ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
44055-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44055
യൂണിറ്റ് നമ്പർLK/2018/44055
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർദേവനന്ദ എ പി
ഡെപ്യൂട്ടി ലീഡർറെനോയ് ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിമി എൽ ആന്റണി
അവസാനം തിരുത്തിയത്
26-04-202344055

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-2022 )

ഓൺലൈൻ പഠനം

ലോൿഡൗൺ കാലത്ത് കുട്ടികൾക്ക് നേരിട്ടുള്ള പരിശീലനം അപ്രാപ്യമായിരുന്നെങ്കിലും ഓൺലൈൻ മീറ്റിംഗുകൾ നടത്തുകയും എല്ലാവരും തിയറിക്ലാസുകൾ കാണുകയും ചെയ്തു.

2019-2022 ബാച്ചിന്റെ ക്ലാസുകളാരംഭിച്ചപ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ആരംഭിച്ചു.

അനിമേഷനും സ്ക്രാച്ചും മലയാളം കമ്പ്യൂട്ടിംഗും കുട്ടികൾ വളരെയധികം ഇഷ്ടപ്പെട്ടു.

2022-2023 ബാച്ചിനെ അഭിരുചി പരീക്ഷയ്ക്കൊരുക്കി.

വാക്സിനേഷൻ ക്യാമ്പെയ്ൻ

സമ്പൂർണ വാക്സിനേഷനായി രജിസ്റ്റർചെയ്യാൻ മറ്റുള്ളവരെ സഹായിക്കാനായി അഞ്ചു പേരെ കിഷോറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.

ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.

മലയാളം ടൈപ്പ് റൈറ്റിംഗ് പരിശീലിപ്പിക്കാനായി സമയപരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ട് ഉള്ള സമയം ക്രമീകരിച്ച് പരിശീലനത്തിനുള്ള അവസരം നൽകുകയും താല്പര്യമുള്ള കുട്ടികൾ പരിശീലനം തുടരുകയും ചെയ്യുന്നു.വിദ്യാരംഗം,ടാലന്റ് ക്ലബ്,വായനാക്ലബ് മുതലായ ക്ലബുകളിലെ ഉത്പ്പന്നങ്ങൾ അതാത് ക്ലബ് കൺവീനർമാർ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് കൈമാറുകയും അവർ അത് ടൈപ്പ് ചെയ്യുകയും ചെയ്തുവരുന്നു.പത്താം ക്ലാസ് കുട്ടികൾ ഡിസംബർ മാസത്തിൽ ടൈപ്പിംഗ് ചെയ്തെങ്കിലും പിന്നീട് പരീക്ഷാഒരുക്കം തുടങ്ങിയതിനാൽ ഇപ്പോൾ നിലവിലെ ഒൻപതാം ക്ലാസുകാരാണ് പരിശീലിക്കുന്നത്.യു.പി.തലത്തിൽ നിന്നും ലോൿഡൗണിനുശേഷം വന്ന കുട്ടികളായതിനാൽ അവർക്ക് ഏകദേശം രണ്ട് വർഷത്തെ വിടവ് ഉള്ളതു കൊണ്ട് സാവധാനമാണ് ടൈപ്പിംഗ് നടക്കുന്നത്.ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയുള്ള സമയമാണ് പരിശീലനത്തിന് നൽകിയിരിക്കുന്നത്.അഞ്ച് പേർ വീതമുള്ള ഓരൊ ടീമായിട്ടാണ് ഇടവേളകളിൽ പരിശീലനം നടത്തുന്നത്.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് മലയാള പരിശീലനത്തിന് ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ കുറച്ചു കുട്ടികൾ പരിശീലിക്കുന്നുണ്ട്.

ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങളുടെ പരിപാലനം

സ്കൂളിൽ ആകെ പത്ത് ഹൈടെക് ക്ലാസ് മുറികളാണ് ഉള്ളത്.ഇതിൽ നിലവിൽ ഏഴ് ക്ലാസ് റൂമുകളാണ് ഹൈടെക് സംവിധാനമുള്ളത്.ബാക്കി മൂന്നെണ്ണം കിഫ്ബി കെട്ടിടം പണി നടക്കുന്ന ഭാഗത്തായതിനാൽ നിലവിൽ ഉപയോഗിക്കാനാകാത്ത തരത്തിൽ മറച്ചിരിക്കുകയാണ്.ഈ ക്സാസുകളിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ക്ലാസ് ടീച്ചേഴ്സിനെ ഉപകരണങ്ങളുടെ സംരക്ഷണത്തിനും മറ്റും കുട്ടികൾ സഹായിക്കുന്നു.മറ്റ് സബ്ജക്ട് അധ്യാപകർക്കുവേണ്ട സഹായങ്ങളും ഇവർ നൽകി വരുന്നു.ഇതിന് നേത‍ൃത്വം നൽകുന്നത് പത്താം ക്ലാസിലെ റെനോയ്,കിഷോർ,അജിത്ത്,അനു,അഭിഷേക്,നിഖിൽ,ദയാനന്ദ്,ദേവനന്ദ,ഗോപിക തുടങ്ങിയവരാണ്.

പ്രൈമറി ക്ലാസുകൾക്കുള്ള സഹായം

പ്രൈമറി ക്ലാസുകളിൽ ലാപ്‍ടോപ്പുകൾ കൈകാര്യം ചെയ്യാനും പ്രൊജക്ടർ ഉപയോഗിക്കാനും മറ്റുമുള്ള സാങ്കേതിക സഹായം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.

സമഗ്ര

ലിറ്റിൽകൈറ്റ്സിലെ അംഗങ്ങൾ സമഗ്രപോർട്ടൽ പരിചയപ്പെടാനായി ഓൺലൈൻ മീറ്റിംഗിൽ ഒത്തുകൂടിയത് നവംബർ മാസത്തിലാണ്.സമഗ്രയിൽ നിന്ന് പാഠപുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്യാനുള്ള രീതി ലിറ്റിൽ കൈറ്റ്സിലെ സീനിയർ വിദ്യാർത്ഥി സുമേഖ് പരിചയപ്പെടുത്തി.തുടർന്ന് ഓരോ വിഷയങ്ങളുടെയും റിസോഴ്സസുകൾ ഉപയോഗിക്കേണ്ട രീതി ലിസിടീച്ചർ സ്ക്രീൻ ഷെയറിങ്ങിലൂടെ പറഞ്ഞുകൊടുത്തു.സമഗ്രയുടെ പാസ്‍വേഡ് ഇല്ലാതെ തന്നെ ആർക്കു വേണമെങ്കിലും സമഗ്രയുടെ സൈറ്റിൽ കയറാമെന്നും ആദ്യം തുറന്നുവരുന്ന ജാലകത്തിന്റെ താഴെയായി ടെക്സ്റ്റ് ബുക്ക്,റിസോഴ്സുകൾ എന്നിവ കാണാമെന്നും ആവശ്യമുള്ളവ സെലക്ട് ചെയ്തശേഷം ഡൗൺലോഡ് നൽകി ആവശ്യത്തിനായി എടുക്കാമെന്ന് ടീച്ചർ അറിയിച്ചു. പിന്നീട് സ്കൂൾ തുറന്നശേഷം ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ തങ്ങളുടെ ക്ലാസ് മുറികളിലെ ഹൈടെക് ഉപകരണങ്ങൾ മനസ്സിലാക്കുകയും ലാപ്‍ടോപ്പിൽ സമഗ്ര തുറന്ന് പുസ്തകങ്ങളും പഠനവിഭവങ്ങളും ഡൗൺലോഡ് ചെയ്യുകയും ചെയ്തു.

ക്യാമറ പരിശീലനം

സാധാരണക്കാരുടെ മക്കൾക്ക് അപ്രാപ്യമായ ഡി.എൽ ആ‍ ക്യാമറപോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ കേരള സർക്കാർ ഹൈടെക് പദ്ധതിവഴി നമുക്ക് നൽകിയത് പ്രയോജനപ്പെടുത്തുകയെന്നത് നമ്മുടെ കടമയാണ് എന്നത് മനസ്സിലാക്കികൊണ്ട് പ്രവർത്തിക്കുന്ന കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ.നിലവിലെ പത്താം ക്ലാസ് കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത റെനോയ്,ദയാനന്ദ്,കിഷോർ,അജിത്ത് ,നിഖിൽ മുതലായവർക്ക് ക്യാമറ പരിശീലനം ഒരുക്കി.കഴിഞ്ഞ പത്താം ക്ലാസ് ബാച്ചുകാരനായ സുമേഖ് ആണ് ക്ലാസ് നയിച്ചത്.ക്യാമറ എങ്ങനെ ഓണാക്കണമെന്നും ക്യാമറയുടെ ലെൻസ് കവർ ഇടുന്നതും ബാറ്ററി ഇടുന്നതും എങ്ങനെയാണെന്നും വളരെ ലളിതമായി സുമേഖ് പഠിപ്പിച്ചു. തുടർന്ന് കുട്ടികൾ അത് പരിശീലിച്ചു. ക്യാമറയിൽ മാനുവൽ മോഡിലും ഓട്ടോമാറ്റിക് മോഡിലും ചിത്രങ്ങൾ എടുക്കുന്നതിന്റെ വിവിധ രീതികൾ പരിചയപ്പെടുത്തി.റെനോയ് വ്യത്യസ്തമായ ഷോട്ടുകളിലൂടെ ഫോട്ടോഗ്രാഫിക് സ്കിൽ പ്രകടിപ്പിച്ചു.ദയാനന്ദ് ഫോട്ടോഗ്രഫിയുടെ ലളിതമായ ഉപയോഗത്തിൽ പ്രാഗത്ഭ്യം കാണിച്ചു.നിലവിലെ ഒമ്പതാം ക്ലാസുകാർക്കുള്ള പരിശീലനം ഈ കുട്ടികളുടെ നേതൃത്വത്തിൽ നൽകി. ക്യാമറ പലവിധ മോഡുകളിലെടുക്കാമെന്ന് റെനോയ് കുട്ടികളോട് പറയുകയും അവ പരിചയപ്പെടുത്തുകയും ചെയ്തു.മാത്രമല്ല അപ്പേർച്ചർ,വൈഡ് ആംഗിൾ,മുതലായവയും കുട്ടികൾ മനസ്സിലാക്കി.തുടർന്ന് കുട്ടികൾ തന്നെ ക്യാമറ ചാർജ്ജിനിടുകയും ചാർജ്ജ് കയറിയ ശേഷം ബാറ്ററി ഇട്ട് ക്യാമറ ഓണാക്കി ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തു.ചിലരെങ്കിലും എടുത്ത ചില ചിത്രങ്ങൾ ചിരിപടർത്തി.ലെൻസ് കവർ ഇട്ടാണ് ചിത്രം പകർത്തിയത്.അപ്പോൾ ടീച്ചർ അവരോട് ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ബാലപാഠങ്ങളിലൊന്നാണ് ലെൻസിന്റെ ക്യാപ്പിന്റെ ഉപയോഗമെന്നും നിസാരമെന്ന് നമ്മൾ കരുതുന്ന പല കാര്യങ്ങളും ചില സമയത്ത് ഗുരുതരമായി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതിലാൽ എല്ലാത്തിനും പ്രാധാന്യം നൽകുന്ന ഒരു മനോഭാവം വളർത്തണമെന്നുമുള്ള ആശയം പങ്കു വച്ചു.പിന്നീട് ട്രെയിനിംഗിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് അർപ്പണമനോഭാവമുള്ള ഒരു ടീമിനെ സ്കൂൾതല ഫോട്ടോഗ്രാഫിയ്ക്കായി തിരഞ്ഞെടുത്തു.ക്യാമറ കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധ,ചിത്രങ്ങൾ പകർത്തുന്നതിലെ മികവ് സമയം നീക്കിവയ്ക്കാനുള്ള ക്ഷമ എന്നിവ ഉള്ള കുട്ടികളെ ആദ്യ ടീമിൽ ഉൾപ്പെടുത്തി.റെനോയിയുടെ നേതൃത്വത്തിലുള്ള ഈ ടീമാണ് നിലവിൽ ഫോട്ടോസെക്ഷൻ കൈകാര്യം ചെയ്യുന്നത്.എന്നാൽ ഇപ്പോൾപുതിയ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.കാർത്തിക്കിന്റെയും അഭിജിത്തിന്റെയും നേതൃത്വത്തിലാണ് പുതിയ ടീം.

ക്ലബുകൾക്ക് ഐഡി കാർഡ് രൂപീകരിച്ചു നൽകൽ

വിവിധ ക്ലബുകൾക്കുള്ള ഐഡി കാർഡും നോട്ടീസുകളും തയ്യാറാക്കി നൽകി കൊണ്ട് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മാതൃകയായി.ഫോട്ടോ എടുത്ത് ഇങ്ക്സ്കേപ്പിൽ ലോഗോ തയ്യാറാക്കി സോഷ്യൽ സയൻസ് ക്ലബിനായി എല്ലാ കുട്ടികളുടെയും ഐഡി കാർഡ് തയ്യാറാക്കി നൽകി.

നോട്ടീസുകൾ തയ്യാറാക്കൽ

വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.

* നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ ഓഫ്‍ലൈൻ ക്ലാസ് 2/1/2022 മുതൽ 15/01/2022 വരെ മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും സിമി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു.കുട്ടികൾ അനിമേഷനിൽ വിമാനം ചലിപ്പിച്ചു.ഫ്രെയിം മോഡ്,സ്റ്റാറ്റിക് മോഡ്,ഡൈനാമിക് ബി ജി മോഡ് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ തിരിച്ചറിഞ്ഞു.മാത്രമല്ല ട്വീനിംങ് എന്താണെന്നും തിരിച്ചറിഞ്ഞു.റൊട്ടേഷൻ ട്വീനിംഗ് കാർ ഓടിക്കുന്ന ഗെയിമിലൂടെ മനസ്സിലാക്കി.റെനോയ്,ദേവനന്ദ,ഗോപിക മുതലായവർ ആദ്യം തന്നെ ചെയ്തു പഠിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.ഗ്രാഫിക്സിലെ ഇങ്ക്സ്കേപ്പിലൂടെ വിമാനം വരച്ചു.അഭിഷേക് നന്നായി വരച്ചു.സ്ക്രാച്ചിലെ ബ്ലോക്കുകൾ പരിചയപ്പെടുകയും കാർ ഗെയിം തയ്യാറാക്കുകയും ചെയ്തു.

  • നിലവിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയ്ക്കായി ഓൺലൈൻ ക്ലാസ് നൽകുകയും കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ പങ്കു വയ്ച്ച് നോട്ട് തയ്യാറാക്കിക്കുകയും ചെയ്തു.നാലു ദിവസം തുടർച്ചയായി ക്ലാസ് നൽകി.അഭിരുചി പരീക്ഷയുടെ അന്ന് കുട്ടികൾ പഠിച്ചിട്ടു വന്നുവെങ്കിലും അവർക്ക് കൊവിഡ് നിയന്ത്രണം കാരണം പ്രാക്ടിക്കൽ ലഭിക്കാത്തതിനാൽ അഭിരുചി പരീക്ഷ ആദ്യം കഠിനമായി തോന്നിയെങ്കിലും സമാധാനമായി വായിച്ചുനോക്കി ചെയ്യാൻ പറഞ്ഞപ്പോൾ വായിച്ചുനോക്കി അർത്ഥം മനസ്സിലാക്കി ഉത്തരം കണ്ടെത്തിചെയ്തു.മുപ്പത്തിരണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.അവ‍ർക്ക് ഓൺലൈൻ ക്ലാസുകളും ഓഫ്‍ലൈൻ ക്ലാസുകളും നൽകി.
  • അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിലെ ഉയർന്ന സ്കോർ നേടിയവരുടെ കൂട്ടത്തിൽ 9 B യിലെ ശരണ്യ പി.ബിയും ഉൾപ്പെട്ടുവെന്നത് അഭിമാനാർഹമായി.

മറ്റ് പ്രവർത്തനങ്ങൾ

ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.

മലയാളം ടൈപ്പ് റൈറ്റിംഗ് പരിശീലിപ്പിക്കാനായി സമയപരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ട് ഉള്ള സമയം ക്രമീകരിച്ച് പരിശീലനത്തിനുള്ള അവസരം നൽകുകയും താല്പര്യമുള്ള കുട്ടികൾ പരിശീലനം തുടരുകയും ചെയ്യുന്നു.വിദ്യാരംഗം,ടാലന്റ് ക്ലബ്,വായനാക്ലബ് മുതലായ ക്ലബുകളിലെ ഉത്പ്പന്നങ്ങൾ അതാത് ക്ലബ് കൺവീനർമാർ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് കൈമാറുകയും അവർ അത് ടൈപ്പ് ചെയ്യുകയും ചെയ്തുവരുന്നു.പത്താം ക്ലാസ് കുട്ടികൾ ഡിസംബർ മാസത്തിൽ ടൈപ്പിംഗ് ചെയ്തെങ്കിലും പിന്നീട് പരീക്ഷാഒരുക്കം തുടങ്ങിയതിനാൽ ഇപ്പോൾ നിലവിലെ ഒൻപതാം ക്ലാസുകാരാണ് പരിശീലിക്കുന്നത്.യു.പി.തലത്തിൽ നിന്നും ലോൿഡൗണിനുശേഷം വന്ന കുട്ടികളായതിനാൽ അവർക്ക് ഏകദേശം രണ്ട് വർഷത്തെ വിടവ് ഉള്ളതു കൊണ്ട് സാവധാനമാണ് ടൈപ്പിംഗ് നടക്കുന്നത്.ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയുള്ള സമയമാണ് പരിശീലനത്തിന് നൽകിയിരിക്കുന്നത്.അഞ്ച് പേർ വീതമുള്ള ഓരൊ ടീമായിട്ടാണ് ഇടവേളകളിൽ പരിശീലനം നടത്തുന്നത്.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് മലയാള പരിശീലനത്തിന് ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ കുറച്ചു കുട്ടികൾ പരിശീലിക്കുന്നുണ്ട്.

ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങളുടെ പരിപാലനം

സ്കൂളിൽ ആകെ പത്ത് ഹൈടെക് ക്ലാസ് മുറികളാണ് ഉള്ളത്.ഇതിൽ നിലവിൽ ഏഴ് ക്ലാസ് റൂമുകളാണ് ഹൈടെക് സംവിധാനമുള്ളത്.ബാക്കി മൂന്നെണ്ണം കിഫ്ബി കെട്ടിടം പണി നടക്കുന്ന ഭാഗത്തായതിനാൽ നിലവിൽ ഉപയോഗിക്കാനാകാത്ത തരത്തിൽ മറച്ചിരിക്കുകയാണ്.ഈ ക്സാസുകളിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ക്ലാസ് ടീച്ചേഴ്സിനെ ഉപകരണങ്ങളുടെ സംരക്ഷണത്തിനും മറ്റും കുട്ടികൾ സഹായിക്കുന്നു.മറ്റ് സബ്ജക്ട് അധ്യാപകർക്കുവേണ്ട സഹായങ്ങളും ഇവർ നൽകി വരുന്നു.ഇതിന് നേത‍ൃത്വം നൽകുന്നത് പത്താം ക്ലാസിലെ റെനോയ്,കിഷോർ,അജിത്ത്,അനു,അഭിഷേക്,നിഖിൽ,ദയാനന്ദ്,ദേവനന്ദ,ഗോപിക തുടങ്ങിയവരാണ്.

പ്രൈമറി ക്ലാസുകൾക്കുള്ള സഹായം

പ്രൈമറി ക്ലാസുകളിൽ ലാപ്‍ടോപ്പുകൾ കൈകാര്യം ചെയ്യാനും പ്രൊജക്ടർ ഉപയോഗിക്കാനും മറ്റുമുള്ള സാങ്കേതിക സഹായം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.

അധ്യാപകർക്കും, സഹവിദ്യാർത്ഥികൾക്കും സഹായം നൽകുന്നു.

സാങ്കേതികമായ കാര്യങ്ങളിൽ അധ്യാപകരോടൊപ്പം നിന്ന് അവരെ സഹായിക്കുകയും പരിശീലനസമയത്ത സഹപാഠികളെ സഹായിക്കുകയും ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ ക്ലാസുകളുടെ ഐ.ടി പ്രാക്ടിക്കലിന് സഹായം നൽകുന്നുണ്ട്.

പൊതുപരിപാടികളിൽ ഫോട്ടോഗ്രാഫർമാരാകുന്നു.സീനിയേഴ്സ് ജൂനിയേഴ്സിന് ക്യാമറ പരിശീലനം നൽകുന്നു.

പ്രവേശനോത്സവം,സുരീലി ഹിന്ദി,ഹലോ ഇംഗ്ലീഷ് തുടങ്ങിയ പരിപാടികളിൽ പ്രധാന പരിപാടികളുടെ ഫോട്ടോഗ്രാഫർമാരാകുന്നത് റെനോയിയുടെയും ദയാനന്ദിന്റെയും നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. മാത്രമല്ല മറ്റു കുട്ടികൾക്ക് ഇവർ പരിശീലനം നൽകുകയും ചെയ്തു വരുന്നു.

യൂട്യൂബ് സ്കൂൾ വിദ്യാഭ്യാസ വീഡിയോകൾ തയ്യാറാക്കാൻ സഹായിക്കുന്നു.

സ്കൂൾ യൂട്യൂബ് ചാനലുകളിലെ വീഡിയോ തയ്യാറാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലിസി ടീച്ചറിന്റെയും പ്രിയങ്ക ടീച്ചറിന്റെയും നേതൃത്വത്തിൽ നടക്കുന്ന വീഡിയോ നിർമാണത്തിൽ പങ്കാളികളാകുന്നു.കേ‍ഡൻ ലൈവിലാണ് പ്രധാനമായും വീഡിയോ എഡിറ്റിംഗ് നടത്തുന്നത്.മൊബൈലിൽ ഓഡിയോ റിക്കോർഡ് ചെയ്ത് പെൻ ഡ്രൈവിലാക്കി ലാപ്പിൽ കോപ്പി ചെയ്താണ് വീഡിയോടൊപ്പമുള്ള ഓഡിയോ മിക്സിംഗ് നടത്തുന്നത്.

സത്യമേവ ജയതേ,അതിജീവനം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി തുടങ്ങിയ പ്രോഗ്രാമുകളിൽ സാങ്കേതിക സഹായം നൽകി.

സ്കൂളിന്റെ പൊതു പരിപാടികളിൽ ലാപ്ഡടോപ്പിന്റെയും പ്രൊജക്ടറിന്റെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഇവർ തന്നെയാണ്.ആവശ്യാനുസരണം പരിപാടികൾക്കായുള്ള സാങ്കേതിക സഹായം നൽകിവരുന്നു.സത്യമേവ ജയതേ അധ്യാപകപരിശീലനത്തിനു ശേഷം ലിറ്റിൽ കൈറ്റ്സുകാർക്ക് ക്ലാസ് നൽകുകയും അവരിൽ താല്പര്യമുള്ള കുറച്ചു പേരെ മറ്റു ക്ലാസുകളിൽ അധ്യാപകരെ സഹായിക്കാനായി നിയോഗിക്കുകയും ചെയ്തു.ദേവനന്ദ,ഗോപിക എന്നിവരുടെ സഹായം എടുത്തുപറയേണ്ടതാണ്.

നോട്ടം -ലൈബ്രറി ബുക്ക് ഡിജിറ്റലൈസേഷൻ

ലൈബ്രേറിയൻ റെൻഷിയും സിമിടീച്ചറും ചേർന്ന് രൂപപ്പെടുത്തിയ ആശയമാണ് നോട്ടം.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ് ഇതിന് സഹായിക്കുന്നത്.ഫോട്ടോ എടുക്കുന്നത് റിനോയിയും അജിത്തും കിഷോറും ചേർന്നാണ്.നന്ദനയും അൽഫിയയും സംഗീതയും ചേർന്ന് അത് റിസൈസ് ചെയ്ത് നൽകി.കുട്ടികൾ ലിസി ടീച്ചറിന്റെ സഹായത്തോടെ സ്കൂൾ വിക്കിയിൽ ഇത് അപ്‍ലോഡ് ചെയ്യുന്നു.റെൻഷി വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിവരുന്നു.

ഹസ്തം

  • ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവുറ്റ ഒരു പ്രവർത്തനമാണ് ഹസ്തം.
  • യന്ത്രങ്ങളും സോഫ്റ്റ്‍വെയറുകളും കുട്ടികളുടെ സഹജീവിസ്നേഹം ഇല്ലാതാക്കരുത് എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ പരിപാടിയാണിത്.
  • കൈയൂക്കുള്ളവൻ കാര്യക്കാരനാകുക എന്നതിൽ നിന്നും വിഭിന്നമായി കൈയൂക്കില്ലാത്തവന് കൈയാകുക എന്നതാണ് ഈ പരിപാടി.
  • ഐ.ടി പ്രാക്ടിക്കലിന് കുട്ടികൾ ഓടി വന്ന് എല്ലാം നന്നായി ചെയ്യുമ്പോൾ പിന്നിലായി പോകുന്ന പഠനവെല്ലുവിളിയും ശാരീരിക,മാനസിക വെല്ലുവിളിയും നേരിടുന്ന കുഞ്ഞുങ്ങൾ പിന്നിലോട്ടു പോകാതിരിക്കാനുള്ള പരിപാടിയാണിത്.
  • സെറിബ്രൽ പാൾസിയുള്ള ഒരു കുട്ടിയുടെ കണ്ണീരിൽ നിന്നാണ് ഇതിന്റെ തുടക്കം.
  • കൈ നേരെ വയ്ക്കാനാകാത്ത കുഞ്ഞുങ്ങളെ കൈപിടിച്ച് സഹപാഠികൾ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യിപ്പിക്കുകയും ഗെയിം കളിപ്പിക്കുകയും ചിത്രം വരപ്പിക്കുകയും ചെയ്തപ്പോൾ ഇരുകൂട്ടർക്കുമുണ്ടായ സന്തോഷം മനുഷ്യസ്നേഹം വളർത്താനുള്ള ഒരു വലിയ വേദിയാണെന്ന് തോന്നിയതിനാൽ തുടർന്നുവരുന്നു.

വാതായനം - നോട്ടം

  • ലിറ്റിൽ കൈറ്റ്സിലെ മിടുക്കന്മാരും മിടുക്കികളും ലൈബ്രേറിയന്റെയും കൈറ്റ് മിസ്ട്രസുമായുടെയും സഹായത്തോടെ ലൈബ്രറിയിൽ നടപ്പാക്കിവരുന്ന നൂതന പരിപാടിയാണ് നോട്ടം.
  • കൂടുതൽ സമയം ലൈബ്രറിയിൽ ചെലവഴിക്കാനാകാത്ത ഇന്നത്തെ സാഹചര്യം പരിഗണിച്ചാണ് ഇങ്ങനെയൊരു പ്രോഗ്രാം ആവിഷ്ക്കരിച്ചത്.ഇതു വഴി കുട്ടികൾക്കോ രക്ഷകർത്താക്കൾക്കോ പ്രസ്തുത പേജ് സന്ദർശിച്ച് അതിൽ നിന്നും വിഷയമനുസരിച്ച് ഉള്ളടക്കം മനസ്സിലാക്കി പുസ്തകം തിരഞ്ഞെടുത്ത് അതിന്റെ നമ്പർ ലൈബ്രേറിയനെ അറിയിച്ച് പുസ്തകം ബുക്ക് ചെയ്യാവുന്നതാണ്.അതിനുവേണ്ട സാങ്കേതികസഹായം നൽകുന്നത് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ്.
  • നോട്ടത്തിൽ ക്ലിക്ക് ചെയ്ത് ലൈബ്രറി പുസ്തകങ്ങൾ തിരഞ്ഞെടുക്കൂ.