"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 627: | വരി 627: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{ | {{Slippymap|lat=10.75680639748684|lon= 76.6903567809136|zoom=18|width=full|height=400|marker=yes}} | ||
22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട് | |
---|---|
വിലാസം | |
പാലക്കാട് സുൽത്താൻപേട്ട , 678001 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1851 |
വിവരങ്ങൾ | |
ഫോൺ | 0491-2536427 / 9946026317 [HM] |
ഇമെയിൽ | stsebastian1851@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21656 (സമേതം) |
യുഡൈസ് കോഡ് | 32060900735 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | മാനേജ്‌മെന്റ് |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | എൽ.പി ,യു .പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ്,തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റവ.സിസ്റ്റർ കരോളിൻ |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രതി ഹരിദാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം തൊട്ടുണർത്തിക്കൊണ്ട് കേരളത്തിന്റെ മധ്യഭാഗത്ത് സഹ്യന്റെ മടിത്തട്ടിൽ പൈതലായി തത്തിക്കളിക്കുന്ന "പാലക്കാട്"എന്ന കൊച്ചുനഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ല, 'കേരളത്തിന്റെ നെല്ലറ', 'കരിമ്പനകളുടെ നാട്', കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ സ്ഥിതിചെയ്യുന്ന ജില്ല, എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങളുള്ള പാലക്കാട് ജില്ലയിൽ ചരിത്ര പ്രാധാന്യമോതുന്ന ടിപ്പു സുൽത്താൻ കോട്ടയ്ക്കും ഇന്ദിരഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിനും സമീപത്താണ് നമ്മുടെ ഈ വിദ്യാലയം.നഗരത്തിന്റെ ഹൃദയത്തുടിപ്പായി സുൽത്താൻപേട്ട "സെന്റ്.സെബാസ്റ്റ്യൻ'സ്" പള്ളിയ്ക്കും "ജുമാമസ്ജിദ്" പള്ളിയ്ക്കും നടുവിലായി ആയിരകണക്കിന് കുട്ടികൾക്ക് അക്ഷരപുണ്യം പകർന്നുകൊണ്ട് പാലക്കാട് "സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് വിദ്യാലയം" സ്ഥിതിചെയ്യുന്നു.
ചരിത്രം
പാലക്കാട് നഗരമധ്യത്തിൽ 1851 മുതൽ അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ് സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ റവ.ഫാദർ റാവേൽ തമിഴ് മീഡിയം സ്കൂളും തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894 ൽ 13 സന്യാസികൾ ഉള്ള ഒരു കോൺവെന്റ് സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898 ഏപ്രിൽ 1 ന് തമിഴ്,മലയാളം മീഡിയങ്ങളിലായി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933 ൽ റവ.ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും 1998 ലുമായി മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. ഏതാണ്ട് രണ്ടുപതിറ്റാണ്ടുകൾക്കപ്പുറം സ്ഥലപരിമിതികൾ നിലനിൽക്കെ ആയിരത്തിതൊള്ളായിരത്തോളം കുഞ്ഞുമക്കൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു .2017 ആയപ്പോഴേക്കും ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇപ്പോൾ ഇവിടെ എത്തിച്ചേരുന്നു.
മാനേജ്‌മെന്റ്
'ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷൻ ഓഫ് മേരി', 1253, ബിഗ്ബസാർ സ്ട്രീറ്റ്, കോയമ്പത്തൂർ ,641001
കോയമ്പത്തൂരിലെ 'ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷൻ ഓഫ് മേരി' സന്യാസിനി സമൂഹമാണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് കാര്യങ്ങൾ നോക്കിനടത്തുന്നത്.നിലവിലെ സ്കൂൾ മാനേജർ വെരി റവറന്റ് .സന്താന മേരി അഗസ്റ്റീന അവർകൾ ആണ്.പാലക്കാട് ജില്ലയിൽ ചിറ്റൂർ,പാലക്കാട് സബ്‌ജില്ലകളിലായി ഈ സഭയ്ക്ക് കീഴിൽ ഒൻപത് സ്കൂളുകൾ ഉണ്ട്.
ഒരു ഹയർ സെക്കന്ററി സ്കൂളും,ഒരു ഹൈസ്കൂളും ,രണ്ട് യു.പി.സ്കൂളുകളും,മൂന്നു എൽ.പി.സ്കൂളുകളും,രണ്ട് പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും,രണ്ട് ഓർഫനേജുകളും പ്രവർത്തിച്ചു വരുന്നു. ഈ ഒൻപത് വിദ്യാലയങ്ങളിലുമായി ഏകദേശം നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു വരുന്നു.നൂറ്റമ്പതോളം അധ്യാപകരും, പത്തു അനധ്യാപകരും ഇവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
ഞങ്ങളുടെ സ്ഥാപകൻ
ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ വെരി റവ.ഫാദർ ജോസഫ് ലൂയിസ് റാവൽ 1824-ൽ ഫ്രാൻസിൽ ജനിച്ചു. 1848-ൽ ഇന്ത്യയിൽ എത്തിയ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. 1853-ൽ എഫ്.എസ്.പി.എം കോൺഗ്രിഗേഷൻ സ്ഥാപിച്ചു. അദ്ദേഹം 31-01-1881-ൽ സ്വർഗ്ഗലോകംപൂകി. 08-03-2019-ൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. എല്ലാ വർഷവും ജനുവരി 31 അദ്ദേഹത്തിന്റെ ഓർമ്മ ദിനം പ്രേത്യേക പ്രാർത്ഥനകളോടെ ആചരിച്ചു വരുന്നു.
ഭൗതിക സാഹചര്യങ്ങൾ
ഈ വിദ്യാലയം ഏകദേശം അര ഏക്കർ സ്ഥലത്തായി മൂന്ന് വലിയ കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്നു.ഇവിടെ മുപ്പത്തിയാറ് ക്ലാസ് റൂമുകൾക്ക് പുറമെ ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗണിത-സാമൂഹ്യ-ശാസ്ത്ര ലാബുകൾ, പഴയ ഒരു ഓട് കെട്ടിടം എന്നിവയെല്ലാം ഉണ്ട്. ഇതിനുപുറമെഅടുക്കള,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും, അധ്യാപകർക്കുമായുള്ള ശുചിമുറികൾ, കുടിവെള്ള സംവിധാനം, സ്കൂൾ ഗേറ്റിന് അഭിമുഖമായൊരു സ്റ്റേജ്, കൊച്ചു മുറ്റം, പൂന്തോട്ടം, ഔഷധസസ്യപൂന്തോട്ടം,ഓഫീസിന്റെ പുറകിലായി പള്ളി, മഠം, പുറകിലെ സ്കൂൾ കെട്ടിടത്തിന്റെ അരികിലായി സെന്റ്.റീത്താസ് ഓർഫനേജ് എന്നിവയെല്ലാം സ്ഥിതിചെയ്യുന്നു.
ഈ വിദ്യാലയത്തിനായി രണ്ടു സ്കൂൾ ബസ്സുകൾ ഓടുന്നുണ്ട്. ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലായി 37 അധ്യാപകർ ഇവിടെ ജോലി ചെയുന്നു. 40 ക്ലാസ് മുറികളുള്ള ഈ വിദ്യാലയത്തിനോട് ചേർന്ന് പ്രീ-പ്രൈമറി പ്രവർത്തിച്ചുപോരുന്നുണ്ട്. അങ്ങനെ അധ്യാപകരും അനധ്യാപകരും ചേർന്ന് 46-ഓളം വ്യക്തികൾ ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.
പ്രധാന അധ്യാപകർ
ക്രമ നമ്പർ | പ്രധാന അദ്ധ്യാപികയുടെ പേര് |
വർഷം |
---|---|---|
1 | റവ.സിസ്റ്റർ മേരി എമരിറ്റ ... | 1968-1974 |
2 | റവ.സിസ്റ്റർ മേരി ഐറിൻ | 1974-1981 |
3 | റവ.സിസ്റ്റർ മദലയ് മേരി | 1981-1982 |
4 | റവ.സിസ്റ്റർ മേരി എമരിറ്റ | 1982-1997 |
5 | റവ.സിസ്റ്റർ പി .മേരി ഇഗ്നേഷ്യമ്മാൾ | 1997-2003 |
6 | റവ.സിസ്റ്റർ എം.ലൂർദസ് മേരി | 2003-2004 |
7 | റവ.സിസ്റ്റർ എ.ഫിലോമിന മേരി | 2004-2005 |
8 | റവ.സിസ്റ്റർ സ്റ്റെല്ല മേരി.ടി | 2005-2008 |
9 | റവ.സിസ്റ്റർ ക്രിസ്റ്റീന.എ | 2008-2014 |
10 | റവ.സിസ്റ്റർ അന്ന മേരി .ആർ | 2014-2018 |
11 | റവ.സിസ്റ്റർ റാണി.എ | 2018-2019 |
12 | റവ.സിസ്റ്റർ കരോളിൻ.കെ | 2019- |
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഹിന്ദി ക്ലബ്.
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സംഗീത ക്ലബ്.
- സംസ്കൃതായനം.
- ടാലന്റ് ലാബ്.
മുൻകാല സാരഥികൾ
ക്രമ നമ്പർ | ഇവിടെ സേവനമനുഷ്ഠിച്ച സിസ്റ്റർമാർ | വർഷം |
---|---|---|
1. | റവ.സി.എം.വി.കുഞ്ചാരം | |
2. | റവ.സി.അമളോർപാവഭാഗ്യമേരി | |
3. | റവ.സി.എ.ഹൃദയമേരി | |
4. | റവ.സി.മേരി ലിത്ത്വീൻ | |
5. | റവ.സി.മോക്ഷ മേരി | |
6. | റവ.സി.ജ്ഞാനമാണിക്യം | |
7. | റവ.സി.ജോസഫൈൻ സിറിയപുഷ്പം | |
8. | റവ.സി.എം.മേരി | |
9. | റവ.സി.എം.ഓൾഗ | |
10. | റവ.സി.മോച്ചം | |
11. | റവ.സി.ക്രൂസ് മുതലയ് മേരി.ടി | |
12. | റവ.സി.ഡോള റോജ | |
13. | റവ.സി.ബി.ഫിലോമിനാൾ | |
14. | റവ.സി.പി.ശവരിയമ്മാൾ | |
15. | റവ.സി.ജോസഫൈൻ ഗബ്രിയേൽ | |
16. | റവ.സി.സെബാസ്ററ്യമ്മാൾ | 1972-2000 |
17. | റവ.സി.എ.അൽഫോൺസെ | 1974-2003 |
18. | റവ.സി.ലൂർദാസ് മേരി | 1973-2004 |
19. | റവ.സി.ഫിലോമിന മേരി | 1978-2005 |
20. | റവ.സി.ക്രിസ്റ്റി | 1986-2016 |
21. | റവ.സി.അന്നാ മേരി | 1986-2018 |
22. | റവ.സി.റാണി.എ | 2018-2019 |
ക്രമ നമ്പർ | 1950-60കളിൽ ഇവിടെ
സേവനമനുഷ്ഠിച്ച അധ്യാപകർ |
---|---|
1. | ക്ളോട്ടില്ല മദർ |
2. | രുഗ്മിണി.പി.വി |
3. | ഗ്രേസി |
4. | നാണി |
5. | പൊന്നമ്മ |
6. | മേരി |
7. | സരസ്വതി |
8. | ദേവകിക്കുട്ടി |
9. | മെറ്റിൽഡ ഡിക്രൂസ് |
10. | സി.എം. മേരി |
11. | സി.കുന്നാരം |
12. | എം.രഞ്ജിതം |
13. | പി.ലീലാവതി |
14. | എസ്.സുബലക്ഷ്മി |
ക്രമ നമ്പർ | ഇവിടെ സേവനമനുഷ്ഠിച്ച അധ്യാപകർ | വർഷം |
---|---|---|
15. | സെലീന.ഡി | 1970- |
16. | റോസി.സി.ഡി | 1970- |
17. | എ.ടി.ത്രേസ്യാമ്മ | 1974-1997 |
18. | സി.പി.അന്നപൂർണി | 1977- |
19. | സി.വി.ബേബി | 1970-2003 |
20. | റീത്ത ഐറിൻ.എസ് | 1974-2003 |
21. | കുഞ്ഞാനി.എൻ.യു | 1976-2003 |
22. | സരസ്വതി.വി | 1972-2003 |
23. | തങ്കമണി.എ.എൻ | 1975-2004 |
24. | നിർമല.പി.പി | 1979-2004 |
25. | സി.എ.അൽഫോൻസ | 1974-2004 |
26. | ആലീസ്.കെ.ജെ | 1973-2007 |
27. | നിർമല റൂബി | 1978-2009 |
28. | ലില്ലി.സി.ടി | 1996-2010 |
29. | ത്രേസ്യാമ്മ.പി.കെ | 1982-2011 |
30. | ഷൈനി പോൾ | 1995-2011 |
31. | നളിനി.കെ | 1994-2013 |
32. | രമ.വി.എൻ | 1979-2013 |
33. | എമിലി.സി.പി | 1983-2013 |
34. | ജസീന്ത തോമസ് | 1985-2016 |
35. | ബേബി.പി.എ | 1990-2016 |
36. | റോസ് ജോണി തൈക്കാട്ടിൽ | 1995-2017 |
37. | ഫ്ലോറി.സി.പി | 1983-2017 |
38. | സ്റ്റെല്ല മേരി.പി.എ | 1988-2019 |
39. | സിസി.എം.വി | 1986-2021 |
നിലവിലെ അധ്യാപകർ
ക്രമ നമ്പർ | പേര് | ജോലിയിൽ
പ്രവേശിച്ച വർഷം |
---|---|---|
1. | ഡാലി വർഗീസ് | 01-09-1994 |
2. | ജയാ മാത്യു | 28-07-1995 |
3. | ബിനി.കെ.എൽ | 01-06-1998 |
4. | ദീപ.എം | 18-07-1996 |
5. | ഹരിപ്രിയ.വി | 17-11-1997 |
6. | മോണിക്ക.എ.കെ | 01-06-1999 |
7. | ശാന്തി.ഡി | 26-07-1999 |
8. | മിനി.വി.വി | 01-06-1999 |
9. | ശ്രീജ.എ | 05-06-2000 |
10. | മെറിൻ.എം.വി | 01-08-2001 |
11. | ഷൈജ.കെ.റോബർട്ട് | 02-06-2003 |
12. | മേരി.മല്ലിക.ഡി | 02-06-2003 |
13. | കാതറിൻ ഡയാന.എം | 02-06-2003 |
14. | ഡെയ്സി.എ | 01-01-2004 |
15. | മിനിമോൾ.എ | 02-06-2004 |
16. | തെരേസ ആൻറ്റനറ്റ് ലീനറ്റ്.വി | 02-06-2006 |
17. | പ്രഭ.ജി | 26-10-2006 |
18. | അമ്പിളി.കെ | 04-06-2007 |
19. | ടിന്റു ആന്റണി | 04-06-2007 |
20. | സി.മറിയമ്മാൾ.ജി | 14-11-2007 |
21. | പ്രീത പോൾ | 02-06-2008 |
22. | മേരി ഷെൽമ.കെ | 01-06-2009 |
23. | ഡയാന ദേവ കിറുബയ്.എച്ച് | 01-06-2009 |
24. | അൽഫോൺസ.ജെ | 01-06-2010 |
25. | ജിനി ജോർജ്.ടി | 29-07-2011 |
26. | ജസ്റ്റിൻ.കെ.കുര്യൻ | 03-06-2013 |
27. | ഷാനി ബക്സൽ.കെ.എൻ | 01-06-2015 |
28. | ഡെയ്സി റാണി.എസ് | 25-07-2016 |
29. | ജാൻസി.ജെ | 25-07-2016 |
30. | മീനാദേവി.ആർ.വി | 03-07-2017 |
31. | അനന്തലക്ഷ്മി | 03-07-2017 |
32. | എക്സിപ സ്റ്റാർത്തി.ജി | 16-07-2019 |
33. | സി.ബാബിൾ.എ | 10-06-2015 |
34. | സി.സവരിയമ്മാൾ.എ | 18-07-2018 |
35. | ടീന മെർലിൻ | 16-07-2019 |
36. | ശ്രീകല.യു | 19-07-2021 |
ക്രമ നമ്പർ | ഈ വിദ്യാലയത്തിലെ അനധ്യാപകർ | വർഷം |
---|---|---|
1. | ആർ.അൽഫോൺസ തങ്കമ്മ
{പ്യൂൺ} |
1976-2003 |
2. | ജസ്റ്റിൻ.കെ കുര്യൻ
{പ്യൂൺ} |
2003-2013 |
3. | പി.മാർട്ടിൻ പോൾ
{ഓഫീസ് അസിസ്റ്റന്റ്} |
2013-2019 |
4. | സി.സൂസയ് മലർ
{ഓഫീസ് അസിസ്റ്റന്റ്} |
2019- |
നേട്ടങ്ങൾ
സെന്റ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂൾ സ്ഥാപിതമായി 170 വർഷം പിന്നിടുമ്പോൾ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ എടുത്ത് പറയത്തക്കതാണ്. ഏകദേശം ഒരു 80 വർഷം പിന്നോട്ട് സഞ്ചരിച്ചാൽ അൺ എയ്ഡഡ് വിദ്യാലയങ്ങളെ മറികടന്നുകൊണ്ട് 2000 ത്തിനടുത്തു വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം ഒരു ഡിവിഷനിൽത്തന്നെ 100-110 കുട്ടികൾ വരെ പഠിച്ചിരുന്നു. അന്ന് ആകെ 22 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. നമ്മുടെ വിദ്യാലയം ഈ കാണുന്ന മികവിലേക്ക് ഉയർത്തപ്പെട്ടതുതന്നെ പൂർവീകരായ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. സാമൂഹിക പിന്തുണയും നല്ലപോലെ ലഭിച്ചിരുന്നു. പാലക്കാടിനഭിമാനമായ മലയാളമനോരമ ന്യൂസ് എഡിറ്റർ ജോയ് ശാസ്താംപടിക്കൽ, കലാസാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വരലയ ടി.ആർ. അജയൻ,ഡി.വൈ.എസ്.പി തങ്കച്ചൻ,തോമസ് മാഞ്ഞൂരാൻ, ഡെപ്യൂട്ടി തഹസിൽദാർ കുറുപ്പ്, ഡോ. നൈനാൻ എന്നിവരെല്ലാം പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായി ഇവിടെ സേവനമനുഷ്ഠിച്ചവരാണ് . ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാകായിക മേളകളിലും ഇവരുടെയെല്ലാം മികച്ച സേവനം നമുക്ക് മുൻകാലങ്ങളിൽ ലഭ്യമായിരുന്നു. ശാസ്ത്രമേളക്കും കലാമേളക്കും സംസ്ഥാനതലം വരെ അന്നും ഇന്നും വിദ്യാർത്ഥികൾ ഇപ്പോഴും പങ്കെടുത്ത് വരുന്നു.
ഈ വിദ്യാലയത്തിന്റെ മറ്റൊരു മികവാർന്ന നേട്ടമെന്നത് ഇവിടുത്തെ അഞ്ചധ്യാപകർ പതിനഞ്ചുവർഷത്തോളമായി എസ്.എസ്.കെ.യുടെ ആർ.പി. മാരായി സേവനം ചെയ്തുവരുന്നു.ദീപ ടീച്ചർ,അമ്പിളി ടീച്ചർ,ശ്രീജ ടീച്ചർ എന്നിവർ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൺസ് ആയും കൃപ ടീച്ചർ,ഹരിപ്രിയ ടീച്ചർ എന്നിവർ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺസ് ആയും സേവനമനുഷ്ഠിച്ചുവരുന്നു.
സ്റ്റേറ്റ് ആർ.പി.ആയ ഹരിപ്രിയ ടീച്ചർ സ്കൂളിന്റെ പേരും പ്രശസ്തിയും എൻ.സി.ഇ.ആർ.ടി വരെ എത്തിച്ചു. എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകരചനാശിൽപ്പശാല അംഗമായിരുന്നു ടീച്ചർ.ഇരുപത് വർഷമായി മലയാളം കോർ എസ്.ആർ.ജി, എസ്.ആർ.ജി, ഡി.ആർ.ജി എന്നീ രംഗങ്ങളിൽ ടീച്ചർ സജീവമായി സേവനരംഗത്തുണ്ട്.യു.പി. മലയാളം ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ ടീച്ചറുടെ പേരുകൾ കാണാം.കൂടാതെ സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്റെ പാഠപുസ്തകരചനാശിൽപ്പശാലയിലും ടീച്ചർ അംഗമാണ്.അനുകാലികങ്ങളിൽ ടീച്ചറുടെ രചനകൾ പ്രസിദ്ധീകരിച്ചുവരാറുണ്ട്.
2021-22 അധ്യയന വർഷത്തിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ കുരുന്നുകൾ മികച്ച നേട്ടം കൈവരിച്ചു.എൽ.എസ്.എസ് പരീക്ഷയിൽ ഹരിത്.പി.രാജ്, ഭരത്.എസ്.വാരിയർ, ഭഗത്.എസ്.വാരിയർ എന്നീ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.യു.എസ്.എസ് പരീക്ഷയിൽ ആതിര അശോക്, ഷബീർ പി.എച്ച്. എന്നിവർ തിളക്കമാർന്ന വിജയത്തോടെ സ്കോളർഷിപ്പിന് അർഹരായി.
അംഗീകാരങ്ങൾ
സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് സ്കൂളിലെ കുട്ടികൾ പാഠ്യപാഠ്യേതര വിഷയങ്ങളിലും, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതോത്സവങ്ങളിലും മികച്ച വിജയം കൈവരിച്ചുവരുന്നു.
2015-16 അധ്യയനവർഷത്തിൽ കലോത്സവത്തിൽ ഇംഗ്ലീഷ് റെസിറ്റേഷനിൽ നിരഞ്ജന.എൻ.രാജേഷ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തിയ വായനവസന്തം,എഴുത്തുകാർക്കൊപ്പം എന്ന പരിപാടികളിൽ വിജിത ജില്ലാതലം വരെ മികച്ച പ്രകടനം കാഴ്ചവച്ചു. 'ക്ലീൻ സ്കൂൾ പ്രൊജക്റ്റ്' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ബി.ആർ.സി നടത്തിയ പോസ്റ്റർ രചനയിൽ അനുപ്രസാദ് ഒന്നാംസ്ഥാനം നേടി. 2016-17 അധ്യയനവർഷത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല നാടൻപാട്ട് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടി. ഗണിതാഭിരുചി വളർത്തുന്ന 'ന്യൂ മാത്‌സ്' പരിപാടിയിൽ പരീക്ഷയിൽ ആറാം ക്ലാസ്സിലെ അഭിജിത്.യു.എസ് സംസ്ഥാനതലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018-19 വർഷത്തിൽ എച്ച്.എം.എസ് ഫോറം നടത്തിയ ക്വിസ് മത്സരത്തിൽ അമൽ.ജെ.മനോജ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടി.
കഴിഞ്ഞ കുറെ വർഷങ്ങളായി സബ്ജില്ലാതലത്തിൽ സംസ്‌കൃതസ്കോളർഷിപ്പുകളും, തമിഴ് കലോത്സവത്തിൽ ഓവറോൾ കിരീടവും നേടുകയുണ്ടായി. 2017-18 അധ്യയനവർഷം തമിഴ് മീഡിയത്തിലെ രണ്ട് കുട്ടികൾക്ക് എൽ.എസ്.എസ് സ്കോളർഷിപ്പും,ഇംഗ്ലീഷ് മീഡിയത്തിലെ ഒരു കുട്ടിക്ക് യു.എസ്.എസ് സ്കോളർഷിപ്പും ലഭിച്ചു.2019-20 അധ്യയനവർഷത്തിൽ നാല് കുട്ടികൾ എൽ. എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു. 2019 -ൽ 'സയൻസ് ഫോർ എൻറിച്ചിങ് നോവൽ സ്‌കിൽസ് ത്രൂ എഡ്യൂക്കേഷന്റെ'ആഭിമുഖ്യത്തിൽ നടന്ന പാലക്കാട് സബ് ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ എൽ.പി.തലത്തിലെ ഭദ്രശ്രീ .എസ് തിളക്കമാർന്ന വിജയം കൈവരിച്ചു.
2021-22 അധ്യയന വർഷത്തിൽ വിദ്യാരംഗം ജില്ലാതല കവിതാരചന മത്സരത്തിൽ മൂന്നാം തരത്തിലെ അനുശ്രീ.എ എന്ന വിദ്യാർത്ഥിനി ഒന്നാം സ്ഥാനത്തിന് അർഹയായി.5 വയസ്സ് മുതൽ 17 വയസ് വരെ ഉള്ള കുട്ടികൾക്കായി കൃഷിവകുപ്പിന്റെ കീഴിൽ മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച "ഓൾ കേരള അഗ്രോ വീഡിയോ ചാലഞ്ച് 2021 "എന്ന പരിപാടിയിൽ 300 വീഡിയോകളിൽനിന്നും നാലാം സ്ഥാനം കരസ്ഥമാക്കിരിക്കുകയാണ് നമ്മുടെ ഐറിൻ ജോഷി എന്ന ഒന്നാം തരത്തിലെ കൊച്ചുമിടുക്കി.നവംബർ 1 കേരളപിറവിദിനത്തിൽ കോട്ടയത്തു വെച്ചു നടന്ന ചടങ്ങിൽ ജില്ല കളക്ടർ പി.കെ.ജയശ്രീ ഐ.എ.എസ്, സി.എസ്.ഐ ബിഷപ്പ് ഡോ.സാബു കെ ചെറിയാൻ എന്നിവരുടെ കൈയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തനായ സിനിമ സംവിധായകനും,നിർമ്മാതാവുമായ ശ്യാമപ്രസാദ്, നാഗാലാൻഡ് കളക്ടർ ഷാനവാസ്, ഡോ. അയുദീൻ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻെറ അഭിമാനതാരങ്ങളാണ്.പ്രശസ്തനായ ത്വക്ക് രോഗ വിദഗ്ദ്ധനായ ഡോ.മണി അവർകൾ 1930കളിൽ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥിയാണ്.കൂടാതെ ബഹുമുഖ കലാപ്രതിഭയായ ഡോ.പത്മജ മുരളീധരനും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു പ്രതിഭ ആണ്.നൃത്തം,സംഗീതം,സാഹിത്യം,അധ്യാപനം തുടങ്ങി ഒട്ടുമിക്ക രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പത്മജ ടീച്ചർക്ക് ധാരാളം ശിഷ്യഗണങ്ങൾ കൂടിയുണ്ട്.
നാടൻപാട്ട് രംഗത്ത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ യുവ നാടൻപാട്ട് കലാകാരനായ ഗൗതം രാജ്,കൽപ്പാത്തി ഈ സമീപകാലത്ത് ഈ വിദ്യാലയത്തിൽനിന്നും പടിയിറങ്ങിയ ഒരു കലാകാരനാണ്.കലാരംഗത്ത് അന്നും ഇന്നും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഗൗതം രാജ് ഇപ്പോൾ 'കണ്ണകി നാടൻപാട്ട്' കൂട്ടായ്മക്ക് (കല്പാത്തി ) മുൻനിരയിൽ നേതൃത്വം നൽകുന്നതോടൊപ്പം തന്റെ കലാപഠനം തുടർന്നഭ്യസിക്കുകയും ചെയ്യുന്നു.കൂടാതെ കുറെ ആൽബം ഗാനങ്ങളും ഇതിനോടകം ഗൗതം പാടിക്കഴിഞ്ഞു.
മികവുകൾ പത്രത്താളിലൂടെ
2019-20 അധ്യയന വർഷത്തിൽ നടന്ന എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ കൃപ.കെ, ഭദ്രശ്രീ.എസ്, നിർമാല്യ.യു, ശ്രീലേഖ.ആർ എന്നീ വിദ്യാർത്ഥിനികൾ മികച്ച മാർക്കോടുകൂടെ സ്കോളർഷിപ്പിന് അർഹത നേടി.
അധികവിവരങ്ങൾ
എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ബി.ആർ.സി.യുടെ സഹായത്തോടെ വിദ്യാലയപോഷക പരിപാടികളായ ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി,ശ്രദ്ധ, മലയാളത്തിളക്കം, വായനാച്ചങ്ങാത്തം, ഉല്ലാസഗണിതം, ഗണിതവിജയം, തമിഴ് തെൻട്രൽ എന്നീ പദ്ധതികൾ വിദ്യാലയത്തിൽ മികവാർന്ന രീതിയിൽ നടന്നുവരുന്നു.സ്കൂൾ വാർഷികം എല്ലാവർഷവും വിപുലമായി ആചരിച്ചു വരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ സമ്മാനങ്ങൾ,ക്യാഷ് അവാർഡുകൾ,ഓരോ ക്ലാസ്സിനും ഓരോ വിഷയങ്ങളിലും മികച്ച നേട്ടം കൈവരിച്ചവർക്ക് പുരസ്‌ക്കാരങ്ങൾ,വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം കൈവരിച്ചവർക്ക് പുരസ്‌ക്കാരങ്ങൾ,മറ്റ് സ്പോൺസർഷിപ്പ് അവാർഡുകൾ എന്നിവ നൽകിവരുന്നു.എല്ലാ വർഷവും ക്ലാസ് തലത്തിൽ പഠന, ഉല്ലാസയാത്രകൾ നടത്തിവരുന്നു.വിവിധ ദിനാചരണങ്ങളിൽ വിവിധയിനം ശില്പശാലകൾ,പാരന്റിങ് ക്ലാസ്സുകൾ,ബോധവൽക്കരണ ക്ലാസുകൾക്ക്, സ്കൂൾ ഗണിത-സോഷ്യൽ-സയൻസ് ക്ലബ്ബുകൾ നേതൃത്വം വഹിച്ചു പോരുന്നു.വിവിധ മത്സരപരീക്ഷകളിലും,സബ്ജില്ല,ജില്ലാ ശാസ്ത്ര-സാഹിത്യ-കലാമേളകളിലും കുട്ടികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കൈവരിക്കുകയും,സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബി.ആർ.സി യുടെ നേതൃത്വത്തിൽ പ്രത്യേകം ക്ലാസ്സുകൾ നൽകിവരുന്നു.അവരെയും ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസവും,ചികിത്സാ പദ്ധതികളും നടപ്പിലാക്കി കണ്ണടകൾ,ഹിയറിങ് എയ്ഡ്സ് മുതലായ ദൃശ്യ-ശ്രാവ്യോപകരണങ്ങൾ നൽകിവരുന്നു.ആ കുരുന്നുകൾക്ക് പ്രത്യേക ശ്രദ്ധചെലുത്തി പഠന കാര്യങ്ങളും മുന്നോട്ടുവരാനുള്ള എല്ലാ സാഹചര്യങ്ങളും വിദ്യാലയം ഒരുക്കുന്നു.
പ്രകൃതിദുരന്തങ്ങളിൽ ഈ വിദ്യാലയം നന്മയുടെ വഴികളിൽ സമൂഹത്തിന് മാതൃകയായി വർത്തിക്കുന്നു. നിർധനരായ കുടുംബങ്ങൾക്ക് വെള്ളപ്പൊക്ക സമാശ്വാസനിധി,വസ്ത്രങ്ങൾ, വീട്ടുസാധനങ്ങൾ എന്നിവ മാനേജ്‌മെന്റിന്റെയും സുമനസ്സുകളുടെയും സഹകരണത്തോടെ സമാഹരിച്ചുനല്കിവരുന്നു. കൂടാതെ നിർധന കുടുംബങ്ങളിൽ ചികിത്സാസഹായം,സാമ്പത്തിക സഹായം,കുട്ടികൾക്ക് പഠനവിഭവങ്ങൾ എന്നിവയും നൽകിവരുന്നു.കൊറോണ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡിവൈസെസ് സമാഹരിച്ച് നൽകിവരുന്നു.
വഴികാട്ടി
- മാർഗ്ഗം-1 പാലക്കാട് ടൗണിൽനിന്നും 100 മീറ്റർ സുൽത്താൻപേട്ട വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മാർഗ്ഗം-2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മാർഗ്ഗം-3 പാലക്കാട്,തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.
അവലംബം
⬆️ സ്കൂൾ രേഖകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ മാനേജ്‌മെന്റ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ മാനേജ്‌മെന്റ് വിദ്യാലയങ്ങൾ
- 21656
- 1851ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എൽ.പി ,യു .പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ