സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

കരുതലോടെ കാക്കാം


പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണ് എങ്കിലും പലപ്പോഴും നാമത് മറന്നു പോകുന്നു അതുകൊണ്ടുതന്നെ പരിസ്ഥിതി മലിനീകരണം വലിയ ഒരു പ്രശ്നമായി മാറുന്നു. പരിസ്ഥിതി മലിനീകരണത്തിലൂടെ നമുക്ക് ഒത്തിരി നഷ്ടം ഉണ്ടായിട്ടുണ്ട്. പക്ഷേ, അത് ആരും കാര്യമായി ഗൗനിക്കുന്നില്ല എന്ന് മാത്രമല്ല വീണ്ടും വീണ്ടും മലിനീകരണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നാമേ വരും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നമാണല്ലോ കോ വിഡ്_19, ചൈനയിൽ നിന്ന് വന്ന വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. എന്നാൽ ഇതിലൂടെ കുറേ നന്മകളും ഒപ്പം ദോഷങ്ങളും ഉണ്ടായി എന്ന് നമുക്കറിയാം. ഒന്നാ മതായി രാജ്യം മുഴുവൻ ലേക്ഡൗൺ ആയതിനാൽ വാഹനങ്ങളൊന്നും നിരത്തിൽ ഓടുന്നില്ല അതിനാൽ അന്തരീക്ഷം മലിനമാകുന്നില്ല, ശുദ്ധവായു ലഭിക്കുന്നു, ഫാക്ടറികളില്ല, ഹോട്ടലുകളില്ല, കടകളില്ല, മലിനീകരണത്തിന്റെ എല്ലാ സ്രോതസ്സുകളും ഇല്ലാതായിരിക്കുന്നു .പ്ര കൃതി ശുഭം ,ശദ്ധം ,സുന്ദരം.

          കോ വിഡ്_19 കുറെ ദോഷങ്ങളും സമ്മാനിച്ചു.ധാരളം ജീവനകൾ ഈ വൈറസ് മൂലം പൊലിഞ്ഞു പോയി. ഉറ്റവരും ഉടയവരും പലർക്കും നഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരുടെ വേർപാടിൽ അന്ത്യചുംബനം അർപ്പിക്കാൻ പറ്റിയില്ല... അവശ്യ ചികിത്സ ലഭിച്ചില്ല.... അങ്ങനെ പലതും പലരും നഷ്ടമായി.

ഒരു പുതു യുഗത്തിനായി കാത്തിരിക്കാം, വീണ്ടുകിട്ടിയ ശുദ്ധവായുവും ശുദ്ധജലവും സുന്ദര ഭൂമിയും നഷ്ടമാകാതിരിക്കാൻ കരുതലോടെ മുന്നേറാം


ജോയൽ ബൈജു VIII D സെന്റ് തോമസ് എച്ച്.എസ്.കരിക്കോട്ടക്കരി