"ഗവ.എൽ.പി.ജി.എസ്സ് തുമ്പമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ആശ രാജീവ് | |പി.ടി.എ. പ്രസിഡണ്ട്=ആശ രാജീവ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോളി | |എം.പി.ടി.എ. പ്രസിഡണ്ട്=ഡോളി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Thumpamon north.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
14:54, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.ജി.എസ്സ് തുമ്പമൺ നോർത്ത് | |
---|---|
വിലാസം | |
തുമ്പമൺ നോർത്ത് GOVT. L P G SCHOOL THUMPAMON NORTH , തുമ്പമൺ നോർത്ത് പി.ഒ. , 689625 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | govtlpgsthumpamonnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37409 (സമേതം) |
യുഡൈസ് കോഡ് | 32120200623 |
വിക്കിഡാറ്റ | Q87593863 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ആശ രാജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഡോളി |
അവസാനം തിരുത്തിയത് | |
11-01-2022 | BAIJU A |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഡി. ഇ. ഒ. യുടെയുംആറന്മുള വിദ്യാഭ്യാസ ഉപജില്ലയുടെയും അധികാരപരിധിയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ എട്ടാം വാർഡായ തുമ്പമൺ നോർത്തിൽ സ്ഥിതിചെയ്യുന്നതുമായ പുരാതനമായ സരസ്വതിക്ഷേത്രമാണ് ഗവ.എൽ പി ജി സ്കൂൾ തുമ്പമൺ നോർത്ത് .കലാവേദി, ചൊള്ളൻമല കോളനി, രാമഞ്ചിറ എന്നീ സമീപ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.ഭൂരിപക്ഷം രക്ഷിതാക്കളും കർഷക തൊഴിലാളികളാണ്.പ്രകൃതി രമണീയമായ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പഠനത്തിന് വളരെയേറെ അനുയോജ്യമാണ്.
പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പെൺപള്ളിക്കുടം എന്ന പേരിൽ 1917 ൽ മംഗലക്കോട് ശങ്കരൻ കൃഷ്ണൻ എന്ന സുമനസ്സിൽ നിന്ന് ദാനമായി ലഭിച്ച 40 സെന്റ് സ്ഥലത്ത് നല്ലവരായ നാട്ടുകാരുടേയും അവർക്ക് നേതൃത്വം നൽകിയ ചക്കാലമണ്ണിൽ മഠത്തിൽ തോമസ് നെൽകുപ്പത്തടത്തിൽ വർഗീസ് , നെൽകുപ്പ ചാത്തൻ വീട്ടിൽഗീവർഗീസ് , ചാത്തൻ പുരക്കൽ വർഗീസ് , ചക്കാല മണ്ണിൽ കാഞ്ഞിരംനിൽക്കുന്നതിൽ മാത്യൂ , തെക്കേ കരയത്ത് കോരുത് എന്നിവരുടെ നേതൃത്വത്തിൽ കെട്ടിടവും മറ്റ് അനുബന്ധ ഉപകരണങ്ങളും തയ്യാറാക്കി സർക്കാരിലേക്ക് നൽകുകയും ആ വർഷം തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . പിന്നീട് 10 സെന്റ് സ്ഥലം കൂടി സർക്കാർ പൊന്നിൻ വിലയ്ക്കെടുത്തു പുതിയ കെട്ടിടം നിർമ്മിച്ചു . നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളെ നാടിന് സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . സ്കൂൾ തുടങ്ങിയ സമയത്തു് 1 മുതൽ 5 വരെ ക്ലാസ്സുകളും, പാട്ട് , തയ്യൽ , ഡ്രിൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് മിക്സഡ് സ്കൂളായി . ഇപ്പോൾ 1 മുതൽ 4 വരെയുള്ളക്ലാസ്സുകളേയുള്ളൂ .
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിൽ ഏറെ മുന്നിലാണ് തുമ്പമൺനോർത്ത് ഗവ . എൽ . പി . ജി . സ്കൂൾ സീലിംഗ് ചെയ്ത ഓഫീസ് റൂമും ,കമ്പ്യൂട്ടർ റൂമും.എല്ലാ ക്ലാസ്സിലും ലൈബ്രറി ഷെൽഫുകൾ .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റുകൾ .എല്ലാ സൗകര്യങ്ങളോടു കൂടിയ അടുക്കളയും സ്റ്റോർ റൂമും വിശാലമായ കളിസ്ഥലം .ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
മികവുകൾ
എല്ലാ കുട്ടികൾക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ളകഴിവ് . ഉപജില്ലാ കലോത്സവങ്ങളിൽ കുട്ടികളുടെ മികവാർന്ന
പ്രകടനം.ബോധവൽകരണ ക്ലാസ്സുകളിലൂടെയും എക്സിബിഷനിലൂടെയും ശുചിത്വ ബോധം ഉറപ്പിക്കുന്നു .
ആറന്മുള ബി .ആർ .സീ സംഘടിപ്പിച്ച മികവുത്സവം 2017 ൽ പഞ്ചായത്തുതലത്തിൽ പങ്കെടുത്ത് മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
2016സെപ്റ്റംബർ 5 ന് സ്കൂൾ ശതാബ്ദി ആഘോഷം നടന്നു.ആഘോഷത്തോടനുബന്ധിച്ചു് ഗുരുവന്ദനം ,പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ LKG, UKG, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുടെ ഉദ്ഘാടനം,മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എന്നിവ ഈ ആഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു .ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെവിദ്യാർഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി കഥാരചന,കവിതാരചന, പെയിന്റിംഗ് ,ചിത്രരചന കൗതുക വസ്തുക്കളുടെ നിർമ്മാണംഎന്നീ ഇനങ്ങളിൽ മത്സരം നടത്തി .
മുൻസാരഥികൾ
പി .കെ .തങ്കമ്മ
കെ .ജി .ജെയിംസ്
കെ .പി .ജോയ്
മറിയാമ്മ എം .ജെ
മറിയാമ്മ കെ .ജെ
ഇന്ദിരക്കുട്ടി
ലീലാമ്മ
എസ് .ഗീത
സി .സതീശൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എബ്രഹാം പി .കോശി (അഞ്ചൽ കോളേജ് മുൻപ്രിൻസിപ്പൽ,വൈഎംസിഎ ദേശീയ പ്രവർത്തകൻ )
പ്രൊഫസ്സർ .ഓ എസ് .കോശി (സെന്റ് തോമസ് കോളേജ് ,കോഴഞ്ചേരി )
ശ്രീ ടി .പി .ശിവൻകുട്ടി (റബ്ബർ ബോർഡ് ഡയറക്ടർ )
ഡോ.കെ .ദാമോദരൻ (അസിസ്റ്റന്റ് സർജൻ )
ഡോ .ജോർജ് വി.സാമുവേൽ -ഐ സ്പെഷ്യലിസ്ററ്
ജോർജ് വർഗീസ് വാലുകാലായിൽ (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ)
ശ്രീ വാസുദേവൻ (പ്രശസ്ത ശില്പി )
ശ്രീ ശ്രീധരൻ (ചിത്രകാരൻ)
അദ്ധ്യാപകർ
സജി തോമസ്
സിമി എ .ആർ
ദിലീപ് കുമാർ .എം
അഞ്ജന പി
ദിനാചരണങ്ങൾ
ക്ലബുകൾ
ഹെൽത്ത് ക്ലബ്
സയൻസ് ക്ലബ്
ഇക്കോ ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps:9.408563,76.545662|zoom=10}} |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37409
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ