"പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 142: | വരി 142: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*കാരേറ്റ്-കല്ലറ റോഡിൽ കാരേറ്റ് നിന്ന് 3 കി.മീ അകലെ താളിക്കുഴി ഗ്രാമത്തിലാണ് ഈ വിദ്യാലയം | |||
കാരേറ്റ്-കല്ലറ റോഡിൽ കാരേറ്റ് നിന്ന് 3 കി.മീ അകലെ താളിക്കുഴി ഗ്രാമത്തിലാണ് ഈ വിദ്യാലയം | |||
|} | |} | ||
{{#multimaps: 8.752280533126685, 76.91256406294006 | zoom=18}} | |||
{{#multimaps: 8.752280533126685, 76.91256406294006 | zoom= | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
13:23, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ | |
---|---|
വിലാസം | |
താളിക്കുഴി താളിക്കുഴി പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0472 2860010 |
ഇമെയിൽ | upsmanjappara123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42454 (സമേതം) |
യുഡൈസ് കോഡ് | 32140500510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിമാത്ത് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 194 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല ടി |
പി.ടി.എ. പ്രസിഡണ്ട് | സുശീന്ദ്രൻ എസ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ എസ് |
അവസാനം തിരുത്തിയത് | |
13-12-2023 | 42454gups |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.യു പി എസ്സ് മഞ്ഞപ്പാറ
ചരിത്രം
1968 ജൂൺ 3 ന് താളിക്കുഴിക്ക് സമീപമുള്ള കുറ്റിമൂടിലെ ക്രാന്തി ഗ്രന്ഥശാലയിയാണ് സ്കൂളിന്റെ ആദ്യ കാല അധ്യയനം തുടങ്ങിയത്.1968-ൽ ശ്രീമതി.ഗൗരിയമ്മ സ്കൂളിനായി പഞ്ചായത്തു വക 2 ഏക്കർ 66 സെന്റ് ഭൂമി അനുവദിച്ചു.13-11-1968-ൽ താളിക്കുഴി ജംഗ്ഷനിൽ ശ്രീ.സി.എച്ച് മുഹമ്മദ് കോയ തറക്കല്ലിട്ടു.28-05-1970-ൽ ഡിപിഐ ശ്രീ. എ.കെ. നമ്പ്യാർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി.ജി. ഗോമതിയമ്മയാണ് ആദ്യ പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥി കുമാരി. കെ. പത്മിനി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
സയൻസ് ക്ലബ്ബ് പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്. ഇംഗ്ലീഷ് ക്ലബ്ബ് സ്കൂൾ തല ഇംഗ്ലീഷ് ഫെസ്ററ് 07-02-2021 മുതൽ നടത്തി. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഗണിത ക്ലബ് 28-02-2021 ന് സ്കൂൾ തല ഗണിത മേള അരങ്ങേറി. ഗണിത നാടകങ്ങൾ, ഗണിത ക്വിസ് ഇവ കൂടാതെ കുട്ടികൾക്ക് ഗണിതത്തിനോട് താല്പര്യമുണർത്തുന്ന ഗണിത കളികളും കുട്ടികളിൽ പുതിയ അനുഭവം ഉണ്ടാക്കി. സീഡ് ക്ലബ് നാടൻ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിൻ തൈകൾ സംരക്ഷിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു. വായനാവാരം- പരിസ്ഥിതി കവിതകളുടെ ആലാപനത്തിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പരിപാടികൾ
- കർക്കിടക കഞ്ഞി
കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായി.
- ജൈവവൈവിധ്യ പാർക്ക്
ഔഷധ സസ്യങ്ങളടങ്ങിയ ജൈവ വൈവിധ്യ ഉദ്യാനം ആറു വർഷമായി സ്കൂളിൽ പരിപാലിച്ചുവരുന്നു
- മികവുത്സവം
സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി എല്ലാ വർഷവും മികവുത്സവം സംഘടിപ്പിച്ചു വരുന്നു രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉണ്ടായിരുന്നു. ഇംഗ്ളീഷ്, മലയാളം, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ്ഗണിതം എന്നീ വിഷയങ്ങളുടെ പഠനത്തെളിവുകളും , എയറോബിക്സ്, കരാട്ടെ, സ്കൂൾ ലൈബ്രറിക്ക് വേണ്ടിയുള്ള പുസ്തക ശേഖരണം,എന്നിവ ഉൾപ്പെടുത്തുന്നു.
- ലൈബ്രറി മന്ദിരം
സുവർണ ജൂബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു. ആയിരത്തോളം പുസ്തകങ്ങളാൽ സമ്പന്നമാണ് ഇന്ന് ഈ ലൈബ്രറി
- വായനാ സംസ്കൃതി
വായനാ സംസ്കൃതി എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മൊത്തം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും മൂന്ന്ഗ്രൂപ്പായി തിരിക്കുകയും അവർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനയിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
- പ്രതിവാര ക്വിസ്
കുട്ടികളിലെ പൊതു വിജ്ഞാനം വളർത്താനായി പ്രതിവാര ക്വിസ് നടത്തിപ്പോരുന്നു. ഓരോ ആഴ്ചയിലും കുട്ടികൾക്ക് ഓരോ വിഷയവും മുൻ കൂട്ടി നൽകുകയും പ്രാഥമിക തല ക്വിസ് അതതു ക്ലാസിൽ നടത്തുകയും ചെയ്യുന്നു.
- നവതരംഗം( റേഡിയോ സ്റ്റേഷൻ)
പി റ്റി എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നവതരംഗം എന്ന പേരിൽ സ്കൂളിൽ ഒരു റേഡിയോസ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.
- ഇംഗ്ലീഷ് പ്രത്യേക പരിശീലനം
ഇംഗ്ലീഷ് ഭാഷാ നൈപുണി വളർത്തുന്നതിനായി പ്രത്യേക പരിശീലനം നടത്തി വരുന്നു.
- ശലഭ പാർക്ക്
മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരു ശലഭ പാർക്ക്നിർമിച്ചു. വ്യത്യസ്ത ഇനങ്ങളിലുള്ള അൻപതോളം ശലഭങ്ങൾ ഈ ശലഭോദ്യാനത്തിലെ വിരുന്നുകാരാണ്. നീലക്കടുവ ശലഭങ്ങളുടെ കൂട്ടംചേരൽ പത്രവാർത്തകളിൽ ഇടം പിടിച്ചിരുന്നു
- സയൻസ് പാർക്ക്
120-ൽ പരം പരീക്ഷണങ്ങളുമായി ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ച് സയൻസ് പാർക്ക് സജ്ജീകരിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാരേറ്റ്-കല്ലറ റോഡിൽ കാരേറ്റ് നിന്ന് 3 കി.മീ അകലെ താളിക്കുഴി ഗ്രാമത്തിലാണ് ഈ വിദ്യാലയം
|} {{#multimaps: 8.752280533126685, 76.91256406294006 | zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42454
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ