"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,513: വരി 1,513:
                        
                        


       
 
 
=== '''വയോജന ദിനം''' ===
ഒക്ടോബർ 1 വയോജന ദിനം , കൂനമ്മാവ് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ ഓൺലൈനായി ആഘോഷിച്ചു. എല്ലാ ഗ്രാൻഡ്പാരൻസിനും ആശംസകൾ അറിയിച്ചു കുമാരി അന്നതോമസ് സംസാരിച്ചു. തുടർന്ന് മുത്തശ്ശൻമാരേയും മുത്തശ്ശിമാരെയും ആദരിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾആറാം ക്ലാസിലെ കുട്ടികൾ നടത്തി. ഗ്രാൻഡ്പാരൻസിനെ വിഷ് ചെയ്യുന്നതിന്റെ ഭാഗമായി      വിവിധതരത്തിലുള്ള  കാർഡുകൾ, പൂക്കളുകൾ എന്നിവ ഉണ്ടാക്കി അവരെ സന്തോഷിപ്പിച്ചു. കൂടാതെഅവർക്കിഷ്ടപ്പെട്ട വിഭവങ്ങൾ തയ്യാറാക്കിനൽകുക, വിവിധതരത്തിലുള്ളവിനോദങ്ങളിൽ ഏർപ്പെടുക,രോഗാവസ്ഥയിൽസഹായിക്കുക എന്നീ കാര്യങ്ങളും ചെയ്യുകയുണ്ടായി. നമ്മുടെ schoolൽ1965ൽ പൂർവ വിദ്യാർത്ഥി ആയിരുന്ന സുകുമാരി അമ്മയോട് മാസ്റ്റർ ആഷിൻ നിധിൻഅഭിമുഖ സംഭാഷണം നടത്തി. അമ്മയുടെ സ്കൂൾ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. കൂടാതെ കുട്ടികൾക്കായി ഒരു സന്ദേശവും, വിദ്യാലയമുത്തശ്ശിയോടുഉള്ള സ്നേഹത്തിന്റെ പ്രതീകമായി ഒരു കവിത കൂടി അമ്മ ആലപിക്കുകയുണ്ടായി.അന്നത്തെ ആ ദിനംമാത്രമല്ല ജീവിതകാലം മുഴുവൻ അവരെ ആദരിക്കേണ്ടതിന്റെയും പരിഗണിക്കേണ്ടതിന്റെയും ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കാൻ ഈ ദിനം കൂടുതൽ പ്രയോജനപ്പെടുകയുണ്ടായി.
 
=== '''ഗാന്ധിജയന്തി''' ===
ഒൿടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജിയുടെ വേഷമണിഞ്ഞ് കൊണ്ട്, ഒന്നാം ക്ലാസിലെ കൂട്ടുകാർ അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ പറയുകയുണ്ടായി. എന്റെ ജീവിതമാണ്എന്റെ സന്ദേശം എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചആമഹാത്മാവിന്റെ ചിത്രങ്ങൾ വരച്ചും  ഈരടികൾ ആലപിച്ചും കുട്ടികൾ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. സേവനവാരവുമായി ബന്ധപെട്ട് വീടും പരിസരവും വൃത്തിയാക്കുന്ന  പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും അവർ ആ ദിനത്തെ കൂടുതൽ മഹത്തരമാക്കി.
 
=== '''ലോക വന്യജീവി ദിനം''' ===
ഒക്ടോബർ5,ലോകവന്യജീവിദിനംസെന്റ് ജോസഫ് യു പി സ്കൂളിൽ ആചരിച്ചു. വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥകളേയും സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തുന്നതിനുവേണ്ടി വിവിധ ക്ലാസുകളിലെ കുട്ടികൾ ഓൺലൈൻ അസംബ്ലിയിൽ വച്ച് ലോക വന്യജീവി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി. വന്യജീവികളെ സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്തു.
 
=== '''യൂത്ത് ഫെസ്റ്റിവൽ''' ===
ഒക്ടോബർ 8,9 തീയതികളിൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഓൺലൈൻ ആയി നടത്തുകയുണ്ടായി. Action song, ഭാരതനാട്യം, മോഹിനിയാട്ടം, Story telling, Recitation, കുച്ചുപ്പുടി, Light Music, ലോകതപാൽ ദിനംമോണോആക്ട്, Elocution, Fancy dress, Folk dance, Instrumental music, മുതലായ മത്സരങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. മാതാപിതാക്കളുടെ നല്ല സഹകരണം ഉണ്ടായിരുന്നു.
 
=== '''ലോകതപാൽ ദിനം''' ===
ഒക്ടോബർ9ലോകതപാൽദിനത്തോടനുബന്ധിച്ചു St. Joseph's സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി.കുട്ടികൾ post man, post women, ഇവരുടെ വേഷം ധരിച്ചു ഓരോരോ വീടുകളിൽ ചെന്ന് മുട്ടി കത്ത് ഏൽപ്പിക്കുന്ന രംഗം വളരെ ഹൃദയ സ്പർശിയായിരുന്നു. തപാൽ സർവീസിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന പോസ്റ്റർ വളരെ അർത്ഥവത്തായിരുന്നു. പോസ്റ്റൽ കവർ നിർമ്മാണവും കൊറോണ കാലത്തു തങ്ങൾക്കു ലഭിക്കാതെ പോയ വിദ്യാലയ അനുഭവങ്ങളും ഓൺലൈൻ ക്ലാസ്സിന്റെ ബുദ്ധിമുട്ടുകളും കൂട്ടുകാർക്കു കത്തിലൂടെ അവതരിപ്പിച്ചതും വളരെ മനോഹരമായിരുന്നു. കൂടാതെ പോസ്റ്റ്‌ ബോക്സ്‌ നിർമ്മാണവും ഏറെ ശ്രദ്ധാർഹമായിരുന്നു.
 
=== '''സെന്റ്.ജോസഫ്സ് UPS Koonammavu PTA കമ്മിറ്റി റിപ്പോർട്ട്''' ===
2021 ഒക്ടോബർ 12 ചൊവ്വാഴ്ച PTA പ്രസിഡന്റ് ശ്രീ. സമൺ ആന്റണിയുടെ അധ്യക്ഷതയിൽ PTA കമ്മിറ്റി യോഗം ചേർന്നു. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ, വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റവും സുരക്ഷിതമായി നടപ്പിലാക്കുന്നതിന് ആവശ്യമായ വിവിധ കാര്യങ്ങളെ കുറിച്ച് കൂടിയാലോചിക്കുന്നതിനായിചേർന്നയോഗം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സിസ്റ്റർ ഹിതമരിയ സ്വാഗതം ആശംസിച്ചു. 2020-21 അധ്യയന വർഷം മുതൽ 2021 ഒക്ടോബർ 10 വരെ വിദ്യാലയത്തിൽ നടന്ന വിവിധ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ടിന്റെ അവതരണവും, കണക്കവതരണവും നടത്തിയത് യോഗം പാസാക്കി. അന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട സംബന്ധിച്ച വിഷയാവതരണം നടത്തി. സ്കൂൾ റീ ഓപ്പണിംഗ് സംബന്ധിച്ച് നടത്തേണ്ട സ്കൂൾ സുരക്ഷാ പരിപാടികൾ, ക്ലീനിംഗ് , വിവിധ ക്രമീകരണങ്ങൾ, PTA പുനസംഘടന, ജനറൽ ബോഡി , പുതിയ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, നടന്നുവരുന്ന സ്കൂൾ പ്രവർത്തനങ്ങളുടെ അവലോകനം എന്നിവയായിരുന്നു വിഷയങ്ങൾ. അന്നേ ദിനം വൈകീട്ട് 6.30 മുതൽ 8.15 വരെ സമയക്രമീകരണം നടത്തി , എല്ലാ ക്ലാസ് PTA കളും നടത്താമെന്നും, സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖയിലെ വിവിധ കാര്യങ്ങൾ മാതാപിതാക്കളുമായി പങ്കുവെയ്ക്കാമെന്നും, ഓരോ സ്റ്റാന്റേർഡിൽ നിന്നും PTA, MPTA അംഗങ്ങളെ തിരഞ്ഞെടുക്കാമെന്നും തീരുമാനിച്ചു. സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങൾക്ക്, PTA കമ്മിറ്റി അംഗങ്ങൾ സർവ്വ പിന്തുണയും അറിയിച്ചു. ഒക്ടോബർ 18 തിങ്കളാഴ്ച രാവിലെ 10.30 ന് നിലവിലെ അംഗങ്ങളും , പുതിയ അംഗങ്ങളും ചേർന്നുള്ള യോഗം സംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാമെന്നും, 19-ാം തിയതി അവധി ആയതിനാൽ 20-ാം തിയതി ബുധനാഴ്ച PTA യുടെ സഹകരണത്തോടെ എല്ലാവരും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി , അണുവിമുക്തമാക്കാമെന്നും തീരുമാനിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ എല്ലാവരും തന്നെ പങ്കുവെയ്ക്കുകയുണ്ടായി. ഗവൺമെന്റ് നൽകുന്ന മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാം ഭംഗിയായി നടക്കും എന്ന ദൃഢവിശ്വാസത്തോടെ, ഏകദേശം 1.30 ന് യോഗം അവസാനിച്ചു. ശ്രീമതി ബീന ടീച്ചർ യോഗത്തിൽ സംബന്ധിച്ച ഏവർക്കും നന്ദി പറഞ്ഞു.
 
=== '''ലോക ഭക്ഷ്യദിനം''' ===
October 16,ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് St Joseph's UP school ലെ ഒന്നു മുതൽ ഏഴു വരെ  ക്ലാസുകളിലെ കുട്ടികൾ  വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോഷക ആഹാരത്തെക്കുറിച്ചും , അവയുടെ പ്രാധാന്യത്തെക്കുറിച്ചും , പോഷകസമൃദ്ധമായ ആഹാരം  എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റിയും  അവർ വീഡിയോകൾ തയ്യാറാക്കി. നല്ല ആഹാരശീലങ്ങളെ കുറിച്ചും പോഷകാഹാരത്തെ പറ്റിയും മറ്റുള്ളവരെ ബോധവാന്മാരാക്കുന്ന സന്ദേശങ്ങൾ  എഴുതിയ പ്ലക്കാർഡുകളും  കുട്ടികൾ തയ്യാറാക്കി .
 
=== '''PTA committee report''' ===
17.10.2021 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് , സ്കൂൾ തുറക്കുന്നതിന് വേണ്ടി സ്കൂൾ സജ്ജമാക്കുന്ന കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനും , പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനുമായി , വാർഡ് മെമ്പർ ശ്രീ. ബിജു പഴമ്പിള്ളിയുടെ അധ്യക്ഷതയിൽ, ഓൺലൈനിൽ യോഗം ചേർന്നു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന്, ഹെഡ്മിസ്ട്രസ് സി. സീന ജോസ് സ്വാഗതം ആശംസിച്ചു. 18 മാസത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നിന് സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയം സ്വീകരിക്കേണ്ട വിവിധ കാര്യങ്ങളെ സൂചിപ്പിച്ചു കൊണ്ട് സിസ്റ്റർ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തിൽ ശ്രീ.ബിജു, സ്കൂളിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. 20-ാം തിയതി ബുധനാഴ്ച തൊഴിലുറപ്പ് പ്രവർത്തകരെ സഹായത്തിനായി നൽകാമെന്നും പറയുകയുണ്ടായി.പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ. റെയ്സൺ മുക്കത്ത് PTA പ്രസിഡന്റായും, ശ്രീ മജീഷ് CV വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. MPTA ചെയർ പേഴ്സണായി ശ്രീമതി. ഇന്ദു, വൈസ് ചെയർ പേഴ്സണായി ശ്രീമതി Tincy Subash എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ സുരക്ഷ ആരോഗ്യ പ്രവർത്തനങ്ങൾ, സ്കൂൾ ശുചീകരണം എന്നീ പ്രധാന വിഷയങ്ങളെ പറ്റി ചർച്ച നടത്തി. കുട്ടികൾ സ്കൂളി ലെത്തുമ്പോൾ നൽകേണ്ട സമ്മതപത്രം, LP, UP തിരിച്ച് 18, 20 തിയതികളിൽ സമയക്രമീകരണം നൽകി , മാതാപിതാക്കൾ സ്കൂളിലെത്തിച്ചു നൽകണം എന്ന് തീരുമാനിച്ചു. PTA കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കളോടും, സ്കൂൾ ശുചീകരണത്തിന് സഹായം അഭ്യർത്ഥിക്കാം. കമ്മിറ്റി അംഗം ശ്രീ. ജോർജ് , 24ാം തിയതി ഞായറാഴ്ച, LP Section കെട്ടിടം ശുചിയാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തു. ആരോഗ്യപരമായ കാര്യങ്ങൾക്ക്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സന്തോഷ്, ആശാ വർക്കർ ശ്രീമതി. സുജ എന്നിവർ സഹായം
 
നൽകാമെന്ന് പറഞ്ഞു. രണ്ടര വർഷക്കാലം സേവനം ചെയ്ത ശ്രീ. സമൺ ആന്റണിയുടെ നേതൃത്വത്തിലുള്ള PTA കമ്മിറ്റിക്കും , ശ്രീമതി മെറിന ദേവസിയുടെ നേതൃത്വത്തിലുള്ള MPTA ക്കും യോഗം നന്ദി
 
പറഞ്ഞു. പുതിയ കമ്മിറ്റിക്കും, ഭാരവാഹികൾക്കും ആശംസകൾ നേർന്നു. ഏകദേശം 2.15 ന് യോഗം അവസാനിച്ചു.
 
=== '''സ്കൂൾ ശുചികരണം''' ===
October 18, 20 തീയതികളിൽ പ്രധാന അധ്യാപിക യോടൊപ്പം പുതിയ പിടിഎ ഭാരവാഹികളും , അധ്യാപകരും , സമ്മതപത്രം നൽകാൻ വന്ന മാതാപിതാക്കളുടെയും സഹകരണത്തോടെ സ്കൂളിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
 
=== '''Fit India movement''' ===
Fit India movement നോടനുബന്ധിച്ച് October 26-ാo തിയതി meditation, Ploughing run, Cycling എന്നിവ നടത്തുകയുണ്ടായി. നവംബർ 1 ന്,സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബി ആർ സി യിൽ വെച്ച് പ്രധാന അധ്യാപകരുടെയും SRG കൺവീനർമാരുടെയും ഒരു യോഗം നടന്നതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 26 ചൊവ്വാഴ്ച, സ്കൂളിന്റെ SRG കൺവീനറായ Sr Rins അവ സംബന്ധിച്ച വിവരങ്ങൾ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി.
 
=== '''കണ്ണട വിതരണം''' ===
Lion's ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിആർസി വഴി നമ്മുടെ വിദ്യാലയത്തിലെ എട്ടു കുട്ടികൾക്ക് കണ്ണട ലഭിച്ചു. ബി ആർ സിയിൽ വെച്ച് നടന്ന മീറ്റിങ്ങിൽ നമ്മുടെ സ്കൂളിൽ നിന്നും ജീമോൾ ടീച്ചർ പങ്കെടുക്കുകയും, കുട്ടികളുടെ കണ്ണടകൾ സ്വീകരിക്കുകയും ചെയ്തു.28/10/21ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു.
 
=== '''St Joseph's Day''' ===
ആഗോള കത്തോലിക്കാ സഭ  വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുന്ന ഈ  വേളയിൽ ഒക്ടോബർ 30 St Joseph's Dayവളരെ സമുചിതമായി  തന്നെ സെൻറ് ജോസഫ് സ് യു പി സ്കൂളിൽ ആഘോഷിച്ചു. Covid  19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മാധ്യമങ്ങൾ കൂടിയുള്ള ആഘോഷത്തിൽ Sr Rins കുട്ടിക്കായി സന്ദേശം  കൈമാറി. കുട്ടികൾ  വിശുദ്ധന്റെ മിഴിവാർന്ന ചിത്രങ്ങൾ വരച്ചും  വിശുദ്ധന്റെ വേഷം  അനുകരിച്ചും  ആ ദിനം കൂടുതൽ ഹൃദ്യമാക്കി. കുട്ടികൾ അവതരിപ്പിച്ച  സ്കിറ്റ് കണ്ണിന്  കുളിർമയുള്ളതും വിശുദ്ധ  യൗസേപ്പ് പകർന്നു തന്ന വിശ്വാസം ഹൃദയത്തിൽ ഉറപ്പിക്കുന്നതും  ആയിരുന്നു.
 
=== '''വിദ്യാലയ വെഞ്ചിരിപ്പ്''' ===
നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നുമുതൽ നമ്മുടെ സ്ക്കൂളിലേക്ക് എത്തുന്ന കുട്ടികളെ സ്വീകരിക്കുന്നതിനും യാതൊരുവിധ അനർഥങ്ങളും ഉണ്ടാകാതെ അവരെ സംരക്ഷിക്കുന്നതിനും വേണ്ട ദൈവാനുഗ്രഹത്തിനുമായി നമ്മുടെ വിദ്യാലയംവെഞ്ചരിക്കുകയുണ്ടായി. ഒക്ടോബർ 30 ശനിയാഴ്ച ഫാ.ജോബി വിതയത്തിലിന്റെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരുന്നു. തുടർന്ന് വിദ്യാലയവും ക്ലാസ് മുറികളും പരിസരവും എല്ലാം വെഞ്ചിരിച്ചു. അതിനുശേഷം സ്ക്കൂളിന്റെ മാനേജർ മദർ അൻസിറ്റാമ്മ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കും blessing നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
 
    
 




1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510287" എന്ന താളിൽനിന്ന് ശേഖരിച്ചത്