ഗവ.എൽ.പി.ജി.എസ്സ് തുമ്പമൺ നോർത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പെൺപള്ളിക്കുടം എന്ന പേരിൽ 1917 ൽ മംഗലക്കോട് ശങ്കരൻ കൃഷ്ണൻ എന്ന സുമനസ്സിൽ നിന്ന് ദാനമായി ലഭിച്ച 40 സെന്റ് സ്ഥലത്ത് നല്ലവരായ നാട്ടുകാരുടേയും അവർക്ക് നേതൃത്വം നൽകിയ ചക്കാലമണ്ണിൽ മഠത്തിൽ തോമസ്‌ നെൽകുപ്പത്തടത്തിൽ വർഗീസ് , നെൽകുപ്പ ചാത്തൻ വീട്ടിൽഗീവർഗീസ് , ചാത്തൻ പുരക്കൽ വർഗീസ് , ചക്കാല മണ്ണിൽ കാഞ്ഞിരംനിൽക്കുന്നതിൽ മാത്യൂ , തെക്കേ കരയത്ത് കോരുത് എന്നിവരുടെ നേതൃത്വത്തിൽ കെട്ടിടവും മറ്റ് അനുബന്ധ ഉപകരണങ്ങളും തയ്യാറാക്കി സർക്കാരിലേക്ക് നൽകുകയും ആ വർഷം തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . പിന്നീട് 10 സെന്റ്‌ സ്ഥലം കൂടി സർക്കാർ പൊന്നിൻ വിലയ്‌ക്കെടുത്തു പുതിയ കെട്ടിടം നിർമ്മിച്ചു . നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളെ നാടിന് സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . സ്കൂൾ തുടങ്ങിയ സമയത്തു് 1 മുതൽ 5 വരെ ക്ലാസ്സുകളും, പാട്ട് , തയ്യൽ , ഡ്രിൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് മിക്സഡ് സ്കൂളായി . ഇപ്പോൾ 1 മുതൽ 4 വരെയുള്ളക്ലാസ്സുകളേയുള്ളൂ .