"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 152: വരി 152:
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജി സാറിന്റേയും കൈറ്റ് മിസ്ട്രസ് ശ്രീ മതി വിജു പ്രിയ വി എസിന്റേയും നേതൃത്വത്തിലാണ് മത്സരം നടന്നത്. ശ്രീലക്ഷ്മി.എസ് (9B), ആദിത്യൻ സി.വി (9D), അഭിനവ് കെ.എം. (9 A ) എന്നിവർ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജി സാറിന്റേയും കൈറ്റ് മിസ്ട്രസ് ശ്രീ മതി വിജു പ്രിയ വി എസിന്റേയും നേതൃത്വത്തിലാണ് മത്സരം നടന്നത്. ശ്രീലക്ഷ്മി.എസ് (9B), ആദിത്യൻ സി.വി (9D), അഭിനവ് കെ.എം. (9 A ) എന്നിവർ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
=='''''ഓണാഘോഷ പരിപാടി 2022'''''==
=='''''ഓണാഘോഷ പരിപാടി 2022'''''==
ഡി വി എച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 2/9/22 വെള്ളിയായ്ച  രാവിലെ 9 30 ന്  പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ,  എച്ച് എം ശ്രീ ആനന്ദൻ, പി റ്റി എ പ്രസിഡന്റെ ശ്രി അക്ബർ എന്നിവർ പൂക്കളത്തിൽ പൂക്കൾ ഇട്ട് ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിക്കുറിച്ചു.  തുടർന്ന്  കലാപരിപാടികൾ സ്റ്റേജിലും മറ്റ് കളികൾ - സുന്ദരിക്ക് പൊട്ടുതൊടൽ ...ലെമൺ & സ്പൂൺ..കസേരകളി .കുപ്പിയിൽ വെള്ളം നിറയ്ക്കൽ .അപ്പം കടി.വടംവലി ......... വിവിധ സ്ഥലങ്ങളിൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായിനടന്നു.
ഡി വി എച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 2/9/22 വെള്ളിയായ്ച  രാവിലെ 9 30 ന്  പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ,  എച്ച് എം ശ്രീ ആനന്ദൻ, പി റ്റി എ പ്രസിഡന്റെ ശ്രി അക്ബർ എന്നിവർ പൂക്കളത്തിൽ പൂക്കൾ ഇട്ട് ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിക്കുറിച്ചു.  തുടർന്ന്  കലാപരിപാടികൾ സ്റ്റേജിലും മറ്റ് കളികൾ - സുന്ദരിക്ക് പൊട്ടുതൊടൽ ...ലെമൺ & സ്പൂൺ..കസേരകളി .കുപ്പിയിൽ വെള്ളം നിറയ്ക്കൽ .അപ്പം കടി.വടംവലി ......... വിവിധ സ്ഥലങ്ങളിൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായിനടന്നു.[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഓണാഘോഷ പരിപാടി 2022|.കൂടുതൽ ചിത്രങ്ങൾ കാണൂവാൻ]]
 
=='''''ലിറ്റിൽ കൈറ്റ്സ്  ടെക് ഫെസ്റ്റിൽ'''''==
=='''''ലിറ്റിൽ കൈറ്റ്സ്  ടെക് ഫെസ്റ്റിൽ'''''==
[[പ്രമാണം:34013tec talc3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013tec talc3.jpg|ഇടത്ത്‌|ലഘുചിത്രം]]

07:29, 20 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഉല്ലാസ ഗണിതം-ഗണിത വിജയം

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി രക്ഷകർത്താക്കൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നു

ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ൽ ഉല്ലാസഗണിതം ഗണിത വിജയം എന്നീ പേരുകളിൽ ഗണിതശാസ്ത്രത്തെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച് നടപ്പാക്കുന്ന പരിപാടിയാണിത് . ഗൃഹാന്തരീക്ഷ സാധ്യതകൾ പ്രയോജനപ്പെടുത്തി ആസ്വാദ്യകരമായ ഗണിത കളികളിൽ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് ഏർപ്പെടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്ന് , രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി ഉല്ലാസ ഗണിതം എന്ന പേരിലും മൂന്ന് , നാല് ക്ലാസുകൾക്കായി ഗണിത വിജയം എന്ന പേരിലുമാണ് പരിപാടി സംഘടിപ്പിച്ചത് . 2022 ഏപ്രിൽ 22ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി രക്ഷകർത്താക്കൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ആയ ഷീല ടീച്ചർ സ്വാഗതം പറയുകയും പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ കാർത്തികേയൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി ഉത്തമൻ , വാർഡ് മെമ്പർ പി പുഷ്പവല്ലി , പ്രിൻസിപ്പാൾ ശ്രീമതി. രശ്മി കെ, എസ് എസ് കെ ചേർത്തല BPO ശ്രീ. സൽമോൻ ടി.ഒ , മുൻ എച്ച്.എം ശ്രീമതി ഗീതാദേവി , ശ്രീമതി സുനിതമ്മ, ശ്രീ ജയലാൽ എസ് എന്നിവർ പങ്കെടുക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ ഗെയിം ബോർഡുകൾ ,സംഖ്യാ കാർഡുകൾ ,ഡയസ് കട്ടകൾ എന്നിവ അടങ്ങിയ ഗണിത കിറ്റ് വിതരണം ചെയ്തു.

മെഗാ അഡ്മിഷൻ മേള

മെഗാ അഡ്മിഷൻ മേളയിൽ നിന്ന്

2022 മേയ് 4 ന് മെഗ അഡ്മിഷൻ മേള നടന്നു. സ്ക്കൂൾ ശതാബ്ദി ആഘോഷക്കമ്മിറ്റി ചെയർമാൻ ശ്രീ. ആർ നാസർ രക്ഷിതാക്കളിൽ നിന്ന് അഡ്മിഷൻ ഫോം സ്വീകരിച്ചു കൊണ്ട് മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് പി.റ്റി.എ പ്രസിഡന്റ് ശ്രീ.പി അക്ബർ ആണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വി. ഉത്തമൻ, പഞ്ചായത്ത് അംഗം ശ്രീമതി.പി. പുഷ്പവല്ലി, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.ജയലാൽ, എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല ജെ എന്നിവർ ആശംകളർപ്പിച്ചു. തുടർന്ന് KG, LP, UP, HS വിഭാഗങ്ങളിലേക്കുളള അഡ്മിഷൻ വിവിധ കൗണ്ടറുകളിൽ നടന്നു. അന്നേ ദിവസം നിരവധി  കുട്ടികൾ രക്ഷിതാക്കളോടൊപ്പം എത്തി അഡ്മിഷൻ നേടി.

സൈബർ സുരക്ഷാ അവബോധപരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നയിക്കുന്നു
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ചാരമംഗലം ഗവ: ഡി.വി എച്ച്.എസ്.എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 9,10 തീയതികളിൽ നടന്നു. മേയ് 9ന് രാവിലെ 10 മണിയ്ക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ.അക്ബർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ , എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല .ജെ, സ്റ്റാഫ് സെക്രട്ടറി ജയ് ലാൽ എസ് എന്നിവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 5 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 150 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ആകെ 5 സെഷനുകൾ ഉള്ള ക്ലാസിൽ സെഷൻ 1 - വർഷ എ (IX B), നന്ദന സജി (IX B) സെഷൻ 2 -ആദിത്യ പ്രസാദ് (IX A ), സേതുലക്ഷ്മി എ.പി (IX C) സെഷൻ 3 - നന്ദന കെ.ബി (IX B), അയന പ്രസാദ് (IX A ) സെഷൻ 4- ആകാശ് എ (IX A ), യാദവ് കൃഷ്ണ (IX D ), ഗൗരിശങ്കർ എച്ച് (IX B) എന്നിവരാണ് അവതരിപ്പിച്ചത്. ഓരോ സെഷനും ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ ചേർന്നു നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു.

പ്രവേശനോത്സവം

പാടവരമ്പിൽ നിന്ന് പാഠത്തിലേയ്ക്ക്

2022-23 അധ്യയന വർഷത്തിലെ പഞ്ചായത്തുതല പ്രവേശനോത്സവം ഗവ.ഡി വി എച് എസ്സ് എസ്സിൽ തുടക്കം കുറി ച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ്റെ അദ്ധ്യക്ഷതയിൽ യോഗനടപടികൾ ആരംഭിച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡൻ്റ് അഡ്വ.എം സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പ്രസിദ്ധ സംഗീതഞ്ജൻ ആലപ്പി ഋഷികേശ് സാറാണ്. PTAപ്രസിഡൻ്റ് പി.അക്ബർ, വാർഡ് മെമ്പർ പുഷ്പവല്ലി ,ജ്യോതിമോൾ ബൈ രഞ്ജിത്ത്, കമലമ്മ പ്രിൻസിപ്പൽ രശ്മി എച്ച് എം ഇൻ ചാർജ്ജ് ഷീല ജെ മുൻ എച്ച് എം ഗീതാദേവി സ്റ്റാഫ് സെക്രട്ടറി എസ് ജയ് ലാൽ ഇവർ ആശംസകൾ നേർന്നു.പഞ്ചായത്തു സെക്രട്ടറി ഗീതാകുമാരി നന്ദി രേഖപ്പെടുത്തി.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീല ടീച്ചറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും പരിസ്ഥിതി ദിനാചരണത്തിന്റെ  സംന്ദേശം നൽകി തടർന്ന് പത്ത് എ ഡിവിഷനിലെ ആകാശ എ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. അതിനുശേഷം സ്ക്കൂൾ ഗ്രൗണ്ടിൽ പി റ്റി എ പ്രസിഡന്റിന്റേയും പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചറിന്റേയും  നേതൃത്ത്വത്തിൽ മരതൈ നട്ടു ... 11 മണിക്ക് ഡ്രോയിങ് അധ്യാപകൻ ശ്രീ സെസാസ്റ്റ്യൻ സാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ പോസ്റ്റർ രചനമത്സരവും തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ LP, UP, HS തലത്തിൽ ക്വിസ് മത്സരവും സംഘടിപ്പിക്കപ്പെട്ടു.

വായനവാരാചരണം 2022

ചാരമംഗലം ഗവ. ഡി വി എച്ച്.എസ്സ്എസ്സിലെ വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം 2022 ജൂൺ 20 നു ശ്രീമതി രശ്മി കെ. പ്രിൻസിപ്പൽ നിർവ്വഹിച്ചു. ഗ്രീമതി ഷീല ജെ (HM in charge) വായനാദിന സന്ദേശം നല്കി. പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം കുമാരി അനുശ്രീ എസ് (10B) നടത്തുകയുണ്ടായി. വായനാദിന പ്രതിഞ്ജ മാസ്റ്റർ വിഘ്നേശ്വർ (10 B) നിർവ്വഹിച്ചു. തുടർന്നു പുസ്തകപരിചയം നടത്തി. വിദ്യാ രംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി നിഷ കൃതഞ്ജത രേഖപ്പെടുത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാദിനാചരണത്തിൽ പി.എൻ പണിക്കരുടെ ഛായാചിത്രം വരയ്ക്കൽ ,സാഹിത്യ ക്വിസ്, ഉപന്യാസ മത്സരം, പ്രസംഗ മത്സരം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.

ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം

കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് റർബൻ മിഷൻ പദ്ധതിയിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ബഹുനില കെട്ടിടം
ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ നിർവഹിക്കുന്നു

കരപ്പുറത്തിന്റെ ഉത്സവമായി പുതുതായി പണികഴിപ്പിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ചാരമംഗലം : പതിനായിരങ്ങൾക്ക് അറിവിന്റെ തിരിനാളം പകർന്നു നൽകുന്ന കരപ്പുറത്തിന്റെ വിദ്യാലയ മുത്തശ്ശിക്ക് വെള്ളിയാഴ്ച അക്ഷരാർത്ഥത്തിൽ ഉത്സവ മാമാങ്കം തന്നെ ആയിരുന്നു കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് റർബൻ മിഷൻ പദ്ധതിയിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ നിർവഹിച്ചു വേദിയും സദസ്സും നിറഞ്ഞ പ്രൗഢ ഗംഭീരമായ ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ചേർത്തലയുടെ സ്വന്തം എം എൽ എ യും നാടിന്റെ പ്രിയപ്പെട്ട കൃഷി മന്ത്രിയും ആയ ശ്രീ പി പ്രസാദ് അവർകളാണ്. പൊതുവിദ്യാലയങ്ങളിൽ രക്ഷിതാക്കൾ കുട്ടികളെ ചേർക്കുന്നത് പൊതുവിദ്യാലയത്തിന്റെ മികവ് കണ്ടിട്ട് ആണ്.ഈ മികവ് ഉണ്ടായതിനു പിന്നിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ഉൾപ്പടെയുള്ള ശക്തമായ ഇടപെടൽ മൂലമാണെന്ന് ബഹുമാനപ്പെട്ട കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന് തന്നെ മാതൃക ആകാൻ പോകുന്ന തരത്തിലുള്ള പാഠ്യപദ്ധതി പരിഷ്കരണത്ത കുറിച്ചും പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഉണ്ടായ അഭൂതപൂർവമായ പുരോഗതിയെക്കുറിച്ചും ബഹു.വിദ്യാഭ്യാസമന്ത്രി തന്റെ പ്രസംഗത്തിൽ ഊന്നി പറഞ്ഞു. പ്രസ്തുത ചടങ്ങിന് സ്വാഗതം ആശംസിച്ചതു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയനും തുടർന്ന് ആലപ്പുഴയുടെ പ്രിയങ്കരനായ എം പി ശ്രീ എ എം ആരിഫ് അവർകൾ മുഖ്യ അതിഥിയും ജില്ലാ പഞ്ചായത് ഗ്രാമപഞ്ചായത് പ്രതിനിധികളും വിദ്യാഭ്യാസ മേഖലയിലെ ഉന്നതരായ ഡി ഡി ഇ ഡി ഇ ഓ തുടങ്ങിയവരും രാഷ്ട്രീയ -സാമൂഹിക മേഖലകളിലെ പ്രമുഖരും സന്നിഹിതരായി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് സെക്രട്ടറി ശ്രീമതി ടി ഗീതാകുമാരി കൃതജ്ഞത അർപ്പിച്ചു.

ലഹരി വിമുക്തി പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ തെരുവ് നാടകം

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ഇൽ കുട്ടികളെ ലഹരിക്കെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . 20ലധികം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു.  പങ്കെടുത്തവർ എല്ലാം തന്നെ വളരെ മികച്ച പോസ്റ്ററുകൾ തയ്യാറാക്കുകയുണ്ടായി. 8 A യിൽ പഠിക്കുന്ന ധനലക്ഷ്മി ബി ,അമൃത രാജേഷ് എന്നീ കുട്ടികൾ ഒന്ന് , രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.  ലഹരിക്കെതിരെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . ആലപ്പുഴ ഡ്രീം പ്രോജക്ട് കോഡിനേറ്റർ  ശ്രീ.എബിൻ ജോസഫ് ആണ് ബോധവൽക്കരണ ക്ലാസ് നയിച്ചത് . ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കും മൊബൈൽ ഫോണിനും അടിമപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിക്കുകയുണ്ടായി.  ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എൻ സി സി, എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് സ്, കുട്ടി കസ്റ്റംസ് , JRCഎന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു.  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു. എക്സൈസ്  പ്രിവന്റീവ് ഓഫീസർ ജയരാജ് സാറാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്‌. യുപി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ തെരുവ് നാടകം സംഘടിപ്പിച്ചു .ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരി വരുത്തുന്ന വിനാശം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള അവതരണം ആയിരുന്നു നാടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

അന്താരാഷ്ട്ര യോഗാ ദിനാചരണം 2022.

അന്താരാഷ്ട്ര യോഗാ ദിനാചരണം 2022.

2022 ജൂൺ 21 - യോഗയുടെ പ്രാധാന്യം മനസിലാക്കിക്കുന്നതിനും നിത്യജീവിതത്തിൽ യോഗയുടെ പ്രായോഗികതലം മനസിലാക്കിക്കുന്ന തിനും ലക്ഷ്യമാക്കിക്കൊണ്ട് ചാരമംഗലം ഗവ.ഡി. വി.എച്ച്. എസ് എസ് NCC യൂണിറ്റ് ദിനാചരണം സമുചിതമായി നടത്തി. ചേർത്തല അർത്തുങ്കൽ ബസിലിക്ക ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ GCI രമ ക്ലാസുകൾ കൈകാര്യം ചെയ്തു. കാഡറ്റുകളുടെ പൂർണമായ പങ്കാളിത്തം ഉണ്ടായി.

സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സര വിജയി

ശബരി സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലാ വിജയി

2021-22 ലെ സംസ്ഥാനതല ശബരി സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലയിൽ ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ഒന്നാം സമ്മാനമായ 25000/- രൂപയും പ്രശസ്തിപത്രവും ബഹു. വിദ്യാഭ്യാസം - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻ കുട്ടിയിൽ നിന്നും കരസ്ഥമാക്കിയിരിക്കുന്നു. ആർ. ശങ്കരനാരായണൻ തമ്പി ഹാൾ നിയമസഭാ സമുച്ചയം, തിരുവനന്തപുരത്ത് വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു.സ്ക്കൂളിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നതിനായി പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ, PTAപ്രസിഡൻ്റ് ശ്രീ പി.അക്ബർ,കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വർഷ എ (X B), സേതുലക്ഷ്മി എ.പി (X C),ആകാശ് എ (X A ), യാദവ് കൃഷ്ണ (X D ), ദേവദത്തന വി (X B) എന്നിവർ പങ്കെടുത്തു.

ദേശീയ ഡോക്ടർസ് ദിനത്തിൽ കോവിഡ് പോരാളികളെ ആദരിക്കൽ

കോവിഡ് പോരാളികളെ ആദരിക്കൽ

ചാരമംഗലം: ഗവ. DV ഹെയർ സെക്കൻഡറി സ്കൂൾ ജൂനിയർ റെഡ് റോസ് യൂണിറ്റ് ദേശീയ ഡോക്ടർ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ഡോക്ടർമാരെ ആദരിക്കുകയുണ്ടായി. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തിനു നൽകുന്ന സംഭാവനകളെയും കോവിഡ് മഹാമാരി കാലത്ത് നാടിനു നൽകിയ നിസ്തുല സേവനത്തെയും യോഗത്തിൽ അനുസ്മരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി ജി മോഹനൻ ഡോക്ടർമാരെ മെമെന്റോ നൽകി ആദരിച്ചു. ഹെഡ്മാസ്റ്റർ പി ആനന്ദൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രതിനിധി കൃഷ്ണപ്രസാദ് ആശംസകൾ അർപ്പിച്ചു. ജെ ആർ സി കൗൺസിലർ ഡൊമിനിക് സെബാസ്റ്റ്യൻ എ .ജെ . സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ജെ ഷീല യോഗത്തിന് നന്ദി പറഞ്ഞു. ചാരമംഗലം ഗവൺമെൻറ് ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ മുപ്പതോളം ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളാണ് ഈ ആദരവ് ഒരുക്കിയത്.

ബഷീർ അനുസ്മരണ ദിനം

ജൂലൈ 5 ബഷീർ അനുസ്മരണ ദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ കുട്ടികൾ പുനരാവിഷ്കരിച്ചു. ബഷീർ കൃതികളുടെ പ്രദർശനം നടത്തി. ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ ദിന ക്വിസ് നടത്തി. വിജയകൾക്ക് സമ്മാനം നല്കി

ജനസംഖ്യാദിനചരണം

ജനസംഖ്യ -ക്വിസ് 

ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്ക്കുൾ തലത്തിൽ ക്വിസ്  മത്സരം, ഉപന്യാസരചന മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തു കയുണ്ടായി. ജനസംഖ്യ -ക്വിസ്  ,ക്ലബ്ബ് കൺവീനർ ശ്രീ ഷാജി സാർ നേതൃത്ത്വം വഹിച്ചു. സോഷ്യൽ സയൻസ് അധ്യപികന്മാരായ ശ്രീമതി. ദിവ്യ ജോൺ , ശ്രീമതി. ജയശ്രി എന്നിവർ  ഉപന്യാസരചന, പോസ്റ്റർ രചന എന്നീ മത്സരത്തിന് യഥാക്രമം നേതൃത്ത്വം നൽകുകയുണ്ടായി.

എന്റെ വീട്

ഒന്നാം ക്‌ളാസിന്റെ 'എന്റെ വീട്' എന്ന പേരിൽ നടത്തപ്പെട്ട പ്രദർശനത്തിൽ നിന്ന്

വീടിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വീടിന്റെ വിവിധ ഭാഗങ്ങൾ തൊട്ടറിയുന്നതിനും വേണ്ടി ഒന്നാം ക്‌ളാസിലെ 'താരയുടെ വീട്' എന്ന പാഠഭാഗത്ത്‌ പറഞ്ഞ പ്രകാരം കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന വീടുകളുടെ ഒരു പ്രദർശനം 18.07.2022ൽ ഒന്നാം ക്ലാസിന്റെ രണ്ട് മുറികളിലായി സംഘടിപ്പിക്കുകയുണ്ടായി. 'എന്റെ വീട്' എന്ന പേരിൽ നടത്തപ്പെട്ട പ്രദർശനത്തിൽ പല നിറത്തിലും, വലിപ്പത്തിലും ആകൃതിയിലുമുള്ള വീടുകൾ ഏകദേശം 60ഓളം വീടുകൾ അവതരിപ്പിക്കപ്പെട്ടു. മറ്റ് ക്‌ളാസിലെ കുട്ടികൾക്കും അധ്യാപകർക്കും പ്രദർശനം കാണുന്നതിനുള്ള അവസരം ലഭിച്ചു. രാവിലെ 10.00 മണി മുതൽ 11.00 വരെയായിരുന്നു പരിപാടി.

ചന്ദ്രോത്സവം

  ചന്ദ്രോത്സവം എന്ന പേരിലാണ്  ഈ വർഷത്തെ ചാന്ദ്ര ദിന പരിപാടികൾ എൽ.പി. വിഭാഗം  ആചരിച്ചത്.

 ജൂലൈ 21 ന് രാവിലെ 10.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ  സാർ  ചാന്ദ്രദിന  റാലി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരുടെ  നേതൃത്വത്തിൽ  ചന്ദ്രന്റേയും  നക്ഷത്രങ്ങളുടേയും  മുഖംമൂടികളും  വെള്ള , കറുപ്പ്  ,നീല നിറങ്ങളിലുള്ള  വസ്ത്രങ്ങളും ധരിച്ച് ചന്ദ്രനെ കുറിച്ചുള്ള  പാട്ടുകളും പാടി കുട്ടികൾ റാലിയിൽ  അണിനിരന്നു.

           മൂന്ന് , നാല് ക്ലാസുകളിലെ കുട്ടികൾക്കായി  ചാന്ദ്രദിന ക്വിസ്  നടത്തി. മൂന്നാം ക്ലാസിലെ റിതു.കെ. പ്രവീൺ ഒന്നാം  സ്ഥാനവും  നാലാം ക്ലാസിലെ ശ്രീഹരി. എസ് രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി. ആദ്യ  ചാന്ദ്രദൗത്യത്തെ  കുറിച്ചുള്ള  വീഡിയോ  എല്ലാ  കുട്ടികൾക്കും  കാണാൻ  അവസരമൊരുക്കി. ഇതിലൂടെ ചന്ദ്രനിൽ ആദ്യമായി  ഇറങ്ങിയവരേയും  ചന്ദ്രോപരിതലവും അവർ

പോയ വാഹനവും  വിജയക്കൊടി നാട്ടിയതും കുട്ടികൾ കണ്ട്  മനസിലാക്കി.  തുടർന്ന്  മൂന്ന്, നാല്  ക്ലാസുകളിലെ  കുട്ടികൾ ചേർന്ന് തയ്യാറാക്കിയ ചന്ദ്രകാന്തം എന്ന ചാന്ദ്ര ദിന പതിപ്പ്  ഹെഡ്മാസ്റ്റർ

ചാന്ദ്രദിന  റാലി
ചാന്ദ്രദൗത്യ വീഡിയോപ്രദർശനം

ശ്രീ. ആനന്ദൻ സാർ പ്രകാശനം ചെയ്ത്, നാലാം ക്ലാസിലെ അനന്യക്ക്  കൈമാറി.

.

Know Our Moon

10 Bയിലെ നന്ദന സജി, വർഷ എ എന്നിവർ ചേർന്ന് മൾട്ടിമീഡീയ പ്രസന്റേഷനിലൂടെ ഇതുവരെ നടന്ന ചന്ദ്രദൗത്യങ്ങളെ സംബന്ധിച്ച് ക്ലാസ് അവതരിപ്പിക്കുന്നു

ജൂലൈ 21 ചാന്ദ്രദിനാ ചരണത്തിന്റെ മുന്നോടിയായി, സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടന്ന KNOW OUR MOON എന്ന പ്രോഗ്രാം സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി . രശ്മി കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ആശംസകൾ അറിയിച്ചു പ്രസ്തുത ചടങ്ങിൽ സോഷ്യൽ സയൻസ് ടീച്ചേഴ്സായ ശ്രീമതി .. ദിവ്യ ജോൺ , ശ്രീമതി. ജയശ്രീ ജേക്കബ്ബ് ... സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു ചടങ്ങിന് സോഷ്യൽ സയൻസ് കൺവീനർ ശ്രീ ഷാജി പി. ജെ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി കുമാരി 8 B യിലെ ഹരി കീർത്തന എ നന്ദി പറഞ്ഞു. തുടർന്ന് 10 Bയിലെ നന്ദന സജി, വർഷ എ എന്നിവർ ചേർന്ന് മൾട്ടിമീഡീയ പ്രസന്റേഷനിലൂടെ ഇതുവരെ നടന്ന ചന്ദ്രദൗത്യങ്ങളെ സംബന്ധിച്ച് ക്ലാസ് അവതരിപ്പിച്ചു.

സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ചാന്ദ്ര ദിനാചരണവും

സയൻസ് ക്ലബ്ബ് ഉദ്ഘാടനം

2022 - 23 വർഷത്തെ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം, ചാന്ദ്രദിന പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. 2022 ജൂലൈ 21 ന് ഉച്ചയ്ക്ക് 1.30 ന് ബഹു.ഹെഡ് മാസ്റ്റർ ആനന്ദൻ സാർ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും LP,UP, HS വിഭാഗങ്ങളിലെ ചാന്ദ്രദിന ക്വിസ് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കുള്ള സമ്മാന വിതരണവും നടത്തി. പ്രസ്തുത ചടങ്ങിൽ വെച്ച് സീനിയർ അസിസ്റ്റൻറ് ഷീല ടീച്ചർ ചാന്ദ്രദിന പതിപ്പിന്റെ പ്രകാശനം നിർവ്വഹിച്ചു.

കാർഗിൽ വിജയ് ദിവസ്

കാർഗിൽ വിജയ് ദിവസ്

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ രാജ്യം അനുസ്മരിച്ചു. 1 | Kerala Girls Independent company NCC യൂണിറ്റിന്റെ നേതൃത്വത്തിൽ ഗവ. ഡി .വി .എച്ച്.എസ്.എസ് ചാരമംഗലം NCC യൂണിറ്റ് ചേർത്തല കളത്തിവീട് അനൂപ് നിവാസിൽ ലഫ്റ്റനന്റ് . അനുപ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. NCC കമാന്റിംഗ് ഓഫീസർ ലഫ്.കേണൽ . അനിൽകുമാർ . എ ആദരവ് അർപ്പിച്ചു. വി. ഉത്തമൻ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ) , PTA പ്രസി. P. അക്ബർ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. രശ്മി. K, HM ശ്രീ.ആനന്ദൻ .പി , സീനിയർ അസിസ്റ്റൻ സ് ശ്രീമതി.ഷീല ജെ , ശ്രീമതി. അജിതകുമാരി. R (CTO, Ncc unit) , Hav. അമുൽരാജ് R ,Hav. ശിവാനന്ദ് .H, ശ്രീ.E R ഉദയകുമാർ ,ശ്രീ. ജയ് ലാൽ . S. , ശ്രീ ഡൊമിനിക് സെബാസ്റ്റ്യൻ, ശ്രീ. സെബാസ്റ്റ്യൻ TC, ശ്രീ . റെനീഷ് M S എന്നിവർ സന്നിഹിതരായി.NCC cadets ന്റെ സൈക്കിൾ റാലിയോടെ കാര്യപരിപാടികൾ സമാപിച്ചു.

അബ്ദുൾകലാം അനുസ്മരണ ദിനം

എപിജെ അബ്ദുൽ കലാമിന്റെ ജീവചരിത്രാവതരണം  എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹരികീർത്തന, ലക്ഷ്മി ലൈജു എന്നിവർ ചേർന്ന് നടത്തുന്നു

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 27 വ്യാഴാഴ്ച ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണ ദിനം ആചരിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ ആനന്ദൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സോഷ്യൽ സയൻസ് കൺവീനറായി ഷാജി സാർ സ്വാഗതം  ചെയ്തു. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച് രാജ്യത്തിന്റെ പ്രഥമ പദവിയിൽ എത്തിയ  "ഇന്ത്യയുടെ മിസൈൽമാൻ" എന്നറിയപ്പെടുന്ന എപിജെ അബ്ദുൽ കലാമിന്റെ ജീവചരിത്രാവതരണം  എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹരികീർത്തന, ലക്ഷ്മി ലൈജു എന്നിവർ ചേർന്ന് നടത്തി. അബ്ദുൽ കലാമിനെ കുറിച്ചുള്ള പുതിയ അറിവുകൾ ഇതിലൂടെ നേടാനും, അദ്ദേഹത്തിന്റെ വിവിധ പ്രവർത്തനം മണ്ഡലങ്ങൾ കാണുവാനും കുട്ടികൾക്ക് സാധിച്ചു.

അബ്ദുൽ കലാമിന്റെ മഹത് വ ചനങ്ങൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവനാരായണൻ  അവതരിപ്പിക്കുന്നു

മനുഷ്യജീവിതത്തിൽ പ്രചോദനവും ലക്ഷ്യബോധവും ഉണർത്തുന്ന അബ്ദുൽ കലാമിന്റെ മഹത് വ ചനങ്ങളായിരുന്നു , ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവനാരായണൻ  രണ്ടാമതായി അവതരിപ്പിച്ചത്. ഓരോ വ്യക്തിയെയും സ്വപ്നം കാണുവാനും , ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയുള്ള പ്രചോദനവും മുന്നേറ്റുമായിരുന്നു അദ്ദേഹത്തിന്റെ മഹത് വചനങ്ങളിലൂടെ വിദ്യാർഥികൾക്ക് ലഭിച്ചത്. ഓരോ വിദ്യാർത്ഥികളും അവരുടെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന, സ്നേഹത്തിന്റെയും എളിമയുടെയും  പ്രതീകമായി എപിജെ അബ്ദുൽ കലാം മാറുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ദിവ്യജോൺ നന്ദി പ്രകാശനത്തിലൂടെ  പരിപാടികൾ പൂർത്തീകരിച്ചു

പച്ചക്കറി കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം

പച്ചക്കറി കൃഷിയുടെ തൈ നടീൽ

ഗവ. ഡി വി എച്ച് എസ് എസിൽ പച്ചക്കറി കൃഷിയുടെ തൈ നടീൽ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ആർ നാസർ ഉദ്ഘാടനം ചെയ്തു. എൻ സി സി, എസ് പി. സി ,എൻ എസ് എസ് എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി. ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ ,കാർഷിക അവാർഡ് ജേതാവ് ശുഭകേശൻ ,പി.ടി.എ പ്രസിഡന്റ് പി അക്ബർ, പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ , എച്ച്. എം ശ്രീ ആനന്ദൻ എന്നിവർ പങ്കെടുത്തു.

ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഗണിത പെട്ടിയുടെ ഉദ്ഘാടനം

ഗണിതശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം

ഗവൺമെൻറ് ഡീ വി എച് എസ് എസ് ചാരമംഗലം സ്കൂളിലെ ഗണിതശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം 2022 ജൂൺ 29ആം തീയതി നടന്നു ഉദ്ഘാടനം നിർവഹിച്ചത് Mathematics Talent Search examination ന് ഗോൾഡ് മെഡൽ നേടിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ അചൽ ശ്യാം ആണ് . . ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം പറഞ്ഞത് പത്താം ക്ലാസ് വിദ്യാർത്ഥിയായ ആകാശ് എ ആണ് യോഗധ്യക്ഷൻ പ്ലസ് ടു സയൻസിലെ നന്ദിത രാജേഷും ഗണിതശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്ന ഗണിത പെട്ടിയുടെ ഉദ്ഘാടനം യുകെജിയിൽ പഠിക്കുന്ന കുമാരി ആർദ്ര എസ് നിർവഹിച്ചു.എൽ പി വിഭാഗം യു പി വിഭാഗം ഹൈസ്കൂൾ വിഭാഗം ഹയർ സെക്കൻഡറി വിഭാഗം എന്നിവർക്കായി എല്ലാ തിങ്കളാഴ്ചയും ഒരു ചോദ്യം നൽകുകയും അതിൻറെ ഉത്തരം ഗണിത പെട്ടിയിൽ നിക്ഷേപിക്കുന്നതും ആണ് ഈ പദ്ധതി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. കണക്ക് കടയുടെ ഉദ്ഘാടനം പത്താം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ മഹാദേവൻ ആർ കൃഷ്ണൻ നിർവഹിച്ചു. കണക്കുകട സ്കൂളിൽ പ്രവർത്തിക്കുന്നു ആഴ്ചയിലൊരിക്കൽ കണക്കുകട പ്രവർത്തിക്കുന്ന സമയത്ത് ഒരു രൂപയ്ക്ക് കണക്കുകടയിൽ നിന്നും ചോദ്യങ്ങൾ കിട്ടുകയും അതിൻറെ ഉത്തരം ഒരു മിനിറ്റിനുള്ളിൽ പറഞ്ഞാൽ അവിടെ വച്ച് തന്നെ കുട്ടിക്ക് സമ്മാനം കൊടുക്കുകയും ചെയ്യുന്നു ഈ ചോദ്യങ്ങൾ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആയിരിക്കും മാസ്റ്റർ കാശിനാഥൻ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു വിദ്യാർത്ഥിനി കുമാരി സൂര്യഗായത്രി യോഗത്തിന് കൃതജ്ഞത പറഞ്ഞു ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീനിയസ് എന്ന ഗണിതശാസ്ത്ര ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്

'കളിക്കൂട്ടം

'കളിക്കൂട്ടം-കായിക ക്ഷമത ടെസ്റ്റു്
'കളിക്കൂട്ടം' ഉദ്ഘാടനം സ്ക്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയായ ഒളിംമ്പ്യൻ മനോജ് ലാൽ നിർവ്വഹിച്ചു.

ഗവ: ഡിവിഎച്ച്എസ്എസ് ചാരമംഗലം സക്കൂളിൻ്റെ സ്പോർട്സ് ക്ലബ്ബ് - 'കളിക്കൂട്ടം' 4,5 ക്ലാസുകളുടെ ഉദ്ഘാടനം സ്ക്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയായ ഒളിംമ്പ്യൻ മനോജ് ലാൽ നിർവ്വഹിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളേയുംകായിക ക്ഷമതയുളളവർ ആക്കുക എനേനതാണ് കളിക്കൂട്ടത്തിന്റെ ലക്ഷ്യം .ഹെഡ്മാസ്റ്റർ ശീ' ആനന്ദൻ മാഷ് അധ്യക്ഷ നായ ചടങ്ങിൽ പ്രിൻസിപ്പാൾ രശ്മി ടീച്ചർ സ്വാഗതവും, ഷീല ടീച്ചർ ജയലാൽ സാറ് ആശംസ അർപ്പിക്കുകയും രമ ടീച്ചർ നന്ദി പറയുകയുംെചയതു.തുടർന്ന് നാല് അഞ്ച് ക്ലസുകളിലെ വിദ്യാർഥികളുടെ കായിക ക്ഷമത ടെസ്റ്റു് രമ ടീച്ചർ ,ബ്രിജിത്ത് സാർ എന്നിവർ ചേർന്നു നടത്തി.

'കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ ആലപ്പി ഋഷികേശിനെ ആദരിക്കലും

ശ്രീ ആലപ്പി ഋഷികേശ് സാറിനെ ആദരിക്കുന്നു

1-8-2022 തിങ്കൾ 9.45 am വിദ്യാരംഗം കലാസാഹിത്യവേദി യുടെ ഉദ്ഘാടനം 1.8-22 തിങ്കൾ 9.45 നു പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ആലപ്പി ഋഷികേശ് സാർ നിർവ്വഹിച്ചു.HM ശ്രീ അനന്തൻ പി അദ്ധ്യക്ഷത വഹിച്ചുക്ലബ്ബ് കൺവീനർ ശ്രീമതി നിഷ സ്വാഗതം ആശംസിച്ചു.ഈ ചടങ്ങിൽ 2022 ലെ പി.എൻ പണിക്കർ പ്രതിഭാ പുരസ്ക്കാര ജേതാവും സ്കൂൾ പ്രാർത്ഥന ഗാന സംവിധായകനുമായ ശ്രീ ആലപ്പി ഋഷികേശ് സാറിനെ മൊമെന്റോ നല്കി ആദരിച്ചു. സ്കൂളിനു വേണ്ടി പ്രാർത്ഥനാ ഗാനം രചിച്ച രക്ഷിതാവു കൂടിയായ ശ്രീ : ബിജു കല്ലാപ്പുറത്തിനെയും ആദരിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രശ്മി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീല ജെ എന്നിവർ ആശംസകൾ അർപ്പിച്ചു. കുമാരി ആദിത്യ പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി തുടർന്ന് കുട്ടികളുടെ കവിതാലാപനം, നാടൻ പാട്ട് എന്നിവയുണ്ടായിരുന്നു. സാഹിത്യ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി.

പ്രേംചന്ദ് ജയന്തി ആഘോഷവും ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനവും

ചാരമംഗലം ഡിവിഎച്ച്എസ്എസ് സ്കൂളിലെ ഹിന്ദി ക്ലബ്ബിൻറെ ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും ഓഗസ്റ്റ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 1 30ന് നടന്നു . ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ നിർവഹിച്ചു. ചടങ്ങിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുമാരി നിരഞ്ജന സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രേംചന്ദിന്റെ ജീവിതം പവർ പോയിന്റ് പ്രസന്റേഷനിലൂടെ എട്ടാം ക്ലാസിലെ കുമാരി ശ്രീദുർഗ്ഗ പി പ്രഭു പരിചയപ്പെടുത്തി. സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീല ടീച്ചർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് ആറാം ക്ലാസിലെ അമൽസാദ് ഒരു ഹിന്ദി കവിത അവതരിപ്പിച്ചു. ഏഴാം ക്ലാസിലെ കുമാരി ഐശ്വര്യ പിജെ ചടങ്ങിന് നന്ദി പറഞ്ഞു.

മാനസീകാരോഗ്യ- ലൈംഗിക ബോധവൽക്കരണ ക്ലാസ്

മാനസികാരോഗ്യവും ലൈംഗിക വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ് പദമാക്കി ബോധവൽക്കരണ ക്ലാസ്

29/07/22 Govt. DVHS S ചാരമംഗലം സ്കൂളിന്റെയും ICDS കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ HS ലെയും UP യിലെയും പെൺകുട്ടികൾക്കായി മാനസികാരോഗ്യവും ലൈംഗിക വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ് പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. Ph D Research Scholar Sruthi Krishna യാണ് ക്ലാസ് നയിച്ചത്. DVHSS ചാരമംഗലം സ്കൂൾ HM ആനന്ദൻ സാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ കൗൺസിലർ, I CDS സൂപ്പർവൈസർ, അംഗൻവാടി ടീച്ചേഴ്‌സ് എന്നിവർ ക്ലാസിൽ പങ്കെടുത്തു. പെൺകുട്ടികളിലെ ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളും Safe touch, unsafe touch , മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളും ക്ലാസിൽ ചർച്ച ചെയ്തു കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ഗ്രൂപ്പ് ചർച്ചകൾ നടത്തുകയുംചെയ്തു.

ഹിരോഷിമ-നാഗസാക്കി ദിനാചരണ പ്രവർത്തനം

ഹിരോഷിമ -നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (8/8/2022 ) ഹിരോഷിമ-നാഗസാക്കി ദിനാചരണ ക്വിസ് മത്സരവും വീഡിയോ പ്രദർശനവും കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തുകയുണ്ടായി

ആദരവ് 2022 2023

സഹജീവി സ്നേഹത്തിലൂടെ പ്രശസ്തനായ ആതുൽ കൃഷ്ണയെ ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ആദരിച്ചു.
ആദരവ് 2022 ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

ഗവ: ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ S S L C , H S S പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങ് 2022 ഓഗസ്റ്റ് 9 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സഹജീവി സ്നേഹത്തിലൂടെ പ്രശസ്തനായ ആ തുൽ കൃഷ്ണയെ ആദരിച്ചു. ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് സാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു . ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഉത്തമൻ വി അദ്ധ്യക്ഷദം അലങ്കരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. ശ്രീ വി ജി മോഹൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് )ശ്രീമതി പ്രിയ ടീച്ചർ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) , ശ്രീമതി ഗീതാ കാർത്തികേയൻ (കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ),ശ്രീ M. സന്തോഷ്കുമാർ ( കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ), ശ്രീ ബൈ രഞ്ജിത്ത് ( ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ),ശ്രീമതി പുഷ്പവല്ലി (വാർഡ്മെമ്പർ ), ശ്രീമതി ശ്രീകല സി എസ് (DEO ചേർത്തല ), ശ്രീ അക്ബർ P (പിടിഎ പ്രസിഡൻറ് ), ശ്രീ പി ആനന്ദൻ (H.M ), ശ്രീമതി ഷീല J ( സീനിയർ അസിസ്റ്റൻറ് ) എന്നിവർ ആശംസകൾ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ എസ് കൃതജ്ഞത രേഖപ്പെടുത്തി.

സീഡ് ക്ലബ്ബ് ഉദ്ഘാടനം -ഔഷധസസ്യ പ്രദർശനവും ഔഷധക്ക‍‍ഞ്ഞി വിതരണവും

ഔഷധ സസ്യ പ്രദർശനം

   ചാരമംഗലംഗവൺമെൻറ്  ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യപ്രദർശനവും നടന്നു നൂറോളം ഔഷധസസ്യങ്ങളെ അവയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാവുന്ന തരത്തിലുള്ള അറിവുകൾ പകർന്നുകൊണ്ട് ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടന്നു ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം അർത്തുങ്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി മധു നിർവഹിച്ചു ഔഷധസസ്യപ്രദർശനം പ്രിൻസിപ്പൽ  ശ്രീമതി രശ്മി നിർവഹിച്ചു ചടങ്ങിൽ എച്ച് എം ശ്രീ പി ആനന്ദൻ സ്വാഗതവും കൺവീനർ ശ്രീമതി സിനിപ്പൊന്നപ്പൻ നന്ദിയും ആശംസിച്ചു.  അധ്യാപകരായ ഷീല ജെ ,ഉദയകുമാർ ഈ .ആർ, ജയലാൽ എന്നിവർ സംസാരിച്ചു. സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുളള  1600 കുട്ടികൾക്കാണ് സകൂളിൽ തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം ചെയ്തത്. നാട്ടിൽ പുറത്തുളള ഔഷധ സസ്യങ്ങളെയും അവയുടെ ഗുണങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുളള ഔഷധ സസ്യ പ്രദർശനം കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി.

ഹർ ഘർ തിരംഗ '

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദീ കാ അമൃത മഹോത്സവത്തിന്റെ ഭാഗമായ 'ഹർ ഘർ തി രംഗ ' യിൽ ചാരമംഗലം ഡി വി എച്ച് എസ്സ് എസിലെ കുട്ടികളും പങ്കാളികളായി. ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഇതിലേക്ക് ആവശ്യമായ പതാകകൾ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു.എൻ സി  സി , എസ് പി സി , സ്കൗട്ട് , ഗൈഡ്സ് , ജെ ആർ സി തുടങ്ങിയ യൂണിറ്റുകളിലെ കുട്ടികൾ പതാക നിർമ്മിക്കുന്നതിന് ആവശ്യമായ തുണികൾ കൃത്യമായി മുറിച്ചെടുക്കുകയും അടുത്തുള്ള തയ്യൽ കേന്ദ്രത്തിലെത്തി തയ്ച്ചെടുക്കുകയും ആണ് ചെയ്തത് . ചിത്രകല അധ്യാപകനായ സെബാസ്റ്റ്യൻ സാറിന്റെ നേതൃത്വത്തിലാണ് പതാക നിർമ്മാണം നടന്നത് . വീടുകളിൽ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഫ്ലാഗ് കോഡിലെ നിർദ്ദേശങ്ങൾ ഓഗസ്റ്റ് 10ന് നടന്ന പിടിഎ മീറ്റിങ്ങിൽ വെച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി. കൂടാതെ ഈ നിർദേശങ്ങൾ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലും പങ്കുവെച്ചു . ആഗസ്റ്റ് 12ന് കുട്ടികൾക്ക് പതാകകൾ വിതരണം ചെയ്തു. കുട്ടികൾ വീടുകളിൽ പതാക ഉയർത്തുകയും ചിത്രങ്ങൾ  ക്ലാസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു.

സ്വാതന്ത്ര്യ ദിന പരിപാടികൾ-2022

സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ
ഗവ. ഡി.വി. എച്ച്. എസ്. എസ്സിൽ  സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയാറാം  സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

ഗവ. ഡി.വി. എച്ച്. എസ്. എസ്സിൽ  സ്വാതന്ത്ര്യത്തിന്റെ 76 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, കുട്ടി കസ്റ്റംസ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയാറാം  സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് 9.15 ന് സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പുത്തനമ്പലം, തിരുവിഴ , അയ്യപ്പൻ ചേരി  എന്നീ സ്ഥലങ്ങളിലേക്കുള്ള റാലി ഫ്ലാഗ് ഓഫ് ചെയ്തത് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി  ആനന്ദൻ സാറാണ് . തുടർന്ന്  സ്റ്റേജിൽ നടന്ന വിവിധ കലാ - പരിപാടികൾക്ക്  കൺവീനർ ശ്രീ ഷാജി സാർ സ്വാഗതം പറഞ്ഞു . സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയത് പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചറാണ്. മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ.പി ആനന്ദൻ സാറാണ് . പി.റ്റി എ പ്രസിഡന്റ്  ശ്രീ അക്ബർ ആശംസകൾ നേർന്നു. കെ ജി, എൽ പി , യു.പി, എച്ച് എസ് , എച്ച് എസ് . എസ് വിഭാഗങ്ങളിലെ കുട്ടികളുടെ വിവിധ  പരിപാടികൾ നടന്നു. തുടർന്ന് സ്ക്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. ചടങ്ങിന് നന്ദിയർപ്പിച്ചത്   സ്റ്റാഫ് സെക്രട്ടറി ശ്രീ എസ് ജയ് ലാൽ സാറാണ് . തുടർന്ന് സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ പുത്തനമ്പലം, തിരുവിഴ , അയ്യപ്പൻ ചേരി, എന്നീ സ്ഥലങ്ങളിൽ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് സ്റ്റേജിൽ അവതരിപ്പിച്ചു. .തുടർന്ന് ഉച്ചയൂണും പായസവിതരണവും നടന്നു. ആഘോഷ പരിപാടികൾ 12.30 ന് അവസാനിച്ചു. 👉* ചിത്രങ്ങൾ കാണുവാൻ

ഇൻക്ലൂൂസീവ് ക്ലബ്ബ് രൂപീകരണം

ഇൻക്ലൂസീവ് ക്ലബ്ബ് -ചേർത്തല ബി.പി.സി  ശ്രീ. സൽമോൻ സാർ ഉദ്ഘാടനം നിർവഹിച്ചു.

സമഗ്ര ശിക്ഷ കേരള,  ബി ആർ സി ചേർത്തല യുടെയും ഗവ: ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിന്റെ യും ആഭിമുഖ്യത്തിൽ ഭിന്ന  ശേഷി കുട്ടികളുടെ സാമൂഹ്യ ഉൾച്ചേർക്കൽ ലക്ഷ്യമാക്കി  JSST ( ജൂനിയർ സോഷ്യൽ സർവീസ് ടീം) എന്ന പേരിൽ ഇൻക്ലൂസീവ് ക്ലബ്ബ് രൂപീകരിച്ചു.

അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിൽ നിന്നായി 30 കുട്ടികളെയാണ് ക്ലബ്ബംഗങ്ങൾ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. പിടിഎ പ്രസിഡണ്ട്  ശ്രീ അക്ബറി ന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചേർത്തല ബി.പി.സി  ശ്രീ. സൽമോൻ സാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആയ ശ്രീമതി രശ്മി ടീച്ചർ സ്വാഗതമാശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആയ ശ്രീ ആനന്ദൻ സാർ ചേർത്തല ബി ആർ സി യിലെ ട്രയിനറായ ശ്രീമതി ജിഷ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ആയ ശ്രീമതി ഷീലടീച്ചർ കൃതജ്ഞതയും രേഖപ്പെടുത്തി. ഇൻക്ലസിവ് ക്ലബ്ബിലെ അംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളെ കൊണ്ട് തന്നെയാണ് സംഘാടന പരിപാടികൾ നടത്തുവാൻ ശ്രമിച്ചത്. പ്രസ്തുത ചടങ്ങിൽ കുട്ടികളുടെ രക്ഷിതാക്കളും മറ്റ് അധ്യാപകരും, ബി ആർ സി അംഗങ്ങളും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഭിന്ന ശേഷി മേഖലയെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവും താൽപര്യവും വർധിപ്പിക്കാനുതകുന്ന ഷോർട്ഫിലിമും പ്രദർശിപ്പിച്ചു.

വിത്തും വിളകളുടെ പ്രദർശനം -മികച്ച കർഷകനായ ശുഭ കേശനെ ആദരിക്കലും

ഗവ.ഡി.വി.എച്ച്എസ്എസ്സിൽ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് വിത്തും വിളകളുടെ പ്രദർശനം ക്ലാസ് തലത്തിൽ നടത്തി. എൽ.പി , യു.പി എച്ച് എസ് വിഭാഗത്തിൽ വിത്തും വിളകൾ ശേഖരിക്കലിന്റെ മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ 8 c യും യു.പി വിഭാഗത്തിൽ 6 c യും എൽ.പി വിഭാഗത്തിൽ 4 ക്ലാസും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. തുടർന്ന് പ്രദശനവും സംഘടിപ്പിച്ചു.മികച്ച കർഷകനായ ശുഭ കേശനെ ആദരിച്ചു. . ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.ഉത്തമൻ അവർകളാണ് ശുഭ കേശനെ ആദരിച്ചത്.H Mശ്രീ.പി.ആനന്ദൻ PTAപ്രസിഡൻ്റ് പി അക്ബർ പ്രിൻസിപ്പാൾ രശ്മി, സീനീയർ അസിസ്റ്റൻറ് ഷീല ജെ.നല്ലപാഠം കോ ഡിനേറ്റർ ഷീല k Jതുടങ്ങിയവർ സന്നിഹിതരായിരുന്നു.

നാട്ടറിവ് ദിനാചരണവും കുറത്തിയാട്ടം കലാകാരനെ ആദരിക്കലും

നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനായ ശാസ്താങ്കൽ എം.എൻ രാധാകൃഷ്ണനെ ആദരിക്കുന്നൂ

നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനെ ആദരിച്ച് ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്. സീഡ് ക്ലബ്ബ് മാതൃകയായി. 25 വർഷമായി കുറത്തിയാട്ടം ഉപാസനയായി സ്വീകരിച്ച് തുച്ഛമായ പ്രതിഫലത്തിന് സ്റ്റേജുകളിൽ അവതരിപ്പിച്ച് ആ കലയെ സംരക്ഷിച്ചു പോരുന്ന ശാസ്താങ്കൽ എം.എൻ രാധാകൃഷ്ണനെയാണ് സീഡ് ക്ലബ്ബ് ആദരിച്ചത്. ഹരിശ്രീ കലാസമിതി എന്ന പേരിൽ ഒരു കുറത്തിയാട്ട കലാസമിതി തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. സകൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷീല കെ.ജെ. സീഡ് കൺവീനർ സിനി പൊന്നപ്പൻ, ഉദയകുമാർ ഈ ആർ, ദീപ വി. എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ ക്ലാസുകളിലായ് പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടറിവ് ശേഖരിച്ചു നടത്തിയ ചാർട്ട് പ്രദർശനം നാട്ടറിവ് ദിനത്തിൽ അറിവുത്സവമായിമാറി.

സത്യമേവ ജയതേ

മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ലിറ്ററസിയിൽ കുട്ടികൾക്ക് അവബോധം നൽകുന്നതിനുള്ള പരിശീലന പരിപാടിയായ 'സത്യമേവ ജയതേ ' ഡി വി എച്ച് എസ് എസ് ൽ വിജയകരമായി പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസിന് ഹൈസ്ക്കൂൾ യു പി വിഭാഗം അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം ഓഗസ്റ്റ് 11ന് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ ഷാജി. പി ജെ ,ശ്രീ ലൈജു പി,ശ്രീമതി സവിത എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഓഗസ്റ്റ് 12 മുതൽ 23 വരെ വിവിധ ക്ലാസുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ് നടന്നു. യു പി വിഭാഗത്തിൽ 470 ൽ 460 കുട്ടികൾക്കും ഹൈസ്ക്കൂൾ വിഭാഗത്തിൽ 522 ൽ 515 കുട്ടികൾക്കും പരിശീലനം നൽകകയും ചെയ്തു .

ഡിജിറ്റൽ മാഗസിൻ' ഇ- സ്വരം' ത്തിന്റെ പ്രകാശന കർമ്മം

ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി. ആനന്ദൻ സാർ ഡിജിറ്റൽ മാഗസിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു

ലിറ്റിൽ കൈറ്റ്സ് 2021 - 23 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ' ഇ- സ്വരം' ത്തിന്റെ പ്രകാശന കർമ്മം 30/8/2022 ചൊവ്വാഴ്ച രാവിലെ11. 45 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.പിടിഎ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ ചടങ്ങിൽ സ്വാഗതം പറഞ്ഞത് 21 - 23 ബാച്ചിലെ സെപ്യൂട്ടി ലീഡർ ആയ വർഷ ആയിരുന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി. ആനന്ദൻ സാർ ഡിജിറ്റൽ മാഗസിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കഞ്ഞിക്കുഴിയുടെയും സമീപപ്രദേശങ്ങളെയും സംബന്ധിക്കുന്ന ഒരു ചരിത്ര രേഖയാണ് ഇ-സ്വരം എന്ന് അഭിപ്രായപ്പെട്ട ബഹു.ഹെഡ് മാസ്റ്റർ, ഡിജിറ്റൽ മാഗസിന്റെ പ്രിന്റഡ് പതിപ്പ് കൂടി തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് 21 - 23, 21- 24 ബാച്ചിലെ കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ ആദിത്യ പ്രസാദ് നന്ദി പറഞ്ഞു.

സീഡ് - ഓണക്കോടി

ചാരമംഗലംഗവൺമെൻറ്  ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ഓണക്കോടിയുടെ പൈസയായ6000 രൂപയാണ് സ്കൂൾ മാതൃഭൂമിയുടെ ഓണക്കോടി പദ്ധതിയ്ക്കായി നൽകിയത്.

ഡിജിറ്റൽ അത്തപ്പൂക്കള മത്സരം

ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജി സാറിന്റേയും കൈറ്റ് മിസ്ട്രസ് ശ്രീ മതി വിജു പ്രിയ വി എസിന്റേയും നേതൃത്വത്തിലാണ് മത്സരം നടന്നത്. ശ്രീലക്ഷ്മി.എസ് (9B), ആദിത്യൻ സി.വി (9D), അഭിനവ് കെ.എം. (9 A ) എന്നിവർ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഓണാഘോഷ പരിപാടി 2022

ഡി വി എച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 2/9/22 വെള്ളിയായ്ച രാവിലെ 9 30 ന് പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ, എച്ച് എം ശ്രീ ആനന്ദൻ, പി റ്റി എ പ്രസിഡന്റെ ശ്രി അക്ബർ എന്നിവർ പൂക്കളത്തിൽ പൂക്കൾ ഇട്ട് ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിക്കുറിച്ചു. തുടർന്ന് കലാപരിപാടികൾ സ്റ്റേജിലും മറ്റ് കളികൾ - സുന്ദരിക്ക് പൊട്ടുതൊടൽ ...ലെമൺ & സ്പൂൺ..കസേരകളി .കുപ്പിയിൽ വെള്ളം നിറയ്ക്കൽ .അപ്പം കടി.വടംവലി ......... വിവിധ സ്ഥലങ്ങളിൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായിനടന്നു..കൂടുതൽ ചിത്രങ്ങൾ കാണൂവാൻ

ലിറ്റിൽ കൈറ്റ്സ് ടെക് ഫെസ്റ്റിൽ

ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭാ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിൽ ചാരമംഗലം ഡിവിഎച്ച്എസ്എസ് 2021 - 24 ബാച്ചിലെ 17 കുട്ടികൾ പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ പാട്ടുകളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോബോട്ടിക്സും ഇൻറർനെറ്റ് ഓഫ് തിങ്സും , മെറ്റാ വേഴ്സ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ , ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ,ബ്ലോക്ക് ചെയിൻ, ക്ലൗഡ് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും പാനൽ ഡിസ്കഷനും നടന്നു .തുടർന്ന് നടന്ന എക്സിബിഷനിൽ സജ്ജീകരിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി , വെർച്ച്വൽ റിയാലിറ്റി , ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് , ഗെയിമിങ് ഇൻഫോടെയിൻമെന്റ് ബൂത്തുകൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു .

മികച്ച പി റ്റി എക്കുള്ള സംസ്ഥാന പുരസ്കാരം

2021-22 വർഷത്തെ മികച്ച പി റ്റി എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാനം. മന്ത്രി വി.ശിവൻകുട്ടി യിൽ നിന്നു ഏറ്റുവാങ്ങുന്നു.

2021-22 വർഷത്തെ മികച്ച പി റ്റി എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാ നം. ഗവ ഡിവി എച്ച്എസ്എസ് , ചാരമംഗലം സ്ക്കൂൾ ഏറ്റുവാങ്ങി. 3 ലക്ഷം രൂപയും പ്രശസ്തി പത്രവും അട ങ്ങുന്നതാണ് പുരസ്കാരം, കോവിഡ് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച പ്രവർത്തനങ്ങളാണ് പിടിഎ കഴിഞ്ഞ അധ്യയന വർഷം കാഴ്ചവച്ചത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, പഠനസൗകര്യം ഒരുക്കുക. സ്കൂളിന്റെ ഹരിതാഭ നിലനിർത്തുക. ലോകോത്തര നിലവാരത്തിലേക്ക് അക്കാദമിക പ്രവർത്തനങ്ങൾ ഉയർത്താനുള്ള പരിശ്രമങ്ങൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് അവാർഡിന് അർഹമാക്കിയത്.സംസ്ഥാനതല അധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി.അക്ബർ, ഹെഡ് മാസ്റ്റർ പി.ആനന്ദൻ, പി ടിഎ എക്സിക്യൂട്ടീവ് അംഗം ക ഷ്ണപ്രസാദ്, സ്റ്റാഫ് സെക്രട്ടറി -ജയലാൽ, അധ്യാപക പ്രതിനിധികളായ ഡൊമിനിക് ബാസ്റ്റ്യൻ സിനി പൊന്നപ്പൻ, എബി ജോസഫ്, ജി.എസ്.രമാദേവി എന്നിവർ മന്ത്രി വി.ശിവൻകുട്ടി യിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി.

ഓണക്കാല ത്രിദിന എസ് പി സി ക്യാമ്പ് 2022

ഗവൺമെന്റ് ഡി വി എച്ച് എസ് എസ് ചാരമംഗലം - ഓണക്കാല ത്രിദിന എസ് പി സി ക്യാമ്പ് 2022 സെപ്റ്റംബർ മൂന്നിന് ആരംഭിച്ചു. മാരാരിക്കുളം എസ് ഐ ശ്രീ അനിൽകുമാർ കൈമൾ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ അക്ബറിന്റെ അധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രശ്മി ഏവർക്കും സ്വാഗതം പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയൻ ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലിയും മാരാരിക്കുളം എസ് ഐ ശ്രീ അനിൽകുമാർ കൈമളും ആശംസകൾ നൽകി. സിപിഒ ജ്യോതി വി ആർ ഏവർക്കും നന്ദി പറഞ്ഞു.11 മണിക്ക് ശ്രീ രാജേഷ് ഹോണസ്റ്റിയെക്കുറിച്ച് അതിമനോഹരമായ ക്ലാസ് എടുത്തു. .2:15 മുതൽ ബഹുമാനപ്പെട്ട ശ്രീ ഐ ജി വിജയൻ സാറിന്റെ ഓൺലൈൻ ക്ലാസ് ആയിരുന്നു . പരേഡ് പ്രാക്ടീസ് ചെയ്തു. ക്യാമ്പസ് ക്ലീൻ ആക്കി. രണ്ടാം ദിവസം- റോഡ് വാക്ക് നടന്നു.യോഗ പരിശീലനം നൽകി.ഖോഖോ പരിശീലനം നൽകി.സോയാ മാഡം കുട്ടികളുടെ നൈപുണി എങ്ങനെയെല്ലാം വികസിപ്പിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുത്തു. മൂന്നാം ദിവസം- റോഡ് വാക്കിന് ശേഷം സീനിയർ കുട്ടികൾ അസംബ്ലി നടത്തി.ഭക്ഷണത്തിനുശേഷം ശ്രീ ടെബി പെരേര ടീനേജേഴ്സ് ആൻഡ് സോഷ്യൽ ബിഹേവിയർ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട രീതിയിൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർന്ന ഒരു ക്ലാസ് ആയിരുന്നു അത്. പാട്ട് , ഡാൻസ് , അവതരണം , ബുദ്ധിപരമായ പ്രവർത്തനങ്ങൾ , നിരവധി സമ്മാനങ്ങൾ അങ്ങനെയെല്ലാം കൂടിച്ചേർന്നപ്പോൾ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.സദ്യ ഒരുക്കി കഴിച്ചു. പപ്പടം പഴം പായസം കൂടെ ഓണപാട്ടുകളും.2 മണിമുതൽ ദാമോദരൻ സാറിന്റെ അതിമനോഹരമായ ക്ലാസ് ആയിരുന്നു.ഈ വർഷത്തെ മികച്ച സേവനത്തിന് അവാർഡിന് അർഹനായ ശ്രീ ഷാജിമോൻ സാറിന് ചാരമംഗലം എസ് പി സി യൂണിറ്റിന്റെ വക പൊന്നാടയണിയിച്ചു. ഷാജിമോൻ സാർ എസ് പി സി കുട്ടികൾക്ക് അവരറിഞ്ഞിരിക്കേണ്ട കാര്യങ്ങളും നിർദ്ദേശങ്ങളും നൽകി.തുടർന്ന് ഓണപരിപാടികൾ നടന്നു. കുട്ടികൾ ക്യാമ്പസ് ക്ലീൻ ചെയ്ത് ദേശീയ ഗാനം ആലപിച്ച് ക്യാമ്പ് വളരെ ഭംഗിയായി അവസാനിച്ചു. 👉* ചിത്രങ്ങൾ കാണുവാൻ

NSS സപ്തദിന സഹവാസ ക്യാമ്പ്

2022 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് രജിസ്ട്രേഷൻ ഓടുകൂടി ക്യാമ്പ് ആരംഭിച്ചു .48 കുട്ടികൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് പി ടി എ പ്രസിഡൻറ് ശ്രീ അക്ബർ പതാക ഉയർത്തി.ശേഷം 5.30 ന് ഉദ്ഘാടന സമ്മേളനം നടന്നു .കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതമാശംസിച്ചു .വാർഡ് അംഗം ശ്രീമതി പുഷ്പവല്ലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, കഞ്ഞിക്കുഴി FHC ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ജോസ് എബ്രഹാം, വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശങ്കരനുണ്ണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ വി. രതീഷ് നന്ദി അറിയിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് വളണ്ടിയർമാർക്ക് ആയി ക്യാമ്പ് വിശദീകരണം നടത്തി....കൂടുതൽ അറിയാൻ

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022

പ്രിലിമിനറി ക്യാമ്പ് ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 19 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. റിഷി നടരാജൻ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ കുട്ടികളെ ഡെസ്ക്ടോപ്പ്‌, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്കാനർ, പ്രിന്റർ, എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി സ്കോർ രേഖപ്പെടുത്തി. സ്ക്രാച്ച്, MIT ആപ്പ് ഇൻവെന്റർ,അനിമേഷൻ എന്നിവയും പ്രോജക്ടറിന്റെ പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. സ്കൂൾ വികസന ഫണ്ടിൽ നിന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് നാരങ്ങാവെള്ളവും സ്നാക്സും നൽകി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ മുവുവൻ അംഗങ്ങളും പങ്കെടുത്ത ക്യാമ്പിൽ കൈറ്റ് മിസ് ട്രസ് ശ്രീമതി വിജുപ്രിയ സ്വാഗതവും,എസ് ഐ റ്റി സി ശ്രീ ഡോമിനിക്ക് സെബാസ്റ്റ്യൻ ആശംസകളും അർപ്പിച്ചു. 4 മണിയോടെ അവസാനിച്ച ക്യാമ്പിൽ പ്രാൺജിത്ത് (8A ), അമൃത ( 8D) എന്നിവർ ക്യാമ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു.