എ എം യു പി എസ് പാപ്പിനിവട്ടം/എന്റെ ഗ്രാമം
ചരിത്രം ഉറങ്ങുന്ന കൊടുങ്ങല്ലൂരിലെ തൃക്കണാ മതിലകം എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൻറ ചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.അക്ഷരവും അറിവുമെല്ലാം ഉന്നത കുലജാതർക്കും അതി സമ്പന്നർക്കും മാത്രമായിരുന്ന പഴയ കാല കേരളം. 1921 ലെ മലബാർ കലാപത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയത്. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെയും പിറവി അക്കാലത്താണ്