"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 185: വരി 185:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.498863" lon="76.335146" zoom="10" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="10.143929" lon="76.427038" zoom="10" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
12.364191, 75.291388,
12.364191, 75.291388,

15:31, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

സെന്റ ജോസഫ്സ് ഹയർസെക്കൻഡറി സ്ക്കൂൾ, ആലപ്പുഴ
ആലപ്പുഴ
,
688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം14 - 1 - 1901
വിവരങ്ങൾ
ഫോൺ0478 2244323
ഇമെയിൽ35006alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ മേരി റോസ്
പ്രധാന അദ്ധ്യാപകൻസിസ്റ്റർ സിജി വി റ്റി
അവസാനം തിരുത്തിയത്
06-08-2018Sunilambalapuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കരയും കടലും കായലും കൈകോർത്തു നിൽക്കുന്ന ആലപ്പുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന 
ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ.
കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായ 119 വർഷത്തെ പാരമ്പര്യമുള്ള
ഈ വിദ്യാലയം പെൺക്കുട്ടികൾക്കായുള്ള ആലപ്പുഴയിലെ ഏറ്റവും പഴക്കമേറിയ
വിദ്യാഭ്യാസ സ്ഥാപനമാണ്.

ചരിത്രം

ഇറ്റലിയിലെ വെറോണയിൽ 1714ൽ ഭുജാതയാകുകയും 1808ൽ കനോഷ്യൻ സഭ സ്ഥാപിക്കുകയും ചെയ്തു. വി. മാഗ്ദലിന്റെ സ്വപ്ന സാക്ഷാത്ക്കാരങ്ങളിൽ ഒന്നായിരുന്നു സാധു പെൺകുട്ടികളുടെ വിദ്യാഭ്യാസം. 1892ൽ കനോഷ്യൻ സഹോദരികൾ ആലപ്പുഴയിൽ സെന്റ് ജോസഫ്സ് കോൺവെന്റ് സ്ഥാപിച്ചു. അന്നത്തെ സുപ്പീരിയറായിരുന്ന മദർ റോസ് ബിയാങ്കി, സെന്റ് ട്രീസാസ് സ്ക്കൂൾ ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്ക്കൂൾ എന്നു നാമകരണം ചെയ്തു. 1918ൽ പ്രൈമറി സ്ക്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. അധികം വൈകാതെ 1919ൽ അത് മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1920ൽ സെന്റ് ജോസഫ്സ് സ്ക്കൂൾ, ഹൈസ്ക്കൂളാക്കി ഉയർത്തിക്കൊണ്ടുള്ള ഉത്തരവു ലഭിച്ചു. 1998ൽ ഹയർ സെക്കൻഡറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.

വിജയശതമാനത്തിലും കലാകായിക രംഗങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ഥാപനത്തിൽ മൂവായിരത്തി ഇരുനൂറോളം വിദ്യാർത്ഥിനികളുണ്ട്. വി. മാഗ്ദലിന്റെ പാത പിന്തുടർന്ന് വ്യക്തികളുടെ സമഗ്രവികസനം മുൻനിർത്തി നാളെയുടെ വാഗ്ദാനങ്ങളെ ഭാരതത്തിന്റെ ഉത്തമപൗരൻമാരും ദൈവത്തിന്റെ വത്സലമക്കളുമായി വളർത്തി വലുതാക്കാൻ ഊ സ്ഥാപനം അഹോരാത്രം പ്രയത്നിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ആലപ്പുഴയുടെ ഭരണകേന്ദ്രത്തോട് ചേർന്ന് പി. എച്ച്. പാലത്തിനു സമീപം എൻ. എച്ചിന്റെ തെക്കുകിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. രണ്ടു കെട്ടിടങ്ങളിലായി 60 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്. വിശാലമായ കളിസ്ഥലങ്ങൾ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. P.T.A യുടെ അവസരോചിതമായ ഇടപെടലുകളും സ്ക്കൂൾ പ്രവർത്തനങ്ങളുടെ വിജയത്തിന് ചാലകശക്തിയായി വർത്തിക്കുന്നു.31 ക്ലാസ്സ് മുറികൾ ലാപ്പ്ടോപ്പ്,പ്രൊജക്ടർ, നെറ്റ്കണക്ഷനോടുകൂടിയ ഹൈടെക് ആയി മാറ്റി. ഈ സൗകര്യങ്ങളോടുകൂടിയ വിപുലമായ പഠനം നടക്കുന്നു.

സ്റ്റുഡിയോ

ആധുനിക സജീകരണങ്ങളോടുകൂടിയ ഒരു സ്റ്റുഡിയോ സ്കൂളിൽ പ്രവർതതിക്കുന്നു. അസ്സമ്പ്ലീ, പ്രധാനപ്പെട്ട ദിനാചരണങ്ങൾ, പ്രധാന വ്യക്തികൾ സ്കൂൾ സന്ദർശിക്കുമ്പോൾ കുട്ടികൾക്ക് അവരുമായി സംവദിക്കാനുള്ള അവസരം ഇവ ലഭ്യമാക്കാൻ സാധിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതരപ്രവർത്തനങ്ങളിലും ഉന്നതനിലവാരം പുലർത്തുന്ന ഒരു സ്ഥാപനമാണിത്.

ഐ.ടി ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ


  • കൺവീനറെ തെരഞ്ഞെടുക്കുക
  • ഓരോക്ലാസ്സിൽ നിന്നും അംഗങ്ങളെ തെരഞ്ഞടുക്കുക
  • ക്ലബ്ബുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തുക
  • മാസത്തിലൊരിക്കൽ ഐ ടി ക്ലബിന്റെ മീറ്റിംഗ് വിളിച്ചു കൂട്ടുക
  • 2009-2010 ലെ ആലപ്പുഴ ജില്ലയിലെ എറ്റവും നല്ല ഐ ടി ലാബിനുള്ള പുരസ്താരവും 15000 രൂപയും ലഭിച്ചു.
  • എക്കോ ക്ലബ്
    2008-2009 അദ്ധ്യായനവർഷത്തിൽ കേരളാസ്റ്റേറ്റ് കൗൺസിൽ ഫോർ സയ൯സ് ടെക്നോളജി &
എൻവിറോൺമെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല എക്കോ ക്ലബ്ബിനുള്ള 

പുരസ്കാരം ലഭിച്ചു.തിരുവനന്തപുരത്ത് വെച്ച് നടന്ന വർക്ക് ഷോപ്പിൽ ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി 50000 രൂപ

അനുവദിച്ചു.
  • കൈയെഴുത്തുമാസികകൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഗൈഡ്സ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ ഗുണം ചെയ്തുവരുന്നു.

മാനേജ്മെന്റ്

കനോഷ്യൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു എച്ച്. എസ്. എസും, മൂന്നു ഹൈസ്ക്കൂളുകളും മൂന്നു അപ്പർ പ്രൈമറിസ്ക്കൂളും മൂന്നു ലോവർ പ്രൈമറിസ്ക്കൂളുകളും കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. മാനേജ്മെന്റിന്റെ ഭരണസാരഥ്യം വഹിക്കുന്നത് കോർപ്പറേറ്റ് മാനേജർ സിസ്റ്റർ മോനിക്ക തോമസാണ്. സി. ജോസഫിൻ നത്താന്റെ നേതൃത്വത്തിൽ 8അംഗങ്ങൾ അടങ്ങിയ ഒരു ജനറൽ ബോഡിയാണ് കോർപ്പറേറ്റ് മാനേജറിന്റെ കീഴിലുള്ള സ്ക്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സെന്റ് ജോസഫ്സ് ജി. എച്ച്. എസ്. എസിന്റെ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട sr.ട്രീസാ ചാക്കോയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രൻസിപ്പാൾ
1901-1926 (വിവരം ലഭ്യമല്ല) ........ ........
1926-1933 ശ്രീമതി മേരി അലക്സാണ്ടർ ........ ........
1933-1955 മദർ ജൂലിയ സി ........ ........
1955-1978 മദർ ആനി ജോസഫ് ........ ........
1978-1982 1985-1989 മദർ ബിയാട്രിസ് പി. നെറ്റോ ........ ........
1982-1983 ശ്രീമതി എലിസബത്ത് കെ. തോമസ് ........ ........
1982-1983 മദർ എലീസ മാത്യു ........ ........
1984-1985 1992-1994 2000-2002 സിസ്റ്റർ. ഫിലോമിന പുത്തൻപുര ........ ........
1994-1999 സിസ്റ്റർ. റോസിലി ജോസഫ് ........ ........
1999-2000 2003-2008 സിസ്റ്റർ. സോഫിയാമ്മ തോമസ് ........ ........
2008 2011 സിസ്റ്റർ. ട്രീസ്സാ അഗസ്ററിൻ ........ ........
2011-2015 സിസ്റ്റർ. മേരി കുര്യാക്കോസ് ........ ........
2015- സിസ്റ്റർ. സിജി വി റ്റി ........ ........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടെസ്സി തോമസ് - മിസ്സൈൽ വുമൺ
  • റാണി ഐ. ബി - ഐ. പി. എസ്
  • ആശ ജെയിംസ് - ഐ. എ. എസ്
  • സോണിയ - 2008 ഐഡിയ സ്റ്റാർ സിങ്ങർ വിന്നർ

വഴികാട്ടി