"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1923 | ||
|സ്കൂൾ വിലാസം= മട്ടന്നൂർ | |സ്കൂൾ വിലാസം= മട്ടന്നൂർ | ||
|പോസ്റ്റോഫീസ്=മട്ടന്നൂർ.പി.ഒ, | |പോസ്റ്റോഫീസ്=മട്ടന്നൂർ.പി.ഒ, | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്=14755mtsgupsmattanur.blogspot.in | |സ്കൂൾ വെബ് സൈറ്റ്=14755mtsgupsmattanur.blogspot.in | ||
|ഉപജില്ല= മട്ടന്നൂർ | |ഉപജില്ല= മട്ടന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മട്ടന്നൂർ നഗരസഭ | ||
|വാർഡ്= | |വാർഡ്=21 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം= മട്ടന്നൂർ | |നിയമസഭാമണ്ഡലം= മട്ടന്നൂർ | ||
|താലൂക്ക്= | |താലൂക്ക്=ഇരിട്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=ഗവൺമെന്റ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=356 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=436 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=696 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=31 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=എം.പി.ശശിധരൻ | |പ്രധാന അദ്ധ്യാപകൻ=എം.പി.ശശിധരൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സി.യശോനാഥ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= 14755.mts gups mattanur.jpg | | സ്കൂൾ ചിത്രം= 14755.mts gups mattanur.jpg |
10:21, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ | |
---|---|
വിലാസം | |
മട്ടന്നൂർ മട്ടന്നൂർ , മട്ടന്നൂർ.പി.ഒ, പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1923 |
വിവരങ്ങൾ | |
ഫോൺ | 0490 2474545 |
ഇമെയിൽ | gupsmtr@gmail.com |
വെബ്‍സൈറ്റ് | 14755mtsgupsmattanur.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14755 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മട്ടന്നൂർ നഗരസഭ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 356 |
പെൺകുട്ടികൾ | 436 |
ആകെ വിദ്യാർത്ഥികൾ | 696 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.പി.ശശിധരൻ |
പി.ടി.എ. പ്രസിഡണ്ട് | സി.യശോനാഥ് |
അവസാനം തിരുത്തിയത് | |
20-01-2022 | Sajithkotolipram |
ചരിത്രം
ജന്മിത്വം കൊടികുത്തിവാണ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽത്തന്നെ മട്ടന്നൂരിലെ സാധാരണക്കാർക്കായി ഒരു വിദ്യാലയം സ്വപ്നം കണ്ട മഹാമനീഷികളുടെ കഠിനപരിശ്രമത്തിന്റെ ഭാഗമായാണ് 1923 ൽ ഒരു എലിമെന്ററി (പ്രാഥമിക) വിദ്യാലയം യാഥാർത്ഥ്യമായത്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടയും പ്രകമ്പനങ്ങളിൽ നിന്ന് ഈർജം പകർന്നുതന്നെയാണ് മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ നിലവിൽ വന്നത്. മട്ടന്നൂരിലെ ജന്മി കുടുംബാഗമായിരുന്ന ശ്രീ. മധുസൂദനൻ തങ്ങൾ പണിത് നൽകിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ജാതി ചിന്തകൾ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ നിർണയിച്ചിരുന്ന അക്കാലത്തുപോലും അതിന് അതീതമായി ചിന്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മഹത്വത്തിന് നിദർശനമാണ്. ശ്രീ. കെ.കെ.കുഞ്ഞിരാമൻ നമ്പ്യാർ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും 1927 മുതൽ ക്രമത്തിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളും നിലവിൽ വന്നു. സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയപ്പോൾ നാട്ടുകാർ ആവശ്യമായ ഓലഷെഡുകൾ സ്കൂളിനായി പണിത് നൽകി. മദ്രാസ് ലെജിസ്ലേറ്റീവ് അംഗമായിരുന്ന ശ്രീ മധുസൂദനൻ തങ്ങളുടെ കൂടി ശ്രമഫലമായി 1935 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, സ്കൂൾ ഏറ്റെടുക്കുകയും പ്രത്യേകമായി പ്രവർത്തിച്ചിരുന്ന മട്ടന്നൂർ എയിഡഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂടി സംയോജിപ്പിച്ച് മട്ടന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകരിച്ചതോടെ വിദ്യാലയം മട്ടന്നൂർ ഗവ. യു.പി.സ്കൂളായി മാറി. സർക്കാർ അനുവദിച്ച ഭൂമിയിൽ പുതിയ കെട്ടിടങ്ങളുമായി മട്ടന്നൂർ പ്രദേശത്തിന്റെ അഭിമാനമായി വിദ്യാലയം വളരാൻ തുടങ്ങി. വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ ഫലമായി എട്ടാം ക്ലാസ് പിന്നീട് നീക്കം ചെയ്യപ്പെട്ടു. മട്ടന്നൂരിന്റെ അഭിമാനമായ ശ്രീ മധുസൂദനൻ തങ്ങളോടുള്ള ആദരവിന്റെ ഭഗമായി 2017 ൽ വിദ്യാലയത്തിന്റെ പേര് മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.
കരുത്തരും കർമ്മനിരതരുമായ നിരവധി പ്രഥമാധ്യാപകരും അധ്യാപകരും വിദ്യാലയത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചപ്പോൾ രക്ഷാകർതൃസമൂഹവും പൊതുസമൂഹവും വിദ്യലയത്തിന് കലവറയില്ലാത്ത പിന്തണ നൽകി. പ്രാദേശിക സർക്കാരുകൾക്ക് വിദ്യാലയങ്ങൾ കൈമാറിക്കിട്ടിയപ്പോൾ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി നഗരസഭയുടെ മുഖ്യ അജണ്ടകളിലൊന്നായി. ഇന്ന് ഉപജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിലൊന്നാണ് നമ്മുടേത്.
മികവുറ്റ പഠനാന്തരീക്ഷവും മികച്ച ഭൗതിക സൗകര്യങ്ങളും ഒത്തുചേർന്നപ്പോൾ കണ്ണൂർ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ മലയാള മാധ്യമത്തിൽ അധ്യയനം നടത്തുന്ന സർക്കാർ വിദ്യാലയമായി മാറാൻ നമുക്ക് സാധിച്ചു. ഇന്ന് മട്ടന്നൂരിലേയും സമീപ ഗ്രാമപഞ്ചായത്തുകളായ കൂടാളി, കീഴല്ലൂർ, മാലൂർ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ അധ്യയനത്തിനായി എത്തുന്നുണ്ട്.
എല്ലാവർഷവും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങളും നടന്നുവരുന്നു. ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ 23 ഡിവിഷനുകളിലായി 696 കുട്ടികളും പ്രീ-പ്രൈമറി വിഭാഗത്തിൽ 150 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്. ശ്രീ.എം.പി. ശശിധരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള 32 അധ്യാപകരും 9 ജീവനക്കാരും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ. സി.യശോനാഥിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി അജിനയുടെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ ശ്രീ.എ.കെ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്.
1923ൽ മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി.1-6-23ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ഒന്നാമതായി ചേരാൻ ഭാഗ്യം ലഭിച്ചത് നാരായണൻ വടക്കേവീട് എന്ന വ്യക്തിക്കാണ്. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ. കെ. കെ കുഞ്ഞിരാമൻ നമ്പ്യാർ ആണ്. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1927 മുതൽ ആറാം ക്ലാസ്സും തുടർന്ന് ഏഴ്, എട്ട്, ക്ലാസ്സുകളും ഇവിടെ ആരംഭിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ് വാദ്യാലയത്തിൽ നിന്നു മാറ്റുകയാണുണ്ടായത്. ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത് വിവിധ കെട്ടിടങ്ങളിലാണ്. ശ്രീ. തങ്ങൾ പണിത കെട്ടിടത്തിലും മറ്റു ക്ലാസ്സുകൽ നാട്ടുകാർ നിർമ്മിച്ച ഓല ഷെഡ്ഡിലുമായിരുന്നു. ഇപ്പോൾ വൃന്ദ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചില ക്ലാസ്സുകൾ നടന്നത് ചിലർ ഓർമ്മിക്കുന്നു. തുടർന്ന് സർക്കാർ ഭൂമിയിൽ ഇന്ന് കാണുന്ന സ്ഥലത്ത് ഓല ഷെഡ്ഡുകളിലാണ് ക്ലാസ്സുകൾ നടന്നിരുന്നത്. 159 വിദ്യാർത്ഥികളിൽ ആരംഭിച്ച് 1500 ൽ അധികം വിദ്യാർത്ഥികൾ ഒരേ സമയത്ത് പഠനം നടത്തിയ വിദ്യാലയമായി ഇത് വളർന്നു. ഈ കാലയളവിൽ ഒട്ടേറെ പ്രശസ്തരായ വ്യക്തികൾ വിദ്യാലയത്തിന്റെ വളർച്ചക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ പ്രഗത്ഭരായ അധ്യാപരുടെ സേവനം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ വ്യക്തികൾ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായുണ്ട്.വാദ്യകലാകാരനായി പ്രശസ്തി നേടിയ മട്ടന്നൂർ ശങ്കരൻകുട്ടി, ഡോ.അജിവർഗ്ഗീസ്, ഡോ.സതീഖ സാജിദ്, എ.അജയകുമാർ.ഐഎഫ്എസ്, ഡോ.റംസീന, ഡോ.പ്രിയദർശിനി, ഡോ.നിഷി, ബാലസാഹിത്യകാരൻ പ്രഭാകരൻ പഴശ്ശി, ഡെ.കലക്ടർ ഗംഗാധരൻ നമ്പ്യാർ, എൻജിനീയർ ശശി, കമ്പ്യൂട്ടർ എൻജിനീയർ മജിത്ത്, അഡ്വ:എം.സി.വി.ഭട്ടതിരിപ്പാട്, പി.കെ.എസ്. വർമ്മ, മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന എം.വി. കുഞ്ഞികൃഷ്ണൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്. വളരെ കഴിവുറ്റ പ്രധാനാധ്യപകർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കർമ്മനിരതരായ അധ്യാപകരുടെ സഹകരണത്തോടെ വിദ്യാലത്തിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനും പഠന പഠനാനുബന്ധപ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്താനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഉപജില്ലാ-ജില്ലാ തലത്തിൽ ബാലകലോത്സവത്തിലും ശാസ്ത്രമേളകളിലും നിരന്തരം ചാമ്പ്യൻഷിപ്പുകൾ നേടിവരുന്നു.
ഭൗതികസൗകര്യങ്ങൾ
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്.വലിയ എൽ.ഇ.ഡി ടി.വികൾ എല്ലാ ക്ലാസിലും സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. എൽ.പി.ക്ലാസുകളിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന ഡെസ്കുകളും ചാരുബെഞ്ചുകളുമാണുള്ളത്. എല്ലാ ബ്ലോക്കുകളിലും മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. ഭക്ഷണ വിതരണത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി വിശാലമായ ഊട്ടുപുര വിദ്യാലയത്തിനുണ്ട്. ആവശ്യാനുസരണം ചുടുവെള്ളം വിദ്യാലയത്തിൽ ലഭ്യമാണ്. കൈറ്റ് കണ്ണൂരിന്റെ പൈലറ്റ് പ്രോജക്റ്റിൽ ഉൾപ്പെടുത്തി വിപുലീകരിച്ച ഐ ടി ലാബും LP, UP വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സ്മാർട്ട് ഹാളുകളും ഇവിടെയുണ്ട്. സമഗ്ര ശിക്ഷ കണ്ണൂർ അനുവദിച്ച ശാസ്ത്രപാർക്കും മികച്ച ശാസ്ത്ര ലാബും പഠന പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നു. മൂവായിരത്തിലേറെ പുസതകങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിന്റെ മറ്റൊരു അഭിമാനമാണ്. കൂടാതെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു.എൽ.പി.വിഭാഗത്തിനും യു.പി.വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്മാർട്ട് ക്ലാസ് മുറികൾ വിദ്യാലയത്തിനുണ്ട്. ഒപ്പം മുപ്പതോളം കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച, വൈഫൈ കണക്റ്റിവിറ്റിയുള്ള ലാബും വിദ്യാലയത്തിന് സ്വന്തമാണ്. സയൻസ് പാർക്ക്, സയൻസ് ലാബ് എന്നിവ ആകർഷകമാണ്. ബഹുമാനപ്പെട്ട കായികവകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജൻ തന്റെ ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച വിശാലമായ കളിസ്ഥലം വോളീബോൾ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട്, ഷട്ടിൽ കോർട്ട് ഉൾപ്പെടുന്നതാണ്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
സി.നാരായണൻ നമ്പ്യാർ (1927-), പി.എം രാമുണ്ണി (1955-60), എം.കെ കുഞ്ഞനന്തക്കുറുപ്പ് (1960-68), സി.എം.ബാലകൃഷ്ണൻ നമ്പ്യാർ (1968-69), ടി.എം കുഞ്ഞിരാമൻ നമ്പീശൻ (1969-75), സി.കെ മാധവൻ നമ്പ്യാർ (1975-95), പി.പി.പത്മനാഭൻ നമ്പ്യാർ (1995-98), എം.ഗോവിന്ദൻ നമ്പ്യാർ (1998-2001), ആർ.വേണുഗോപാലൻ (2001-03), എം.പി ഗംഗാധരൻ(2003-06), എം.സദാനന്ദൻ(2006-09), പി.എം.സുരേന്ദ്രനാഥൻ(2009-13), എ.പി ഫൽഗുണൻ (2013-15), പി.ശശിധരൻ (2015-16), പി.എം അംബുജാക്ഷൻ (2016-2019), എം.പി.ശശിധരൻ (2019-
സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ
2018-19 അക്കാദമിക വർഷത്തിൽ 11 എൽ.എസ്.എസ്. സ്കോളർഷിപ്പുകളും 17 യു.എസ്.എസ്. സ്കോളർഷിപ്പുകളും വിദ്യാലയത്തിന് ലഭിച്ചു. 12 സംസ്കൃതം സ്കോളർഷിപ്പുകളും വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. 2019-20 വർഷത്തിൽ സബ്ബ്ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ 5 നുമാത്സ് സ്കോളർഷിപ്പുകളിൽ മൂന്ന് എണ്ണം വിദ്യാലയത്തിലെ കുട്ടികൾക്കായിരുന്നു. ഈവർഷത്തെ വിവിധ മേളകളിൽ ചാമ്പ്യൻ പട്ടം വിദ്യാലയത്തിനായിരുന്നു, ഒപ്പം ഉപജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ബെസ്റ്റ് സ്കൂൾ ട്രോഫിക്കും വിദ്യാലയം അർഹമായി.ശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ്, സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, കായികമേലയിൽ മികച്ച പ്രകടനം 2019-20 വർഷത്തിൽ 8 എൽ.എസ്. സ്കോളർഷിപ്പുകളും 19 യു.എസ്.എസ്. സ്കോളർഷിപ്പുകളും 10 സംസ്കൃതം സ്കോളർഷിപ്പുകളും നമ്മുടെ കുട്ടികൾ നേടിയെടുത്തു.ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകൾ നേടിയ ഉപജില്ലയിലെ പ്രൈമറി വിദ്യാലയം നമ്മുടേതാണ്.
ബെസ്റ്റ് പി.ടി.എ അവാർഡ് മട്ടന്നൂർ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അധ്യാപക രക്ഷാകർതൃസമിതിക്കുള്ള പുരസ്കാരം ഈ വർഷം വിദ്യാലയത്തിന് ലഭിച്ചു. ഈ നേട്ടം ജില്ലാ തലത്തിലും ആവർത്തിക്കാൻ നമുക്ക് സാധിച്ചു. കണ്ണൂർ ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും ബെസ്റ്റ് പി.ടി.എ പുരസ്കാരവും വിദ്യാലയം നേടിയെടുത്തു.
കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ
ഏറെക്കാലത്തിന് ശേഷമാണ് വിദ്യാലയം ഇൻസ്പയർ അവാർഡ് നേടുന്നത്. വിദ്യാലയത്തിലെ ഏഴാം ക്ലാസുകാരി അനുനന്ദ എം ആണ് വിദ്യാലയത്തിന് വിജയം സമ്മാനിച്ചത്. അന്തരീക്ഷമർദ്ദം പ്രയോജനപ്പെടുത്തി വെള്ളം പമ്പുചെയ്യാൻ കഴിയുന്ന ഉപകരണത്തിന്റെ ഡിസൈനിംഗാണ് മാനക് ഇൻസ്പെയർ അവാർഡിന് അർഹമായത്.
ജില്ലാതല ശാസ്ത്രരംഗം പ്രോജകറ്റ് അവതരണത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത് നിരഞ്ജന എം ആണ്
സംസ്കൃത ദിനത്തിനോടനുബന്ധിച്ച് നടത്തിയ ശ്രാവണികം പരിപാടിയിൽ ഏകാഭിനയത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ഗ്രേഡും വിദ്യാലയത്തിലെ പി ശ്രീയ നേടി
ഫോട്ടോ ഗാലറി
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.ഉപജില്ലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചാമ്പ്യൻപട്ടം വിദ്യാലയത്തിനാണ്. 2017 മുതൽ ബെസ്റ്റ് സ്കൂൾ ട്രോഫി വിദ്യാലയത്തിനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
ശ്രീ. സി.യശോനാഥിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി അജിനയുടെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ ശ്രീ.എ.കെ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps: 11.932561, 75.571516 | width=800px | zoom=16 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 14755
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ