"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 250: വരി 250:
<references />
<references />
<ref>https://www.facebook.com/GhssKavanur</ref>
<ref>https://www.facebook.com/GhssKavanur</ref>
<ref>https://rb.gy/2ekt21</ref>


==വഴികാട്ടി==
==വഴികാട്ടി==

07:44, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ എളയൂർ സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്

ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ
പ്രമാണം:48022 GHSS Kavanur.png
വിലാസം
ഇളയ‍ൂർ

ജി.എച്ച്.എസ്.എസ്.കാവന‍ൂർ.
,
ഇരിവേറ്റി പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം29 - 08 - 1974
വിവരങ്ങൾ
ഫോൺ0483 2796270
ഇമെയിൽkavanurghsatelayur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48022 (സമേതം)
എച്ച് എസ് എസ് കോഡ്11139
യുഡൈസ് കോഡ്32050100214
വിക്കിഡാറ്റQ64567651
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ530
പെൺകുട്ടികൾ507
ഹയർസെക്കന്ററി
ആൺകുട്ടികൾ294
പെൺകുട്ടികൾ443
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷകീബ് കീലത്ത്
പ്രധാന അദ്ധ്യാപികഅജിത. ബി
പി.ടി.എ. പ്രസിഡണ്ട്മോഹൻദാസ് ടി.പി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
15-01-2022Parazak
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

  മലപ്പുറം ജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയതായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോ‍ഡിനുളള സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഇൗ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.കേവലം 45 കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ആരംഭിച്ച ഇൗ സ്ഥാപനത്തിൽ ഇന്ന് ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 1078 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 600 ഉം അടക്കം 1678 കുട്ടികൾ പഠിക്കുന്നു.ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്.

മികവുകൾ നിറവുകൾ

കാവനൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂർ, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സർക്കാർ സ്ക്കൂളുകളുടെ കൂട്ടത്തിൽ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കിയ ശ്രദ്ധേയമായ ഘടകങ്ങൾ :- മുൻ ഹെ‍‍ഡ്മാസ്റ്റർ പി ജോൺ സാറിന്റെയും ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചർ, കെ. മുഹമ്മദ് ബഷീർ എന്നിവരുടെ അതുല്യമായ സമർപ്പണ സേവനം, ഇപ്പാേഴത്തെ ഹെ‍‍ഡ്മാസ്റ്റർ യു. ഇമ്പിച്ചി മോതി സാറിന്റെ ധിഷണാപരമായ നേതൃത്വം, സമർപ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിർലോഭമായ പിന്തുണ നല്കുന്ന സ്ക്കൂൾ പി ടി എ കമ്മറ്റി, വിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണം, പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും മികച്ച പിന്തുണ.

SSLC Full A+

2017-18 അദ്ധ്യായന വർഷം സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവുകളുടെയും നിറവുകളുടെയും സുവർണ്ണ കാലമായിരുന്നു. SSLC പരീക്ഷ എഴുതിയ 402 കുട്ടികളും വിജയിച്ച് 100% വിജയം വരിക്കാൻ സ്ക്കൂളിന് സാധിച്ചു. അതിൽ 29 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡും 21 കുട്ടികൾക്ക് 9A+ ഗ്രേഡും 15 കുട്ടികൾക്ക് 8A+ ഗ്രേഡും ലഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 'Maximum A+, No D+' എന്ന മുദ്രാവാക്യം പ്രാബല്യത്തിൽ വരുത്താൻ വിദ്യാലയത്തിനു സാധിച്ചു. ::Shadin M, Anuranj P, Basil MK, Shivani P, Lubna AC, Najiya T, Shabeeb K, Nida MP,Ramshida N, Fathima Suhana KP, Muhammed Shibili P, Lena Fathima MP, Thabsheera Banu, Vishnu Shekhar M, Muhammed Mirshad, Muhammed Sabeeh TP, Fathima Husna, Fathima Fab AP, Shafna Nasrin K, Sahla EK, Noushida, Adarsh, Safa CP, Naji Rashad KP, Anupama GK, Anusree P, Shifna PC, Sumayya P, Afnana C ,എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ സ്കൂളിന്റെ അഭിമാന താരങ്ങളാണ്.

SSLC 9A+ Winners

*Vinisha V, Jubna T, Navya KV, Nashwa K, Neenusree P, Shahana Sherin P, Fathima Sana MP, Muhammed Farhan AP, Shababa Sherin K, Fathima Thasni C, Fayaz AP, Jahana Sherin KP, Nida Fathima KP, Anaswara VP, Muhammed Lazim MP, Sanila A, Hanna MK, Ramees MP, Shaheera K, Rashida V, Anaswara M എന്നിവർ 9A+ നേടി

'NMMS'

                                                                                                                                                                                                                                                                                               NMMS പരീക്ഷയിലും ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. Sandra Nalin TV, Abhinav TV, Ihsana PK, Varsha KP, Seethal M, Anagha P, Jihana, Anargha KP എന്നിവര്ണ് NMMS നേടിയവർ

സ്പെഷ്യൽ കോച്ചിംഗ്

പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി FULL A+ BACH സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.

വീഡിയോ

SCHOOL ACTIVITIES

School ACTIVITIES SEPT.mp4

CWSN

സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.

കലോത്സവം

അർജുൻ

അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് തവണ ഒാവറോൾ ചാമ്പ്യന്മാരായി . 2017-18 ൽ രണ്ടാം സ്ഥാനം ലഭിച്ചു . നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴി‍‍ഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അർജുൻ കേരള നടനം, നാടോടി നൃത്തം എന്നിവയിൽ A grade നേടി. കൺവീനർ പ്രസീത ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു.

== ശാസ്ത്രോത്സവം


അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ എെ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും എെ ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.

കായിക മേള

അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബി സാറാണ് ടീമിനെ നയിക്കുന്നത്. 2017-18 ലെ സുബ്രതോ കപ്പ് സബ്‌ജില്ലാ ചാമ്പ്യൻ പട്ടം ലഭിച്ചത് എടുത്ത് പറയേണ്ട നേട്ടമാണ്

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ<

ക്ലബ്ബുകൾ

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.

മാനേജ്‌മെന്റ്

കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ യു . ഇമ്പിച്ചി മോതിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. കെ പ്രസാദ് എന്നിവരുമാണ്.

മുൻ സാരഥികൾ

Sl.no Name of Headmaser Period Photo
1 സയ്യിദ് അബ്ദുസ്സലാം
2 വി. നാണു
3 കെ. മമ്മുട്ടി
4 കെ. ജയഭാരതി
5 ആബിദ് ഹുസെെൻ‍
6 കെ കെ ഉണ്ണി കൃഷ്ണൻ
7 പി.സി. മാത്യു
8 ഏണസ്റ്റ് ലേബൻ
9 ജെ.ഡബ്ലിയു. സാമുവേൽ
10 കെ.എ. ഗൗരിക്കുട്ടി
11 അന്നമ്മ കുരുവിള
12 എ. മാലിനി
13 എ.പി. ശ്രീനിവാസൻ
14 |ഗിൽഡ ജോർജ്
15 അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ | സുബെെദ ചെങ്ങരോത്ത് | ജോൺ പി ജെ | മായാ ലക്ഷ്‌മി ടീച്ചർ |അബ്ദുൽ ബഷീർ കെ‌‌‌‌‌‌ |ഇമ്പിച്ചി മോതി | അനിത |ജ്യോതി |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സയ്യിദ് അബ്ദുസ്സലാം | വി. നാണു | കെ. മമ്മുട്ടി | കെ. ജയഭാരതി | ആബിദ് ഹുസെെൻ‍ | കെ കെ ഉണ്ണി കൃഷ്ണൻ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ |ഗിൽഡ ജോർജ് | അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ | സുബെെദ ചെങ്ങരോത്ത് | ജോൺ പി ജെ | മായാ ലക്ഷ്‌മി ടീച്ചർ |അബ്ദുൽ ബഷീർ കെ‌‌‌‌‌‌ |ഇമ്പിച്ചി മോതി | അനിത |ജ്യോതി |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ അബ്ദുല്ല - പ്രിൻസിപ്പാൾ ജി എച്ച് എസ് എസ് കാവനൂർ
  • പി. പി അബ്ദു റസാഖ് - പ്രൊഫസർ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി

അന‍ുബന്ധം

[1] [2]

വഴികാട്ടി

  • കോഴിക്കോട്‌ റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌ മാർഗം (40 കിലോമീറ്റർ)
  • എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് മമത ജങ്ഷനിൽ വഴി 2 കിലോമീറ്റർ
  • അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും എടവണ്ണപ്പാറ റോഡിൽ 3 കിലോമീറ്റർ



{{#multimaps:11.230210826099594, 76.03402935983372|zoom=8}}