"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 101: വരി 101:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ .എൻ സി ജെയിംസ്(1968-1969) , ശ്രീ .പി കെ .ജോസഫ്(1969-1971), ശ്രീ .എം .ജെ.ജോസഫ് (1971-1978), ശ്രീ .വി ടി തോമസ്(1978-1982),  ശ്രീ .സി പി തോമസ്(1978-1988), ശ്രീ .കെ ജെ ജോർജ്ജ്(1988-1990),ശ്രീ.  വി ഡി ജോർജ്ജ്(1990-1992), ശ്രീ .കെ സി വർക്കി(1992-1994) , ശ്രീ .കെ സി ജേക്കബ്(1994-1999) ,ശ്രീ .തോമസ് മാത്യു(1999-2001) , ശ്രീ .പി ജെ ജോസഫ് (2001-2002), ശ്രീമതി .കെ ജെ മേരി(2002-2004) , ശ്രീ .സി എൻ നൈനാൻ(2004-2006) , ശ്രീ . പി എൽ ജോൺ (2006-2010) , ശ്രീമതി.ചിന്നമ്മ ആൻറണി(2010-2013) , ശ്രീ .ഗോവിന്ദൻ എം കെ (2013-2015), ശ്രീ .മാത്യു പി  എ (2015-2016). ശ്രീ .ജെയിംസ് പി. വി     
ശ്രീ .എൻ സി ജെയിംസ്(1968-1969) , ശ്രീ .പി കെ .ജോസഫ്(1969-1971), ശ്രീ .എം .ജെ.ജോസഫ് (1971-1978), ശ്രീ .വി ടി തോമസ്(1978-1982),  ശ്രീ .സി പി തോമസ്(1978-1988), ശ്രീ .കെ ജെ ജോർജ്ജ്(1988-1990),ശ്രീ.  വി ഡി ജോർജ്ജ്(1990-1992), ശ്രീ .കെ സി വർക്കി(1992-1994) , ശ്രീ .കെ സി ജേക്കബ്(1994-1999) ,ശ്രീ .തോമസ് മാത്യു(1999-2001) , ശ്രീ .പി ജെ ജോസഫ് (2001-2002), ശ്രീമതി .കെ ജെ മേരി(2002-2004) , ശ്രീ .സി എൻ നൈനാൻ(2004-2006) , ശ്രീ . പി എൽ ജോൺ (2006-2010) , ശ്രീമതി.ചിന്നമ്മ ആൻറണി(2010-2013) , ശ്രീ .ഗോവിന്ദൻ എം കെ (2013-2015), ശ്രീ .മാത്യു പി  എ (2015-2016). ശ്രീ ..ജെയിംസ് പി. വി     


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

11:37, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി
St. Thomas HS, Karikkottakary
വിലാസം
കരിക്കോട്ടക്കരി

കൂമൻതോട് പി.ഒ പി.ഒ.
,
670704
,
കണ്ണൂർ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0490 2454434
ഇമെയിൽkarikkottakaryhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14055 (സമേതം)
യുഡൈസ് കോഡ്32020900906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്യൻകുന്ന് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ193
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ355
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഐസമ്മ സ്ക്കറിയ
പി.ടി.എ. പ്രസിഡണ്ട്ബിജു ഇളപ്പുങ്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ മഠത്തിപ്പുറം
അവസാനം തിരുത്തിയത്
15-01-2022Sr.Shiby
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അയ്യൻകുന്ന് പഞ്ചായത്തിൽ കരിക്കോട്ടക്കരി ടൗണിൽ നിലകൊലള്ളുന്ന വിദ്യാകേന്ദ്രം ആണ് സെന്റ് തോമസ് ഹൈസ്കൂൾ .

ചരിത്രം

    സ്കൂൾ---  ചരിത്രം , പിന്നിട്ട വഴികൾ---   

അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ .02-06-1968 -ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. .കുര്യാക്കോസ് ചേംബ്ളാനി ആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .എൻ സി .ജെയിംസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ.ജോർജ്ജ് തടത്തിലിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2006 മുതൽ 100% വിജയം പുലർത്തി വരുന്നു.02-06-1968-ൽ 120 വിദ്യാർത്ഥികളെയും 6 അദ്ധ്യാപകരെയും ചേർത്ത് റവ.ഫാ.കുര്യാക്കോസ് ചേംബ്ളാനി ഈ സ്ഥാപനത്തെ പ്രവർത്തനമണ്ഡലത്തിൽ കൊണ്ടുവന്നു.ദിവംഗതനായ റവ.ഫാ.ജോർജ്ജ് തടത്തിൽ ആണ് ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പൂർത്തിയാക്കിയത് . ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ പടവുകൾ കടന്ന് വിവിധ മേഖലകളിൽ സ്വദേശത്തും വിദേശത്തും ഐക്യരാഷ്ട്രസഭാതലത്തിൽ വരെയും ജോലിചെയ്യുന്നു.

മാനേജ് മെന്റ്

തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജ് മെന്റിന്റെ കീഴിൽ 15 ഹയർ സെക്കണ്ടറി​​​​ സ്കൂൾ ,24ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ എന്നിവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. .Dr.ജോ൪ജ് ഞരളക്കാട്ട് ആണ്, റവ. .ഫാദർ.മാത്യൂ ശാസ്തോപടവിൽ കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ. ഫാ. സണ്ണി പുന്നൂർ ആണ് .പ്രധാന അദ്ധ്യാപകനായി ശ്രീമതി ഐസമ്മ സ്കറിയ സേവനമനുഷ്ഠിക്കുന്നു .    

 മുൻമാനേജർമാർ

   റവ. ഫാ .ജോർജ്ജ് തടത്തിൽ , റവ. ഫാ . അഗസ്ററിൻ കീലത്ത്    റവ. ഫാ .ജോസഫ് മാമ്പുഴ    റവ. ഫാ .ജോസഫ് കൂററാരപ്പള്ളി    റവ. ഫാ .ജെയിംസ് മുണ്ടയ്ക്കൽ    റവ.ഫാ .ജോൺ പന്ന്യാംമാക്കൽ    റവ. ഫാ.ജെയിംസ് അടിപ്പുഴ    റവ. ഫാ.ജോൺ മുല്ലക്കര    റവ. ഫാ.തോമസ് തെരുവംകുന്നേൽ    റവ. ഫാ.അബ്രാഹം തോണിപ്പാറ    റവ. ഫാ.മാത്യു വില്ലന്താനം    റവ. ഫാ.ജോസ് മണ്ണൂർ ,  റവ. ഫാ.സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്.  റവ. ഫാ. തോമസ് ചിറ്റിലപ്പളളി.                      

ഞങ്ങളുടെ  വിജയങ്ങൾ

     എസ് എസ് എൽ സി പരീക്ഷയിൽ വർഷങ്ങളായിത്തുടരുന്ന മികച്ച വിജയം  (2006 മുതൽ തുടർച്ചയായി പത്ത് വർഷം 100 % വിജയം നേടിവരുന്നു ).-കോർപ്പറേറ്റ് മാനേജ് മെന്റിന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും പ്രോത്സാഹനങ്ങളും, സജീവമായ സ്കൂൾ,ക്ളാസ് പി ടി എകളുടെ സഹായസഹകരണങ്ങളും അദ്ധ്യാപകരുടെ സേവനസന്നദ്ധത,ഐക്യം, ആത്മാർത്ഥത എന്നിവയും സത്ഗുണസമ്പന്നരായ വിദ്യാർത്ഥികളുമാണ് സ്കൂളിന്റെ മികച്ച വിജയത്തിന്റെയും പ്രവർത്തനങ്ങളുടെയും പിന്നിൽ .കൂടാതെ കലാകായികമത്സരങ്ങളിൽ ഉപജില്ല, ജില്ല ,സംസ്ഥാന തലത്തിൽ മികവുകൾ. വർഷങ്ങളായി സ്കൂൾ ശാസ്ത്രോത്സവങ്ങളിലെ പ്രത്യേകിച്ച് ഐ റ്റി മേളയിലെ മികവുകൾ സംസ്ഥാന തലം വരെ എത്തിനിൽക്കുന്നു .സ്കൂൾ അസംബ്ലി , ദിനാചരണങ്ങളിലുള്ള ശ്രദ്ധ ,സന്മാർഗ്ഗക്ളാസുകൾ , കുട്ടികളുടെ സ്വഭാവരൂപീകരണത്തിലുള്ള താത്പര്യം എന്നിവ .സ്കൂൾ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു.              

ഭൗതികസൗകര്യങ്ങൾ

അയ്യൻകുന്ന് പഞ്ചായത്തിൽ കരിക്കോട്ടക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് പന്ത്രണ്ട് ക്ളാസ്സുമുറികളുണ്ട് .ഭൗതികസൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,ഹൈ ടെക് ക്ണാസ്സ് മുറികൾ, ഇന്റർനെററ് സംവിധാനം എന്നീ സൗകര്യങ്ങൾ കുട്ടികൾക്കായി ലഭ്യമാക്കുന്നു . കായികമത്സരങ്ങളിൽ താത്പര്യം പുലർത്തുന്ന വിദ്യാർത്ഥികൾക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 2021 ൽ ഹോക്കി അക്കാദമിയും ആരംഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ് ,റെഡ് ക്രോസ് എന്നീ സംഘടനകൾ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് സജീവമായ നേതൃത്വം നൽകിവരുന്നു .വിദ്യാരംഗം കലാ സാഹിത്യ വേദി , ഐ റ്റി ക്ലബ്ബ് , മാത് സ് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് ,ഹിന്ദി ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ് , വർക്ക് എക്സ് പീരിയൻസ് ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് എന്നീ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു . സ്കൂൾ കലോത്സവം .കായികോത്സവം എന്നിവ മെച്ചമായ രീതിയിൽ നടത്തുന്നു .

  • പച്ചക്കറിത്തോട്ടം
  • പൂന്തോട്ടം
  • ദിനാചരണങ്ങൾ
  • ക്ലാസ് മാഗസിനുകൾ
  • പതിപ്പുകൾ
  • ചുവർപത്രങ്ങൾ
  • ക്വിസ്സ് മത്സരങ്ങൾ
  • സംവാദം
  • അഭിരുചി ( G K) കോച്ചിംഗ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ .എൻ സി ജെയിംസ്(1968-1969) , ശ്രീ .പി കെ .ജോസഫ്(1969-1971), ശ്രീ .എം .ജെ.ജോസഫ് (1971-1978), ശ്രീ .വി ടി തോമസ്(1978-1982), ശ്രീ .സി പി തോമസ്(1978-1988), ശ്രീ .കെ ജെ ജോർജ്ജ്(1988-1990),ശ്രീ. വി ഡി ജോർജ്ജ്(1990-1992), ശ്രീ .കെ സി വർക്കി(1992-1994) , ശ്രീ .കെ സി ജേക്കബ്(1994-1999) ,ശ്രീ .തോമസ് മാത്യു(1999-2001) , ശ്രീ .പി ജെ ജോസഫ് (2001-2002), ശ്രീമതി .കെ ജെ മേരി(2002-2004) , ശ്രീ .സി എൻ നൈനാൻ(2004-2006) , ശ്രീ . പി എൽ ജോൺ (2006-2010) , ശ്രീമതി.ചിന്നമ്മ ആൻറണി(2010-2013) , ശ്രീ .ഗോവിന്ദൻ എം കെ (2013-2015), ശ്രീ .മാത്യു പി എ (2015-2016). ശ്രീ ..ജെയിംസ് പി. വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാണി കെ എസ് (ബാങ്ക് മാനേജർ)
  • ജോർജ്ജ് കെ ഡി (ബാങ്ക് മാനേജർ)
  • ജോയി പി കെ (എഞ്ചിനീയർ)
  • അന്നമ്മ എം ജെ (ഡോക്ടർ)
  • ജയ് സൺ തോമസ് (അഡ്വക്കറ്റ്)
  • സണ്ണി ജോസഫ് (എഞ്ചിനീയർ)
  • അബ്രാഹം ജോസഫ് (പ്രൊഫസർ)
  • ഡോ .വിൽസൺ അബ്രാഹം (കണ്ണൂർ യൂണിവേഴ് സിറ്റി സിൻഡിക്കേറ്റ് അംഗം)
  • സബിത റോസ് ജേക്കബ് (ഡോക്ടർ)

സ്വദേശത്തും വിദേശത്തുമായി വിവിധ മണ്ഡലങ്ങളിൽ ഈ സ്കൂളിലെ ധാരാളം പൂർവവിദ്യാർത്ഥികൾ ജോലി ചെയ്തുവരുന്നു .

‍‍ചിത്ര ശാല

വഴികാട്ടി

  • തലശ്ശേരി - ഇരിടി‌‌‌‌‌ -എടൂർ-കരിക്കോട്ടക്കരി.
  • കൂട്ടുപുഴ - വളളിത്തോട് - ആനപ്പന്തി - കരിക്കോട്ടക്കരി.


{{#multimaps:12.00833,75.75319 | zoom=13 }}