ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27
| 44055-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44055 |
| യൂണിറ്റ് നമ്പർ | LK/2018/44055 |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ലീഡർ | ഗംഗ |
| ഡെപ്യൂട്ടി ലീഡർ | ലയന സുജിത്ത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിസി ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുരജ എസ് രാജ് |
| അവസാനം തിരുത്തിയത് | |
| 27-11-2025 | 44055 |
പൊതുവിവരങ്ങൾ
2024-2027 ബാച്ചിൽ ആകെ 33അംഗങ്ങളാണ് ഉള്ളത്. പ്രിലിമിനറി പരീക്ഷ എഴുതിയ 40 പേരും റാങ്ക് ലിസ്റ്റിൽ ഇടം നേടി അംഗത്വത്തിന് അർഹരായി. ഇതിൽ നിന്നും 7 കുട്ടികൾ എൻ സി സി യിൽ അംഗത്വം ലഭിച്ചതിനെ തുടർന്ന് എൻ സി സി യിലേയ്ക്ക് പോകുകയും അവരെ ഒഴിവാക്കി ബാക്കി 33 പേരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാക്കി തുടർന്നും പ്രവർത്തിച്ചു. കൈറ്റ് മിസ്ട്രസുമാരായി ലിസി ടീച്ചറും സുരജ എസ് രാജ് ടീച്ചറും പ്രവർത്തിച്ചു വരുന്നു.
-
ലിസി ടീച്ചർ,കൈറ്റ് മിസ്ട്രസ് 1
-
സുരജ എസ് രാജ് കൈറ്റ് മിസ്ട്രസ് II
വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ ഗംഗയും ഡെപ്യൂട്ടി ലീഡർ ഗോഡ്സി സിബിയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.
കുട്ടികൾ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും ഹൈടെക് ഉപകരണങ്ങളുടെ ലോഗ് ബുക്ക് അതാത് ക്ലാസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ലഭിക്കുന്ന പ്രവർത്തനങ്ങളിലെല്ലാം സജീവമായി പങ്കെടുത്ത് ലിറ്റിൽ കൈറ്റ്സ് മികവുറ്റ രീതിയിൽ സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്നു.ബുധനാഴ്ച മാത്രമല്ല സാധിക്കുന്ന എല്ലാ സമയങ്ങളിലും കുട്ടികൾ തങ്ങൾക്ക് ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കുന്നു.
അംഗങ്ങളുടെ വിവര പട്ടിക
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് | ഡിവിഷൻ |
|---|---|---|---|
| 1 | 15190 | ആരോമൽ എ അനീഷ് | എ |
| 2 | 15187 | നിജിൻ | എ |
| 3 | 15887 | ശബരിനാഥ് ജെ എസ് | എ |
| 4 | 15462 | അനശ്വര എം എ | എ |
| 5 | 15643 | അനിഷ്മ എസ് | എ |
| 6 | 15072 | അന്നപൂർണ എസ് എ | എ |
| 7 | 15108 | ആതിര എസ് ബി | എ |
| 8 | 15057 | ക്രിസ്റ്റീന എച്ച് സതീഷ് | എ |
| 9 | 15603 | ഗംഗ എസ് നായർ | എ |
| 10 | 15436 | ഗോഡ്സി സിബി | എ |
| 11 | 15605 | ലയന സുജിത്ത് | എ |
| 12 | 15926 | സ്നേഹ വി ലിജു | എ |
| 13 | 15857 | അക്ഷയ എസ് | ബി |
| 14 | 15755 | ധനീഷ് ആർ | ബി |
| 15 | 15608 | നിഖിൽ എസ് വി | ബി |
| 16 | 15898 | ഐശ്വര്യ എ | ബി |
| 17 | 15889 | ആവണി എ എം | ബി |
| 18 | 15924 | കാവ്യ എസ് | ബി |
| 19 | 15607 | നവമി വി | ബി |
| 20 | 15594 | നിരഞ്ചന എ എസ് | ബി |
| 21 | 15416 | സാന്ദ്ര എസ് ആർ | ബി |
| 22 | 15640 | സനുഷ എസ് ജെ | ബി |
| 23 | 15439 | സ്നേഹ എ എസ് | ബി |
| 24 | 15875 | സ്നേഹ എസ് | ബി |
| 25 | 15874 | സൗപർണിക എസ് ബി | ബി |
| 26 | 15610 | സൗപർണിക വി എസ് | ബി |
| 27 | 15918 | ശ്രീദുർഗ എസ് വി | ബി |
| 28 | 15611 | ശ്രീലക്ഷ്മി ജി പി | ബി |
| 29 | 15728 | സുരഭി എസ് സി | ബി |
| 30 | 15735 | വരദ ആർ വിനോദ് | ബി |
| 31 | 15063 | സിദ്ധാർത്ഥ് പി ജെ | സി |
| 32 | 15062 | സാധിക പി ജെ | സി |
| 33 | 15106 | അഞ്ചിത ഡെന്നിസ് | സി |
സ്കൂൾതലനിർവ്വഹണസമിതി അംഗങ്ങൾ 2022-2023
അംഗങ്ങൾ
| 2025-2028 ബാച്ച് 2025 ൽ | 2025-2028 ബാച്ച് 2025 ൽ |
|---|
ജനാധിപത്യത്തിന്റെ ആത്മാവ് തൊട്ടറിയാം - ഭരണഘടനാദിനം2025

2025 നവംബർ 26 ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസത്തിന്റെ ഓർമ്മയ്ക്കായി ഭരണഘടനാ ദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. കുട്ടികൾക്ക് എച്ച് എം സന്ധ്യ ടീച്ചർ ദിനാചരണത്തെ കുറിച്ചുള്ള പ്രാധാന്യം പറഞ്ഞു കൊടുക്കുകയും ഭരണഘടനയുടെ ആമുഖത്തിന്റെ അന്തസത്ത കുട്ടികളിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്കിറങ്ങി ബോധവൽക്കരണം നടത്തി. പ്രത്യേക പരിഗണന വേണ്ട കുട്ടികളും ബോധവൽക്കരണത്തിൽ അവരോടൊപ്പം പങ്കെടുത്തു. തുടർന്ന് കുട്ടികൾ ഭരണഘടന മറ്റുള്ളവർക്ക് പരിചയപ്പെടുത്താനായി പുറത്ത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു. അവർ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുടെ പ്രസക്തിയും ആളുകളുമായി പങ്കുവെച്ചു. മാത്രമല്ല രസകരമായ ഓൺ ദ സ്പോട്ട് ക്വിസ് മത്സരം നടത്തുകയും ചെയ്തു. അവർ വഴിയിൽ കാണുന്ന ആളുകളെ സമീപിക്കുകയും അവരോട് ഏതാനും ചോദ്യങ്ങൾ ഭരണഘടനയുമായി ബന്ധപ്പെട്ട് ചോദിക്കുകയും ചെയ്തു. ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചിലരെങ്കിലും മറുപടി നൽകുകയുണ്ടായി .മറുപടി പറയാത്തവർക്ക് കുട്ടികൾ തന്നെ മറുപടി പറഞ്ഞു കൊടുക്കുകയും ഭരണഘടനയെ കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്തു. ഇതുവഴി കുട്ടികളും മറ്റുള്ളവരും ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കി.ജനാധിപത്യമൂല്യങ്ങൾ മനസിലാക്കാനും ഭരണഘടനയുടെ അന്തസത്തയും പ്രാധാന്യവും സാധാരണക്കാരിലെത്തിക്കാനും ഇതുവഴി ലിറ്റിൽ കൈറ്റ്സിനു സാധിച്ചു.
വനിതാശാക്തീകരണവുമായി ലിറ്റിൽകൈറ്റ്സ്

2025 നവംബർ 26 ലോക വനിതാദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബോധവൽക്കരണത്തോടെ ആചരിച്ചു .വനിതകളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് എച്ച്എം സന്ധ്യ ടീച്ചർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു കുട്ടികൾക്കും ബോധവൽക്കരണം നൽകി .തുടർന്ന് കുട്ടികൾ വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന് ഉപകാരമായ രീതിയിൽ നടത്തുകയുണ്ടായി. കുട്ടികൾ വീടുകൾതോറും സർവ്വേ നടത്തി .അടുത്തുള്ള ഏതാനും വീടുകളിൽ സന്ദർശനം നടത്തുകയും അവിടെയുള്ള വനിതകളുമായി സംസാരിച്ച് അവർക്ക് നിയമ അവബോധം നൽകുകയും ചെയ്തു. അവർക്ക് വനിതാസംരക്ഷണ നിയമങ്ങളെ കുറിച്ചുള്ള അറിവ് സർവേയിലൂടെ മനസ്സിലാക്കിക്കുകയും അവരെ ശാക്തീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധിച്ചു. ചില വീടുകളിൽ നിന്നെങ്കിലും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. അതുപോലെ കുട്ടികൾ വഴിയിലൂടെ പോകുന്ന പെൺകുട്ടികളെയും യുവതികളെയും കണ്ട് നേരിട്ട് സംസാരിക്കുകയും അനൗപചാരികമായ ബോധവൽക്കരണം നടത്തുകയും ചെയ്തു. അവരോട് വനിത സംരക്ഷണത്തെക്കുറിച്ചും വനിതകളുടെ ശാക്തീകരണത്തെക്കുറിച്ചും കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും വനിതാ സംരക്ഷണ നിയമത്തെ കുറിച്ചുള്ള അവരുടെ അറിവ് മനസ്സിലാക്കുകയും കൂടുതൽ കൂട്ടിച്ചേർക്കുകയും ചെയ്തു.ഇത് നാട്ടുകാരിലും വഴിപോക്കരിലും വലിയ സ്വാധീനം ഉണ്ടാക്കാനും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വലിയ മതിപ്പോടെ നോക്കികാണാനും സമൂഹത്തെ സ്വാധീനിക്കാനും സാധിച്ചു.
ഹരിതസഭ2025

ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഹരിത സഭയിൽ വളരെ മികവുറ്റ രീതിയിൽ കുട്ടികൾ പങ്കെടുക്കുകയും അവിടെ നടന്ന പ്രവർത്തനങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. തുടർന്ന് ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും സ്കൂളിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുകയും ചെയ്തു. മാത്രമല്ല ഈ ബാച്ചിലെ പല കുട്ടികളും ഹരിത സഭയിൽ പ്രസന്റേഷൻ നടത്തുകയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തു.
ഐ ടി പരീക്ഷാ മുന്നൊരുക്കം 2025

ഐ ടി പരീക്ഷയുടെ മുന്നൊരുക്കത്തിൽ ഐ ടി കോർഡിനേറ്ററെ സഹായിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതികസഹായികളായിമാറി.സോഫ്റ്റ്‍വെയർ പെൻഡ്രൈവിൽ നിന്നും പേസ്റ്റ് ചെയ്യുകയും എക്സ്രാട്ക്ട് ചെയ്യുകയും ചെയ്തു.മാത്രമല്ല ലാബ് വൃത്തിയാക്കാനും പരീക്ഷയുടെ ടൈംടേബിൾ ടൈപ്പ് ചെയ്യാനും കുട്ടികളെ ലാബിലെത്തിക്കാനും സഹായിച്ചു.പരീക്ഷ കഴിയുമ്പോൾ ലാപ്‍ടോപ്പുകൾ സുരക്ഷിതമായി സൂക്ഷിക്കാനും കുട്ടികൾ സഹായിച്ചു.
റോബോട്ടിക്സ് പരീക്ഷ ഒരുക്കം 2025

പത്താം ക്ലാസിലെ ഐടി പരീക്ഷയ്ക്ക് വേണ്ടി റോബോട്ടിക് കിറ്റുകൾ പരിശോധിച്ച് പ്രവർത്തനക്ഷമമായവ തരംതിരിച്ച് സെറ്റുകൾ ആക്കി മാറ്റി. ഇവ പരീക്ഷ നടത്താനായി ബോക്സിൽ ആക്കുകയും ചെയ്തു. പരീക്ഷയ്ക്ക് വേണ്ട ആർഡുനോ, യു എസ് ബി പോർട്ട് ,എൽഇഡികൾ, സെൻസറുകൾ ,സർവ്വ മോട്ടോർ ,ജമ്പർ വയർ, ബ്രഡ് ബോർഡ് ഇവ അതാത് ബോക്സുകളിൽ ആവശ്യാനുസരണം ഒരുക്കി വെച്ചു. സാധനങ്ങൾ കളയാതിരിക്കാൻ ആയി ആവശ്യത്തിനുമാത്രം ബോക്സിൽ തയ്യാറാക്കി, ബാക്കി മറ്റു ബോക്സുകളിൽ സൂക്ഷിച്ചു വെച്ചു. ഓരോ ഉപകരണവും പ്രവർത്തനക്ഷമമാണോ എന്ന് നോക്കാനും തരംതിരിക്കാനും ഈ ബാച്ചിലെ കുട്ടികൾ വളരെയധികം പ്രയത്നിച്ചു.
ലൈബ്രറി ഡിജിറ്റലൈസേഷൻ

ലൈബ്രറിയിലെ ഡിജിറ്റലൈസേഷൻ പരിപാടിയിൽ ലിറ്റിൽ കൈറ്റ്സും പങ്കാളികളായി.ഇതിന്റെ ഭാഗമായി ലൈബ്രറി ബുക്കുകളുടെ ഡേറ്റാ അനാലിസിസ് നടത്താനായി ഈ ബാച്ചിലെ കുട്ടികൾ ലൈബ്രേറിയനെ സഹായിച്ചു.ലോഗ് ബുക്കുകളും സ്റ്റോക്ക് രജിസ്റ്ററും പരിശോധിച്ച് അവർ വേണ്ട രേഖപ്പെടുത്തലുകൾ നൽകി.ഡസ്ക്ടോപ്പിൽ അവർ ഡേറ്റ എൻട്രി നടത്തി.ലൈബ്രേറിയന് കുട്ടികൾ സമയമുള്ളപ്പോൾ സഹായം നൽകിവരുന്നു. വിശ്രമസമയങ്ങളിൽ അവർ ഉത്സാഹത്തോടെ ലൈബ്രറിയിലെത്തുകയും സഹായിക്കുകയും ചെയ്തു വരുന്നു.
സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം 2025
ഈ ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2025 നവംബർ മാസം ഒന്നാം തീയതി സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.ക്യാമ്പിന്റെ എക്റ്റേണൽ ആർ പി കാട്ടാക്കട കുളത്തുമ്മൽ സ്കൂളിലെ ദിവ്യ ആർ നായർ ടീച്ചറായിരുന്നു.ഇന്റേണൽ ആർ പി യായി ലിസി ടീച്ചറും ഉണ്ടായിരുന്നു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
-
44055 school camp2025 phaseII02.jpg 2ഡി ഫിസിക്സിൽ ശ്രദ്ധയോടെ
-
44055 school camp2025 phaseII01.jpg അനിമേഷനിലെ വരകൾ
-
44055 school camp2025 phaseII07.jpg നോട്ട് കുറിയ്ക്കാം...
-
44055 school camp2025 phaseII06.jpg ശ്രദ്ധിച്ചിരിക്കാം
-
44055 school camp2025 phaseII05.jpg ആർ പി മാർ
-
44055 school camp2025 phaseII04.jpg ഇന്ന് ഞാനിത് ശരിയാക്കും...
ഹാർഡ്വെയർ പഠനം2025

യു പി കുട്ടികളെ ഹാർഡ്‍വെയർ പഠിപ്പിക്കാനായി ഈ ബാച്ചിലെ കുട്ടികൾ തയ്യാറായി.അതിനായി പഠനം നടത്തുകയും ലാബിൽ നിന്നും വേണ്ട സാധനങ്ങൾ ശേഖരിക്കുകയും ചെയ്തു.താല്പര്യമുള്ള കുട്ടികൾക്ക് ലാബിൽ വരാനും ഹാർഡ്വെയർ പഠിക്കാനും സൗകര്യമൊരുക്കി. ഫ്രീ സമയങ്ങളിൽ കുട്ടികൾക്ക് ഓഫീസിൽ നിന്നും താക്കോൽ വാങ്ങി ലാബിലെത്തി ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ഇഷ്ടമുള്ളതെല്ലാം പഠിക്കാം.ഹാർഡ്‌വെയറിന്റെ ബാലപാഠങ്ങളാണ് കുട്ടികൾക്ക് അറിയാവുന്നത്.അത് അവർ മറ്റുള്ള കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നു.
ഐടി മേള ഓവറോൾ രണ്ടാം സ്ഥാനം 2025

കാട്ടാക്കട സബ്‍ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച് അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്.
അധ്യാപകർക്കുള്ള സാങ്കേതിക സഹായം സമ്പൂർണ പ്ലസ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ കാര്യങ്ങളിലും വളരെ ആക്റ്റീവ് ആണ്. ഇവർ അധ്യാപകരെ സമ്പൂർണ്ണ പോലുള്ള സൈറ്റുകളിൽ ഡാറ്റാ അപ്ഡേഷന് സഹായിച്ചു വരുന്നു. സമ്പൂർണ്ണ പ്ലസിൽ അറ്റൻഡൻസ് മാർക്ക് ചെയ്യാനും മാർക്ക് എൻട്രി ചെയ്യാനും കുട്ടികൾ സഹായിക്കുന്നു .ഏതെങ്കിലും അധ്യാപകർ സഹായം ചോദിച്ചാൽ കുട്ടികൾ ഉടൻ തന്നെ ഓടിയെത്താറുണ്ട് .സഹായം ആവശ്യമുള്ളവരെ അകമഴിഞ്ഞ് സഹായിക്കാൻ ആത്മാർത്ഥമായി കുട്ടികൾ പ്രയത്നിക്കാറുണ്ട്.തങ്ങളാൽ കഴിയുന്ന സാങ്കേതിക സഹായങ്ങൾ നൽകാൻ മെന്റർമാരുടെ നേതൃത്വത്തിൽ കുട്ടികൾ ഉത്സാഹിക്കുന്നുണ്ട്.
ചിലങ്ക 2025 ക്യാമറ

2025 സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ കലോത്സവം "ചിലങ്ക 2025" നടന്നു.ഈ മീറ്റിംഗിന്റെയും കലാപരിപാടികളുടെയും മീഡിയ കവറേജ് നൽകിയത് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ്.ഈ ബാച്ചിലെ കുട്ടികൾ വളരെ ആക്ടീവായി ക്യാമറ കൈകാര്യം ചെയ്യുകയും മറ്റു കുട്ടികളെ പരിശീലിപ്പിച്ച് അവർക്കും അവസരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ രൂപാനായർ സ്വാഗതം ആശംസിച്ച കലോത്സവമീറ്റിംഗിൽ പിടിഎ പ്രസിഡന്റെ അരുൺകുമാർ അധ്യക്ഷനായിരുന്നു.ഉദ്ഘാടനം ചെയ്തത് കൊറിയോഗ്രാഫറും നാടകപ്രവർത്തകനുമായ ജോയ് നന്ദാവനം ആയിരുന്നു.തുടർന്ന് വിവിധ ഗാനങ്ങളാലപിച്ച് ജോയ് കുട്ടികളെ ഉത്സാഹിപ്പിച്ചു.ഹെഡ്മിസട്രസ് സന്ധ്യ ടീച്ചർ കലോത്സവത്തിന് വേണ്ട നിർദേശങ്ങളും ആശംസകളും നേർന്നു.കലോത്സവ കൺവീനർ ശ്രീകാന്ത് ആർ എസ് കൃതജ്ഞത അർപ്പിച്ചു.തുടർന്ന് പ്രീപ്രൈമറി മുതൽ വിഎച്ച്എസ്എസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
ഫ്രീസോഫ്റ്റ്‍വെയർ പരിശീലനം ഫോർ പ്രൈമറി

ഫ്രീ സോഫ്റ്റ്വയറിന്റെ പ്രാധാന്യം മനസിലാക്കിക്കാനും തങ്ങൾ പഠിച്ചത് അടുത്ത തലമുറയ്ക്ക് പകർന്നു നൽകുവാനുമായി 2024-2027 ബാച്ചിലെ കുട്ടികൾ സമയം നീക്കി വച്ചു.അവർ പ്രൈമറിസ്കൂളിലെത്തി കുട്ടികളെ വിവിധ സോഫ്റ്റ്‍വെയറുകൾ പരിചയപ്പെടുത്തി.ചിത്രം വരയ്ക്കാൻ കെപെയിന്റും ജിമ്പും കളിക്കാൻ ഗെയിമുകളും ടൈപ്പ് ചെയ്യാൻ ലിബർ ഓഫീസ് റൈറ്ററും ഉൾപ്പെടെയുള്ള സോഫ്റ്റ്‍വെയറുകളും പഠനസഹായികളായ മാർബിൾ,കെ ജ്യോഗ്രഫി,ജിയോജിബ്ര മുതലായവയും പരിചയപ്പെടുത്തി.ഫ്രീ സോഫ്റ്റ്‍വെയർ നമുക്കായി സമത്വത്തിന്റെ വലിയ ഒരു മുഖമാണ് തുറന്നിരിക്കുന്നതെന്ന വലിയ ആശയം കുഞ്ഞുമനസുകളിലെ വിത്തായി പാകാൻ കുട്ടികൾക്ക് സാധിച്ചു.
സ്കൂൾവിക്കി അപ്ഡേഷൻ സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനം2025

സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ സ്കൂൾവിക്കി പേജിൽ അപ്‍ലോഡ് ചെയ്യാനായി പരിശ്രമിച്ചു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തി പേജ് അപ്‍ഡേറ്റ് ചെയ്യാൻ ശ്രമം നടത്തി.മാത്രമല്ല കുട്ടികളുടെ പട്ടിക പൂർത്തിയാക്കാനും പ്രവർത്തനപേജിൽ കൂടുതൽ കൂട്ടിച്ചേർക്കാനും സഹായിച്ചു. സ്നേഹ വി ലിജു,ലയന സുജിത്ത് എന്നിവർ നേതൃത്വം നൽകി.
റോബോട്ടിക്സ്@ഫ്രീടൈം

ഫ്രീ ടൈമിൽ കുട്ടികളെ സാങ്കേതികവിദ്യയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കാൻ പരിശ്രമിക്കുന്ന കൂട്ടുകാരാണ് ലിറ്റിൽ കൈറ്റ്സിലുള്ളത്. ഫ്രീ കിട്ടുമ്പോൾ സ്വന്തം ക്ലാസിലെ കൂട്ടുകാർ വെറുതെ വർത്തമാനം പറഞ്ഞ് സമയം പോക്കുന്നത് കണ്ടപ്പോഴാണ് സമയം ഫലപ്രദമായി വിനിയോഗിക്കാമെന്ന ആശയത്തോടെ ക്രിസ്റ്റീന,ലയന സുജിത്ത്, അനിഷ്മ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സുകാർ ഐ ടി കോർഡിനേറ്ററെ കണ്ട് റോബോട്ടിക്സ് ഉപകരണങ്ങൾ എടുത്ത് കൂട്ടുകാരെ റോബോട്ടിക്സ് പരിശീലിപ്പിച്ചുവരുന്നു.എല്ലാവരും റോബോട്ടിക്സ് പഠനം ആസ്വദിക്കുന്നുണ്ട്.അവരുടെ ജിജ്ഞാസയെ ഉണർത്താൻ റോബോട്ടിക്സ് പഠനത്തിനായിട്ടുണ്ട്.
ലിറ്റിൽ ജൂനിയേഴ്സിനുള്ള ക്ലാസ്

ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലെ കുട്ടികൾക്കായി ക്ലാസെടുക്കാൻ ഈ ബാച്ചിലെ കുട്ടികൾ ഉത്സാഹിച്ചു. അവർക്ക് ജിമ്പിൽ പശ്ചാത്തലചിത്രം വരയ്ക്കാനുള്ള ക്ലാസിനു പുറമെ ചിത്രങ്ങൾ മുറിക്കാനും പേസ്റ്റ് ചെയ്യാനും ചിത്രം കൂട്ടിച്ചേർക്കാനും പരിശീലനം നൽകി.എല്ലാവരും താല്പര്യം കാണിച്ചില്ലെങ്കിലും എല്ലാവർക്കായിട്ടും ക്ലാസ് നൽകുകയും തുടർന്ന് കൂടുതൽ താൽപര്യമുള്ളവർക്കായി കൂടുതൽ പരിശീലനം നൽകുകയും ചെയ്തു. സൗപർണിക,കാവ്യ,ആവണി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്.
പത്താം ക്ലാസുകാർക്കായി റോബോട്ടിക്സ് പരിശീലനം

2025 സെപ്റ്റംബർ മാസത്തിൽ പത്താം ക്ലാസുകാർക്കായി റോബോട്ടിക്സ് പരിശീലനം നടത്തി.അർഡുനോ യൂനോയും ഉപകരണങ്ങളും പരിചയപ്പെടുത്തുകയും കണക്ഷൻ നൽകുന്നത് പരിചയപ്പെടുത്തുകയും ചെയ്തു.എൽ ഇ ഡി യുടെ കണക്ഷൻ സെൻസറുകളുടെ പ്രവർത്തനം എന്നിവ പരിചയപ്പെടുത്തി. ക്ലാസുകൾ ഫ്രീയായിട്ടുള്ള സമയം ഉപയോഗിച്ചാണ് കുട്ടികൾ ഈ സേവനം ചെയ്തത്.തുടർന്ന് പത്താം ക്ലാസുകാർക്ക് ഐ ടി പഠനത്തിന് എളുപ്പമാകുന്ന തരത്തിലാണ് റോബോട്ടിക്സ് പരിശീലനം ക്രമീകരിച്ചത്.
അഭിരുചി പരീക്ഷ ലാബ് സജ്ജമാക്കൽ2025

അഭിരുചി പരീക്ഷയ്ക്കായി ലാബ് വൃത്തിയാക്കുകയും ഇരിപ്പിടങ്ങൾ ക്രമീകരിക്കുകയും ചെയ്തു.മാത്രമല്ല പരീക്ഷാ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാൻ മെന്റർമാരെ സഹായിക്കുയും ചെയ്തു.ലാപ്ടോപ്പുകൾ ചാർജ്ജ് ചെയ്യാനും നമ്പറിടാനും രജിസ്റ്റർ നമ്പർ ലിസ്റ്റ് പ്രദർശിപ്പിക്കാനും അവർ മുൻകൈയെടുത്തു. പരീക്ഷാ ദിവസം കുട്ടികളെ ലാബിലെത്തിക്കാനും കാത്തിരിപ്പ് കേന്ദ്രത്തിൽ അവരോടൊപ്പം ആയിരുന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും പരീക്ഷാഭയം അകറ്റുകയും ചെയ്തു.
അഭിരുചി പരീക്ഷ2025-2028 ബാച്ച് പരിശീലനവും മുന്നൊരുക്കവും

2025-2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേയ്ക്കുള്ള കുട്ടികളെ കണ്ടെത്താനും അവർക്ക് ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് അവബോധം നൽകാനും ക്ലാസുകൾ നൽകാനും ഈ ബാച്ചിലെ കുട്ടികൾ പരിശ്രമിച്ചു.സോഫ്റ്റ്വെയറുകൾ കൂടുതൽ പരിചയപ്പെടുത്തിയും മുൻ പരീക്ഷാ അനുഭവങ്ങൾ പങ്കു വച്ചും അവർ കുട്ടികളെ പ്രോത്സാഹിപ്പിച്ചു.ക്ലാസുകളിൽ പോയി രജിസ്റ്റർ നമ്പർ നൽകുകയും പരീക്ഷാ ദിവസം രജിസ്റ്റർ നമ്പർ ക്രമത്തിന് കുട്ടികളെ ലാബിലെത്തിക്കുകയും ചെയ്ത് ഉത്തരവാദിത്വബോധം പ്രകടിപ്പിച്ചു.
കുഞ്ഞുവായന2025

പ്രീപ്രൈമറിയിലെ കുഞ്ഞുകുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് ആകർഷിക്കാനായി ലിറ്റിൽകൈറ്റ്സ് കുട്ടികൾ പുസ്തകങ്ങളുമായി അവരുടെ അടുത്തെത്തി.കഥകൾ വായിച്ചുകൊടുക്കുകയും ചിരിയിലൂടെയും അഭിനയത്തിലൂടെയും വായനാനുഭവം അവരിലെത്തിക്കുകയും ചെയ്തു.യൂട്യൂബിൽ മാത്രം കാർട്ടൂൺ കാണാൻ ഇഷ്ടപ്പെടുന്ന കുട്ടികളെ കഥ പറച്ചിലൂടെ വായനയുടെ അനുഭവം പകർന്ന് നൽകി ഹൈടെക് യുഗത്തിലും വായനയുടെ പ്രാധാന്യം എടുത്തുകാണിക്കുകയും വായനയോടൊപ്പം ഓഡിയോ കഥാകഥനത്തിന്റെ പ്രാധാന്യവും കുട്ടികളിലെത്തിച്ചു.
വായനയുടെ വിശാലതയിൽ

2025 ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ആരംഭിച്ച വായനാവാരത്തിൽ ലിറ്റിൽകൈറ്റ്സ് കുട്ടികൾ വായനയുടെ ലോകത്ത് തങ്ങളുടെ മാതൃകയും മാർഗനിർദേശങ്ങളുമായി വിവിധ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും തങ്ങൾ വായനയുടെ പ്രാധാന്യം തിരിച്ചറിയുന്നുവെന്ന സന്ദേശവുമായി പുറത്തുള്ള ലൈബ്രറിയിൽ പുസ്തകങ്ങളുമായി ചെലവഴിച്ചു.തങ്ങൾ നല്ല വായനക്കാരാണെന്ന് അവർ തെളിയിക്കുകയും വായനയുടെ ലോകത്ത് സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെകുറിച്ചും ലൈബ്രറി ഡിജിറ്റലൈസേഷന് തങ്ങൾ സഹായിക്കാമെന്ന് ലൈബ്രറേറിയനെ അറിയിക്കുകയും ചെയ്തു.തകഴി ഗ്രന്ഥശാലയിൽ കുട്ടികൾ മെമ്പർഷിപ്പ് എടുക്കുകയും വായനയുടെ പ്രാധാന്യത്തെകുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
ഇ-വേസ്റ്റിനോട് നോ പറയാം

ഉപയോഗ്യശൂന്യമായ ഇ-വേസ്റ്റ് സ്കൂളിന്റെ പല സെക്ഷനുകളിൽ പോയി പരിശോധിച്ച് ഒന്നിനും പുനരുപയോഗിക്കാനാകില്ലെന്ന് കണ്ട ഇ-വേസ്റ്റ് ശബരിനാഥിന്റെ നേതൃത്വത്തിൽ ശേഖരിക്കുകയും ലാബിലെത്തിച്ച് ഐ ടി കോർഡിനേറ്റർ ലിസി ടീച്ചറിനെ ഏൽപ്പിക്കുകയും ചെയ്തു.ടീച്ചർ വെരിഫൈ ചെയ്ത ശേഷം ഇ-വേസ്റ്റ് തരംതിരിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഏൽപ്പിക്കുകയും ചെയ്തു.കുട്ടികൾ ഇ-വേസ്റ്റ് സംഭരിച്ചിരിക്കുന്ന കോർണറിൽ തരംതിരിച്ച് വേസ്റ്റ് സൂക്ഷിക്കുകയും കൈമാറാനായി കണക്കിൽ രേഖപ്പെടുത്തുകയും ചെയ്തു.
സ്കൂൾ ക്യാമ്പ് 2025

2025 മെയ് 29 ന് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ക്യാമ്പിലെ എക്റ്റേണൽ ആർ പി അന്തിയൂർകോണം എൽ എഫ് എസ് എം സ്കൂളിലെ രമണി ടീച്ചറും ഇന്റേണൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സുരജ ടീച്ചറും ആയിരുന്നു.ക്യാമ്പിൽ കേഡൻലൈവിലെ വീഡിയോ എഡിറ്റിംഗ് പഠിപ്പിച്ചു.കുട്ടികൾ വീഡിയോ എഡിറ്റ് ചെയ്ത് പരിശീലിക്കുകയും സ്ക്രിപ്റ്റ് തയ്യാറാക്കി റീൽസ്,പ്രൊമോ വീഡിയോകൾ ചെയ്യാനായി വൈദ്യുതി തടസവും മഴയും കാരണം വേറൊരു ദിവസത്തേയ്ക്ക് അസൈൻമെന്റ് നൽകി ക്യാമ്പ് അവസാനിപ്പിച്ചു.കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ വാവോട് എച്ച് എസിൽ എക്സ്റ്റേണൽ ആർ പിയായി പോയി തിരിച്ചുവന്ന ശേഷം അസൈൻമെന്റിന് വേണ്ട നിർദേശങ്ങൾ നൽകി.സ്കൂൾ തുറന്നശേഷം അസൈൻമെന്റ് പൂർത്തിയാക്കി നൽകാൻ കുട്ടികൾക്ക് അവസരം നൽകി.
വർണ്ണക്കൂടാരം പ്രീപ്രൈമറി2025 മീഡിയ

എം എൽ എ അഡ്വ.ജി.സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത വർണ്ണക്കൂടാരത്തിന്റെ മീഡിയ കവറേജ് ലിറ്റിൽ കൈറ്റ്സ് ടീം നന്നായി ചെയ്തു.ക്യാമറ കൈകാര്യം ചെയ്യുക മാത്രമല്ല,അലങ്കാരം,കുടിവെള്ളം,അച്ചടക്കം തുടങ്ങി എല്ലാ കാര്യങ്ങളിലും സഹകരിച്ചു.ക്യാമറയിലൂടെ വർണ്ണക്കൂടാരത്തിന്റെ എല്ലാ പരിപാടികളും പകർത്തുകയും യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഒക്കെ പോസ്റ്റ് ചെയ്യാനായി വീഡിയോ എഡിറ്റ് ചെയ്ത് സഹായിക്കുകയും ചെയ്തു.പത്രത്തിൽ കൊടുക്കാനുള്ള ഫോട്ടോ തയ്യാറാക്കി വാർത്ത കൊടുത്തതും ലിസി ടീച്ചറിന്റെ നേതൃത്വത്തിൽ ഈ ബാച്ചിലെ കുട്ടികളാണ്. എം എൽ എ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
കാട്ടാക്കട എൻക്ലേവ് 2025

കാട്ടാക്കട എൻക്ലേവിലെ സ്റ്റാർട്ട്അപ് മിഷന്റെ ആശയരൂപീകരണ സെമിനാറിൽ പങ്കെടുക്കാൻ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തി ഈ ബാച്ചിലെ അനിഷ്മയും ക്രിസ്റ്റീന സതീഷും തങ്ങളുടെ ആശയം കേരള സ്റ്റാർട്ട് അപ് മിഷന്റെ പ്രതിനിധികളുമായി പങ്കുവച്ചു.അവർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും മറ്റും നൽകി.ഫാബ് ലാബു പോലുള്ള കാര്യങ്ങൾ മനസിലാക്കാനും സ്റ്റാർട്ട് അപ് മിഷൻ എങ്ങനെയാണ് പുതിയ ആശയങ്ങളെ പിന്തുണയ്ക്കുന്നതെന്നും മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.
കലോത്സവം ലൈവ് റിക്കോർഡിങ്2024

2024 സെപ്റ്റംബർ 26,27 തീയതികളിൽ നടന്ന കലോത്സവം നൂപുരധ്വനിയിൽ പങ്കെടുത്ത് ലൈവ് റിക്കോർഡിങ്ങിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അവസരം ലഭിച്ചു. ഈ ബാച്ചിലെ സിദ്ധാർത്ഥ് പി ജെ,സാധിക പി ജെ എന്നീ കുട്ടികൾക്കാണ് റിക്കോർഡിങിൽ സെലക്ഷൻ ലഭിച്ചത്. രണ്ടു ദിവസങ്ങളിലും വളരെ അർപ്പണബോധത്തോടെ കുട്ടികൾ ലൈവ് റിക്കോർഡിങ്ങിൽ പങ്കെടുത്തു. കൃത്യതയോടെ എല്ലാ പരിപാടികളും മത്സരങ്ങളും റിക്കോർഡ് ചെയ്തു.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം2024

2024-2027 ബാച്ചിലെ 33 കുട്ടികൾക്കും പുതിയ യൂണിഫോം വിതരണം ചെയ്തു.കുട്ടികൾക്ക് വലിയ സന്തോഷമായി.യൂണിഫോമിൽ ക്ലാസിൽ വരാനും ഡ്യൂട്ടികൾ ചെയ്യാനും കുട്ടികൾക്ക് വലിയ ഉത്സാഹമാണ്.രക്ഷാകർത്താക്കളുടെ സഹായത്തോടെയാണ് യൂണിഫോം സംഘടിപ്പിച്ചത്.
YIP 7.0 യിലെ സാങ്കേതിക സഹായം2024

YIP 7.0 യിൽ സീനിയേഴ്സ് നൽകിയ സാങ്കേതിക സഹായം കണ്ട് മനസിലാക്കി ലിസി ടീച്ചറിന്റെ മാർഗനിർദേശം അനുസരിച്ച് ഈ ബാച്ചിലെ കുട്ടികൾ ഇമെയിൽ ശേഖരിച്ച് ബൾക്ക് അപ്‍ലോഡ് ചെയ്യുകയും തങ്ങളുടെ പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ മറ്റു കൂട്ടുകാരെ സഹായിക്കുകയും ചോദ്യാവലി തയ്യാറാക്കാനും അത് ടൈപ്പ് ചെയ്യാനും സഹായിക്കുകയും ചെയ്തു. മാത്രമല്ല കണ്ടെത്തിയ ആശയങ്ങൾ നിലവിലുണ്ട് എന്ന് ലിസി ടീച്ചർ അറിയിച്ചതിൻ പ്രകാരം ഗൂഗിളിൽ സെർച്ച് ചെയ്ത് സമാന ആശയങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ആശയങ്ങൾ മാറ്റാനും പരിഷ്കരിക്കാനും വേണ്ടി നെറ്റിൽ സെർച്ച് ചെയ്യാൻ കൂട്ടുകാരെ സഹായിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സാങ്കേതിക സഹായം

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024 ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ അനുഭവം കുട്ടികൾക്ക് പകർന്ന് നൽകി.മാത്രമല്ല ഭാരവാഹികളുടെ ചൂടേറിയ തിരഞ്ഞെടുപ്പിലും ലിറ്റിൽ കൈറ്റ്സ് പങ്കാളിത്തം ശ്രദ്ധേയമായി. മത്സരം വന്ന വിഭാഗങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പെട്ടെന്ന് തയ്യാറാക്കി വോട്ടെടുപ്പ് കാര്യക്ഷമമാക്കിമാറ്റി.
പ്രിലിമിനറി ക്യാമ്പ് 2024
2024 ഓഗസ്റ്റ് 7 ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടന്നു.പിടിഎ പ്രസിഡന്റ് അരുൺ സാറും പിടിഎ അംഗം അഡ്വ.ശിവകുമാറും ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറും മാസ്റ്റർ ട്രെയിനർ അരുൺ സാറിനെ സ്വീകരിച്ച് പ്രിലിമിനറി ക്യാമ്പിനായുള്ള സൗകര്യങ്ങൾ ഉറപ്പാക്കി.കൈറ്റ് മിസ്ട്രസുമാരായ ലിസി ടീച്ചറും സുരജ എസ് രാജും സഹായത്തിനായി നിന്നു.അരുൺ സാർ കുട്ടികളെ രസിപ്പിക്കുകയും ക്ലാസുകൾ സരസമായി കൈകാര്യം ചെയ്യുകയും ചെയ്തു.
പ്രിലിമിനറി ക്യാമ്പ് മുന്നൊരുക്കം
പ്രിലിമിനറി ക്യാമ്പിനായി എല്ലാ കുട്ടികളെയും ലാബിൽ ഒരുമിച്ചു കൂട്ടി.ലിസി ടീച്ചർ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിനെ കുറിച്ചും ക്ലാസുകളെ കുറിച്ചും മുന്നറിവ് നൽകി.സീനിയർ ബാച്ചുകാർ ഇവരുടെ ക്യാമ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.ലിസി ടീച്ചറിന്റെ നിർദേശാനുസരണം അവർ എല്ലാ ലാപ്‍ടോപ്പുകളിലും ആർഡ്യുബ്ലോക്ക്ലിയും ഓപ്പൺടൂൺസും ഉണ്ടെന്ന് ഉറപ്പാക്കി. ജില്ലാതലക്യാമ്പിൽ പങ്കെടുത്ത ഗൗരിയുടെ നേതൃത്വത്തിൽ പഞ്ചമിയുൾപ്പെട്ട സബ്‍ജില്ലാ ക്യാമ്പംഗങ്ങൾ അർഡ്യുനോയും മോട്ടോറുകളും പരിശോധിച്ചു.മാത്രമല്ല വൈകുന്നേരങ്ങളിൽ പുതിയ കുട്ടികളെ ഫ്രീ സോഫ്റ്റ്‍വെയർ പരിചയപ്പെടുത്തുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ2024 ഫലവും ഫൈനൽ ലിസ്റ്റും
ലിറ്റിൽ കൈറ്റ്സ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതിയ 40 പേരും വിജയിച്ചു. എന്നാൽ ഇതിൽ ഏഴുപേർക്ക് എൻസിസിയിൽ അംഗത്വം ലഭിച്ചതിനാൽ അവരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാനായി അപേക്ഷിച്ചതിൻ പ്രകാരം പുതിയ ലിസ്റ്റിൽ ആകെ 33 അംഗങ്ങളായി നിജപ്പെടുത്തി.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ2024
2024-2027 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂ മാസം തീയതി രാവിലെ ന് ആരംഭിച്ചു. ഇൻവിജിലേറ്റേഴായി ലിസി,നിമ,സുരജ എസ് രാജ് എന്നീ അധ്യാപികമാർ പരീക്ഷാനടത്തിപ്പിൽ പങ്കാളികളായി.മുന്നൊരുക്കങ്ങൾക്ക് സഹായികളായി ലിറ്റിൽ കൈറ്റ്സ് സീനിയർ രണ്ടു ബാച്ചുകളും രാവിലെ 8.30 ന് ലാബിലെത്തി ലാപ്‍ടോപ്പുകൾ സജ്ജീകരിച്ച് പരീക്ഷയ്ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കിയ ശേഷം 9 ന് പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ലാബിൽ നിന്നും ക്ലാസുകളിലേയ്ക്ക് പോയി. അന്നേ ദീവസം തന്നെയാണ് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡ് ലഭിച്ചതിന്റെ അഭിനന്ദനവുമായി പിടിഎ,എസ്എംസി ക്കാരും നാട്ടുകാരും സ്കൂളിലെത്തിയത്.മാത്രമല്ല പരീക്ഷാ അവലോകനത്തിനായി കടന്നു വന്ന മാസ്റ്റർ ട്രെയിനേഴ്സും അഭിനന്ദിച്ചു.
അഭിരുചി പരീക്ഷാ ഒരുക്കം

അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി.അപേക്ഷ തന്ന 40 കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന അഭിരുചി ഒരുക്ക പരീക്ഷാക്ലാസുകൾ ക്ലാസുകൾ കാണിച്ചു.കുട്ടികൾ സ്ക്രാച്ച്,ടർട്ടിൽ ബ്ലോക്ക്സ് മുതലായ പ്രോഗ്രാമിങ് സോഫ്റ്റ്വെയറുകൾ ചെയ്തു പഠിച്ചു. 2023-2026 ബാച്ചിലെ കുട്ടികൾ അവരെ സഹായിച്ചു.
-
ലിറ്റിൽ കൈറ്റ്സ് എന്താണ്,ശ്രദ്ധയോടെ...
-
കുറിച്ചെടുക്കാം..
-
ഹായ്....
-
ഗെയിം നിർമാണം
-
ഗെയിം പൂർത്തിയാക്കൽ
-
ഗ്രൂപ്പിന് സമ്മാനദാനം
-
മാതാപിതാക്കൾക്ക് ക്ലാസുമായ് MT അരുൺ സാർ







