"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G H S S KANIYANCHAL}}
{{prettyurl|G H S S KANIYANCHAL}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണിയൻചാൽ
| സ്ഥലപ്പേര്= കണിയൻചാൽ

13:28, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ
വിലാസം
കണിയൻചാൽ

ജി.എച്ച്.എസ്.എസ് .കണിയന്ചാല്
,
670571
,
കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 - 1956]
വിവരങ്ങൾ
ഫോൺ0460 2245962
ഇമെയിൽghsskkaniyanchal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീ‍ഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാണി എ എം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ കെ പി
അവസാനം തിരുത്തിയത്
26-09-2020Sreejithkoiloth

[[Category:1956]ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956-ൽ ഏകാധ്യാപക സ്കൂളായാണ് ഇന്നത്തെ കണിയൻചാൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കർ ചെയർമാനായ മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കാലത്താണ് ഈ സ്കൂൾ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാർ ഡിസ്‌ട്രിക് ബോർഡ് മെമ്പർ. രാഷ്‌ട്രീയ സാമൂഹിക പ്രവർത്തകനായ ശ്രീ. കെ.കെ.എൻ. പരിയാരമാണ് സ്കൂൾ സ്ഥാപിക്കുന്നതിന് ശുപാർശ നൽകിയത്. ഭൂമിശാസത്രപരമായി ദുർഘടം പിടിച്ച ഈ മേഖലയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാൽ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യർ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തിൽ പ്രശോഭിക്കുന്നത്. 1956-ൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ചിലരാണ് സർവ്വ ശ്രീ. മത്തായി മണ്ണൂർ, എട്ടാണി ഇട്ടിയവിര, എം. എ. അഗസ്റ്റ്യൻ, കോമത്ത് ഇബ്രാഹിം, കണ്ണൻ വൈദ്യർ, ചന്തുക്കുട്ടി ചെട്ട്യാർ, പുല്ലാട്ട് വക്കൻ, എം. എ. ജോൺ, എം. എ. ദേവസ്യ തുടങ്ങിയവർ. സ്കൂളിന് ആദ്യമായി സ്ഥലം നൽകിയത് ശ്രീ. മണ്ണൂർ മത്തായി അവർകളാണ്. 1959 വരെ ഏകാധ്യാപക സ്കൂളായിരുന്ന ഈ വിദ്യാലയം 1959-ൽ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിൽ ഉൾപ്പെടുത്തി 5-ാം ക്ലാസ്സ് വരെയുള്ള ഗവൺമെന്റ് സ്കൂളായി മാറി. 1966-67- ൽ UP സ്കൂളാവുകയും കാസർഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ൽ ഹയർസെക്കണ്ടറിയും 2005-06- ൽ പ്രീ പ്രൈമറിയും 2015-ൽ ഹൈസ്കൂൂൾ വിഭാഗത്തിൽ എട്ടാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.2018 ൽ അഞ്ചാം ക്ലാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്‌ക്കൂൾ ആരംഭത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1969-ൽ ശ്രീ.കെ,ആർ. രാഘവപോതുവാൾ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ൽ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചു.കെട്ടിട നിർമ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദൻ നേതൃത്വം നൽകി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉൾക്കൊള്ളുന്ന സ്ഥലം വാങ്ങി.നിലവിൽ 200 മീറ്റർ നീളത്തിലുള്ള ട്രാക്കോടുകൂടിയ കളിസ്ഥലം സ്വന്തമായുണ്ട്. 1985-ൽ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിർമ്മിച്ചു. ആസ്ഥലത്താണ് ഇപ്പോൾ H S S വിഭാഗം പ്രവർത്തിക്കുന്നത്.2000-ൽ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് നൽകി.2005 -ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ ഫണ്ടിൽ നിന്നും 2 മുറികൾ H S S ന് ലഭിച്ചു.2007-ൽ 3 മുറികൾ സ്‌ക്കൂളിന് അനുവദിച്ചു. 2007-ൽ സ്‌ക്കൂൾ സുവർണ്ണ ജൂബിലി ചടങ്ങിൽ വെച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. നാരായണൻ നബാർഡിന്റെ കെട്ടിട ഫണ്ട് സ്‌ക്കൂളിന് ലഭിക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് അത് H S S ന് അനുവദിക്കുകയും ചെയ്തു.2009-ൽ ആസ്‌ബസ്‌റ്റോസ് കെട്ടിടം പൊളിച്ച് നബാർഡ് കെട്ടിടം പണിതപ്പോൾ H S S വിഭാഗം അങ്ങോട്ട് മാറി.2012-ൽ നാട്ടുകാരിൽ നിന്ന് സംഭാവന സ്വരൂപിച്ച് സ്‌ക്കൂളിന് സ്‌റ്റേജ് നിർമ്മിച്ചു.2013-ൽ ലാബിനുവേണ്ടി H S S വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് 2 മുറികൾ അനുവദിച്ചു.2015-ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ 50 ലക്ഷം രൂപ കൊണ്ട് 4 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കുളിന് പൂർവ്വവിദ്യാർഥിയും പ്രമുഖ ആയുർവേദ ചികിത്സകനുമായ ഡോ.ടി എ ബാബു ഗുരിക്കൾ സംഭാവന ചെയ്ത ഒരു ലക്ഷം രൂപ ഉപയോഗപ്പെടുത്തി കംപ്യൂടർ ലാബ് നവീകരിച്ചു.ഇരിക്കൂർ എം എൽ എ ശ്രീ കെ സി ജോസഫിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ ​എം പി ശ്രീമതി പി കെ ശ്രീമതി ടീച്ചറുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 7 കംപ്യൂട്ടറും ഉൾപ്പെടെ 25 കംപ്യൂട്ടറുകൾ ഉള്ള സുസജ്ജമായ ഐ ടി ലാബ് സ്കൂളിൽ നിലവിൽ വന്നു.നബാർഡിന്റെ സഹായത്തോടെയുള്ള ഹയർസെക്കന്ററി കോംപ്ളക്സിന്റെ പണി 2018 ൽ പൂർത്തിയായി.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുടെ പണി പൂർത്തിയായി.സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായി ഹൈക്സൂളിലെ എല്ലാ ക്ലാസുമുറികളും ഹൈടെക്ക് ക്ലാസുമുറികളാക്കി മാറ്റി.

പ്രമാണം:13048.ictlab.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന നേട്ടങ്ങൾ

ആരംഭം മുതൽ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതൽ കുട്ടികൾ കുട്ടികൾ പഠിക്കുന്ന സ്‌ക്കൂൾ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികൾ കൂടുതൽ ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷൻ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവർണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതൽ 12.30 വരെ ഒരു ബാച്ചും 12.30 മുതൽ 5 മണി വരെ മറ്റൊരു ബാച്ചും പ്രവർത്തിച്ചു. യു.പി.യിൽ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളിൽ കല്യാശ്ശേരി ഹൈസ്‌ക്കൂളിൽ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി. 1970 കളിൽ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റിൽ കണിയൻചാൽ സ്‌ക്കൂളായിരുന്നു ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോൾ സ്റ്റേജ് ഇല്ലാതിരുന്നപ്പോൾ എല്ലാം നാട്ടുകാർ അകമഴിഞ്ഞ സഹകരണം നൽകി പ്രോത്സാഹിപ്പിച്ചു.

SSLC വിജയ ശതമാനം കഴിഞ്ഞ വർഷങ്ങളിൽ

വർഷം ശതമാനം
2013-14 100%
2014-15 100%
2015-16 100%
2016-17 100%
2017-18 100%
2018-19 100%
2019-2020 100%

|}

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

എ. പുഷ്പമണി അമ്മാൾ 1991-92
ടി. ഇന്ദിരാ ഭായി (1992-1995)
വി.സി.ഹരിദാസ് (1995-1996)
എം.പി. കരുണാകരൻ (1996-997 )
പി.എൻ. ദിനകരൻ (1997-2001)
ജോയി തോമസ് (2001-2002)
കമലാ ദേവി, (2002-2003)
കുഞ്ഞുമേരി (2003- 2005)
പ്രഭാവതി, (2005-2006)
മേരി തോമസ് (2006-2007)
ബെഞ്ചമിൻ ഐസക്ക് (2007-2008)
ബേബി നൈന കെ.വി (2008-2011)
മാത്യുകുട്ടി ജോസ് (2011- 2015)
പുരുഷോത്തമൻ പി., (2015- 2016)
പദ്മിനി. കെ (2016)
സുരേന്ദ്രൻ. എൻ.വി. (2016-17)
രാധാകൃഷ്ണൻ കെ പി (2017-2020)
SUNNY GEORGE (2020-)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്‌ക്കൂളിൽ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവർ നിരവധിയാണ്. ഡോക്ടർമാർ, അധ്യാപകർ, ശാസ്‌ത്രജ്ഞൻമാർ, എഞ്ചിനീയർമാർ, വക്കീലന്മാർ, തുടങ്ങിയ മേഖലയിൽ വിരാചിക്കുന്നവർ നിരവധിയാണ്. ഡോ.റോയി പുളിക്കൽ (പീഡീയാട്രീഷൻ), ISRO ശാസ്‌ത്രജ്ഞനായ കുര്യൻ പുത്തൻപുര, ഇടപ്പള്ളി ഗവ. കോളേജിൽ നിന്ന് റിട്ടയർ ചെയ്ത പ്രൊഫ. കെ. ബാലൻ മാസ്റ്റർ, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസർ കെ. കുമാരൻ, ശാസ്‌ത്രജ്ഞനായ പാത്തൻപാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യൻ പടവിൽ, എഞ്ചിനീയറായ ടോമി മണ്ണൂർ തുടങ്ങീയവർ ഇവരിൽ ചിലർ മാത്രം.

വഴികാട്ടി