"ജി എൽ പി എസ് വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്=bbb | |പി.ടി.എ. പ്രസിഡണ്=bbb | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ccc | |എം.പി.ടി.എ. പ്രസിഡണ്ട്=ccc | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 16447-glpsvadakkumpad-school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | ... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | ||
== ചരിത്രം == | == ചരിത്രം == | ||
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പനഴക്കമേറിയ വിദ്യായലയമാണിത്. 1902-ൽ ഏകാധ്യാപക വിദ്യാലയമായി പാലേരി വില്ലേജിലെ പുത്തൻപുരയിൽ എന്ന സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 8 വർഷത്തിനുശേഷം 1910-ൽ ആണ് ശ്രീ. ചാത്തൻ അധികാരി നിർമ്മിച്ചു നൽകിയ കെട്ടിടത്തിലേക്ക് അധ്യയനം മാറ്റിയത്. മലബാർ ഡിസ്ട്രീക്റ്റ് ബോർഡ് നിലവിൽ വന്നതോടെ സ്കൂൾ ഗവൺമെൻറ് ചുമതലയിലാവുകയും ബോർഡ് ബോയ്സ് സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇടത്തരം കർഷകരും പാവപ്പെട്ട കർഷകത്തൊഴിലാളികളും ഉള്ള പാലേരി, വടക്കുമ്പാട്, മുതുവണ്ണാച്ച, കന്നാട്ടി, കടിയങ്ങാട്, കൂനിയോട് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു | ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പനഴക്കമേറിയ വിദ്യായലയമാണിത്. 1902-ൽ ഏകാധ്യാപക വിദ്യാലയമായി പാലേരി വില്ലേജിലെ പുത്തൻപുരയിൽ എന്ന സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 8 വർഷത്തിനുശേഷം 1910-ൽ ആണ് ശ്രീ. ചാത്തൻ അധികാരി നിർമ്മിച്ചു നൽകിയ കെട്ടിടത്തിലേക്ക് അധ്യയനം മാറ്റിയത്. മലബാർ ഡിസ്ട്രീക്റ്റ് ബോർഡ് നിലവിൽ വന്നതോടെ സ്കൂൾ ഗവൺമെൻറ് ചുമതലയിലാവുകയും ബോർഡ് ബോയ്സ് സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇടത്തരം കർഷകരും പാവപ്പെട്ട കർഷകത്തൊഴിലാളികളും ഉള്ള പാലേരി, വടക്കുമ്പാട്, മുതുവണ്ണാച്ച, കന്നാട്ടി, കടിയങ്ങാട്, കൂനിയോട് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. | ||
[[ജി എൽ പി എസ് വടക്കുമ്പാട്/ചരിത്രം|കൂടുതൽ അറിയാൻ....]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 212: | വരി 209: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.000000|lon=75.000000 |zoom=18|width=full|height=400|marker=yes}} |
22:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് വടക്കുമ്പാട് | |
---|---|
വിലാസം | |
kkkkkkk --------- , -------- പി.ഒ. , 6735---- , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 19... |
വിവരങ്ങൾ | |
ഇമെയിൽ | ............@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 164----- (സമേതം) |
യുഡൈസ് കോഡ് | 32040700----- |
വിക്കിഡാറ്റ | Q--------- |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | -------- |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | ---------- |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ----------- |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | ൦൦ |
പെൺകുട്ടികൾ | ൦൦ |
ആകെ വിദ്യാർത്ഥികൾ | ൦൦ |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | aaaa |
എം.പി.ടി.എ. പ്രസിഡണ്ട് | ccc |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പനഴക്കമേറിയ വിദ്യായലയമാണിത്. 1902-ൽ ഏകാധ്യാപക വിദ്യാലയമായി പാലേരി വില്ലേജിലെ പുത്തൻപുരയിൽ എന്ന സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 8 വർഷത്തിനുശേഷം 1910-ൽ ആണ് ശ്രീ. ചാത്തൻ അധികാരി നിർമ്മിച്ചു നൽകിയ കെട്ടിടത്തിലേക്ക് അധ്യയനം മാറ്റിയത്. മലബാർ ഡിസ്ട്രീക്റ്റ് ബോർഡ് നിലവിൽ വന്നതോടെ സ്കൂൾ ഗവൺമെൻറ് ചുമതലയിലാവുകയും ബോർഡ് ബോയ്സ് സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇടത്തരം കർഷകരും പാവപ്പെട്ട കർഷകത്തൊഴിലാളികളും ഉള്ള പാലേരി, വടക്കുമ്പാട്, മുതുവണ്ണാച്ച, കന്നാട്ടി, കടിയങ്ങാട്, കൂനിയോട് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
- വൈദ്യുതീകരിച്ച, ശുചിത്വവും പൊടിരഹിതവുമായ ക്ലാസു മുറികൾ
- ക്ലാസ് മുറികളിൽ ഫാൻ സൗകര്യം
- മുഴുവൻ ക്ലാസുമുറികളെയും ബന്ധിപ്പിക്കുന്ന ശബ്ദപ്രക്ഷേപണ സംവിധാനം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ
- ശുദ്ധീകരിച്ച കുടിവെള്ളം
- സ്മാർട്ട് ക്ലാസ് റൂം
- സൈക്കിൾ/കളിയുപകരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
- സയൻസ് ക്ലബ്ബ്
- ബാല സഭ
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിജ്ഞാനച്ചെപ്പ് (പ്രതിവാര ക്വിസ് പരിപാടി )
- ദിനപത്ര ക്വിസ്
- ജൈവ കൃഷി
- സ്കൂൾ റേഡിയോ പ്രക്ഷേപണ പരിപാടി
- മരം കയറ്റ പരിശീലനം
- സൈക്കിൾ പരിശീലനം
- നീന്തൽ പരിശീലനം
- സഹവാസ ക്യാമ്പ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.എം.കേളപ്പൻ മാസ്റ്റർ
- കോവുമ്മൽ കുഞ്ഞിരാമൻ നമ്പ്യാർ
- വി.പി. കൃഷ്ണൻ
- ചിറക്കൊല്ലി കുഞ്ഞിരാമൻ
- വേലായുധൻ
- ബാലൻ നായർ
- അഹമ്മദ്
- എൻ.ആർ. ശാന്തകുമാരി
- സി.എച്ച്. കരുണാകരൻ
- മുഹമ്മദുണ്ണി
- ശങ്കരൻ
- രാമകൃഷ്ണൻ
- വി.പി. ശാന്തകുമാരി
- മാധവൻ
- ഗോപാലകൃഷ്ണൻ പുത്തൻപുരയിൽ
നേട്ടങ്ങൾ
സമഗ്ര ആരോഗ്യ കായിക വികസനം വ്യക്തിയുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. സമഗ്രമായ വികാസം സാധ്യമാവണമെങ്കിൽ ശാരീരിക, മാനസിക, വൈകാരിക, സാമമൂഹ്യ വികസനത്തിനുതകുന്ന അനുഭവങ്ങൾ കുട്ടികൾക്കു ലഭിക്കേണ്ടതുണ്ട്. കുട്ടിയുടെ ശാരീരിക, മാനസിക വ്യാപാരങ്ങളെ സ്വാധീനിക്കുന്ന ചലനങ്ങൾ, കായിക വ്യായാമങ്ങൾ എന്നിവയും ആരോഗ്യ കായിക വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നു. ശരിയായ ഭക്ഷണ ക്രമം, പോഷണം എന്നിവയും ചെറുപ്പത്തിലേ ശീലിക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിന് കുട്ടിയെ പ്രാപ്തനാക്കുന്ന ഘടകങ്ങളാണ്. ഇക്കാര്യങ്ങളൊക്കെ മുന്നിൽ വച്ചു കൊണ്ടാണ് വടക്കുമ്പാട് ഗവ. എൽ.പി. സ്കൂൾ അതിൻറെ വാർഷിക പ്രവർത്തന കലണ്ടർ രൂപീകരിക്കുന്നത്. ശരിയായ പോഷണം കുട്ടികൾക്കു ലഭിക്കണമെന്ന ലക്ഷ്യത്തോടെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ സമീകൃതവും വൈവിധ്യമാർന്ന തുമാക്കാൻ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. 1. പ്രഭാത ഭക്ഷണം :
കഴിഞ്ഞ ഒൻപതു വർഷമായി സ്കൂളിൽ പ്രഭാത ഭക്ഷണം നൽകി വരുന്നു. പൊടിയരിക്കഞ്ഞി, പാൽ, ബൂസ്റ്റ്, കോഴിമുട്ട, പായസം, പഴം എന്നിങ്ങനെ വൈവിധ്യമാർന്ന വിഭവങ്ങൾ പ്രഭാത ഭക്ഷണത്തിനായി ഒരുക്കി വരുന്നു. പൊടിയരിക്കഞ്ഞി സ്പോൺസർ ചെയ്യുന്നത് ഉദാരമതികളായ നാട്ടുകാരാണ്. പാൽ വിതരണമുള്ള ദിവസങ്ങളിൽ പലപ്പോഴും പായസത്തിനുളള മറ്റു വിഭവങ്ങൾ രക്ഷിതാക്കളുടെ സഹായത്താൽ ലഭിക്കുന്നു. ബൂസ്റ്റ്, ഹോർലിക്സ് എന്നിവയും ഇങ്ങനെ ലഭിക്കാറുണ്ട്.
മാതാപിതാക്കളിൽ രണ്ടു പേരും കൂലിപ്പണിക്കു പോകുന്ന കുടുംബങ്ങളിൽ രാവിലെ നേരത്തെ ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്കും അതിരാവിലെ മദ്രസയിലേക്കു വരുന്ന കുട്ടികൾക്കും ഈ പ്രഭാത ഭക്ഷണം നൽകുന്ന ആശ്വാസം ചെറുതല്ല. 2. ഉച്ച ഭക്ഷണം :
ഉച്ച ഭക്ഷണം വൈവിധ്യവൽക്കരിക്കുന്നതിലും പാചകം, വിതരണം എന്നീ കാര്യങ്ങളിലും രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിക്കുന്ന പിന്തുണയും എടുത്തു പറയേണ്ടതാണ്. നിത്യവും കറിക്ക് ആവശ്യമായ തേങ്ങ അരച്ച് എത്തിക്കുന്നത് രക്ഷിതാക്കളാണ്. ഇതിന് കൃത്യമായ ഊഴം നിശ്ചയിച്ചിട്ടുണ്ട്. അതു പോലെ മിക്ക വീടുകളിലും ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ ഒരിക്കലെങ്കിലും സ്കൂളിലേക്കു കൊടുത്തയക്കുക പതിവാണ്. സാമ്പാർ, കാളൻ, എരിശ്ശേരി, പച്ചക്കറി, മുട്ടക്കറി എന്നിവ സാധാരണമാണ്. അപൂർവമായി ചിക്കൻ കറി, ബീഫ് എന്നിവ പോലുള്ളതും നൽകാറുണ്ട്.
കുട്ടികളുടെ പിറന്നാൾ പ്രമാണിച്ച് മിഠായി വിതരണം ശക്തിയായി നിരുത്സാഹപ്പെടുത്തുകയും പകരം പൊടിയരി, പച്ചക്കറി എന്നിവ ലഭിക്കുന്നത് പതിവാവുകയും ചെയ്തിട്ടുണ്ട്. ഉച്ച ഭക്ഷണ പരിപാടിയിൽ എല്ലാ പ്രവൃത്തിദിനങ്ങളിലും അമ്മമാർ സ്കൂളിലെത്തി സഹായിക്കുന്നു എന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്. ഇതിനായി ക്ലാസ് പി.ടി.എ കളിൽ വച്ച് അമ്മമാരെ 5 പേർ വീതമുള്ള ഗ്രൂപ്പുകളാക്കുകയും ഓരോ ആഴ്ച ഓരോ ഗ്രൂപ്പിനു നിശ്ചയിച്ചു കൊടുക്കുകയുമാണു ചെയ്യുന്നത്. ഈ ഗ്രൂപ്പുകൾ തമ്മിൽ ആലോചിച്ച് ദിവസവും ഒരാളെങ്കിലും സ്കൂളിലെത്തുന്നു. മിക്കവാറും ദിവസവും രണ്ടു പേർ ഉണ്ടാവും. രാവിലെ 9 മണി മുതൽ ഉച്ച ഭക്ഷണ വിതരണവും ക്ലീനിംഗും കഴിയുന്നതു വരെ ഇവർ സ്കൂളിലുണ്ടാവും. പല ദിവസങ്ങളിലും വിറകു കൊണ്ടു വരുന്നതു പോലുള്ള കാര്യങ്ങളിലും ഇവരുടെ സഹായം ഉണ്ടാവാറുണ്ട്. ഇവർക്കു വേണ്ടി ഒരു രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കുന്നുണ്ട്. രക്ഷിതാക്കൾ അതിൽ ഒപ്പു വയ്ക്കുകയും തങ്ങളുടെ നിർദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. പാചകത്തൊ ഴിലാളികൾ തങ്ങളുടെ ശുചിത്വ കാര്യത്തിലും ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. അവർക്ക് ഗൗൺ പോലെയുള്ള പ്രത്യേക യൂണിഫോമും ഏർപ്പെടുത്തിയിട്ടുണ്ട്. പാചകപ്പുര :
അശാസ്ത്രീയമായി നിർമിക്കപ്പെട്ട നിലവിലുള്ള പാചകപ്പുരയിലെ പുക ശല്യം പാചകത്തൊഴിലാളികൾക്കും കുട്ടികൾക്കും ഒരു പോലെ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിട്ട് കാലമേറെയായി. പ്രശ്നപരിഹാരം ഉദ്ദേശിച്ചു നടത്തിയ പരിഷ്കരണ ശ്രമങ്ങളെല്ലാം കൂടുതൽ പ്രയാസങ്ങളാണു സമ്മാനിച്ചത്. ഈ പശ്ചാത്തലത്തിലാണ് പുതിയൊരു പാചകപ്പുര നിർമാണത്തിനുള്ള പ്രൊപ്പോസൽ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കു സമർപ്പിച്ചത്. പ്രതീക്ഷിച്ചതു പോലെ അത് അംഗീകരിക്കപ്പെട്ടു. എന്നാൽ 3 ലക്ഷം രൂപയുടെ പ്ലാനും എസ്റ്റിമേറ്റും സമർപ്പിച്ചപ്പോൾ 2,24,000 രൂപയാണ് അനുവദിക്കപ്പെട്ടത്. ജില്ലയിൽ പരമാവധി അനുവദിക്കപ്പെട്ട സംഖ്യ സ്വാഭാവികമായും ഞങ്ങൾക്കും ലഭിക്കുകയാണുണ്ടായത്. എന്നാൽ നേരത്തെ തയ്യാറാക്കിയ പ്ലാനനുസരിച്ചു തന്നെ കെട്ടിടം നിർമിക്കാനായിരുന്നു പി.ടി.എ തീരുമാനം. കെട്ടിട നിർമാണം പി.ടി.എ ക്കു വേണ്ടി പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷിൻറെ നേതൃത്വത്തിൽ റെക്കോർഡു വേഗത്തിൽ പൂർത്തിയാക്കാനായി. ജില്ലയിൽ ഈ വർഷത്തെ ഫണ്ടുപയോഗിച്ച് ആദ്യമായി പണി പൂർത്തിയായ കെട്ടിടവും ഒരു പക്ഷെ ഇതായിരിക്കാം. ഫണ്ടിൻറെ കുറവു നികത്തുന്നതിനായി ഞങ്ങൾ പുതിയ ഒരു പരിപാടി പരീക്ഷിച്ചു. മറ്റൊന്നുമല്ല, ഉദ്ഘാടനം എന്ന നിലയ്ക്ക് ഒരു പാലുകാച്ചൽ ചടങ്ങ് അങ്ങു നടത്തി. രക്ഷിതാക്കളും നാട്ടുകാരും ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ചില്ല, അതൊരു വൻ വിജയമായി മാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപെഴ്സണും ചേർന്നു പാലു കാച്ചി. വന്നവർക്കെല്ലാം പായസം നൽകി സ്വീകരിച്ചു. ചടങ്ങിൽ പങ്കെടുത്തവരെല്ലാം ഈ പുതുമയുള്ള പരിപാടിയെ മുക്തകണ്ഠം പ്രശംസിച്ചു സംസാരിച്ചു. പൂർണ തോതിലല്ലെങ്കിലും ഒരളവു വരെ കമ്മി പരിഹരിക്കാൻ ഇതു മൂലം സാധിച്ചുവെന്നു പറയാം.
ശുദ്ധമായ കുടിവെള്ളം :
ശുദ്ധമായ കുടിവെള്ളത്തിൻറെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി സമീപകാലത്ത് ഒരു വാട്ടർ പ്യൂരിഫയർ സ്കൂളിൽ സ്ഥാപിച്ചിരുന്നു. നിരന്തരമായി പ്രവർത്തനം തകരാറിലായിക്കൊണ്ടിരുന്ന പ്രസ്തുത സംവിധാനം വാറണ്ടി കാലാവധി കഴിഞ്ഞതോടെ പൂർണമായി പ്രവർത്തന രഹിതമായി. കുട്ടികൾക്കു വിശ്വസിച്ചു കൊടുക്കാൻ പറ്റുന്ന കുടിവെള്ളം ഇല്ലാതായതു ഞങ്ങൾക്കു വലിയ ആശങ്കയുണ്ടാക്കി. പുതിയ തരം പ്യൂരിഫയറിനെ പറ്റിയായി പിന്നത്തെ അന്വേഷണം. ഡബിൾ പ്യൂരിഫയർ സംവിധാനമുള്ള ഒരുപകരണം കണ്ടെത്തിയെങ്കിലും 30,000 രൂപയോളം വേണമായിരുന്നു അതിന്. നേരത്തെ തന്നെ സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നുവെങ്കിലും ഞങ്ങൾ പിൻവാങ്ങിയില്ല. അവസാനം ഒരു നല്ല മനുഷ്യൻ ഞങ്ങളെ സഹായിക്കാനെത്തി. വാട്ടർ പ്യൂരിഫയറിനുള്ള മുഴുവൻ തുകയും അദ്ദേഹം നൽകി. പേരോ, പ്രശസ്തിയോ ആഗ്രഹിക്കാത്ത, ആ വലിയ മനുഷ്യൻറെ സന്മനസ്സിനു വടക്കുമ്പാട് ഗവൺമെൻറ് എല്.പി. സ്കൂളിൻറെ പ്രണാമം.
നീന്തൽ പരിശീലനം :
ജലാശയ അപകടങ്ങൾ നിത്യ സംഭവമായ വർത്തമാന കാല സാഹചര്യത്തിൽ ചെറുപ്പത്തിൽ തന്നെ കുട്ടികളെ നീന്തൽ പഠിപ്പിക്കേണ്ടതിൻറെ ആവശ്യകതയെ സംബന്ധിച്ച് ആർക്കും തർക്കമുണ്ടാവില്ല. 2007-2008 കാലം മുതൽ നമ്മുടെ സ്കൂളിൽ നാലാം തരത്തിലെ കുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി വരുന്നുണ്ട്. കഴിഞ്ഞ ഒൻപതു വർഷം കൊണ്ട് ഏതാണ്ട് നാനൂറോളം കുട്ടികളാണ് സ്കൂളിൽ നിന്ന് നീന്തൽ അഭ്യസിച്ച് പുറത്തു പോയിട്ടുള്ളത്. മുൻ പ്രധാനധ്യാപകൻ ശ്രീ. പി.പി ഗോപാലകൃഷ്ണൻ മാസ്റ്ററുടെ ആഭിമുഖ്യത്തിൽ ആരം ഭിച്ച ഈ പദ്ധതി ഈ വർഷം കൂടുതൽ ജനകീയമായി നടന്നു. പി.ടി.എ യുടെയും തദ്ദേശവാസികളുടെയും പിന്തുണയും സഹകരണവുമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കടിയങ്ങാട് പുഴയിൽ കെട്ടിയിട്ടുള്ള ബണ്ടിനടുത്ത് ദിവസവും വൈകീട്ട് 3.30 മുതൽ 5 മണി വരെയാണ് പരിശീലനം. അധ്യാപകർക്കു പുറമെ എസ്.എസ്.ജി ചെയർ പെഴ്സൺ ജവാൻ പി. അബ്ദുല്ല, ശ്രീ. രാജൻ കരുകുളം, ശ്രീ. സമീഷ്, മുൻ എച്ച്.എം ശ്രീ. ഗോപാലകൃഷ്ണൻ മാസ്റ്റർ എം.പി.ടി.എ യിലെ ശ്രീമതി രാജിസുനിൽ, കമല എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകുന്നു. നീന്തലിനു ശേഷം കുട്ടികൾക്കു ഭക്ഷണം നൽകുന്നതിന് സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നു.
മരം കയറ്റം :
ആത്മ വിശ്വാസം വർധിപ്പിക്കുക, പ്രതിസന്ധി ഘട്ടങ്ങളെ ധൈര്യപൂർവം നേരിടാനുള്ള മനക്കരുത്ത് വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മരം കയറൽ പരിശീലനം ആരംഭിച്ചത്. മുഖ്യമായും പെൺകുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പരിശീലനം. സ്കൂൾ മുറ്റത്തെ മരങ്ങളിൽ ചകിരി കൊണ്ട് പടവുകൾ കെട്ടിയുണ്ടാക്കി അതിൽ കയറിയാണ് പരിശീലനം ആരംഭിക്കുന്നത്. സ്കൂൾ സമയത്തിനു മുമ്പ് രാവിലെയും സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരവുമാണ് മരം കയറൽ. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന പരീശീലനം അവസാന ഘട്ടത്തിലെത്തുമ്പോൾ കുട്ടികൾ ചകിരി കെട്ടാത്ത മരത്തിൽ കയറുന്നതിന് പ്രാപ്തരായിട്ടുണ്ടാവും. അധ്യാപകരുടെ കർശനമായ മേൽനോട്ടത്തിലാണ് പരിശീലനം നടക്കുന്നത്. ഇതിനു വേണ്ടി ആഴ്ടയിൽ അഞ്ചു ദിവസവും അധ്യാപകർ മാറിമാറി ഡ്യൂട്ടി ഏറ്റെടുക്കുകയാണു ചെയ്യുന്നത്. രാവിലെ 9.15 നു തുടങ്ങുന്ന പരിശീലനത്തിന് ആവേശപൂർവമാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. രക്ഷിതാക്കളുടെ വലിയ പിന്തുണയാണ് ഇതിനു ലഭിക്കുന്നത്.
സൈക്കിൾ പരിശീലനം :
കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനും ആത്മ വിശ്വാസം വളർത്തുന്നതിനും സൈക്കിൾ പരിശീലനം ഉപകരിക്കുന്നു. അഞ്ചു സൈക്കിളുകളാണ് ഇപ്പോൾ ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമാണ് പരിശീലനം. നാലാം ക്ലാസ് വിടുന്ന മുഴുവൻ കുട്ടികളും - പെൺ കുട്ടികൾ പ്രത്യേകിച്ചും - സൈക്കിളോടിക്കാൻ പഠിച്ചിരിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഇതു നടത്തുന്നത്. പെൺകുട്ടികളുടെ പരിശീലനത്തിന് അധ്യാപികമാർ തന്നെയാണ് നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ ഒൻപതു വർഷമായി ഇവിടെ സൈക്കിൾ പരിശീലനം നടക്കുന്നു.
വിഷയാധിഷ്ഠിത പഠന മികവുകൾ നമ്മുടെ പാഠ്യപദ്ധതി നിഷ്കർഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും പഠനമികവ് കുട്ടികൾ നേടേണ്ടതുണ്ട്. പഠനനേട്ടങ്ങൾ ഉറപ്പാക്കുന്നതിന് നൂതനമായ വിനിമയരീതികൾ, തന്ത്രങ്ങൾ എന്നിവ അവലംബിച്ചു കൊണ്ടുള്ള ഒരു പഠനപ്രക്രിയയാണ് നമ്മുടെ സ്കൂളിൽ നടന്നു വരുന്നത്. ഈ അധ്യയന വർഷം സ്കൂളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു. ദിനാചരണങ്ങൾ പ്രധാന ദിനങ്ങൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെടുത്തി സ്കൂളിൽ ആചരിച്ചു വരുന്നു. 1. ജൂൺ 5 ലോക പരിസ്ഥിതി ദിനം 2. ജൂൺ 19 വായനാദിനം 3. പത്രക്വിസ് 4. ജൂലൈ 21 ചാന്ദ്ര ദിനം 5. ആഗസ്ത് 6 ഹിരോഷിമ ദിനം 6. ആഗസ്ത് 15 സ്വാതന്ത്ര്യദിനം 7. ആഗസ്ത് 17 കർഷകദിനം 8. ഓണാഘോഷം ആഗസ്ത് 21 കള്ളവും ചതിയുമില്ലാത്ത ആ നല്ല നാളുകളുടെ സ്മരണപുതുക്കി കൊണ്ട് സ്കൂളിൽ വിവിധ പരിപാടികളോടെ ഞങ്ങൾ ഓണം ആഘോഷിച്ചു. കുട്ടികൾക്കു പുറമെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യം കൊണ്ട് ഈ പ്രാവശ്യത്തെ ഓണാഘോഷം ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. ഓണപ്പൂക്കളം, ഓണപ്പൊട്ടൻ, ഓണക്കളികൾ, ഓണപ്പാട്ടുകൾ, ഓണസദ്യ എന്നിവയാൽ അവിസ്മരണീയമായിരുന്നു ഈ ഓണം. സമീപ അങ്കണവാടിയിലെ കുട്ടികൾക്ക് വേണ്ടി ഓണക്കളികൾ സംഘടിപ്പിച്ചു. സമ്മാനങ്ങളും നൽകി. അമ്മമാർക്ക് വേണ്ടി സംഘടിപ്പിച്ച കസേരകളിയും സാരിമടക്കൽ മത്സരവും കാണികളിൽ ആവേശത്തിരയിളക്കി. 9. ലോകതപാൽ ദിനം ഒക്ടോബർ 9 10. മനുഷ്യാവകാശദിനം - ഡിസംബർ10 2. വിജ്ഞാനച്ചെപ്പ് :
കുട്ടികളുടെ പൊതു വിജ്ഞാന നിലവാരം ഉയർത്തുന്നതിനു വേണ്ടി ആരംഭിച്ച പരിപാടിയാണിത്. എല്ലാ തിങ്കളാഴ്ചയും 10 ചോദ്യങ്ങൾ വീതം പൊതു ബോർഡിൽ എഴുതിയിടുന്നു. കുട്ടികൾ അവ എഴുതിയെടുത്ത് ഉത്തരങ്ങൾ കണ്ടെത്തി ഉത്തരപ്പെട്ടിയിലിടുന്നു. വെള്ളിയാഴ്ച ഈ ഉത്തരങ്ങൾ ശേഖരിച്ച് മാർക്കിടുന്നു. ഒരേ മാർക്ക് കിട്ടിയവരിൽ നിന്ന് നറുക്കിട്ട് ഒന്നാം സ്ഥാനക്കാരെ കണ്ടെത്തുകയും അവരെല്ലാം ചൊവ്വാഴ്ചത്തെ അസംബ്ലിയിൽ വച്ച് ആദരിക്കുകയും ഒന്നാം സ്ഥാനം കിട്ടിയ ആൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. ഈ പരിപാടിയുടെ റിസൾട്ട് സ്കൂളിനു ലഭിച്ചു. ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ നടന്ന മിക്ക പ്രശ്നോത്തരികളിലും എൽ.പി വിഭാഗത്തിൽ ഞങ്ങളുടെ കുട്ടികൾ മുന്നിലെത്തി.
3. ആശംസാ കാർഡ് കൈമാറൽ :
കുട്ടികളിൽ പരസ്പര സ്നേഹവും സൗഹാർദ്ദവും ശക്തിപ്പെടുത്താൻ വിവിധ ആഘോഷാവസരങ്ങളിലെ ആശംസാ കാർഡു കൈമാറൽ സഹായകമായി. കുട്ടികൾ സ്വന്തമായി തയ്യാറാക്കുന്ന ഇതക്തരം കാർഡുകൾ അവരുടെ സർഗശേഷിയും ഭാഷാ നൈപുണിയും ഭാവനയും വളർത്താൻ പര്യാപ്തമാണ്.
4. സ്കൂൾ തല മേളകൾ :
സ്കൂളിലെ പരമാവധി കുട്ടികൾക്ക് അവരുടെ കായിക/കലാ ശേഷികൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്നതിനായി സ്കൂൾ തല മേളകൾ സംഘടിപ്പിച്ചു. ഈ മേളകൾ വിജയിപ്പിക്കുന്നതിനായി പി.ടി.എ യും സജീവമായി രംഗത്തിറങ്ങി. ഓട്ടവും ചാട്ടവും, ഡാൻസും പാട്ടുമൊക്കെയായി തങ്ങളുടെ കുരുന്നുകൾ സ്റ്റേജിലും ട്രാക്കിലും നിറഞ്ഞു നിന്നപ്പോൾ അവർക്ക് ഭക്ഷണമൊരുക്കിയും കൈയടിച്ചു പ്രോത്സാഹിപ്പിച്ചും സ്നേഹ മുത്തങ്ങൾ നൽകിയും അമ്മമാരും ഈ മേളകളുടെ ഭാഗമായി മാറി.
5. സാഹിത്യകാരനെ അറിയുക :
കുട്ടികളിൽ വായന വളർത്തുക, സാഹിത്യകാരൻമാരെയും അവരുടെ കൃതികളെയും അടുത്തറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇങ്ങനെയൊരു പരിപാടിക്കു രൂപം കൊടുത്തത്. ഓരോ മാസവും ഓരോ സാഹിത്യകാരനെ പഠിക്കാൻ നിശ്ചയിക്കുകയും അതിനാവശ്യമായ സഹായങ്ങൾ പഠന പ്രവർത്തനത്തിൻറെ ഭാഗമായി തന്നെ നൽകുകയുമാണ് ചെയ്തത്.
കുട്ടികൾ അവരെ പറ്റി പഠിക്കുകയും അവരെ കുറിച്ചു ലഘു കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. പതിപ്പു നിർമാണം, കവിതാലാപനം, ആസ്വാദനക്കുറിപ്പെഴുതൽ, റേഡിയോ പരിപാടികൾ എന്നിവയും ഇതിൻറെ ഭാഗമായി നടന്നു. കുഞ്ഞുണ്ണി, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീർ, വയലാർ, ഒ.എൻ.വി, വള്ളത്തോൾ, കുമാരനാശാൻ, മാധവിക്കുട്ടി എന്നിവരെയാണ് ഈ വർഷം വിവിധ മാസങ്ങളിലേക്കു നിശ്ചയിച്ചിരുന്നത്. ലൈബ്രറിയുടെ ഉപയോഗം വർധിക്കാനും ഇതു കാരണമായി. 6. പ്രസംഗ പരിശീലനം :
ഓണാവധിക്കാലത്ത് രണ്ടു ദിവസമായി നടന്ന പ്രസംഗ പരിശീലന ശിൽപശാല കുട്ടികൾക്കു വേറിട്ട അനുഭവമായി. താത്പര്യമുള്ള കുട്ടികളെയാണ് ഇതിൽ പങ്കെടുപ്പിച്ചത്. കെ.പി. മുകുന്ദൻ മാസ്റ്ററായിരുന്നു ശിൽപശാല നയിച്ചിരുന്നത്. പങ്കെടുത്ത കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സഭാകമ്പമെന്യേ എഴുന്നേറ്റു നിന്നു കാര്യങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ധൈര്യം പകർന്നു നൽകാനും ഇതുപകരിച്ചു.
7. പ്രവൃത്തി പരിചയ ശിൽപശാല :
സ്കൂൾതല മേളയിൽ വച്ചു തെരഞ്ഞെടുത്ത കുട്ടികൾക്കു വേണ്ടി പ്രവൃത്തി പരിചയ അധ്യാപിക ശ്രീമതി. കെ.കെ.പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ചു. കളിമൺ രൂപങ്ങൾ, കയറുൽപന്നങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമാണം, പേപ്പർ ക്രാഫ്റ്റ് വെജിറ്റബിൾ പ്രിൻറിങ്, ചിത്രത്തുന്നൽ എന്നീ ഇനങ്ങളാണ് ഇതിൽ ഉൾപെടുത്തിയത്. ഇതിൽ ചില ഇനങ്ങളിൽ ഉപജില്ലാ തലത്തിലും, ജില്ലാ തലത്തിലും കുട്ടികൾ മികവു കാട്ടി.
8. ഇംഗ്ലീഷ് പദ സമ്പത്ത് വർധിപ്പിക്കൽ : 9. എൽ.എസ്.എസ് കോച്ചിങ്ങ് : 10. ലാബ്, ലൈബ്രറി, ഐ.സി.റ്റി : 11. വാർത്ത വായന : 12. ക്വിസ് മത്സരങ്ങൾ : 13. റെയിൻബോ റേഡിയോ : 14. പ്ലാസ്റ്റിക് ബോധവത്കരണം : 15. പരിഹാര ബോധനം :
കുട്ടികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മുന്തിയ പരിഗണനയാണു സ്കൂൾ കലണ്ടറിൽ നൽകിയിട്ടുള്ളത്. സ്കൂൾ തുറന്ന് ആദ്യ ആഴ്ച തന്നെ എല്ലാ ക്ലാസുകളിലും പിന്നാക്കക്കാരെ കണ്ടെത്തുന്നതിനായി ടെസ്റ്റ് നടത്തുകയും കുട്ടികളെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് സി.പി.ടി.എ വിളിച്ചു ചേർത്ത് ഓരോ കുട്ടിയുടെയും നിലവാരംഅവരെ ബോധ്യപ്പെടുത്തുകയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണം ഇക്കാര്യത്തിൽ തേടുകയും ചെയ്തു. പിന്നീട് പ്രത്യേകം മൊഡ്യൂൾ വച്ച് പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാര ബോധനം നടത്തി. ഒരുഘട്ടം കഴിഞ്ഞ് ഈ കുട്ടികളുടെ രക്ഷിതാക്കൾക്കു വേണ്ടി പ്രത്യേകം സി.പി.ടി.എ വിളിച്ചു. അവിടെ വച്ച് കുട്ടികളുടെ ഇടക്കാല പുരോഗതി വിലയിരുത്തുകയും കുട്ടികളെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സഹായിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. ഈ പ്രവർത്തനങ്ങളുടെയെല്ലാം ഫലമായി കുറേ കുട്ടികൾ നല്ല പുരോഗതി നേടിയതായി കാണുന്നു. ഇപ്പോഴും പരിഹാര ബോധന പ്രവർത്തനം തുടരികയാണ്.
സ്കൂൾതല അധ്യാപക കൂട്ടായ്മ പ്രധാനാധ്യാപകനും സഹപ്രവർത്തകരും തമ്മിലുള്ള പരസ്പര വിശ്വാസവും സഹകരണവും ഏതൊരു വിദ്യാലയത്തിനും ഒഴിച്ചുകൂടാനാവത്തതാണ്. ഈ കൂട്ടായമയുടെ പ്രതിഫലനമാണ് ഓരോ വിദ്യാലയത്തിൻറെയും മികവുകൾ. ഈ കൂട്ടായ്മ തന്നെയാണ് ഞങ്ങളുടെ വിദ്യാലയത്തെയും മുന്നോട്ടുനയിക്കുന്ന ചാലകശക്തി. 1. ചുമതല വിഭജനം ഓരോ അധ്യാപകരെയും അവരുടെ താത്പര്യവും കഴിവും പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു ഞങഅങളുടെ ചുമതലാ വിഭജനം. 2015 മെയ് 16 ന് ചേർന്ന എസ്.ആർ.ജി. യോഗത്തിൽ തന്നെ ചുമതലാ വിഭജനം നടത്തി. വിവിധ മേളകൾ, വിവിധ ക്ലബുകൾ, ജാഗ്രതാ സമിതി, എസ്.ആർ.ജി., ഫീൽഡ് ട്രിപ്പ്, ദിനാചരണങ്ങൾ, ആഘോഷങ്ങൾ, അസംബ്ലി, ബാലനിധി, ഐ.സി.ടി. ഉപകരണങ്ങൾ, ഐഇ.ഡി.സി., എം.പി.ടി.എ., സ്റ്റുഡൻറ്സ് വെൽഫെയർ, ശുചിത്വം, കുടിവെള്ളം, സഹവാസ ക്യാമ്പ്, റെയിൻബോ റേഡിയോ, ക്ലിൻ ഗ്രീൻ ക്യാമ്പസ്, സ്കൂളിൻറെ തനതു പരിപാടികളായ നീന്തൽ, മരംകയറൽ, സൈക്കിൾ പരിശീലനങ്ങൾ തുടങ്ങിയ മുഴുവൻ പ്രവർത്തനങ്ങളുടെയും ചുമതലകൾ വിഭജിച്ചു നൽകി. പരിപാടികളെല്ലാം ഏൽപിക്കപ്പെട്ടവരുടെ നേതൃത്വത്തിൽ മറ്റു അധ്യാപക-അനധ്യാപകരുടെയും സഹായത്തോടെ ഭംഗിയായി നടന്നു വരുന്നു. 2. അവധിക്കാല പരിശീലനം അധ്യാപക ശാക്തീകരണത്തിനു വേണ്ടി ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച അവധിക്കാല പരിശീലനത്തിനും തുടർന്നുവരുന്ന ക്ലസ്റ്റർ പരിശീലനങ്ങളിലും എല്ലാ അധ്യാപകരും താത്പര്യപൂർവ്വം പങ്കെടുക്കുന്നു. ഞങ്ങളുടെ സ്കൂളിലെ രണ്ട് അധ്യാപകർ റിസോഴ്സ് അധ്യാപകരായതിനാൽ ക്ലസ്റ്റർ പരിശീലനങ്ങൾക്കു പുറമെ എസ്.ആർ.ജി. യോഗങ്ങളിലും സ്റ്റാഫ് യോഗങ്ങളിലും ഇവരുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചകളും മറ്റും കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കും പിന്നാക്ക പരിഹാര ബോധനങ്ങൾക്കും ഏറെ സഹായകരമാണ്. 3. എസ്.ആർ.ജി. സുശക്തവും ക്രയാത്മകവുമായ ഒരു എസ്. ആർ.ജി. യാണ് ഞങ്ങളുടെ ഏറ്റവും വലിയ കൈമുതൽ. 25 വർഷത്തെ അധ്യാപന പരിചയമുള്ള സീനിയർ അധ്യാപിക വി.എസ്. വിലാസിനിയാണ് ഞങ്ങളുടെ എസ്. ആർ. ജി. കൺവീനർ. സ്കൂൾ കേന്ദ്രീകരിച്ചും അല്ലാതെയും യോഗങ്ങൾ നടത്താറുണ്ട്. മനം മടുപ്പിക്കുന്ന വരണ്ട ചർച്ചകൾക്കപ്പുറം ക്രിയാത്മകവും സ്വതന്ത്രവുമായ അഭിപ്രായങ്ങൾക്ക് പരിഗണന ലഭിക്കുന്ന തരത്തിലായതിനാൽ യോഗത്തിൽ മുഷിപ്പോ വിരസതയോ ആർക്കും അനുഭവപ്പെടാറില്ല. യോഗങ്ങൾ മുഴുവനും സ്കൂൾ പ്രവൃത്തി സമയത്തിനു ശേഷമോ അവധി ദിനങ്ങളിലോ ചേരുന്നതിനാൽ ഗ്രൂപ്പുകൾ തിരിഞ്ഞുള്ള വിശാലമായ ചർച്ചകൾക്കും ആലോചനകൾക്കും മതിയായ സമയം ലഭിക്കുന്നു. എസ്.ആർ.ജി. യോഗങ്ങളുടെ വേദി സ്കൂളിനു പുറത്തേക്കും പോകാറുണ്ട്. അതിൽ അവിസ്മരണീയമായ ഒന്നായിരുന്നു വയനാടിൻറെ പ്രവേശന കവാടമെന്നു വിശേഷിപ്പിക്കുന്ന പക്രം തളത്തെ റിസോർട്ടിൽ വെച്ചുനടന്ന മുഴുദിന യോഗം. ഇതിൽ വെച്ച് ഈ അധ്യായന വർഷം അവസാനം വരെയുള്ള സ്കൂൾ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തു. 4. ഫീൽഡ് ട്രിപ്പ് / പഠനയാത്ര ഈ അധ്യാപക കൂട്ടായ്മയുടെ മറ്റൊരു ഫലമായിരുന്നു വിവിധ ഫീൽഡ് ട്രിപ്പുകൾ. ഓരോ ക്ലാസിനും അവരുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ട് പ്രത്യേകം പ്രത്യേകം ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ചു. പരമ്പരാഗത തൊഴിലുകളും കുടിൽ വ്യവസായങ്ങളും പരിചയപ്പെടാൻ മൂരികുത്തിയിലെ മൺപാത്ര നിർമ്മാണ കേന്ദ്രം, കൂത്താളി നെയ്ത്തുശാല എന്നിവ സന്ദർശിച്ചത് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായി. കർഷക ദിനവുമായി ബന്ധപ്പെട്ടു നടത്തിയ ഫീൽഡ് ട്രിപ്പിൽ സമീപ പ്രദേശത്തെ യുവ കർഷകനായ ശ്രീ. ബാലകൃഷ്ണൻറെ കൃഷിത്തോട്ടം സന്ദർശിക്കുകയും കുട്ടികൾ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ആധുനിക കൃഷിരീതികളെയും വിളകളെയും കുറിച്ച് കുട്ടികൾ അദ്ദേഹവുമായി സംവദിച്ചു. കൂടാതെ കൂത്താളി കൃഷി ഫാം, പെരുവണ്ണാമൂഴി സുഗന്ധ വിള വിജ്ഞാന കേന്ദ്രം എന്നിവയും സന്ദർശിച്ചു. കുറ്റ്യാടി ജലസേചന പദ്ധതി അണക്കെട്ട്, മുതലവളർത്തു കേന്ദ്രം, ഉദ്യാനം, ബേപ്പൂർ തുറമുഖം, കോഴിക്കോട് നക്ഷത്ര ബംഗ്ലാവ്, മാതൃഭൂമി പ്രസ്സ്, കോഴിക്കോട് ബീച്ച്, പാർക്ക് എന്നിവിടങ്ങളെല്ലാം വിവിധ പഠനയാത്രകളിലായി സന്ദർശിച്ചു. ഇതു കൂടാതെ അധ്യാപകരുടെ നേതൃത്വത്തിൽ പി.ടി.എ. യിലെ മുഴുവൻ ആളുകളേയും ഉൾപ്പെടുത്തിക്കൊണ്ട് നെല്ലിയാമ്പതിയ്ലേക്ക് ഏകദിന വിനോദയാത്രയും സംഘടിപ്പിച്ചു. 5. പഠന പരിപോഷണ പരിപാടി ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ബോധനരീതിയാണ് സ്കൂളിൽ അവലംബിക്കുന്നത്. വൈകുന്നേരങ്ങളിൽ 3.15 മുതൽ 4.15 വരെയുള്ള സമയം പിന്നാക്ക പരിഹാര ബോധനത്തിനായി ഞങ്ങൾ നീക്കിവെച്ചിരിക്കുന്നു. പ്രായോഗികമായ രീതിയിൽ, ലഭ്യമായ ധാരാളം മെറ്റീരിയലുകളും (കോഴിക്കോട് ജില്ലാപഞ്ചായത്ത് പിന്നാക്ക പരിഹാര ബോധനത്തിനായി പ്രസിദ്ധീകരിച്ച കൂടെ , അധ്യാപകനും ഗവേഷകനുമായ അഷ്റഫ് മാസ്റ്റർ തയ്യാറാക്കിയ തേൻതുള്ളി... മുതലായവ.) ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രത്യേകം ഗ്രൂപ്പുകൾക്ക് പ്രത്യേകം അധ്യാപകർക്ക് ചുമതല നൽകിക്കൊണ്ട് ക്ലാസുകൾ നടത്തിവരുന്നു. കൂടാതെ വായനാ പരിപോഷണത്തിന് ദിനപത്ര ക്വിസ് പ്രശ്നോത്തരി, വിജ്ഞാനച്ചെപ്പ് പ്രശ്നോത്തരി എന്നിവയും ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധപ്പിക്കാനുതകുന്ന പരിപാടിയും ഫലപ്രദമായി നടന്നുവരുന്നു. 6. എസ്.എം.സി. നിലവിലുള്ള അക്കാദമിക പ്രശ്നങ്ങൾ, ഭാവിയിലെ വികസന പദ്ധതികൾ എന്നിവ പരിഗണിച്ച് പങ്കാളിത്തപരമായി സ്കൂൾ വികസന പദ്ധതി വികസിപ്പിക്കുന്നതിൽ എസ്.എം.സി., എസ്.എസ്.ജി. എന്നിവ അനല്പമായ പങ്കാണ് വഹിക്കുന്നത്.
ഇഫ്താർ സംഗമം ത്യാഗത്തിൻറെയും വിശുദ്ധിയുടെയും സ്മരണകളുണർത്തുന്ന പുണ്യ റംസാൻ നാളിൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ വിരുന്നൊരുക്കി. ജനപ്രതിനിധികളും നാട്ടുകാരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. നോമ്പുതുറക്കുള്ള വിഭവങ്ങളെല്ലാം രക്ഷിതാക്കൾ സ്പോൺസർ ചെയ്തതായിരുന്നു. കുറ്റ്യാടി ഇസ്ലാമിയ കോളെജ് പ്രിൻസിപ്പാൾ ടി. ശാക്കിർ റമദാൻ സന്ദേശം നൽകി. കുന്നുമ്മൽ എ.ഇ.ഒ. നാണു മാസ്റ്റർ പേരാമ്പ്ര ബി.പി.ഒ. മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. മതമൈത്രിയുടെയും മാനവ മൈത്രിയുടെയും സന്ദേശം ഉയർത്താൻ ഇഫ്താർ സംഗമം കൊണ്ട് സാധിച്ചു.
ആരോഗ്യ ബോധവത്കരണവും സൗജന്യ പ്രതിരോധ മരുന്നു വിതരണവും. മഴക്കാലം തുടങ്ങിയാൽ പനി പിടിപെട്ട് കുട്ടികളുടെ ഹാജർ കുറയുന്നത് പതിവായിരുന്നു. ഇതൊഴിവാക്കുന്നതിനെപ്പറ്റി എസ്.ആർ.ജി.യിൽ ചർച്ച ചെയ്തപ്പോൾ വന്ന പരിഹാര നിർദേശമായിരുന്നു പ്രതിരോധ ചികിത്സാ ക്യാമ്പ്. പി.ടി.എ., എസ്.എം.സി. കമ്മിറ്റികൾ ഇതിനു പിന്തുണ നൽകി. കൂത്താളി ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ മുഴുവൻ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച്ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെപ്പറ്റി വിദഗ്ദ ഡോക്ടർമാർ ക്ലാസെടുത്തു. പങ്കെടുത്ത മുഴുവൻ പേർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു.
ക്രിസ്തുമസ് ആഘോഷം സ്നേഹത്തിൻറെയും സമാധാനത്തിൻറെയും സന്ദേശവുമായി എത്തിയ തിരുപ്പിറവിയെ വരവേറ്റുകൊണ്ട് സ്കൂളിൽ 2015 ഡിസംബർ 20 ന് ക്രിസ്തുമസ് ആഘോഷിച്ചു. ഇടയന്മാരും മാലാഖമാരും ഉണ്ണിയേശുവും നക്ഷത്രങ്ങളും നിറഞ്ഞുനിൽക്കുന്ന പുൽക്കൂടും ക്രിസ്തുമസപ്പൂപ്പനും ക്രിസ്തുമസ് ഗാനങ്ങളും കുട്ടികളിൽ ക്രിസ്തുമസ് ആഘോഷത്തെ അവിസ്മരണീയമാക്കി.
അമ്മ ലൈബ്രറി കുട്ടികളുടെ വായന പോഷിപ്പിക്കുന്നതിന് അമ്മയും വായിച്ചു തുടങ്ങുക എന്ന ഉദ്ദേശ്യത്തോടെ 2012 ൽ വിദ്യാലയത്തിൽ ആരംഭിച്ചതാണ് അമ്മ ലൈബ്രറി. ഇന്ന് 2000 ലധികം ഉത്കൃഷ്ട ഗ്രന്ഥങ്ങളുള്ള ഒരു ഗ്രന്ഥാനയമാണ് അമ്മ ലൈബ്രറി. കുട്ടി സ്കൂളിൽ അഡ്മിഷൻ നേടുന്നതോടെ അമ്മ അമ്മ ലൈബ്രറിയിലും അംഗമായിത്തീരുന്നു. ക്ലാസ് പി.ടി.എ. കഴിഞ്ഞു പോകുന്ന അമ്മമാരെല്ലാം ലൈബ്രറിയിൽ നിന്ന് പുസ്തകവുമെടുത്താണ് തിരിച്ചു പോകുന്നത്. കുട്ടിയുടെ വിദ്യാഭ്യാസ കാലത്തുതന്നെ ധാരാളം പുസ്തകങ്ങൾ വായിക്കാനുള്ള അവസരം അമ്മമാർക്ക് ഇതുവഴി ലഭിക്കുന്നു. 2012 ൽ ജനകീയ പങ്കാളിത്തത്തോടെയാണ് ഈ അമ്മ ലൈബ്രറി തുടങ്ങിയത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ ----------- വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ ----------- വിദ്യാലയങ്ങൾ
- 164-----
- 19...ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ