"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 94: | വരി 94: | ||
കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്തു ,ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വര്ഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക....]] | കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്തു ,ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വര്ഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക....]] | ||
06:38, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി | |
---|---|
വിലാസം | |
കൂടരഞ്ഞി കൂടരഞ്ഞി പി.ഒ. , 673603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഇമെയിൽ | sslpskoodaranhi@mail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47326 (സമേതം) |
യുഡൈസ് കോഡ് | 32040601105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 170 |
ആകെ വിദ്യാർത്ഥികൾ | 350 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലൗലി ടി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | സണ്ണി പെരുകിലംതറപ്പെൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ടിന്റു ബിജു |
അവസാനം തിരുത്തിയത് | |
08-03-2022 | 47326 |
കൂടരഞ്ഞി സെൻറ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി തങ്ങളുടെ ജീവിതത്തിന്റെ ഗുരുക്ഷേത്രത്തിൽ നടത്തിയ ധർമയുദ്ധങ്ങളുടെ അനുസ്മരണവും ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ട് ചരിത്രം......
ചരിത്രം
കോഴിക്കോട് ജില്ലയിൽ, താമരശ്ശേരി താലൂക്കിൽ, കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ 1944തോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെയും , സഹനത്തിന്റെയും , അനന്തരഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931ലെ സർവ്വെ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി. അതിൽ 4 ഏക്കർ സ്ഥലത്തെ കാടും,മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിന്റെ ,നേത്യത്വത്തിൽ പടുത്തുയർത്തി. 1948ൽ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്.'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ...കൂടുതൽ വായിക്കുക
ഭരണസാരഥികൾ
താമരശ്ശേരി എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തി്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. റവ. ഫാ. ജോസഫ് പാലക്കാട് കോർപ്പറേറ്റ് മാനേജറായി സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവർത്തനങ്ങളിലും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. സിസ്റ്റർ ലൗലി റ്റി ജോർജ് നിലകൊള്ളുന്നു. 2018-19 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 180 ആൺകുട്ടികളും 170 പെൺകുട്ടികളും അടക്കം 350 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപകനുൾപ്പെട്ട 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. സണ്ണി പെരുകിലംതറപ്പേലും എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ടിന്റു ബിജുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു.
ഭൗതികസൗകരൃങ്ങൾ
പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്. കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം ഇവയിലും രക്ഷിതാക്കൾ സഹകരിക്കുന്നു. കൂടുതൽ വായിക്കുക..
നേട്ടങ്ങൾ
കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്തു ,ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വര്ഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു. കൂടുതൽ വായിക്കുക....
....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ക്ലബ്ബുകൾ
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു., ഗണിതക്ലബ്. ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ശാസ്ത്ര-പരിസ്ഥിതി ക്ലബ്, ഊർജ്ജക്ലബ്, കാർഷികക്ലബ്, നല്ലപാഠം ക്ലബ്, സീഡ് ക്ലബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കൂടുതൽ വായിക്കുക....
പഠ്യേതരപ്രവർത്തനങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ പത്രത്താളിലും, വാട്സ്ആപ് വാർത്താചാനലുകളിലും നിറഞ്ഞു നിന്നിരുന്നു. വിവിധവും, വ്യത്യസ്തവുമായ മേഖലകളിൽ നിറഞ്ഞു നിന്ന പ്രവർത്തനങ്ങളുടെ വിശേഷങ്ങൾ കാണാം.
ചിത്രശാല
സ്കൂളിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും ചിത്ര രൂപത്തിൽ പകർത്തിയെടുക്കുവാൻ പ്രത്യേകം ശ്രെമിച്ചിട്ടുണ്ട്. അത്തരം സന്തോഷനിമിഷങ്ങൾ കാണാം
അധിക വിവരങ്ങൾ
വഴികാട്ടി
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 37 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞിയിൽ എത്താം.
- കോഴിക്കോട് പാളയം ബസ്സ്റ്റാൻഡ് ൽ നിന്നും 35.5 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി.
- താമരശ്ശേരി ദേശീയപാതയിൽ നിന്നും 18 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു ഓമശ്ശേരി -തിരുവമ്പാടി വഴി കൂടരഞ്ഞി
- കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 36 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി എത്താം.
{{#multimaps:11.34406,76.03966|width=800px|zoom=12}}
....................................................................................................................................................................................................................................................................................................................................................
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47326
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ