"ഗവ. എൽ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(vidyarangam) |
(bullet) |
||
വരി 90: | വരി 90: | ||
കോർണർ പി റ്റി എ , പഠനോൽസവം, ഇംഗ്ലീഷ് ഫെസ്റ്റ്, എന്നിവയും നടത്താറുണ്ട്. കുട്ടികളുടെ വിവിധ തരം കലാപരിപാടികളും , പഠനോൽപ്പന്നങ്ങളും ഈ വേദികളിൽ പ്രദർശിപ്പിക്കാറുണ്ട്. | കോർണർ പി റ്റി എ , പഠനോൽസവം, ഇംഗ്ലീഷ് ഫെസ്റ്റ്, എന്നിവയും നടത്താറുണ്ട്. കുട്ടികളുടെ വിവിധ തരം കലാപരിപാടികളും , പഠനോൽപ്പന്നങ്ങളും ഈ വേദികളിൽ പ്രദർശിപ്പിക്കാറുണ്ട്. | ||
'''ക്ലബ്ബുകൾ''' | '''ക്ലബ്ബുകൾ''' | ||
സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* ശുചിത്വ ക്ലബ് | |||
ശുചിത്വ ക്ലബ് | * വിദ്യാരംഗം | ||
* ഗണിത ക്ലബ് | |||
വിദ്യാരംഗം | * ആരോഗ്യ ക്ലബ് | ||
* പരിസ്ഥിതി ക്ലബ് | |||
ഗണിത ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* സുരക്ഷ ക്ലബ് | |||
ആരോഗ്യ ക്ലബ് | |||
പരിസ്ഥിതി ക്ലബ് | |||
ഇംഗ്ലീഷ് ക്ലബ് | |||
സുരക്ഷ ക്ലബ് | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
13:54, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ പുതിയവിള | |
---|---|
വിലാസം | |
കണ്ടല്ലൂർ കണ്ടല്ലൂർ , പുതിയവിള പി.ഒ. , 690531 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0479 2430209 |
ഇമെയിൽ | glpsputhiyavila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36408 (സമേതം) |
യുഡൈസ് കോഡ് | 32110600402 |
വിക്കിഡാറ്റ | Q87479296 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 217 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്തകുമാരി. ജെ |
പി.ടി.എ. പ്രസിഡണ്ട് | സരിത. ബി. പിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദു അരുൺ |
അവസാനം തിരുത്തിയത് | |
07-01-2022 | 36408 |
ചരിത്രം
ആലപ്പുഴ ജില്ലയിൽപെട്ട കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്മെന്റലോവർപ്രൈമറി വിദ്യാലയമാണ് പുതിയവിള ഗവ :എൽ .പി സ്കൂൾ .ധാരാളംമഹദ് വ്യക്തികൾ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം മികവാർന്ന പരിപാടികൾ നടപ്പിലാക്കി കൂടുതൽ കുട്ടികളെ ആകര്ഷിച്ചുവരുന്നു
പുതിയവിള ഗവ .എൽ .പി . സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു പ്രശസ്തമായ കോട്ടക്കകത്തെ കുട്ടികളും ഇവിടെയാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് .വളരെ മഹത്തായ പാരമ്പര്യമുള്ള സ്കൂളാണിത് .1911 -ൽ ഗവണ്മെന്റ് ഏറ്റെടുത്തു .സമീപ പ്രദേശങ്ങളിൽ ഒന്നും ഇത്രയും പഴക്കം ചെന്ന ഒരു വിദ്യാലയം ഉള്ളതായി അറിവില്ല .ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്തു കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് വിദ്യാലയം നിലനിൽക്കുന്നത്.കൂടുതൽ വായിക്കുക
മുതുകുളം, പത്തിയൂർ ,കണ്ടാലൊരു പ്രദേശങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്നത് ഈ വിദ്യാലയമാണ് ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ്സു വരെ പ്രവർത്തിച്ചിരുന്നു 1500 -ൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.പ്രശസ്തരായ പല വ്യക്തികളും ഇവിടെ ആദ്യാക്ഷരം കുറിച്ചവരിൽ പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ് . പ്രശസ്ത കഥകളി ആചാര്യൻ കൃഷ്ണൻ നമ്പൂതിരി ,വൈദ്യ ശാസ്ത്ര രംഗത്ത് പ്രശസ്തനായ ഡോ.വല്യത്താൻ എന്നിവർ ഏതാനും ഉദാഹരണങ്ങളാണ് .ലോകപ്രശസ്ത ഇന്ദ്രജാല വിസ്മയം മജീഷ്യ അമ്മുവും പൂര്വവിദ്യാർഥികളിൽ പെടുന്നു അദ്ധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായ ജി .കെ .നമ്പൂതിരി സാറും ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥിയാണെന്ന കാര്യവും അഭിമാനം നൽകുന്നു
ഭൗതികസൗകര്യങ്ങൾ.
ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്. 2020-21 അധ്യയന വർഷം ബഹുമാനപ്പെട്ട കായംകുളം MLA പ്രതിഭയുടെ ഫണ്ടുപയോഗിച്ച് വിപുലമാക്കിയതാണ് പാർക്ക്. SMC യുടെ സഹായത്താൽ നിർമ്മിച്ച ചെറിയ ഒരു ചുറ്റുമതിലും പാർക്കിനുണ്ട്. ഇലച്ചെടികളും പൂച്ചെടികളും ഔഷധ സസ്യങ്ങളും നിറഞ്ഞതാണ് സ്കൂളിലെ പൂന്തോട്ടം.
സ്കൂൾ കോംപ്ലക്സ് ചുറ്റുമതിലുകൊണ്ട് സംരക്ഷിച്ചിട്ടുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ട മനോഹരങ്ങളായ ചിത്രങ്ങൾ മതിലിൽ വരച്ചിട്ടുണ്ട്.
സംരക്ഷണഭിത്തിയോട് കൂടി വലിയ ഒരു കിണർ സ്കൂളിലുണ്ട്. പാചകത്തിനും മറ്റാവശ്യത്തിനും ഇതിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം ഉറപ്പാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.
ഒരോ ക്ലാസിനും 2 ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പ്രൊജക്ടറുകളും ഉപയോഗിക്കാനായുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി 2 കമ്പ്യൂട്ടറും ഇവയെല്ലാം സജ്ജീകരിച്ച് ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിലുണ്ട്.
2019 -20 പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണ ക്രമീകരണങ്ങൾക്കായി വിശാലമായ ഊണുമുറിയും ഇരിപ്പിടങ്ങളും സ്കൂളിലുണ്ട്.
വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ ടോയ് ലറ്റ് സൗകര്യം കുട്ടികൾക്കായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നുണ്ട്. വിവിധ തരം ക്ലബുകളുടെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും നടത്താറുണ്ട്. കലാ കായിക പ്രവർത്തനങ്ങളിലും സാഹിത്യവാസന വളർത്തുന്നതിനായി ബാലസഭയും സ്കൂളിൽ നടത്താറുണ്ട്.
കോർണർ പി റ്റി എ , പഠനോൽസവം, ഇംഗ്ലീഷ് ഫെസ്റ്റ്, എന്നിവയും നടത്താറുണ്ട്. കുട്ടികളുടെ വിവിധ തരം കലാപരിപാടികളും , പഠനോൽപ്പന്നങ്ങളും ഈ വേദികളിൽ പ്രദർശിപ്പിക്കാറുണ്ട്.
ക്ലബ്ബുകൾ
- സയൻസ് ക്ലബ്
- ശുചിത്വ ക്ലബ്
- വിദ്യാരംഗം
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സുരക്ഷ ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
{{#multimaps:9.191240, 76.468566 |zoom=11}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36408
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ