"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 347: | വരി 347: | ||
നമ്മുടെ വിദ്യാലയത്തിൽ ബാലസഭ, വിദ്യാരംഗം, കലാസാഹിത്യവേദി , സയൻസ് ക്ലബ്, ഗാന്ധിദർശൻ ക്ലബ്, ഗണിത ക്ലബ്, കാർഷിക ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, ഹിന്ദി ക്ലബ് , ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്, സംസ്കൃതം ക്ലബ്, എന്നിവയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. | നമ്മുടെ വിദ്യാലയത്തിൽ ബാലസഭ, വിദ്യാരംഗം, കലാസാഹിത്യവേദി , സയൻസ് ക്ലബ്, ഗാന്ധിദർശൻ ക്ലബ്, ഗണിത ക്ലബ്, കാർഷിക ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, ഹിന്ദി ക്ലബ് , ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്, സംസ്കൃതം ക്ലബ്, എന്നിവയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. | ||
ബാലസഭ | ബാലസഭ, വിദ്യാരംഗം കലാസാഹിത്യവേദി ഈ ക്ലബ്ബ്കളിൽ കൂടി കുട്ടികളുടെ സർഗാത്മക വാസനകളെ കണ്ടെത്തുന്നതിനുള്ള വേദി ഒരുക്കുന്നു.വിദ്യാലയത്തിൽ മാസത്തിലൊരിക്കൽ കുട്ടികളുടെ കലാപരമായ മികവുകൾ അവതരിപ്പിക്കുവാനുള്ള അവസരമൊരുക്കുന്നു. കുട്ടികളുടെ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച വിദ്യാർത്ഥികളെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .വായനാദിനം, ബഷീർ ചരമദിനം എന്നിവയോടനുബന്ധിച്ച് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ വർഷംതോറും നടന്നുവരുന്നു. | ||
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം , ലഹരിവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനം മുതലായ ദിനാചരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ | സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം , ലഹരിവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനം മുതലായ ദിനാചരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. സയൻസ് പ്രൊജക്റ്റ് പ്രവർത്തിപരിചയം ജീവചരിത്രക്കുറിപ്പ് , വീട്ടിൽ നിന്നുള്ള പരീക്ഷണം, പ്രാദേശിക ചരിത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ ശാസ്ത്രക്ലബ്ബി൯െറ നേതൃത്വത്തിൽ നടത്തുകയും ഉപജില്ലമത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്തമാക്കുകയും ചെയ്തു.ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 നോടനുബന്ധിച്ച് രണ്ട് ആഴ്ചക്കാലം വ്യത്യസ്ത പ്രവർത്തനങ്ങൾ ഓരോ ദിവസങ്ങളിൽ കുട്ടികൾക്ക് നൽകുകയും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ശാസ്ത്രരംഗത്തിൻറെ പ്രവർത്തനങ്ങളിലൂടെ ചെറിയ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങളിലേക്ക് കുട്ടികളെ എത്തിക്കാൻ സാധിച്ചു. | ||
ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ഹിന്ദി ദിനമായ സെപ്റ്റംബർ 14 വിദ്യാർത്ഥികളുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമിക്കുകയും സ്കൂൾ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതുപോലെ ആഴ്ചയിൽ ഒരിക്കൽ ഹിന്ദി ഭാഷയിൽ ഉള്ള സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു.സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടന്നുവരുന്നു | ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ഹിന്ദി ദിനമായ സെപ്റ്റംബർ 14 വിദ്യാർത്ഥികളുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമിക്കുകയും സ്കൂൾ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതുപോലെ ആഴ്ചയിൽ ഒരിക്കൽ ഹിന്ദി ഭാഷയിൽ ഉള്ള സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു.സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടന്നുവരുന്നു |
16:20, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം യു പി എസ് പാപ്പിനിവട്ടം | |
---|---|
വിലാസം | |
പുതിയകാവ് .പാപ്പിനിവട്ടം എ എം യു പി സ്കൂൾ , .മതിലകം പി.ഒ. , .680685 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04802849625 |
ഇമെയിൽ | hmamupspappinivattam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23453 (സമേതം) |
യുഡൈസ് കോഡ് | 32071001101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | .മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | മതിലകം പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 304 |
പെൺകുട്ടികൾ | 237 |
ആകെ വിദ്യാർത്ഥികൾ | 541 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വാസന്തി ആർ |
പി.ടി.എ. പ്രസിഡണ്ട് | സിന്ദു മുരുകേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സബീന ഷാഫി |
അവസാനം തിരുത്തിയത് | |
14-03-2022 | 23453 hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആമുഖം
ഒരു വിദ്യാലയം ആ പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. വിദ്യാലയത്തിൻറ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയക്ക് ആക്കം കൂടുന്നത്. ഏഴര പതിറ്റാണ്ടോളമായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിന് തലമുറകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് കൊണ്ട് ഈ വിദ്യാലയം ഇളം തലമുറക്കും തണലായ് നിലകൊള്ളുകയാണ്. ഇനിയും എത്രയോ കുരുന്നുകളുടെ കാലൊച്ചകൾക്കായി ഈ മണൽത്തരികൾ കാത്തിരിക്കുന്നു...
ചരിത്രം
ചരിത്രം ഉറങ്ങുന്ന കൊടുങ്ങല്ലൂരിലെ തൃക്കണാ മതിലകം എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൻറ ചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.അക്ഷരവും അറിവുമെല്ലാം ഉന്നത കുലജാതർക്കും അതി സമ്പന്നർക്കും മാത്രമായിരുന്ന പഴയ കാല കേരളം. 1921 ലെ മലബാർ കലാപത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയത്. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെയും പിറവി അക്കാലത്താണ്. പുതിയകാവ് പള്ളിയുടെ വടക്കുവശം ഒരു കാഞ്ഞിര മരച്ചുവട്ടിലായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. കോനാട്ടു പറമ്പിൽ കൊച്ചുണ്ണി മാസ്റ്ററായിരുന്നു അന്നത്തെ ഏക അധ്യാപകൻ. പിന്നീട് കളപ്പറമ്പത്ത് ഉസ്മാൻ സാഹിബ് മാനേജരാവുകയും വിദ്യാലയം ക്ഷേത്ര പരിസരത്തേക്ക് മാറ്റുകയും ചെയ്തു. നെടുംപറമ്പിൽ രാമൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1947 ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്ലാം സഭ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് മാനേജ് മെന്റിന്റെ ചില പ്രശ്നങ്ങളാലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ് മെന്റ് ഉസ്മാൻ സാഹിബിനെ തിരിച്ചേൽപ്പിച്ചു. ശേഷം 6 മാസക്കാലം എൻ. എസ്.മുഹമ്മദ് കുഞ്ഞി ഹാജി മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു. തുടർന്ന് 1963 മെയ് അവസാനത്തോടെ ഡിപ്പാർട്ട്മെന്റിലെ പരിശോധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നമ്മുടെ സ്കൂൾ അംഗീകരിക്കപ്പെട്ടു.
എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ. വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ. എം.വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി വി.ഭാരതി ടീച്ചർ ,ശ്രീ. കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാനാധ്യാപകർ.തുടർന്ന് 2016 ജൂണിൽ ശ്രീമതി ആർ വാസന്തി ടീച്ചർ പ്രധാനാധ്യാപിക ആയി ചുമതലയേറ്റു. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം.ബി കുഞ്ഞബ്ദുള്ള സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയമാക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് .2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു വിദ്യാലയ സമുച്ചയം രൂപം കൊണ്ടു .
ഭൗതിക സൗകര്യങ്ങൾ
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും ഇരുവശങ്ങളിലുമായി ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രിപ് ഇറിഗേഷനുള്ള വെർട്ടിക്കൽ ഗാർഡനോട് കൂടിയ 14 ക്ലാസ് മുറികളും വിശാലമായ ഹരിതഭംഗിയോട് കൂടിയതും ആവശ്യാനുസരണം ഗ്രൗണ്ടിന് അഭിമുഖമായി സ്റ്റേജ് ആക്കി മാറ്റുവാനും കഴിയുന്ന രീതിയിലാണ് ലോബി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ലോബിയിൽ 12 സീറ്റുകളോട് കൂടിയ വിസിറ്റേഴ്സ് ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ താഴത്തെ നിലയിൽ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനായി ഒരു മിനി സ്റ്റോർ റൂം, 10 ഗേൾസ് ടോയ്‌ലറ്റു് കിച്ചൻ സ്റ്റോർറൂം, HM ഓഫീസ് ,150 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മിനി ഹാൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിലകളിലായി ക്ലാസ് മുറികൾക്ക് പുറമേ സ്റ്റാഫ് റൂം, 16 സീറ്റുകളോട് കൂടിയ സ്റ്റാഫ് കോൺഫറൻസ് ഏരിയ, മാനേജർ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് സ്റ്റേഷൻ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ 30 desktop കമ്പ്യൂട്ടറുകളോട് കൂടിയ language lab cum computer lab നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. 2022 ഓഗസ്റ്റോടുകൂടി വിദ്യാലയത്തിന് സമർപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജർ സൂചിപ്പിച്ചു .
വേസ്റ്റ് മാനേജ്മെന്റിനായി ടെറസിനു മുകളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്.
ഊട്ടുപുരയോട് ചേർന്നുള്ള പാചകപ്പുരയിൽ ആധുനികരീതിയിലുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആയിരം കുട്ടികൾക്ക് ഒരേ സമയം ചോറ് കേവലം 40 മിനിറ്റിനുള്ളിൽ പാകപ്പെടുത്താനാവുന്ന 82,000 രൂപ വിലവരുന്ന റൈസ് കുക്കർ മാനേജർ വിദ്യാലയത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ 30 ശതമാനം ഇന്ധന ലാഭം കൈവരിക്കാൻ സാധിക്കുന്നു . ആൺകുട്ടികൾക്ക് 4 ടോയ്‌ലറ്റും 7 യൂറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
2005 മുതൽ നമ്മുടെ വിദ്യാലയത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രവർത്തനം ആരംഭിച്ചു. ശ്രീ .വി.എ. മുഹമ്മദ് റാഫി സ്കൗട്ട് വിഭാഗത്തെയും ശ്രീമതി ലല്ല യൂസഫ് , കുമാരി കെ.പി. അരുണിമ എന്നിവർ ഗൈഡ്‌സ് വിഭാഗത്തെയും നയിച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിൽ നിന്ന് സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിൽ അംഗത്വം സ്വീകരിച്ച പലവിദ്യാർത്ഥികളും ഇന്ന് രാജ്യപുരസ്കാർ നേടിയിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂളിൽ മാതൃകാപരമായി നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വർഷത്തിൽ മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്യാമ്പുകൾ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കാറുണ്ട്. ഏഴാം ക്ലാസ് പാസായി പോകുന്ന കുട്ടികൾ ദ്വിതിയ സോപാൻ നേടിയാണ് പോകുന്നത്.
2. LSS , USS ക്യാമ്പ്
LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചുകൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രികാല ക്യാമ്പുകളും സംഘടിപ്പിച്ചിക്കാറുണ്ട് കോ-ഓഡിനേറ്റർ റസീന V.A സഹപ്രവർത്തകരായ ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ. O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്.
3. ക്ലാസ് മാഗസിൻ
2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസി൯ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കുമാരി കെ.പി അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു.
4.സ്കൂൾ പത്രം
എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകളും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്.
5. ടാലന്റ് ലാബ്
2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ്, ഡ്രോയിംങ്, പ്രവൃത്തിപരിചയം എന്നിവയാണ്.
2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.ജീവൻ ബാബു ഐ.എ.എസ് സ്കൂൾ സന്ദർശിച്ചിരുന്നു. കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ബഹു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേരിൽ വന്ന് വിലയിരുത്തിയിരുന്നു.
6. ലാങ്ഗ്വേജ് ലാബ്
2021-22 അധ്യയനവർഷത്തിൽ കുട്ടികളുടെ വിവിധ ഭാഷകളിലുള്ള ആശയ വിനിമയശേഷി മെച്ചപ്പെടുത്തുന്നതിനായി ഓരോ ഭാഷയിലും പ്രഗത്ഭരായ വ്യക്തികളുമായി നേരിട്ട് ആശയ വിനിമയം നടത്താനുള്ള അവസരം ഒരുക്കുകയും അതിലൂടെ കുട്ടികളുടെ ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.
7. സ്പോർട്സ്
2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു.
8. സ്കൂൾ മാഗസിൻ
2020-2021 വർഷത്തിൽ 'സോൾ' എന്ന പേരിൽ മനോഹരമായ ഒരു ഇ-മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ 'സോൾ' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ, ശ്രീ ആഷിക്. ടി എന്നിവർ ആയിരുന്നു.
9. വാട്ടർ റീ സൈക്ലിംഗ്(തനത് പ്രവർത്തനം)
2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ ആശയത്തിലും സാമ്പത്തിക ചെലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആണ്. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം ഉൾപ്പെടെ ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾ നനക്കുന്നതിനുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിനം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗം കൂടിയാണിത് . വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന ഉജ്ജീവനം 2019 എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീമതി M.A റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി.
10. ഗവേഷണ പ്രബന്ധം (തനത് പ്രവർത്തനം)
കുരുന്നുകളുടെ ഗവേഷണ ചിന്ത വളർത്തുന്നതിന് 2014 - 2015 അധ്യയന വർഷത്തിൽ ആരംഭിച്ച പദ്ധതിയാണിത് . ഇതുവരെ അഞ്ച് അക്കാദമിക വർഷങ്ങളിലായി അഞ്ച് വ്യത്യസ്ത പ്രബന്ധങ്ങളാണ് തയ്യാറാക്കിയത്. ക്യാൻസർ ,കൃഷി ഒരു സംസ്കാരം , ജീവജലം,റോഡപകടം, ലഹരി എന്നിവയാണവ. ഇതിന്റെ മുന്നൊരുക്കമായി യു.പി തലത്തിലെ കുട്ടികൾക്ക് ചോദ്യാവലി കൊടുത്ത് അതിൽ നിന്നും കുട്ടികളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് വിഷയം നൽകുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നേതൃത്വത്തിൽ പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ആറ് മാസക്കാലയളവിനുള്ളിൽ പ്രബന്ധം തയ്യാറാക്കി കുട്ടികൾ അധ്യാപകരെ ഏൽപ്പിക്കും. അതാത് മേഖലയിലെ പ്രഗൽഭർ പ്രബന്ധം വിലയിരുത്തി 5 മികച്ച കുട്ടി ഗവേഷകരെ തെരഞ്ഞെടുക്കുകയും അവർക്ക് മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി, വിദ്യാഭ്യാസ മന്ത്രി പ്രൊഫ C രവീന്ദ്രനാഥ് ,ഗ്രാൻറ് മാസ്റ്റർ ശ്രീ ജി എസ് പ്രദീപ് തുടങ്ങിയവർ ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
11. STEPS( Students' Talent Exposure with Parents' Support) (തനത് പ്രവർത്തനം)
കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട് 2009-2010 അധ്യയന വർഷം മുതൽ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തോടെ നടത്തി വരുന്ന പദ്ധതിയാണ് STEPS. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് നമ്മുടെ വിദ്യാലയം തുടക്കം കുറിച്ചത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പുറമെ കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുമുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഒരു മത്സരമായിട്ടല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത സ്കോർ നേടുന്ന മുഴുവൻ കുട്ടികളും സമ്മാനാർഹരാണ്. 2015 ൽ മികച്ച സ്കോർ നേടിയ എട്ട് വിദ്യാർത്ഥികൾക്കും സൈക്കിൾ സമ്മാനിക്കുകയുണ്ടായി. ബഹു.മാനേജർ ശ്രീ M.K സൈഫുദ്ദീൻ ആണ് ഈ നൂതന പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. സൈക്കിൾ ഉൾപ്പെടെയുള്ള മുഴുവൻ സമ്മാനങ്ങളും മാനേജർ തന്നെയാണ് നൽകി വരുന്നത്. 2009 ആഗസ്റ്റ് 1 ന് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ട അവാർഡ് ദാനം 2009 നവംബർ 23 ന് നടന്നു. ബഹു മുൻ റവന്യൂ മന്ത്രി ശ്രീ K.P രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീ ലാലു അലക്സ് ഉപഹാര സമർപ്പണം നടത്തി. ഈ നൂതന പദ്ധതിയുടെ സന്ദേശം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ഉപന്യാസ രചനാ മൽസരത്തിൽ വിജയികളായ രക്ഷിതാക്കളെയും പ്രസ്തുത വേദിയിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. STEPS പദ്ധതിക്ക് ചിട്ടയായ ഒരു പ്രവർത്തനക്രമവും ശാസ്ത്രീയമായ മൂല്യനിർണയ രേഖയും വികസിപ്പിച്ചെടുത്തത് മുൻ പ്രധാനാധ്യാപകനായ ശ്രീ K സാലി ലൂയിസ് മാസ്റ്ററാണ്. സംസ്ഥാന തലത്തിൽ നിരവധി ശില്പശാലകളിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി മറ്റ് വിദ്യാലയങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.
12. ഫുഡ് ഫെസ്റ്റ്
2016-2017 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ആദ്യമായി ഒരു ഭക്ഷ്യ പ്രദർശന-വിപണന മേള സംഘടിപ്പിക്കുകയുണ്ടായി. പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ സീഷോർ ഹോട്ടലിൽ നിന്നുള്ള സീനിയർ ഷെഫ് അടങ്ങുന്ന സംഘമാണ് വിധി നിർണയം നടത്തിയത്. ആദ്യ 3 സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
1 | ശ്രീ വി ഡി ജോസഫ് മാസ്റ്റർ |
---|---|
2 | ശ്രീ എം വി കാദർ മാസ്റ്റർ |
3 | ശ്രീമതി പി വിശാലാക്ഷി ടീച്ചർ |
4 | ശ്രീ കെ എച്ച് ബാപ്പുഞ്ഞി മാസ്റ്റർ |
5 | ശ്രീ കെ കെ അബ്ദുൽ മജീദ് മാസ്റ്റർ |
6 | ശ്രീമതി കെ കെ കമലാവതി ടീച്ചർ |
7 | ശ്രീമതി വി ഭാരതി ടീച്ചർ |
8 | ശ്രീ കെ സാലി ലൂയിസ് മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുജീബുൽ റഹ്മാൻ വി കെ:
(ഹെഡ്മാസ്റ്റർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ)
പിതാവ്: കുഞ്ഞി മുഹമ്മദ് വി.കെ.
മാതാവ്: ഫാത്തിമ ടി.കെ
യോഗ്യത :
BA ഹിസ്റ്ററി(കാലിക്കറ്റ് യൂണിവേഴ്സിറ്റി)
MA ഹിസ്റ്ററി (കേരള യൂണിവേഴ്സിറ്റി )
BEd സോഷ്യൽ സയൻസ്
(എം ജി യൂണിവേഴ്സിറ്റി)
അധ്യാപനം:1996 മുതൽ
അവാർഡ്: മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് 2020
Dr. മുംതാസ് പി എം
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് & ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ്
NEHA & GOODWILL I V F
Center Kottakkal
പിതാവ്: പി എം മുഹമ്മദ് (ഇൻകം ടാക്സ് ഓഫീസർ( റിട്ടയേഡ്)
മാതാവ് :സഫിയ ആർ എം
യോഗ്യത :
MBBS (കാലിക്കറ്റ് യൂണിവേഴ്സിറ്റി)
DGO (Kuvempu യൂണിവേഴ്സിറ്റി , കർണാടക
DRM (Kiel യൂണിവേഴ്സിറ്റി, ജർമ്മനി)
ഒബ്സ്റ്റട്രിക്സ് ഗൈനക്കോളജി (25 years & ഇൻഫെർട്ടിലിറ്റി
IVF)
എം എച്ച് ഇല്യാസ്
*പ്രൊഫസർ & ഡീൻ ഓഫ് സോഷ്യൽ സയൻസ് , എംജി യൂണിവേഴ്സിറ്റി
*സിൻഡിക്കേറ്റ് അംഗം, എംജി യൂണിവേഴ്സിറ്റി
പിതാവ് : എം എച്ച് ഹുസൈൻ
മാതാവ് : വി ഐ സക്കീന
യോഗ്യത:
BSC (കാലിക്കറ്റ് യൂണിവേഴ്സിറ്റി), BLISc (കേരള യൂണിവേഴ്സിറ്റി),
M. A.(എംജി യൂണിവേഴ്സിറ്റി )
PhD (എംജി യൂണിവേഴ്സിറ്റി)
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ).
അധ്യാപനം:
കാലിക്കറ്റ് യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ,
സതേൺ ഡെൻമാർക്ക് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി
അവാർഡ് :
1. പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി)
2. വിസിറ്റിംഗ് റിസർച്ച് ഫെലോഷിപ്പ് (സെൻറർ ഫോർ മോഡേൺ ഓറിയന്റ്, ജർമ്മനി ).
3 SUSI ഫെലോ (ടെമ്പിൾ യൂണിവേഴ്സിറ്റി,US)
അവലംബം
നേട്ടങ്ങൾ .അവാർഡുകൾ.
കൊടുങ്ങല്ലൂർ ഉപജില്ല ശാസ്ത്രോൽസവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യ൯ഷിപ്പ് നേടുന്ന വിദ്യാലയം.
1️⃣ Best PTA
കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST PTAഅവാർഡ് 1999-2000 ൽ ലഭിച്ചു.
2️⃣ 2016 -17 അക്കാദമിക വർഷത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ Best PTA അവാർഡിന് നമ്മുടെ വിദ്യാലയം അർഹമായി.പാരിതോഷികമായി 10000/-രൂപ ലഭിക്കുകയും ഉണ്ടായി.
3️⃣ 2017 ൽ തൃശൂർ ഡയറ്റ് സംഘടിപ്പിച്ച മികവുത്സവത്തിൽ "കുടിനീർ കനിയുമോ " എന്ന വിഷയം അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചു പറ്റുകയും ഡയറ്റിന്റെ ആദരവ് ലഭിക്കുകയും ചെയ്തു. അധ്യാപകരായ
ശ്രീ M.Aഷാഹിർ, ശ്രീമതി ലല്ല യൂസഫ് എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്.
4️⃣ 2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു.
കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം ഒരുഭാഷാഅധ്യാപിക ഉൾപ്പെടെ 7 അധ്യാപകർക്ക് പുതിയതായി നിയമനം ലഭിച്ചു.ഇപ്പോൾ 543 കുട്ടികളും 23 അധ്യാപകരും ഉണ്ട്.
LSS, USS ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വിദ്യാലയം മികച്ച നിലവാരം പുലർത്തിവരുന്നു.
LSS , USS പരീക്ഷകളിൽ വിജയം കൈവരിച്ചവർ.
1.ജിഷ്ണു.ജി.നാഥ്( 2007-08)
2. ദേവദത്ത് K(2017-18)
3.കീർത്തന T.P
4. ശ്രീ കാർത്തിക് (2018-19)
5.ഫാത്തിമ രിദ M.S 2019- 2020
6.ഫിദ ഫാത്തിമ V.R
LSS
1. ഫസ്ന M.S (2009-10)
2. കൃഷ്ണപ്രിയ P.K (2012-13)
3. റൈഷാന M.R(2016-17)
2019-2020
4. റിസാൽ P.R
5. ഹിഷാം ഹാദി T .S
6. ഫാത്തിമ നവാസ്
7. ഫിദ ഫാത്തിമ M.S
8. ദിൽന ഫർസീൻ P.A
9. അൽഫിദ K.S
10. സുമയ്യ C
5️⃣ ഒ.എസ്. സത്യൻ അനുസ്മരണം - 2018
മതിലകം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത ശുചിത്വ വിദ്യാലയമായി ഒന്നാം സ്ഥാനത്തിന് അർഹമായി.
6️⃣ Best Mathematics Club Award
കൊടുങ്ങല്ലൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിയേഷന്റെ 2018 - 19 ലെ UP വിഭാഗം അവാർഡിനർഹമായി.
ക്ലബ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയത് ക്ലബ് കോഡിനേറ്റർമാരായ ശ്രീ. V.A മുഹമ്മദ് റാഫി മാഷും കെ.പി.അരുണിമ ടീച്ചറും ആണ്.
7️⃣ ഗീതാജ്ഞലി സാഹിത്യോത്സവം - വായനാ വസന്തം
2018 - 19ൽ മികച്ച പങ്കാളിത്തത്തിന് അർഹമായി
8️⃣ ഒ.എസ്. സത്യൻ അനുസ്മരണം - 2019
മികച്ച രണ്ടാമത്തെ ഹരിത ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു
9️⃣ .ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതല മികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങളും ആദരവും നേടി. വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് എന്ന പദ്ധതിയെക്കുറിച്ച് നമ്മുടെ വിദ്യാലയം നടത്തിയ അവതരണം കൂടുതൽ ചർച്ചകൾക്കും തുടർ അവതരണത്തിനും അവസരം ലഭിച്ചു. അധ്യാപകരായ ശ്രീ M.A. ഷാഹിർ ,ശ്രീമതി M.A റഹിദ എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. ഈ പദ്ധതിക്ക് മതിലകം ഗ്രാമപഞ്ചായത്തിന്റെ ആദരവ് ലഭിക്കുകയുണ്ടായി.
🔟 തൂലിക(ഇ-മാഗസിൻ)
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലം IT കമ്മറ്റിയും മതിലകം BRC യും സംയുക്തമായി സംഘടിപ്പിച്ച ഡിജിറ്റൽ മാഗസിൻ- 2020 എന്ന പ്രോജക്ടിൽ നമ്മുടെ വിദ്യാലയം സോൾ എന്ന പേരിൽ ആകർഷകമായ ഒരു ഇ- മാഗസിൻ പ്രസിദ്ധീകരിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും അഭിനന്ദങ്ങൾ ലഭിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീ ആഷിക് T എന്നിവരായിരുന്നു "സോൾ " എന്ന പേരിൽ വിദ്യാലയം പ്രസിദ്ധീകരിച്ച ഇ-മാഗസിന്റെ എഡിറ്റർമാർ.
1️⃣1️⃣ 2020-21 കാലഘട്ടത്തിൽ ഡിസ്ട്രിക് സെന്റർ ഓഫ് ഇംഗ്ലീഷ് - DCE-യിൽ VOCA- RICH (ENRICHMENT OF VOCABULARY)എന്ന ആക്ഷൻ റിസർച്ച് ശ്രീമതി. E.A സോജ ടീച്ചർ വളരെ മികച്ച രീതിയിൽ ചെയ്യുകയും DCE യിൽ നിന്ന് അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. ഇംഗ്ലീഷ് വൊക്കാബുലറി കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങൾ വിദ്യാലയ തലത്തിൽ നടപ്പിലാക്കാം എന്നുള്ളത് VOCA - RICH ലൂടെ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു വരുന്നു.
1️⃣2️⃣ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി 13 വർഷത്തോളം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി.
1️⃣3️⃣ സ്വരക്ഷ - കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ സ്വരക്ഷാ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കുചേർന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി..
ക്ലബ്ബുകളുടെ ഉള്ളടക്കം
നമ്മുടെ വിദ്യാലയത്തിൽ ബാലസഭ, വിദ്യാരംഗം, കലാസാഹിത്യവേദി , സയൻസ് ക്ലബ്, ഗാന്ധിദർശൻ ക്ലബ്, ഗണിത ക്ലബ്, കാർഷിക ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, ഹിന്ദി ക്ലബ് , ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്, സംസ്കൃതം ക്ലബ്, എന്നിവയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.
ബാലസഭ, വിദ്യാരംഗം കലാസാഹിത്യവേദി ഈ ക്ലബ്ബ്കളിൽ കൂടി കുട്ടികളുടെ സർഗാത്മക വാസനകളെ കണ്ടെത്തുന്നതിനുള്ള വേദി ഒരുക്കുന്നു.വിദ്യാലയത്തിൽ മാസത്തിലൊരിക്കൽ കുട്ടികളുടെ കലാപരമായ മികവുകൾ അവതരിപ്പിക്കുവാനുള്ള അവസരമൊരുക്കുന്നു. കുട്ടികളുടെ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച വിദ്യാർത്ഥികളെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .വായനാദിനം, ബഷീർ ചരമദിനം എന്നിവയോടനുബന്ധിച്ച് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ വർഷംതോറും നടന്നുവരുന്നു.
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം , ലഹരിവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനം മുതലായ ദിനാചരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. സയൻസ് പ്രൊജക്റ്റ് പ്രവർത്തിപരിചയം ജീവചരിത്രക്കുറിപ്പ് , വീട്ടിൽ നിന്നുള്ള പരീക്ഷണം, പ്രാദേശിക ചരിത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ ശാസ്ത്രക്ലബ്ബി൯െറ നേതൃത്വത്തിൽ നടത്തുകയും ഉപജില്ലമത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്തമാക്കുകയും ചെയ്തു.ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 നോടനുബന്ധിച്ച് രണ്ട് ആഴ്ചക്കാലം വ്യത്യസ്ത പ്രവർത്തനങ്ങൾ ഓരോ ദിവസങ്ങളിൽ കുട്ടികൾക്ക് നൽകുകയും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ശാസ്ത്രരംഗത്തിൻറെ പ്രവർത്തനങ്ങളിലൂടെ ചെറിയ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങളിലേക്ക് കുട്ടികളെ എത്തിക്കാൻ സാധിച്ചു.
ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ഹിന്ദി ദിനമായ സെപ്റ്റംബർ 14 വിദ്യാർത്ഥികളുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമിക്കുകയും സ്കൂൾ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതുപോലെ ആഴ്ചയിൽ ഒരിക്കൽ ഹിന്ദി ഭാഷയിൽ ഉള്ള സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു.സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടന്നുവരുന്നു
ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓരോവർഷവും ഒരു ഗാന്ധി മരം വിദ്യാലയ അങ്കണത്തിൽ നടുകയും അത് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിപാലിച്ച് വരുന്നു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി ക്വിസ് ചുമർ പത്രം പതിപ്പ് ഇവയുടെ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരണം നടന്നുവരുന്നു പകർച്ചവ്യാധികളെ കുറിച്ചും അതിൻറെ മുൻകരുതലുകൾ കുറിച്ചും ആരോഗ്യവകുപ്പിൽ ഉള്ള വരുത നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കൗമാര വിദ്യാഭ്യാസ ക്ലാസുകൾ പെൺകുട്ടികൾക്കായി എല്ലാവർഷവും നടന്നുവരുന്നു. ആഴ്ചയിലൊരിക്കൽ അയേൺ ഗുളിക കുട്ടികൾക്ക് കൊടുത്തുവരുന്നു.
കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വിവിധ കൃഷി രീതികളെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കുകയും വിദ്യാലയത്തിൽ കാർഷിക ക്ലബ്ബിൻറെ സഹായത്തോടെ ഇവിടെ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നു. കാർഷിക ദിനമായ ചിങ്ങം ഒന്നിന് കാർഷിക ക്വിസ് സംഘടിപ്പിക്കുകയും കൃഷിവകുപ്പിന്റെ സഹായത്തോടെ കുട്ടികൾക്ക് എല്ലാ വർഷവും വൃക്ഷത്തൈ വിതരണവും നടത്തുന്നു
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനം നടന്നു വരുന്നു പ്രാദേശിക ചരിത്രരചന , വിദ്യാലയ ചരിത്രരചന, ഒരു അന്വേഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു.ദിനാചരണങ്ങൾ കൂടാതെ പ്രാദേശിക വ്യക്തികളുമായി അഭിമുഖ സംഭാഷണം നടന്നു വരുന്നു പ്രാദേശികമായി ഉള്ള വ്യക്തികളുമായി അഭിമുഖ സംഭാഷണം എ .
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കിറ്റ്, ദൃശ്യാവിഷ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോവർഷവും ചെയ്തുവരുന്നു
സംസ്കൃതം ക്ലബ്ബിൻറെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണ പ്രവർത്തനങ്ങൾ ഞങ്ങൾ മികച്ച രീതിയിൽ ചെയ്തു വരുന്നു ആഴ്ചയിലൊരിക്കൽ സംസ്കൃത ഭാഷയിലുള്ള അസംബ്ലി സംഘടിപ്പിച്ചു വരുന്നു.
ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ മാക്സ്‌ലാബ് വിദ്യാലയത്തിൽ സെറ്റ് ചെയ്തു ഗെയിം കോമ്പറ്റീഷൻ മികച്ച വിദ്യാർഥികൾക്ക് കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നതിനുവേണ്ടി വേണ്ടിയുള്ള മാത്തമാറ്റിക്കൽ ടാലൻറ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു വരുന്നു അതുപോലെതന്നെ പിന്നോക്കക്കാർക്ക് പരിശീലനം നൽകുന്ന പ്രവർത്തനങ്ങൾ .ചെയ്തുവരുന്നു അനു ഓപ്പറേഷൻ തുടങ്ങിയവയിലും കുട്ടികൾഅംഗമാകുന്നു നു നു ഒന്നു കോർണർ സംഘടിപ്പിക്കുകയും കുട്ടികൾ ഈ പ്രവർത്തനങ്ങൾ ഞങ്ങൾ പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ പങ്കാളികളാകുകയും ചെയ്യുന്നു
അംഗീകാരങ്ങൾ
.1950 ൽ ആണ് പാപ്പിനിവട്ടം എ.എം.യു.പി. സ്കൂളിന് അംഗീകാരം ലഭിച്ചത്.അന്നു മുതൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. രണ്ട് പതിറ്റാണ്ടോളം നമ്മുടെ വിദ്യാലയത്തെ നയിച്ച മുൻ സാരഥി ശ്രീ K സാലി ലൂയിസ് മാസ്റ്ററുടെ ദീർഘവീക്ഷണവും ശ്രദ്ധേയവും മികവാർന്നതുമായ പ്രവർത്തനങ്ങളും വിദ്യാലയത്തെ പുരോഗതിയിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ "വിഷൻ 2020 " എന്ന പ്രോജക്ടിൻ്റെ ഭാഗമായി നിർമിച്ച ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാലയ പുരോഗതിയിൽ വലിയ മുതൽക്കൂട്ടായിട്ടുണ്ട്.ഇതിൻ്റെയെല്ലാം ഫലമായി കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.
1998-ൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആദ്യമായി തൃശൂർ ജില്ലയിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു.
മികവാർന്ന പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിന് ലഭിച്ച അംഗീകാരങ്ങൾ
🏆 മതിലകം ഗ്രാമ പഞ്ചായത്തിന്റെ ആദരം - 2019
🏆മികവാർന്ന സ്കൂളായി ഡയറ്റ് AMUPS പാപ്പിനിവട്ടത്തെ തെരഞ്ഞെടുത്തു
🏆ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതലമികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങൾ നേടി.
🏆 പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ
🏆കൊടുങ്ങല്ലൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിയേഷന്റെ 2018 - 19 ലെ UP വിഭാഗം അവാർഡിനർഹമായി.
🏆 മികച്ച അധ്യാപക രക്ഷകർതൃ സംഘടന പ്രവർത്തനങ്ങൾ
കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST PTAഅവാർഡ് 1999-2000 ൽ ലഭിച്ചു.
സൗകര്യങ്ങൾ
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്തിൽ NH 66 നോട് ചേർന്ന് ചുറ്റുമതിലോടു കൂടിയ 3 നില കെട്ടിടത്തിലാണ് നമ്മുടെ വിദ്യാലയം പ്രവർത്തിയുന്നത്. വിശാലമായ 20 ക്ലാസ് മുറികൾ വിദ്യായത്തിലുണ്ട്. ക്ലാസ് മുറികൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളൾക്കനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. സ്മാർട്ട് ക്ലാസ്റ്റും., ഐ.ടി. ലാബ്, , ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര ലാബ്, ലൈബ്രറി, ടാലന്റ് ലാബ്, തുടങ്ങിയ സൗകര്യങ്ങൾ വിദാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വെർട്ടിക്കൽ ഗാർഡനും അതിനാവശ്യമായ ഡ്രിപ്പിറിഗേഷനും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
വിദ്യാലയത്തിനു മുൻ വശത്തായി പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുംവിധം സോളാർ പാനൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികൾക്ക് വിദ്യാലയത്തിലെത്തുന്നതിനായി ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടകൾക്ക് കളിക്കുന്നതിനും ഉല്ലസിക്കുന്നതിനും മറ്റുമായി വിനോദോപാധികൾ സജ്ജീകരിച്ചിട്ടുണ്ട്.
മനോഹരമായ വിവിധ തരം ചെടികളും ശിൽപങ്ങളും സജ്ജീകരിച്ചു കൊണ്ട് വിദ്യാലയം മോഡി പിടിപ്പിച്ചിരിക്കുന്നു.
വഴികാട്ടി
{{#multimaps:10.294845,76.154654|zoom=18}}
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23453
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ