സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട് /സയൻസ് ക്ലബ്ബ്.
ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ പഠന വിഷയമാക്കി സമൂഹത്തിന്റെ നന്മക്കുതകുന്ന വിധത്തിൽ പ്രായോഗികമാക്കുക എന്നതാണ് ഞങ്ങളുടെ ശാസ്ത്ര ക്ലബിന്റെ മികവ്.
ഞങ്ങളുടെ മികവുകൾ
1.ശാസ്ത്രലാബ് - Up തലം വരെയുളള എല്ലാ ശാസ്ത്ര പ്രവർത്തനങ്ങളും ചെയ്യാൻ ഉതകുന്ന രീതിയിൽ സജ്ജമാക്കിയിരിക്കുന്നു.
2.സൗജന്യ മെഡിക്കൽ ക്യാമ്പ്-പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടേഴ്സിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്നു.
3.അമ്മമാർക്കു വേണ്ടി അടുക്കളയിലെ രസതന്ത്രം - IRTC വിദഗ്ദരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ
4.ശാസ്ത്ര കുതുകികളായ കുട്ടികൾക്കായി "101 പരീക്ഷണങ്ങൾ " ക്ലബ്ബ് തലത്തിൽ നടത്തിവരുന്നു.
5.കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്കും വീട്ടുകാർക്കും ഒരു ചലഞ്ച് - ഓൺലൈൻ ശാസ്ത്ര സ്കിറ്റ് മത്സരം ശ്രദ്ധേയമായ ഒന്നായി.
6.ഈ വർഷത്തെ ദിനാചരണങ്ങളിൽ ശ്രദ്ധേയമായത് ചാന്ദ്രദിനാഘോഷമാണ്.
എല്ലാ വിദ്യാർത്ഥികളിലും ശാസ്ത്രകൗതുകം ഉണർത്താൻ ഉതകുന്നതരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ ആണ് ശാസ്ത്രക്ലബ് നടത്തിവരുന്നത്.