ഗവ. എൽ പി സ്കൂൾ പുതിയവിള/എന്റെ ഗ്രാമം
പുതിയവിള
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് പുതിയവിള .ഇത് കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിന് കീഴിലാണ് .
ഭൂമിശാസ്‌ത്രം
മാവേലിക്കര ,ഹരിപ്പാട് ,ഓച്ചിറ ,ഭരണിക്കാവ് എന്നീ ബ്ലോക്ക് പ്രദേശങ്ങൾക്കുള്ളിലുള്ള ഒരു ഗ്രാമമാണ് പുതിയവിള .ഈ സ്ഥലത്തിന് ആലപ്പുഴ ജില്ലാ ആസ്ഥാനത്തുനിന്ന് 43km അകലവും മുതുകുളത്തുനിന്ന് 3km അകലവും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും 111km അകലവും ഉണ്ട്. ആറാട്ടുപുഴ, പത്തിയൂർ, ചേപ്പാട്, ചിങ്ങോലി, ചെട്ടികുളങ്ങര എന്നിവയാണ് പുതിയവിളയുടെ അടുത്തുള്ള ഗ്രാമങ്ങൾ. കായംകുളം, അടൂർ, മാവേലിക്കര, ചെങ്ങന്നൂർ എന്നിവയാണ് പുതിയവിളയ്ക്കു സമീപമുള്ള നഗരങ്ങൾ. ആലപ്പുഴ ജില്ലയുടെയും കൊല്ലംജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം.
പ്രധാനപൊതുസ്ഥാപനങ്ങൾ
- പ്രാഥമിക ആരോഗ്യകേന്ദ്രം
- കനകക്കുന്ന് പോലീസ് സ്റ്റേഷൻ
ആരാധനാലയങ്ങൾ
- വടക്കൻ കോയിക്കൽ ദേവീ
- കല്പകശ്ശേരിൽ ക്ഷേത്രം
- പൂശ്ശേരിൽ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എൽ.പി.എസ് .പുതിയവിള
- കൊപ്പാറേത്തു ഹൈസ്‌കൂൾ
- മാടമ്പിൽ ജി.യു.പി.എസ്സ്.കണ്ടല്ലൂർ
- പുതിയവിള യു.പി.എസ്സ്
ശ്രദ്ധേയരായ വ്യക്തികൾ
- കഥകളി ആചാര്യൻ കൃഷ്ണൻ നമ്പൂതിരി
- ഡോ. വല്യത്താൻ
- സാഹിത്യകാരനായ ജി.കെ.നമ്പൂതിരി