"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ വിവിധ മത്സരങ്ങൾക്ക് കുട്ടികൾ പങ്കെടുത്തുവരുന്നുണ്ട്. 2022 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ അനഘ പി പി മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം എ ഗ്രേഡും നേടിയിരുന്നു. 2023 കുറ്റിപ്പുറം സബ് ജില്ലാ ഐ.ടി മേളയിലാണ് കൂടുതൽ വിജയങ്ങൾ നേടിയത്. മലയാളം ടൈപ്പിങ്ങിൽ അനഘ പി.പി ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. യു.പി വിഭാഗം ഐടി ക്വിസ്സിൽ ദേവദർശ്.ആർ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി,ഡിജിറ്റൽ പെയിൻറിങ്, രചനയും അവതരണവും, വെബ് പേജ് ഡിസൈനിങ്,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,ഐ.ടി ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു '''2023 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ പേരശ്ശന്നൂർ സ്കൂളിന് ഏഴാം സ്ഥാനം''' നേടാനായി | കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ വിവിധ മത്സരങ്ങൾക്ക് കുട്ടികൾ പങ്കെടുത്തുവരുന്നുണ്ട്. 2022 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ അനഘ പി പി മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം എ ഗ്രേഡും നേടിയിരുന്നു. 2023 കുറ്റിപ്പുറം സബ് ജില്ലാ ഐ.ടി മേളയിലാണ് കൂടുതൽ വിജയങ്ങൾ നേടിയത്. മലയാളം ടൈപ്പിങ്ങിൽ അനഘ പി.പി ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. യു.പി വിഭാഗം ഐടി ക്വിസ്സിൽ ദേവദർശ്.ആർ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി,ഡിജിറ്റൽ പെയിൻറിങ്, രചനയും അവതരണവും, വെബ് പേജ് ഡിസൈനിങ്,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,ഐ.ടി ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു '''2023 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ പേരശ്ശന്നൂർ സ്കൂളിന് ഏഴാം സ്ഥാനം''' നേടാനായി | ||
'''മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള വിഭാഗത്തിൽ | '''മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള വിഭാഗത്തിൽ A ഗ്രേഡ്.''' | ||
'''കൂടുതൽ വായിക്കാൻ [[ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂ]]''' | '''കൂടുതൽ വായിക്കാൻ [[ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂ]]''' | ||
== '''2025''' == | == '''2025''' == | ||
== '''അന്താരാഷ്ട്ര ഭിന്നശേഷി ദിനം 2025 ഡിസംബർ 3 ബുധൻ''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 2 International Diabled Day.jpg|thumb|ഉദ്ഘാടനം - ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ്|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 3 International Diabled Day.jpg|thumb|നമുക്കൊപ്പം അവരും - കയ്യൊപ്പ് |നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 1 International Diabled Day.jpg|thumb|ഷിബിലി കൃത സോഫ്റ്റ് വെയറിൽ വരച്ച ചിത്രവുമായി|നടുവിൽ|300x300ബിന്ദു]] | |||
|} | |||
പഠനം ഒരു ആഘോഷമാക്കിയാണ് ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ വീണ്ടും നവീകരണത്തിന്റെ പുതിയ വഴികൾ തുറന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിന്റെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കും പഠന പിന്നോക്കം നേരിടുന്നവർക്കുമായി എച്ച്.ടീ.എം.എൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഏറ്റവും പുതിയ മലയാളം പഠന സഹായി ഇന്ന് പുറത്തിറക്കി. | |||
കുട്ടികൾക്ക് കളിയിലൂടെ മലയാളം അക്ഷരങ്ങൾ മനസിലാക്കാനും ആവർത്തിച്ച് അഭ്യസിക്കാനും സാധിക്കും. ഓരോ അക്ഷരത്തിന്റെയും ഇന്ററാക്ടീവ് മോഡ്യൂളുകൾ കുട്ടികളുടെ പഠന പ്രക്രിയ ആസ്വാദ്യകരമാക്കും | |||
പഠന സഹായിയുടെ ഒരു വലിയ പ്രത്യേകത — | |||
രക്ഷിതാക്കളുടെ സഹായത്തോടൊപ്പം വീട്ടിൽ നിന്ന് തന്നെ പഠിക്കാനാകുന്നു എന്നതാണ്. ഇത് സ്കൂൾ വിടുകയും പോകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് വലിയ പിന്തുണയാകുമെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. | |||
ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ ടീം ഭിന്നശേഷിയുളള കുട്ടികൾക്ക് നൽകി വരുന്ന നടത്തുന്ന പ്രത്യേക കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ ഭാഗമായാണ് ഈ മെച്ചപ്പെട്ട പഠന ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. | |||
ഡിജിറ്റൽ പഠനരംഗത്ത് കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കാനും അവരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാനും ഈ സംരംഭം സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. | |||
വീഡിയോ കാണാൻ [https://www.instagram.com/reel/DRzo9r2gec3/?igsh=Ym9sMTYzdTBrb2wz ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
== '''"എനിക്കും കഴിയും": ലിറ്റിൽ കൈറ്റിന്റെ ചിറകിലേറി ഉൾചേർന്ന പഠനം 2025 നവംബർ 19 ബുധൻ''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 Vrinda.jpg|thumb| വൃന്ദ പരിശീലനത്തിൽ|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 Rihan.jpg|thumb|റിഹാൻ പരിശീലനത്തിൽ|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 Adhika.jpg|thumb|അദിക പരിശീലനത്തിൽ|നടുവിൽ|300x300ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 1 Computer Training.jpg|thumb|സിയാദ് പരിശീലനത്തിൽ|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 2 Computer Training.jpg|thumb|ഷിബിലി പരിശീലനത്തിൽ|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 3 Computer Training.jpg|thumb|നടുവിൽ|300x300ബിന്ദു]] | |||
|} | |||
ഡിജിറ്റൽ ലോകത്തിൽ എല്ലാവർക്കും അവസരം ഉണ്ടെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സമഗ്രമായ കമ്പ്യൂട്ടർ പരിശീലന പരിപാടി ആരംഭിച്ചു. കുട്ടികളുടെ മനോവൈകല്യങ്ങളോ ശാരീരിക വെല്ലുവിളികളോ അതിർത്തിയാകാതെ, '''എല്ലാവർക്കും സാങ്കേതിക വിദ്യയിൽ പങ്കാളികളാകാനാവുന്ന ഒരു പഠനാന്തരീക്ഷം''' സൃഷ്ടിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്. പദ്ധതി പൂർത്തിയാകുമ്പോൾ, പഠിതാക്കൾക്ക് ചെറുകിട ഓഫീസ് ജോലികൾ മുതൽ ഡിജിറ്റൽ ഡാറ്റ മാനേജ്മെന്റ് വരെ ചെയ്യുന്ന മേഖലകളിൽ പങ്കാളികളാകാനും കഴിവ് തെളിയിക്കാനും അവസരം ലഭിക്കും. പരിശീലനത്തിന്റെ ഭാഗമായി '''കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങൾ''', '''ലളിതമായ സോഫ്റ്റ്‌വെയർ കൈകാര്യം''', '''ടൈപ്പിംഗ് പരിശീലനം''', '''ഡാറ്റ എൻട്രി പ്രവർത്തനങ്ങളുടെ പരിചയം''' എന്നിവ ഉൾപ്പെടുത്തിയ പുതിയ മോഡ്യൂളുകൾ അവതരിപ്പിച്ചിട്ടുണ്ട്. | |||
വീഡിയോ കാണാൻ [https://drive.google.com/file/d/1iTXkGhkWP_jXdLJ87yKO4q828wHh3-Fa/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
== '''ശിശുദിനാഘോഷം , 2025 നവംബർ 14 വെളളി''' == | |||
'''സൃഷ്‌ടിയും സംരക്ഷണബോധവും ചേർന്നൊരു ദിനം''' | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 1 Nov 14 Chidren's Day.jpg|thumb|100 കുട്ടികൾ ചേർന്ന് വരച്ച ചിത്രം|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 2 Nov 14 Chidren's Day.jpg|thumb|Awareness Class by Councillor Muhsina teacher|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 3 Nov 14 Chidren's Day.jpg|thumb|Child Abuse - Short Film Show|നടുവിൽ|300x300ബിന്ദു]] | |||
|} | |||
നവംബർ 14: ശിശുദിനം ഈ വർഷം സൃഷ്‌ടിപരതയും ബോധവൽക്കരണവും സമന്വയിച്ച ആകർഷകമായ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂരിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കുട്ടിചാച്ചാജിയുടെ സ്മരണയോടെ ആരംഭിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ കഴിവുകളെയും സുരക്ഷയെയും മുൻനിറുത്തിയ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
വിദ്യാർത്ഥികളുടെ സൃഷ്ടിപരത വളർത്തുന്നതിനായി '''എച്ച്.ടി.എം.എൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നൂറു കുട്ടികൾ ചേർന്ന് നെഹ്റുവിന്റെ ചിത്രം ഡിജിറ്റൽ രീതിയിൽ നിർമ്മിച്ച''' പുതുമയാർന്ന പ്രവർത്തനം വലിയ ശ്രദ്ധനേടി. ഓരോ വിദ്യാർത്ഥിയും ഒരു ചെറിയ വര ചാർത്തി ഒരുമിച്ച് ചേർന്നപ്പോൾ പൂർത്തിയായ നെഹ്റുവിന്റെ അതുല്യ ചിത്രരചനയിലൂടെ "കൂട്ടായ്മയിലൂടെ സൃഷ്ടി" എന്ന ആശയം ഏറ്റവും മനോഹരമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. | |||
ദിനാഘോഷത്തിന്റെ ഭാഗമായി '''ബോധവൽക്കരണ പരിപാടികൾ'''ക്കും പ്രത്യേക പ്രാധാന്യം നൽകി. '''ചൈൽഡ് അബ്യൂസ്''' എന്ന വിഷയത്തെ ആസ്പദമാക്കിയ ഷോർട്ട് ഫിലിം പ്രദർശനവും, തുടർന്ന് കൗൺസിലർ '''മുഹ്സിന ടീച്ചർ''', “'''ഗുഡ് ടച്ച് – ബാഡ് ടച്ച്'''” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ലളിതവും വ്യക്തവും ആയ ക്ലാസും കൈകാര്യം ചെയ്തു. കുട്ടികൾക്ക് സ്വന്തം സുരക്ഷയെക്കുറിച്ച് അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ അവർക്കു മനസിലാക്കിക്കൊടുത്തത് പ്രത്യേക പ്രാധാന്യമുളളതാണ്.ലിറ്റിൽകൈറ്റ് മെന്റർ മുരളികൃഷ്‍ണൻ വിഎം നേതൃത്വം നൽകി. | |||
സൃഷ്ടിയും സുരക്ഷാബോധവും കൈകോർത്ത് നടന്ന ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂരിന്റെ ശിശുദിനാഘോഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. കുട്ടികളുടെ സ്വപ്നങ്ങളും സുരക്ഷയും ഒരുപോലെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ ദിനാഘോഷം ഉയർത്തിപ്പിടിച്ചു. | |||
വീഡിയോ കാണാൻ [https://www.instagram.com/reel/DRCzLlXAXpz/?igsh=MWcxeTkzYzEzMDZrcg== ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
== '''റെയർ എർത്ത് ജംസ് വേദിയിൽ സാങ്കേതിക മായാജാലം''' == | |||
=== '''പേരശ്ശന്നൂരിന്റെ മാജിക് ടച്ച്!-2025 നവംബർ 9 ഞായർ''' === | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 3 Rare Earth Gems Contest.jpg|thumb|സ്വതന്ത്ര സോഫ്റ്റ്‍വെയർ ഗെയിം കളിക്കുന്ന രക്ഷിതാവ്|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 1 Rare Earth Gems Contest.jpg|thumb|ഗെയിം പരിചടപ്പെടുന്ന കുട്ടികൾ|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 2 Rare Earth Gems Contest.jpg|thumb|സ്വതന്ത്ര സോഫ്റ്റ്‍വെയർ ക്ലാസിൽ രക്ഷിതാക്കൾ|നടുവിൽ|300x300ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 4 Rare Earth Gems Contest.jpg|thumb|സ്വതന്ത്ര സോഫ്റ്റ്‍വെയർ ക്ലാസിൽ രക്ഷിതാക്കൾ|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 5 Rare Earth Gems Contest.jpg|thumb|മാതൃഭൂമി വിദ്യ റെയർ ജംസ് മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയ അഭിനവ്.പി, റോജി.ജെ.എസ്|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 6 Rare Earth Gems Contest.jpg|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങളായ അർച്ചന എൻ,അഭിനവ് പി,റോജി ജെഎസ്, അനിഖ സി.പി ഫാത്തിമ ഷിദ ,അനുരദ്ര, ഷമ്മാസ് .ലിറ്റിൽ കൈറ്റ് മെന്റർ വി.എം.മുരളികൃഷ്ണൻ|നടുവിൽ|300x300ബിന്ദു ]] | |||
|} | |||
[[പ്രമാണം:19042 Rare Gems News.png|ലഘുചിത്രം|മാതൃഭൂമി വാർത്ത|400x600ബിന്ദു]] | |||
GBHSS തിരൂരിൽ നടന്ന ''മാതൃഭൂമി വിദ്യ റെയർ ജംസ്'' മത്സരത്തിൽ, '''ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ''' ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ശ്രദ്ധേയമായ സാന്നിധ്യമായി. രക്ഷിതാക്കൾക്കായി അവർ ഒരുക്കിയ '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ്''' ഏറെ പ്രേക്ഷകശ്രദ്ധ നേടി.വിദ്യാർത്ഥികൾ '''Scribus, Scratch, HTML''' തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നിർമ്മിച്ച '''വിദ്യാഭ്യാസ ഗെയിമുകളിലൂടെ റെയർ എർത്ത് മൂലകങ്ങളുടെ ലോകം''' കൂടുതൽ രസകരമായി അവതരിപ്പിച്ചു. വിദ്യാർത്ഥികൾ സ്വന്തം കൈകളാൽ രൂപകൽപ്പന ചെയ്ത ആനിമേഷൻസും ഇൻററാക്ടീവ് പ്രദർശനങ്ങളും പരിപാടിക്ക് പുതുമയും ആവേശവും പകർന്നു. | |||
സാങ്കേതിക വിദ്യയെ വിദ്യാർത്ഥികൾ പഠനവുമായി ചേർത്തെടുത്ത ഈ ശ്രമം രക്ഷിതാക്കളിലും അധ്യാപകരിലും അതീവ പ്രശംസ നേടി. ''“സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വതന്ത്ര ചിന്തയിലേക്ക്” — എന്ന സന്ദേശം പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞു.എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അർച്ചന എൻ,അഭിനവ് പി,റോജി ജെഎസ്, അനിഖ സി.പി ഫാത്തിമ ഷിദ ,അനുരദ്ര, ഷമ്മാസ് എന്നിവർ എന്നിവർ ഗെയിമുകൾ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ് മെന്റർ വി.എം.മുരളികൃഷ്ണൻ ക്ലാസ് നയിച്ചു.'' | |||
വീഡിയോ കാണാൻ [https://www.instagram.com/reel/DQ3twcNgR38/?igsh=a2ZyeGpoaWt2bDN1 ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
== '''സർക്യൂട്ടുകളുടെ രഹസ്യം തുറന്ന് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റുകൾ എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ -ഫീൽഡ് ട്രിപ്പ്- 2025 ഒക്ടോബർ 25 ശനി''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 3 Field Trip to MES Engg.College Kuttippuram.jpg|thumb|Workshop - Inauguration-Sreedhiya ( Asst.Professor,Dept.of EC)|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 1 Field Trip to MES Engg.College Kuttippuram.jpg|thumb|Explaining the Circuit - Ajay sir ( Trade Instructor)|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 2 Field Trip to MES Engg.College Kuttippuram.jpg|thumb|From the Camp|നടുവിൽ|300x300ബിന്ദു]] | |||
|} | |||
പേരശ്ശന്നൂർ: പേരശ്ശന്നൂർ ഹൈസ്കൂളിലെ ''ലിറ്റിൽ കൈറ്റ്'' യൂണിറ്റ് അംഗങ്ങൾക്ക് വിജ്ഞാനത്തിന്റെ പുതിയ വഴിത്താരയായി കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം സംഘടിപ്പിച്ച ''“ഇലക്ട്രോവോൾട്ട്”'' എന്ന വർക്ക്‌ഷോപ്പ് മാറി. എട്ടും ഒമ്പതും ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്ത ഈ ഫീൽഡ് ട്രിപ്പ്, വൈദ്യുതിയും ഇലക്ട്രോണിക്സും സംബന്ധിച്ച പ്രായോഗിക വിജ്ഞാന ലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുനയിച്ചു. | |||
വർക്ക്‌ഷോപ്പിൽ വിദ്യാർത്ഥികൾ ചെറിയ സർക്യൂട്ടുകൾ നിർമ്മിക്കുകയും, വൈദ്യുതി പ്രവാഹത്തിന്റെ പ്രവർത്തനം മനസിലാക്കുകയും, ആധുനിക ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ അടിസ്ഥാനം മനസ്സിലാക്കുകയും ചെയ്തു. എം.ഇ.എസ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കുട്ടികൾക്ക് പ്രായോഗിക പ്രകടനങ്ങൾ നടത്തി, , ശ്രീദിയ.ആർ ( Asst.Professor, EC) ,അജയ് ( Trade Instructor), ഐഷ അലീന, സെയിൻ റിദ എന്നിവർ സംശയങ്ങൾ തീർക്കുകയും ചെയ്തു. | |||
“ക്ലാസ്സ്‌റൂമിന് പുറത്തുള്ള പഠനാനുഭവം അതീവ ആവേശകരമായിരുന്നു,” എന്ന് പങ്കെടുത്ത ഒരു വിദ്യാർത്ഥി അഭിപ്രായപ്പെട്ടു. അധ്യാപകരും സംഘാടകരും വിദ്യാർത്ഥികളുടെ ഉത്സാഹത്തെയും പഠനതാത്പര്യത്തെയും പ്രശംസിച്ചു. | |||
വീഡിയോ കാണാൻ [https://www.instagram.com/reel/DQPOTRbgX41/?igsh=MTh4azd5cWp3Mzg3ZQ== ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
== '''ലിറ്റിൽ കൈറ്റ് - പുതിയ ജേഴ്സി അനാവരണം 2025 ഒക്ടോബർ 24 വെളളി''' == | == '''ലിറ്റിൽ കൈറ്റ് - പുതിയ ജേഴ്സി അനാവരണം 2025 ഒക്ടോബർ 24 വെളളി''' == | ||
| വരി 23: | വരി 130: | ||
|} | |} | ||
എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പുതിയ യൂണിഫോമിന്റെ ജേഴ്സി അനാവരണം പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ പി.ടി.എ പ്രസിഡണ്ട് ഒ.കെ സേതുമാധവൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് സ്വാഗതം പറഞ്ഞു.ലിറ്റിൽ കൈറ്റ് മെന്റർ മുരളികൃഷ്ണൻ .വി.എം നന്ദി പറഞ്ഞു. | എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പുതിയ യൂണിഫോമിന്റെ ജേഴ്സി അനാവരണം പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ പി.ടി.എ പ്രസിഡണ്ട് ഒ.കെ സേതുമാധവൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് സ്വാഗതം പറഞ്ഞു.ലിറ്റിൽ കൈറ്റ് മെന്റർ മുരളികൃഷ്ണൻ .വി.എം നന്ദി പറഞ്ഞു. | ||
വീഡിയോ കാണാൻ [https://www.instagram.com/reel/DQPPYsggTGe/?igsh=OHk5NjFmY3FoeXo4 ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 LK Batch 2024-2027.jpg|thumb|Little KITE batch 2024-2027 in New Uniform|300x300ബിന്ദു]] | |||
|[[പ്രമാണം:19042 LK Batch 2025-2028.jpg|thumb|Little KITE batch 2025-2028 with New Uniform|300x300ബിന്ദു]] | |||
|} | |||
== '''ലിറ്റിൽ കൈറ്റ് സ്‍കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം, 2025 ഒക്ടോബർ 24 വെളളി''' == | == '''ലിറ്റിൽ കൈറ്റ് സ്‍കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം, 2025 ഒക്ടോബർ 24 വെളളി''' == | ||
| വരി 109: | വരി 223: | ||
ഓഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗത്തിൽ രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള '''ഡിജിറ്റൽ ക്വിസ് മത്സരം''' ആവേശോജ്വലമായി നടന്നു. ഓരോ ടീമിലും ഒരു കുട്ടിയും അവരുടെ അമ്മയും ഒരുമിച്ച് പങ്കെടുത്ത ഈ മത്സരത്തിൽ, '''വിവരവും വിനോദവും കൈകോർത്ത്''' ഒരു മനോഹര അനുഭവം സൃഷ്ടിച്ചു. | ഓഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗത്തിൽ രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള '''ഡിജിറ്റൽ ക്വിസ് മത്സരം''' ആവേശോജ്വലമായി നടന്നു. ഓരോ ടീമിലും ഒരു കുട്ടിയും അവരുടെ അമ്മയും ഒരുമിച്ച് പങ്കെടുത്ത ഈ മത്സരത്തിൽ, '''വിവരവും വിനോദവും കൈകോർത്ത്''' ഒരു മനോഹര അനുഭവം സൃഷ്ടിച്ചു. | ||
ലിബ്രോ ഓഫീസ് ഇമ്പ്രെസിൽ തയ്യാറാക്കിയ നിറപ്പകിട്ടുള്ള സ്ലൈഡുകൾ ഉപയോഗിച്ച് നടന്ന ക്വിസ്, മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും ''' | ലിബ്രോ ഓഫീസ് ഇമ്പ്രെസിൽ തയ്യാറാക്കിയ നിറപ്പകിട്ടുള്ള സ്ലൈഡുകൾ ഉപയോഗിച്ച് നടന്ന ക്വിസ്, മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും '''വിഷ്വൽ ഫെസ്റ്റിവൽ''' പോലെ തോന്നിച്ചു. | ||
'''ലിറ്റിൽ കൈറ്റ്''' അംഗങ്ങളായ ഗായത്രി പി, ഫഹ്മിദ ലുലു കെ പി, ഹിസാന, ഷെറിൻ എന്നിവർ സംഘാടകരായി. | '''ലിറ്റിൽ കൈറ്റ്''' അംഗങ്ങളായ ഗായത്രി പി, ഫഹ്മിദ ലുലു കെ പി, ഹിസാന, ഷെറിൻ എന്നിവർ സംഘാടകരായി. | ||
| വരി 154: | വരി 268: | ||
2025ലെ സ്കൂൾ പാർലമെന്റ്, '''പുതിയ തലമുറയുടെ ജനാധിപത്യവും ഡിജിറ്റൽ കഴിവുകളും കൈകോർത്ത് നടക്കുന്ന ഭാവി''' തുറന്ന് കാട്ടി. | 2025ലെ സ്കൂൾ പാർലമെന്റ്, '''പുതിയ തലമുറയുടെ ജനാധിപത്യവും ഡിജിറ്റൽ കഴിവുകളും കൈകോർത്ത് നടക്കുന്ന ഭാവി''' തുറന്ന് കാട്ടി. | ||
വീഡിയോ കാണാൻ [https://www.instagram.com/reel/DQ4G3DMASwD/?igsh=NnpsdTM3ZzB3cDJm ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
== '''<u>ദേശീയ ശാസ്ത്ര ദിനം ആഘോഷങ്ങൾ 2025 ആഗസ്റ്റ് 1-10</u>''' == | == '''<u>ദേശീയ ശാസ്ത്ര ദിനം ആഘോഷങ്ങൾ 2025 ആഗസ്റ്റ് 1-10</u>''' == | ||
| വരി 210: | വരി 326: | ||
ഒരാളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ ശാസ്ത്രപരമായ ഭാവി നിർണ്ണയിക്കുന്നതിലും ഇത്തരം അനുഭവങ്ങൾ വഴികാട്ടിയായി മാറുന്നു. | ഒരാളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ ശാസ്ത്രപരമായ ഭാവി നിർണ്ണയിക്കുന്നതിലും ഇത്തരം അനുഭവങ്ങൾ വഴികാട്ടിയായി മാറുന്നു. | ||
എക്സിബിഷൻ കാണാൻ [https://www.instagram.com/reel/DRfGIBCAeRH/?igsh=MXF3MmxlcndxN3pnMA== ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
ഡോക്യുമെന്ററി ഷോ വീഡിയോ കാണാൻ [https://www.instagram.com/reel/DQ4Ks7tAYMV/?igsh=MW02YWtta2ZkM3BzNA== ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
== 2024 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ == | == 2024 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ == | ||
| വരി 531: | വരി 651: | ||
.................................................................................................................................................................................................................................................................................... | .................................................................................................................................................................................................................................................................................... | ||
[[{{PAGENAME}}/ | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡജിറ്റൽ മാഗസിൻ]] | ||
[[വർഗ്ഗം:19042]] | [[വർഗ്ഗം:19042]] | ||
21:26, 3 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - ആമുഖം
പേരശ്ശന്നൂരിൽ ഹൈസ്കൂളിൽ 2018 ലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. ഇതുവരെ 6 ബാച്ചുകൾ. നിലവിൽ മൂന്ന് ബാച്ചുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. 8,9,10 ക്ലാസുകളിലായി ഓരോ ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നു. പത്താം 8,9 10 ക്ലാസുകളിലായി 8 9 ക്ലാസുകളിലായി 78 കുട്ടികൾ ഉണ്ട്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചതിനു ശേഷം കമ്പ്യൂട്ടറിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ കുട്ടികളുടെ പഠന നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ് ,ഡിജിറ്റൽ പ്രസന്റേഷൻ എന്നീ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ വിവിധ മത്സരങ്ങൾക്ക് കുട്ടികൾ പങ്കെടുത്തുവരുന്നുണ്ട്. 2022 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ അനഘ പി പി മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം എ ഗ്രേഡും നേടിയിരുന്നു. 2023 കുറ്റിപ്പുറം സബ് ജില്ലാ ഐ.ടി മേളയിലാണ് കൂടുതൽ വിജയങ്ങൾ നേടിയത്. മലയാളം ടൈപ്പിങ്ങിൽ അനഘ പി.പി ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. യു.പി വിഭാഗം ഐടി ക്വിസ്സിൽ ദേവദർശ്.ആർ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി,ഡിജിറ്റൽ പെയിൻറിങ്, രചനയും അവതരണവും, വെബ് പേജ് ഡിസൈനിങ്,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,ഐ.ടി ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു 2023 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ പേരശ്ശന്നൂർ സ്കൂളിന് ഏഴാം സ്ഥാനം നേടാനായി
മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള വിഭാഗത്തിൽ A ഗ്രേഡ്.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
2025
അന്താരാഷ്ട്ര ഭിന്നശേഷി ദിനം 2025 ഡിസംബർ 3 ബുധൻ
പഠനം ഒരു ആഘോഷമാക്കിയാണ് ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ വീണ്ടും നവീകരണത്തിന്റെ പുതിയ വഴികൾ തുറന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിന്റെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കും പഠന പിന്നോക്കം നേരിടുന്നവർക്കുമായി എച്ച്.ടീ.എം.എൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഏറ്റവും പുതിയ മലയാളം പഠന സഹായി ഇന്ന് പുറത്തിറക്കി.
കുട്ടികൾക്ക് കളിയിലൂടെ മലയാളം അക്ഷരങ്ങൾ മനസിലാക്കാനും ആവർത്തിച്ച് അഭ്യസിക്കാനും സാധിക്കും. ഓരോ അക്ഷരത്തിന്റെയും ഇന്ററാക്ടീവ് മോഡ്യൂളുകൾ കുട്ടികളുടെ പഠന പ്രക്രിയ ആസ്വാദ്യകരമാക്കും
പഠന സഹായിയുടെ ഒരു വലിയ പ്രത്യേകത —
രക്ഷിതാക്കളുടെ സഹായത്തോടൊപ്പം വീട്ടിൽ നിന്ന് തന്നെ പഠിക്കാനാകുന്നു എന്നതാണ്. ഇത് സ്കൂൾ വിടുകയും പോകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് വലിയ പിന്തുണയാകുമെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ ടീം ഭിന്നശേഷിയുളള കുട്ടികൾക്ക് നൽകി വരുന്ന നടത്തുന്ന പ്രത്യേക കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ ഭാഗമായാണ് ഈ മെച്ചപ്പെട്ട പഠന ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ പഠനരംഗത്ത് കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കാനും അവരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാനും ഈ സംരംഭം സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
"എനിക്കും കഴിയും": ലിറ്റിൽ കൈറ്റിന്റെ ചിറകിലേറി ഉൾചേർന്ന പഠനം 2025 നവംബർ 19 ബുധൻ
ഡിജിറ്റൽ ലോകത്തിൽ എല്ലാവർക്കും അവസരം ഉണ്ടെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സമഗ്രമായ കമ്പ്യൂട്ടർ പരിശീലന പരിപാടി ആരംഭിച്ചു. കുട്ടികളുടെ മനോവൈകല്യങ്ങളോ ശാരീരിക വെല്ലുവിളികളോ അതിർത്തിയാകാതെ, എല്ലാവർക്കും സാങ്കേതിക വിദ്യയിൽ പങ്കാളികളാകാനാവുന്ന ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്. പദ്ധതി പൂർത്തിയാകുമ്പോൾ, പഠിതാക്കൾക്ക് ചെറുകിട ഓഫീസ് ജോലികൾ മുതൽ ഡിജിറ്റൽ ഡാറ്റ മാനേജ്മെന്റ് വരെ ചെയ്യുന്ന മേഖലകളിൽ പങ്കാളികളാകാനും കഴിവ് തെളിയിക്കാനും അവസരം ലഭിക്കും. പരിശീലനത്തിന്റെ ഭാഗമായി കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങൾ, ലളിതമായ സോഫ്റ്റ്‌വെയർ കൈകാര്യം, ടൈപ്പിംഗ് പരിശീലനം, ഡാറ്റ എൻട്രി പ്രവർത്തനങ്ങളുടെ പരിചയം എന്നിവ ഉൾപ്പെടുത്തിയ പുതിയ മോഡ്യൂളുകൾ അവതരിപ്പിച്ചിട്ടുണ്ട്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ശിശുദിനാഘോഷം , 2025 നവംബർ 14 വെളളി
സൃഷ്‌ടിയും സംരക്ഷണബോധവും ചേർന്നൊരു ദിനം
നവംബർ 14: ശിശുദിനം ഈ വർഷം സൃഷ്‌ടിപരതയും ബോധവൽക്കരണവും സമന്വയിച്ച ആകർഷകമായ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂരിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കുട്ടിചാച്ചാജിയുടെ സ്മരണയോടെ ആരംഭിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ കഴിവുകളെയും സുരക്ഷയെയും മുൻനിറുത്തിയ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ സൃഷ്ടിപരത വളർത്തുന്നതിനായി എച്ച്.ടി.എം.എൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നൂറു കുട്ടികൾ ചേർന്ന് നെഹ്റുവിന്റെ ചിത്രം ഡിജിറ്റൽ രീതിയിൽ നിർമ്മിച്ച പുതുമയാർന്ന പ്രവർത്തനം വലിയ ശ്രദ്ധനേടി. ഓരോ വിദ്യാർത്ഥിയും ഒരു ചെറിയ വര ചാർത്തി ഒരുമിച്ച് ചേർന്നപ്പോൾ പൂർത്തിയായ നെഹ്റുവിന്റെ അതുല്യ ചിത്രരചനയിലൂടെ "കൂട്ടായ്മയിലൂടെ സൃഷ്ടി" എന്ന ആശയം ഏറ്റവും മനോഹരമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു.
ദിനാഘോഷത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾക്കും പ്രത്യേക പ്രാധാന്യം നൽകി. ചൈൽഡ് അബ്യൂസ് എന്ന വിഷയത്തെ ആസ്പദമാക്കിയ ഷോർട്ട് ഫിലിം പ്രദർശനവും, തുടർന്ന് കൗൺസിലർ മുഹ്സിന ടീച്ചർ, “ഗുഡ് ടച്ച് – ബാഡ് ടച്ച്” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ലളിതവും വ്യക്തവും ആയ ക്ലാസും കൈകാര്യം ചെയ്തു. കുട്ടികൾക്ക് സ്വന്തം സുരക്ഷയെക്കുറിച്ച് അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ അവർക്കു മനസിലാക്കിക്കൊടുത്തത് പ്രത്യേക പ്രാധാന്യമുളളതാണ്.ലിറ്റിൽകൈറ്റ് മെന്റർ മുരളികൃഷ്‍ണൻ വിഎം നേതൃത്വം നൽകി.
സൃഷ്ടിയും സുരക്ഷാബോധവും കൈകോർത്ത് നടന്ന ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂരിന്റെ ശിശുദിനാഘോഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. കുട്ടികളുടെ സ്വപ്നങ്ങളും സുരക്ഷയും ഒരുപോലെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ ദിനാഘോഷം ഉയർത്തിപ്പിടിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
റെയർ എർത്ത് ജംസ് വേദിയിൽ സാങ്കേതിക മായാജാലം
പേരശ്ശന്നൂരിന്റെ മാജിക് ടച്ച്!-2025 നവംബർ 9 ഞായർ
GBHSS തിരൂരിൽ നടന്ന മാതൃഭൂമി വിദ്യ റെയർ ജംസ് മത്സരത്തിൽ, ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ശ്രദ്ധേയമായ സാന്നിധ്യമായി. രക്ഷിതാക്കൾക്കായി അവർ ഒരുക്കിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ് ഏറെ പ്രേക്ഷകശ്രദ്ധ നേടി.വിദ്യാർത്ഥികൾ Scribus, Scratch, HTML തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നിർമ്മിച്ച വിദ്യാഭ്യാസ ഗെയിമുകളിലൂടെ റെയർ എർത്ത് മൂലകങ്ങളുടെ ലോകം കൂടുതൽ രസകരമായി അവതരിപ്പിച്ചു. വിദ്യാർത്ഥികൾ സ്വന്തം കൈകളാൽ രൂപകൽപ്പന ചെയ്ത ആനിമേഷൻസും ഇൻററാക്ടീവ് പ്രദർശനങ്ങളും പരിപാടിക്ക് പുതുമയും ആവേശവും പകർന്നു.
സാങ്കേതിക വിദ്യയെ വിദ്യാർത്ഥികൾ പഠനവുമായി ചേർത്തെടുത്ത ഈ ശ്രമം രക്ഷിതാക്കളിലും അധ്യാപകരിലും അതീവ പ്രശംസ നേടി. “സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വതന്ത്ര ചിന്തയിലേക്ക്” — എന്ന സന്ദേശം പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞു.എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അർച്ചന എൻ,അഭിനവ് പി,റോജി ജെഎസ്, അനിഖ സി.പി ഫാത്തിമ ഷിദ ,അനുരദ്ര, ഷമ്മാസ് എന്നിവർ എന്നിവർ ഗെയിമുകൾ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ് മെന്റർ വി.എം.മുരളികൃഷ്ണൻ ക്ലാസ് നയിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
സർക്യൂട്ടുകളുടെ രഹസ്യം തുറന്ന് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റുകൾ എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ -ഫീൽഡ് ട്രിപ്പ്- 2025 ഒക്ടോബർ 25 ശനി
പേരശ്ശന്നൂർ: പേരശ്ശന്നൂർ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങൾക്ക് വിജ്ഞാനത്തിന്റെ പുതിയ വഴിത്താരയായി കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം സംഘടിപ്പിച്ച “ഇലക്ട്രോവോൾട്ട്” എന്ന വർക്ക്‌ഷോപ്പ് മാറി. എട്ടും ഒമ്പതും ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്ത ഈ ഫീൽഡ് ട്രിപ്പ്, വൈദ്യുതിയും ഇലക്ട്രോണിക്സും സംബന്ധിച്ച പ്രായോഗിക വിജ്ഞാന ലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുനയിച്ചു.
വർക്ക്‌ഷോപ്പിൽ വിദ്യാർത്ഥികൾ ചെറിയ സർക്യൂട്ടുകൾ നിർമ്മിക്കുകയും, വൈദ്യുതി പ്രവാഹത്തിന്റെ പ്രവർത്തനം മനസിലാക്കുകയും, ആധുനിക ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ അടിസ്ഥാനം മനസ്സിലാക്കുകയും ചെയ്തു. എം.ഇ.എസ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കുട്ടികൾക്ക് പ്രായോഗിക പ്രകടനങ്ങൾ നടത്തി, , ശ്രീദിയ.ആർ ( Asst.Professor, EC) ,അജയ് ( Trade Instructor), ഐഷ അലീന, സെയിൻ റിദ എന്നിവർ സംശയങ്ങൾ തീർക്കുകയും ചെയ്തു.
“ക്ലാസ്സ്‌റൂമിന് പുറത്തുള്ള പഠനാനുഭവം അതീവ ആവേശകരമായിരുന്നു,” എന്ന് പങ്കെടുത്ത ഒരു വിദ്യാർത്ഥി അഭിപ്രായപ്പെട്ടു. അധ്യാപകരും സംഘാടകരും വിദ്യാർത്ഥികളുടെ ഉത്സാഹത്തെയും പഠനതാത്പര്യത്തെയും പ്രശംസിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ലിറ്റിൽ കൈറ്റ് - പുതിയ ജേഴ്സി അനാവരണം 2025 ഒക്ടോബർ 24 വെളളി
എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പുതിയ യൂണിഫോമിന്റെ ജേഴ്സി അനാവരണം പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ പി.ടി.എ പ്രസിഡണ്ട് ഒ.കെ സേതുമാധവൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് സ്വാഗതം പറഞ്ഞു.ലിറ്റിൽ കൈറ്റ് മെന്റർ മുരളികൃഷ്ണൻ .വി.എം നന്ദി പറഞ്ഞു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ലിറ്റിൽ കൈറ്റ് സ്‍കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം, 2025 ഒക്ടോബർ 24 വെളളി
ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള സ്കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാംഘട്ടം 24-10-2025 വെളളിയാഴ്ച നടന്നു. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പുഷ്പം.കെ.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് മെന്റർ മുരളി കൃഷ്ണൻ.വി.എം സ്വാഗതവും ,മലയാളം അധ്യാപകൻ രവീന്ദ്രൻ.എ. വി ആശംസയും പറഞ്ഞു. ജി.എച്ച് എസ് എസ് ഇരിമ്പിളിയം സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്റർമാരായ സുബൈദ ഇസുദ്ദീൻ, ഫസീല.ടി എന്നിവർ ക്യാമ്പ് നയിച്ചു ക്യാമ്പിൽ ഒമ്പതാം ക്ലാസിലെ 22 കുട്ടികൾ പങ്കെടുത്തു.
എന്റെ സ്‍കൂൾ എന്റെ അഭിമാനം 2025 - 2025 ഒക്ടോബർ 9 വ്യാഴം
KITE VICTERS സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകളെക്കുറിച്ചുള്ള റീൽസ് മത്സരത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് യൂണിറ്റ് സ്കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ ഉൾപ്പെടുത്തികൊണ്ട് റീൽസ് നിർമ്മിച്ചു.വീഡിയോ റെക്കോർഡിങ്ങ്, എഡിറ്റിങ്ങ് എന്നിവ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നടത്തി. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗമായ ഗായത്രി പി വോയിസ് ഓവർ നൽകി
വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനാചരണം - 2025 സെപ്റ്റംബർ 23 ചൊവ്വ
സോഫ്റ്റ്വെയർ ദിനാചരണത്തിന്റെ ഭാഗമായി പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ തമന്ന കാത്തുൻ, ഹിസാന ഷെറിൻ,സൻഹ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടികളിലെ ടൈപ്പ് 2 ഡയബറ്റിക്സിനെക്കുറിച്ച് പത്താം ക്ലാസിലെ അരുണിമ.പി ഫാത്തിമ നിദ.ടി ,ഐഷ റബീഹ് എന്നിവർ ക്ലാസ് എടുത്തു. ലിറ്റിൽകൈറ്റ് മെന്റർ മുരളികൃഷ്ണൻ.വി.എം ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ വിശദ്ദീകരിച്ചു.
സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനാചരണം - 2025 സെപ്റ്റംബർ 22 തിങ്കൾ
സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്..എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് ,ലിറ്റിൽ കൈറ്റ് മെന്റർ മുരളികൃഷ്ണൻ.വി.എം എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ലീഡർ ഫാത്തിമ ഹന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഉച്ചയ്ക്ക് 2 മണിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. കെ ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ലോഗോ തയ്യാറാക്കി. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അഭിനവ് കൃഷ്ണ,അഭിനവ് പി, മുഹമ്മദ് നിഹാൽ എന്നിവർ പ്രൈമറി ക്ലാസുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു.
സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് , 2025 സെപ്റ്റംബർ 12 വെളളി
പാദവാർഷിക പരീക്ഷയുടെ റിസൽട്ട് അവലോകനത്തോടനുബന്ധിച്ച് നടത്തിയ CPTA യോഗത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്. ഹൈസ്കൂൾ വിഭാഗം രക്ഷിതാക്കൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. ഈ- സിം , കെ.വൈ.സി തട്ടിപ്പ് ,കസ്റ്റമർ കെയർ തട്ടിപ്പ് ,ലോട്ടറി തട്ടിപ്പ് തുടങ്ങിയ സൈബർ തട്ടിപ്പ് രീതികളും,പ്രതിരോധ മാർഗങ്ങളും ക്ലാസ്സിൽ വിശദീകരിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അരുണിമ പി ഫാത്തിമ നിദ എന്നിവരാണ് ക്ലാസ് നയിച്ചത്. ലിറ്റിൽ കൈറ്റ് മെന്റർ മുരളി കൃഷ്ണൻ വി.എം നന്ദി ആമുഖം നടത്തി. വിജയഭേരി കോഡിനേറ്റർ ഷാഹിദ എം.പി ആശംസ അറിയിച്ചു.
2025 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ
Little KITEs Perassannur : Quarterly Review June to Aug 2025-26
ഓണാഘോഷം - 2025 ആഗസ്റ്റ് 27 ബുധൻ
2025 ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് യൂണിറ്റ് ഡിജിറ്റൽ പൂക്കള മത്സരം നടത്തി. HTML ൽ തയ്യാറാക്കിയ പൂക്കള മത്സര ഗെയിം വിജയഭേരി കോഡിനേറ്റർ ഷാഹിദ എം.പി ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളായ മുഹമ്മദ് ആഷിക്ക് എൻ, അൻഷിഫ് എം, മുഹമ്മദ് ഷഹീം എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
"അമ്മയും കുഞ്ഞും – വിജ്ഞാനത്തിന്റെ ആഘോഷം"- 2025 ആഗസ്‍റ്റ് 14 വ്യാഴം
ഓഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗത്തിൽ രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള ഡിജിറ്റൽ ക്വിസ് മത്സരം ആവേശോജ്വലമായി നടന്നു. ഓരോ ടീമിലും ഒരു കുട്ടിയും അവരുടെ അമ്മയും ഒരുമിച്ച് പങ്കെടുത്ത ഈ മത്സരത്തിൽ, വിവരവും വിനോദവും കൈകോർത്ത് ഒരു മനോഹര അനുഭവം സൃഷ്ടിച്ചു.
ലിബ്രോ ഓഫീസ് ഇമ്പ്രെസിൽ തയ്യാറാക്കിയ നിറപ്പകിട്ടുള്ള സ്ലൈഡുകൾ ഉപയോഗിച്ച് നടന്ന ക്വിസ്, മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും വിഷ്വൽ ഫെസ്റ്റിവൽ പോലെ തോന്നിച്ചു.
ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഗായത്രി പി, ഫഹ്മിദ ലുലു കെ പി, ഹിസാന, ഷെറിൻ എന്നിവർ സംഘാടകരായി.
“അമ്മയും കുഞ്ഞും ഒരുമിച്ച് ചിന്തിക്കുമ്പോൾ, വിജ്ഞാനത്തിന് പുതിയ രസം ഉണ്ടാകുന്നു” എന്നായിരുന്നു പരിപാടി കണ്ടവർ പറഞ്ഞത്.
സ്വാതന്ത്ര്യ ദിനത്തിന്റെ ആത്മാവും കുടുംബബന്ധങ്ങളുടെ സൗന്ദര്യവും ഒരുമിച്ച് ആഘോഷിച്ച അപൂർവ്വമായ ഒരു ദിനമായി ഈ ക്വിസ് മാറി.
ലിറ്റിൽ കൈറ്റ് മുന്നോട്ട്, സ്കൂൾ പാർലമെന്റിൽ AI വിപ്ലവം - 2025 ആഗസ്‍റ്റ് 14 വ്യാഴം
സ്കൂൾ പാർലമെന്റ് 2025 – ടെക്‌നോളജിയുടെ വോട്ട് വിപ്ലവം
ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ 2025ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇത്തവണ ഒരു സാങ്കേതിക ആഘോഷമായി മാറി. AI സോഫ്റ്റ്‌വെയർ സഹായത്തോടെ പ്രത്യേകമായി തയ്യാറാക്കിയ HTML വോട്ടിംഗ് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്ത ലാപ്പുകൾ മുഖേന കുട്ടികൾ വോട്ട് രേഖപ്പെടുത്തി.
ആകെ 11 ബൂത്തുകളിൽ നടന്ന വോട്ടെടുപ്പിൽ ആദ്യം ക്ലാസ് ലീഡർമാരെ തെരഞ്ഞെടുക്കുകയും, പിന്നീട് അവരിൽ നിന്ന് സ്കൂൾ ലീഡറെ തീരുമാനിക്കുകയും ചെയ്യുന്ന മാതൃകയാണ് സ്വീകരിച്ചത്.
ഇലക്ട്രോണിക് വോട്ടിംഗ് കുട്ടികൾക്ക് സാങ്കേതിക വിദ്യയും ജനാധിപത്യവും ഒരുമിച്ച് പരിചയപ്പെടുത്തുന്ന ഒരു അപൂർവ്വ അനുഭവമായി. വോട്ടിങ് ബട്ടൺ അമർത്തുമ്പോഴുള്ള ആ ആവേശം, സ്ക്രീനിൽ കാണുന്ന നിറപ്പകിട്ടുള്ള ഡിസൈൻ, സൗകര്യപ്രദമായ സംവിധാനം – എല്ലാം കൂടി തെരഞ്ഞെടുപ്പ് ദിനത്തെ ഒരു ടെക് ഫെസ്റ്റാക്കി മാറ്റി.
"വോട്ട് രേഖപ്പെടുത്തുന്നത് ഇത്ര രസകരമാകും എന്ന് കരുതിയില്ല," – ഒരു വിദ്യാർത്ഥിയുടെ പ്രതികരണം തന്നെ ഈ വിജയത്തിന്റെ തെളിവ്.
2025ലെ സ്കൂൾ പാർലമെന്റ്, പുതിയ തലമുറയുടെ ജനാധിപത്യവും ഡിജിറ്റൽ കഴിവുകളും കൈകോർത്ത് നടക്കുന്ന ഭാവി തുറന്ന് കാട്ടി.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ദേശീയ ശാസ്ത്ര ദിനം ആഘോഷങ്ങൾ 2025 ആഗസ്റ്റ് 1-10
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഐ.എസ്.ആർ.ഒ യുടെ ചരിത്രം പറയുന്ന വീഡിയോ ഡോക്യുമെൻററി പ്രദർശനം, സ്പേസ് കോൺക്ലേവ് എന്നിവ ശ്രദ്ധേയമായിരുന്നു. സ്പേസ് കോൺക്ലേവിൽ 8, 9, 10 ക്ലാസിലെ കുട്ടികൾ ഐ.എസ്.ആർ.ഒ യുടെ പ്രധാന നാഴികക്കല്ലുകളും നേട്ടങ്ങളും അവതരിപ്പിച്ചു.
ഐ.എസ്.ആർ.ഒ എക്സിബിഷൻ 2025 - Cosmic Quest - Aug 1 Fri, Aug 2 Sat 2025
ഗ്രാമപടവിൽ നിന്ന് ഗഗനയാനിലേക്കുള്ള യാത്ര - ISRO @ പേരശ്ശന്നൂർ - വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ ' ലിഫ്റ്റ് ഓഫ് '
ഗവൺമെൻറ് ഹയർ സെക്കൻഡറി പേരശ്ശന്നൂർ സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഐ.എസ്.ആർ.ഒ എക്സിബിഷൻ 2025 ആഗസ്റ്റ് 1 ,2 തീയതികളിലായി പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർ യൂണിറ്റിന്റെ നേതൃത്ത്വത്തിൽ നടന്നു.
ഇന്ത്യയുടെ ഇന്നുവരെയുള്ള ബഹിരാകാശ നേട്ടങ്ങളുടെ നേർചിത്രമാണ് ഈ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.
8,9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഓരോ സ്റ്റാളുകളും വിശദ്ദീകരിക്കാൻ ഉണ്ടായിരുന്നത്. സഹായത്തിനായി ജെ.ആർ.സി, ഗൈഡ്‍സ് യൂണിറ്റ് അംഗങ്ങളും ഉണ്ടായിരുന്നു.Html ൽ തയ്യാറാക്കിയ ക്വിസ്,വീഡിയോ പ്രദർശനം എന്നിവയും ലിറ്റിൽ കൈറ്റിന്റെ നേതൃത്ത്വത്തിൽ ഒരുക്കിയിരുന്നു.
23 സ്‍കൂളുകളിൽ നിന്നായി ഏകദേശം 2500 ഓളം കുട്ടികൾ പങ്കെടുക്കുന്ന ഈ അസുലഭ അവസരം പേരശ്ശന്നൂർ പോലുള്ള ഗ്രാമപ്രദേശത്തിന് ഒരു മുതൽക്കൂട്ടാണ്.
സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മറ്റു സ്കൂളിലെ കുട്ടികൾക്കും നാട്ടുകാർക്കും ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പ്രദർശനം അവസരം ഒരുക്കി. ഐ.എസ്.ആർ.ഒ യുടെ ദൗത്യങ്ങൾ,നേട്ടങ്ങൾ ഉപഗ്രഹങ്ങൾ എന്നിവ പ്രദർശത്തിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ അഭിമാന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന സ്റ്റാളുകൾ ആളുകളെ ആകർഷിച്ചു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ പ്രസക്തിയും, ഭാവിയിലെ സാധ്യതതകളെക്കുറിച്ചും അവർ കുട്ടികളുമായി സംസാരിച്ചു. വിവിധ സ്കൂളിൽ നിന്നുളള വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം സന്ദർശിക്കാൻ എത്തിയിരുന്നു. ഇത് ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്ക് താൽപര്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു. പ്രദർശനം കാണാൻ എത്തിയവർക്ക് ഐ.എസ്.ആർ.ഒ യുടെ നേട്ടങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി.
അനീഷ് ആർ (ടെക്നിക്കൽ ഓഫീസർ), ആരോമൽ (എജുക്കേഷൻ അസിസ്റ്റന്റ് ),ശിവ (എജുക്കേഷൻ അസിസ്റ്റന്റ് ),സപ്പോർട്ട് സ്റ്റാഫ് ബൈജു എന്നിവരാണ് വി എസ് എസ് സിയിൽ നിന്ന് എക്സിബിഷൻ ഒരുക്കിയത്.
സമാപന ചടങ്ങിൽ , കോർഡിനേറ്റർ വി.എം മുരളികൃഷ്‍ണൻ (ലിറ്റിൽ കൈറ്റ് മെന്റർ )സ്വാഗതം പറഞ്ഞു.തുടർന്ന് ടെക്നിക്കൽ ഓഫീസർ അനീഷ്.ആർ കുട്ടികളുമായി സംവദിച്ചു. ഐ.എസ്.ആർ.ഒ യിലെ വിവിധ കോഴ്സുകളും,ജോലി സാധ്യതകളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുളള കരിയർ ഗൈഡൻസ് ക്ലാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ഐ.എസ് ആർ ഒ യുടെ ഉപഹാരം ടെക്നിക്കൽ ഓഫീസർ അനീഷ്.ആർ സ്‍കൂളിന് സമ്മാനിച്ചു. ഹെഡ്മാസ്റ്റർ ബാബുരാജ് പി.എസ് നന്ദി പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ തനിമയും വിജയഗാഥയും വ്യക്തതയോടെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിൽ പേരശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ഐ.എസ്.ആർ.ഒ എക്സിബിഷൻ വലിയൊരു പഠനാനുഭവമായി മാറി. ഗ്രാമപ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് അതുല്യവും വിജ്ഞാനപരവുമായ അവസരം ഒരുക്കിയതിൽ ഈ പരിപാടിക്ക് വലിയ പ്രസക്തിയുണ്ട്.
ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങളെ പ്രദർശിപ്പിക്കുകയും, ബഹിരാകാശ ഗവേഷണത്തെക്കുറിച്ചുള്ള അറിവ് നൽകുകയും ചെയ്ത ഈ എക്സിബിഷൻ, വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ വിസ്മയലോകത്തേക്ക് പ്രവേശിക്കാൻ ഒരു വാതിലായി മാറി. ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾ യാഥാർഥ്യത്തിലേക്ക് കുതിക്കുന്നതിന് പിന്നിലുളള ശക്തിയെക്കുറിച്ച് ഈ പ്രദർശനത്തിലൂടെ വിദ്യാർത്ഥികൾക്ക് നേരിലറിയാൻ സാധിച്ചു.
പ്രദർശനത്തിൽ 'ഗഗനയാൻ' പദ്ധതിയെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു — മനുഷ്യരെ സ്വതന്ത്രമായി ബഹിരാകാശത്തിലേക്ക് അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം എഴുതുന്ന ഈ ദൗത്യത്തിൽ പങ്കാളികളാകാനാകുന്ന സാധ്യതകൾ കുട്ടികളിൽ വലിയ ഉത്സാഹം
പകരുന്നതായായിരുന്നു.
അത് മാത്രമല്ല, സൂര്യനെ അടുത്ത് പഠിക്കാനായി ഐ.എസ്.ആർ.ഒ വിക്ഷേപിച്ച 'ആദിത്യ L1' ദൗത്യത്തെക്കുറിച്ചും പ്രദർശനത്തിലുണ്ടായിരുന്നു. ആകാശഗംഗയിലെ നക്ഷത്രപർപ്പിടങ്ങളിലെ ചലനങ്ങളും, സൗരയൂഥത്തിലെ മാറ്റങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ദൗത്യം കുട്ടികളുടെ കൗതുകവും , ശാസ്ത്രബോധവും ഉണർത്താൻ സഹായിച്ചു. കുട്ടികളുടെ കരിയറിനായി ഐ.എസ്.ആർ.ഒ തുറക്കുന്ന വാതിലുകൾ പലതാണെന്നും , ഇതുപോലുളള വിദ്യാർത്ഥികളുടെ അറിവ് വിപുലീകരിക്കുന്ന പരിപാടികൾ സൈന്റിഫിക് ടെമ്പർ വളർത്താനും, ശാസ്ത്രശാഖകളിലെ പഠനത്തിന് പ്രചോദനം നൽകാനും നിർണായകമാണെന്ന് സംവാദത്തിൽ വ്യക്തമാകുകയുണ്ടായിരുന്നു.
ഒരാളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ ശാസ്ത്രപരമായ ഭാവി നിർണ്ണയിക്കുന്നതിലും ഇത്തരം അനുഭവങ്ങൾ വഴികാട്ടിയായി മാറുന്നു.
എക്സിബിഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡോക്യുമെന്ററി ഷോ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
2024 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ
1 ) 2024 ൽ സ്‍കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
2 ) ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
3 ) ലിറ്റിൽ കൈറ്റ്സ് വാർത്താ പത്രിക വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
4 ) സെപ്‍തംബർ 5അധ്യാപക ദിനത്തിൽ പ്രകാശനം ചെയ്‍ത ഓണവസന്തം എന്ന പതിപ്പ‍് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
5 ) നവബർ 14 ശിശുദിനത്തിൽ പ്രകാശനം ചെയ്‍ത മിഠായി എന്ന പതിപ്പ‍് കാണാൻ ഇവിടെ ക്ലിക്ചെയ്യൂ
7 ) കുട്ടികളിലെ പത്രവായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ആരംഭിച്ച ചോദ്യോത്തര പരിപാടിയാണ് ഡെയിലി ഹണ്ട് ചലഞ്ച്. സ്‍കൂളിൽ നടന്ന നൂറ് ദിവസത്തെ ക്വിസിലെ ചോദ്യങ്ങൾ പി.ഡി.എഫ് രൂപത്തിൽ തയ്യാറാക്കിയത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
8 ) ലിറ്റിൽ കൈറ്റ്സ് ഉൾചേർന്ന പഠനോത്സവം 2025 ഫെബ്രുവരി 27,28 പഠനോത്സവം
9 ) 2025 ജനുവരി 23 2024-25 അധ്യയന വർഷം ലിറ്റിൽ കൈറ്റ് ക്ലബ്ബ് നടത്തിയ മുഴുവൻ പരിപാടികളുടെയും ഡോക്യുമെന്റേഷനായ 'ഇൻഫിനിറ്റ് വിഷൻ - ഇ- പത്രം, ഹെഡ്മാസ്റ്റർ പി.എസ് ബാബുരാജ് പി.ടി.എ പ്രസിഡന്റിനു നൽകി പ്രകാശനം നടത്തി.
........................................................................................................................................................................................................................................................................................
അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പൊതുജനങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ : 9-8-2024
അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ISRO യെക്കറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ വാർഡ് 12ലെ ഗ്രാമസഭയിൽ ISRO യെ കുറിച്ച് ഉച്ചക്ക് 2.30 ന് സെമിനാർ നടത്തി.
|
ISROയുടെ പിറവിയും,നേട്ടങ്ങളും,നാഴിക കല്ലുകളും, ഇനിയുള്ള ലക്ഷ്യങ്ങളും ഉൾപ്പെടുത്തിയ സെമിനാർ പത്താം ക്ലാസിലെ അലീഷാ ഫാത്തിമയും ഒമ്പതാം ക്ലാസിലെ ഐഷ റബീഹയും നയിച്ചു.
അതിനുശേഷം ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യയുടെ ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറായ ഭുവൻ പരിചയപ്പെടുത്തി. ഭുവൻ സോഫ്റ്റ് വെയറിലൂടെ കുറ്റിപ്പുറം ഭാഗത്തെ സ്ഥലങ്ങളുടെ ചിത്രങ്ങൾ കാണിച്ചുകൊടുത്തത് ആളുകളെ അമ്പരപ്പിച്ചു.പരിപാടിയിൽ പങ്കെടുത്ത പലരും അപ്പോൾ തന്നെ ഭുവൻ സോഫ്റ്റ്‌വെയർ തങ്ങളുടെ മൊബൈൽ ഫോണിലൂടെ തുറന്ന് സ്ഥലങ്ങൾ കാണാൻ ശ്രമിച്ചത് പരിപാടിയുടെ വൻ വിജയമായിരുന്നു.
വൈകുന്നേരം 5.30 ന് പേരശ്ശന്നൂർ അങ്ങാടിയിൽ വച്ച് പൊതുജനങ്ങൾക്കായി മറ്റൊരു സെമിനാറും സംഘടിപ്പിച്ചു. ISROയുടെ പിറവിയും,നേട്ടങ്ങളും,നാഴിക കല്ലുകളും, ഇനിയുള്ള ലക്ഷ്യങ്ങളും, ഭുവൻ സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുന്നതോടൊപ്പം ഇൻറർനാഷണൽ സ്പെയ്സ് സ്റ്റേഷനെ കുറിച്ചും പരിചയപ്പെടുത്തി.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം ആശ്ചര്യത്തോടെയാണ് ആളുകൾ വീക്ഷിച്ചത്. ബഹിരാകാശ നിലയത്തിൽ വെള്ളം കുടിക്കുന്നതും വ്യായാമത്തിൽ ഏർപ്പെടുന്നതിന്റെയും വീഡിയോ എല്ലാവരിലും കൗതുകമുണർത്തി.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തെക്കുറിച്ച് പറഞ്ഞത് എല്ലാവരും കയ്യടികളോടെയാണ് സ്വീകരിച്ചത്. പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുൽ റസാക്ക് ആശംസകൾ പറഞ്ഞു.
സ്‍കൂളിലെ കുട്ടികൾക്കായി നടത്തിയ പ്രവർത്തനങ്ങൾ 2024 Aug 1 - 15
1. ലിബറർ ഓഫീസ് ഇമ്പ്രസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഐ എസ് ആർ ഒ യെ കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും പ്രസന്റേഷൻ, ഡിജിറ്റൽ ക്വിസ് നിർമ്മാണം.
2. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ പെയിൻറിങ് മത്സരം.
3 സയൻസ് ഫിക്ഷൻ കഥ രചന
4 ലേഖനം തയ്യാറാക്കൽ
5 ഡ്രോയിങ്
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
...............................................................................................................................................................................................................................................................................
സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ 2024 - 16-8-2024
2024ലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഓഗസ്റ്റ് 16ന് നടന്നു 2 സ്ഥാനാർത്ഥികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. മുഹമ്മദ് ഷംനാദ് സ്കൂൾ ലീഡറായും ഫാത്തിമ ഹന്നാ വി. എ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.സമ്മതി സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്‍ത് പ്രത്യേകം തയ്യാറാക്കിയ 5 ലാപ് ടോപ്പുകളിലായാണ് ഇലക്ഷൻ നടന്നത്തിയത്. ഓരോ ലാപ്‍ടോപ്പുകളും കൈകാര്യം ചെയ്തിരുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. സമ്മതി ഇൻസ്റ്റാൾ ചെയ്‍ത് സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചേർക്കാൻ സഹായിച്ച പത്താംക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗം അനന്തുവിന് പ്രത്യേക അഭിനന്ദനങ്ങൾ നൽകി
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
.....................................................................................................................................................................................................................................................................................
സമഗ്ര പ്ലസ് പരിശീലനം -16-8-2024
അധ്യാപകർക്ക് സമഗ്ര പ്ലസ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഹർബാൻ ക്ലാസ് നയിച്ചു. സമഗ്ര പ്ലസിലൂടെ ടീച്ചിങ് മാനുവൽ, ചോദ്യപേപ്പർ എന്നിവ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി.
......................................................................................................................................................................................................................................................................................
ഷോർട്ട് ഫിലിം പ്രകാശനം - തിങ്കൾ 2-9-2024
പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണ സന്ദേശം നൽകിക്കൊണ്ട് പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഷോർട്ട് ഫിലിം നിർമ്മിച്ചു. "ബൂമറാങ് "എന്ന് പേരിട്ട ഷോർട്ട് ഫിലിമിന്റെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബാബുരാജ് സാർ നിർവഹിച്ചു. ചടങ്ങിൽ കായികാധ്യാപകൻ സൽമാൻ മാഷ് ഫോട്ടോഗ്രാഫിയിലെ ടെൿനിക്കുകളെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു.
ഷോർട്ട് ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
.......................................................................................................................................................................................................................................................................................
അധ്യാപക ദിനം - വ്യാഴം - 5-9-2024
അധ്യാപകദിനം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു. ഡിജിറ്റൽ ഓണപ്പതിപ്പ് പ്രകാശനം ബഹു.ഹെഡ്‍മാസ്റ്റർ ബാബുരാജ് പി.എസ് നിർവഹിച്ചു.
ഓണപ്പതിപ്പ് തയ്യാറാക്കിയ 7 D ക്ലാസിലെ കുട്ടികളെയും നേതൃത്വം നൽകിയ രോഷ്ണി ടീച്ചറെയും അനുമോദിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മലയാളം ടൈപ്പിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 6 A ക്ലാസിലെ
ചാരുഷ,റെന ഫാത്തിമ,അഖിലകൃഷ്ണ എന്നിവർക്ക് സർട്ടിഫിക്കറ്റ് നൽകി. മലയാളം ടൈപ്പിംഗ് പരിശീലകരായ 9 A ക്ലാസിലെ അരുണിമ,ഫാത്തിമ നിദ, ഐഷ റബീഹ എന്നിവരെ അനുമോദിച്ചു. ചടങ്ങിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.
സ്‍ക്രൈബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് ഡിജിറ്റൽ ആശംസകാർഡ് നിർമ്മിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
മാഗസിൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
..........................................................................................................................................................................................................................................................................................
ഓസോൺ ദിനം - 16-9-2024
ഓസോൺ ദിനത്തോടനുബന്ധിച്ച് എ.ഐ ടൂൾ ഉപയോഗിച്ച് അനിമേഷൻ വീഡിയോ നിർമിച്ചു.
The One Beautiful World എന്ന അനിമേഷൻ വീഡിയോ വാട്ട്സ് ആപ്പ് മെറ്റ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് അനിമേഷനാക്കി വീഡിയോ ആക്കിയത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
........................................................................................................................................................................................................................................................................................
ലോക അധ്യാപക ദിനം - 05-10-2024
ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡിജിറ്റൽ ആശംസ കാർഡുകൾ നിർമ്മിച്ചു. ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേറ്റഡ് ഡിജിറ്റൽ ആശംസ കാർഡുകളാണ് കുട്ടികൾ നിർമ്മിച്ചത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
........................................................................................................................................................................................................................................................................................
സാമൂഹ്യശാസ്ത്ര മേള - 10-10-2024
കുറ്റിപ്പുറം ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിലെ ചക്രവ്യൂഹം പേരശന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയോടനുബന്ധിച്ച് കൂറ്റിപ്പുറം ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബും പേരശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് ഒരുക്കിയ "ചക്രവ്യൂഹം - സ്പിന്നിംഗ് ഗെയിം"ശ്രദ്ധേയമായി. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻറിതലം വരെയുള്ള സോഷ്യൽ സയൻസ് പാഠഭാഗങ്ങളൂമായി ബന്ധപ്പെട്ട സ്മാരകങ്ങൾ, വ്യക്തികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ തിരിച്ചറിഞ്ഞ് പറയുന്നവർക്ക് സമ്മാനം എന്ന രീതിയിലുള്ള ഗെയിം വിദ്യാർത്ഥികളെ ഉദ്ദേശിച്ച് നടത്തിയതായിരുന്നു എങ്കിലും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ഓഫീസർമാരുടെയും എല്ലാം ശ്രദ്ധ ആകർഷിച്ചു. html ൽ തയ്യാറാക്കിയ ഗെയിം കുട്ടികൾക്ക് ആവേശമായി.
.........................................................................................................................................................................................................................................................................................
വെബിനാർ 14-10-2024
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ "പ്രകൃതി മാറുന്നു നമ്മളും മാറണ്ടേ" എന്ന് വിഷയത്തിൽ മനോരമ ഓൺലൈൻ പ്രീമിയവുമായി സഹകരിച്ച് ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർ വെബിനാർ അവതരിപ്പിച്ചു. വെബിനാറിൽ പ്രമുഖ സാമൂഹിക പ്രവർത്തക മേധാപട്കർ സംസാരിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വെബിനാറിൽ പങ്കെടുത്തു.ഉച്ചയ്ക്ക് 12 30 മുതൽ 1 30 വരെ നീണ്ടു നിന്ന വെബിനാർ കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.
........................................................................................................................................................................................................................................................................................
കേരള പിറവി ദിനം - 01-11-2024
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് യൂണിറ്റ് കുട്ടികൾക്കായി മലയാളം അക്ഷരമാല ടൈപ്പിംഗ് മത്സരം സംഘടിപ്പിച്ചു. ഐ.ടി ലാബിൽ വെച്ച് നടത്തിയ പരിപാടിയിൽ 18കുട്ടികൾ പങ്കെടുത്തു.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ 51 അക്ഷരങ്ങൾ ടൈപ്പ് ചെയ്യുക എന്നതായിരുന്നു മത്സരം.
പങ്കെടുത്തവരിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 51 അക്ഷരവും ടൈപ്പ് ചെയ്‍ത് അർഷാദ് (9C) ഒന്നാം സ്ഥാനവും,അൻസാഫ് അലി (8C) രണ്ടാം സ്ഥാനവും നാഫി(8C) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ശിശുദിനം - 14-11-2024
നവംബർ 14 ശിശുദിനം ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.
"മെറ്റ" എന്ന പേരിൽ കുട്ടികൾ ഉണ്ടാക്കിയ വിവിധ ബോധവൽക്കരണ വീഡിയോ പ്രദർശനം നടത്തി.
ഏഴാം ക്ലാസിലെ കുട്ടികളും അമ്പിളി ടീച്ചറും കൂടി തയ്യാറാക്കിയ "മിഠായി" എന്ന കയ്യെഴുത്തു മാസിക ഡിജിറ്റൽ രൂപത്തിലാക്കി പ്രകാശനം ചെയ്‍തു.
വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയ കവിതകൾ അടങ്ങിയ മാഗസിൻ ഹെഡ്‍മാസ്റ്റർ ശ്രീ.ബാബുരാജ് പ്രകാശനം ചെയ്‍തു. മാഗസിൻ തയ്യാറാക്കിയ കുട്ടികളെയും അതിന് പ്രചോദനമായ അമ്പിളി ടീച്ചറെയും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
എൽ.പി, യു.പി ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ ടുപി ഗ്രാഫിൿസ് സോഫ്‍റ്റ്‍വെയറായ ജിമ്പ് പരിചയപ്പെടുത്തി കൊടുത്തു.
അന്താരാഷ്ട്ര ഭിന്നശേഷി ദിനം - 03-12-2024
ലിറ്റിൽ കൈറ്റ് യൂണിറ്റ് കൊണ്ട് സ്‍കൂളിലെ പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും, മറ്റ് പ്രത്യേക കഴിവുകളുള്ള കുട്ടികൾക്കും അവരുടെ കഴിവുകൾ വളർത്തിയെടുക്കാനുള്ള സാഹചര്യം ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു "ചങ്ങാതി" എന്ന പേരിൽ സ്‍കൂളുകളിലെ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് കോഴ്സ്, ഡിജിറ്റൽ പെയിൻറിംഗ് കോഴ്സ്, ആനിമേഷൻ കോഴ്സ്, എന്നിവ ആരംഭിച്ചത്. അതുപോലെ പഠന പിന്നോക്കം നിൽക്കുന്ന കുടികൾക്ക് വേണ്ടി ഓഡിയോ ബുക്ക് എന്ന ഒരു ആശയം നടപ്പിലാക്കാനും യൂണിറ്റിന് കഴിഞ്ഞു. പ്രത്യേക കഴിവുകളുള്ള ഭിന്നശേഷികളുളള കുട്ടികൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ സ്‍കൂളിൽ ഹാജരാകാൻ സാധിക്കാത്ത കുട്ടികളുടെ വീടുകളിൽ പോയി അവർക്ക് കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്ത് അവരുടെ പഠനത്തോടുളള താല്പര്യം വളർത്തിയെടുക്കുകയും അവരെ സമൂഹത്തിലെ മുൻനിരയിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചങ്ങാതി എന്ന പദ്ധതി നടത്തിവരുന്നത്
അതിന്റെ ഭാഗമായാണ് ഞങ്ങൾ 2022-25 ബാച്ചിലെ പത്ത് എ ക്ലാസിലെ ഷഹന ഷെറി, ഫാത്തിമ സന,ഫാത്തിമ ഹന, സൻഹ എന്നിവരുടെ നേതൃത്ത്വത്തിൽ ഡിജിറ്റൽ പെയിന്റിങ് പരിചയപ്പെടുത്തി കൊടുക്കാൻ അഞ്ചാം ക്ലാസിലെ ഷഫനയുടെ വീട്ടിലെത്തിയത്. ആദ്യം കുറച്ചു മടി കാണിച്ചുവെങ്കിലും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഡിജിറ്റൽ പെയിൻറിംഗ് വേഗത്തിൽ പഠിച്ചെടുത്ത് എല്ലാവർക്കും പ്രചോദനമാകുന്ന തരത്തിൽ ഒരു ഡിജിറ്റൽ പെയിൻറിംഗ് ഞങ്ങൾക്ക് സമ്മാനിച്ചത്. എല്ലാവരെയും പഠനത്തിൽ സഹായിക്കുകയും അവർക്ക് തണലാകാൻ കഴിയുകയും എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സുകൃതങ്ങളിൽ ഒന്നാണെന്ന് കുട്ടികളുടെ മനസ്സിലേക്ക് എത്തിക്കാൻ ഈ പദ്ധതി കൊണ്ട് സാധിച്ചു എന്നത് ലിറ്റിൽ കൈറ്റിന് ഏറെ അഭിനാർഹമാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഐ.ടി മേള -9-10-2024
കുറ്റിപ്പുറം സബ്‍ജില്ലാ ഐ.ടി മേളയിൽ ഹൈസ്‍കൂൾ വിഭാഗം ഐ.ടി ക്വിസിൽ ദേവദർശ്.ആർ മൂന്നാം സ്ഥാനം നേടി.
സ്ക്രാച്ച് പ്രോഗ്രാം അനന്തു പി - Aഗ്രേഡ്
അനിമേഷൻ ഫാത്തിമാ നിദ - Bഗ്രേഡ്
രചനയും അവതരണവും ആയിഷ റബീഹ - B ഗ്രേഡ്
ഡിജിറ്റൽ പെയിന്റിങ് ശ്രേയദാസ് - C ഗ്രേഡ്
എന്നിവ കരസ്ഥമാക്കി.
സബ്‍ജില്ലാ ഐ.ടി മേളയിൽ 12 പോയിന്റ് നേടി കൊണ്ട് ഹൈസ്കൂൾ വിഭാഗത്തിൽ സ്‍കൂളിന്
ഏഴാം സ്ഥാനം ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് കുറ്റിപ്പുറം സബ്‍ജില്ലാ ക്യാമ്പിൽ നിന്ന് ഒമ്പതാം ക്ലാസിലെ ശ്രേയദാസ് അനിമേഷൻ വിഭാഗത്തിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
.........................................................................................................................................................................................................................................................................................
ലിറ്റിൽ കൈറ്റ്സ് ഉൾചേർന്ന പഠനോത്സവം 27-2-2025
പേരശ്ശന്നൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഒരു വർഷത്തെ പ്രവർത്തനവും പ്രദർശനവും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിലയിരുത്തി. ഉൾച്ചേർന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം പരിമിതികളെ മറികടന്നുകൊണ്ട് ഒരു വർഷത്തോളം ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു നിന്ന്അഞ്ചാം ക്ലാസുകാരി ഷഫ്‍ന ഇൻങ്ക് സ്‍കേപ് സോഫ്‍റ്റ്‍വെയറിൽ ഒരു കൊച്ചു വീട് വരച്ചുകൊണ്ടായിരുന്നു പഠനോത്സവം ഉദ്ഘാടനം ചെയ്‍തത്.
" ഡിജിറ്റോപ്പിയ "എന്ന പേരിൽ സംഘടിപ്പിച്ച പഠനോത്സവത്തിൽ അനിമേഷൻ വീഡിയോ, ഷോർട്ട് ഫിലിം ,സ്ക്രാച്ച് പ്രോഗ്രാമിംഗ് ഗെയിം എന്നിവയുടെ പ്രദർശനം, "ഡിജിറ്റൽ ലോകത്തെ അമ്മമാർ" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .മഴക്കാല രോഗങ്ങളെ പറ്റി രക്ഷിതാക്കൾ സെമിനാർ അവതരിപ്പിച്ചു.
.....................................................................................................................................................................................................................................................................................
ഡിജിറ്റോപ്പിയ – എക്സിബിഷൻ
ലിറ്റിൽ കൈറ്റ്സ് ഉൾചേർന്ന പഠനോത്സവം 28-2-2025
ഉൾച്ചേർന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം 2025 ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റ് യൂണിറ്റ് എക്സിബിഷൻ സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഹാർഡ് വെയർ,ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറുകൾ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ഡസ്റ്റ് ബിൻ , പത്താം ക്ലാസിലെ കുട്ടികൾ നിർമ്മിച്ച ഷോർട്ട് ഫിലിം, അനിമേഷൻ സിനിമ എന്നിവയുടെ പ്രദർശനവും സ്ക്രാച്ച് പ്രോഗ്രാമിൽ നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമുകൾ ഉൾപ്പെടുത്തിയ ഗെയിം സോൺ എന്നിവ ഉൾപ്പെട്ട എക്സിബിൻ കുട്ടികൾ ഏറെ ആവേശത്തോടെയും കൗതുകത്തോടെയുമാണ് ആസ്വദിച്ചത്.
......................................................................................................................................................................................................................................................................................
ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യക്ക് നിറം കൊടുത്ത്
ഉബുണ്ടു ഇൻസ്റ്റാലേഷൻ -28-3-2025
“ഡിജിറ്റൽ സ്വാതന്ത്ര്യം" എന്ന ആശയം വിളിച്ചോതിക്കൊണ്ട് ഗവ.ഹയർ സെക്കന്ററി സ്‍കൂൾ പേരശ്ശന്നൂരിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ലാപ്‍ടോപ്പുകൾ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് നടന്നത്. സ്‍കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്ന പരിപാടിയിൽ ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യയോടുള്ള അതീവ ആത്മാർഥതയോടെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പതിനഞ്ച് ലാപ്‍ടോപ്പുകളിലായി ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്‍തു. ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് ഷഹർബാൻ ടീച്ചർ നേതൃത്വം നൽകി. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു ഉപയോഗിക്കുന്നവർക്കും അതിൽ താത്പര്യമുള്ളവർക്കും ഇത് ഒരു കൈവിരൽത്തുമ്പിലേക്കുള്ള അവസരമായി മാറി.
ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യയുടെ പ്രചാരണത്തിൽ ഒരു പുതിയ തലത്തിലേക്കാണ് ഈ ഉത്സവം നയിച്ചത്. ഇത്തരത്തിലുള്ള പരിപാടികൾ കുടുതൽ ആളുകളെ ടെക്ക് സ്വാതന്ത്ര്യത്തിലേക്ക് ആകർഷിക്കുന്നതിൽ നിർണായകമാണ്.
.......................................................................................................................................................................................................................................................................................
മാതൃദിനം - 11-05-2025
ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർഅന്താരാഷ്ട്ര മാതൃ ദിനത്തിൽ അനുകരണീയ പ്രവർത്തനവുമായി ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റസ് യൂണിറ്റ്. എ ഐ സാങ്കേതിക വിദ്യ പരിചയപ്പെടുന്നതോടൊപ്പം അമ്മമാരുടെ എ ഐ രചനയുടെ പ്രത്യേക പതിപ്പും പുറത്തിറക്കി.
മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. ഭൂമിയിലേക്ക് വന്നനാൾ മുതൽ കാണുന്ന അമ്മയെ ഓർക്കാനായി ഒരു പ്രത്യേക ദിവസം വേണോ എന്ന ചോദ്യം പലരിൽ നിന്നും ഉയർന്നേക്കാം. എന്നാൽ സ്വന്തം അമ്മയെ അതിക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുകയും വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നവരുള്ള ഈ കാലത്ത് മാതൃദിനത്തിന് പ്രസക്തി ഏറെയാണ്.
മാതൃദിനത്തിൽ ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർ യൂണിറ്റ് ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാരുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഈ പ്രത്യേക പതിപ് സ്‍നേഹത്തോടെ നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു.
....................................................................................................................................................................................................................................................................................