"ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{ഉള്ളടക്കം മലയാളത്തിലാക്കുക}}{{Schoolwiki award applicant}}{{Infobox School
{{Schoolwiki award applicant}}
 
 
മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്കിൽ ചാലിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. ഇടിവണ്ണ എസ്റ്റേറ്റ്. ബ്രിട്ടീഷ് കമ്പനിയായ 'പിയേഴ്‌സ് ലസ്ലി'യുടെ റബ്ബർ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന  ജീവനക്കാരുടെ മക്കൾക്കായി സ്ഥാപിതമായ ഇത് 1955 നവംബർ 1 ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറി.കാടും മലകളും താണ്ടി അറിവിന്റെ മധുരം നുകരുവാൻ പാലക്കയം ,വെറ്റിലക്കൊല്ലി ,വെണ്ണേക്കോട് ,എന്നീ ഊരുകളിൽ നിന്ന് വരുന്ന കുട്ടികൾ അടങ്ങുന്ന ഒരു കുഞ്ഞു വലിയ ലോകം ആണ്  ഞങ്ങളുടെ സ്കൂൾ .
 
{{Infobox School
|സ്ഥലപ്പേര്=എടിവണ്ണ
|സ്ഥലപ്പേര്=എടിവണ്ണ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 62: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്കിൽ ചാലിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. ഇടിവണ്ണ എസ്റ്റേറ്റ്. ബ്രിട്ടീഷ് കമ്പനിയായ 'പിയേഴ്‌സ് ലസ്ലി'യുടെ റബ്ബർ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന  ജീവനക്കാരുടെ മക്കൾക്കായി സ്ഥാപിതമായ ഇത് 1955 നവംബർ 1 ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറി.കാടും മലകളും താണ്ടി അറിവിന്റെ മധുരം നുകരുവാൻ പാലക്കയം ,വെറ്റിലക്കൊല്ലി ,വെണ്ണേക്കോട് ,എന്നീ ഊരുകളിൽ നിന്ന് വരുന്ന കുട്ടികൾ അടങ്ങുന്ന ഒരു കുഞ്ഞു വലിയ ലോകം ആണ്  ഞങ്ങളുടെ സ്കൂൾ .'''


== ചരിത്രം ==
== ചരിത്രം ==
'''മലപ്പുറം ജില്ലയിൽ നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് .ബ്രിട്ടീഷ് സർക്കാരിന്റെ പിയേഴ്‌സ് ലസ്ലി തോട്ടം തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി ആരംഭിച്ച വിദ്യാലയം ആണിത് .സ്കൂൾ കെട്ടിടവും 70 സെൻറ് സ്ഥലവും കമ്പനി അന്നത്തെ മലബാർ ജില്ലയിലെ ബോർഡ് ഓഫ് എഡ്യൂക്കേഷന് സംഭാവനയായി നൽകി .'''
മലപ്പുറം ജില്ലയിൽ നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് .ബ്രിട്ടീഷ് സർക്കാരിന്റെ പിയേഴ്‌സ് ലസ്ലി തോട്ടം തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി ആരംഭിച്ച വിദ്യാലയം ആണിത് .സ്കൂൾ കെട്ടിടവും 70 സെൻറ് സ്ഥലവും കമ്പനി അന്നത്തെ മലബാർ ജില്ലയിലെ ബോർഡ് ഓഫ് എഡ്യൂക്കേഷന് സംഭാവനയായി നൽകി .[[ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]
 
'''കേരള പിറവിയോടെ പൊതു വിദ്യാഭ്യാസ വകുപ്പിന് ഈ സ്ഥാപനം കൈമാറി. 1965 നിലമ്പൂർ എൻ ഇ എസ് ബ്ലോക്കിന്റെ സഹായത്തോടെ ഒരു കിണർ കുഴിപ്പിച്ചുകൊണ്ട് കൊണ്ട് സർക്കാരിൻറെ ആദ്യത്തെ നിർമ്മാണ പ്രവർത്തനം തുടങ്ങി .1974 സ്കൂളിനടുത്തുള്ള 4 ഏക്കർ സ്ഥലം ഒരു സ്വകാര്യ വ്യക്തി വാങ്ങിയിരുന്നു അയാൾ വാങ്ങിയ സ്ഥലത്തോടൊപ്പം സ്കൂൾ കെട്ടിടവും സ്ഥലവും കൂടി ഉണ്ടെന്ന് പറഞ്ഞ് കോടതിയിൽ പോയതോടെ സ്കൂളിൻറെ കഷ്ടകാലം തുടങ്ങി .14 വർഷത്തോളം നീണ്ടുനിന്ന നിയമ കുരുക്കിൽ പെട്ട്സ്കൂളിൻറെ വളർച്ച കാതങ്ങളോളം പിറകോട്ടുപോയി. കേരള ഹൈക്കോടതിയിലെ ഒ പി നമ്പർ 4527/89 പ്രകാരം 13 /9/ 91 പുറപ്പെടുവിച്ച വിധിയുടെയും ഒ പി നമ്പർ 17045/93- D പ്രകാരം 20 /12 /1993 പുറപ്പെടുവിച്ച വിധിയുടെയും അടിസ്ഥാനത്തിൽ കേരള സർക്കാരിനോട് യുക്തമായ തീരുമാനം എടുക്കുന്നതിന് ഹൈക്കോടതി നിർദ്ദേശിക്കുകയുണ്ടായി ,തുടർന്ന് 1994 മാർച്ച് 30ന് ജി.ഒആർ (Rt) 1176/94/G. ഇ ഡി എൻ നമ്പർ ഉത്തരവ് പ്രകാരം പരാതിക്കാരുടെ വാദം തള്ളുകയും സ്കൂൾ സ്ഥലവും സർക്കാരിൻറെ ആണെന്നുള്ള വിശദമായ വിധി പ്രസ്താവിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവുകൾ മറച്ചുപിടിച്ച് ഈ വ്യക്തി മഞ്ചേരി കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്തു. 14 വർഷത്തെ കേസ് വിവരങ്ങളും ഉത്തരവുകളും പകർപ്പും ഗവൺമെൻറ് പ്ലീഡറുടെ കയ്യിൽ നൽകിയെങ്കിലും ഇതൊന്നും വേണ്ട വിധത്തിൽ കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല, അതുകൊണ്ട് പ്രസ്‌തുതവസ്തു സ്വകാര്യ വ്യക്തിയുടെ കയ്യിലായി. നിലവിലുള്ള സ്‌ഥലത്ത് സ്കൂൾ പ്രവർത്തനത്തിന് അനുയോജ്യമായ സ്ഥലം സൗകര്യം കുറവായതിനാൽ PTA പൊതുജനങ്ങളുടെയും ശ്രമഫലമായി നേരത്തെതന്നെ വാങ്ങിയിരുന്ന പുതിയ സ്ഥലത്ത് പണി തു വന്നിരുന്ന കെട്ടിടത്തിലേക്ക് 1997 സ്കൂൾ ഷിഫ്റ്റ് ചെയ്തു ഇവിടെയാണ് ഇന്നത്തെ ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്‌ഥിതി ചെയ്യുന്നത്.'''
 
2'''005 ജൂൺ ഒന്നു മുതൽ 2021 മെയ് 31 വരെയുള്ള കാലഘട്ടത്തിൽ സ്കൂളിൻറെ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി പി ഷേർളി ഇടിവണ്ണ സ്കൂളിൻറെ സുവർണ്ണകാലം എന്ന് തന്നെ ഈ കാലഘട്ടത്തിൽ വിശേഷിപ്പിക്കാം, ശൈശവദശയിൽ ആയിരുന്നു ഈ സ്കൂളിന് അതിന് പരമോന്നത നിലവാരത്തിലെത്തിക്കാൻ ടീച്ചർക്ക് സാധിച്ചു. ജില്ലയും , സംസ്ഥാനവും ,രാജ്യവും, കടന്ന് സ്കൂളിൻറെ ഖ്യാതി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ എത്തിച്ചേർന്നത് ഈ സമയത്താണ് .കുട്ടികളുടെ അവകാശ സംരക്ഷണ വുമായി ബന്ധപ്പെട് സ്വീഡൻ ഗവൺമെൻറ് നടത്തിയ ലുണ്ട് യൂണിവേഴ്സിറ്റിയുടെ (SIDA) യുടെ മാർഗനിർദേശം അതിനനുസരിച്ച്'''
 
'''(സി ആർ സി) ചൈൽഡ് റൈറ്റ് കൺവെൻഷൻ ,പ്രൊജക്റ്റ് സ്കൂളിൽ നടപ്പിലാക്കി വരുന്നുണ്ട് കൂടാതെ സ്വീഡൻ വച്ച് നടന്ന സ്കൂൾ ആൻഡ് ക്ലാസ് റൂം മാനേജ്മെൻറ് ട്രെയിനിങ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും ടീച്ചർക്ക് കഴിഞ്ഞു. ചൈൽഡ് റൈറ്റ് കൺവൻഷനുമായി ബന്ധപ്പെട്ടു കൊളംബിയയിൽ വച്ച് നടന്ന ഇൻറർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കാൻ ഉം സ്കൂളിലെ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും അവരുടെ ആശയങ്ങൾ സ്കൂളിൽ എത്തിക്കാൻ ടീച്ചർക്ക് കഴിഞ്ഞു. ഇതിൻറെ ഭാഗമായി 12 രാജ്യങ്ങളിൽ നിന്നുള്ള40 വിദ്യാഭ്യാസ വിചക്ഷണന്മാർ സ്കൂൾ സന്ദർശിച്ചു .സ്കൂളിന് ലഭിച്ച അംഗീകാരം മാത്രമല്ല കുട്ടികൾക്ക് ലഭിച്ച വലിയ ഒരു അനുഭവം കൂടിയായിരുന്നു .SSA യുടെ ഇന്റെര്ണല് സപ്പോർട്ട് മിഷൻ (ISM) … ഈ വിദ്യാലയം സന്ദർശിക്കുകയും എല്ലാ പഠനമേഖലകളിലും മികച്ച വിദ്യാലയമായി അവരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .ഗണിതപഠനത്തിൽ കുട്ടികളുടെ ബുദ്ധിമുട്ടും വിരസതയും ഒഴിവാക്കാനായി നാടൻകളികളും ഗണിതത്തെ ബന്ധിപ്പിച്ചു ടീച്ചർ നടത്തിയ പ്രവർത്തനങ്ങളാണ് ഗണിതലാബ് എന്ന ആശയത്തിന് തുടക്കം കുറിച്ചത്.'''
 
'''2017- 18 വർഷത്തിൽ വർഷത്തിൽ നടന്ന SSA യുടെ ഗണിതവിജയം പദ്ധതിയുടെ ആലോചന യോഗത്തിൽ വച്ച് സ്കൂളിൽ നടപ്പിലാക്കിയ ഗണിതലാബ് ഹാർഡ് കോപ്പി SSA കൈമാറി .കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഗണിതലാബ് സജ്ജീകരിക്കുന്നത് ഈ മാതൃക ഉൾക്കൊണ്ടാണ് .കൂടാതെ ഗണിതലാബ് വ്യാപിപ്പിക്കുന്നതിന് ഭാഗമായി വിവിധ ജില്ലകളിൽ റിസോഴ്സ്‌ പേഴ്സൺ ആയി സേവനമനുഷ്ഠിച്ചു .'''
 
'''സ്വീഡനിലെ മാൽ മോ യൂ ണിവേഴ്സിറ്റിയിൽ നിന്നും സർക്കാർ ചെലവിൽ രണ്ട് അധ്യാപക വിദ്യാർഥികൾ ഗണിതലാബ് നെപ്പറ്റി പഠിക്കുന്നതിനായി ഏകദേശം രണ്ടു മാസം ഈ വിദ്യാലയത്തിൽ പഠനം നടത്തി .SSA യുടെ ഗണിതലാബ് ഇന്റെര്ണല് സപ്പോർട്ട് മിഷൻ (ഐ എസ് എം) വിദ്യാലയ സന്ദർശിക്കുകയും എല്ലാ പഠന മേഖലയിൽ മികച്ച വിദ്യാലയമായി അവരുടെ അവരുടെ റിപ്പോർട്ട് രേഖപ്പെടുത്തുകയും ചെയ്തത് .കൂടാതെ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർ, പ്രധാന അധ്യാപകർ, വിവിധ പഞ്ചായത്ത് പ്രതിനിധികൾ ,ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ ,ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള TTC,BED,വിദ്യാർഥികൾ എന്നിവരൊക്കെ തന്നെ ഈ വിദ്യാലയത്തിൽ സന്ദർശിച്ചിട്ടുണ്ട് .ഇക്കാലയളവിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ,കൂടാതെ കർണാടക ആന്ധ്ര ഡയറ്റ് പ്രിൻസിപ്പൽമാർ രണ്ടുതവണ ഗണിതലാബ് പഠിക്കുന്നതിനായി സ്കൂൾ സന്ദർശിച്ചിട്ടുണ്ട്'''.
 
'''വിദ്യാഭ്യാസ വകുപ്പും ,വിക്‌ടേഴ്‌സ് ചാനലും, ദൂരദർശൻ, ചേർന്ന് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോ പങ്കെടുക്കാൻ സമ്മാനം നേടാൻ കഴിഞ്ഞു . കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചവളർച്ചയ്ക്ക് ആയുസ്സ് ഗ്രാമ പ്രോജക്ടുമായി ചേർന്ന് യോഗ ,ബ്രെയിൻ ജിം ;എന്നിവ നടപ്പിലാക്കി ബന്ധപ്പെട്ട എന്ന പ്രവർത്തനം ക്രമീകരിച്ചുകുട്ടികളുടെ യുടെ ശാസ്ത്ര പഠനം പ്രോജക്ട് അടിസ്ഥാനത്തിൽ ആക്കി സ്കൂൾ ശാസ്ത്രമേളകൾ സബ്ജില്ലാ  പ്രൗഡിയോടെ നടത്താൻ കഴിഞ്ഞു.സബ്ജില്ല ഓവറോൾ കിരീടങ്ങൾ നിലനിർത്തി വരുന്ന ഒരു വിദ്യാലയമായി എടവണ്ണ എസ്റ്റേറ്റ് മാറി . ഒരു എൽപി സ്കൂളിൻറെ നിലവാരത്തിൽ നിന്നും ഉയർന്ന നിലവാരത്തിലുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ഈ കാലഘട്ടത്തിൽ സാധിച്ചു ,ഇതിനു മുന്നോടിയായി ശക്തമായ ഒരു PTA സംവിധാനമൊരുക്കാൻ സമൂഹത്തെ സ്കൂളുമായി ബന്ധിപ്പിക്കാനും ടീച്ചർ ശ്രദ്ധിച്ചിരുന്നു .ഗോത്ര വർഗ്ഗത്തിൽപ്പെട്ട കുട്ടികൾക്കും വിദ്യാഭ്യാസം നൽകി . പ്രവർത്തന മികവുള്ള അധ്യാപകരെയും ഏറ്റെടുത്ത് പുതിയ നേട്ടങ്ങൾ കൊയ്യാനായി പ്രഥമ അധ്യാപികയായി 2021 ഒക്ടോബർ 27 ശ്രീമതി വിലാസിനി എൻ ചുമതലയേറ്റു. തൻറെ കർത്തവ്യത്തെ ആദ്യപടിയായി ഉൾവനത്തിൽ സന്ദർശിക്കുകയും, 69കുട്ടികൾക്കു  ലാപ്‌ടോപ്‌ വിതരണം ചെയ്യുകയും ചെയ്തു .സ്കൂളിൻറെ പേരും പ്രശസ്തിയും എന്നും നിലനിർത്താനായി  കൂടുതൽ കരുത്തോടെ മുന്നോട്ട്''' .


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ എന്ന് ഹരിത മനോഹരമായ ഗ്രാമത്തിലാണ് മൂന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.വാഹനവും വൈദ്യുതിയും കടന്നുചെല്ലാത്ത കിലോമീറ്ററുകൾ ദൂരെയുള്ള വനമേഖലയിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാർക്കും മൂലേപ്പാടം അകമ്പാടം ആറംകോഡ് ആനപ്പാറ പാറക്കാട് ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും  അറിവിൻറെ നിറകുടം നീട്ടി നിൽക്കുകയാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ്. ഏകാധ്യാപക  വിദ്യാലയമായി തുടക്കംകുറിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളും നിറഞ്ഞ സരസ്വതീക്ഷേത്രം ആയി നിലകൊള്ളുന്നു.
ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ എന്ന് ഹരിത മനോഹരമായ ഗ്രാമത്തിലാണ് മൂന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.വാഹനവും വൈദ്യുതിയും കടന്നുചെല്ലാത്ത കിലോമീറ്ററുകൾ ദൂരെയുള്ള വനമേഖലയിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാർക്കും മൂലേപ്പാടം അകമ്പാടം ആറംകോഡ് ആനപ്പാറ പാറക്കാട് ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും  അറിവിൻറെ നിറകുടം നീട്ടി നിൽക്കുകയാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ്. ഏകാധ്യാപക  വിദ്യാലയമായി തുടക്കംകുറിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളും നിറഞ്ഞ സരസ്വതീക്ഷേത്രം ആയി നിലകൊള്ളുന്നു.


             ഭൗതിക വികസനരംഗത്ത് വർഷങ്ങൾ പിന്നിടുമ്പോൾ ഈ വിദ്യാലയം ഏറെ മുൻപന്തിയിൽ എത്തിയിരിക്കുന്നു 6 ക്ലാസ് റൂം വലിയ ഓഫീസ് റൂം വിശാലമായ ഗണിതലാബ് ഉൾക്കൊള്ളുന്നതും ആവശ്യമായ ബാത്റൂം സ്റ്റോക്കും എന്നിവയടങ്ങിയ ഇരുനില ബിൽഡിങ് ആണ് പ്രധാന കെട്ടിടം കൂടാതെ ഡിപി ഇ പി . വകയിൽ ലഭിച്ച രണ്ട് ക്ലാസ് റൂമുകളും SSA നിന്ന് കിട്ടിയ ഒരു ക്ലാസ് റൂം ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡൈനിങ് ഹാൾ എന്നിവയും ഇതിൻറെ ഭാഗമാണ്.2015 എംഎൽഎ ഫണ്ടിൽ നിന്നും ലഭിച്ച മറ്റൊരു ക്ലാസ് റൂം കൂടി കിട്ടിയിട്ടുണ്ട്.പ്രീപ്രൈമറി ക്കായി 3 ക്ലാസുകൾ അടങ്ങിയ മറ്റൊരു ബിൽഡിങ് കൂടി 2016 -17 കാലഘട്ടത്തിൽ  ലഭിച്ചിട്ടുണ്ട് . മൊത്തത്തിൽ 13 ക്ലാസ് മുറികളുണ്ട് . കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി നല്ലൊരു സ്റ്റേജും,  രണ്ടുഭാഗവുംഗ്രിൽ ഉറപ്പിച്ച് ഡോർ വെച്ച സ്റ്റേജ് പ്രധാന കെട്ടിടത്തിന്റെ മുൻവശത്ത് തന്നെ സ്ഥിതി ചെയ്യുന്നു.
[[ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]              
 
       മുറ്റം മുഴുവൻ കട്ട പതിച്ച ഭംഗി ആക്കിയതാണ് . ക്ലാസ് റൂമുകൾ എല്ലാം ടൈൽ ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് ആരോഗ്യപ്രദമായ ' കളികൾ ഏർപ്പെടാൻ ആയി വിശാലമായ രണ്ട് പാർക്കുകൾ ഒരുക്കിയിട്ടുണ്ട് മുറ്റത്ത് കൈകഴുകാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് കൂടാതെ മനോഹരമായ പൂന്തോട്ടവും വിശാലമായ കൃഷിസ്ഥലവും ഭംഗിയുള്ള ഔഷധസസ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്.
 
          ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള സ്റ്റോറും ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവയെല്ലാം നല്ല  ആസൂത്രണ ത്തോടുകൂടി തയ്യാറാക്കിയതാണ് . രണ്ടു കിണറുകൾ സ്കൂളിനുണ്ട്, കൂടാതെ ജലനിധിയുടെ മഴവെള്ള ജലസംഭരണി ഉപയോഗിക്കുന്നു. മാലിന്യ സംസ്കരണ പ്ലാന്റ് പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിരിക്കുന്നു . കുട്ടികൾക്ക് ആനുപാതികമായ മൂത്രപ്പുരയും ബാത്റൂം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
 
       ഏറെ എടുത്ത് പറയേണ്ട ഒന്നാണ് വിശാലമായ കളിസ്ഥലം കുട്ടികൾക്ക് ഓടി കളിച്ചു രസിച്ചു പഠിക്കാൻ കളിസ്ഥലം ഏറെ പ്രയോജനപ്പെടുന്നു കൂടാതെ വിശാലമായ ഈ സ്കൂൾ കോമ്പൗണ്ടിൽ ചുറ്റും നല്ല രീതിയിൽ ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട് ഗേറ്റും പ്രവേശനകവാടവും ഏറെ മനോഹരമാണ്.
 
   കുട്ടികൾക്ക് ഏറെ ഏറെ വിഷമമുള്ള വിഷയമാണ് ഗണിതം ഈ വിഷയത്തിൽ കളിയിലൂടെ ഗണിതാശയങ്ങൾ രസകരമായി കുട്ടികളിൽ എത്തിക്കാൻ ഗണിത ലാബും സ്കൂളിൻറെ ഓരോ മുക്കും മൂലയും ഇതിനായി മാറ്റിവച്ചിരിക്കുന്നു എന്ന കാര്യം ഇവിടെ വളരെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു.
 
'''. സുസജ്ജമായ ക്ലാസ് റൂം'''
 
'''. ഗണിതലാബ്'''
 
'''. സെൻസറി പാത്'''
 
'''. അസംബ്ലി ഹാൾ'''
 
'''. സ്റ്റേജ്'''
 
'''. മതിയായ ടോയ്‌ലറ്റ് സൗകര്യം'''
 
'''. കളിസ്ഥലം'''
 
'''. കുട്ടികളുടെ പാർക്ക്'''
 
'''. പച്ചക്കറി, ഔഷധത്തോട്ടം'''
 
'''. സ്കൂൾ ബസ്'''
 
'''. ഗോത്രസാരഥി - വാഹന സൗകര്യം.'''


'''. കുടിവെള്ള സൗകര്യം'''
==പാഠ്യേതര പ്രവർത്തനങ്ങൾ ==
 
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
'''. മഴ വെള്ള സംഭരണി(25,000 LTR)'''
*വിദ്യാരംഗം കലാ സാഹിത്യ വേദി  :സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദികൾ, രചനമത്സരങ്ങൾ നടത്തുന്നു.
 
*ഗണിതക്ലബ് :    ഗണിത മാഗസിൻ നിർമ്മാണം, ഗണിത കളികൾ, ഗണിത പസിലുകൾ  ക്ലാസുകളിൽ ചെയ്യുന്നു.                                                        ഗണിതസംഖ്യാഗാനങ്ങൾ അവതരണം. ക്ലാസ് മുറികളിൽ ഗണിത പഠന സാമഗ്രികൾ ലഭ്യമാക്കിയിട്ടുള്ള തിനുപുറമേ                            കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള   അവസരമൊരുക്കി കൊണ്ട് ഗണിതലാബ് സജ്ജമാക്കിയിട്ടുണ്ട്
'''. ജൈവ മാലിന്യങ്ങൾക്കുള്ള എയറോബിക് കമ്പോസ്റ്റ'''
*ഇംഗ്ലീഷ് ക്ലബ് :ഇംഗ്ലീഷ് അസംബ്ലി, ബാലസഭ, ഇംഗ്ലീഷ് മാഗസിനുകൾ, ചുമർ പത്രികകൾ എന്നിവയുടെ നിർമ്മാണം. ഓരോ ക്‌ളാസിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ഇംഗ്ലീഷ് ലൈബ്രറി ബുക്കുകൾ, വായന കാർഡുകൾ എന്നിവ വിതരണം ചെയ്യുന്നു.കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന.
 
*സയൻസ് ക്ലബ്: ഓരോ മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് സംഘടിപ്പിക്കൽ.എല്ലാ കുട്ടികൾക്കും ലഘുപരീക്ഷണങ്ങൾ ചെയ്യാനവസരം, സ്കൂൾതലത്തിൽ  ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു,ക്വിസ് മത്സരങ്ങൾ നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി  തെരുവുനാടകങ്ങൾ സംഘടിപ്പിക്കുന്നു. പൂന്തോട്ടം, ഔഷധസസ്യഉദ്യാനം,ശലഭോദ്യാനം, അടുക്കളത്തോട്ടം  തുടങ്ങിയവയുടെ നിർമ്മാണപ്രവർത്തനങ്ങൾ,അതാതു ക്ലാസ്സുകൾക്കനുയോജ്യമായ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു.
== <big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> ==
*ഹെൽത്ത് ക്ലബ്ബ് : ഓരോ കുട്ടിക്കും ഹെൽത്ത് കാർഡ്,ഡോക്ടർമാരുടെ സന്ദർശനവും, പരിശോധനകളും,  ആരോഗ്യബോധവൽക്കരണ ക്ലാസുകൾ, മഴക്കാലരോഗങ്ങൾ ക്കെതിരെ ആരോഗ്യ പ്രവർത്തകരുടെ ബോധവൽക്കരണം, ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി ചേർന്ന്  ബോധവൽക്കരണം, മാലിന്യ സംസ്കരണം, ആയുഷ് ഗ്രാമം പദ്ധതിയുമായി ചേർന്ന് യോഗ, ബ്രയിൻ ജിം പരിശീലനങ്ങൾ.
'''കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്നു.'''
*അറബിക് ക്ലബ്: ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ അറബി പഠിക്കുന്ന എല്ലാ കുട്ടികളും അറബി ക്ലബ്ബിൽ അംഗങ്ങളാ ണ്.അലിഫ് ക്ലബ് എന്ന പേരിലാണ് ക്ലബ് അറിയപ്പെടുന്നത്. കുട്ടികൾ അറബി ഭാഷ പഠിക്കാനും ഭാഷയിൽ മികവ് പുലർത്താനും അറബി ക്ലബ്ബിന്റെ കീഴിൽ ദിനാചരണ ദിവസങ്ങളിൽ ക്വിസ് മത്സരം നടത്തുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമായി പദ നിർമാണം മത്സരം നടത്തുന്നു. മറ്റ് ക്ലാസുകാർക്ക് വായന മത്സരം, സംഘടിപ്പിക്കുന്നു. കൂടാതെ അലിഫ് ക്ലബ്ബിന്റെ കീഴിൽ അലിഫ് ടാ ലന്റ് ടെസ്റ്റ്‌ നടത്തുന്നു.  ഡിസംബർ 18ലോക അറബി ഭാഷ ദിനമായി ആചരിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുന്നു.
*'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി  :സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദികൾ, രചനമത്സരങ്ങൾ നടത്തുന്നു.</big>'''
* '''<big>ഗണിതക്ലബ് :    ഗണിത മാഗസിൻ നിർമ്മാണം, ഗണിത കളികൾ, ഗണിത പസിലുകൾ  ക്ലാസുകളിൽ ചെയ്യുന്നു.                                                        ഗണിതസംഖ്യാഗാനങ്ങൾ അവതരണം. ക്ലാസ് മുറികളിൽ ഗണിത പഠന സാമഗ്രികൾ ലഭ്യമാക്കിയിട്ടുള്ള തിനുപുറമേ                            കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള   അവസരമൊരുക്കി കൊണ്ട് ഗണിതലാബ് സജ്ജമാക്കിയിട്ടുണ്ട്</big>'''
* '''<big>ഇംഗ്ലീഷ് ക്ലബ് :</big> ഇംഗ്ലീഷ് അസംബ്ലി, ബാലസഭ, ഇംഗ്ലീഷ് മാഗസിനുകൾ, ചുമർ പത്രികകൾ എന്നിവയുടെ നിർമ്മാണം. ഓരോ ക്‌ളാസിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ഇംഗ്ലീഷ് ലൈബ്രറി ബുക്കുകൾ, വായന കാർഡുകൾ എന്നിവ വിതരണം ചെയ്യുന്നു.കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന.'''
*'''<big>സയൻസ് ക്ലബ്: ഓരോ മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് സംഘടിപ്പിക്കൽ.എല്ലാ കുട്ടികൾക്കും ലഘുപരീക്ഷണങ്ങൾ ചെയ്യാനവസരം, സ്കൂൾതലത്തിൽ  ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു,ക്വിസ് മത്സരങ്ങൾ നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി  തെരുവുനാടകങ്ങൾ സംഘടിപ്പിക്കുന്നു. പൂന്തോട്ടം, ഔഷധസസ്യഉദ്യാനം,ശലഭോദ്യാനം, അടുക്കളത്തോട്ടം  തുടങ്ങിയവയുടെ നിർമ്മാണപ്രവർത്തനങ്ങൾ,അതാതു ക്ലാസ്സുകൾക്കനുയോജ്യമായ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു.</big>'''
* '''ഹെൽത്ത് ക്ലബ്ബ് : ഓരോ കുട്ടിക്കും ഹെൽത്ത് കാർഡ്,ഡോക്ടർമാരുടെ സന്ദർശനവും, പരിശോധനകളും,  ആരോഗ്യബോധവൽക്കരണ ക്ലാസുകൾ, മഴക്കാലരോഗങ്ങൾ ക്കെതിരെ ആരോഗ്യ പ്രവർത്തകരുടെ ബോധവൽക്കരണം, ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി ചേർന്ന്  ബോധവൽക്കരണം, മാലിന്യ സംസ്കരണം, ആയുഷ് ഗ്രാമം പദ്ധതിയുമായി ചേർന്ന് യോഗ, ബ്രയിൻ ജിം പരിശീലനങ്ങൾ.'''
*'''അറബിക് ക്ലബ്:''' '''ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ അറബി പഠിക്കുന്ന എല്ലാ കുട്ടികളും അറബി ക്ലബ്ബിൽ അംഗങ്ങളാ ണ്.അലിഫ് ക്ലബ് എന്ന പേരിലാണ് ക്ലബ് അറിയപ്പെടുന്നത്. കുട്ടികൾ അറബി ഭാഷ പഠിക്കാനും ഭാഷയിൽ മികവ് പുലർത്താനും അറബി ക്ലബ്ബിന്റെ കീഴിൽ ദിനാചരണ ദിവസങ്ങളിൽ ക്വിസ് മത്സരം നടത്തുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമായി പദ നിർമാണം മത്സരം നടത്തുന്നു. മറ്റ് ക്ലാസുകാർക്ക് വായന മത്സരം, സംഘടിപ്പിക്കുന്നു. കൂടാതെ അലിഫ് ക്ലബ്ബിന്റെ കീഴിൽ അലിഫ് ടാ ലന്റ് ടെസ്റ്റ്‌ നടത്തുന്നു.''' '''ഡിസംബർ 18ലോക അറബി ഭാഷ ദിനമായി ആചരിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുന്നു.'''


== '''<big>മാനേജ്‌മെന്റ്</big>''' ==
== '''<big>മാനേജ്‌മെന്റ്</big>''' ==
വരി 259: വരി 215:
വിദ്യാഭ്യാസ വകുപ്പ് മേധാവികൾ,DIET  SSA, ITDP, Excise, ICDS, Police,  Health, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്   മെമ്പർമാർ, സന്നദ്ധ പ്രവർത്തകർ,   വിദ്യാർത്ഥികൾ തുടങ്ങിയവർ   പങ്കെടുത്ത ദ്വിദിന വിഷൻ വർക്ക്   ഷോപ്പ്.   
വിദ്യാഭ്യാസ വകുപ്പ് മേധാവികൾ,DIET  SSA, ITDP, Excise, ICDS, Police,  Health, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്   മെമ്പർമാർ, സന്നദ്ധ പ്രവർത്തകർ,   വിദ്യാർത്ഥികൾ തുടങ്ങിയവർ   പങ്കെടുത്ത ദ്വിദിന വിഷൻ വർക്ക്   ഷോപ്പ്.   


===== 2017 മുതൽ 2022 വരെ വീണ്ടും പദ്ധതി നവീകരണം. =====
2017 മുതൽ 2022 വരെ വീണ്ടും പദ്ധതി നവീകരണം.
 
ഉൾക്കാട്ടിലെ കോളനികളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കാൻ വാഹനങ്ങൾ.
ഉൾക്കാട്ടിലെ കോളനികളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കാൻ വാഹനങ്ങൾ.


വരി 318: വരി 275:
<br>
<br>
----
----
{{#multimaps:11.31633,76.203761}}
{{Slippymap|lat=11.31633|lon=76.203761|zoom=16|width=800|height=400|marker=yes}}

22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്കിൽ ചാലിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. ഇടിവണ്ണ എസ്റ്റേറ്റ്. ബ്രിട്ടീഷ് കമ്പനിയായ 'പിയേഴ്‌സ് ലസ്ലി'യുടെ റബ്ബർ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കൾക്കായി സ്ഥാപിതമായ ഇത് 1955 നവംബർ 1 ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറി.കാടും മലകളും താണ്ടി അറിവിന്റെ മധുരം നുകരുവാൻ പാലക്കയം ,വെറ്റിലക്കൊല്ലി ,വെണ്ണേക്കോട് ,എന്നീ ഊരുകളിൽ നിന്ന് വരുന്ന കുട്ടികൾ അടങ്ങുന്ന ഒരു കുഞ്ഞു വലിയ ലോകം ആണ്  ഞങ്ങളുടെ സ്കൂൾ .

ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്
വിലാസം
എടിവണ്ണ

ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്
,
എടിവണ്ണ പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 11 - 1955
വിവരങ്ങൾ
ഫോൺ0431 206120
ഇമെയിൽedivannaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48410 (സമേതം)
യുഡൈസ് കോഡ്32050402503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചാലിയാർ,
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ149
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിലാസിനി. എൻ
പി.ടി.എ. പ്രസിഡണ്ട്ബിനോയ് ചെറിയാൻ
എം.പി.ടി.എ. പ്രസിഡണ്ട്ബേബി രഹന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയിൽ നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് .ബ്രിട്ടീഷ് സർക്കാരിന്റെ പിയേഴ്‌സ് ലസ്ലി തോട്ടം തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി ആരംഭിച്ച വിദ്യാലയം ആണിത് .സ്കൂൾ കെട്ടിടവും 70 സെൻറ് സ്ഥലവും കമ്പനി അന്നത്തെ മലബാർ ജില്ലയിലെ ബോർഡ് ഓഫ് എഡ്യൂക്കേഷന് സംഭാവനയായി നൽകി .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ എന്ന് ഹരിത മനോഹരമായ ഗ്രാമത്തിലാണ് മൂന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.വാഹനവും വൈദ്യുതിയും കടന്നുചെല്ലാത്ത കിലോമീറ്ററുകൾ ദൂരെയുള്ള വനമേഖലയിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാർക്കും മൂലേപ്പാടം അകമ്പാടം ആറംകോഡ് ആനപ്പാറ പാറക്കാട് ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും  അറിവിൻറെ നിറകുടം നീട്ടി നിൽക്കുകയാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ്. ഏകാധ്യാപക  വിദ്യാലയമായി തുടക്കംകുറിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളും നിറഞ്ഞ സരസ്വതീക്ഷേത്രം ആയി നിലകൊള്ളുന്നു.

കൂടുതൽ വായിക്കുക           

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി :സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദികൾ, രചനമത്സരങ്ങൾ നടത്തുന്നു.
  • ഗണിതക്ലബ് : ഗണിത മാഗസിൻ നിർമ്മാണം, ഗണിത കളികൾ, ഗണിത പസിലുകൾ  ക്ലാസുകളിൽ ചെയ്യുന്നു. ഗണിതസംഖ്യാഗാനങ്ങൾ അവതരണം. ക്ലാസ് മുറികളിൽ ഗണിത പഠന സാമഗ്രികൾ ലഭ്യമാക്കിയിട്ടുള്ള തിനുപുറമേ കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള   അവസരമൊരുക്കി കൊണ്ട് ഗണിതലാബ് സജ്ജമാക്കിയിട്ടുണ്ട്
  • ഇംഗ്ലീഷ് ക്ലബ് :ഇംഗ്ലീഷ് അസംബ്ലി, ബാലസഭ, ഇംഗ്ലീഷ് മാഗസിനുകൾ, ചുമർ പത്രികകൾ എന്നിവയുടെ നിർമ്മാണം. ഓരോ ക്‌ളാസിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ഇംഗ്ലീഷ് ലൈബ്രറി ബുക്കുകൾ, വായന കാർഡുകൾ എന്നിവ വിതരണം ചെയ്യുന്നു.കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന.
  • സയൻസ് ക്ലബ്: ഓരോ മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് സംഘടിപ്പിക്കൽ.എല്ലാ കുട്ടികൾക്കും ലഘുപരീക്ഷണങ്ങൾ ചെയ്യാനവസരം, സ്കൂൾതലത്തിൽ  ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു,ക്വിസ് മത്സരങ്ങൾ നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി  തെരുവുനാടകങ്ങൾ സംഘടിപ്പിക്കുന്നു. പൂന്തോട്ടം, ഔഷധസസ്യഉദ്യാനം,ശലഭോദ്യാനം, അടുക്കളത്തോട്ടം  തുടങ്ങിയവയുടെ നിർമ്മാണപ്രവർത്തനങ്ങൾ,അതാതു ക്ലാസ്സുകൾക്കനുയോജ്യമായ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു.
  • ഹെൽത്ത് ക്ലബ്ബ് : ഓരോ കുട്ടിക്കും ഹെൽത്ത് കാർഡ്,ഡോക്ടർമാരുടെ സന്ദർശനവും, പരിശോധനകളും,  ആരോഗ്യബോധവൽക്കരണ ക്ലാസുകൾ, മഴക്കാലരോഗങ്ങൾ ക്കെതിരെ ആരോഗ്യ പ്രവർത്തകരുടെ ബോധവൽക്കരണം, ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി ചേർന്ന്  ബോധവൽക്കരണം, മാലിന്യ സംസ്കരണം, ആയുഷ് ഗ്രാമം പദ്ധതിയുമായി ചേർന്ന് യോഗ, ബ്രയിൻ ജിം പരിശീലനങ്ങൾ.
  • അറബിക് ക്ലബ്: ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ അറബി പഠിക്കുന്ന എല്ലാ കുട്ടികളും അറബി ക്ലബ്ബിൽ അംഗങ്ങളാ ണ്.അലിഫ് ക്ലബ് എന്ന പേരിലാണ് ക്ലബ് അറിയപ്പെടുന്നത്. കുട്ടികൾ അറബി ഭാഷ പഠിക്കാനും ഭാഷയിൽ മികവ് പുലർത്താനും അറബി ക്ലബ്ബിന്റെ കീഴിൽ ദിനാചരണ ദിവസങ്ങളിൽ ക്വിസ് മത്സരം നടത്തുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമായി പദ നിർമാണം മത്സരം നടത്തുന്നു. മറ്റ് ക്ലാസുകാർക്ക് വായന മത്സരം, സംഘടിപ്പിക്കുന്നു. കൂടാതെ അലിഫ് ക്ലബ്ബിന്റെ കീഴിൽ അലിഫ് ടാ ലന്റ് ടെസ്റ്റ്‌ നടത്തുന്നു. ഡിസംബർ 18ലോക അറബി ഭാഷ ദിനമായി ആചരിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുന്നു.

മാനേജ്‌മെന്റ്

വിദ്യാലയത്തെ മുന്നോട്ട്  നയിക്കുന്നതിന് മികച്ച കൂട്ടായ്‌മ ആവശ്യമാണ് . അധ്യാപകരും പി ടി എ യും  ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു . പി ടി എ ,എം ടി എ , SMC തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക്  സഹായകമാകുന്നു.

അധ്യാപകരും ജീവനക്കാരും

വിലാസിനി  എൻ ഹെഡ്മിസ്ട്രസ്സ്
ഷൈല ജോൺ പി ഡി  ടീച്ചർ
ബിന്ദു  പി പി ഡി  ടീച്ചർ
രജനി പി വി എൽ പി എസ്  എ
ദേവി പി - എൽ പി എസ്  എ
സിന്ധു പി - എൽ പി എസ്  എ
ചൈതന്യ ടി എൽ പി എസ്  എ
വിദ്യ കെ - എൽ പി എസ്  എ
സുനിത എൻ കെ എൽ പി എസ്  എ
രമ്യ  എൻ - എൽ പി എസ്  എ
സൈനബ കെ ജി എൽ ടി എഫ് ടി  അറബിക്
വിലാസിനി പി പി ടി സി എം

2021 -2022  അധ്യയന വർഷം സമ്പൂർണയിലെ കണക്കനുസരിച്ചു .  1 മുതൽ 4 വരെ ക്ലാസ്സുകളിൽ 133 ആൺകുട്ടികൾ 149 പെൺക്കുട്ടികൾ പഠിക്കുന്നു.പ്രീ പ്രൈമറി  ക്ലാസ്സിൽ 

38 ആൺകുട്ടികൾ 41 പെൺക്കുട്ടികൾ പഠിക്കുന്നു .

CLASS BOYS GIRLS TOTAL
STD 1 31 29 60
STD 2 33 48 81
STD 3 28 37 65
STD 4 41 35 76
PP 38 41 79

വിദ്യാലയ പി ടി എ ഭാരവാഹികൾ

2021 -2022 അധ്യയന വർഷത്തെ ജനറൽ PTAയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്നു .പുതിയ അധ്യയന വർഷത്തേക്കുള്ള PTAഭാരവാഹികളെയും തിരഞ്ഞെടുത്തു .പേരുകൾ ചുവടെ ചേർക്കുന്നു

ബിനോയ് ചെറിയാൻ PTA പ്രസിഡന്റ്
അബ്‌ദുൾ ഗഫൂർ SMC
രഹ്ന MTA
ലിന്റു എസ്‌ ടി /എസ് സി  പ്രതിനിധി
ഹാദിയമോൾ ഐഇഡിസി  പ്രതിനിധി

വിദ്യാലയ വികസന പദ്ധതി

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചാലിയാർ ഗ്രാമ പഞ്ചായത്തിലെ 12 ഓളം പ്രാക്തന ഗോത്രവർഗ്ഗ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ് ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്.

        ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ വിദ്യാലയം 1955 നവംബർ 1 ന് സർക്കാരിന് കൈമാറി.1997 വരെ ഒറ്റ ഹാൾ മുറിയിൽ 300 ഓളം കുട്ടികൾ പഠനം നടത്തി.

നടപ്പിലാക്കിയ  പദ്ധതികൾ

1997 ജൂൺ 1 ന് അഞ്ചു മുറികളുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റം.

2000 ൽ DPEP 2 ക്ലാസ്മുറികൾ.

2004 SSA യുടെ 1 ക്ലാസ് റൂം.

2005 ൽ ഗണിത പഠനം മധുരമാക്കാൻ ഗണിത ലാബ്.

2011 ൽ HM റൂം.

2011 ൽ 5 വർഷത്തെ വിശദമായ വാർഷിക പദ്ധതി തയ്യാറാക്കി.

കുട്ടികൾക്കായി MLA വക പാർക്ക്.

പഞ്ചായത്ത് വക പാർക്ക്.

സ്റ്റേജ്,ഓഡിറ്റോറിയം.

MP മുഖേന ഹാൾ.

2018- 19 MLA യുടെ 3 ക്ലാസ് മുറികൾ.

നിലവിലെ പദ്ധതികൾ

വിദ്യാഭ്യാസ വകുപ്പ് മേധാവികൾ,DIET SSA, ITDP, Excise, ICDS, Police, Health, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്  മെമ്പർമാർ, സന്നദ്ധ പ്രവർത്തകർ,   വിദ്യാർത്ഥികൾ തുടങ്ങിയവർ   പങ്കെടുത്ത ദ്വിദിന വിഷൻ വർക്ക്  ഷോപ്പ്.   

2017 മുതൽ 2022 വരെ വീണ്ടും പദ്ധതി നവീകരണം.

ഉൾക്കാട്ടിലെ കോളനികളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കാൻ വാഹനങ്ങൾ.

കുട്ടികൾക്ക് യഥേഷ്ടം കൈകാര്യം ചെയ്യുന്നതിനുള്ള പഠനോപകരണങ്ങൾ ലഭ്യമാക്കി.

അധ്യാപകർക്ക് പഠനോപകരണ ശില്പ ശാല.

ICT ഉപയോഗപ്പെടുത്തിയും പ്രാദേശിക വിദഗ്ധരുമായി മുഖാമുഖം.

സ്കൂൾ ശാസ്ത്രമേള ഏറെ മികവാർന്ന രീതിയിൽ.

ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം.Eye, Hand, Leg, Brain കോ ഓർഡിനേഷനു വേണ്ടി Sensory Path.

ആയുഷ് ഗ്രാമം പദ്ധതി.( യോഗ, ബ്രെയിൻ ജിം )

കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി തോട്ടം, ഔഷധ തോട്ടം, ശലഭോദ്യാനം, പൂന്തോട്ടം.

തൈക്കോൻഡോ പരിശീലനം.

ഡാൻസ്, പാട്ട് പരിശീലനം

ക്ലാസ് മുറികളും പഠനവും ഡിജിറ്റൽ നിലവാരത്തിലേക്കുയർന്നു.

LSS ക്ലാസുകൾ

മികവുകൾ_  അംഗീകാരങ്ങൾ

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വരുന്ന ചാലിയാർ ഗ്രാമ പഞ്ചായത്തിലെ 12ഓളം പ്രാക്തനഗോത്ര വർഗ്ഗ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ് ജി എൽ പി എസ് എടിവണ്ണ എസ്റ്റേറ്റ്.

കുട്ടികൾക്ക് പ്രഭാതഭക്ഷണം യാത്രാ സൗകര്യം,  സൗജന്യ പഠനോപകരണങ്ങൾ,  വസ്ത്രങ്ങൾ  തുടങ്ങി  എല്ലാ അനുകൂല സാഹചര്യങ്ങളും ഒരുക്കി.  എല്ലാ കുട്ടികൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കി. ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകി. മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്നും സുരക്ഷ ഉറപ്പു വരുത്തി.   എക്സൈസ് പോലീസ് വിഭാഗമാണ് ഇതിനായി നമ്മെ സഹായിച്ചത്.

വിദ്യാലയത്തിലേക്ക് കുട്ടികളെ ആകർഷിക്കാൻ ഏറെ നല്ലത്  കളി എന്ന ഉപാധിയെന്ന് മനസ്സിലാക്കി നാടൻ കളികളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.  2009 മുതൽ ഈ രീതിക്ക് തുടക്കം കുറിച്ചു.  ഇതിനെയാണ് ഗണിതലാബ് എന്ന യാഥാർത്യത്തിലേക്ക് മാറ്റിയത്. സാമ്പത്തികമായി യാതൊരു സഹായവും ലഭിക്കാതെ zero cost മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തിയാണ് കളികൾക്കായുള്ള പഠനോപകരണങ്ങൾ നിർമ്മിച്ചിരുന്നത്. ഇതെല്ലാം തന്നെ പ്രിന്റിംഗ് മെറ്റീരിയലു കളാക്കി മാറ്റി. ഇന്ന് കേരളത്തിലുടനീളം ഗണിത ലാബുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണല്ലോ?  ഇതിലുപയോഗിക്കുന്ന പഠനോപകരണങ്ങളുടെ സിംഹഭാഗവും ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് എന്ന് പറയുന്നതിൽ അഭിമാനമുണ്ട്. 2017- 18 വർഷത്തിൽ SSA യുടെ " ഗണിതവിജയം " എന്ന പ്രവർത്തനത്തിന്റെ സംസ്ഥാനതല ആലോചനയോഗത്തിൽ ഈ വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസിന് പങ്കെടുക്കാൻ അവസരം ലഭിക്കുകയും ആലപ്പുഴവെച്ച് 3 ദിവസത്തെ പഠനോപകരണ ശില്പശാലയ്ക്ക് ( സംസ്ഥാനതലം ) നേതൃത്വം നൽകുകയും ചെയ്തു.  ഈ ശില്പശാലയിൽ ഗണിതലാബിന്റെ hard copy കൈമാറുകയും ചെയ്തു. ഈ വർഷം ഇത് UP വിഭാഗത്തിലേക്കും വ്യാപിക്കുന്നു.   

നേട്ടങ്ങൾ വിശകലനം

➡️     പഠനത്തിൽ താല്പര്യമില്ലാത്ത കുട്ടികൾക്ക് കണക്ക് ഇഷ്ടപെട്ട വിഷയമായി മാറി.

➡️   ശാസ്ത്ര പഠനം പ്രൊജക്റ്റ്‌ രീതിയിൽ അവതരണം,  കുട്ടികളും രക്ഷിതാക്കളും ചേർന്ന് നടത്തുന്നു. CPTA യിൽ അവതരണം.

➡️  എല്ലാ കുട്ടികൾക്കും ലഘുപരീക്ഷണങ്ങൾ ചെയ്യാനുള്ള അവസരം. സ്കൂൾ ശാസ്ത്ര മേള ഏറെ മികവാർന്ന രീതിയിൽ.

➡️ കുട്ടികളുടെ അവകാശവുമായി ബന്ധപെട്ട സ്വീഡൻ ലെ  ലൂണ്ട്  യൂണിവേഴ്സിറ്റിയുമായി ചേർന്ന് പ്രൊജക്റ്റ്‌ നടപ്പിലാക്കി വരുന്നു.

➡️  പ്രൊജക്റ്റിന്റെ ഭാഗമായി സ്വീഡൻ കൊളംബിയ,  കംബോഡിയ എന്നിവിടങ്ങളിൽനിന്നും  മികച്ച പരിശീലനം.

➡️  ലൂണ്ട് യൂണിവേഴ്സിറ്റിയുടെ തുടർച്ചയായ മോണിറ്ററിങ്

➡️ DIET,  SSA എന്നിവയുടെ ശക്തമായ ഇടപെടൽ.

➡️ സ്വീഡനിലെ മാൽമോ യൂണിവേഴ്സിറ്റിയിലെ 2 B.Ed  വിദ്യാർത്ഥികൾ രണ്ടുമാസം ഈ വിദ്യാലയത്തിൽ പഠനം നടത്തി.

➡️ ഗണിതലാബിലൂടെയുള്ള ഗണിത പഠനം എന്ന വിഷയത്തിൽ ഗവേഷണ റിപ്പോർട്ട് മാൽമോ യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചു.

➡️ വിദ്യാഭ്യാസ വകുപ്പും വിക്‌ടേഴ്‌സ് ചാനലും ചേർന്നു നടത്തിയ ഹരിതവിദ്യാലയ റിയാലിറ്റി ഷോ phase 1 (2011 ലും ) phase 2 (2017ലും ) പങ്കെടുത്തുക്കൊണ്ട് കേരളത്തിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടി.

വഴികാട്ടി

നിലമ്പൂരിൽ നിന്ന് എരുമമുണ്ട / അകമ്പാടം / ഇടിവണ്ണ/ മൂലേപ്പാടം - ബസിൽ കയറി അകമ്പാടം ഇറങ്ങി  അവിടെ നിന്നും 1 km സഞ്ചരിച്ചാൽ ജി എൽ പി എസ് എടിവണ്ണ എസ്റ്റേറ്റ് സ്കൂളിൽ എത്തിച്ചേരാം .

  • NILAMBUR റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7 കിലോമീറ്റർ)



Map