സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21656_socialclub2.jpeg
21656_socialclub.jpeg

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളിൽ ഏറ്റവും എടുത്തു പറയേണ്ടത് തികച്ചും ജനാധിപത്യ രീതിയിൽ നടത്തിയ സ്കൂൾ  ലീഡർ തിരഞ്ഞെടുപ്പായിരുന്നു.വിദ്യാലയ ഭരണഘടന തയ്യാറാക്കിയതായിരുന്നു അടുത്ത പ്രവർത്തനം.കൂടാതെ വിവിധ ദിനാചരണങ്ങളും സമുചിതമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.ഇന്ത്യൻ  ഭരണഘടനയുടെ മാതൃകയിൽ വിദ്യാലയ  ഭരണഘടന യു.പി തലത്തിലുള്ള വിദ്യാർത്ഥികൾ  സോഷ്യൽ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയത് സോഷ്യൽ ക്ലബ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഒരു മികവാണ്. ശിശുദിന ദിനാചരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തിൽ നടന്ന ടെലിഫിലിം അവതരണം,ഗാന്ധിജയന്തി ദിനത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ,സേവനവാരം,റിപ്പബ്ലിക്ക് ദിനത്തിലെ കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ,പ്രച്ഛന്ന വേഷങ്ങൾ,ദേശീയനേതാക്കളുടെ ആൽബം നിർമ്മാണം, ഹിരോഷിമ-നാഗസാക്കിദിന യുദ്ധവിരുദ്ധ പോസ്റ്ററുകൾ,സുഡോക്കോ പ്രാവ്  നിർമ്മാണം,സ്വാതന്ത്രദിനത്തിൽ പതാക നിർമ്മാണം,കുട്ടികളുടെ വിവിധ പരിപാടികൾ തുടങ്ങി ഒട്ടനവധി സാമൂഹ്യശാസ്ത്ര  പരിപാടികൾക്ക് ഈ ക്ലബ് നേതൃത്വം നൽകിവരുന്നു.