"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 73: | വരി 73: | ||
== ഗണിതം മധുരം == | == ഗണിതം മധുരം == | ||
[[പ്രമാണം:44055_Apti Maths class.jpg|ലഘുചിത്രം|അഭിരുചിപരീക്ഷ മോഡൽ2025]] | [[പ്രമാണം:44055_Apti Maths class.jpg|ലഘുചിത്രം|അഭിരുചിപരീക്ഷ മോഡൽ2025]] | ||
മത്സരപരീക്ഷക്ക് വരുന്ന ഗണിതമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി കുട്ടികൾക്ക് പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. സ്കൂളിലെ ഗണിത അധ്യാപികയായ നിമ ടീച്ചർ കുട്ടികൾക്ക് പ്രത്യേകം ക്ലാസ് നൽകി. ഓരോ ഗണിത ചോദ്യവും മനസ്സിലാക്കി കൊടുക്കുകയും എളുപ്പവഴിയിൽ വേഗത്തിൽ ഉത്തരം കണ്ടെത്താനുള്ള പരിശീലനം നൽകുകയും ചെയ്തു. ഇതുവഴി കുട്ടികൾക്ക് വേഗത്തിൽ ഉത്തരം കണ്ടെത്താനും പരീക്ഷ എളുപ്പത്തിൽ ചെയ്യാനും സഹായകമായി.<gallery> | മത്സരപരീക്ഷക്ക് വരുന്ന ഗണിതമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി കുട്ടികൾക്ക് പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. സ്കൂളിലെ ഗണിത അധ്യാപികയായ നിമ ടീച്ചർ കുട്ടികൾക്ക് പ്രത്യേകം ക്ലാസ് നൽകി. ഓരോ ഗണിത ചോദ്യവും മനസ്സിലാക്കി കൊടുക്കുകയും എളുപ്പവഴിയിൽ വേഗത്തിൽ ഉത്തരം കണ്ടെത്താനുള്ള പരിശീലനം നൽകുകയും ചെയ്തു. ഇതുവഴി കുട്ടികൾക്ക് വേഗത്തിൽ ഉത്തരം കണ്ടെത്താനും പരീക്ഷ എളുപ്പത്തിൽ ചെയ്യാനും സഹായകമായി.<gallery mode="packed-hover"> | ||
പ്രമാണം:44055 LK priliminary 2025 2028 batch hen.jpg|ആകാംക്ഷ | പ്രമാണം:44055 LK priliminary 2025 2028 batch hen.jpg|ആകാംക്ഷ | ||
പ്രമാണം:44055 LK priliminary 2025 2028 batch inau.jpg|ഉദ്ഘാടനം | പ്രമാണം:44055 LK priliminary 2025 2028 batch inau.jpg|ഉദ്ഘാടനം | ||
23:31, 22 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 44055-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44055 |
| യൂണിറ്റ് നമ്പർ | LK/2018/44055 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ലീഡർ | അശ്വനി |
| ഡെപ്യൂട്ടി ലീഡർ | ട്വിങ്കിൾ |
| കൈറ്റ് മെന്റർ 1 | ലിസി ആർ |
| കൈറ്റ് മെന്റർ 2 | സുരജ എസ് രാജ് |
| അവസാനം തിരുത്തിയത് | |
| 22-09-2025 | 44055 |
അംഗങ്ങൾ
കൈറ്റ് മെന്റർമാർ
-
ലിസി ടീച്ചർ,കൈറ്റ് മെന്റർ I
-
സുരജ എസ് രാജ് കൈറ്റ് മെന്റർ II
അംഗങ്ങളുടെ വിവര പട്ടിക
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് | ഡിവിഷൻ |
|---|---|---|---|
| 1 | 15190 | അഭിരാമി | 8 എ |
| 2 | 15187 | അഖില | 8 എ |
.
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ് 2025

2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 19 ന് 9.30 മുതൽ 4.00 വരെ സ്കൂളിലെ ഐടി ലാബിൽ വച്ച് നടന്നു.ഈ ക്യാമ്പിന് നേതൃത്വം വഹിച്ചത് കൈറ്റിലെ മാസ്റ്റർ ട്രെയിനർ അജിരുദ്ധ് സാറാണ്. 29 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ 2024-2027 ബാച്ചുകാരും 2023-2026 ബാച്ചുകാരും ക്യാമറ കൈകാര്യം ചെയ്യുകയും ക്യാമ്പിൽ സഹായിക്കുകയും ചെയ്തു.ക്യാമ്പിന്റെ അവസാനം രക്ഷാകർത്താക്കളുടെ മീറ്റിംഗ് ഉണ്ടായിരുന്നു.ഭൂരിഭാഗം രക്ഷാകർത്താക്കളും പങ്കെടുത്തു.
വിജയം മധുരം
2025-2028 ബാച്ചിന്റെ അഭിരുചി പരീക്ഷാഫലം വളരെ ആകാംക്ഷയോടെയാണ് കുട്ടികൾ കാത്തിരുന്നത്.31 കുട്ടികളാണ് പരീക്ഷ എഴുതിയത്.റസൾട്ട് വന്നപ്പോൾ 31 പേരും നല്ല മാർക്കോടെ വിജയിച്ചു.അതിൽ ശിവാനി എ ആർ,അലീന എന്നീ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ തുടരാനാണ് താല്പര്യമെങ്കിലും എൻ സി സി യിലേയ്ക്ക് പോകേണ്ട സാഹചര്യം വന്നതിനാൽ അവരെ ഒഴിവാക്കി 29 കുട്ടികളാണ് ഈ ബാച്ചിലേയ്ക്ക് വരുന്നത്.
അഭിരുചിപരീക്ഷ2025

2025 ജൂൺ മാസം 25 ന് വീരണകാവ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിൽ വച്ച് രാവിലെ 10.30 ന് അഭിരുചി പരീക്ഷ ആരംഭിച്ചു. സ്കൂളിലെ വൈദ്യുതിപ്രശ്നം കാരണം പരീക്ഷയിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്നെങ്കിലും ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കപ്പെടുകയും പരീക്ഷ സുഗമമായി നടക്കുകയും ചെയ്തു.31 കുട്ടികളാണ് പരീക്ഷയെഴുതിയത്.ഇതിൽ രണ്ടു പേർ ഭിന്നശേഷിക്കാരാണ്.അവരും മറ്റു കുട്ടികളും പരീക്ഷ സന്തോഷത്തോടെയാണ് പൂർത്തിയാക്കിയത്.സീനിയേഴ്സിന്റെയും അധ്യാപകരുടെയും ക്ലാസിന് അവർ പിന്നീട് നന്ദി അറിയിച്ചു. ഈ വർഷം കൂടുതൽ കോച്ചിംഗ് നൽകാനായതിലും ഭിന്നശേഷിക്കാർ നല്ല പ്രകടനം കാഴ്ച വച്ചതിലും മെന്റർമാരായി ലിസി ടീച്ചറും സുരജ ടീച്ചറും സന്തോഷം പ്രകടിപ്പിച്ചു.
മോഡൽ അഭിരുചി പരീക്ഷ2025

അഭിരുചി പരീക്ഷയ്ക്കുള്ള റീസണിംങ്,ഗണിതം,പ്രോഗ്രാമിങ്,സ്വതന്ത്രസോഫ്റ്റ്‍വെയർ,ലോഗോകൾ ഇവയെല്ലാം പരിശീലിപ്പിച്ച ശേഷം കൈറ്റ് നൽകിയ മോഡൽ പരീക്ഷ സീനിയേഴ്സ് എല്ലാ ലാപ്ടോപ്പിലും ഇൻസ്റ്റാൾ ചെയ്തു.തുടർന്ന് ഒരെണ്ണം മെന്റേഴ്സ് പരിചയപ്പെടുത്തി.രണ്ടു സെറ്റ് ചോദ്യങ്ങളിലായി ഓരോന്നിലും പത്തെണ്ണം വീതം ഇരുപതു ചോദ്യങ്ങളാണ് ഉള്ളതെന്നും ഓരോന്നും ക്ലിക്ക് ചെയ്യുന്നതും ചോദ്യങ്ങളുടെ നിറവ്യത്യാസവും പരിചയപ്പെടുത്തി.തുടർന്ന് പരീക്ഷയുടെ സമയം ഓടിക്കൊണ്ടിരിക്കുന്നതും സമയബന്ധിതമായി തീർക്കേണ്ടതിന്റെ ആവശ്യകതയും പരിചയപ്പെടുത്തി.തുടർന്ന് കുട്ടികൾ മോഡൽ പരീക്ഷ പ്രാക്ടീസ് ചെയ്തു.ഇത് അവരിൽ ആത്മവിശ്വാസം വളർത്തി.
കൈത്താങ്ങ്

യു പി ക്ലാസിൽ വച്ച് കഴിഞ്ഞ രണ്ട് വർഷമായി ഭിന്നശേഷി ഐ ടി ക്ലാസ് സീനിയേഴ്സ് നൽകി വന്നതിൽ ഭിന്നശേഷിക്കാരായ രണ്ടു കുട്ടികൾ ഇപ്പോൾ സ്കൂളിലെ ഹൈസ്കൂളിലെത്തുകയും ലിറ്റിൽ കൈറ്റ്സിൽ അംഗത്വത്തിനായി ആഗ്രഹത്തോടെ മെന്റർമാരെ സമീപിക്കുകയും ചെയ്തു.അവർക്ക് മെന്റർമാരും കുട്ടികളും സന്തോഷത്തോടെ ക്ലാസുകൾ നൽകി.റീസണിംഗ് സുരജ ടീച്ചറും സോഫ്റ്റ്വെയറുകൾ ലിസി ടീച്ചറും ഗണിതഭാഗം നിമടീച്ചറും പ്രത്യേകമായി എടുത്തുകൊടുത്തു.മാത്രമല്ല പരീക്ഷയിൽ നിമടീച്ചർ അവർക്ക് അർത്ഥം പറഞ്ഞുകൊടുക്കുകയും ഗണിതക്രിയകൾ ചെയ്യാനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും ചെയ്തു.അവരിൽ ഇത് ആത്മവിശ്വാസം വളർത്തി.അവരെ പഠിപ്പിച്ച സീനിയേഴ്സിനും ഇത് അഭിമാനകരമായി.
അംഗത്വത്തിലേയ്ക്ക് ചുവടുവയ്പ്പ്

2025 2028 കാലഘട്ടത്തിലെ അംഗത്വത്തിനു വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചയുടടെ തന്നെ എല്ലാ ക്ലാസുകളിലും നോട്ടീസ് ലിറ്റിൽ കൈറ്റ്സ് സീനിയേഴ്സ് നൽകി .മാത്രമല്ല ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം, ഗുണഗണങ്ങൾ മുതലായവ എല്ലാ എട്ടാം ക്ലാസിലും പോയി ബോധവൽക്കരണം നൽകി. തുടർന്ന് അംഗത്വത്തിനുള്ള അപേക്ഷ ഫോറം അവർ വിതരണം ചെയ്തു. പൂരിപ്പിച്ചു കൊണ്ടുവന്ന അപേക്ഷ ഫോം ഫയൽ ചെയ്യുകയും തിരുത്തലുകൾ വേണ്ടവ തിരിച്ചു നൽകി തിരുത്തി വാങ്ങുകയും ചെയ്തു.തുടർന്ന് ലാബിൽ വച്ച് പേര് തന്ന 32 കുട്ടികൾക്കും ഒരു പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അവർക്ക് ക്ലാസ് എടുത്തു കൊടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യവും നമുക്ക് ലഭ്യമായ സോഫ്റ്റ്‌വെയറുകളും അതിന്റെ ടൂൾ ബോക്സ്, ഇൻറർഫേസ് ഇവയെല്ലാം പരിചയപ്പെടുത്തി.
റീസണിങ്ങിലൂടെ കൈറ്റിലെത്താം

യുക്തിസഹമായി ചിന്തിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും കുട്ടികളെ സഹായിക്കുന്ന റീസണിങ് ,മെൻറലബിലിറ്റി ചോദ്യങ്ങൾ സീനിയേഴ്സ് പരിചയപ്പെടുത്തി. വിവിധ തരത്തിലുള്ള ചോദ്യങ്ങൾ നൽകിക്കൊണ്ട് അവയുടെ ഉത്തരങ്ങൾ കണ്ടെത്താനും പരിശീലിപ്പിച്ചു. മോഡൽ ചോദ്യങ്ങൾ നൽകുകയും കുട്ടികളെക്കൊണ്ട് അതിന് ഉത്തരം ചെയ്യിപ്പിക്കുകയും ചെയ്തു .അതുപോലെ ലിസി ടീച്ചറും സുരജ ടീച്ചറും ചേർന്ന് മോഡൽ എക്സാം കുട്ടികൾക്കായി നടത്തി.
ഗണിതം മധുരം

മത്സരപരീക്ഷക്ക് വരുന്ന ഗണിതമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി കുട്ടികൾക്ക് പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. സ്കൂളിലെ ഗണിത അധ്യാപികയായ നിമ ടീച്ചർ കുട്ടികൾക്ക് പ്രത്യേകം ക്ലാസ് നൽകി. ഓരോ ഗണിത ചോദ്യവും മനസ്സിലാക്കി കൊടുക്കുകയും എളുപ്പവഴിയിൽ വേഗത്തിൽ ഉത്തരം കണ്ടെത്താനുള്ള പരിശീലനം നൽകുകയും ചെയ്തു. ഇതുവഴി കുട്ടികൾക്ക് വേഗത്തിൽ ഉത്തരം കണ്ടെത്താനും പരീക്ഷ എളുപ്പത്തിൽ ചെയ്യാനും സഹായകമായി.
-
ആകാംക്ഷ
-
ഉദ്ഘാടനം
-
പിടിഎ
.