"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്. ഒന്ന് ഒന്നേക്കാൽ നൂറ്റാണ്ട് മുമ്പത്തെ ഈ പ്രദേശത്തിന്റെ കഥകൾ തലമുറകൾ കൈമാറിയത് കേൾക്കുമ്പോൾ ഇവിടം ഒട്ടും വികാസം പ്രാപിക്കാത്ത ഒരിടമായി കാണുന്നു. ഇത് ഇവിടത്തെ മാത്രമല്ല കേരളത്തിൽ അക്കാലത്തെ എല്ലാ ഗ്രാമങ്ങളുടെയും കഥ ഇതൊക്കെ തന്നെയായിരുന്നുകാണും. പ്രധാനമായും കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. ഇവിടുന്ന് പുറത്തുപോയി കച്ചവടത്തിൽ ഏർപ്പെടുന്നവർ അപൂർവ്വമായിരുന്നു. | വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്. ഒന്ന് ഒന്നേക്കാൽ നൂറ്റാണ്ട് മുമ്പത്തെ ഈ പ്രദേശത്തിന്റെ കഥകൾ തലമുറകൾ കൈമാറിയത് കേൾക്കുമ്പോൾ ഇവിടം ഒട്ടും വികാസം പ്രാപിക്കാത്ത ഒരിടമായി കാണുന്നു. ഇത് ഇവിടത്തെ മാത്രമല്ല കേരളത്തിൽ അക്കാലത്തെ എല്ലാ ഗ്രാമങ്ങളുടെയും കഥ ഇതൊക്കെ തന്നെയായിരുന്നുകാണും. പ്രധാനമായും കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. ഇവിടുന്ന് പുറത്തുപോയി കച്ചവടത്തിൽ ഏർപ്പെടുന്നവർ അപൂർവ്വമായിരുന്നു. | ||
[[പ്രമാണം:Alagappa Chettiyar.png|ലഘുചിത്രം|അളഗപ്പ ചെട്ടിയാർ]] | |||
1861ൽ കേരളസഭയുടെ വികാരി ജനറാളായിരുന്ന ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ സുപ്രധാനമായ ഒരു കൽപ്പന പുറപ്പെടുവിച്ചു - 'ഓരോ പള്ളിയോടൊത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചിരിക്കണം. അല്ലാത്തപക്ഷം പള്ളിയിലെ വികാരിക്ക് അംശമുടക്ക് നൽകുന്നതായിരിക്കും'. ഈ കൽപ്പനയുടെ വെളിച്ചത്തിൽ അനേകം പള്ളിക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ടു. 1928ലാണ് എൽ.പി. സ്‌കൂൾ സ്ഥാപിതമായത്. പിന്നീട് അതിന് സെന്റ് സേവ്യേഴ്‌സ് എന്ന് പേരിട്ടു. ആരംഭത്തിൽ ക്ല്ാസ്സുകൾ നടത്തിയിരുന്നത് പള്ളിയുടെ നടപ്പുരയിലും ഓലമേഞ്ഞ സങ്കീർത്തിയിലൊക്കെയായിരുന്നു. പിന്നീട് സ്‌കൂളിനുവേണ്ടി പള്ളിയുടെ തെക്കേവശത്ത് ഒരു കെട്ടിടം പണിതുണ്ടാക്കി. കാലക്രമേണ ഈ സ്‌കൂളിന്റെ ഒരു ശാഖ വട്ടണാത്രയിലും ആരംഭിച്ചു. എൽ.പി. സ്‌കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ പുതുക്കാടുള്ള മുള്ളക്കര ഔസേഫ് മാഷായിരുന്നു. യു.പി. സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത് അളഗപ്പചെട്ടിയാരുടെ നാമധേയത്തിലാണ്. സ്‌കൂൾ പണിയുവാൻ വേണ്ടി അളഗപ്പചെട്ടിയാർ അന്ന് (1945) ആയിരം രൂപ സംഭാവന നൽകുകയും സ്‌കൂളിന് തന്റെ പേര് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യു.പി. സ്‌കൂളിന്റെ ആദ്യത്തെ മാനേജർ മഞ്ഞളി (മുള്ളക്കര വളപ്പിൽ) ദേവസ്സിയായിരുന്നു. ആദ്യത്തെ ഹംഡ്മാസ്റ്റർ മഞ്ഞളി ദേവസ്സിക്കുട്ടി മാസ്റ്റർ ആയിരുന്നു. | 1861ൽ കേരളസഭയുടെ വികാരി ജനറാളായിരുന്ന ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ സുപ്രധാനമായ ഒരു കൽപ്പന പുറപ്പെടുവിച്ചു - 'ഓരോ പള്ളിയോടൊത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചിരിക്കണം. അല്ലാത്തപക്ഷം പള്ളിയിലെ വികാരിക്ക് അംശമുടക്ക് നൽകുന്നതായിരിക്കും'. ഈ കൽപ്പനയുടെ വെളിച്ചത്തിൽ അനേകം പള്ളിക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ടു. 1928ലാണ് എൽ.പി. സ്‌കൂൾ സ്ഥാപിതമായത്. പിന്നീട് അതിന് സെന്റ് സേവ്യേഴ്‌സ് എന്ന് പേരിട്ടു. ആരംഭത്തിൽ ക്ല്ാസ്സുകൾ നടത്തിയിരുന്നത് പള്ളിയുടെ നടപ്പുരയിലും ഓലമേഞ്ഞ സങ്കീർത്തിയിലൊക്കെയായിരുന്നു. പിന്നീട് സ്‌കൂളിനുവേണ്ടി പള്ളിയുടെ തെക്കേവശത്ത് ഒരു കെട്ടിടം പണിതുണ്ടാക്കി. കാലക്രമേണ ഈ സ്‌കൂളിന്റെ ഒരു ശാഖ വട്ടണാത്രയിലും ആരംഭിച്ചു. എൽ.പി. സ്‌കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ പുതുക്കാടുള്ള മുള്ളക്കര ഔസേഫ് മാഷായിരുന്നു. യു.പി. സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത് അളഗപ്പചെട്ടിയാരുടെ നാമധേയത്തിലാണ്. സ്‌കൂൾ പണിയുവാൻ വേണ്ടി അളഗപ്പചെട്ടിയാർ അന്ന് (1945) ആയിരം രൂപ സംഭാവന നൽകുകയും സ്‌കൂളിന് തന്റെ പേര് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യു.പി. സ്‌കൂളിന്റെ ആദ്യത്തെ മാനേജർ മഞ്ഞളി (മുള്ളക്കര വളപ്പിൽ) ദേവസ്സിയായിരുന്നു. ആദ്യത്തെ ഹംഡ്മാസ്റ്റർ മഞ്ഞളി ദേവസ്സിക്കുട്ടി മാസ്റ്റർ ആയിരുന്നു. | ||
[[പ്രമാണം: | [[പ്രമാണം:22276 Makkolkkoppam 2.jpg|പകരം=|ലഘുചിത്രം|മക്കൾക്കൊപ്പം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
23:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ | |
---|---|
വിലാസം | |
വെണ്ടോർ അളഗപ്പനഗർ പി.ഒ. , 680623 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | aupsvendore123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22276 (സമേതം) |
യുഡൈസ് കോഡ് | 32070800104 |
വിക്കിഡാറ്റ | Q64091016 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അളഗപ്പനഗർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 125 |
ആകെ വിദ്യാർത്ഥികൾ | 266 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ശശി പ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ സുഭാഷ് |
അവസാനം തിരുത്തിയത് | |
30-01-2022 | 22276 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്‌കൂളിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് ആദ്യപടിയായി സ്‌കൂൾ നിലനിൽക്കുന്ന പ്രദേശമായ വെണ്ടോരിന്റെ ചരിത്രം അറിയേണ്ടതുണ്ട്.
വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്. ഒന്ന് ഒന്നേക്കാൽ നൂറ്റാണ്ട് മുമ്പത്തെ ഈ പ്രദേശത്തിന്റെ കഥകൾ തലമുറകൾ കൈമാറിയത് കേൾക്കുമ്പോൾ ഇവിടം ഒട്ടും വികാസം പ്രാപിക്കാത്ത ഒരിടമായി കാണുന്നു. ഇത് ഇവിടത്തെ മാത്രമല്ല കേരളത്തിൽ അക്കാലത്തെ എല്ലാ ഗ്രാമങ്ങളുടെയും കഥ ഇതൊക്കെ തന്നെയായിരുന്നുകാണും. പ്രധാനമായും കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. ഇവിടുന്ന് പുറത്തുപോയി കച്ചവടത്തിൽ ഏർപ്പെടുന്നവർ അപൂർവ്വമായിരുന്നു.
1861ൽ കേരളസഭയുടെ വികാരി ജനറാളായിരുന്ന ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ സുപ്രധാനമായ ഒരു കൽപ്പന പുറപ്പെടുവിച്ചു - 'ഓരോ പള്ളിയോടൊത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചിരിക്കണം. അല്ലാത്തപക്ഷം പള്ളിയിലെ വികാരിക്ക് അംശമുടക്ക് നൽകുന്നതായിരിക്കും'. ഈ കൽപ്പനയുടെ വെളിച്ചത്തിൽ അനേകം പള്ളിക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ടു. 1928ലാണ് എൽ.പി. സ്‌കൂൾ സ്ഥാപിതമായത്. പിന്നീട് അതിന് സെന്റ് സേവ്യേഴ്‌സ് എന്ന് പേരിട്ടു. ആരംഭത്തിൽ ക്ല്ാസ്സുകൾ നടത്തിയിരുന്നത് പള്ളിയുടെ നടപ്പുരയിലും ഓലമേഞ്ഞ സങ്കീർത്തിയിലൊക്കെയായിരുന്നു. പിന്നീട് സ്‌കൂളിനുവേണ്ടി പള്ളിയുടെ തെക്കേവശത്ത് ഒരു കെട്ടിടം പണിതുണ്ടാക്കി. കാലക്രമേണ ഈ സ്‌കൂളിന്റെ ഒരു ശാഖ വട്ടണാത്രയിലും ആരംഭിച്ചു. എൽ.പി. സ്‌കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ പുതുക്കാടുള്ള മുള്ളക്കര ഔസേഫ് മാഷായിരുന്നു. യു.പി. സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത് അളഗപ്പചെട്ടിയാരുടെ നാമധേയത്തിലാണ്. സ്‌കൂൾ പണിയുവാൻ വേണ്ടി അളഗപ്പചെട്ടിയാർ അന്ന് (1945) ആയിരം രൂപ സംഭാവന നൽകുകയും സ്‌കൂളിന് തന്റെ പേര് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യു.പി. സ്‌കൂളിന്റെ ആദ്യത്തെ മാനേജർ മഞ്ഞളി (മുള്ളക്കര വളപ്പിൽ) ദേവസ്സിയായിരുന്നു. ആദ്യത്തെ ഹംഡ്മാസ്റ്റർ മഞ്ഞളി ദേവസ്സിക്കുട്ടി മാസ്റ്റർ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
- പൂന്തോട്ടം
- ചുറ്റുമതിൽ
- കളിസ്ഥലം
- സയൻസ് ലാബ്
- ഗണിത ലാബ്
- ഐ.ടി. ലാബ്
- ഹൈടെക് ക്ലാസ്സ് മുറികൾ
- ലൈബ്രറി
- ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക ശുചിമുറികൾ
- ഭിന്നശേഷികുട്ടികൾക്കായുള്ള റാമ്പ്
- ഉച്ചഭക്ഷണ അടുക്കള
- ഓഡിറ്റോറിയം
- ജൈവ വൈവിധ്യ ഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
മക്കൾക്കൊപ്പം
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏകദേശം ഒന്നര വർഷക്കാലമായി പഠനം ഓൺലൈനാക്കിയിട്ട്. കളിചിരികളില്ലാതെ കൂട്ടുക്കാരേയും അധ്യാപകരെയും കാണാതെ, കളിസ്ഥലങ്ങളിലെത്താതെ നമ്മുടെ കുട്ടികൾ വീടുകളിൽതന്നെ തളയ്ക്കപ്പെട്ടിരിക്കുകയാണ്. വീട് വിദ്യാലയമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ മാതാപിതാക്കൾ അധ്യാപകരായും സുഹൃത്തുക്കളായും മാറണം. ഈ സാഹചര്യത്തിലാണ് നമ്മുടെ കുട്ടികൾക്ക് കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിനും പഠനപിന്തുണ നൽകുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി ശാസ്ത്ര-സാഹിത്യ പരിക്ഷത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ മക്കൾക്കൊപ്പം പരിപാടി സ്‌കൂളുകളിൽ നടപ്പാക്കുന്നത്.
മക്കൾക്കൊപ്പം പരിപാടിയുടെ സ്‌കൂൾതല സംഘാടക സമിതി 11.08.2021ന് 12 മണിക്ക് ഗൂഗിൾ മീറ്റിലൂടെ യോഗം ചേർന്നു. സ്‌കൂൾ മാനേജർ ഫാ. ജോസ് തെക്കേകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടീച്ചർ ഇൻ ചാർജ്ജ് വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് വാർഡ് മെംബർ ശ്രീമതി ജോസി ജോണി ആയിരുന്നു. ഉപജില്ലാ റിസോഴ്‌സ് പേഴ്‌സൺ ശ്രീ. എസ്. ശിവദാസ് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് അസി. മാനേജർ ലിപിൻ ചെമ്മണ്ണൂർ, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ദിവ്യ സുഭാഷ്, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്ീ. പ്രിൻസ് മഞ്ഞളി, റിട്ട. ഹെഡ്മിസ്ട്രസ്സ് ആനി ടീച്ചർ, ബി.ആർ.സി. കോർഡിനേറ്റർ ഗ്രീഷ്മ ടീച്ചർ തുടങ്ങിയവർ ആശംകളർപ്പിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ശശിപ്രകാശ് നന്ദി പറഞ്ഞു.
മുൻ സാരഥികൾ
ക്രമ നം. | പേര് | കാലഘട്ടം |
---|---|---|
1 | എം.എ. ദേവസി | 1944 - 1965 |
2 | തോമസ് ജെ. ആലപ്പാട്ട് | 1966 - 1967 |
3 | പി.ടി. മത്തായി | 1968 - 1975 |
4 | യു.സി. കുഞ്ഞന്നം | 1976 - 1979 |
5 | സി.വി. ആലീസ് | 1995 -2006 |
6 | കെ.ടി. ജേക്കബ് | 2006 |
7 | കെ.ജെ. ജെസ്സി | 2006 -20212 |
8 | ഫ്‌ളോറൻസ് ജോസഫ് സി. | 2012 - 2017 |
9 | പി. സി. ജെസ്സി | 2017 - 2018 |
10 | ജോയ്‌സി ജോസഫ് സി. | 2018 - 2019 |
11 | കെ.എൽ. ആനി | 2019 -2021 |
12 | വിജി ജോർജ്ജ് | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇന്ത്യൻ കായിക രംഗത്തെ പ്രധാന അവാർഡായ അർജുന അവാർഡ് ജേതാവും മിസ്റ്റർ ഏഷ്യയുമായ ടി.വി. പോളി.
- ഹൈജംപിൽ ദേശീയ അവാർഡിനുടമയും ഇപ്പോൾ ഇന്ത്യൻ റെയിൽവേ ജീവനക്കാരിയുമായ ജൈജി ജേക്കബ് മഞ്ഞളി.
നേട്ടങ്ങൾ .അവാർഡുകൾ
വഴികാട്ടി
{{#multimaps:10.432560834350797, 76.28065451221651|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22276
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ