"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(infox edit)
(ചെ.)No edit summary
വരി 69: വരി 69:
'''<big>ആമുഖം</big>'''
'''<big>ആമുഖം</big>'''


ഒരു വിദ്യാലയം ആ പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. വിദ്യാലയത്തിൻറ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയക്ക് ആക്കം കൂടുന്നത്. ഏഴര പതിറ്റാണ്ടോളമായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിന് തലമുറകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് കൊണ്ട് ഈ വിദ്യാലയം ഇളം തലമുറക്കും തണലായ് നിലകൊള്ളുകയാണ്. ഇനിയും എത്രയോ കുരുന്നുകളുടെ കാലൊച്ചകൾക്കായി ഈ മണൽത്തരികൾ കാത്തിരിക്കുന്നു...
ഒരു വിദ്യാലയം ആ പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. വിദ്യാലയത്തിൻറ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയക്ക് ആക്കം കൂടുന്നത്. ഏഴര പതിറ്റാണ്ടോളമായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിന് തലമുറകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് കൊണ്ട് ഈ വിദ്യാലയം ഇളം തലമുറക്കും തണലായ് നിലകൊള്ളുകയാണ്. ഇനിയും എത്രയോ കുരുന്നുകളുടെ കാലൊച്ചകൾക്കായി ഈ മണൽത്തരികൾ കാത്തിരിക്കുന്നു..
=='''ചരിത്രം'''==
=='''ചരിത്രം'''==


വരി 78: വരി 78:
കേരളത്തിൻറ ചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.അക്ഷരവും അറിവുമെല്ലാം ഉന്നത കുലജാതർക്കും അതി സമ്പന്നർക്കും മാത്രമായിരുന്ന പഴയ കാല കേരളം. 1921 ലെ മലബാർ കലാപത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയത്. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെയും പിറവി അക്കാലത്താണ്. പുതിയകാവ് പള്ളിയുടെ വടക്കുവശം ഒരു കാഞ്ഞിര മരച്ചുവട്ടിലായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. കോനാട്ടു പറമ്പിൽ കൊച്ചുണ്ണി മാസ്റ്ററായിരുന്നു അന്നത്തെ ഏക അധ്യാപകൻ. പിന്നീട് കളപ്പറമ്പത്ത് ഉസ്മാൻ സാഹിബ് മാനേജരാവുകയും വിദ്യാലയം ക്ഷേത്ര പരിസരത്തേക്ക് മാറ്റുകയും ചെയ്തു.  നെടുംപറമ്പിൽ രാമൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1947 ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്ലാം സഭ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് മാനേജ് മെന്റിന്റെ ചില പ്രശ്നങ്ങളാലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ് മെന്റ് ഉസ്മാൻ സാഹിബിനെ തിരിച്ചേൽപ്പിച്ചു. ശേഷം 6 മാസക്കാലം എൻ. എസ്.മുഹമ്മദ് കുഞ്ഞി ഹാജി മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു. തുടർന്ന് 1963 മെയ് അവസാനത്തോടെ ഡിപ്പാർട്ട്മെന്റിലെ പരിശോധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നമ്മുടെ സ്കൂൾ അംഗീകരിക്കപ്പെട്ടു.
കേരളത്തിൻറ ചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.അക്ഷരവും അറിവുമെല്ലാം ഉന്നത കുലജാതർക്കും അതി സമ്പന്നർക്കും മാത്രമായിരുന്ന പഴയ കാല കേരളം. 1921 ലെ മലബാർ കലാപത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയത്. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെയും പിറവി അക്കാലത്താണ്. പുതിയകാവ് പള്ളിയുടെ വടക്കുവശം ഒരു കാഞ്ഞിര മരച്ചുവട്ടിലായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. കോനാട്ടു പറമ്പിൽ കൊച്ചുണ്ണി മാസ്റ്ററായിരുന്നു അന്നത്തെ ഏക അധ്യാപകൻ. പിന്നീട് കളപ്പറമ്പത്ത് ഉസ്മാൻ സാഹിബ് മാനേജരാവുകയും വിദ്യാലയം ക്ഷേത്ര പരിസരത്തേക്ക് മാറ്റുകയും ചെയ്തു.  നെടുംപറമ്പിൽ രാമൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1947 ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്ലാം സഭ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് മാനേജ് മെന്റിന്റെ ചില പ്രശ്നങ്ങളാലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ് മെന്റ് ഉസ്മാൻ സാഹിബിനെ തിരിച്ചേൽപ്പിച്ചു. ശേഷം 6 മാസക്കാലം എൻ. എസ്.മുഹമ്മദ് കുഞ്ഞി ഹാജി മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു. തുടർന്ന് 1963 മെയ് അവസാനത്തോടെ ഡിപ്പാർട്ട്മെന്റിലെ പരിശോധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നമ്മുടെ സ്കൂൾ അംഗീകരിക്കപ്പെട്ടു.


         എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ. വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ. എം.വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി വി.ഭാരതി ടീച്ചർ ,ശ്രീ. കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാനാധ്യാപകർ.തുടർന്ന് 2016 ജൂണിൽ   ശ്രീമതി  ആർ വാസന്തി ടീച്ചർ പ്രധാനാധ്യാപിക ആയി ചുമതലയേറ്റു. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം.ബി കുഞ്ഞബ്ദുള്ള സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയമാക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് .2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു  വിദ്യാലയ സമുച്ചയം രൂപം കൊണ്ടു .
         എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ. വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ. എം.വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി വി.ഭാരതി ടീച്ചർ ,ശ്രീ. കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാനാധ്യാപകർ.തുടർന്ന് 2016 ജൂണിൽ   ശ്രീമതി  ആർ വാസന്തി ടീച്ചർ പ്രധാനാധ്യാപിക ആയി ചുമതലയേറ്റു. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം.ബി കുഞ്ഞബ്ദുള്ള സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയമാക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് .2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു  വിദ്യാലയ സമുച്ചയം രൂപം കൊണ്ടു.


=='''മാനേജ് മെ൯റ്'''==
=='''മാനേജ് മെ൯റ്'''==

15:01, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ എം യു പി എസ് പാപ്പിനിവട്ടം
എ.എം.യു.പി.എസ്.പാപ്പിനിവട്ടം
വിലാസം
പുതിയകാവ്

.പാപ്പിനിവട്ടം എ എം യു പി സ്കൂൾ
,
.മതിലകം പി.ഒ.
,
.680685
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04802849625
ഇമെയിൽhmamupspappinivattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്23453 (സമേതം)
യുഡൈസ് കോഡ്32071001101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്.മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംമതിലകം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ244
ആകെ വിദ്യാർത്ഥികൾ535
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമുഹമ്മദ് റാഫി വി എ
പി.ടി.എ. പ്രസിഡണ്ട്സിന്ധു മുരുകേശൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷാമില
അവസാനം തിരുത്തിയത്
07-03-202423453 hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

ഒരു വിദ്യാലയം ആ പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. വിദ്യാലയത്തിൻറ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയക്ക് ആക്കം കൂടുന്നത്. ഏഴര പതിറ്റാണ്ടോളമായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിന് തലമുറകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് കൊണ്ട് ഈ വിദ്യാലയം ഇളം തലമുറക്കും തണലായ് നിലകൊള്ളുകയാണ്. ഇനിയും എത്രയോ കുരുന്നുകളുടെ കാലൊച്ചകൾക്കായി ഈ മണൽത്തരികൾ കാത്തിരിക്കുന്നു..

ചരിത്രം

എ.എം.യു.പി.എസ്.പാപ്പിനിവട്ടം(പഴയ കെട്ടിടം)
എ.എം.യു.പി.എസ്.പാപ്പിനിവട്ടം (പൊളിച്ച് മാറ്റിയ പഴയ കെട്ടിടം)

ചരിത്രം ഉറങ്ങുന്ന കൊടുങ്ങല്ലൂരിലെ തൃക്കണാ മതിലകം എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൻറ ചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.അക്ഷരവും അറിവുമെല്ലാം ഉന്നത കുലജാതർക്കും അതി സമ്പന്നർക്കും മാത്രമായിരുന്ന പഴയ കാല കേരളം. 1921 ലെ മലബാർ കലാപത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയത്. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെയും പിറവി അക്കാലത്താണ്. പുതിയകാവ് പള്ളിയുടെ വടക്കുവശം ഒരു കാഞ്ഞിര മരച്ചുവട്ടിലായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. കോനാട്ടു പറമ്പിൽ കൊച്ചുണ്ണി മാസ്റ്ററായിരുന്നു അന്നത്തെ ഏക അധ്യാപകൻ. പിന്നീട് കളപ്പറമ്പത്ത് ഉസ്മാൻ സാഹിബ് മാനേജരാവുകയും വിദ്യാലയം ക്ഷേത്ര പരിസരത്തേക്ക് മാറ്റുകയും ചെയ്തു.  നെടുംപറമ്പിൽ രാമൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1947 ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്ലാം സഭ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് മാനേജ് മെന്റിന്റെ ചില പ്രശ്നങ്ങളാലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ് മെന്റ് ഉസ്മാൻ സാഹിബിനെ തിരിച്ചേൽപ്പിച്ചു. ശേഷം 6 മാസക്കാലം എൻ. എസ്.മുഹമ്മദ് കുഞ്ഞി ഹാജി മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു. തുടർന്ന് 1963 മെയ് അവസാനത്തോടെ ഡിപ്പാർട്ട്മെന്റിലെ പരിശോധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നമ്മുടെ സ്കൂൾ അംഗീകരിക്കപ്പെട്ടു.

         എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ. വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ. എം.വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി വി.ഭാരതി ടീച്ചർ ,ശ്രീ. കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാനാധ്യാപകർ.തുടർന്ന് 2016 ജൂണിൽ   ശ്രീമതി  ആർ വാസന്തി ടീച്ചർ പ്രധാനാധ്യാപിക ആയി ചുമതലയേറ്റു. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം.ബി കുഞ്ഞബ്ദുള്ള സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയമാക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് .2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു  വിദ്യാലയ സമുച്ചയം രൂപം കൊണ്ടു.

മാനേജ് മെ൯റ്

1921 ലെ മലബാർ കലാപത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയത്. കോനാട്ടു പറമ്പിൽ കൊച്ചുണ്ണി മാസ്റ്ററായിരുന്നു അന്നത്തെ ഏക അധ്യാപകൻ.പിന്നീട് കളപ്പറമ്പത്ത് ഉസ്മാൻ സാഹിബ് മാനേജരായി.1947 ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്ലാം സഭ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് മാനേജ് മെന്റിന്റെ ചില പ്രശ്നങ്ങളാലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ് മെന്റ് ഉസ്മാൻ സാഹിബിനെ തിരിച്ചേൽപ്പിച്ചു. ശേഷം 6 മാസക്കാലം എൻ. എസ്.മുഹമ്മദ് കുഞ്ഞി ഹാജി മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു.പിന്നീട് എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായി വിദ്യാലയം ഏറ്റെടുത്തു..2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു  വിദ്യാലയ സമുച്ചയം രൂപം കൊണ്ടു.

ഭൗതിക സൗകര്യങ്ങൾ

കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും  ഇരുവശങ്ങളിലുമായി ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രിപ് ഇറിഗേഷനുള്ള  വെർട്ടിക്കൽ ഗാർഡനോട് കൂടിയ 14 ക്ലാസ് മുറികളും വിശാലമായ ഹരിതഭംഗിയോട് കൂടിയതും ആവശ്യാനുസരണം ഗ്രൗണ്ടിന് അഭിമുഖമായി സ്റ്റേജ് ആക്കി മാറ്റുവാനും കഴിയുന്ന രീതിയിലാണ് ലോബി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ലോബിയിൽ 12 സീറ്റുകളോട് കൂടിയ വിസിറ്റേഴ്സ് ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ താഴത്തെ നിലയിൽ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനായി ഒരു മിനി സ്റ്റോർ റൂം, 10 ഗേൾസ് ടോയ്‌ലറ്റു് കിച്ചൻ സ്റ്റോർറൂം, HM ഓഫീസ് ,150 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മിനി ഹാൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിലകളിലായി ക്ലാസ് മുറികൾക്ക് പുറമേ സ്റ്റാഫ് റൂം, 16 സീറ്റുകളോട് കൂടിയ സ്റ്റാഫ് കോൺഫറൻസ് ഏരിയ, മാനേജർ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് സ്റ്റേഷൻ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്ക് 4 ടോയ്‌ലറ്റും 7 യൂറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ 30 desktop കമ്പ്യൂട്ടറുകളോട് കൂടിയ language lab cum computer lab നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. 2022 ഓഗസ്റ്റോടുകൂടി വിദ്യാലയത്തിന് സമർപ്പിക്കാൻ  കഴിയുമെന്ന്  പ്രതീക്ഷിക്കുന്നതായി മാനേജർ സൂചിപ്പിച്ചു .

വേസ്റ്റ് മാനേജ്മെന്റിനായി ടെറസിനു മുകളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്.

ഊട്ടുപുരയോട് ചേർന്നുള്ള പാചകപ്പുരയിൽ ആധുനികരീതിയിലുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആയിരം കുട്ടികൾക്ക് ഒരേ സമയം ചോറ് കേവലം 40 മിനിറ്റിനുള്ളിൽ പാകപ്പെടുത്താനാവുന്ന 82,000 രൂപ വിലവരുന്ന റൈസ് കുക്കർ മാനേജർ വിദ്യാലയത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ 30 ശതമാനം ഇന്ധന ലാഭം കൈവരിക്കാൻ സാധിക്കുന്നു .

റൈസ് കുക്കർ


പാഠ്യേതര പ്രവർത്തനങ്ങൾ

ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് 2022

ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് “

പാപ്പിനിവട്ടം എ എം യു പി സ്കൂളിലെ പൊതുയോഗത്തോടനുബന്ധിച്ച് “ഞങ്ങളും കൃഷിയിലേക്ക്”എന്ന സർക്കാർ പദ്ധതിയുടെയും ബഹു : കൈപ്പമംഗലം എം എൽ എ ശ്രീ. ഇ.ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിലുള്ള അക്ഷര കൈരളിയുടെ കാർഷിക വിഭാഗമായ ‘തളിർ’ പദ്ധതിയുടെയും ഭാഗമായി Safeway Plantation- ന്റെ സാങ്കേതിക പിന്തുണയോടെ വിദ്യാലയം നടപ്പിലാക്കിയ നൂതന കൃഷി രീതിയാണ് “ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് “. ഈ പദ്ധതി ബഹു: മുൻ കൃഷിമന്ത്രി അഡ്വ. വി. എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

  കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഉൽപാദനം കിട്ടത്തക്ക രീതിയിലുള്ള നൂതന കൃഷി രീതിയാണ് വിദ്യാലയത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്   ആവിഷ്കരിച്ചിരിക്കുന്നത്.ജലം വളരെ കുറച്ചു മാത്രം ആവശ്യം വരുന്ന ഈ കൃഷി രീതിയിൽ ഭൂനിരപ്പിൽ നിന്നും അല്പം മുകളിൽ ആയി സിലിണ്ടറുകളിലാണ് തൈകൾ നട്ടുവളർത്തുന്നത്.

ആവശ്യകതയും പ്രസക്തിയും

വിഷലിപ്തമായ പച്ചക്കറികളുടെ ഉപയോഗം അപകടകരമായ ഒരു ഭാവിയാണ് നമുക്ക് സമ്മാനിക്കുക എന്നതിൽ തർക്കമില്ല. ബോധവൽക്കരണ ക്ലാസുകൾ സുലഭമാണെങ്കിലും അത് മനുഷ്യമനസ്സ് വേണ്ട രീതിയിൽ ഉൾക്കൊള്ളുന്നില്ല എന്നത് നിലവിൽ  ക്യാൻസർ പോലുള്ള മാരക രോഗങ്ങൾതെളിയിക്കുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ  ഒരു കൂട്ടം കുട്ടിക്കർഷകരെ സംഘടിപ്പിച്ചുകൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഞങ്ങളുടെ വിദ്യാലയത്തിൽ നിലവിൽ വന്ന നൂതന കൃഷി രീതി പദ്ധതിയാണ് “ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക്”. വെള്ളത്തിന്റെ പുനരുപയോഗ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട്  നൂതന ആശയങ്ങൾ ഉൾക്കൊണ്ട് മനോഹരമായതും വ്യത്യസ്തമായതുമായ ഒരു പച്ചക്കറിത്തോട്ടം ഞങ്ങളുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്

ലക്ഷ്യങ്ങൾ

▶️വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഈ നൂതന കൃഷി രീതിയിലൂടെ വിഷരഹിത പച്ചക്കറി ലഭ്യമാക്കുക.

▶️ വെള്ളത്തിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക.

▶️ തികച്ചും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി നടത്തുവാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുക.

▶️2025- ഓടെ ഒരു മണ്ഡലം മുഴുവൻ വിഷവിമുക്തമായ പച്ചക്കറികൾ എന്ന സ്വപ്നം വിദ്യാലയത്തിന്റെ കുട്ടിക്കർഷകരിലൂടെ സാക്ഷാത്കരിക്കപ്പെടുക.

ആസൂത്രണവും നടത്തിപ്പും

ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളെ 20 പേരടങ്ങുന്ന ഒരു ബാച്ച് ആക്കി തിരിക്കുകയും 2022 സെപ്റ്റംബർ 5 സെപ്റ്റംബർ 10 എന്നീ ദിവസങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത “ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് പദ്ധതി”യുടെ ആദ്യഘട്ട മീറ്റിംഗ് നടക്കുകയും ശേഷം 2022 നവംബർ എട്ടിന് നൂതന കൃഷി രീതിയുടെ വർക്ക് ഷോപ്പ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.

പ്രാരംഭഘട്ടത്തിൽ വിദ്യാലയത്തിൽ 144 സിലിണ്ടറുകളാണ് കൃഷിക്കായി സജ്ജമാക്കിയത് ഒരു സിലിണ്ടറിൽ ആറ് തൈകൾ വീതം എന്ന ക്രമത്തിൽ നട്ടപ്പോൾ ടെറസിൽ 390 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന സ്ഥലത്ത് ഇപ്പോൾ 864 തൈകളാണ് നാല് ഘട്ടങ്ങളിലായി നട്ടിരിക്കുന്നത് ഇതിൽ ഏകദേശം 15 ശതമാനത്തോളം വിളവെടുപ്പ് നടത്തുന്നു മിച്ചം വരുന്ന പച്ചക്കറികൾ അന്നേദിവസം തന്നെ വിറ്റഴിക്കുന്നു ഇതിൽ നിന്നും ലഭിക്കുന്ന പണം സ്കൂളിന്റെ നടത്തിപ്പ് ചെലവുകളിലേക്കായി വകയിരുത്തുന്നു.


വിളവെടുപ്പ് ഉദ്ഘാടനം

വിളവെടുപ്പ് ഉദ്ഘാടനം ബഹു:കൈപ്പമംഗലം എം എൽ എ ശ്രീ ഇ. ടി ടൈസൺ മാസ്റ്ററും കുട്ടികളുടെ വീടുകളിലേക്കുള്ള കാർഷിക പദ്ധതി സമർപ്പണം ബഹു:മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ വി എസ് രവീന്ദ്രനും 2023 ഫെബ്രുവരി 14ആം തിയ്യതി ഉദ്ഘാടനം ചെയ്തു.

Drip irrigation വെള്ളത്തിന്റെ പുനരുപയോഗം വഴി

കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതുമായ വെള്ളം സ്കൂളിന്റെ അടിത്തറക്കുള്ളിൽ 100000 ലിറ്റർ ശേഷിയുള്ള ഒരു ടാങ്കിൽ ശേഖരിച്ച് ഇതിൽ നിന്നും ഊറുന്ന മാലിന്യങ്ങളെ ഫിൽറ്റർ ചെയ്ത് വെള്ളം ആയിരം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്യുന്നു. വെള്ളത്തിന്റെ ദുർഗന്ധം ഒഴിവാക്കുന്നതിനും കൂടുതൽ ഓക്സിജൻ ലഭിക്കുന്നതിനും Aeration process നടത്തുന്നു. Drip Irrigation വഴി പച്ചക്കറിത്തോട്ടം നനയ്ക്കുന്നു.

“നൂതന കൃഷി രീതി Safeway Plantation ന്റെ പിന്തുണയോടെ കുട്ടിക്കർഷകരുടെ വീടുകളിലും”

ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കുട്ടിക്കർഷകരുടെ വീടുകളിലും ഈ നൂതന കൃഷി സ്ഥാപിക്കാൻ തുടക്കമിട്ടു.24 സിലിണ്ടറുകളായി 144 തൈകളാണ് പ്രാരംഭഘട്ടത്തിൽ നൽകുന്നത് ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുട്ടിക്ക് ഒരു ഇനത്തിലുള്ള പച്ചക്കറി മാത്രമാണ് നൽകുന്നത്.തികച്ചും വ്യവസായികമായി കൃഷി നടത്തുവാൻ കുട്ടികളെ ഇവിടെ പരിചയപ്പെടുത്തുന്നു തീർത്തും ഓട്ടോമാറ്റിക് സംവിധാനത്തിൽ ജലസേചനമടക്കമുള്ള കാർഷിക രീതിയാണ് ഇത്.

ഇതിന്റെ തുടക്കം എന്നോണം ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആവണി പി ആറി ന്റെ വീട്ടിലായിരുന്നു ആദ്യമായി ഈ കൃഷി രീതി സ്ഥാപിച്ചത്. ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ രണ്ടു വർഷത്തിനകം മുഴുവൻ കുട്ടികളുടെ വീടുകളിലും ഈ പദ്ധതി വ്യാപിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

നൂതന കൃഷി രീതിയുടെ പ്രത്യേകതകൾ

▶️  കുറഞ്ഞ അളവിൽ ജലം

▶️ഏത് കാലാവസ്ഥയും അനുയോജ്യം

▶️ ശാസ്ത്രീയമായി ചെയ്യുന്ന കൃഷിരീതി

▶️ ഓട്ടോമാറ്റിക് ഇറിഗേഷൻ

▶️ലൈഫ് ടൈം ബെനിഫിറ്റ്

▶️ വെള്ളത്തിന്റെ പുനരുപയോഗം

▶️ കൂടിയ അളവിൽ വിളവ്

ദിവസവും പച്ചക്കറിത്തോട്ടം സന്ദർശിക്കുന്ന കുട്ടിക്കർഷകർ.

വിദ്യാലയത്തിന് ആവശ്യമായ മുഴുവൻ പച്ചക്കറികളും എന്ന ലക്ഷ്യം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഈ നൂതന കൃഷി രീതി കുട്ടികളുടെ വീടുകളിലും വ്യാപിപ്പിച്ചുകൊണ്ട് 2025 ഓടെ ഒരു മണ്ഡലം മുഴുവൻ വിഷവിമുക്തമായ പച്ചക്കറികൾ എന്ന സ്വപ്നം പാപ്പിനിവട്ടം എ എം യു പി എസിന്റെ കുട്ടിക്കർഷകരിലൂടെ സാക്ഷാത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്

സ്കൗട്ട് &ഗൈഡ്

2005 മുതൽ നമ്മുടെ വിദ്യാലയത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രവർത്തനം ആരംഭിച്ചു. ശ്രീ .വി.എ. മുഹമ്മദ് റാഫി സ്കൗട്ട് വിഭാഗത്തെയും ശ്രീമതി ലല്ല യൂസഫ് , കുമാരി കെ.പി. അരുണിമ എന്നിവർ ഗൈഡ്‌സ് വിഭാഗത്തെയും നയിച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിൽ നിന്ന് സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിൽ അംഗത്വം സ്വീകരിച്ച പലവിദ്യാർത്ഥികളും ഇന്ന് രാജ്യപുരസ്കാർ നേടിയിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്.   ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂളിൽ മാതൃകാപരമായി നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വർഷത്തിൽ മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്യാമ്പുകൾ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.   ഏഴാം ക്ലാസ് പാസായി പോകുന്ന കുട്ടികൾ ദ്വിതിയ സോപാൻ നേടിയാണ് പോകുന്നത്.

2. LSS , USS ക്യാമ്പ്

LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചുകൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രികാല ക്യാമ്പുകളും സംഘടിപ്പിച്ചിക്കാറുണ്ട് അധ്യാപകരായ റസീന V.A, ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ. O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്.

3. ക്ലാസ് മാഗസിൻ

ക്ലാസ് മാഗസിൻ

2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസി൯ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കുമാരി കെ.പി അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു.

4.സ്കൂൾ പത്രം

എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകളും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്.

5. ടാലന്റ് ലാബ്

ഗിറ്റാർ
വയലി൯

2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ്, ഡ്രോയിംങ്, പ്രവൃത്തിപരിചയം എന്നിവയാണ്.

തബല
കീബോർഡ്
ടാലൻ്റ് ലാബ്: ബഹു. MLA ശ്രീ E.T ടൈസൺ മാസ്റ്റർ, ശ്രീ K.ജീവൻ ബാബു IAS (DPI) എന്നിവർ സന്ദർശിക്കുന്നു.(2019-2020)

2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.ജീവൻ ബാബു  ഐ.എ.എസ് സ്കൂൾ സന്ദർശിച്ചിരുന്നു. കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേരിൽ വന്ന് വിലയിരുത്തിയിരുന്നു.

6. ലാങ്ഗ്വേജ് ലാബ്

2021-22 അധ്യയനവർഷത്തിൽ കുട്ടികളുടെ വിവിധ ഭാഷകളിലുള്ള ആശയ വിനിമയശേഷി മെച്ചപ്പെടുത്തുന്നതിനായി ഓരോ ഭാഷയിലും പ്രഗത്ഭരായ വ്യക്തികളുമായി നേരിട്ട് ആശയ വിനിമയം നടത്താനുള്ള അവസരം ഒരുക്കുകയും അതിലൂടെ കുട്ടികളുടെ ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.

7. സ്പോർട്സ്

2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു.

8. സ്കൂൾ മാഗസിൻ

സ്കൂൾ മാഗസിൻ കൈമാറ്റചടങ്ങ്

2020-2021 വർഷത്തിൽ 'സോൾ' എന്ന പേരിൽ മനോഹരമായ ഒരു ഇ-മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ 'സോൾ' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ, ശ്രീ ആഷിക്. ടി എന്നിവർ ആയിരുന്നു.


9. വാട്ടർ റീ സൈക്ലിംഗ്(തനത് പ്രവർത്തനം)

ഉജ്ജീവനം
വാട്ടർ റീ സൈക്ലിംഗ്

2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ ആശയത്തിലും സാമ്പത്തിക ചെലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആണ്.  ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം ഉൾപ്പെടെ ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി  ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾ നനക്കുന്നതിനുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിനം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം  എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗം കൂടിയാണിത് . വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന ഉജ്ജീവനം 2019 എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീമതി M.A റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി.

10. ഗവേഷണ പ്രബന്ധം (തനത് പ്രവർത്തനം)

കുരുന്നുകളുടെ ഗവേഷണ ചിന്ത വളർത്തുന്നതിന് 2014 - 2015 അധ്യയന വർഷത്തിൽ  ആരംഭിച്ച  പദ്ധതിയാണിത് . ഇതുവരെ അഞ്ച് അക്കാദമിക വർഷങ്ങളിലായി അഞ്ച് വ്യത്യസ്ത പ്രബന്ധങ്ങളാണ് തയ്യാറാക്കിയത്. ക്യാൻസർ ,കൃഷി  ഒരു സംസ്കാരം , ജീവജലം,റോഡപകടം, ലഹരി എന്നിവയാണവ. ഇതിന്റെ മുന്നൊരുക്കമായി യു.പി തലത്തിലെ കുട്ടികൾക്ക് ചോദ്യാവലി കൊടുത്ത് അതിൽ നിന്നും കുട്ടികളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് വിഷയം നൽകുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നേതൃത്വത്തിൽ പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ആറ് മാസക്കാലയളവിനുള്ളിൽ പ്രബന്ധം തയ്യാറാക്കി കുട്ടികൾ അധ്യാപകരെ ഏൽപ്പിക്കും. അതാത് മേഖലയിലെ പ്രഗൽഭർ പ്രബന്ധം വിലയിരുത്തി 5 മികച്ച കുട്ടി ഗവേഷകരെ തെരഞ്ഞെടുക്കുകയും അവർക്ക് മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി, വിദ്യാഭ്യാസ മന്ത്രി പ്രൊഫ C രവീന്ദ്രനാഥ് ,ഗ്രാൻറ് മാസ്റ്റർ ശ്രീ ജി എസ് പ്രദീപ് തുടങ്ങിയവർ ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

11. STEPS( Students' Talent Exposure with Parents' Support) (തനത് പ്രവർത്തനം)

         കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട് 2009-2010 അധ്യയന വർഷം മുതൽ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തോടെ നടത്തി വരുന്ന പദ്ധതിയാണ് STEPS. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു  പദ്ധതിക്ക് നമ്മുടെ വിദ്യാലയം തുടക്കം കുറിച്ചത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പുറമെ കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുമുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഒരു മത്സരമായിട്ടല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത സ്കോർ നേടുന്ന മുഴുവൻ കുട്ടികളും സമ്മാനാർഹരാണ്. 2015 ൽ മികച്ച സ്കോർ നേടിയ എട്ട് വിദ്യാർത്ഥികൾക്കും സൈക്കിൾ സമ്മാനിക്കുകയുണ്ടായി. ബഹു.മാനേജർ ശ്രീ M.K സൈഫുദ്ദീൻ ആണ് ഈ നൂതന പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. സൈക്കിൾ ഉൾപ്പെടെയുള്ള മുഴുവൻ സമ്മാനങ്ങളും മാനേജർ തന്നെയാണ് നൽകി വരുന്നത്. 2009 ആഗസ്റ്റ് 1 ന് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ട അവാർഡ് ദാനം 2009 നവംബർ 23 ന് നടന്നു. ബഹു മുൻ റവന്യൂ മന്ത്രി ശ്രീ K.P രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീ ലാലു അലക്സ് ഉപഹാര സമർപ്പണം നടത്തി. ഈ നൂതന പദ്ധതിയുടെ സന്ദേശം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ഉപന്യാസ രചനാ മൽസരത്തിൽ വിജയികളായ രക്ഷിതാക്കളെയും പ്രസ്തുത വേദിയിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. STEPS പദ്ധതിക്ക് ചിട്ടയായ ഒരു പ്രവർത്തനക്രമവും ശാസ്ത്രീയമായ മൂല്യനിർണയ രേഖയും വികസിപ്പിച്ചെടുത്തത് മുൻ പ്രധാനാധ്യാപകനായ ശ്രീ K സാലി ലൂയിസ് മാസ്റ്ററാണ്. സംസ്ഥാന തലത്തിൽ നിരവധി ശില്പശാലകളിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി മറ്റ് വിദ്യാലയങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.

Food Fest 2016-17 academic year

12. ഫുഡ് ഫെസ്റ്റ്

2016-2017 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ആദ്യമായി ഒരു ഭക്ഷ്യ പ്രദർശന-വിപണന മേള സംഘടിപ്പിക്കുകയുണ്ടായി. പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ സീഷോർ ഹോട്ടലിൽ നിന്നുള്ള സീനിയർ ഷെഫ് അടങ്ങുന്ന സംഘമാണ് വിധി നിർണയം  നടത്തിയത്. ആദ്യ 3 സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ 75 - മത് വാർഷികാഘോഷം

അമൃത മഹോത്സവം 2022

സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികം ആഘോഷങ്ങളുടെ ഭാഗമായി അമൃത മഹോത്സവം 8/10/22 ബുധനാഴ്ച രാവിലെ 10. 30 ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ മാനേജർ ശ്രീ എം.കെ. സൈഫുദ്ദീൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. HM. ആർ വാസന്തി ടീച്ചർ ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീമതി സിന്ധു മുരുകേഷ്, MPTA പ്രസിഡന്റ് സന്ധ്യ പ്രശോബ്, വാർഡ് മെമ്പർ സംസാബി സലിം, വൈസ് പ്രസിഡന്റ് നസീർ പുഴങ്കരയില്ലത്ത്‌ പിടിഎ ഭാരവാഹികളായ ഷാജി. T. R., ദിവ്യ വൈശാഖ്,എന്നിവർ സന്നിഹിതരായിരുന്നു.1മുതൽ 7വരെയുള്ള കുട്ടികളു. കയ്യൊപ്പ് എന്നഎന്ന പരിപാടിയുടെy ഭാഗമായി. കുട്ടികൾക്ക് ഏറെ താല്പര്യവും കൗതുകമുണർത്തുന്ന ഒരനുഭവമായിരുന്നു. ശേഷം ചിത്ര പ്രദർശനം നടന്നു. ( സ്വതന്ത്ര ആൽബം, കൊളാഷ്, ചുമർപത്രം, സ്വതന്ത്ര സമര സേനാനികളെ വരയ്ക്കൽ).പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുംലല്ല ടീച്ചർ നന്ദി രേഖപ്പെടുത്തി

അക്ഷരമുറ്റങ്ങളിൽ ഗാന്ധി മരം 2022

സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണ സ്മരണകൾക്ക് തണലാകാൻ ജില്ലയിലെ വിദ്യാലയ മുറ്റങ്ങളിൽ ഇനി ഗാന്ധി മരവും.11/8/2022 വ്യാഴാഴ്ച രാവിലെ 10. 30 ന് ഗാന്ധിദർശൻ കൺവീനർമാരായ ബുഷറ ടീച്ചർ, ഷിജി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ മാനേജർ എം കെ സൈഫുദ്ദീൻ, H. M. R.വാസന്തി ടീച്ചർ, സ്കൂൾ അങ്കണത്തിൽ പ്ലാവിൻ തൈനട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീർ പുഴങ്കരയില്ലത്ത്, വാർഡ് മെമ്പർ സംസാബി സലീം, എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ മുഹമ്മദ് ഫൈഹാൻ, ഷെഹീൻ ഹാരിസ് എന്നിവരുടെ ഗാന്ധി വേഷങ്ങൾ ഈ പരിപാടിയുടെ

മാറ്റുകൂട്ടി. സ്വതന്ത്ര സമര ചരിത്രത്തിന്റെ നിത്യ സ്മാരകമായി ഗാന്ധി മരം വളരട്ടെ എന്ന പ്രതിജ്ഞയോടെ ഈ പരിപാടിക്ക് സമാപനം കുറിച്ചു.രാവിലെ 10.30ന് സ്വാതന്ത്രസമര പ്രശ്നോത്തരി മത്സരം Lp, UP. വിഭാഗങ്ങളിൽ നടന്നു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും വിജയികൾക്കും HM R വാസന്തിടീച്ചർ നന്ദി രേഖപ്പെടുത്തി

സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണ സ്മരണകൾക്ക് തണലാകാൻ ജില്ലയിലെ വിദ്യാലയ മുറ്റങ്ങളിൽ ഇനി ഗാന്ധി മരവും
സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികം ആഘോഷങ്ങളുടെ ഭാഗമായി അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള ക്വിസ്സ്

വീടുകളിൽ പൊൻ പതാകകൾ ഉയർന്നു.

  ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ 75 - മത് വാർഷികാഘ ഷത്തിന്റെ ഭാഗമായി 13/8/22 ശനി മുതൽ സ്വാതന്ത്ര്യ ദിനമായ തിങ്കൾ വരെ കുട്ടികളുടെ വീടുകളിൽ പൊൻ പതാക ഉയർന്നു. സ്വാതന്ത്ര്യലബ്ധിക്കായി ആയി പോരാടി ജീവ ത്യാഗം ചെയ്ത മഹാത്മാക്കൾക്ക് ആദരവർപ്പിക്കാനും പരസ്പര സ്നേഹം വളർത്താനും ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് കഴിയും എന്നതിൽ സംശയമില്ല.

വിദ്യാലയ അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം

സ്യാതന്ത്യദിനാഘോഷത്തോടനുപന്ധിച്ച് നടന്ന റാലി

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. കോവിഡും പ്രളയവും മുൻപുള്ള സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് തടസ്സമായപ്പോൾ 75-മത് സ്വാതന്ത്രദിന ആഘോഷം കുട്ടികളും അധ്യാപകരും ഏറെ അഭിമാനത്തോടെ, സന്തോഷത്തോടെ അതിനെ വർണാഭമാക്കി. രാവിലെ 9.00മണിക്ക് സ്കൂൾ മാനേജർ ശ്രീ എം കെ സൈഫുദ്ദീൻ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. HM R. വസന്ത ടീച്ചർ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. നിരവധി ധീരദേശാഭിമാനികളുടെ ത്യാഗത്തിന്റെ ഫലമാണ്‌ നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നമുക്ക് കഴിയട്ടെ എന്നും ഈ ദിനത്തിൽ ടീച്ചർ ഓർമ്മപ്പെടുത്തി. പിടിഎ പ്രസിഡന്റ് ശ്രീമതി സിന്ധു മുരുകേഷ്, MPTA പ്രസിഡന്റ് സന്ധ്യ പ്രശോബ്,PTA എക്സിക്യൂട്ടീവ് അംഗമായ ഷാജി T. R, സമൂഹശാസ്ത്ര അധ്യാപകൻ M. A. ഷാഹിർ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടന്നു. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ സ്കൂൾ അങ്കണത്തിൽ 75 എന്ന മാതൃകയിൽ അണിനിരന്നു. ഭാരതാംബ, ഗാന്ധിജി, ഭഗത് സിംഗ്, അംബേദ്കർ തുടങ്ങിയ വേഷങ്ങളിൽ കുട്ടികൾ എത്തിയപ്പോൾ ആഘോഷങ്ങൾക്ക് മാറ്റ് കൂടി. ശേഷം കുട്ടികൾ സ്വാതന്ത്ര്യദിനറാലിയിൽ പങ്കാളികളായി.10.30ന് KGഹാളിൽ കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു.നന്ദി പ്രകാശനത്തോടെ 11:30ന് പരിപാടികൾ അവസാനിച്ചു.

സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ നിന്ന്


ഒക്ടോബർ 2 -2022 ഗാന്ധിജയന്തി

രാഷ്ട്രപിതാവ്മഹാത്മാഗാന്ധിയുടെ നൂറ്റി അൻപത്തി മൂന്നാം ജന്മദിനത്തിൽസ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. HM. ആർ. വാ സന്തി ടീച്ചറുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ ശ്രീമതിസാംസാബിസലീം ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.മറ്റു അധ്യാപകർ അങ്കണവും, maingate ൽ റോഡിന് സമീപ മുള്ള പുല്ലുകൾ വെട്ടിവൃത്തിയാക്കി. കുഴികൾ മണ്ണിട്ട് മൂടി. 12മണിയോടെ ശുചീകരണ പ്രവർത്തങ്ങൾ അവസാനിച്ചു.


മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 ശ്രീ വി ഡി ജോസഫ് മാസ്റ്റർ
2 ശ്രീ എം വി കാദർ മാസ്റ്റർ
3 ശ്രീമതി പി വിശാലാക്ഷി ടീച്ചർ
4 ശ്രീ കെ എച്ച് ബാപ്പുഞ്ഞി മാസ്റ്റർ
5 ശ്രീ കെ കെ അബ്ദുൽ മജീദ് മാസ്റ്റർ
6 ശ്രീമതി കെ കെ കമലാവതി ടീച്ചർ
7 ശ്രീമതി വി ഭാരതി ടീച്ചർ
8 ശ്രീ കെ സാലി ലൂയിസ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുജീബുൽ റഹ്മാൻ വി കെ:

ഹെഡ്മാസ്റ്റർസെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ
മുജീബുൽ റഹ്മാൻ വി കെ:

(ഹെഡ്മാസ്റ്റർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ)

പിതാവ്: കുഞ്ഞി മുഹമ്മദ് വി.കെ.

മാതാവ്: ഫാത്തിമ ടി.കെ

യോഗ്യത :

BA ഹിസ്റ്ററി(കാലിക്കറ്റ് യൂണിവേഴ്സിറ്റി)

MA ഹിസ്റ്ററി  (കേരള യൂണിവേഴ്സിറ്റി )

BEd  സോഷ്യൽ സയൻസ്

(എം ജി യൂണിവേഴ്സിറ്റി)

അധ്യാപനം:1996 മുതൽ

അവാർഡ്: മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് 2020

Dr. മുംതാസ് പി എം

Dr. മുംതാസ് പി .എം

കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് & ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ്

NEHA & GOODWILL I V F

Center Kottakkal

പിതാവ്: പി എം മുഹമ്മദ്  (ഇൻകം ടാക്സ് ഓഫീസർ( റിട്ടയേഡ്)

മാതാവ് :സഫിയ ആർ എം


യോഗ്യത :

MBBS (കാലിക്കറ്റ് യൂണിവേഴ്സിറ്റി)

DGO (Kuvempu യൂണിവേഴ്സിറ്റി , കർണാടക

DRM (Kiel യൂണിവേഴ്സിറ്റി, ജർമ്മനി)

ഒബ്സ്റ്റട്രിക്സ് ഗൈനക്കോളജി  (25 years &  ഇൻഫെർട്ടിലിറ്റി

IVF)

പ്രൊഫ. എം.എച്ച് ഇല്ല്യാസ്

*പ്രൊഫസർ & ഡീൻ ഓഫ് സോഷ്യൽ സയൻസ് , എംജി യൂണിവേഴ്സിറ്റി

*സിൻഡിക്കേറ്റ് അംഗം, എംജി യൂണിവേഴ്സിറ്റി

പ്രൊഫ. എം.എച്ച് ഇല്ല്യാസ്

പിതാവ് : എം എച്ച്  ഹുസൈൻ

മാതാവ് : വി ഐ  സക്കീന

യോഗ്യത:

BSC  (കാലിക്കറ്റ് യൂണിവേഴ്സിറ്റി), BLISc (കേരള യൂണിവേഴ്സിറ്റി),

M. A.(എംജി യൂണിവേഴ്സിറ്റി )

PhD (എംജി യൂണിവേഴ്സിറ്റി)

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ).

അധ്യാപനം:

കാലിക്കറ്റ് യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ,

സതേൺ ഡെൻമാർക്ക്  യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി

അവാർഡ് :

1. പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി)

2. വിസിറ്റിംഗ് റിസർച്ച് ഫെലോഷിപ്പ് (സെൻറർ ഫോർ മോഡേൺ ഓറിയന്റ്, ജർമ്മനി ).

3 SUSI ഫെലോ (ടെമ്പിൾ യൂണിവേഴ്സിറ്റി,US)

അവലംബം

പൂർവ്വ അധ്യാപകർ,പുർവ്വ വിദ്യാർത്ഥികൾ,സ്കൂൾ ലൈബ്രറി,മാനേജ്മെന്റ്

നേട്ടങ്ങൾ .അവാർഡുകൾ.

കൊടുങ്ങല്ലൂർ ഉപജില്ല ശാസ്ത്രോൽസവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യ൯ഷിപ്പ് നേടുന്ന വിദ്യാലയം.

1️⃣ Best PTA

കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST PTAഅവാർഡ് 1999-2000 ൽ ലഭിച്ചു.

2️⃣ 2016 -17 അക്കാദമിക വർഷത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ Best PTA അവാർഡിന് നമ്മുടെ വിദ്യാലയം  അർഹമായി.പാരിതോഷികമായി  10000/-രൂപ  ലഭിക്കുകയും ഉണ്ടായി.

3️⃣ 2017 ൽ തൃശൂർ ഡയറ്റ് സംഘടിപ്പിച്ച മികവുത്സവത്തിൽ "കുടിനീർ കനിയുമോ " എന്ന വിഷയം അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചു പറ്റുകയും ഡയറ്റിന്റെ ആദരവ് ലഭിക്കുകയും ചെയ്തു. അധ്യാപകരായ

ശ്രീ M.A ഷാഹിർ, ശ്രീമതി ലല്ല യൂസഫ് എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്.

മികവുൽസവം

4️⃣ 2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു.

കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം ഒരുഭാഷാധ്യാപിക ഉൾപ്പെടെ 7 അധ്യാപകർക്ക് പുതിയതായി നിയമനം ലഭിച്ചു.ഇപ്പോൾ 541 കുട്ടികളും 22 അധ്യാപകരും ഉണ്ട്.

5. LSS, USS ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വിദ്യാലയം മികച്ച നിലവാരം പുലർത്തിവരുന്നു.

LSS , USS പരീക്ഷകളിൽ വിജയം കൈവരിച്ചവർ.

 

1.ജിഷ്ണു.ജി.നാഥ്( 2007-08)

2. ദേവദത്ത് K(2017-18)

3.കീർത്തന T.P

4. ശ്രീ കാർത്തിക്    (2018-19)

2019-2020

5.ഫാത്തിമ രിദ M.S    2019- 2020

6.ഫിദ ഫാത്തിമ V.R 

7. അരുൺ കെ എസ് (2020-21)

8. ആദിൽ പി ആർ

9. ബാലുകൃഷ്ണ കെ പി

      LSS

 

1. ഫസ്ന M.S (2009-10)

 2. കൃഷ്ണപ്രിയ P.K (2012-13)

3. റൈഷാന M.R(2016-17)

2019-2020

2019-2020

4. റിസാൽ P.R

5. ഹിഷാം ഹാദി T .S

6. ഫാത്തിമ നവാസ്

7. ഫിദ ഫാത്തിമ M.S

8. ദിൽന ഫർസീൻ P.A

9. അൽഫിദ K.S

10. സുമയ്യ C

2020-21

2020-2021

11 .അനൂയ കെ.പി

12. ആവണി കെ.യു

13. ഫാത്തിമത്തു സഹ്റ വി എം

14. നബീഹ എം എസ്

15.റിസ പി എ

16. ഫാത്തിമ ഹുസ്ന പി എസ്

17. ദിയ കെ പ്രശോബ്

18. ഫിസാൻ ഹമീദ്ബി൯ ഫാസിൽ

5️⃣ ഒ.എസ്. സത്യൻ അനുസ്മരണം - 2018

മതിലകം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത ശുചിത്വ വിദ്യാലയമായി ഒന്നാം സ്ഥാനത്തിന് അർഹമായി.

6️⃣ Best Mathematics Club Award

കൊടുങ്ങല്ലൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിയേഷന്റെ 2018 - 19 ലെ UP വിഭാഗം അവാർഡിനർഹമായി.

ക്ലബ് പ്രവർത്തനങ്ങൾക്ക്  പിന്തുണ നൽകിയത് ക്ലബ് കോഡിനേറ്റർമാരായ ശ്രീ. V.A മുഹമ്മദ് റാഫി മാസ്റ്റർ, കെ.പി.അരുണിമ ടീച്ചറും ആണ്.

7️⃣ ഗീതാജ്ഞലി സാഹിത്യോത്സവം - വായനാ വസന്തം

2018 - 19ൽ മികച്ച പങ്കാളിത്തത്തിന് അർഹമായി

8️⃣ ഒ.എസ്. സത്യൻ അനുസ്മരണം - 2019

മികച്ച രണ്ടാമത്തെ ഹരിത ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു

9️⃣ .ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതല മികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങളും ആദരവും നേടി. വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് എന്ന പദ്ധതിയെക്കുറിച്ച് നമ്മുടെ വിദ്യാലയം നടത്തിയ അവതരണം കൂടുതൽ ചർച്ചകൾക്കും തുടർ അവതരണത്തിനും അവസരം ലഭിച്ചു. അധ്യാപകരായ ശ്രീ M.A. ഷാഹിർ ,ശ്രീമതി M.A റഹിദ എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. ഈ പദ്ധതിക്ക് മതിലകം ഗ്രാമപഞ്ചായത്തിന്റെ ആദരവ് ലഭിക്കുകയുണ്ടായി.

🔟 തൂലിക(ഇ-മാഗസിൻ)

സോൾ മാഗസി൯

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലം IT കമ്മറ്റിയും മതിലകം BRC യും സംയുക്തമായി സംഘടിപ്പിച്ച ഡിജിറ്റൽ മാഗസിൻ- 2020 എന്ന പ്രോജക്ടിൽ നമ്മുടെ വിദ്യാലയം സോൾ എന്ന പേരിൽ ആകർഷകമായ ഒരു ഇ- മാഗസിൻ പ്രസിദ്ധീകരിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും അഭിനന്ദങ്ങൾ ലഭിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീ ആഷിക് T എന്നിവരായിരുന്നു "സോൾ " എന്ന പേരിൽ വിദ്യാലയം പ്രസിദ്ധീകരിച്ച ഇ-മാഗസിന്റെ എഡിറ്റർമാർ.

1️⃣1️⃣ 2020-21 കാലഘട്ടത്തിൽ ഡിസ്ട്രിക് സെന്റർ ഓഫ് ഇംഗ്ലീഷ് - DCE-യിൽ VOCA- RICH (ENRICHMENT OF VOCABULARY)എന്ന ആക്ഷൻ റിസർച്ച് ശ്രീമതി. E.A സോജ ടീച്ചർ വളരെ മികച്ച രീതിയിൽ ചെയ്യുകയും DCE യിൽ നിന്ന് അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. ഇംഗ്ലീഷ് വൊക്കാബുലറി കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങൾ വിദ്യാലയ തലത്തിൽ നടപ്പിലാക്കാം എന്നുള്ളത് VOCA - RICH ലൂടെ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു വരുന്നു.

1️⃣2️⃣ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി 13 വർഷത്തോളം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി.

1️⃣3️⃣ സ്വരക്ഷ - കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ സ്വരക്ഷാ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കുചേർന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി..

ക്ലബ്ബുകളുടെ ഉള്ളടക്കം

നമ്മുടെ വിദ്യാലയത്തിൽ ബാലസഭ, വിദ്യാരംഗം, കലാസാഹിത്യവേദി , സയൻസ് ക്ലബ്, ഗാന്ധിദർശൻ ക്ലബ്, ഗണിത ക്ലബ്, കാർഷിക ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, ഹിന്ദി ക്ലബ് , ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്, സംസ്കൃതം ക്ലബ്, എന്നിവയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.

ബാലസഭ, വിദ്യാരംഗം കലാസാഹിത്യവേദി ഈ ക്ലബ്ബ്കളിൽ കൂടി കുട്ടികളുടെ സർഗാത്മക വാസനകളെ കണ്ടെത്തുന്നതിനുള്ള വേദി ഒരുക്കുന്നു.വിദ്യാലയത്തിൽ മാസത്തിലൊരിക്കൽ കുട്ടികളുടെ കലാപരമായ മികവുകൾ അവതരിപ്പിക്കുവാനുള്ള അവസരമൊരുക്കുന്നു. കുട്ടികളുടെ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച വിദ്യാർത്ഥികളെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .വായനാദിനം, ബഷീർ ചരമദിനം എന്നിവയോടനുബന്ധിച്ച് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച  പ്രവർത്തനങ്ങൾ വർഷംതോറും നടന്നുവരുന്നു.

സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം , ലഹരിവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനം മുതലായ ദിനാചരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.  സയൻസ് പ്രൊജക്റ്റ് പ്രവർത്തിപരിചയം  ജീവചരിത്രക്കുറിപ്പ് , വീട്ടിൽ നിന്നുള്ള പരീക്ഷണം, പ്രാദേശിക ചരിത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ  ശാസ്ത്രക്ലബ്ബി൯െറ നേതൃത്വത്തിൽ നടത്തുകയും ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 നോടനുബന്ധിച്ച്  രണ്ട് ആഴ്ചക്കാലം വ്യത്യസ്ത പ്രവർത്തനങ്ങൾ ഓരോ ദിവസങ്ങളിൽ കുട്ടികൾക്ക് നൽകുകയും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ശാസ്ത്രരംഗത്തിൻറെ  പ്രവർത്തനങ്ങളിലൂടെ ചെറിയ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങളിലേക്ക് കുട്ടികളെ എത്തിക്കാൻ സാധിച്ചു.

ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ഹിന്ദി ദിനമായ  സെപ്റ്റംബർ 14 ന് വിദ്യാർത്ഥികളുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമിക്കുകയും സ്കൂൾ യൂ ട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തു. ആഴ്ചയിൽ ഒരിക്കൽ ഹിന്ദി ഭാഷയിൽ സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു. സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടന്നുവരുന്നു.

ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും കുട്ടികൾക്ക് തൈകൾ വിതരണം ചെയ്യാറുണ്ട്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി ക്വിസ്, ചുമർ പത്രം, പതിപ്പ് എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരണം നടന്നുവരുന്നു. പകർച്ചവ്യാധികളെക്കുറിച്ചും അതിൻറെ മുൻകരുതലുകളെക്കുറിച്ചും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കൗമാര വിദ്യാഭ്യാസ ക്ലാസുകൾ പെൺകുട്ടികൾക്കായി എല്ലാവർഷവും നടന്നുവരുന്നു. ആഴ്ചയിലൊരിക്കൽ അയേൺ ഗുളിക കുട്ടികൾക്ക് കൊടുത്തുവരുന്നു.

കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വിവിധ കൃഷി രീതികളെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കുന്നതോടൊപ്പം ജൈവ പച്ചക്കറി കൃഷിയും ചെയ്തുവരുന്നു. കാർഷിക ദിനമായ ചിങ്ങം ഒന്നിന് കാർഷിക ക്വിസ് സംഘടിപ്പിക്കുകയും കൃഷിവകുപ്പിന്റെ സഹായത്തോടെ കുട്ടികൾക്ക് എല്ലാ വർഷവും വൃക്ഷത്തൈ വിതരണവും നടത്തുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനം നടന്നു വരുന്നു. പ്രാദേശിക ചരിത്ര രചന , വിദ്യാലയ ചരിത്രം ഒരു അന്വേഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ദിനാചരണങ്ങൾ കൂടാതെ പ്രാദേശിക വ്യക്തികളുമായി അഭിമുഖ സംഭാഷണവും നടത്തിയിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കിറ്റ്, ദൃശ്യാവിഷ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോവർഷവും ചെയ്തുവരുന്നു.

സംസ്കൃതം ക്ലബ്ബിൻറെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ആഴ്ചയിലൊരിക്കൽ സംസ്കൃത  ഭാഷയിലുള്ള അസംബ്ലി സംഘടിപ്പിച്ചു വരുന്നു.

ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ മാത്സ് ലാബ് വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗെയിം കോമ്പറ്റീഷനിൽ മികച്ച വിദ്യാർഥികൾക്ക് കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നതിനുവേണ്ടിയുള്ള മാത്തമാറ്റിക്കൽ ടാലൻറ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു വരുന്നു. അതുപോലെ പിന്നോക്കക്കാർക്ക് പരിശീലനം നൽകുന്ന പ്രവർത്തനങ്ങളും തുടർന്നുവരുന്നു.

അംഗീകാരങ്ങൾ

1950 ൽ ആണ് പാപ്പിനിവട്ടം എ.എം.യു.പി. സ്കൂളിന് അംഗീകാരം ലഭിച്ചത്. അന്നു മുതൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. രണ്ട് പതിറ്റാണ്ടോളം നമ്മുടെ വിദ്യാലയത്തെ നയിച്ച മുൻ സാരഥി

ശ്രീ K സാലി ലൂയിസ് മാസ്റ്ററുടെ ദീർഘവീക്ഷണവും ശ്രദ്ധേയവും മികവാർന്നതുമായ പ്രവർത്തനങ്ങളും വിദ്യാലയത്തെ പുരോഗതിയിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ "വിഷൻ 2020 " എന്ന പ്രോജക്ടിൻ്റെ ഭാഗമായി നിർമിച്ച ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും  സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാലയ പുരോഗതിയിൽ വലിയ മുതൽക്കൂട്ടായിട്ടുണ്ട്. ഇതിൻ്റെയെല്ലാം ഫലമായി കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.

1998-ൽ കമ്പ്യൂട്ടർ  വിദ്യാഭ്യാസം ആദ്യമായി തൃശൂർ ജില്ലയിൽ  നമ്മുടെ സ്കൂളിൽ ആരംഭിച്ചു.

മികവാർന്ന  പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിന് ലഭിച്ച അംഗീകാരങ്ങൾ

🏆 മതിലകം ഗ്രാമ പഞ്ചായത്തിന്റെ ആദരം - 2019

🏆മികവാർന്ന സ്കൂളായി ഡയറ്റ് AMUPS പാപ്പിനിവട്ടത്തെ തെരഞ്ഞെടുത്തു

🏆ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതല മികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങളും ആദരവും നേടി.

🏆 പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ

🏆കൊടുങ്ങല്ലൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിയേഷന്റെ 2018 - 19 ലെ UP വിഭാഗം അവാർഡിനർഹമായി.

🏆 മികച്ച അധ്യാപക രക്ഷകർതൃ സംഘടന പ്രവർത്തനങ്ങൾ

🏆 കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST PTA അവാർഡ് 1999-2000 ൽ ലഭിച്ചു.

സൗകര്യങ്ങൾ

വെർട്ടിക്കൽ ഗാർഡ൯
സ്കൾ പാർക്ക്
സ്കൾ പാർക്ക്

കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്തിൽ  NH 66 നോട് ചേർന്ന് ചുറ്റുമതിലോടു  കൂടിയ 3 നില കെട്ടിടത്തിലാണ് നമ്മുടെ വിദ്യാലയം പ്രവർത്തിക്കുന്നത്. വിശാലമായ 23 ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്.  ക്ലാസ് മുറികൾ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളൾക്കനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.  സ്മാർട്ട് ക്ലാസ് റൂം, ഐ.ടി. ലാബ്, , ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര ലാബ്,  ലൈബ്രറി, ടാലന്റ് ലാബ്, തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വെർട്ടിക്കൽ ഗാർഡനും അതിനാവശ്യമായ ഡ്രിപ്പ് ഇറിഗേഷനും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാലയത്തിനു മുൻ വശത്തായി പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുംവിധം സോളാർ പാനൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിദ്യാലയത്തിലെത്തുന്നതിനായി ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  കുട്ടകൾക്ക് കളിക്കുന്നതിനും ഉല്ലസിക്കുന്നതിനും മറ്റുമായി വിനോദോപാധികൾ സജ്ജീകരിച്ചിട്ടുണ്ട്.  മനോഹരമായ വിവിധ തരം ചെടികളും ശിൽപങ്ങളും സജ്ജീകരിച്ചു കൊണ്ട് വിദ്യാലയം മോടി പിടിപ്പിച്ചിരിക്കുന്നു.

വഴികാട്ടി

{{#multimaps:10.294845,76.154654|zoom=18}}