"എം ജി ഡി ബോയ്സ് ഹൈസ്കൂൾ,കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുണ്ടറ
|സ്ഥലപ്പേര്=കുണ്ടറ
വരി 56: വരി 55:
| സ്കൂൾ ചിത്രം=  
| സ്കൂൾ ചിത്രം=  
|}}
|}}
= '''ചരിത്രം''' =
= '''ചരിത്രം''' =
20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ കുണ്ടറയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ അക്ഷരജ്ഞാനത്തിന് ഒരു വിദ്യാകേന്ദ്രമില്ലാതെ ക്ലേശിക്കുമ്പോൾ മലങ്കര ഓർത്തഡോക്സ് സഭാഭാസുരൻ എന്നറിയപ്പെടുന്ന പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് പിതാവിൻ്റെ ഉത്തമ ശിഷ്യനായ ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി (പുന്നൂസ് റമ്പാൻ) പരിശുദ്ധ പരിമലതിരുമേനിയുടെ നിയോഗപ്രകാരം കോട്ടയത്തുനിന്നും കുണ്ടറയിൽ എത്തിച്ചേർന്നു. കുണ്ടറ വലിയ പള്ളിയുടെ മേടയിൽ താമസിച്ചുകൊണ്ട് കുണ്ടറയുടെ നെറുക എന്നറിയപ്പെടുന്ന ഉരിയരിക്കുന്നിൽ ഒരു അരമനസ്ഥാപിച്ചു. തുടർന്ന് 1916 ൽ ഉത്തമ ഗുരു ദക്ഷിണയായി ഗുരുനാമധേയത്തിൽ എം.ജി.ഡി (Mar Geevarghese Dionysius) ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിച്ചു. 1929 ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമോന്നത പദവിയായ കാതോലിക്കാ സിംഹാസനത്തിൽ പരി. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ എന്ന നാമധേയത്തിൽ അവരോധിക്കപ്പെടുന്നതുവരെയും തുടർന്നും സ്‌കൂളിനെയും സെമിനാരിയെയും പരിശുദ്ധ പിതാവ് കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിച്ച് വളർത്തി.

20:58, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം ജി ഡി ബോയ്സ് ഹൈസ്കൂൾ,കുണ്ടറ
വിലാസം
കുണ്ടറ

കുണ്ടറ പി.ഒ.
,
691501
,
കൊല്ലം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0474 2523008
ഇമെയിൽ41042kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41042 (സമേതം)
യുഡൈസ് കോഡ്32130900309
വിക്കിഡാറ്റQ105814062
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ620
ആകെ വിദ്യാർത്ഥികൾ620
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന മേരി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജയദേവൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത സജീവ്
അവസാനം തിരുത്തിയത്
26-07-20259633160221
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ കുണ്ടറയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ അക്ഷരജ്ഞാനത്തിന് ഒരു വിദ്യാകേന്ദ്രമില്ലാതെ ക്ലേശിക്കുമ്പോൾ മലങ്കര ഓർത്തഡോക്സ് സഭാഭാസുരൻ എന്നറിയപ്പെടുന്ന പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് പിതാവിൻ്റെ ഉത്തമ ശിഷ്യനായ ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി (പുന്നൂസ് റമ്പാൻ) പരിശുദ്ധ പരിമലതിരുമേനിയുടെ നിയോഗപ്രകാരം കോട്ടയത്തുനിന്നും കുണ്ടറയിൽ എത്തിച്ചേർന്നു. കുണ്ടറ വലിയ പള്ളിയുടെ മേടയിൽ താമസിച്ചുകൊണ്ട് കുണ്ടറയുടെ നെറുക എന്നറിയപ്പെടുന്ന ഉരിയരിക്കുന്നിൽ ഒരു അരമനസ്ഥാപിച്ചു. തുടർന്ന് 1916 ൽ ഉത്തമ ഗുരു ദക്ഷിണയായി ഗുരുനാമധേയത്തിൽ എം.ജി.ഡി (Mar Geevarghese Dionysius) ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിച്ചു. 1929 ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമോന്നത പദവിയായ കാതോലിക്കാ സിംഹാസനത്തിൽ പരി. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ എന്ന നാമധേയത്തിൽ അവരോധിക്കപ്പെടുന്നതുവരെയും തുടർന്നും സ്‌കൂളിനെയും സെമിനാരിയെയും പരിശുദ്ധ പിതാവ് കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിച്ച് വളർത്തി.

ഇംഗ്ലീഷ് ഭാഷാനിപുണനും ഉജ്ജ്വല വാഗ്മിയുമായിരുന്ന മാവേലിക്കര കല്ലുംപുറത്ത് ഡീക്കൻ സി. എം.തോമസ് (അഭിവന്ദ്യ തോമാ മാർ ദിവന്നാസ്യോസ് തിരുമേനി) ആയിരുന്നു സ്‌കൂളിൻ്റെ പ്രഥമ ഹെഡ്മ‌ാസ്റ്റർ. 1938 ൽ എം.ജി.ഡി. മിഡിൽ സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീ.കെ. ജോർജ്ജായിരുന്നു പ്രഥമ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ. ശ്രീ. റ്റി. കോശിവൈദ്യൻ റവ. ഫാദർ ഇ.പി. ജേക്കബ്ബ്, ശ്രീ.കെ.എം. തോമസ്, ശ്രീ സി. ഐ നൈനാൻ തുടങ്ങിയവർ സ്‌കൂളിന്റെ അമരക്കാർ ആയിരുന്നു.

കുണ്ടറ എം ജി ഡി സ്കൂൾസ് ഫോർ ബോയ്സ്

1955-ൽ "കൊച്ചിലച്ചൻ" എന്ന് വിളിക്കപ്പെട്ട റവ. ഫാദർ എം.എം.ജേക്കബ്ബ് (കാലം ചെയ്ത യാക്കോബ് മാർ പോളിക്കാർപ്പോസ് തിരുമേനി) ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹം സാരഥ്യം വഹിച്ച നീണ്ട 11 വർഷക്കാലം സ്‌കൂളിൻ്റെ സുവർണ്ണ കാലമായിരുന്നു. ഈ കാലയളവിൽ 1972 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ സ്റ്റേറ്റിലെ മൂന്നാം റാങ്ക് ഡി. പ്രദീപ് കുമാർ എന്ന വിദ്യാർത്ഥിയിലൂടെ ലഭിച്ചിട്ടുണ്ട്. 1973 ൽ ജേക്കബ്ബ് അച്ചൻ സ്ഥലം മാറി പോയപ്പോൾ ശ്രീമതി ഗ്രേസി പണിക്കർ ഹെഡ്‌മിസ്ട്രസായി ചാർജെടുത്തു. കുട്ടികളുടെ എണ്ണത്തിൽ എം.ജി.ഡി. ഹൈസ്‌കൂൾ കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. തുടർന്ന് 1974 ൽ സ്കൂൾ ബൈർക്കേയ്റ്റ് ചെയ്‌ത് എം.ജി.ഡി. ബോയ്‌സ് ഹൈസ്ക്കൂളും എം.ജി.ഡി. ഗേൾസ് ഹൈസ്ക്കൂളുമായി മാറി. ശ്രീമതി ഗ്രേസി പണിക്കർ ഗേൾസ് ഹൈസ്കൂളിന്റെ പ്രഥമാദ്ധ്യാപികയായപ്പോൾ ബോയ്സ് ഹൈസ്ക്കൂളിൽ ശ്രീ.പി.റ്റി. മത്തായി ഹെഡ്‌മാസ്റ്ററായികാലങ്ങളിലായി അധ്യാപക അവാർഡ് ജേതാവ് ശ്രീ. കെ.എം. മാത്യു തിരുവല്ല, സ്‌കൂളിൽ ആദ്യമായി ഒരു സുവനീർ (ജ്യോതിസ്) പ്രസിദ്ധീകരിക്കുന്നതിന് നേത്യത്വം നൽകിയ മാറനാട് ശ്രീ എം മാത്യു പണിക്കർ റവ.ഫാ. എസ്.ഐസക് ഉൾപ്പെടെ പ്രഗത്ഭരായ പ്രഥമാധ്യാപകർ രണ്ട് സ്‌കൂളുകളിലുമായി ഭരണ സാരഥ്യം നിർവ്വഹിച്ചു വന്നു.

ഹൈസ്‌കൂളിലും 1942 ൽ ലോർഡ് ബേഡൽ പവൻ ഇംഗ്ലണ്ടിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചപ്പോൾ മുതൽ എം.ജി.ഡി. ലും അതിന്റെ ട്രൂപ്പ് ആരംഭിക്കുകയുണ്ടായി. അക്കാലത്ത് സ്‌കൂളിൻ്റെ ബോർഡിംഗിൽ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. സമൂഹത്തിലെ പല പ്രമുഖരുടെയും മക്കൾ എം.ജി.ഡി.യിലെ അന്തേവാസികളായിരുന്നു. മുൻമന്ത്രി ഇലഞ്ഞിക്കൽ ഇ.ജോൺ ജേക്കബ്ബ്, ചാലക്കുഴി സി.പി. ജേക്കബ്ബ് തുടങ്ങിയവർ. കാലംചെയ്ത അഭിവന്ദ്യ സഖറിയാമാർ ദിവന്നാസ്യോസ് തിരുമേനി, ഇപ്പോൾ ചെന്നൈ ഭദ്രാസനാധിപനായിരിക്കുന്ന അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി, മുൻ കൊല്ലം എം. പി. ശ്രീ പി. രാജേന്ദ്രൻ എന്നിവർ എം.ജി.ഡി.യിലെ പൂർവ്വ വിദ്യർത്ഥികളായിരുന്നു.

സ്‌കൂളിന്റെ ആദ്യകാല വാർഷിക യോഗങ്ങളിൽ മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ, പുത്തൻകാവിൽ മാത്തൻ തരകൻ, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ആർ. ശങ്കർ, പാലാ നാരായണൻ നായർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തിട്ടുണ്ട്. 2009 ൽ സ്‌കൂൾ ചരിത്രത്തിൽ ആദ്യമായി കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് കുണ്ടറ MGD ബോയ്‌സ് ഹൈസ്‌കൂൾ പ്രഥമാധ്യാപകനായ തദ്ദേശീയനായ കുണ്ടറ തൃപ്പിലഴികം സ്വദേശി ശ്രീ.സി. ഗീവർഗ്ഗീസ് പണിക്കർക്ക് ലഭിച്ചു. ഈ അവാർഡ് ലബ്ധി 1972 ലെ SSLC റാങ്ക് ലഭിച്ചതിനുശേഷമുണ്ടായ സ്‌കൂളിൻറെ സംസ്ഥാനതല അംഗീകാരമായി മാറി. 2009-10 വർഷത്തെ സഭാകവി CP ചാണ്ടിയുടെ സ്മരണക്കായി മലങ്കര ഓർത്തഡോക്‌സ് സഭയിൽ ഏർപ്പെടുത്തിയിട്ടുള്ള മികച്ച അദ്ധ്യാപകർക്കുള്ള “ആചാര്യ” അവാർഡ് ശ്രീ.സി. ഗീവർഗ്ഗീസ് പണിക്കർ നേടിയതും സ്കൂൾ ചരിത്രത്തിൽ മറ്റൊരു പ്രശസ്‌തിയുടെ തൂവൽ കൂടിയായി. 2009-10 ൽ ഹെഡ്മാസ്റ്റർ ശ്രീ.സി.ഗീവർഗ്ഗീസ് പണിക്കർ PTA പ്രസിഡൻ്റ് ശ്രീ കെ. ദേവദാസൻ എന്നിവരുടെ നേതൃത്വത്തിൽ ആദ്യമായി ഒരു PTA സുവനീർ ഫീനിക്‌സ് എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2010 മാർച്ച് 5 ന് സ്‌കൂൾ സ്‌ഥാപകപിതാവിൻ്റെ നാമധേയത്തിൽ ബഹു. മാനേജ്‌മെന്റ് പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ ബ്ലോക്ക് എന്ന പുതിയ കെട്ടിടത്തിൻ്റെ അടിസ്ഥാനശില കുദാശ ചെയ്ത് സ്ഥാപിച്ചു. 2013 ഫെബ്രുവരി 8 ന് പ്രസ്‌തുതകെട്ടിടം പണിപൂർത്തീകരിച്ച് കുദാശ ചെയ്ത‌് ഉദ്ഘാടനം ചെയ്തു.

2014-15 വർഷത്തിൽ MGD ബോയ്‌സ് ഹൈസ്‌കൂളിനെ സംസ്ഥാനസർക്കാർ ഹയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 9.10.2014ൽ സംസ്ഥാന ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല പ്ലസ് ടു കോഴ്സ് ഔപചാരികമായി ഉദ്ഘാടനം ചെയ്‌ത്‌ പുതിയ കെട്ടിടത്തിൽ +2 ക്ലാസ്സുകൾ പ്രവർത്തനം ആരംഭിച്ചു.

ശതാബ്ദി വർഷത്തിൽ 2016 മാർച്ച് SSLC പരീക്ഷയിൽ ഓർത്തഡോക്‌സ് സഭാ മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂകൂളിന് നൽകുന്ന ട്രോഫി, "നസ്രാണി ട്രോഫി", കുണ്ടറ MGD ഗേൾസ് ഹൈസ്കൂൾ നേടുകയുണ്ടായി. സഭാമാനേജ്മെൻ്റിന് കീഴിലുള്ള സ്‌കൂളുകളിൽ പ്രഥമ സ്ഥാനം നേടിയ ഗേൾസ് ഹൈസ്‌കൂൾ ചരിത്രം രചിച്ച് ശതാബ്ദിക്ക് തിളക്കമേറ്റി. ശ്രീമതി ഷീബാ മാത്യു MGD ഗേൾസ് ഹൈസ്‌കൂളിൽ പ്രധാനാപികയായി മാതൃകാപരമായ സേവനം നടത്തിവരുന്നു.

MGD സ്കൂ‌ളുകൾക്ക് സമീപമായി 1920 ൽ സ്ഥാപിതമായ സെൻ്റ് കുര്യാക്കോസ് എൽ.പി.സ്‌കൂൾ,. MGD സ്‌കൂളുകളുടെ ഒരു ഫീഡിങ് സ്‌കൂളായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ.ലോവൽ പ്രധാനാധ്യപകനായി പ്രവർത്തിക്കുന്നു.

MGD ഹൈസ്കൂൾ പ്രധാനാധ്യാപകനായി ശ്രീ.ഫിലിപ്പ് എം ഏലിയാസും ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായി സജി വർഗീസും സ്തുത്യർഹമായ നിലയിൽ ചുമതലതൾ നിർവ്വഹിച്ചു വരുന്നു.

ശതാബ്ദി ആഘോഷങ്ങളുടെ പരിസമാപ്‌തിയിൽ ഈ സരസ്വതീക്ഷേത്രം കുണ്ടറ ദേശത്തിന്റെ ഐശ്വര്യദായിനിയായി പ്രശോഭിക്കുന്നു. കുണ്ടറയുടെ ഉയർച്ചയിലും വളർച്ചയിലും MGD സ്‌പർശനമേറ്റ കുണ്ടറ നിവാസികൾ ഈ വിദ്യാലയ മുത്തശ്ശിയോട് കടപ്പെട്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സയൻസ് ലാബുകൾ
  • വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ എസ് എസ്

എൻ സി സി

എസ് പി സി

ജെ ആർ സി

ലിറ്റിൽ കൈറ്റ്സ്

വിദ്യാരംഗം

ക്ലബകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്

ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപനായി ചുമതല നിർവഹിക്കുന്നു. ഏഷ്യ-ഫസഫിക്കിൻ്റെ പ്രഥമ ഭദ്രാസനാധിപൻ കൂടിയാണ്

വഴികാട്ടി

https://www.openstreetmap.org/directions?engine=fossgis_osrm_car&route=8.967208%2C76.688765%3B8.971632%2C76.687907#map=17/8.969275/76.688135

{{#multimaps:8.971696, 76.687939|zoom=16}}