"ജി. യു. പി. എസ്. വരടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:


== [[ജി. യു. പി. എസ്. വരടിയം/ചരിത്രം|ചരിത്രം]] ==
== [[ജി. യു. പി. എസ്. വരടിയം/ചരിത്രം|ചരിത്രം]] ==
തൃശ്ശൂർ  ജില്ലയിൽ പുഴയ്ക്കൽ ബ്ലോക്കിലെ അവണൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് 106 വർഷം തികഞ്ഞ വരടിയം ഗവ.യു.പി.സ്കൂൾ.
അവണൂർ വില്ലേജ് രേഖ പ്രകാരം സ്കൂളിന്റെ റീസർവ്വേ നമ്പർ -65/29(old sy.413/1),65/31(old sy. 412/3 , 420/1 )ആണ്.
കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാൻ വരടിയം ഇട്ട്യാണത്ത് പാറുക്കുട്ടിയമ്മയെ സംബന്ധം ചെയ്യുക വഴി കൊച്ചി രാജ്യത്തിൽ വരടിയത്തിന് മഹനീയ സ്ഥാനം ലഭിയ്ക്കുകയും ഈ പ്രദേശത്തുളള നാട്ടുപ്രമാണിമാരായ പുന്നത്തൂർ രാജവംശക്കാരുമായി ബന്ധപ്പെടുകയും അതുവഴി അവർക്ക് ഭരണകാര്യങ്ങളിൽ പങ്കാളിയാകാൻ സാധിക്കുകയും ചെയ്തു.
കാക്കശ്ശേരിപൈപ്പറമ്പത്ത് രാമൻ നായരുടേയും മറ്റ് പ്രമാണിമാരുടേയും ഉത്സാഹത്തിൽ സ്കൂൾ സ്ഥാപിക്കുന്നതിന്  തയ്യാറെടുപ്പുകൾ നടത്തുകയും കൊച്ചി മഹാരാജാവിന് നിവേദനം നൽകുകയും രാജാവിൽ നിന്ന് സ്കൂൾ നിർമ്മിക്കുന്നതിനുളള ഉത്തരവ് ലഭിക്കുകയും ചെയ്തു. അങ്ങനെ കൊല്ലവർഷം 1087 മിഥുനമാസത്തിൽ(ക്രിസ്തുവർഷം1912 ജൂണിൽ) അന്നത്തെ കൊച്ചി ഗവർമ്മെണ്ടിന്റെ ആഭിമുഖ്യത്തിൽ ''പ്രവൃത്തിക്കച്ചേരി” എന്ന അപരനാമത്താൽ പ്രഖ്യാപിതമായിരുന്ന കോവിലകത്തിന്റെ കെട്ടിടത്തിൽ 2 ക്ലാസ്സ് മുറികളും 12 കുട്ടികളുമായി സർക്കാർ പ്രൈമറി സ്കൂൾ വരടിയം(SPSV)എന്ന പേരിൽ ഈ വിദ്യാലയം സമാരംഭിച്ചു.കൊല്ലവർഷം1099ൽ വിദ്യാലയത്തിന്റെ പേര് മലയാളം സ്കൂൾ വരടിയം എന്നായി മാറി.1136 (1961 ക്രി.വ) വരെ ഈപേര് നിലനിന്നു. കൊല്ലവർഷം11137(ക്രി.വ 1962)വരെ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ മാത്രമായിരുന്നു. കേരളസർക്കാർ 1962 ൽ യു.പി സ്കൂൾ ആയി ഉയർത്തി.
പണ്ട് കച്ചേരി കൂടിയിരുന്ന സ്ഥലത്തു നിൽക്കുന്ന മാവ് ഇന്നും കച്ചേരി മാവ് എന്ന പേരിൽ നിലനിൽക്കുന്നു. വിദ്യാലയാങ്കണത്തെ അലങ്കരിക്കുന്ന ഈ മുത്തശ്ശിമാവിനെ  ഇന്നും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോരുന്നു..
2017ൽ  106 ാം വാർഷികം ആഘോഷിക്കുന്ന വരടിയം ഗവ.യു.പി സ്കൂളിൽ 1 മുതൽ 7 വരെയുളള ക്ലാസ്സുകളിലായി 13 ഡിവിഷനുകളുണ്ട്. ഇംഗ്ലീഷ് മീഡിയത്തിലും പഠനം നടക്കുന്നു . പ്രീ-പ്രൈമറി ക്ലാസ്സുകളിൽ എഴുപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു.


== [[ജി. യു. പി. എസ്. വരടിയം/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
== [[ജി. യു. പി. എസ്. വരടിയം/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536464" എന്ന താളിൽനിന്ന് ശേഖരിച്ചത്