"ജി എൽ പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ താഹ
|പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ താഹ
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ താഹ
|എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു വിപിൻ
|സ്കൂൾ ചിത്രം=23411 IMG-20220104-WA0017.jpg
|സ്കൂൾ ചിത്രം=23411 IMG-20220104-WA0017.jpg
|size=350px
|size=350px
വരി 185: വരി 185:
*തീരദേശപാതയിലെ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും കൊടുങ്ങല്ലൂർ തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ 3 കിലോമീറ്റർ
*തീരദേശപാതയിലെ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും കൊടുങ്ങല്ലൂർ തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ 3 കിലോമീറ്റർ
*നാഷണൽ ഹൈവെ 17ൽ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെ 17ൽ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
----{{#multimaps:10.245989, 76.206681|zoom=18}}
----{{Slippymap|lat=10.245989|lon= 76.206681|zoom=18|width=full|height=400|marker=yes}}

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പുല്ലൂറ്റ്
വിലാസം
പുല്ലൂറ്റ്

പുല്ലൂറ്റ്
,
പുല്ലൂറ്റ് പി.ഒ.
,
680663
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0480 2800603
ഇമെയിൽglpspullut@gmail.com
കോഡുകൾ
സ്കൂൾ കോഡ്23411 (സമേതം)
യുഡൈസ് കോഡ്32070602304
വിക്കിഡാറ്റQ64091157
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ132
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികട്രീസാബിജി പി.ഡി.
പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ താഹ
എം.പി.ടി.എ. പ്രസിഡണ്ട്ചിഞ്ചു വിപിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്‌കൂൾ പുല്ലൂറ്റ് .

ചരിത്രം

തൃശ്ശൂർ ജില്ലയിൽ പുല്ലൂറ്റ് വില്ലേജിൽ 1911 ൽ ആരംഭിച്ച ഈ വിദ്യാലയം കൊടുങ്ങല്ലൂർ തൃശ്ശൂർ റോഡിൻെറ കിഴക്കുവശത്തായി 44 സെൻറ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും ഏകദേശം 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം. ഈ വിദ്യാലയത്തിൻെറ ആരംഭവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, കൊല്ലംപറമ്പിൽ കൃഷ്ണൻ, നെടുംപറമ്പിൽ കുമാരൻ എന്നിവർ പോസ്റ്റ് ഓഫീസ് ചുമതലക്കാരനായ സായ്പിൻെറ സഹായത്താൽ ആരംഭിച്ചതാണ് ഈ സ്കൂളെന്നും ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തിൻെറ ഉടമയായിരുന്ന കുന്നത്ത് നാരായണമേനോൻ പണികഴിപ്പിച്ചതാണെന്നും അത് പിന്നീട് സർക്കാർ ഏറ്റെടുത്തതാണെന്നും പറയപ്പെടുന്നുണ്ട്. തുടക്കത്തിൽ ഓലമേഞ്ഞ കെട്ടിടവും, തുടർന്ന് 1935 ൽ ആസ്ബറ്റോസ് ഷീറ്റ് മേയുകയും ചെയ്തതായി രേഖകളിൽ നിന്നും അറിയാം. ഓരോ ക്ലാസും 3 ഡിവിഷനാണ് ഉണ്ടായിരുന്നത് ക്രമേണെ 6 എണ്ണമായി വർധിച്ചു. മലയാളം, കണക്ക്, ചരിത്രം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ ചിത്രരചന, തുന്നൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരുണ്ടായിരുന്നു.

ആശാന്മാർ സവർണരുടെ മക്കളെ 'നിലത്തെഴുത്ത്‌' പഠിപ്പിച്ചിരുന്ന ഒരു കാലഘട്ടം പുല്ലൂറ്റ് പ്രദേശത്തിന് ഉണ്ടായിരുന്നു 1905-മാണ്ടിൽ ഇന്നാട്ടിലെ ബഹുമാന്യരായ കുറെ വ്യക്തികളുടെ ശ്രമഫലമായി ഇവിടെ കൃഷ്ണവിലാസം സ്‌കൂൾ പ്രവർത്തിച്ചിരുന്നു. പിന്നീട് 1911 ൽ ഇത് സർക്കാർ വിദ്യാലയമായി മാറി. അന്ന് ഇതിന്റെ പേര് പുല്ലൂറ്റ് സർക്കാർ പാഠശാല എന്നായിരുന്നു പിന്നീട് 1930ൽ മലയാളം സ്‌കൂൾ പുല്ലൂറ്റ് എന്നും 1950 ൽ പ്രൈമറി സ്‌കൂൾ പുല്ലൂറ്റ് എന്നും പിന്നീട് 1961 ൽ ഗവ എൽ പി എസ് പുല്ലൂറ്റ് എന്ന പേരും നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

  1. സ്മാർട്ട് ക്ലാസ് മുറികൾ
  2. ലൈബ്രറി സൗകര്യം
  3. ജൈവവൈവിധ്യ ഉദ്യാനം
  4. കമ്പ്യൂട്ടർ ലാബ്
  5. കിഡ്സ് പാർക്ക്
  6. വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  1. കലാകായിക പരിശീലനം
  2. ചരിത്രപഠനത്തിന് ഷിംഗ് ലിപട്ടണം ആർട്ട് ഗ്യാലറി
  3. വിനോദത്തിന് കിഡ്സ് പാർക്ക്
  4. എൽ.എസ്.എസ്. പരിശീലനം
  5. ജൈവവൈവിധ്യ ഉദ്യാനം
  6. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം
  7. കുട്ടീസ് റേഡിയോ
  8. You-tube ചാനൽ കൂടുതൽ വിവരങ്ങൾ
  9. വിദ്യാലയം പ്രതിഭകളോടൊപ്പം - പ്രാദേശീക പ്രതിഭകളെ ആദരിക്കൽ
  10. പൊതുസ്ഥലങ്ങളിലും,അംഗൻവാടികൾ കേന്ദ്രീകരിച്ചും കോർണർ PTA കൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 അലികുഞ്ഞി PK 1966-67
2 ജനാർദ്ദനൻ MK 1969-70
3 വിജി രവീന്ദ്രനാഥൻ 1973-84
4 കെ.എ.അബ്ദുൽ റഹ്മാൻ 1984-86
5 T.ഗോപാലൻകുട്ടി മേനോൻ 1986-90
6 ആഗ്നസ് കെ ജെ 1991-93
7 അബ്ദുൾ റഹ്മാൻ 1994-96
8 KCറീത്ത 1996-98
9 TPസരോജിനി 1998-2000
10 PSബേബി 2000-2005
11 KMസുബൈദ 2005-2007
12 ഉഷ KC 2007-2014
13 ബീന KP 2015-2018
14 ബോബൻ CP 2018-2019
15 പ്രമീള എം.ജി 2019-2023
16 ലൈല കെ.പി. 2023-2023
17 ട്രീസാബിജി പി.ഡി. 2023-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത കവി സച്ചിദാനന്ദൻ,

പ്രശസ്ത എഴുത്തുകാരൻ വി.ടി നന്ദകുമാറിന്റെ ഭാര്യയും എഴുത്തുകാരിയുമായ ശ്രീമതി.ലളിത നന്ദകുമാർ,

ശ്രീ.കെ വേണു,

അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ.

നേട്ടങ്ങൾ .അവാർഡുകൾ.

LSS പരീക്ഷയിൽ ഉന്നത വിജയം.,ഉപജില്ലാ ശാസ്ത്ര ,ഗണിതശാസ്ത്ര പവർത്തിപരിചയ മേളകളിൽ ഉന്നത വിജയം.

ഉപജില്ലാ കലാ, കായിക മേളകളിൽ ഉന്നത വിജയം. ഗ്രീൻ പ്രോട്ടോകോൾ, ഹരിത വിദ്യാലയം ,ഉയർന്ന ഗ്രേഡ്

വഴികാട്ടി

  • തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (33 കിലോമീറ്റർ)
  • തീരദേശപാതയിലെ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും കൊടുങ്ങല്ലൂർ തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ 3 കിലോമീറ്റർ
  • നാഷണൽ ഹൈവെ 17ൽ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുല്ലൂറ്റ്&oldid=2535977" എന്ന താളിൽനിന്ന് ശേഖരിച്ചത്