ജി എൽ പി എസ് പുല്ലൂറ്റ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൻെറ മുൻവശത്ത് കാണുന്ന നാല് മുറികളുള്ള ഓടിട്ട കെട്ടിടത്തിന് പുറമെ വടക്കുഭാഗത്തായി 3 ക്ലാസ് മുറികൾ വീതമുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടവും കിഴക്കുഭാഗത്തായി 2 ക്ലാസ് മുറികൾ വീതമുള്ള ഇരുനില കെട്ടിടവും, വലതുവശത്ത് പുതുതായി പണികഴിപ്പിച്ച ഇരുനില കെട്ടിടവുമടങ്ങിയതാണ് ഇപ്പോൾ കാണുന്ന സ്കൂൾ. ഇപ്പോൾ എൽ.കെ.ജി. മുതൽ നാലാം തരം വരെയായി 200ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു. ഹെഡ്മിസ്ട്രസ് അടക്കം 10 സ്ഥിരം ജീവനക്കാരുണ്ട് മലയാളം,ഇംഗ്ലീഷ്, അറബി, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങൾക്കു പുറമേ കമ്പ്യൂട്ടർ പഠനം, നൃത്തം, സംഗീതം ഇവയ്ക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്നതിന് സ്കൂൾ പി.ടി.എ.,എ.പി.ടി.എ. എല്ലാം സജീവമായി രംഗത്തുണ്ട്.