"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(ചെ.) (1)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സൗമിനി കെ പി
|പ്രിൻസിപ്പൽ= ദിനീഷ് കുമാർ എം. പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന വല്ലയിൽ
|പ്രധാന അദ്ധ്യാപിക=ബീന വല്ലയിൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഹൻദാസ് ടി.പി
|പി.ടി.എ. പ്രസിഡണ്ട്= അബൂബക്കർ എം. പി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|സ്കൂൾ ചിത്രം=48022_GHSS_Kavanur.png
|സ്കൂൾ ചിത്രം=48022-School-Building.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


[[പ്രമാണം:GHSS Kavanur ESTD 1974.jpg|പകരം=48022_GHSS_Kavanur_Estd:1974|നടുവിൽ|ലഘുചിത്രം|600px|GHSS Kavanur ESTD 1974]]
 
മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച്. എസ്. കാവന‍ൂർ.   
മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച്. എസ്. കാവന‍ൂർ.   
<!--<b><i>
<!--<b><i>
<font color= dark green size=5>-->
<font color= dark green size=5>-->


ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ എളയൂരിലെ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ                തായിരുന്നു പ്രഥമ കെട്ടിടം.  സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 1037 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1774 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്. [[ക‍ൂടുതൽ അറിയാൻ]]
ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ എളയൂരിലെ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ                തായിരുന്നു പ്രഥമ കെട്ടിടം.  സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 1037 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1774 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്. [[ക‍ൂടുതൽ അറിയാൻ]]


== മികവ‍ുകൾ നിറവ‍ുകൾ ==
== മികവ‍ുകൾ നിറവ‍ുകൾ ==

21:00, 15 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ
വിലാസം
ഇളയ‍ൂർ

ജി.എച്ച്.എസ്.എസ്.കാവന‍ൂർ.
,
ഇരിവേറ്റി പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം29 - 08 - 1974
വിവരങ്ങൾ
ഫോൺ0483 2796270
ഇമെയിൽkavanurghsatelayur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48022 (സമേതം)
എച്ച് എസ് എസ് കോഡ്11139
യുഡൈസ് കോഡ്32050100214
വിക്കിഡാറ്റQ64567651
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ508
പെൺകുട്ടികൾ452
ആകെ വിദ്യാർത്ഥികൾ960
ഹയർസെക്കന്ററി
ആൺകുട്ടികൾ294
പെൺകുട്ടികൾ443
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിനീഷ് കുമാർ എം. പി
പ്രധാന അദ്ധ്യാപികബീന വല്ലയിൽ
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ എം. പി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
15-10-202448022
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച്. എസ്. കാവന‍ൂർ.

ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ എളയൂരിലെ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ തായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോ‍ഡിനുളള സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45 കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 1037 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1774 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്. ക‍ൂടുതൽ അറിയാൻ

മികവ‍ുകൾ നിറവ‍ുകൾ

INSPARE AWARD

2020-21 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ആധിത്യൻ. പി, മേഘ‍്ന കൃഷ്‍ണ എന്നിവർക്ക് 10000 രൂപ സ്കോളർഷിപ്പുള്ള ഇൻസ്പയർ അവാർഡ് ലഭിച്ചത് സ്കൂളിന്റെ മികച്ച വിജയങ്ങളുലൊന്നാണ്.

NTSE

കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും National Talent Search Examination Scholarship ന് അർഹത നേടിയ ക‍ുട്ടികൾ നിരവധിയാണ്. ശീതൾ, ജിഹാന എന്നീ കുട്ടികൾ NTSE_2020 സ്കോളർഷിപ്പ് നേടി.

'NMMS'

NMMS പരീക്ഷയിൽ ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. സാന്ദ്ര നളിൻ. ടി. വി,, അഭിനവ്. ടി. വി, , ഇഹ്‍സാന. പി. കെ, വർഷ. കെ. പി, , ശീതൾ. എം, ,അനഘ. പി, ജിഹാന. കെ, അനർഘ. കെ. പി എന്നിവര്ണ് NMMS നേടിയവർ. NMMS_2020 പരീക്ഷയിൽ ജിൻസാന. കെ, ദ‍ൃശ്യ എം, അശ്വിൻരാജ്, ഫാത്തിമ നഹ്‍ല, ഹ‍ൃദ്യ സ‍ുരേഷ് എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS_2021 പരീക്ഷയിൽ ദിയഫാത്തിമ എ. എൻ, അത‍ുൽ . എം, അനാമിക അജയ്, ഫിദാ മെസ്‍ന, മഞ് ‍ജ‍ു ടി, റാനിയ. പി എന്നിവർ സ്കോർഷിപ്പിന് അർഹത നേടി

സ്പെഷ്യൽ കോച്ചിംഗ്

പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി FULL A+ BACH സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.

CWSN

സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.

കലോത്സവം

അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് തവണ ഒാവറോൾ ചാമ്പ്യന്മാരായി . 2017-18 ൽ രണ്ടാം സ്ഥാനം ലഭിച്ചു . 2021-22 ൽ രണ്ടാം സ്ഥാനവും , 2023-24 ൽ ഒന്നാം സ്ഥാനവും നേടി. നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴി‍‍ഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അർജുൻ കേരള നടനം, നാടോടി നൃത്തം എന്നിവയിൽ A grade നേടി. കൺവീനർ പ്രസീത ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു.

ശാസ്ത്രോത്സവം

അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ ഐ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും ഐ ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.

കായിക മേള

അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബി സാറാണ് ടീമിനെ നയിക്കുന്നത്.

മികച്ച നേട്ടങ്ങൾ

👉 2017-18 ലെ സുബ്രതോ കപ്പ് സബ്‌ജില്ലാ ചാമ്പ്യൻ പട്ടം ലഭിച്ചു.

👉 2018- 19 ലെ സംസ്ഥാന സ്കൂൾ നീന്തൽ മത്സരത്തിൽ പങ്കെടുത്തു .

👉 കോവിഡ് കാലത്ത് ഓൺലൈൻ യോഗ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

👉 ചെസ്സ് , ഫുട്ബോൾ , അത്ലറ്റിക്സ് ടാലൻ്റ് ലാബുകൾ സംഘടിപ്പിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ<

ക്ലബ്ബുകൾ

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.

മാനേജ്‌മെന്റ്

കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി അജിത ടീച്ചർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.ഷകീബ് കീലത്ത് എന്നിവരുമാണ്.



മുൻ സാരഥികൾ

ക്രമ

നം

പ്രധാനാധ്യാപകൻ/പ്രധാനാധ്യാപിക കാലഘട്ടം ഫോട്ടോ ക്രമ

നം

പ്രധാനാധ്യാപകൻ/പ്രധാനാധ്യാപിക കാലഘട്ടം ഫോട്ടോ
മ‍ുതൽ വരെ മ‍ുതൽ വരെ
1 കെ. സെയ്ത് അബ്ദുസ്സലാം (HM in charge) 29/08/1974 30/04/1976 17 പി. കെ. ശാന്തക‍ുമാരി 18/06/1997 16/05/1998
2 മേരി ജോർജ്ജ് 25/06/1976 26/05/1978 18 കെ. സി. വാസ‍ുദേവൻ നമ്പ‍ൂതിരി 03/07/1998 31/03/1999
3 ഭാസ്‍കരൻ എഴ‍ുത്തച്ചൻ 12/06/1978 31/03/1979 19 കെ. മമ്മുട്ടി 21/05/1999 08/05/2000
4 രാധാമണി. കെ 30/04/1979 11/10/1984 20 ജയഭാരതി 08/05/2000 08/12/2000
5 എസ്. സരസ്വതിയമ്മ 12/10/1984 03/06/1987 21 മേരിയമ്മ ജയിംസ് 01/01/2001 31/03/2002
6 അബ്ദ‍ൃമാൻ ക‍ുട്ടി. കെ 03/09/1987 31/05/1989 22 മാധവിക്ക‍ുട്ടി. കെ 01/06/2002 31/03/2005
7 കെ. ജെ. സെലസ്‍റ്റിന 01/06/1989 05/04/1990 23 സയ്യിദ് അബ്‍ദ‍ുറഹീം 28/05/2005 31/03/2006
8 ഗിൽഡ ജോർജ്ജ് 04/06/1990 31/12/1991 24 എലീസ്വ. യ‍ു. ജെ 03/06/2006 31/03/2008
9 ഇ. സെെന‍ുൽ ആബിദീൻ 01/01/1992 31/03/1992 25 സ‍ുബെെദ ചെങ്ങരോത്ത് 02/06/2008 18/05/2010
10 നാണ‍ു 01/06/1992 31/03/1993 26 പി. ജെ. ജോൺ 01/06/2010 31/03/2016
11 വി. എൻ. തങ്കമണി 25/04/1993 28/05/1994 27 മായാലക്ഷ്‍മി. കെ. എസ്. 01/07/2016 31/03/2017
12 കെ. ശാരദ 22/06/1994 08/08/1994 28 മ‍ുഹമ്മദ് ബഷീർ 02/06/2017 02/06/2018
13 കെ. മ‍ുഹമ്മദലി 01/09/1994 12/05/1995 29 ഇമ്പിച്ചിമോതി. യ‍ു 02/07/2018 31/05/2019
14 എം. പി. മേരിയമ്മ 07/06/1995 20/05/1996 30 അനിത. സി. എ 01/06/2019 15/07/2020
15 സി. വി. ഗോപാലൻ 01/06/1996 04/06/1997 31 ജ്യോതി. ഇ. എം 18/10/2019 01/06/2020
16 പി. പി. സ‍ുക‍ുമാരൻ 10/07/1996 04/06/1997 32 അജിത. ബി 01/06/2020 31/05/2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ അബ്ദുല്ല -Rtd. പ്രിൻസിപ്പാൾ ജി എച്ച് എസ് എസ് കാവനൂർ
  • പി. പി അബ്ദു റസാഖ് - Rtd. പ്രൊഫസർ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി
  • ബാബ‍ു. എസ്. നായർ , അഡ്വ. കേരള ഹെെക്കോടതി.
  • പി. പി. അലിബാപ്പ‍ു. SITC, ജി എച്ച് എസ് എസ് കാവനൂർ
  • പി. യ‍ൂസ‍ുഫലി. JSITC, ജി എച്ച് എസ് എസ് കാവനൂർ
  • ബോസ് എസ്. നായർ, HSST, ജി എച്ച് എസ് എസ് കാവനൂർ
  • പി.ടി. പ്രദീപ്. HST, ജി എച്ച് എസ് എസ് അരീക്കോട്
  • ആമിന. ഐ. HST, ജി എച്ച് എസ് എസ് കാവനൂർ

അന‍ുബന്ധം


വഴികാട്ടി

  • കോഴിക്കോട്‌ റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌ മാർഗം (40 കിലോമീറ്റർ)
  • താമരശ്ശേരി - കൊയിലാണ്ടി-അരീക്കോട്- മഞ്ചേരി സംസ്ഥാനപാതയിൽ അരീക്കോട് വഴി കാവന‍ൂർ ഇളയൂർ.
  • അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും മഞ്ചേരി റോഡിൽ ഇളയൂരിലേക്ക് 10 കിലോമീറ്റർ\
  • മഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നും അരീക്കോട് റോഡിൽ ഇളയൂരിലേക്ക് 12 കിലോമീറ്റർ

Map