ജി എൽ പി എസ് വടക്കുമ്പാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുറഞ്ഞ വിദ്യാർത്ഥികളുമായി ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൽ 1956-ഓടുകൂടി സ്കൂളിൽ കുട്ടികളുടെ എണ്ണം 220 ആയി വർദ്ധിക്കുകയും അധ്യാപക തസ്തിക 8 എന്ന നിലയിൽ ഉയരുകയും ചെയ്തു. ഇന്ന് 2017-ൽ 8 ഡിവിഷനുകളും 217 കുട്ടികളും ഈ സ്കൂളിൽ നിലവിലുണ്ട് എന്നത് കേരളത്തിലെ മറ്റൊരു പ്രൈമറി വിദ്യാലയത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമായിരിക്കും. സ്കൂൾ ആരംഭിച്ചതുമുതൽ ഏകദേശം 6000-ത്തോളം കുട്ടികൾ ഇവിടെനിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്‌. ഇവരിൽ പലരും സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്. സ്കൂളിന്റെ പുരോഗതിയിൽ നി‍ർണായകമായ പങ്കുവഹിച്ച രണ്ടു പ്രമുഖരാണ് കെ. എം. കേളപ്പൻ മാസ്റ്ററും കോവുമ്മൽ കുഞ്ഞിരാമൻ നമ്പ്യാർ മാസ്റ്ററും. ഇവർ പ്രത്യേകം സ്മരണീയരാണ്. ഈ വിദ്യാലയം വടക്കുന്പാട് പ്രവർത്തിക്കാനാവശ്യാമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാടച്ചയിലെ വില്ലേജ് ഓഫീസറും പൊതുകാര്യപ്രസക്തനുമായിരുന്ന ശ്രീ. നരിക്കൽ ചാത്തൻ അധികാരി അവർകളാണ്. സ്കൂൾ സ്ഥാപിച്ചെടുക്കുന്നതിൽ കാര്യമായ പങ്കുവഹിച്ച മറ്റുവ്യക്തികാളായ ശ്രീ. ചെറുവലത്ത് ശങ്കരൻ നമ്പ്യാർ, പുളിയുള്ളതിൽ രാമക്കുറുപ്പ്, തയ്യുള്ളപറമ്പിൽ കേളുക്കുറുപ്പ്, കടുക്കാം കുഴിയിൽ രാമക്കുറുപ്പ് തുടങ്ങിയവർ സ്കൂളിന്റെ ചരിത്രം പഠിക്കുമ്പോൾ പ്രത്യേകം ഓർമ്മിക്കപ്പെടേണ്ടവരാണ്. സ്കൂൾ വടക്കുമ്പാട് പ്രവർത്തിക്കാനാവശ്യമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാച്ചയിലെ പൊതുകാര്യ പ്രസക്തനും വില്ലേജ് ഓഫീസറുമായിരുന്ന ശ്രീ. നരിക്കൽ ചാത്തൻ അധികാരി അവർകളാണ്. ശ്രീ. ചെറുവലത്ത് ശങ്കരൻ നമ്പ്യാർ, പുളിയുള്ളതിൽ രാമക്കുറുപ്പ്, തയ്യുള്ള പറമ്പിൽ കേളുക്കുറുപ്പ്, കടുക്കാംകുഴിയിൽ രാമക്കുറുപ്പ് തുടങ്ങിയവരുടെ പേരുകളും ഇത്തരുണത്തിൽ പ്രത്യേകം ഓർമിക്കപ്പെടേണ്ടതാണ്. പ്രഗദ്ഭരായ ഒട്ടേറെ അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ. കെ.എം കേളപ്പൻ മാസ്റ്റർ, കോവുമ്മൽ കുഞ്ഞിരാമൻ നമ്പ്യാർ, വി.പി. കൃഷ്ണൻ മാസ്റ്റർ, സി.എച്ച്. കരുണൻ മാസ്റ്റർ എന്നിവർ അക്കൂട്ടത്തിൽ പെട്ടവരാണ്. സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പേർ ഇവിടുത്തെ പൂർവവിദ്യാർഥികളായുണ്ട്. പ്രഗദ്ഭ സാഹിത്യകാരൻ ശ്രീ. ടി.പി. രാജീവൻ, ചെറുകിട വ്യവസായ ജോയിന്റ് ഡയറക്ടറായി റിട്ടയർ ചെയ്ത ശ്രീ. കിഴക്കയിൽ കുഞ്ഞിരാമൻ നമ്പ്യാർ എന്നിവർ അവരിൽ ചിലർ മാത്രമാണ്. നാളിതു വരെയുള്ള സ്കൂളിന്റെ പുരോഗതിയിൽ കാലാ കാലങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന പി.ടി.എ കമ്മിറ്റികളും ജന പ്രതിനിധികളും വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് അത്യന്തം നിർണായകമാണ്. അന്തരിച്ച ശ്രീ. കെ സദാനന്ദൻ (ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്), മുൻ എം.എൽ.എമാരായ എൻ.കെ. രാധ, എ.കെ. പദ്മനാഭൻ മാസ്റ്റർ, വി,വി. ദക്ഷിണാമൂർത്തി, ശ്രീ. കെ.വി. കുഞ്ഞിക്കണ്ണൻ എന്നിവരെ മറന്നു കൊണ്ട് സ്കൂളിന്റെ ചരിത്ര രചന തന്നെ അസാധ്യമായിരിക്കും. 1978 ൽ ആണ് സ്കൂളിന് ഒരു പുതിയ കെട്ടിടെ നിർമിക്കാനാവശ്യമായ നടപടികൾ ആരംഭിക്കുന്നത്. പി.ടി.എ പ്രസിഡണ്ടായിരുന്ന ശ്രീ. കെ.സി. കുഞ്ഞിക്കണ്ണൻ നായരും അന്തരിച്ച ശ്രീ. വി.വി. ദക്ഷിണാമൂർത്തിയുമാണ് ഇതിനു നേതൃത്വം കൊടുത്തിരുന്നത്. തുടർന്ന് 1998 ൽ മുൻ എം.എൽ.എ ശ്രീമതി. രാധയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, പി.ടി.എ എന്നിവരുടെ നിരന്തര ഇടപെടലിന്റെ ഫലമായി 15 സെന്റ് സ്ഥലവും കെയ്യിടവും ഉടമ സൗജന്യമായി സ്കൂളിനു വിട്ടുതരികയായിരുന്നു. ഇതോടൊപ്പം വടക്കുമ്പാട് ഹൈസ്കൂൾ കമ്മിറ്റി മറ്റൊരു 15 സ്ഥലം കൂടി സ്കൂളിനു നൽകി. ഈ 30 സെൻറ് സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പദ്ധതിയിലുൾപെടുത്തി 12 ലക്ഷം രൂപ ചെലവിൽ 5 ക്ലാസ് മുറികളുള്ള കോൺക്രീറ്റ് കെട്ടിടം 2000 ൽ നിലവിൽ വന്നു. വടകര എം.പി. ആയിരുന്ന ബഹുമാനപ്പെട്ട ശ്രീമതി. എ.കെ. പ്രേമജം 3 ക്ലാസുമുറികളുടെ വലിപ്പത്തിലുള്ള ഒരു ഹാളിനുള്ള ഫണ്ടും അനുവദിച്ചു നൽകി. ഇന്നും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിൽ ലേവർപ്രൈമറി തലത്തിൽ ഏറ്റവും കൂടുതൽ കുച്ചികൾ പഠിക്കുന്ന വിദ്യാലയം ഇതു തന്നെയാണ്. പഠന കാര്യത്തിലെന്ന പോലെ പാഠ്യേതര വിഷയങ്ങളിലും സ്ഥാപനം നിലനിർത്തിപ്പോരുന്ന മികവു തന്നെയാണ് ഇതിനു കാരണം. 2002 ൽ സ്കൂളിന്റെ നൂറാം വാർഷികം വലിയ ജന പങ്കാളിത്തത്തോടെ നടക്കുകയുണ്ടായി.