"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രസാദ്. പി. നായർ
|പ്രധാന അദ്ധ്യാപകൻ=അജിമോൻ എം ഡി
|പി.ടി.എ. പ്രസിഡണ്ട്=ജിബു മാത്യു  
|പി.ടി.എ. പ്രസിഡണ്ട്=കുര്യാക്കോസ് മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീല ദേവസ്യ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീല ദേവസ്യ  
|സ്കൂൾ ചിത്രം=29312_schoolphoto2.jpeg
|സ്കൂൾ ചിത്രം=29312_schoolphoto2.jpeg
വരി 71: വരി 71:


=='''''ചരിത്രം'''''==
=='''''ചരിത്രം'''''==
<p style="text-align:justify"><font size=5>കേ</font size>രളത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടം കരിങ്കുന്നത്ത് വസിച്ചിരുന്ന മക്കളുടെ  വിദ്യാഭ്യാസം [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 '''കുടിപ്പള്ളിക്കൂടങ്ങൾ''']<ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82</ref>ക്കുമപ്പുറം അസാധ്യമായിരുന്നു. തങ്ങളുടെ  പ്രദേശത്തും ഒരു സ്കൂൾ എന്ന മോഹം  അവർക്കുണ്ടായിരുന്നു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF '''ശ്രീ.രാജഗോപാലാചാരി''']<ref>https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF</ref> യാത്രാമദ്ധ്യേ കരിങ്കുന്നത്തു വിശ്രമിക്കുവാൻ ഇടയായി. ആ കാലയളവിൽ വിദ്യാർത്ഥിയായിരുന്ന ശ്രീ ജോസഫ്  ചക്കുങ്കലിന്റെ നേതൃത്വത്തിൽ കരിങ്കുന്നം നിവാസികൾ ദിവാനെ മുഖം കാണിക്കുകയും തങ്ങളുടെ  ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ  വിശദീകരിക്കുകയും, ഒരു സ്കൂൾ അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന ദിവാൻ ഈ നാടിന്റെ ഒരു സ്കൂൾ എന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട്  ഉത്തരവിട്ടു. അങ്ങനെ, 1912ൽ എം.എം സ്കൂൾ  ആരംഭിച്ചു. അതാകട്ടെ ഇന്നത്തെ പോലീസ് സ്റ്റേഷൻ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത് ഒരു ഷെഡ്‌ഡിലായിരുന്നു. പിന്നീട് ഗവണ്മെന്റ് സ്ഥലമെടുത്ത് നൽകിയ സ്‌ഥലത്ത് നാടിന്റെ മുഴുവൻ പിന്തുണയും, പിൻബലവും ആർജിച്ച് ആരംഭിച്ച സ്കൂളാണ് ഇന്ന് വളർന്ന് ഏതാണ്ട് എല്ലാവിധ സംവിധാനങ്ങളോടെയും കാണുന്ന കരിങ്കുന്നം ഗവ: എൽ.പി. സ്കൂൾ. നിറയെ കരിങ്കൽ പാറകൾ നിറഞ്ഞ സ്‌ഥലത്ത് അവ പൊട്ടിച്ച് മാറ്റി വിദ്യാലയം  നിർമ്മിച്ചതിനാൽ "പാറേൽ പള്ളിക്കൂടം"  എന്ന അപര നാമധേയത്തിലും ഈ സ്കൂൾ  വിഖ്യാതമാണ്.[[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ചരിത്രം|'''കൂടുതൽ അറിയാൻ.....''']] </p>
<p style="text-align:justify"><font size=5>കേ</font size>രളത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടം കരിങ്കുന്നത്ത് വസിച്ചിരുന്ന മക്കളുടെ  വിദ്യാഭ്യാസം [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 '''കുടിപ്പള്ളിക്കൂടങ്ങൾ''']<ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82</ref>ക്കുമപ്പുറം അസാധ്യമായിരുന്നു. തങ്ങളുടെ  പ്രദേശത്തും ഒരു സ്കൂൾ എന്ന മോഹം  അവർക്കുണ്ടായിരുന്നു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF '''ശ്രീ: രാജഗോപാലാചാരി''']<ref>https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF</ref> യാത്രാമദ്ധ്യേ കരിങ്കുന്നത്തു വിശ്രമിക്കുവാൻ ഇടയായി. ആ കാലയളവിൽ വിദ്യാർത്ഥിയായിരുന്ന ശ്രീ ജോസഫ്  ചക്കുങ്കലിന്റെ നേതൃത്വത്തിൽ കരിങ്കുന്നം നിവാസികൾ ദിവാനെ മുഖം കാണിക്കുകയും തങ്ങളുടെ  ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ  വിശദീകരിക്കുകയും, ഒരു സ്കൂൾ അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന ദിവാൻ ഈ നാടിന്റെ ഒരു സ്കൂൾ എന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട്  ഉത്തരവിട്ടു. അങ്ങനെ, 1912ൽ എം.എം സ്കൂൾ  ആരംഭിച്ചു. അതാകട്ടെ ഇന്നത്തെ പോലീസ് സ്റ്റേഷൻ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത് ഒരു ഷെഡ്‌ഡിലായിരുന്നു. പിന്നീട് ഗവണ്മെന്റ് സ്ഥലമെടുത്ത് നൽകിയ സ്‌ഥലത്ത് നാടിന്റെ മുഴുവൻ പിന്തുണയും, പിൻബലവും ആർജിച്ച് ആരംഭിച്ച സ്കൂളാണ് ഇന്ന് വളർന്ന് ഏതാണ്ട് എല്ലാവിധ സംവിധാനങ്ങളോടെയും കാണുന്ന കരിങ്കുന്നം ഗവ: എൽ.പി. സ്കൂൾ. നിറയെ കരിങ്കൽ പാറകൾ നിറഞ്ഞ സ്‌ഥലത്ത് അവ പൊട്ടിച്ച് മാറ്റി വിദ്യാലയം  നിർമ്മിച്ചതിനാൽ "പാറേൽ പള്ളിക്കൂടം"  എന്ന അപര നാമധേയത്തിലും ഈ സ്കൂൾ  വിഖ്യാതമാണ്.[[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ചരിത്രം|'''കൂടുതൽ അറിയാൻ.....''']] </p>


=='''''ഭൗതികസൗകര്യങ്ങൾ'''''==
=='''''ഭൗതികസൗകര്യങ്ങൾ'''''==
വരി 87: വരി 87:


=='''''മുൻ സാരഥികൾ'''''==
=='''''മുൻ സാരഥികൾ'''''==
<center><gallery>
<center><gallery widths="180" heights="180">
പ്രമാണം:29312_kcjoseph.jpg|'''<big>കെ. സി. തോമസ് </big> '''(മുൻ ഹെഡ്മാസ്റ്റർ)''' ''സംസ്ഥാന അധ്യാപക  അവാർഡ് & ദേശീയ അധ്യാപക അവാർഡ് ജേതാവ്'''''
പ്രമാണം:29312_annamma.jpg|'''<big>അന്നമ്മ എം. ജെ</big> '''(മുൻ ഹെഡ്മിസ്ട്രെസ്സ്)''' ''ദേശീയ അധ്യാപക അവാർഡ് ജേതാവ്'''''
പ്രമാണം:29312_annamma.jpg|'''<big>അന്നമ്മ എം. ജെ</big> '''(മുൻ ഹെഡ്മിസ്ട്രെസ്സ്)''' ''ദേശീയ അധ്യാപക അവാർഡ് ജേതാവ്'''''
പ്രമാണം:29312_josephmathew.jpg|'''<big>ജോസഫ് മാത്യു പാറയിൽ</big> '''(മുൻ ഹെഡ്മാസ്റ്റർ)''' ''സംസ്ഥാന അധ്യാപക  അവാർഡ് ജേതാവ്'''''
പ്രമാണം:29312_josephmathew.jpg|'''<big>ജോസഫ് മാത്യു പാറയിൽ</big> '''(മുൻ ഹെഡ്മാസ്റ്റർ)''' ''സംസ്ഥാന അധ്യാപക  അവാർഡ് ജേതാവ്'''''
വരി 172: വരി 173:
|-
|-
|18
|18
|ശ്രീമതി: ഗീത പി. എസ്
|ശ്രീ: പ്രസാദ്. പി. നായർ
|2019 - തുടരുന്നു
|2019 - തുടരുന്നു
|}
|}
വരി 235: വരി 236:




[[പ്രമാണം:29312_proudmoments.jpeg|500px|center]]
=='''''ചരിത്രനിമിഷം'''''==
<font size=3><center>'''അഭിമാനനിമിഷങ്ങൾ'''</center></font size>
 
<p style="text-align:justify"><font size=5>"അ</font size>ഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ് ചരിത്ര താളുകളിലേക്ക്."
 
[[പ്രമാണം:29312_SCHOOLWIKIFIRST.jpg|500px|center]]
<font size=3><center>'''രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022, ജില്ലാ തലം - ഒന്നാം സ്ഥാനം'''</center></font size>
 
<p style="text-align:justify"><font size=5>"അ</font size>ഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ് ചരിത്ര താളുകളിലേക്ക്." രണ്ടാമത് ശബരീഷ് സ്മാരക പുരസ്‌കാര സമർപ്പണത്തിന്  നിയമസഭാ സമുച്ചയത്തിലെ [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF ആർ. ശങ്കരനാരായണൻ തമ്പി] ഹാൾ വേദിയായി മാറിയപ്പോൾ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ചരിത്രത്തിന് സുവർണ്ണ നിമിഷം. ഇതാദ്യമായി, പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി, [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95 നിയമസഭാസ്പീക്കർ] ഉൽഘാടകനായി, കൈറ്റിന്റെ ([https://kite.kerala.gov.in/KITE/ KITE]) സാരഥ്യത്തിൽ അക്കാദമിക മികവിനുള്ള അംഗീകാരം ഏറ്റുവാങ്ങുവാൻ സംസ്‌ഥാനത്തെ 14 ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അവസരം ലഭിച്ചു.<br>
 
 
സംസ്ഥാന തല കൈറ്റ് സ്ക്കൂൾ വിക്കി അവാർഡ് മത്സരത്തിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച കരിങ്കുന്നം ഗവ: എൽ.പി.സ്ക്കൂൾ  2022 ജൂലൈ  1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 15000 സ്ക്കൂളുകളെ കോർത്തിണക്കി കൈറ്റിന്റെ നേതൃത്വത്തിൽ പൂർണ്ണമായും മലയാള ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ വിവരണ സംഭരണിയാണ് സ്ക്കൂൾ വിക്കി. അതിലെ മികച്ച താളുകൾ തയ്യാറാക്കിയ സ്ക്കൂളുകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ വഴികാട്ടി, സ്ക്കൂൾ മാപ്പ്, പ്രാദേശിക ചരിത്രം തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി തലം മുതൽ ഹയർ സെക്കന്ററി വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്.</p>


=='''''ചിത്രശാല'''''==
=='''''ചിത്രശാല'''''==
വരി 255: വരി 265:


▪️കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 58.3 കിലോമീറ്റർ അകലെ.
▪️കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 58.3 കിലോമീറ്റർ അകലെ.
{{#multimaps:9.854664, 76.687676|zoom=8}}
{{Slippymap|lat=9.854664|lon= 76.687676|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->


== '''''അവലംബം''''' ==
== '''''അവലംബം''''' ==
<references />
<references />

22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം
വിലാസം
കരിങ്കുന്നം

കരിങ്കുന്നം പി.ഒ.
,
ഇടുക്കി ജില്ല 685586
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1912
വിവരങ്ങൾ
ഫോൺ0486 2242945
ഇമെയിൽhm.glps.karimkunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്29312 (സമേതം)
യുഡൈസ് കോഡ്32090700403
വിക്കിഡാറ്റQ64615257
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകരിങ്കുന്നം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിമോൻ എം ഡി
പി.ടി.എ. പ്രസിഡണ്ട്കുര്യാക്കോസ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ഷീല ദേവസ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് 'പാറേൽ സ്കൂൾ' എന്ന കരിങ്കുന്നം[1] സ്കൂളിന്റെ മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന കരിങ്കുന്നം ഗ്രാമ പഞ്ചായത്തിന്റെ തിലകക്കുറിയാണ് ഗവൺമെന്റ് എൽ.പി. സ്കൂൾ കരിങ്കുന്നം. ഈ നാടിന്റെ മുൻ തലമുറകളെ അറിവിന്റെ ആകാശത്തേക്ക് ചിറകു വിടർത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്. കേവലം എഴുത്തും വായനയും എന്നതിലുപരി ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കിയ പിൻതലമുറ സഹോദര്യവും, സമത്വവും, മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി, ഒരു ജനതയായി ഒന്നിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് പാറേൽ സ്കൂളാണ്.

വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയ സമൂഹമാണ്‌ കരിങ്കുന്നം പഞ്ചായത്തിന്റേത്. വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് ഇവിടെ എത്തപ്പെട്ട് 'കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും' കരിങ്കുന്നത്തിന്റെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ് ഈ നാട്ടുകാർ. കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ഭാഷയിലും വേഷത്തിലും വൈവിധ്യം പുലർത്തുന്നവർ, സംസ്കാരം കൊണ്ട് വേറിട്ടു നിന്നവർ, ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾക്കൊപ്പം മാറിനിന്നവർ അവരെല്ലാം ഇന്ന് ഒരു കുടക്കീഴിൽ ഐക്യപ്പെട്ട് സ്കൂൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു. ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് കരിങ്കുന്നം സ്കൂൾ. ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല, സംസ്കാരവും സഹോദര്യവും മതേതരത്വവുമെല്ലാം സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ് പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞത്. കാടും, മേടും, കുന്നും, തോടും, മലനിരകളും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഈ ഗ്രാമം ഇടുക്കി[2] ജില്ലയിലെ തൊടുപുഴ[3] താലൂക്കിലാണ്.

ഇടുക്കി ജില്ലയിലെ പ്രധാന പട്ടണമായ തൊടുപുഴയിൽനിന്നും 8 കിലോമീറ്റർ അകലെ കരിങ്കുന്നം ടൗണിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ: എൽ. പി. എസ്. കരിങ്കുന്നം. 'പാറേൽ പള്ളിക്കൂടം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

കേരളത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടം കരിങ്കുന്നത്ത് വസിച്ചിരുന്ന മക്കളുടെ വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങൾ[4]ക്കുമപ്പുറം അസാധ്യമായിരുന്നു. തങ്ങളുടെ പ്രദേശത്തും ഒരു സ്കൂൾ എന്ന മോഹം അവർക്കുണ്ടായിരുന്നു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ: രാജഗോപാലാചാരി[5] യാത്രാമദ്ധ്യേ കരിങ്കുന്നത്തു വിശ്രമിക്കുവാൻ ഇടയായി. ആ കാലയളവിൽ വിദ്യാർത്ഥിയായിരുന്ന ശ്രീ ജോസഫ് ചക്കുങ്കലിന്റെ നേതൃത്വത്തിൽ കരിങ്കുന്നം നിവാസികൾ ദിവാനെ മുഖം കാണിക്കുകയും തങ്ങളുടെ ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ വിശദീകരിക്കുകയും, ഒരു സ്കൂൾ അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന ദിവാൻ ഈ നാടിന്റെ ഒരു സ്കൂൾ എന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് ഉത്തരവിട്ടു. അങ്ങനെ, 1912ൽ എം.എം സ്കൂൾ ആരംഭിച്ചു. അതാകട്ടെ ഇന്നത്തെ പോലീസ് സ്റ്റേഷൻ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത് ഒരു ഷെഡ്‌ഡിലായിരുന്നു. പിന്നീട് ഗവണ്മെന്റ് സ്ഥലമെടുത്ത് നൽകിയ സ്‌ഥലത്ത് നാടിന്റെ മുഴുവൻ പിന്തുണയും, പിൻബലവും ആർജിച്ച് ആരംഭിച്ച സ്കൂളാണ് ഇന്ന് വളർന്ന് ഏതാണ്ട് എല്ലാവിധ സംവിധാനങ്ങളോടെയും കാണുന്ന കരിങ്കുന്നം ഗവ: എൽ.പി. സ്കൂൾ. നിറയെ കരിങ്കൽ പാറകൾ നിറഞ്ഞ സ്‌ഥലത്ത് അവ പൊട്ടിച്ച് മാറ്റി വിദ്യാലയം നിർമ്മിച്ചതിനാൽ "പാറേൽ പള്ളിക്കൂടം" എന്ന അപര നാമധേയത്തിലും ഈ സ്കൂൾ വിഖ്യാതമാണ്.കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

SH-8(മൂവാറ്റുപുഴ - പുനലൂർ ഹൈവേ) റോഡരികിൽ കരിങ്കുന്നം ടൗണിൽ നിന്ന് ഏകദേശം നൂറ്റമ്പത് മീറ്റർ അകലെയായി പാലാ - തൊടുപഴ റൂട്ടിൽ തന്നെ എഴുപത് സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറിക്ക് നാല് ക്ലാസ്സ്‌ മുറികളും, അറ്റാച്ചഡ് ടോയ്ലറ്റ് സൗകര്യങ്ങളോട് കൂടിയ ഒരു കെട്ടിടവും, പ്രത്യേകം ഡൈനിങ് ഹാളും ഉണ്ട്‌. പ്രൈമറി വിഭാഗം ക്ലാസ്സ്‌ മുറികൾക്കായി രണ്ട്‌ നില കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും, ലൈബ്രറി & റീഡിങ് റൂം, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, സ്റ്റാഫ്‌ റൂം ഉൾപ്പെടെ 4 മുറികളുമുണ്ട്. കൂടാതെ രണ്ടാം നിലയിൽ വിശാലമായ ഓപ്പൺ ഓഡിറ്റോറിയം(റൂഫിങ്ങോടുകൂടിയത്), ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള, സ്റ്റോർ റൂം, സ്വന്തമായി കിണർ ഉൾപ്പെടുന്ന കുടിവെള്ള സംവിധാനം, മഴവെള്ളസംഭരണി, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ(GENDER FRIENDLY) ടോയ്ലറ്റ് സൗകര്യങ്ങൾ, കുടിവെള്ള വിതരണ സംവിധാനങ്ങൾ, സ്കൂൾ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിക്കൊണ്ട് ചുറ്റുമതിൽ, ഗേറ്റ്, സ്‌ഥല പരിമിതി പരിഗണിച്ചുകൊണ്ട് ചെറിയ കളിസ്ഥലം, അസംബ്ലി ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്തും, പിൻഭാഗത്തും ചെറിയ തോതിൽ പൂന്തോട്ടം, നാടൻ പച്ചക്കറി കൃഷിയിടം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
സ്കൂളിൽ പ്രൈമറിതലം മുതൽ കുട്ടികൾക്കുവേണ്ടി ഭാഷ സയൻസ്, ഗണിത ലാബുകളും, ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, എല്ലാ ക്ലാസുകൾക്കും ലാപ്ടോപ്പ് ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങൾ, പൊതുവായി പ്രൊജക്ടർസംവിധാനം, വിഷയടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മലയാളം, ഗണിതം, സയൻസ്, ഐ. ടി ക്ലബ്ബുകളും ഓരോന്നിനും പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ.....

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

അക്ഷരവൃക്ഷം

മുൻ സാരഥികൾ

സാരഥികൾ

സ്കൂൾ പി.റ്റി.എ./മാനേജ്മെന്റ് കമ്മിറ്റികൾ

തൊരു വിദ്യാലയത്തിന്റെയും നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശക്തമായ പിന്തുണാ സംവിധാനങ്ങളിൽ ഒന്നാണ് സ്കൂൾ പി. റ്റി. എ, സ്കൂൾ മാനേജ്മെന്റ് കമ്മറ്റികൾ. ഒരു വിദ്യാലയത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന അക്കാദമികവും, ഭൗതികവുമായ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതിലും ഇത്തരം കമ്മിറ്റികൾക്ക് അനിഷേധ്യമായ പങ്കുണ്ട്. ഈ വിദ്യാലയത്തിന്റെ നാളിതുവരെയുള്ള വികസന യാത്രയിൽ ലഭിച്ചുവരുന്ന സാമൂഹിക പിന്തുണയും, അംഗീകാരങ്ങളും ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നേടിയെടുക്കുന്ന സാമൂഹിക പിന്തുണയിൽ നിന്നാണ്. കാഴ്ച്ചയിൽ ഇന്ന് വിദ്യാലയത്തിന് ലഭിച്ചിരിക്കുന്ന മുഖഛായ നേടിയെടുക്കുന്നതിൽപോലും കാലാകാലങ്ങളിലായി വിവിധ കമ്മിറ്റികൾ നടത്തിയ നിസ്സീമമായ സഹകരണവും, പിന്തുണയുമാണെന്നതിൽ അഭിമാനിക്കാം. അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി(SMC). എസ്.എം.സി. എന്ന പേരിലാണ് ഈ സംഘടന അറിയപ്പെടുന്നത്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും, ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, സ്മാർട്ട്‌ ക്ലാസ്സ്‌ മുറി, പ്രീപ്രൈമറി ഡൈനിങ് ഹാൾ, ജൈവ വൈവിദ്ധ്യ ഉദ്യാനം, ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആക്കാദമിക, ആക്കാദാമികേതര പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും ഈ കമ്മിറ്റികൾ സജീവമായ ഇടപെടലുകൾ നടത്തിവരുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിയിലാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു (ഇടുക്കി ജില്ലയിലെ മികച്ച പി. റ്റി. എ. കമ്മിറ്റിക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡും കരസ്‌ഥമാക്കിയിട്ടുണ്ട്). സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ് കമ്മറ്റിയാണ് ഗവൺമെന്റ് എൽ. പി. എസ്. കരിങ്കുന്നം സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദഗ്ദരും, രക്ഷിതാക്കളും, ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ കമ്മിറ്റി സ്കൂളിനെ ജില്ലയിലെ മുൻനിര വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുമെന്നതിൽ സംശയമില്ല.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുന്ന ആയിരങ്ങളുടെ മാതൃ വിദ്യാലയമാണിത്. ഇവരെക്കൂടാതെ കലാ-സാഹിത്യ-സാംസ്കാരിക-കായിക പൊതുപ്രവർത്തന രംഗങ്ങളിൽ പേരും പ്രശസ്തിയും നേടിയവർ നിരവധി. കവികൾ, നാടകകൃത്തുക്കൾ, കഥാരചയിതാക്കൾ, നോവലിസ്റ്റുകൾ, ലേഖകർ, സംഗീതജ്ഞർ, കായിക പ്രതിഭകൾ, സിനിമാ-ടെലിവിഷൻ-പത്രങ്ങൾ തുടങ്ങിയ രംഗങ്ങളിൽ കരിങ്കുന്നം പഞ്ചായത്തിന്റെയും ഈ സ്കൂളിന്റെയും സംഭാവനകൾ ഉദാത്തമാണ്.

  • രാജ്യസേവനത്തിന്റെ പാതയിൽ അഭിമാന താരമായി പൂർവ്വ വിദ്യാർത്ഥി ലെഫ്റ്റനന്റ് കേണൽ അരുൺകുമാർ. എം
  • ഭാരതീയ ചികിത്സാശാസ്ത്രമായ 'ആയുർവേദ'ത്തിൽ ഡോക്ടറായി സേവനമനുഷ്ടിക്കുന്ന ഡോക്ടർ കെ.എം. ആനന്ദ്
  • ആതുരസേവന രംഗത്ത് ആയുർവേദ ശാസ്ത്രത്തിൽ തലമുറകൾ പകർന്നു കിട്ടിയ ചികിത്സാ നൈപുണ്യവുമായി ഡോക്ടർ കെ. എം. ജയഘോഷ്
  • മഞ്ചേരി മെഡിക്കൽ കോളേജിൽ സീനിയർ അനസ്‌തറ്റീസ് ആയി സേവനമനുഷ്ഠിച്ചു വരുന്ന ഡോക്ടർ രമ. പി. എം
  • കായികാധ്യാപകനും ഒളിമ്പ്യൻ പ്രീജ ശ്രീധരൻ, ഹോക്കി താരം ശ്രീജേഷ് തുടങ്ങി ധാരാളം കായികതാരങ്ങളുടെ കോച്ചുമായിരുന്ന ശ്രീ: പി. ആർ രണേന്ദ്രൻ
  • കേരള സംസ്ഥാന വോളിബോൾ കളിക്കാരൻ, ഗാന്ധി യൂണിവേഴ്സിറ്റി വോളിബാൾ ടീം അംഗം എന്ന നിലയിൽ പ്രശസ്തൻ. നിലവിൽ 'AG'S ഓഫീസ് ജീവനക്കാരൻ - ശ്രീ: ബിജുമോൻ എൻ. കെ
  • കരിങ്കുന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, SAHSS കരിങ്കുന്നം സ്കൂളിലെ പ്രഥമാധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തൻ - ശ്രീ: ചാണ്ടി ലൂക്കോസ്
  • കരിങ്കുന്നം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എന്ന നിലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവും നല്ല കർഷകനുള്ള പുരസ്‌കാരം നിരവധി തവണ നേടിയിട്ടുള്ള ശ്രീ: എൻ. യു. ജോൺ
  • 22 വർഷക്കാലം കരിങ്കുന്നം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, BDC ചെയർമാൻ, SAHSS കരിങ്കുന്നം സ്കൂളിലെ പ്രഥമാധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിയുക്ത എം. എൽ. എ ശ്രീ :പി. ജെ ജോസഫിനെതിരായി നിയമസഭയിലേക്ക് മത്സരിച്ച ആദ്യ മത്സരാർത്ഥി ശ്രീ: യു. കെ. ചാക്കോ

രാജ്യത്തെ സേവിക്കാൻ സ്വപ്നം കാണുന്ന പുതിയ തലമുറയ്ക്ക് പ്രചോദനമായി..
Lt. Col. Arunkumar M, receiving Sena Medal Gallantry from Lt. Gen. D Anbu, PVSM, UYSM, AVSM,YSM,SM,ADC Northern Army Cdr on 14 Feb 2018.

നേട്ടങ്ങൾ - അവാർഡുകൾ

പൊതു വിദ്യാലയങ്ങൾ മികവിന്റെ പാതയിലേക്ക് ചുവട് വച്ച് തുടങ്ങിയ നാൾ മുതൽ ലഭിച്ചു വരുന്ന സാമൂഹിക പിന്തുണയും നേട്ടങ്ങളും, പ്രവർത്തന മികവുകൾക്കുള്ള അംഗീകാരമായി കണക്കാക്കാം. തനത് പ്രവർത്തനശൈലിയിലൂടെ ഈ വിദ്യാലയം കാലാകാലങ്ങളായി നേടിയെടുത്ത അംഗീകാരങ്ങളും, നേട്ടങ്ങളും ഒറ്റനോട്ടത്തിൽ..കൂടുതൽ അറിയാൻ.....


ചരിത്രനിമിഷം

"അഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ് ചരിത്ര താളുകളിലേക്ക്."

രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022, ജില്ലാ തലം - ഒന്നാം സ്ഥാനം

"അഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ് ചരിത്ര താളുകളിലേക്ക്." രണ്ടാമത് ശബരീഷ് സ്മാരക പുരസ്‌കാര സമർപ്പണത്തിന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാൾ വേദിയായി മാറിയപ്പോൾ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ചരിത്രത്തിന് സുവർണ്ണ നിമിഷം. ഇതാദ്യമായി, പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി, നിയമസഭാസ്പീക്കർ ഉൽഘാടകനായി, കൈറ്റിന്റെ (KITE) സാരഥ്യത്തിൽ അക്കാദമിക മികവിനുള്ള അംഗീകാരം ഏറ്റുവാങ്ങുവാൻ സംസ്‌ഥാനത്തെ 14 ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അവസരം ലഭിച്ചു.
സംസ്ഥാന തല കൈറ്റ് സ്ക്കൂൾ വിക്കി അവാർഡ് മത്സരത്തിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച കരിങ്കുന്നം ഗവ: എൽ.പി.സ്ക്കൂൾ 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 15000 സ്ക്കൂളുകളെ കോർത്തിണക്കി കൈറ്റിന്റെ നേതൃത്വത്തിൽ പൂർണ്ണമായും മലയാള ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ വിവരണ സംഭരണിയാണ് സ്ക്കൂൾ വിക്കി. അതിലെ മികച്ച താളുകൾ തയ്യാറാക്കിയ സ്ക്കൂളുകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ വഴികാട്ടി, സ്ക്കൂൾ മാപ്പ്, പ്രാദേശിക ചരിത്രം തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി തലം മുതൽ ഹയർ സെക്കന്ററി വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്.

ചിത്രശാല

ശിശുസൗഹൃദ പഠനാന്തരീക്ഷം

'കോവിഡാനന്തര പഠനകാലം'

തിരികെ വിദ്യാലയത്തിലേക്ക്

വഴികാട്ടി

▪️ഇടുക്കി - കോട്ടയം ജില്ലാ അതിർത്തിയിൽ തൊടുപുഴയിൽ നിന്നും 8 കിലോമീറ്റർ മാറി SH:8 സംസ്‌ഥാന പാതയിൽ കരിങ്കുന്നം ടൗണിൽ നിന്നും 250 മീറ്റർ അകലത്തിൽ സ്‌ഥിതി ചെയ്യുന്നു. (ഇടുക്കി ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്നും 57 കിലോമീറ്റർ അകലെ )

▪️കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മാർഗം പാലാ - തൊടുപുഴ റൂട്ടിൽ 48.1കിലോമീറ്റർ അകലെ .

▪️കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 58.3 കിലോമീറ്റർ അകലെ.

അവലംബം