മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ക്ലബ്ബ് ഉദ്ഘാടനം

പഠനപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും അവസരമൊരുക്കിയാൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നായ കുട്ടിയുടെ സർവ്വതോന്മുഖമായ വികാസം സാധ്യമാവുകയുള്ളൂ. താല്പര്യ മേഖലകൾ കണ്ടെത്തി കഴിവുകളെ തേച്ചുമിനുക്കിയെടുക്കാൻ സഹായകമാണ് വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകൾ. സയൻസ്, സാമൂഹ്യശാസ്ത്രം, ഗണിതം, ഇക്കോ, ഹെൽത്ത്, പ്രവൃത്തി പരിചയം, വിവിധ ഭാഷകൾ എന്നിവക്ക് പുറമെ വിദ്യാരംഗം കലാസാഹിത്യവേദിയും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

   പഠന സമയം അപഹരിക്കുമെന്നതിനാൽ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഒറ്റ പ്രവർത്തനമായാണ് നടത്താറുള്ളത്. ഈ വർഷത്തെ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം അധ്യാപക അവാർഡ് ഡേതാവും റിട്ടയർഡ് ഹെഡ്മാസ്റ്ററും ശാസ്ത്രാധ്യാപകനുമായ ശ്രീ സി മൊയ്തീൻ മാഷാണ് നിർവ്വഹിച്ചത്. വിദ്യാലയത്തിൽ ചേർന്ന ലളിതമായ ചടങ്ങിൽ എസ് ആർ ജി കൺവീനർ ശ്രീ. ശ്രീജിത്ത് മാഷ് സ്വാഗതമാശംസിച്ചു. ഹെഡ്മാസ്റ്റർ അധ്യക്ഷനായിരുന്നു. വിവിധ ക്ലബ്ബ് കൺവീനർമാർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത ടീച്ചർ നന്ദി അറിയിച്ചു.