ്ങളോടൊത്ത് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.


തുടർന്ന് നല്ല കരുതലിന് നല്ല അറിവ് എന്ന വിഷയത്തിൽ ഉപന്യാസം മത്സരം നടത്തി.27-06-2020ൽ മയക്കുമരുന്ന് ഉപയോഗവും അതിന്റെ ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം നടത്തി.29-06-2020 വൈകീട്ട് ഏഴര മുതൽ ഒമ്പതര വരെ ജില്ലാ നോഡൽ ഓഫീസിന് നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി വളരെ ആവേശത്തോടെ പങ്കെടുത്തു. ലഹരിവിരുദ്ധ ബോധവൽക്കരണ മെസ്സേജുകൾ ഷെയർ ചെയ്യുകയും ചെയ്തു.

എസ് പി സി ദിനം

എസ് പി സി പ്രവർത്തനം....(02/08/2020). എസ് പി സി ദിനം

എസ് പി സി ദിനാഘോഷ റിപ്പോർട്ട് എസ് പി സി ദിനമായ ആഗസ്റ്റ് രണ്ടാം തീയതി രാവിലെ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ എസ് പി സി പതാക ഉയർത്തി. എല്ലാ കേഡറ്റുകളും തങ്ങളുടെ ഭവനങ്ങളിൽ എസ് പി സി പ്രതിജ്ഞ എടുത്തു .പ്രതിജ്ഞ എടുക്കുന്ന വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജീവധാര പദ്ധതിപ്രകാരം രക്തദാന സമ്മതപത്രം വീണ്ടും സ്വരൂപിക്കാനുള്ള പദ്ധതി തുടങ്ങി. കേഡറ്റുകൾ അവരുടെ വീടുകളിലെ പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു. കോവിഡി നോടൊപ്പം ഉള്ള ജീവിതം എന്ന വിഷയത്തെ. ആസ്പദമാക്കി ലേഖനം കേഡറ്റുകൾ തയ്യാറാക്കി. എസ് എസ് പി സി പയനിയർ ബ്രിഗേഡ് രൂപീകരിച്ചു. 10 എസ്പിസി അലൂമിനി യേ ഉൾപ്പെടുത്തി.

എസ് പി സി പ്രവർത്തനം....(02/08/2020). എസ് പി സി ദിനം




മഹത് സ്മൃതി2020

എസ് പി സി പ്രവർത്തനം....(02/10/2020)ഗാന്ധി ജയന്തി ആഘോഷം

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 151 മത് ജന്മദിനം ആഘോഷത്തിൻെറ ഭാഗമായി ഇടയാറന്മുള എം എച്ച്എസ്എസ് SPC യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങൾ

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടാം തീയതി രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട വിജയൻ ഐപിഎസ് അവർകൾ zoom പ്ലാറ്റ്ഫോമിൽ നിർവഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റൻ കെ വി കൃഷ്ണൻ നമ്പ്യാരിനെ ആദരിച്ചു. പ്രസ്തുത പരിപാടി കേഡറ്റുകളും രക്ഷിതാക്കളും CPO,ACPO മാരും കണ്ടു. തുടർന്ന് കേഡറ്റുകൾ അവരുടെ വീടും പരിസരവും ശുചിയാക്കി. ഗാന്ധിജിയുടെ ആത്മകഥയായ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എല്ലാ കേസും വായിക്കുവാൻ ആരംഭിച്ചു. മൂന്നാം തീയതി വൈകിട്ട് വർച്വൽ ക്ലാസ്സിൽ ഗാന്ധി സിനിമ എല്ലാവരും കണ്ടു. അഞ്ചാം തീയതി ജില്ലാതലത്തിൽ ക്വിസ് നടത്തപ്പെ.ട്ടു കേഡറ്റുകൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു. അക്ഷയ അനഘ എന്നീ കേഡറ്റുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .ഗാന്ധിസൂക്തങ്ങൾ കേഡറ്റുകൾ അവതരിപ്പിച്ചു. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയും ഇന്നത്തെ ഇന്ത്യയും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം നടത്തി. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ എൻറെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം എന്ന വിഷയത്തിൽ കേഡറ്റുകൾ വീഡിയോ ചെയ്തു അതിൽ മികച്ച ജില്ലാ ഓഫീസിൽ അയച്ചുകൊടുക്കുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

ഹലോ ഇംഗ്ലീഷ് പ്രോഗ്രാം

എ എം എച്ച് എസ് എസ് ഇടയാറന്മുള സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഭാഗമായി 14- 11 -2020 ന് വൈകിട്ട് 7-30 ന് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് ലൂടെ ഒരു ക്ലാസ് നൽകാൻ സാധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം എടുത്ത മിസ്സ് ഗിഫ്റ്റി മറിയം അലക്സി ആയിരുന്നു ക്ലാസ് എടുത്തത്. 35 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത്. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിനെ കുറിച്ച് വ്യക്തത കിട്ടുവാൻ ഇ ക്ലാസ്സ്‌ വളരെ അധികം പ്രയോജനപ്പെട്ടു , കൂടാതെ ഇംഗ്ലീഷ് ഭാഷ ഉച്ചാരണം , ഇംഗ്ലീഷ് ഭാഷയിൽ സംഭാഷണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾ ദൈനംദിനജീവിതത്തിൽ ഇംഗ്ലീഷ് ഭാഷ കൂടുതൽ ഉപയോഗിക്കേണ്ട ആവശ്യകത എന്നീ കാര്യങ്ങൾ ഉൾപ്പെട്ട പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്. കുട്ടികൾ വളരെയധികം സന്തോഷത്തോടെ ആയിരുന്നു ഈ ക്ലാസിൽ പങ്കെടുത്തത്. തുടർന്നും ഇങ്ങനെയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.

ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം

എൻഎസ്എസ് വോളന്റി യേഴ്സ് നിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം കുട്ടികളിൽ നടത്തി.

പ്ലാസ്റ്റിക് ബാഗ് വേണ്ട തുണി സഞ്ചി ഞങ്ങൾ തരാം

ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലാസ്റ്റിക് ബാഗ് വേണ്ട തുണിസഞ്ചി ഞങ്ങൾ തരാം പദ്ധതി തുടങ്ങി എൻഎസ്എസ് യൂണിറ്റ് മണ്ണിര പരിസ്ഥിതി സംഘടനയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് പ്രോഗ്രാം ഓഫീസർ സംഗീത എന്താ സി നേതൃത്വത്തിൽ സ്കൂൾ പരിസരത്തുള്ള വീടുകളിലും കടകളിലും100 തുണിസഞ്ചി സൗജന്യമായി നൽകി.

പേപ്പർ ബാഗ് നിർമ്മാണം

പരിസ്ഥിതി മലിനീകരണത്തിന് എതിരായി പേപ്പർ ബാഗുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു, ഇങ്ങനെ അവർ നിർമ്മിച്ച പേപ്പർ ബാഗുകൾ സ്കൂളിന്റെ പരിസരത്തുള്ള വീടുകളിലും കടകളിലും വിതരണം ചെയ്തു.

കോവിഡ് കാലത്തെ അദ്ധ്യയനം

കേരളത്തിലെ വിദ്യാഭ്യാസ മേഖല നാളിതുവരെ നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധി ഘട്ടം ആണ് 2020 മാർച്ച് മുതൽ നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് 19 വൈറസ് രോഗബാധ തടയുന്നതിനായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസമേഖലയും നിശ്ചലമായി. എന്നാൽ ആധുനിക സാങ്കേതികവിദ്യകളെ കൂട്ടുപിടിച്ചുകൊണ്ട് വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരാൻ അദ്ധ്യാപകർ പരിശ്രമിച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾ വരുന്നതിനു മുമ്പ് തന്നെ സമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് വിദ്യാർത്ഥികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും സ്കൂൾ എത്തിച്ചേർന്നു. വിവിധങ്ങളായ കലാപ്രവർത്തനങ്ങളും, കരകൗശല ഉത്പന്നങ്ങളുടെ നിർമാണവും, പരിശീലനവും, കൃഷി പാഠങ്ങളും,അക്ഷരവൃക്ഷം പദ്ധതിയിലേക്ക് കഥ, കവിത, ലേഖനം തയ്യാറാക്കൽ തുടങ്ങിയവ ഏപ്രിൽ, മെയ് മാസങ്ങളിൽ അരങ്ങേറി.

ജൂൺ മാസത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ഉള്ള ക്ലാസുകൾക്കൊപ്പം വാട്സാപ്പ് ഗ്രൂപ്പുകൾ, ഫോൺ തുടങ്ങിയ മാധ്യമങ്ങളിലൂടെ കുട്ടികൾക്ക് വേണ്ട പിന്തുണ നൽകി. സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് എന്നിവ അർഹരായവരിലേക്ക് എത്തിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോടൊപ്പം അദ്ധ്യാപകർ പഠനപിന്തുണയും ഉറപ്പാക്കി. കൃത്യമായ ഇടവേളകളിൽ വെർച്വൽ അദ്ധ്യാപക രക്ഷകർതൃ സംഗമങ്ങൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് പരീക്ഷകൾ നടത്തുന്നു. വിവിധ മേഖലകളിലെ വിദഗ്ധരെ ഉപയോഗിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി. വെർച്വൽ മീറ്റിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസുകൾഎടുക്കുന്നു.എൻസിസി,എസ്.പി.സി, ലിറ്റിൽകൈറ്റ്സ്,എൻഎസ്എസ്,സ്കൗട്ട്, ഗൈഡ്സ്,ജെ.ആർ.സി തുടങ്ങിയ ക്ലബ്ബുകൾ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. വിഷയാടിസ്ഥാനത്തിലുള്ള മറ്റ് ക്ലബ്ബുകളും തങ്ങളുടെ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി. പൊതു പരീക്ഷകൾക്കായി കുട്ടികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിരിക്കുന്നു.

വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ

ലോക്ക്ഡൗൺകാലഘട്ടം  വീടുകൾക്കുള്ളിൽ അടച്ചിടപെട്ട വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികൾ കുട്ടികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൃഷി, മീൻ വളർത്തൽ, ആട്, കോഴി എന്നിവയെ വളർത്തൽ, ചിത്രരചന, കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ രചനകൾ, ഡിജിറ്റൽ മാസിക, ഡിജിറ്റൽ ആൽബം, വിവിധ വീഡിയോ അവതരണങ്ങൾ, പ്രോജക്ടുകൾ,യുവാക്കളിൽ കാണുന്ന ലഹരി മരുന്നിന്റെ ഉപയോഗവും, അതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്ന എന്ന ഷോർട്ട് ഫിലിം നിർമ്മാണം,കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് പ്രവർത്തിച്ച മാലാഖമാരെ ആദരിക്കൽ, മാസ്ക് നിർമാണം, മാസ്ക് ജില്ലാ മേധാവിക്ക് കൈമാറൽ, സ്വാതന്ത്ര്യ ദിനം ആചരിക്കൽ, യോഗ ദിനത്തിന്റെ പ്രാധാന്യം നിലനിർത്തിക്കൊണ്ട് വീഡിയോ തയ്യാറാക്കൽ, കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്യൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ഇക്കാലയളവിൽ ചെയ്തു.

ഷോർട്ട് ഫിലിം നിർമ്മാണം

ഒരു നാട് എപ്പോഴാണ് തകർച്ചയിലേക്ക് പോകുന്നത് എന്ന് ചോദിച്ചാൽ ആ രാജ്യത്തിലെ യുവാക്കൾ യുവതികൾ തകരുമ്പോൾ ആണ്. ഇതിന് മിക്കപ്പോഴും വഴി ഒരുക്കുന്നത് ലഹരി മരുന്നിന്റെ ഉപയോഗമാണ് ഇതിനെതിരെ മെയ് 31ലോക പുകയില വിരുദ്ധ ദിനതോടനുബന്ധിച്ച് ബോധവൽക്കരണം ആയി ഒരു ചെറിയ ഷോർട് ഫിലിം എൻസിസി കുട്ടികൾതന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് വളരെ ലളിതവും മനുഷ്യ മനസ്സിലേക്ക് പെട്ടെന്ന് കടന്നു ചെല്ലുന്നത് രീതിയിലുമാണ് ഇതിന്റെ ചിത്രീകരണം.

ആരോഗ്യ രംഗത്തെ മാലാഖമാരെ ആദരിക്കൽ

മനുഷ്യ ശുശ്രൂഷയ്ക്ക് വേണ്ടി തന്നെ ജീവിതം ഒഴിഞ്ഞു വച്ച മണ്ണിലെ മാലാഖമാർ ആയ നേഴ്സുമാർ. ഈ കോവിഡ് കാലത്ത് രാപ്പകലില്ലാതെ അധ്വാനവും തന്റെ നാടിനോടുള്ള പ്രതിബദ്ധതയും അവരുടെ പ്രവർത്തി മേഖലയിൽ തെളിയിച്ചിട്ടുണ്ട്. കാലാകാലമായി അവർ ചെയ്തു വരുന്ന സേവനങ്ങൾ ഓർത്ത് മെയ് 12 ആതുര ശുശ്രൂഷാ ദിനം, ചെമ്പനീർ പൂക്കൾ നൽകി അവരെ ആദരിച്ചു.

മാസ്ക് നിർമാണം

കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മാസ്ക് ലഭിക്കാത്തതുകൊണ്ട് വിവിധ യൂണിറ്റിലെ കുട്ടികൾ സ്വയം നിർമ്മിച്ച 250ഓളം മാസ്ക്കുകൾ പത്തനംതിട്ട ജില്ലാ കലക്റ്റർ പി ബി നൂഹ് I.A.S ന് കൈമാറി. ഈ പ്രവർത്തനം മറ്റു കുട്ടികൾക്കും മുതിർന്നവർക്കും വലിയ പ്രചോദനമായി. ഇതിനോടൊപ്പം 100 ബോട്ടിൽ സാനിറ്റൈസർ ഈ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക് കൈമാറി. കോവിഡ് എന്ന ഈ മഹാമാരിയെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ബ്രേക്ക് ദി ചെയിൻ എന്ന് എല്ലാ ആശയങ്ങൾ ഉൾക്കൊണ്ട് ബോധവൽക്കരണ വീഡിയോയും നിർമ്മിച്ചു.

കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം

കുട്ടികൾ ലോക്ക് ഡൗൺ കാലഘട്ടത്തിൽ വിവിധ കരകൗശല ഉൽപന്നങ്ങൾ തയ്യാറാക്കി.

യോഗ ദിനത്തിന്റെ പ്രാധാന്യം

യോഗയിലൂടെ ശരീരമെന്നും യോഗ്യം ആയിരിക്കണം എന്ന ആശയം മുൻനിർത്തി ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി വിവിധ യൂണിറ്റിലെ കുട്ടികൾ വീഡിയോ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

പച്ചക്കറി കിറ്റ് വിതരണം

ഓരോ വിദ്യാർത്ഥിയും വീടുകളിൽ സ്വന്തമായി പച്ചക്കറിതോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു.നിർദ്ധരരായ നിർദ്ധരരായ കുടുംബങ്ങൾക്ക് കൈമാറുന്നു.

നൈപുണ്യ വികസനം

കവിതകൾ, കഥകൾ രചിക്കുകയും കുട്ടികൾ തയ്യാറാക്കിയ സാഹിത്യരചനകൾ അക്ഷരവൃക്ഷം പദ്ധതിയിലൂടെ സ്കൂൾവിക്കിയിൽ പ്രകാശനം ചെയ്യുകയും ചെയ്തു. കൊളാഷുകൾ, ബോട്ടിൽ ആർട്ടുകൾ ,ചിത്രരചന എന്നിവയും നടത്തി,വീഡിയോസ് നിർമ്മിച്ച സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

സസ്യസംരക്ഷണം

ലോകമെമ്പാടും കോവിഡ് രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു. ഓരോ വിദ്യാർത്ഥിയും വൃക്ഷത്തൈകൾ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു.വീടും പരിസരവും വൃത്തിയാക്കാൻ രക്ഷകർത്താക്കളെ സഹായിച്ചു .പക്ഷികൾക്ക് തണ്ണീർതടങ്ങൾ ഒരുക്കുകയും ചെയ്തു.

ഉച്ചഭക്ഷണവിതരണം

കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന ആരോരുമില്ലാത്ത 50 വ്യക്തികൾക്ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷന്റെ സഹായത്തോടെ എൻ .സി സി യൂണിറ്റ് കുട്ടികളും ANO മാരുടെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം നടത്തി.

പുത്തനുടുപ്പും പുസ്തകവും

പുത്തനുടുപ്പും പുസ്തകവും പരിപാടിയിൽ എം എം എച്ച് എസ് എസ് ഇടയാറന്മുള യിലെ എസ്.പി.സി അലൂമിനി ,അധ്യാപകർ, അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നും ശേഖരിച്ച പുത്തൻ വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവ ബഹുമാനപ്പെട്ട ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഡിവൈഎസ്പി പ്രദീപ് കുമാറിന് കൈമാറി .ഏകദേശം നാല്പത്തി മൂവായിരത്തോളം രൂപയുടെ സാധനങ്ങൾ കൈമാറി.

മാഗസിൻ നിർമ്മാണം

ശിശുദിനത്തോടെ അനുബന്ധിച്ചു ക്വിസ്സ്, ഡിജിറ്റൽ മാഗസിൻ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ തയ്യാറാക്കി. അക്ഷരവൃക്ഷം പദ്ധതിയോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കഥ,കവിത,ലേഖനങ്ങൾ തുടങ്ങിയവ ഒരു ഡിജിറ്റൽ മാഗസിൻ രൂപത്തിൽ കുട്ടികൾ തയ്യാറാക്കി ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ഡിജിറ്റൽ മാഗസിന്റെ കൈയ്യെഴുത്തുമാസികയും തയ്യാറാക്കുന്നുണ്ട്.