"ഇ വി യു പി എസ്സ് കൂതാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,108 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
മലയോര പ്രദേശമായ വെള്ളറടയിൽ പുതു വീട് എന്ന കുടുംബത്തിൽ കണക്ക് നാരായണപിള്ളയുടെ അനന്തരവനായി ശ്രീ. എൻ. ഈശ്വരപിള്ള 1903-ൽ ജനിച്ചു.നിലത്തെഴുത്ത് ആശാൻ്റെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനേഴാമത്തെ വയസ്സുമുതൽ കാർഷിക, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. തലയെടുപ്പോടു കൂടി  പ്രവർത്തിച്ച മഹത് വ്യക്തി എന്ന നിലയിൽ 1952-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വ സ്ഥാനങ്ങൾ കൈകാര്യം ചെയ്തു.1952-ൽ വെള്ളറട ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശ്രമഫലമായി ആനപ്പാറ ആശുപത്രി വെള്ളറട പോലീസ് സ്റ്റേഷൻ, പനച്ചമൂട് മാർക്കറ്റ്, പഞ്ചായത്ത് ഓഫീസ് സ്ഥലം, ഓഫീസ് കെട്ടിടം, ഗ്രാമീണ പോസ്റ്റ് ഓഫീസ്, വനംവകുപ്പ് ഓഫീസ്, വെള്ളറട യിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ ചാരുംകുഴി എൽ. പി. എസ്  നെ യു. പി. എസ് ആയി ഉയർത്തുകയും ചെയ്തു.
1962 -ൽ  ആർ. എം. പി  യുടെ സഹകരണത്തോടെ കൂതാളിയിൽ ഈശ്വര വിലാസം യു. പി സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂൾ സ്ഥാപിക്കുമ്പോൾ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.16 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ഇന്ന് വെള്ളറട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുമേഖലാ ഉദ്യോഗസ്ഥർ, എന്നിങ്ങനെ സമസ്ത മേഖലയിലും മുൻപന്തിയിൽ എത്തുവാൻ കഴിഞ്ഞു.1989-ൽ 86 ആം വയസ്സിൽ എൻ. ഈശ്വരപിള്ള ഈ നാടിനോട് വിട പറഞ്ഞു. കൂതാളി ഇ. വി. യു. പി. സ്കൂൾ ഇന്നും പാറശാല സബ്ജില്ലയിൽ എയ്ഡഡ് സ്കൂളിൽ മികച്ച സ്കൂളായി നിലകൊള്ളുന്നു. അറിവിന്റെ ലോകത്തേക്ക് മാതൃകാപരമായ അധ്യാപനം, അച്ചടക്കം, മത്സര പരീക്ഷാ വിജയങ്ങൾ  ഇ. വി. യു. പി. എസ്. അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.




61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1533654" എന്ന താളിൽനിന്ന് ശേഖരിച്ചത്