"സീയോൺ എൽ പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 120: വരി 120:
==അവലംബം==
==അവലംബം==
<references />
<references />
|----
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.310318, 76.427384 |zoom=13}}
<!--visbot  verified-chils->-->

21:16, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സീയോൺ എൽ പി എസ് കരുവാറ്റ
സ്കൂൾ ചിത്രം
വിലാസം
കരുവാറ്റ

കരുവാറ്റ
,
താമല്ലാക്കൽ പി.ഒ.
,
690548
,
ആലപ്പുഴ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽvavghese.t1975@gmail.com
കോഡുകൾ
സ്കൂൾ കോഡ്35322 (സമേതം)
യുഡൈസ് കോഡ്32110200702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരപുരം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർഗീസ് തോമസ്.ആർ
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ് യൂസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സുശീല
അവസാനം തിരുത്തിയത്
28-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സീയോൺ എൽ.പി.എസ്.കരുവാറ്റ.ഇത് എയ്ഡ‌ഡ് വിദ്യാലയമാണ്.

സ്കൂൾ ചരിത്രം

930 ൽ ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ എന്ന ക്രിസ്തീയ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ ആണ് കരുവാറ്റ സീയോൻ എൽ.പി സ്കൂൾ സ്ഥാപിച്ചത്. സുവിശേഷഘോഷണത്തിൻ്റെ ഭാഗമായാണ് ഈ സ്കൂൾ തീരദേശത്ത് ഇങ്ങനെ സ്ഥാപിക്കപ്പെട്ടത്.കൊച്ചു കരുനാട്ട് വീട്ടുകാരാണ് ഈ സ്കൂളിന് സ്ഥലം  നൽകിയത്. കരുനാട്ട് സ്കൂൾ, കോട്ടേപ്പടിക്കൽ സ്കൂൾ എന്നിങ്ങനെ വേറെ പേരുകളിലും ഈ സ്കൂൾ നാട്ടിൽ അറിയപ്പെടുന്നു.  ദേശീയപാതയിൽ കെ.വി ജെട്ടി  ഹൈവേ ജംഗ്ഷന് അല്പം വടക്കു മാറി കിഴക്കോട്ട് കിടക്കുന്ന റോഡിൽ കരുനാട്ട് അമ്പലത്തിൻ്റെ തൊട്ടു കിഴക്കായിട്ടാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .നേഴ്സറി മുതൽ നാലാം ക്ലാസ്സ് വരെ ഇപ്പോൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.  സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 91 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. നാളിതു വരെ ഒരുപാട്  കുട്ടികൾ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങി ജീവിതത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ നിർവഹിക്കുന്നു.

ഭൗതിക സൗകര്യങ്ങൾ

35 സെൻറ് വസ്തുവിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുട്ടികൾക്ക് കളിക്കുവാൻ ആവശ്യത്തിന് കളിസ്ഥലമുണ്ട്.  പ്രീ - പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ഓഫീസ് മുറിയും തറയിൽ ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. ബലവത്തായ ഇരുമ്പു തൂണുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച് അതിൽ ഇരുമ്പു കൊണ്ടുള്ള കഴുക്കോലും പട്ടികയും സ്ഥാപിച്ച് അതിലാണ് ഓടിട്ടിരിക്കുന്നത്. ഭിത്തികൾ തേച്ച് ബലപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിന് ബഞ്ചുകളും ഡെസ്ക്കുകളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ മുറിയിലും ലൈറ്റും ഫാനും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളുടെയും അകവും പുറവും മനോഹരമായ രീതിയിൽ പെയിൻറ് ചെയ്ത് ചിത്രങ്ങൾ വരച്ച് വർണ മനോഹരമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ആടുവാൻ ഒരു ഊഞ്ഞാൽ ഇട്ടിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗവൺമെൻറ് നടത്തുന്ന ശാസ്ത്രമേള, കലോത്സവം, സ്പോർട്സ് ഇതിൽ എല്ലാം കുട്ടികൾക്ക് പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട് .പല കുട്ടികളും ഇതിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ക്വിസ് മത്സരങ്ങൾ സ്കൂളിൽ നടത്താറുണ്ട്. അതിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകാറുണ്ട്. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളും സ്കൂളിൽ നടത്താറുണ്ട്. അതോടൊപ്പം ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്താറുണ്ട്. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ നൽകി വായനാക്കുറിപ്പ് എഴുതിക്കുന്നു.

മുൻ സാരഥികൾ

പാപ്പുക്കുട്ടി സാർ, വർഗീസ് സാർ, ആനിക്കുട്ടി ടീച്ചർ, ഗ്രേസി ടീച്ചർ, ആലീസ് ടീച്ചർ, നാൻസി ടീച്ചർ

നേട്ടങ്ങൾ

ശാസ്ത്രമേള ,കലോൽസവം, സ്പോർട്സ് എന്നീ മത്സരങ്ങളിലെല്ലാം സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. LSS  സ്കോളർഷിപ്പ് ചില കുട്ടികൾ നേടിയിട്ടുണ്ട്. വിവിധ സംഘടനകൾ നടത്തിയിട്ടുള്ള ക്വിസ് മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത്  വിജയിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പ്രസിദ്ധ മലയാള അധ്യാപകൻ വൈരമന ഇല്ലത്തെ വി.പി നമ്പൂതിരി സാർ, പോസ്റ്റ് മാസ്റ്റർ ആയിരുന്ന മാനാമ്പട   അപ്പുക്കുട്ടൻ സാർ, എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന പ്രകാശ് സാർ,  ഫിഷറീസ് ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്ന അശോകൻ സാർ, ഗ്രാമ പഞ്ചായത്തംഗം ഷാജഹാൻ, കൂടാതെ വിദേശത്തും സ്വദേശത്തും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച അനേകർ ഈ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്.

സ്കൂൾ ലൊക്കേഷൻ

കുമാരപുരം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ കെ.വി ജെട്ടി  ഹൈവേ ജംഗ്ഷന് അല്പം വടക്കുമാറി കിഴക്കോട്ടു കിടക്കുന്ന റോഡിൽ കരുനാട്ട് അമ്പലത്തിൻ്റെ തൊട്ടു കിഴക്കായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

35 സെൻറ് വസ്തുവിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുട്ടികൾക്ക് കളിക്കുവാൻ ആവശ്യത്തിന് കളിസ്ഥലമുണ്ട്.  പ്രീ - പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ഓഫീസ് മുറിയും തറയിൽ ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. ബലവത്തായ ഇരുമ്പു തൂണുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച് അതിൽ ഇരുമ്പു കൊണ്ടുള്ള കഴുക്കോലും പട്ടികയും സ്ഥാപിച്ച് അതിലാണ് ഓടിട്ടിരിക്കുന്നത്. ഭിത്തികൾ തേച്ച് ബലപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിന് ബഞ്ചുകളും ഡെസ്ക്കുകളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ മുറിയിലും ലൈറ്റും ഫാനും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളുടെയും അകവും പുറവും മനോഹരമായ രീതിയിൽ പെയിൻറ് ചെയ്ത് ചിത്രങ്ങൾ വരച്ച് വർണ മനോഹരമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ആടുവാൻ ഒരു ഊഞ്ഞാൽ ഇട്ടിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ആനിക്കുട്ടി#
  2. ആലീസ്

നഫീസത്ത്ബീവി

നേട്ടങ്ങൾ

   ‍‍‍‍‍‍|കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾനമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കരൺജിത്ത് രൺവീർ സൈനി.SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി.സ്കൂളിൻ്റെ അഭിനന്ദനങ്ങൾ. സ്കൂളിൽ പഠിക്കുമ്പോൾ 50 മീ ഓട്ടം, 100 മീ ഓട്ടം, സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ് ,ലോംഗ്ജമ്പ് എന്നിവയിൽ 4 വർഷം തുടർച്ചയായി അമ്പലപ്പുഴ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.ഇപ്പോൾ ദേശീയ സ്കൂൾ കായിക മേളയിൽ 100 മീറ്റർ ഹർഡിൽസിൽ കരൺ മൂന്നാം സ്ഥാനം നേടി.ഇന്ത്യയ്ക്കു വേണ്ടി ഓടുകയാണ് തൻ്റെ ലക്ഷ്യമെന്ന് കരൺ പറഞ്ഞിട്ടുണ്ട്. ആ ലക്ഷ്യത്തിൽ എത്തട്ടെ, നമുക്ക് പ്രാർത്ഥിക്കാം, ആശംസകൾ.

വഴികാട്ടി

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ കെ വി ജെട്ടി ജംഗ്ഷൻ നിന്നും ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.2965479,76.43526011104|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=സീയോൺ_എൽ_പി_എസ്_കരുവാറ്റ&oldid=1699511" എന്ന താളിൽനിന്ന് ശേഖരിച്ചത്