"എസ്.സി. വി.എൽ.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎വഴികാട്ടി: ഗൂഗിൾ മാപ്പ്)
വരി 111: വരി 111:
{{സ്കൂൾ ലൊക്കേഷൻ}}
{{സ്കൂൾ ലൊക്കേഷൻ}}


<nowiki>{{#multimaps:9.1841288,76.7692687|zoom=13}}</nowiki>
<nowiki>{{#multimaps:SCVLPS/@9.1841288,76.7692687,17z|zoom=13}}</nowiki>

16:12, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.സി. വി.എൽ.പി.എസ്.കൊടുമൺ
സ്കൂൾ ഫോട്ടോ
വിലാസം
കൊടുമൺ

എസ്. സി. വി. എൽ. പി. എസ്. കൊടുമൺ
,
കൊടുമൺ പി.ഒ.
,
691555
,
പത്തനംതിട്ട ജില്ല
സ്ഥാപിതം14 - 5 - 1930
വിവരങ്ങൾ
ഫോൺ0473 4280840
ഇമെയിൽscvlpskodumon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38211 (സമേതം)
യുഡൈസ് കോഡ്32120100510
വിക്കിഡാറ്റQ87596559
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ107
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ കെ പണിക്കർ
പി.ടി.എ. പ്രസിഡണ്ട്അനുകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്വീണ
അവസാനം തിരുത്തിയത്
14-01-202238211


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

പത്തനംത്തിട്ട ജില്ലയിലെ പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ കൊടുമണ്ണുള്ള ഒരു സർക്കാർ വിദ്യാലയമാണ് എസ് സി വി എൽ പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശക്തിഭദ്രന്റെ മണ്ണ് 'ആശ്ചര്യചൂഡാമണി ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന കൊടുമൺ. പ്ളാന്റേഷൻ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന് സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിനോടുള്ള ആദരസൂചകമായി ഈ സ്കൂളിന് ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ കിഴക്ക് ഭാഗത്തായി 50 വർഷത്തിലേറെ പഴക്കമുള്ള പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നു. ഈ പ്രധാന കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണ് പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത്. മൺക്കട്ടയിൽ നിർമ്മിച്ച ഓടിട്ട ഈ പഴയ കെട്ടിടം ഇപ്പോൾ ഒരു മേജർ മെയിന്റനൻസ് ആവശ്യമായ നിലയിലാണ് .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

അടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ എൽ പി സ്കൂളാണ് കൊടുമൺ ഗവ . എസ് സി വി എൽ പി എസ്. കൊടുമൺ പ‍ഞ്ചായത്തിൽ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവ് പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ്. സബ് ജില്ല കലോത്സവം, ശാസ്ത്ര – ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, എന്നിവയിൽ അടൂർ സബ് ‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കൂടുതൽ വായിക്കാം

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് ,ആരോഗ്യ സുരക്ഷാ ക്ലബ്ബ് , വിദ്യാരംഗം കലാസാഹിത്യ വേദി, ഇക്കോ ക്ലബ്ബ് , മാതൃഭൂമി സീഡ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരവധി പ്രവ‍ർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തി വരുന്നു. കൂടുതലറിയാം

നേട്ടങ്ങൾ

2019 – 20 അടൂർ ഉപജില്ല കലോത്സവത്തിൽ മുഴുവൻ പോയിൻെറുകളും നേടി ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. സയൻസ് ഫെയറിൽ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവും ഗണിത മേളയിൽ മൂന്നാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിൽ ആറാം സ്ഥാനവും നേടി. ശിശുക്ഷേമ സമിതിയുടെ സംസ്ഥാന തല 'വർണ്ണോത്സവം' ശിശുദിന മത്സരത്തിൽ ദേശഭക്തി ഗാനത്തിന് ആറാം സ്ഥാനം കരസ്ഥമാക്കി. 2019 – 20 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ ഒൻപത് കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. മലയാള മനോരമ നല്ല പാഠം, മാതൃഭൂമി സീഡ് എന്നിവയുടെ മികച്ച പ്രവർത്തനങ്ങൾക്ക് തുടർച്ചയായ രണ്ടാം വർഷവും സ്കൂൾ അർഹമായിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഹൈടെക്ക് പഠന സൗകര്യം.

മുൻ സാരഥികൾ

  • വാസുദേവക്കുറുപ്പ്
  • ദേവകിയമ്മ
  • ശാന്തമ്മ
  • തങ്കപ്പൻ
  • വിലാസിനി
  • ലളിതാംബിക
  • ക്ലാരമ്മ
  • റോസമ്മ
  • സാബിറബീവി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • വിനു വി ‍ജോൺ ,സീനിയർ കോർഡിനേറ്റർ & എഡിറ്റർ ഏഷ്യാനെറ്റ് ന്യൂസ്.
  • പ്രവീൺ പരമേശ്വർ , സിനിമ താരം, നാഷണൽ ബിയേഡ് ചാമ്പ്യൻഷിപ്പ് വിന്നർ.
  • അഡ്വ. സി പ്രകാശ്, ബ്ലോക്ക് പ‍ഞ്ചായത്ത് അംഗം.
  • ആർ രവീന്ദ്രൻ നായർ, റിട്ട. ലക്ചറർ ,ഡി പി ഒ,തിരുവല്ല.
  • ‍ഡോ. സ്മിത, ആയുർവേദ ഡോക്ടർ.
  • ക്യാപ്റ്റൻ സന്ധ്യ ,ഇൻഡ്യൻ ആർമി.

വഴികാട്ടി

ഏഴംകുുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് 250 മീറ്റർ തെക്കോട്ട്, കൊടുമൺ വില്ലേജ് ഓഫീസ് ,പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം.

ഫലകം:സ്കൂൾ ലൊക്കേഷൻ

{{#multimaps:SCVLPS/@9.1841288,76.7692687,17z|zoom=13}}

"https://schoolwiki.in/index.php?title=എസ്.സി._വി.എൽ.പി.എസ്.കൊടുമൺ&oldid=1293753" എന്ന താളിൽനിന്ന് ശേഖരിച്ചത്