ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഉല്ലാസ ഗണിതം-ഗണിത വിജയം
ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ൽ ഉല്ലാസഗണിതം ഗണിത വിജയം എന്നീ പേരുകളിൽ ഗണിതശാസ്ത്രത്തെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച് നടപ്പാക്കുന്ന പരിപാടിയാണിത് . ഗൃഹാന്തരീക്ഷ സാധ്യതകൾ പ്രയോജനപ്പെടുത്തി ആസ്വാദ്യകരമായ ഗണിത കളികളിൽ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് ഏർപ്പെടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്ന് , രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി ഉല്ലാസ ഗണിതം എന്ന പേരിലും മൂന്ന് , നാല് ക്ലാസുകൾക്കായി ഗണിത വിജയം എന്ന പേരിലുമാണ് പരിപാടി സംഘടിപ്പിച്ചത് . 2022 ഏപ്രിൽ 22ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി രക്ഷകർത്താക്കൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ആയ ഷീല ടീച്ചർ സ്വാഗതം പറയുകയും പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ കാർത്തികേയൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി ഉത്തമൻ , വാർഡ് മെമ്പർ പി പുഷ്പവല്ലി , പ്രിൻസിപ്പാൾ ശ്രീമതി. രശ്മി കെ, എസ് എസ് കെ ചേർത്തല BPO ശ്രീ. സൽമോൻ ടി.ഒ , മുൻ എച്ച്.എം ശ്രീമതി ഗീതാദേവി , ശ്രീമതി സുനിതമ്മ, ശ്രീ ജയലാൽ എസ് എന്നിവർ പങ്കെടുക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ ഗെയിം ബോർഡുകൾ ,സംഖ്യാ കാർഡുകൾ ,ഡയസ് കട്ടകൾ എന്നിവ അടങ്ങിയ ഗണിത കിറ്റ് വിതരണം ചെയ്തു.
മെഗാ അഡ്മിഷൻ മേള
2022 മേയ് 4 ന് മെഗ അഡ്മിഷൻ മേള നടന്നു. സ്ക്കൂൾ ശതാബ്ദി ആഘോഷക്കമ്മിറ്റി ചെയർമാൻ ശ്രീ. ആർ നാസർ രക്ഷിതാക്കളിൽ നിന്ന് അഡ്മിഷൻ ഫോം സ്വീകരിച്ചു കൊണ്ട് മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് പി.റ്റി.എ പ്രസിഡന്റ് ശ്രീ.പി അക്ബർ ആണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വി. ഉത്തമൻ, പഞ്ചായത്ത് അംഗം ശ്രീമതി.പി. പുഷ്പവല്ലി, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.ജയലാൽ, എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല ജെ എന്നിവർ ആശംകളർപ്പിച്ചു. തുടർന്ന് KG, LP, UP, HS വിഭാഗങ്ങളിലേക്കുളള അഡ്മിഷൻ വിവിധ കൗണ്ടറുകളിൽ നടന്നു. അന്നേ ദിവസം നിരവധി കുട്ടികൾ രക്ഷിതാക്കളോടൊപ്പം എത്തി അഡ്മിഷൻ നേടി.
സൈബർ സുരക്ഷാ അവബോധപരിശീലനം
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ചാരമംഗലം ഗവ: ഡി.വി എച്ച്.എസ്.എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 9,10 തീയതികളിൽ നടന്നു. മേയ് 9ന് രാവിലെ 10 മണിയ്ക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ.അക്ബർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ , എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല .ജെ, സ്റ്റാഫ് സെക്രട്ടറി ജയ് ലാൽ എസ് എന്നിവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 5 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 150 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ആകെ 5 സെഷനുകൾ ഉള്ള ക്ലാസിൽ സെഷൻ 1 - വർഷ എ (IX B), നന്ദന സജി (IX B) സെഷൻ 2 -ആദിത്യ പ്രസാദ് (IX A ), സേതുലക്ഷ്മി എ.പി (IX C) സെഷൻ 3 - നന്ദന കെ.ബി (IX B), അയന പ്രസാദ് (IX A ) സെഷൻ 4- ആകാശ് എ (IX A ), യാദവ് കൃഷ്ണ (IX D ), ഗൗരിശങ്കർ എച്ച് (IX B) എന്നിവരാണ് അവതരിപ്പിച്ചത്. ഓരോ സെഷനും ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ ചേർന്നു നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു.
പ്രവേശനോത്സവം
2022-23 അധ്യയന വർഷത്തിലെ പഞ്ചായത്തുതല പ്രവേശനോത്സവം ഗവ.ഡി വി എച് എസ്സ് എസ്സിൽ തുടക്കം കുറി ച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ്റെ അദ്ധ്യക്ഷതയിൽ യോഗനടപടികൾ ആരംഭിച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡൻ്റ് അഡ്വ.എം സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പ്രസിദ്ധ സംഗീതഞ്ജൻ ആലപ്പി ഋഷികേശ് സാറാണ്. PTAപ്രസിഡൻ്റ് പി.അക്ബർ, വാർഡ് മെമ്പർ പുഷ്പവല്ലി ,ജ്യോതിമോൾ ബൈ രഞ്ജിത്ത്, കമലമ്മ പ്രിൻസിപ്പൽ രശ്മി എച്ച് എം ഇൻ ചാർജ്ജ് ഷീല ജെ മുൻ എച്ച് എം ഗീതാദേവി സ്റ്റാഫ് സെക്രട്ടറി എസ് ജയ് ലാൽ ഇവർ ആശംസകൾ നേർന്നു.പഞ്ചായത്തു സെക്രട്ടറി ഗീതാകുമാരി നന്ദി രേഖപ്പെടുത്തി.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീല ടീച്ചറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും പരിസ്ഥിതി ദിനാചരണത്തിന്റെ സംന്ദേശം നൽകി തടർന്ന് പത്ത് എ ഡിവിഷനിലെ ആകാശ എ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. അതിനുശേഷം സ്ക്കൂൾ ഗ്രൗണ്ടിൽ പി റ്റി എ പ്രസിഡന്റിന്റേയും പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചറിന്റേയും നേതൃത്ത്വത്തിൽ മരതൈ നട്ടു ... 11 മണിക്ക് ഡ്രോയിങ് അധ്യാപകൻ ശ്രീ സെസാസ്റ്റ്യൻ സാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ പോസ്റ്റർ രചനമത്സരവും തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ LP, UP, HS തലത്തിൽ ക്വിസ് മത്സരവും സംഘടിപ്പിക്കപ്പെട്ടു.
വായനവാരാചരണം 2022
ചാരമംഗലം ഗവ. ഡി വി എച്ച്.എസ്സ്എസ്സിലെ വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം 2022 ജൂൺ 20 നു ശ്രീമതി രശ്മി കെ. പ്രിൻസിപ്പൽ നിർവ്വഹിച്ചു. ഗ്രീമതി ഷീല ജെ (HM in charge) വായനാദിന സന്ദേശം നല്കി. പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം കുമാരി അനുശ്രീ എസ് (10B) നടത്തുകയുണ്ടായി. വായനാദിന പ്രതിഞ്ജ മാസ്റ്റർ വിഘ്നേശ്വർ (10 B) നിർവ്വഹിച്ചു. തുടർന്നു പുസ്തകപരിചയം നടത്തി. വിദ്യാ രംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി നിഷ കൃതഞ്ജത രേഖപ്പെടുത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാദിനാചരണത്തിൽ പി.എൻ പണിക്കരുടെ ഛായാചിത്രം വരയ്ക്കൽ ,സാഹിത്യ ക്വിസ്, ഉപന്യാസ മത്സരം, പ്രസംഗ മത്സരം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.
ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം
കരപ്പുറത്തിന്റെ ഉത്സവമായി പുതുതായി പണികഴിപ്പിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ചാരമംഗലം : പതിനായിരങ്ങൾക്ക് അറിവിന്റെ തിരിനാളം പകർന്നു നൽകുന്ന കരപ്പുറത്തിന്റെ വിദ്യാലയ മുത്തശ്ശിക്ക് വെള്ളിയാഴ്ച അക്ഷരാർത്ഥത്തിൽ ഉത്സവ മാമാങ്കം തന്നെ ആയിരുന്നു കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് റർബൻ മിഷൻ പദ്ധതിയിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ നിർവഹിച്ചു വേദിയും സദസ്സും നിറഞ്ഞ പ്രൗഢ ഗംഭീരമായ ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ചേർത്തലയുടെ സ്വന്തം എം എൽ എ യും നാടിന്റെ പ്രിയപ്പെട്ട കൃഷി മന്ത്രിയും ആയ ശ്രീ പി പ്രസാദ് അവർകളാണ്. പൊതുവിദ്യാലയങ്ങളിൽ രക്ഷിതാക്കൾ കുട്ടികളെ ചേർക്കുന്നത് പൊതുവിദ്യാലയത്തിന്റെ മികവ് കണ്ടിട്ട് ആണ്.ഈ മികവ് ഉണ്ടായതിനു പിന്നിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ഉൾപ്പടെയുള്ള ശക്തമായ ഇടപെടൽ മൂലമാണെന്ന് ബഹുമാനപ്പെട്ട കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന് തന്നെ മാതൃക ആകാൻ പോകുന്ന തരത്തിലുള്ള പാഠ്യപദ്ധതി പരിഷ്കരണത്ത കുറിച്ചും പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഉണ്ടായ അഭൂതപൂർവമായ പുരോഗതിയെക്കുറിച്ചും ബഹു.വിദ്യാഭ്യാസമന്ത്രി തന്റെ പ്രസംഗത്തിൽ ഊന്നി പറഞ്ഞു. പ്രസ്തുത ചടങ്ങിന് സ്വാഗതം ആശംസിച്ചതു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയനും തുടർന്ന് ആലപ്പുഴയുടെ പ്രിയങ്കരനായ എം പി ശ്രീ എ എം ആരിഫ് അവർകൾ മുഖ്യ അതിഥിയും ജില്ലാ പഞ്ചായത് ഗ്രാമപഞ്ചായത് പ്രതിനിധികളും വിദ്യാഭ്യാസ മേഖലയിലെ ഉന്നതരായ ഡി ഡി ഇ ഡി ഇ ഓ തുടങ്ങിയവരും രാഷ്ട്രീയ -സാമൂഹിക മേഖലകളിലെ പ്രമുഖരും സന്നിഹിതരായി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് സെക്രട്ടറി ശ്രീമതി ടി ഗീതാകുമാരി കൃതജ്ഞത അർപ്പിച്ചു.
ലഹരി വിമുക്തി പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ഇൽ കുട്ടികളെ ലഹരിക്കെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . 20ലധികം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്തവർ എല്ലാം തന്നെ വളരെ മികച്ച പോസ്റ്ററുകൾ തയ്യാറാക്കുകയുണ്ടായി. 8 A യിൽ പഠിക്കുന്ന ധനലക്ഷ്മി ബി ,അമൃത രാജേഷ് എന്നീ കുട്ടികൾ ഒന്ന് , രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ലഹരിക്കെതിരെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . ആലപ്പുഴ ഡ്രീം പ്രോജക്ട് കോഡിനേറ്റർ ശ്രീ.എബിൻ ജോസഫ് ആണ് ബോധവൽക്കരണ ക്ലാസ് നയിച്ചത് . ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കും മൊബൈൽ ഫോണിനും അടിമപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിക്കുകയുണ്ടായി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എൻ സി സി, എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് സ്, കുട്ടി കസ്റ്റംസ് , JRCഎന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് സാറാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. യുപി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ തെരുവ് നാടകം സംഘടിപ്പിച്ചു .ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരി വരുത്തുന്ന വിനാശം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള അവതരണം ആയിരുന്നു നാടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
അന്താരാഷ്ട്ര യോഗാ ദിനാചരണം 2022.
2022 ജൂൺ 21 - യോഗയുടെ പ്രാധാന്യം മനസിലാക്കിക്കുന്നതിനും നിത്യജീവിതത്തിൽ യോഗയുടെ പ്രായോഗികതലം മനസിലാക്കിക്കുന്ന തിനും ലക്ഷ്യമാക്കിക്കൊണ്ട് ചാരമംഗലം ഗവ.ഡി. വി.എച്ച്. എസ് എസ് NCC യൂണിറ്റ് ദിനാചരണം സമുചിതമായി നടത്തി. ചേർത്തല അർത്തുങ്കൽ ബസിലിക്ക ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ GCI രമ ക്ലാസുകൾ കൈകാര്യം ചെയ്തു. കാഡറ്റുകളുടെ പൂർണമായ പങ്കാളിത്തം ഉണ്ടായി.
സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സര വിജയി
2021-22 ലെ സംസ്ഥാനതല ശബരി സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലയിൽ ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ഒന്നാം സമ്മാനമായ 25000/- രൂപയും പ്രശസ്തിപത്രവും ബഹു. വിദ്യാഭ്യാസം - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻ കുട്ടിയിൽ നിന്നും കരസ്ഥമാക്കിയിരിക്കുന്നു. ആർ. ശങ്കരനാരായണൻ തമ്പി ഹാൾ നിയമസഭാ സമുച്ചയം, തിരുവനന്തപുരത്ത് വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു.സ്ക്കൂളിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നതിനായി പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ, PTAപ്രസിഡൻ്റ് ശ്രീ പി.അക്ബർ,കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വർഷ എ (X B), സേതുലക്ഷ്മി എ.പി (X C),ആകാശ് എ (X A ), യാദവ് കൃഷ്ണ (X D ), ദേവദത്തന വി (X B) എന്നിവർ പങ്കെടുത്തു.
ദേശീയ ഡോക്ടർസ് ദിനത്തിൽ കോവിഡ് പോരാളികളെ ആദരിക്കൽ
ചാരമംഗലം: ഗവ. DV ഹെയർ സെക്കൻഡറി സ്കൂൾ ജൂനിയർ റെഡ് റോസ് യൂണിറ്റ് ദേശീയ ഡോക്ടർ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ഡോക്ടർമാരെ ആദരിക്കുകയുണ്ടായി. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തിനു നൽകുന്ന സംഭാവനകളെയും കോവിഡ് മഹാമാരി കാലത്ത് നാടിനു നൽകിയ നിസ്തുല സേവനത്തെയും യോഗത്തിൽ അനുസ്മരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി ജി മോഹനൻ ഡോക്ടർമാരെ മെമെന്റോ നൽകി ആദരിച്ചു. ഹെഡ്മാസ്റ്റർ പി ആനന്ദൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രതിനിധി കൃഷ്ണപ്രസാദ് ആശംസകൾ അർപ്പിച്ചു. ജെ ആർ സി കൗൺസിലർ ഡൊമിനിക് സെബാസ്റ്റ്യൻ എ .ജെ . സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ജെ ഷീല യോഗത്തിന് നന്ദി പറഞ്ഞു. ചാരമംഗലം ഗവൺമെൻറ് ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ മുപ്പതോളം ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളാണ് ഈ ആദരവ് ഒരുക്കിയത്.
ബഷീർ അനുസ്മരണ ദിനം
ജൂലൈ 5 ബഷീർ അനുസ്മരണ ദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ കുട്ടികൾ പുനരാവിഷ്കരിച്ചു. ബഷീർ കൃതികളുടെ പ്രദർശനം നടത്തി. ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ ദിന ക്വിസ് നടത്തി. വിജയകൾക്ക് സമ്മാനം നല്കി
ജനസംഖ്യാദിനചരണം
ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്ക്കുൾ തലത്തിൽ ക്വിസ് മത്സരം, ഉപന്യാസരചന മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തു കയുണ്ടായി. ജനസംഖ്യ -ക്വിസ് ,ക്ലബ്ബ് കൺവീനർ ശ്രീ ഷാജി സാർ നേതൃത്ത്വം വഹിച്ചു. സോഷ്യൽ സയൻസ് അധ്യപികന്മാരായ ശ്രീമതി. ദിവ്യ ജോൺ , ശ്രീമതി. ജയശ്രി എന്നിവർ ഉപന്യാസരചന, പോസ്റ്റർ രചന എന്നീ മത്സരത്തിന് യഥാക്രമം നേതൃത്ത്വം നൽകുകയുണ്ടായി.
എന്റെ വീട്
വീടിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വീടിന്റെ വിവിധ ഭാഗങ്ങൾ തൊട്ടറിയുന്നതിനും വേണ്ടി ഒന്നാം ക്ളാസിലെ 'താരയുടെ വീട്' എന്ന പാഠഭാഗത്ത് പറഞ്ഞ പ്രകാരം കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന വീടുകളുടെ ഒരു പ്രദർശനം 18.07.2022ൽ ഒന്നാം ക്ലാസിന്റെ രണ്ട് മുറികളിലായി സംഘടിപ്പിക്കുകയുണ്ടായി. 'എന്റെ വീട്' എന്ന പേരിൽ നടത്തപ്പെട്ട പ്രദർശനത്തിൽ പല നിറത്തിലും, വലിപ്പത്തിലും ആകൃതിയിലുമുള്ള വീടുകൾ ഏകദേശം 60ഓളം വീടുകൾ അവതരിപ്പിക്കപ്പെട്ടു. മറ്റ് ക്ളാസിലെ കുട്ടികൾക്കും അധ്യാപകർക്കും പ്രദർശനം കാണുന്നതിനുള്ള അവസരം ലഭിച്ചു. രാവിലെ 10.00 മണി മുതൽ 11.00 വരെയായിരുന്നു പരിപാടി.
ചന്ദ്രോത്സവം
ചന്ദ്രോത്സവം എന്ന പേരിലാണ് ഈ വർഷത്തെ ചാന്ദ്ര ദിന പരിപാടികൾ എൽ.പി. വിഭാഗം ആചരിച്ചത്.
ജൂലൈ 21 ന് രാവിലെ 10.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ സാർ ചാന്ദ്രദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ ചന്ദ്രന്റേയും നക്ഷത്രങ്ങളുടേയും മുഖംമൂടികളും വെള്ള , കറുപ്പ് ,നീല നിറങ്ങളിലുള്ള വസ്ത്രങ്ങളും ധരിച്ച് ചന്ദ്രനെ കുറിച്ചുള്ള പാട്ടുകളും പാടി കുട്ടികൾ റാലിയിൽ അണിനിരന്നു.
മൂന്ന് , നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തി. മൂന്നാം ക്ലാസിലെ റിതു.കെ. പ്രവീൺ ഒന്നാം സ്ഥാനവും നാലാം ക്ലാസിലെ ശ്രീഹരി. എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ ചാന്ദ്രദൗത്യത്തെ കുറിച്ചുള്ള വീഡിയോ എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കി. ഇതിലൂടെ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയവരേയും ചന്ദ്രോപരിതലവും അവർ
പോയ വാഹനവും വിജയക്കൊടി നാട്ടിയതും കുട്ടികൾ കണ്ട് മനസിലാക്കി. തുടർന്ന് മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ ചന്ദ്രകാന്തം എന്ന ചാന്ദ്ര ദിന പതിപ്പ് ഹെഡ്മാസ്റ്റർ
ശ്രീ. ആനന്ദൻ സാർ പ്രകാശനം ചെയ്ത്, നാലാം ക്ലാസിലെ അനന്യക്ക് കൈമാറി.
.
Know Our Moon
ജൂലൈ 21 ചാന്ദ്രദിനാ ചരണത്തിന്റെ മുന്നോടിയായി, സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടന്ന KNOW OUR MOON എന്ന പ്രോഗ്രാം സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി . രശ്മി കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ആശംസകൾ അറിയിച്ചു പ്രസ്തുത ചടങ്ങിൽ സോഷ്യൽ സയൻസ് ടീച്ചേഴ്സായ ശ്രീമതി .. ദിവ്യ ജോൺ , ശ്രീമതി. ജയശ്രീ ജേക്കബ്ബ് ... സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു ചടങ്ങിന് സോഷ്യൽ സയൻസ് കൺവീനർ ശ്രീ ഷാജി പി. ജെ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി കുമാരി 8 B യിലെ ഹരി കീർത്തന എ നന്ദി പറഞ്ഞു. തുടർന്ന് 10 Bയിലെ നന്ദന സജി, വർഷ എ എന്നിവർ ചേർന്ന് മൾട്ടിമീഡീയ പ്രസന്റേഷനിലൂടെ ഇതുവരെ നടന്ന ചന്ദ്രദൗത്യങ്ങളെ സംബന്ധിച്ച് ക്ലാസ് അവതരിപ്പിച്ചു.
സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ചാന്ദ്ര ദിനാചരണവും
2022 - 23 വർഷത്തെ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം, ചാന്ദ്രദിന പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. 2022 ജൂലൈ 21 ന് ഉച്ചയ്ക്ക് 1.30 ന് ബഹു.ഹെഡ് മാസ്റ്റർ ആനന്ദൻ സാർ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും LP,UP, HS വിഭാഗങ്ങളിലെ ചാന്ദ്രദിന ക്വിസ് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കുള്ള സമ്മാന വിതരണവും നടത്തി. പ്രസ്തുത ചടങ്ങിൽ വെച്ച് സീനിയർ അസിസ്റ്റൻറ് ഷീല ടീച്ചർ ചാന്ദ്രദിന പതിപ്പിന്റെ പ്രകാശനം നിർവ്വഹിച്ചു.
കാർഗിൽ വിജയ് ദിവസ്
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ രാജ്യം അനുസ്മരിച്ചു. 1 | Kerala Girls Independent company NCC യൂണിറ്റിന്റെ നേതൃത്വത്തിൽ ഗവ. ഡി .വി .എച്ച്.എസ്.എസ് ചാരമംഗലം NCC യൂണിറ്റ് ചേർത്തല കളത്തിവീട് അനൂപ് നിവാസിൽ ലഫ്റ്റനന്റ് . അനുപ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. NCC കമാന്റിംഗ് ഓഫീസർ ലഫ്.കേണൽ . അനിൽകുമാർ . എ ആദരവ് അർപ്പിച്ചു. വി. ഉത്തമൻ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ) , PTA പ്രസി. P. അക്ബർ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. രശ്മി. K, HM ശ്രീ.ആനന്ദൻ .പി , സീനിയർ അസിസ്റ്റൻ സ് ശ്രീമതി.ഷീല ജെ , ശ്രീമതി. അജിതകുമാരി. R (CTO, Ncc unit) , Hav. അമുൽരാജ് R ,Hav. ശിവാനന്ദ് .H, ശ്രീ.E R ഉദയകുമാർ ,ശ്രീ. ജയ് ലാൽ . S. , ശ്രീ ഡൊമിനിക് സെബാസ്റ്റ്യൻ, ശ്രീ. സെബാസ്റ്റ്യൻ TC, ശ്രീ . റെനീഷ് M S എന്നിവർ സന്നിഹിതരായി.NCC cadets ന്റെ സൈക്കിൾ റാലിയോടെ കാര്യപരിപാടികൾ സമാപിച്ചു.
അബ്ദുൾകലാം അനുസ്മരണ ദിനം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 27 വ്യാഴാഴ്ച ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണ ദിനം ആചരിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ ആനന്ദൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സോഷ്യൽ സയൻസ് കൺവീനറായി ഷാജി സാർ സ്വാഗതം ചെയ്തു. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച് രാജ്യത്തിന്റെ പ്രഥമ പദവിയിൽ എത്തിയ "ഇന്ത്യയുടെ മിസൈൽമാൻ" എന്നറിയപ്പെടുന്ന എപിജെ അബ്ദുൽ കലാമിന്റെ ജീവചരിത്രാവതരണം എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹരികീർത്തന, ലക്ഷ്മി ലൈജു എന്നിവർ ചേർന്ന് നടത്തി. അബ്ദുൽ കലാമിനെ കുറിച്ചുള്ള പുതിയ അറിവുകൾ ഇതിലൂടെ നേടാനും, അദ്ദേഹത്തിന്റെ വിവിധ പ്രവർത്തനം മണ്ഡലങ്ങൾ കാണുവാനും കുട്ടികൾക്ക് സാധിച്ചു.
മനുഷ്യജീവിതത്തിൽ പ്രചോദനവും ലക്ഷ്യബോധവും ഉണർത്തുന്ന അബ്ദുൽ കലാമിന്റെ മഹത് വ ചനങ്ങളായിരുന്നു , ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവനാരായണൻ രണ്ടാമതായി അവതരിപ്പിച്ചത്. ഓരോ വ്യക്തിയെയും സ്വപ്നം കാണുവാനും , ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയുള്ള പ്രചോദനവും മുന്നേറ്റുമായിരുന്നു അദ്ദേഹത്തിന്റെ മഹത് വചനങ്ങളിലൂടെ വിദ്യാർഥികൾക്ക് ലഭിച്ചത്. ഓരോ വിദ്യാർത്ഥികളും അവരുടെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന, സ്നേഹത്തിന്റെയും എളിമയുടെയും പ്രതീകമായി എപിജെ അബ്ദുൽ കലാം മാറുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ദിവ്യജോൺ നന്ദി പ്രകാശനത്തിലൂടെ പരിപാടികൾ പൂർത്തീകരിച്ചു
പച്ചക്കറി കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം
ഗവ. ഡി വി എച്ച് എസ് എസിൽ പച്ചക്കറി കൃഷിയുടെ തൈ നടീൽ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ആർ നാസർ ഉദ്ഘാടനം ചെയ്തു. എൻ സി സി, എസ് പി. സി ,എൻ എസ് എസ് എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി. ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ ,കാർഷിക അവാർഡ് ജേതാവ് ശുഭകേശൻ ,പി.ടി.എ പ്രസിഡന്റ് പി അക്ബർ, പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ , എച്ച്. എം ശ്രീ ആനന്ദൻ എന്നിവർ പങ്കെടുത്തു.
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഗണിത പെട്ടിയുടെ ഉദ്ഘാടനം
ഗവൺമെൻറ് ഡീ വി എച് എസ് എസ് ചാരമംഗലം സ്കൂളിലെ ഗണിതശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം 2022 ജൂൺ 29ആം തീയതി നടന്നു ഉദ്ഘാടനം നിർവഹിച്ചത് Mathematics Talent Search examination ന് ഗോൾഡ് മെഡൽ നേടിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ അചൽ ശ്യാം ആണ് . . ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം പറഞ്ഞത് പത്താം ക്ലാസ് വിദ്യാർത്ഥിയായ ആകാശ് എ ആണ് യോഗധ്യക്ഷൻ പ്ലസ് ടു സയൻസിലെ നന്ദിത രാജേഷും ഗണിതശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്ന ഗണിത പെട്ടിയുടെ ഉദ്ഘാടനം യുകെജിയിൽ പഠിക്കുന്ന കുമാരി ആർദ്ര എസ് നിർവഹിച്ചു.എൽ പി വിഭാഗം യു പി വിഭാഗം ഹൈസ്കൂൾ വിഭാഗം ഹയർ സെക്കൻഡറി വിഭാഗം എന്നിവർക്കായി എല്ലാ തിങ്കളാഴ്ചയും ഒരു ചോദ്യം നൽകുകയും അതിൻറെ ഉത്തരം ഗണിത പെട്ടിയിൽ നിക്ഷേപിക്കുന്നതും ആണ് ഈ പദ്ധതി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. കണക്ക് കടയുടെ ഉദ്ഘാടനം പത്താം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ മഹാദേവൻ ആർ കൃഷ്ണൻ നിർവഹിച്ചു. കണക്കുകട സ്കൂളിൽ പ്രവർത്തിക്കുന്നു ആഴ്ചയിലൊരിക്കൽ കണക്കുകട പ്രവർത്തിക്കുന്ന സമയത്ത് ഒരു രൂപയ്ക്ക് കണക്കുകടയിൽ നിന്നും ചോദ്യങ്ങൾ കിട്ടുകയും അതിൻറെ ഉത്തരം ഒരു മിനിറ്റിനുള്ളിൽ പറഞ്ഞാൽ അവിടെ വച്ച് തന്നെ കുട്ടിക്ക് സമ്മാനം കൊടുക്കുകയും ചെയ്യുന്നു ഈ ചോദ്യങ്ങൾ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആയിരിക്കും മാസ്റ്റർ കാശിനാഥൻ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു വിദ്യാർത്ഥിനി കുമാരി സൂര്യഗായത്രി യോഗത്തിന് കൃതജ്ഞത പറഞ്ഞു ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീനിയസ് എന്ന ഗണിതശാസ്ത്ര ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്
'കളിക്കൂട്ടം
ഗവ: ഡിവിഎച്ച്എസ്എസ് ചാരമംഗലം സക്കൂളിൻ്റെ സ്പോർട്സ് ക്ലബ്ബ് - 'കളിക്കൂട്ടം' 4,5 ക്ലാസുകളുടെ ഉദ്ഘാടനം സ്ക്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയായ ഒളിംമ്പ്യൻ മനോജ് ലാൽ നിർവ്വഹിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളേയുംകായിക ക്ഷമതയുളളവർ ആക്കുക എനേനതാണ് കളിക്കൂട്ടത്തിന്റെ ലക്ഷ്യം .ഹെഡ്മാസ്റ്റർ ശീ' ആനന്ദൻ മാഷ് അധ്യക്ഷ നായ ചടങ്ങിൽ പ്രിൻസിപ്പാൾ രശ്മി ടീച്ചർ സ്വാഗതവും, ഷീല ടീച്ചർ ജയലാൽ സാറ് ആശംസ അർപ്പിക്കുകയും രമ ടീച്ചർ നന്ദി പറയുകയുംെചയതു.തുടർന്ന് നാല് അഞ്ച് ക്ലസുകളിലെ വിദ്യാർഥികളുടെ കായിക ക്ഷമത ടെസ്റ്റു് രമ ടീച്ചർ ,ബ്രിജിത്ത് സാർ എന്നിവർ ചേർന്നു നടത്തി.
'കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ ആലപ്പി ഋഷികേശിനെ ആദരിക്കലും
1-8-2022 തിങ്കൾ 9.45 am വിദ്യാരംഗം കലാസാഹിത്യവേദി യുടെ ഉദ്ഘാടനം 1.8-22 തിങ്കൾ 9.45 നു പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ആലപ്പി ഋഷികേശ് സാർ നിർവ്വഹിച്ചു.HM ശ്രീ അനന്തൻ പി അദ്ധ്യക്ഷത വഹിച്ചുക്ലബ്ബ് കൺവീനർ ശ്രീമതി നിഷ സ്വാഗതം ആശംസിച്ചു.ഈ ചടങ്ങിൽ 2022 ലെ പി.എൻ പണിക്കർ പ്രതിഭാ പുരസ്ക്കാര ജേതാവും സ്കൂൾ പ്രാർത്ഥന ഗാന സംവിധായകനുമായ ശ്രീ ആലപ്പി ഋഷികേശ് സാറിനെ മൊമെന്റോ നല്കി ആദരിച്ചു. സ്കൂളിനു വേണ്ടി പ്രാർത്ഥനാ ഗാനം രചിച്ച രക്ഷിതാവു കൂടിയായ ശ്രീ : ബിജു കല്ലാപ്പുറത്തിനെയും ആദരിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രശ്മി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീല ജെ എന്നിവർ ആശംസകൾ അർപ്പിച്ചു. കുമാരി ആദിത്യ പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി തുടർന്ന് കുട്ടികളുടെ കവിതാലാപനം, നാടൻ പാട്ട് എന്നിവയുണ്ടായിരുന്നു. സാഹിത്യ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി.
പ്രേംചന്ദ് ജയന്തി ആഘോഷവും ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനവും
ചാരമംഗലം ഡിവിഎച്ച്എസ്എസ് സ്കൂളിലെ ഹിന്ദി ക്ലബ്ബിൻറെ ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും ഓഗസ്റ്റ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 1 30ന് നടന്നു . ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ നിർവഹിച്ചു. ചടങ്ങിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുമാരി നിരഞ്ജന സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രേംചന്ദിന്റെ ജീവിതം പവർ പോയിന്റ് പ്രസന്റേഷനിലൂടെ എട്ടാം ക്ലാസിലെ കുമാരി ശ്രീദുർഗ്ഗ പി പ്രഭു പരിചയപ്പെടുത്തി. സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീല ടീച്ചർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് ആറാം ക്ലാസിലെ അമൽസാദ് ഒരു ഹിന്ദി കവിത അവതരിപ്പിച്ചു. ഏഴാം ക്ലാസിലെ കുമാരി ഐശ്വര്യ പിജെ ചടങ്ങിന് നന്ദി പറഞ്ഞു.
മാനസീകാരോഗ്യ- ലൈംഗിക ബോധവൽക്കരണ ക്ലാസ്
29/07/22 Govt. DVHS S ചാരമംഗലം സ്കൂളിന്റെയും ICDS കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ HS ലെയും UP യിലെയും പെൺകുട്ടികൾക്കായി മാനസികാരോഗ്യവും ലൈംഗിക വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ് പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. Ph D Research Scholar Sruthi Krishna യാണ് ക്ലാസ് നയിച്ചത്. DVHSS ചാരമംഗലം സ്കൂൾ HM ആനന്ദൻ സാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ കൗൺസിലർ, I CDS സൂപ്പർവൈസർ, അംഗൻവാടി ടീച്ചേഴ്സ് എന്നിവർ ക്ലാസിൽ പങ്കെടുത്തു. പെൺകുട്ടികളിലെ ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളും Safe touch, unsafe touch , മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളും ക്ലാസിൽ ചർച്ച ചെയ്തു കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ഗ്രൂപ്പ് ചർച്ചകൾ നടത്തുകയുംചെയ്തു.
ഹിരോഷിമ-നാഗസാക്കി ദിനാചരണ പ്രവർത്തനം
ഹിരോഷിമ -നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (8/8/2022 ) ഹിരോഷിമ-നാഗസാക്കി ദിനാചരണ ക്വിസ് മത്സരവും വീഡിയോ പ്രദർശനവും കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തുകയുണ്ടായി
ആദരവ് 2022 2023
ഗവ: ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ S S L C , H S S പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങ് 2022 ഓഗസ്റ്റ് 9 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സഹജീവി സ്നേഹത്തിലൂടെ പ്രശസ്തനായ ആ തുൽ കൃഷ്ണയെ ആദരിച്ചു. ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് സാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു . ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഉത്തമൻ വി അദ്ധ്യക്ഷദം അലങ്കരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. ശ്രീ വി ജി മോഹൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് )ശ്രീമതി പ്രിയ ടീച്ചർ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) , ശ്രീമതി ഗീതാ കാർത്തികേയൻ (കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ),ശ്രീ M. സന്തോഷ്കുമാർ ( കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ), ശ്രീ ബൈ രഞ്ജിത്ത് ( ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ),ശ്രീമതി പുഷ്പവല്ലി (വാർഡ്മെമ്പർ ), ശ്രീമതി ശ്രീകല സി എസ് (DEO ചേർത്തല ), ശ്രീ അക്ബർ P (പിടിഎ പ്രസിഡൻറ് ), ശ്രീ പി ആനന്ദൻ (H.M ), ശ്രീമതി ഷീല J ( സീനിയർ അസിസ്റ്റൻറ് ) എന്നിവർ ആശംസകൾ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ എസ് കൃതജ്ഞത രേഖപ്പെടുത്തി.
സീഡ് ക്ലബ്ബ് ഉദ്ഘാടനം -ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും
ചാരമംഗലംഗവൺമെൻറ് ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യപ്രദർശനവും നടന്നു നൂറോളം ഔഷധസസ്യങ്ങളെ അവയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാവുന്ന തരത്തിലുള്ള അറിവുകൾ പകർന്നുകൊണ്ട് ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടന്നു ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം അർത്തുങ്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി മധു നിർവഹിച്ചു ഔഷധസസ്യപ്രദർശനം പ്രിൻസിപ്പൽ ശ്രീമതി രശ്മി നിർവഹിച്ചു ചടങ്ങിൽ എച്ച് എം ശ്രീ പി ആനന്ദൻ സ്വാഗതവും കൺവീനർ ശ്രീമതി സിനിപ്പൊന്നപ്പൻ നന്ദിയും ആശംസിച്ചു. അധ്യാപകരായ ഷീല ജെ ,ഉദയകുമാർ ഈ .ആർ, ജയലാൽ എന്നിവർ സംസാരിച്ചു. സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുളള 1600 കുട്ടികൾക്കാണ് സകൂളിൽ തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം ചെയ്തത്. നാട്ടിൽ പുറത്തുളള ഔഷധ സസ്യങ്ങളെയും അവയുടെ ഗുണങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുളള ഔഷധ സസ്യ പ്രദർശനം കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി.
ഹർ ഘർ തിരംഗ '
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദീ കാ അമൃത മഹോത്സവത്തിന്റെ ഭാഗമായ 'ഹർ ഘർ തി രംഗ ' യിൽ ചാരമംഗലം ഡി വി എച്ച് എസ്സ് എസിലെ കുട്ടികളും പങ്കാളികളായി. ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഇതിലേക്ക് ആവശ്യമായ പതാകകൾ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു.എൻ സി സി , എസ് പി സി , സ്കൗട്ട് , ഗൈഡ്സ് , ജെ ആർ സി തുടങ്ങിയ യൂണിറ്റുകളിലെ കുട്ടികൾ പതാക നിർമ്മിക്കുന്നതിന് ആവശ്യമായ തുണികൾ കൃത്യമായി മുറിച്ചെടുക്കുകയും അടുത്തുള്ള തയ്യൽ കേന്ദ്രത്തിലെത്തി തയ്ച്ചെടുക്കുകയും ആണ് ചെയ്തത് . ചിത്രകല അധ്യാപകനായ സെബാസ്റ്റ്യൻ സാറിന്റെ നേതൃത്വത്തിലാണ് പതാക നിർമ്മാണം നടന്നത് . വീടുകളിൽ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഫ്ലാഗ് കോഡിലെ നിർദ്ദേശങ്ങൾ ഓഗസ്റ്റ് 10ന് നടന്ന പിടിഎ മീറ്റിങ്ങിൽ വെച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി. കൂടാതെ ഈ നിർദേശങ്ങൾ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലും പങ്കുവെച്ചു . ആഗസ്റ്റ് 12ന് കുട്ടികൾക്ക് പതാകകൾ വിതരണം ചെയ്തു. കുട്ടികൾ വീടുകളിൽ പതാക ഉയർത്തുകയും ചിത്രങ്ങൾ ക്ലാസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു.
അമൃതമഹോത്സവം- സ്വാതന്ത്ര്യ ദിന പരിപാടികൾ-2022
ഗവ. ഡി.വി. എച്ച്. എസ്. എസ്സിൽ സ്വാതന്ത്ര്യത്തിന്റെ 76 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, കുട്ടി കസ്റ്റംസ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് 9.15 ന് സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പുത്തനമ്പലം, തിരുവിഴ , അയ്യപ്പൻ ചേരി എന്നീ സ്ഥലങ്ങളിലേക്കുള്ള റാലി ഫ്ലാഗ് ഓഫ് ചെയ്തത് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി ആനന്ദൻ സാറാണ് . തുടർന്ന് സ്റ്റേജിൽ നടന്ന വിവിധ കലാ - പരിപാടികൾക്ക് കൺവീനർ ശ്രീ ഷാജി സാർ സ്വാഗതം പറഞ്ഞു . സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയത് പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചറാണ്. മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ.പി ആനന്ദൻ സാറാണ് . പി.റ്റി എ പ്രസിഡന്റ് ശ്രീ അക്ബർ ആശംസകൾ നേർന്നു. കെ ജി, എൽ പി , യു.പി, എച്ച് എസ് , എച്ച് എസ് . എസ് വിഭാഗങ്ങളിലെ കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. തുടർന്ന് സ്ക്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. ചടങ്ങിന് നന്ദിയർപ്പിച്ചത് സ്റ്റാഫ് സെക്രട്ടറി ശ്രീ എസ് ജയ് ലാൽ സാറാണ് . തുടർന്ന് സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ പുത്തനമ്പലം, തിരുവിഴ , അയ്യപ്പൻ ചേരി, എന്നീ സ്ഥലങ്ങളിൽ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് സ്റ്റേജിൽ അവതരിപ്പിച്ചു. .തുടർന്ന് ഉച്ചയൂണും പായസവിതരണവും നടന്നു. ആഘോഷ പരിപാടികൾ 12.30 ന് അവസാനിച്ചു. 👉* ചിത്രങ്ങൾ കാണുവാൻ
ഇൻക്ലൂൂസീവ് ക്ലബ്ബ് രൂപീകരണം
സമഗ്ര ശിക്ഷ കേരള, ബി ആർ സി ചേർത്തല യുടെയും ഗവ: ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിന്റെ യും ആഭിമുഖ്യത്തിൽ ഭിന്ന ശേഷി കുട്ടികളുടെ സാമൂഹ്യ ഉൾച്ചേർക്കൽ ലക്ഷ്യമാക്കി JSST ( ജൂനിയർ സോഷ്യൽ സർവീസ് ടീം) എന്ന പേരിൽ ഇൻക്ലൂസീവ് ക്ലബ്ബ് രൂപീകരിച്ചു.
അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിൽ നിന്നായി 30 കുട്ടികളെയാണ് ക്ലബ്ബംഗങ്ങൾ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. പിടിഎ പ്രസിഡണ്ട് ശ്രീ അക്ബറി ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചേർത്തല ബി.പി.സി ശ്രീ. സൽമോൻ സാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആയ ശ്രീമതി രശ്മി ടീച്ചർ സ്വാഗതമാശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആയ ശ്രീ ആനന്ദൻ സാർ ചേർത്തല ബി ആർ സി യിലെ ട്രയിനറായ ശ്രീമതി ജിഷ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ആയ ശ്രീമതി ഷീലടീച്ചർ കൃതജ്ഞതയും രേഖപ്പെടുത്തി. ഇൻക്ലസിവ് ക്ലബ്ബിലെ അംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളെ കൊണ്ട് തന്നെയാണ് സംഘാടന പരിപാടികൾ നടത്തുവാൻ ശ്രമിച്ചത്. പ്രസ്തുത ചടങ്ങിൽ കുട്ടികളുടെ രക്ഷിതാക്കളും മറ്റ് അധ്യാപകരും, ബി ആർ സി അംഗങ്ങളും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഭിന്ന ശേഷി മേഖലയെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവും താൽപര്യവും വർധിപ്പിക്കാനുതകുന്ന ഷോർട്ഫിലിമും പ്രദർശിപ്പിച്ചു.
വിത്തും വിളകളുടെ പ്രദർശനം -മികച്ച കർഷകനായ ശുഭ കേശനെ ആദരിക്കലും
ഗവ.ഡി.വി.എച്ച്എസ്എസ്സിൽ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് വിത്തും വിളകളുടെ പ്രദർശനം ക്ലാസ് തലത്തിൽ നടത്തി. എൽ.പി , യു.പി എച്ച് എസ് വിഭാഗത്തിൽ വിത്തും വിളകൾ ശേഖരിക്കലിന്റെ മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ 8 c യും യു.പി വിഭാഗത്തിൽ 6 c യും എൽ.പി വിഭാഗത്തിൽ 4 ക്ലാസും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. തുടർന്ന് പ്രദശനവും സംഘടിപ്പിച്ചു.മികച്ച കർഷകനായ ശുഭ കേശനെ ആദരിച്ചു. . ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.ഉത്തമൻ അവർകളാണ് ശുഭ കേശനെ ആദരിച്ചത്.H Mശ്രീ.പി.ആനന്ദൻ PTAപ്രസിഡൻ്റ് പി അക്ബർ പ്രിൻസിപ്പാൾ രശ്മി, സീനീയർ അസിസ്റ്റൻറ് ഷീല ജെ.നല്ലപാഠം കോ ഡിനേറ്റർ ഷീല k Jതുടങ്ങിയവർ സന്നിഹിതരായിരുന്നു.
നാട്ടറിവ് ദിനാചരണവും കുറത്തിയാട്ടം കലാകാരനെ ആദരിക്കലും
നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനെ ആദരിച്ച് ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്. സീഡ് ക്ലബ്ബ് മാതൃകയായി. 25 വർഷമായി കുറത്തിയാട്ടം ഉപാസനയായി സ്വീകരിച്ച് തുച്ഛമായ പ്രതിഫലത്തിന് സ്റ്റേജുകളിൽ അവതരിപ്പിച്ച് ആ കലയെ സംരക്ഷിച്ചു പോരുന്ന ശാസ്താങ്കൽ എം.എൻ രാധാകൃഷ്ണനെയാണ് സീഡ് ക്ലബ്ബ് ആദരിച്ചത്. ഹരിശ്രീ കലാസമിതി എന്ന പേരിൽ ഒരു കുറത്തിയാട്ട കലാസമിതി തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. സകൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷീല കെ.ജെ. സീഡ് കൺവീനർ സിനി പൊന്നപ്പൻ, ഉദയകുമാർ ഈ ആർ, ദീപ വി. എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ ക്ലാസുകളിലായ് പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടറിവ് ശേഖരിച്ചു നടത്തിയ ചാർട്ട് പ്രദർശനം നാട്ടറിവ് ദിനത്തിൽ അറിവുത്സവമായിമാറി.
സത്യമേവ ജയതേ
മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ലിറ്ററസിയിൽ കുട്ടികൾക്ക് അവബോധം നൽകുന്നതിനുള്ള പരിശീലന പരിപാടിയായ 'സത്യമേവ ജയതേ ' ഡി വി എച്ച് എസ് എസ് ൽ വിജയകരമായി പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസിന് ഹൈസ്ക്കൂൾ യു പി വിഭാഗം അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം ഓഗസ്റ്റ് 11ന് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ ഷാജി. പി ജെ ,ശ്രീ ലൈജു പി,ശ്രീമതി സവിത എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഓഗസ്റ്റ് 12 മുതൽ 23 വരെ വിവിധ ക്ലാസുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ് നടന്നു. യു പി വിഭാഗത്തിൽ 470 ൽ 460 കുട്ടികൾക്കും ഹൈസ്ക്കൂൾ വിഭാഗത്തിൽ 522 ൽ 515 കുട്ടികൾക്കും പരിശീലനം നൽകകയും ചെയ്തു .
ഡിജിറ്റൽ മാഗസിൻ' ഇ- സ്വരം' ത്തിന്റെ പ്രകാശന കർമ്മം
ലിറ്റിൽ കൈറ്റ്സ് 2021 - 23 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ' ഇ- സ്വരം' ത്തിന്റെ പ്രകാശന കർമ്മം 30/8/2022 ചൊവ്വാഴ്ച രാവിലെ11. 45 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.പിടിഎ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ ചടങ്ങിൽ സ്വാഗതം പറഞ്ഞത് 21 - 23 ബാച്ചിലെ സെപ്യൂട്ടി ലീഡർ ആയ വർഷ ആയിരുന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി. ആനന്ദൻ സാർ ഡിജിറ്റൽ മാഗസിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കഞ്ഞിക്കുഴിയുടെയും സമീപപ്രദേശങ്ങളെയും സംബന്ധിക്കുന്ന ഒരു ചരിത്ര രേഖയാണ് ഇ-സ്വരം എന്ന് അഭിപ്രായപ്പെട്ട ബഹു.ഹെഡ് മാസ്റ്റർ, ഡിജിറ്റൽ മാഗസിന്റെ പ്രിന്റഡ് പതിപ്പ് കൂടി തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് 21 - 23, 21- 24 ബാച്ചിലെ കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ ആദിത്യ പ്രസാദ് നന്ദി പറഞ്ഞു.
സീഡ് - ഓണക്കോടി
ചാരമംഗലംഗവൺമെൻറ് ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ഓണക്കോടിയുടെ പൈസയായ6000 രൂപയാണ് സ്കൂൾ മാതൃഭൂമിയുടെ ഓണക്കോടി പദ്ധതിയ്ക്കായി നൽകിയത്.
ഡിജിറ്റൽ അത്തപ്പൂക്കള മത്സരം
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജി സാറിന്റേയും കൈറ്റ് മിസ്ട്രസ് ശ്രീ മതി വിജു പ്രിയ വി എസിന്റേയും നേതൃത്വത്തിലാണ് മത്സരം നടന്നത്. ശ്രീലക്ഷ്മി.എസ് (9B), ആദിത്യൻ സി.വി (9D), അഭിനവ് കെ.എം. (9 A ) എന്നിവർ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഓണാഘോഷ പരിപാടി 2022
ഡി വി എച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 2/9/22 വെള്ളിയായ്ച രാവിലെ 9 30 ന് പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ, എച്ച് എം ശ്രീ ആനന്ദൻ, പി റ്റി എ പ്രസിഡന്റെ ശ്രി അക്ബർ എന്നിവർ പൂക്കളത്തിൽ പൂക്കൾ ഇട്ട് ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിക്കുറിച്ചു. തുടർന്ന് കലാപരിപാടികൾ സ്റ്റേജിലും മറ്റ് കളികൾ - സുന്ദരിക്ക് പൊട്ടുതൊടൽ ...ലെമൺ & സ്പൂൺ..കസേരകളി .കുപ്പിയിൽ വെള്ളം നിറയ്ക്കൽ .അപ്പം കടി.വടംവലി ......... വിവിധ സ്ഥലങ്ങളിൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായിനടന്നു..കൂടുതൽ ചിത്രങ്ങൾ കാണൂവാൻ
വിദ്യാലയത്തിൽ നിന്നും വീട്ടിലേക്ക്
2022 ഓഗസ്റ്റ് മാസത്തിലെ അവധി ദിവസങ്ങളിൽ യു.പി. വിഭാഗം അധ്യാപകർ കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി. ഈ പ്രവർത്തനം ക്ലാസിൽ പഠിക്കുന്ന ഓരോ കുട്ടിയേയും കുടുംബാംഗങ്ങളെയും അടുത്ത റിയുന്നതിനും അവരുടെ ഗൃഹാന്തരീക്ഷം അറിയുന്നതിനും വളരെയധികം സഹായിച്ചു. കയർ മേഖലയിലും നിർമ്മാണ മേഖലയിലും തൊഴിലെടുക്കുന്ന വളരെ സാധാരണക്കാരുടെ മക്കളാണ് നമ്മുടെ ബഹുഭൂരിപക്ഷം വിദ്യാർഥികളും. ഇവർക്ക് ആത്മവിശ്വാസം പകരാൻ സഹായിക്കുന്ന മികച്ച പിന്തുണാപ്രവർത്തനമാണ് ഗൃഹസന്ദർശനം. 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന നിരവധി കുട്ടികളുടെ വീടുകൾ സന്ദർശിക്കാൻ കഴിഞ്ഞു. ജോലിക്കിടയിൽ വീണു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രക്ഷിതാവിന് ഈ ഗൃഹസന്ദർശന വേളയിൽ ധനസഹായം നൽകി.
ലിറ്റിൽ കൈറ്റ്സ് ടെക് ഫെസ്റ്റിൽ
ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭാ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിൽ ചാരമംഗലം ഡിവിഎച്ച്എസ്എസ് 2021 - 24 ബാച്ചിലെ 17 കുട്ടികൾ പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ പാട്ടുകളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോബോട്ടിക്സും ഇൻറർനെറ്റ് ഓഫ് തിങ്സും , മെറ്റാ വേഴ്സ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ , ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ,ബ്ലോക്ക് ചെയിൻ, ക്ലൗഡ് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും പാനൽ ഡിസ്കഷനും നടന്നു .തുടർന്ന് നടന്ന എക്സിബിഷനിൽ സജ്ജീകരിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി , വെർച്ച്വൽ റിയാലിറ്റി , ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് , ഗെയിമിങ് ഇൻഫോടെയിൻമെന്റ് ബൂത്തുകൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു
പഠന വിടവും പരിഹാരബോധനവും -സെമിനാർ
കോവിഡ് കാലത്തെ അടച്ചിടലിൽ കുട്ടികൾക്ക് കിട്ടാതെ പോയ ക്ലാസ് റൂം പഠനാനുഭവങ്ങൾ അവരിൽ ഉണ്ടാക്കിയ പഠന പ്രശ്നങ്ങൾ അധ്യാപകർക്ക് പ്രത്യക്ഷത്തിൽ ബോധ്യമായത് കുട്ടികൾ തിരിച്ച് ക്ലാസ്സിൽഎത്തിയപ്പോഴാണ്. ഫസ്റ്റ് ടേം പരീക്ഷ,യൂണിറ്റ് ടെസ്റ്റുകൾ എന്നിവയെ വിലയിരുത്തിയപ്പോൾ എഴുത്ത്,വായന,ആശാരൂപീകരണം.,വിശകലനം ഇങ്ങനെ പലതരത്തിൽ കുട്ടികൾ പ്രശ്നങ്ങൾ നേരിടുന്നതായി എസ് ആർ ജി ഗ്രൂപ്പുകളിൽ ചർച്ച ഉയർന്നുവന്നു.പ്രശ്നങ്ങൾ ബഹുതലത്തിൽ ആയതുകൊണ്ട് തന്നെ ഒറ്റപ്പെട്ട പരിഹാരബോധനങ്ങൾ കാര്യക്ഷമമാകില്ലെന്ന് അഭിപ്രായം അധ്യാപകർക്കിടയിൽ ഉണ്ടായി.അങ്ങനെയാണ് പഠന വിടവും പരിഹാരമാർഗ്ഗവും എന്ന സെമിനാറിന് അന്വേഷണത്തിന് ഞങ്ങൾ തയ്യാറായത്.ഇതിനായി എൽ പി,യുപി,എച്ച് എസ് വിഭാഗങ്ങളിലെ വിദ്യാർഥികൾ,രക്ഷിതാക്കൾ,ടീച്ചേഴ്സ് എന്നിവർക്ക് പഠന വിടവും പരിഹാരമാർഗ്ഗവും എന്ന വിഷയത്തെ ആസ്പദമാക്കി ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ ശേഖരിക്കുവാനും പ്രശ്നങ്ങൾ കണ്ടെത്തി വിഷയാധിഷ്ഠിത പരിഹാരബോധന മൊഡ്യൂൾ തയ്യാറക്കി ,ഇവർക്കായുള്ള പരിഹാര ബോധന ക്ലാസ്സുകൾ LP, UP, HS തലങ്ങളിൽ അധിക സമയം കണ്ടെത്തി പ്രത്യേകമായി ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ തുടക്കമെന്നോണം മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും പരിശീലനം നൽകുന്നുണ്ട്.അധികസമയം കണ്ടെത്തി ക്ലാസ്സധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന ഈ ബോധന പരിപാടി കുട്ടികളിൽ പഠനത്തോടുള്ള കൂടുതൽ താല്പര്യവും, ആത്മവിശ്വാസവും ഉയർത്തുവാൻ ഉപകരിക്കുന്നുണ്ട്.
മികച്ച പി റ്റി എക്കുള്ള സംസ്ഥാന പുരസ്കാരം
2021-22 വർഷത്തെ മികച്ച പി റ്റി എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാ നം. ഗവ ഡിവി എച്ച്എസ്എസ് , ചാരമംഗലം സ്ക്കൂൾ ഏറ്റുവാങ്ങി. 3 ലക്ഷം രൂപയും പ്രശസ്തി പത്രവും അട ങ്ങുന്നതാണ് പുരസ്കാരം, കോവിഡ് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച പ്രവർത്തനങ്ങളാണ് പിടിഎ കഴിഞ്ഞ അധ്യയന വർഷം കാഴ്ചവച്ചത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, പഠനസൗകര്യം ഒരുക്കുക. സ്കൂളിന്റെ ഹരിതാഭ നിലനിർത്തുക. ലോകോത്തര നിലവാരത്തിലേക്ക് അക്കാദമിക പ്രവർത്തനങ്ങൾ ഉയർത്താനുള്ള പരിശ്രമങ്ങൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് അവാർഡിന് അർഹമാക്കിയത്.സംസ്ഥാനതല അധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി.അക്ബർ, ഹെഡ് മാസ്റ്റർ പി.ആനന്ദൻ, പി ടിഎ എക്സിക്യൂട്ടീവ് അംഗം ക ഷ്ണപ്രസാദ്, സ്റ്റാഫ് സെക്രട്ടറി -ജയലാൽ, അധ്യാപക പ്രതിനിധികളായ ഡൊമിനിക് ബാസ്റ്റ്യൻ സിനി പൊന്നപ്പൻ, എബി ജോസഫ്, ജി.എസ്.രമാദേവി എന്നിവർ മന്ത്രി വി.ശിവൻകുട്ടി യിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി.
ഓണക്കാല ത്രിദിന എസ് പി സി ക്യാമ്പ് 2022
ഗവൺമെന്റ് ഡി വി എച്ച് എസ് എസ് ചാരമംഗലം - ഓണക്കാല ത്രിദിന എസ് പി സി ക്യാമ്പ് 2022 സെപ്റ്റംബർ മൂന്നിന് ആരംഭിച്ചു. മാരാരിക്കുളം എസ് ഐ ശ്രീ അനിൽകുമാർ കൈമൾ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ അക്ബറിന്റെ അധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രശ്മി ഏവർക്കും സ്വാഗതം പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയൻ ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലിയും മാരാരിക്കുളം എസ് ഐ ശ്രീ അനിൽകുമാർ കൈമളും ആശംസകൾ നൽകി. സിപിഒ ജ്യോതി വി ആർ ഏവർക്കും നന്ദി പറഞ്ഞു.11 മണിക്ക് ശ്രീ രാജേഷ് ഹോണസ്റ്റിയെക്കുറിച്ച് അതിമനോഹരമായ ക്ലാസ് എടുത്തു. .2:15 മുതൽ ബഹുമാനപ്പെട്ട ശ്രീ ഐ ജി വിജയൻ സാറിന്റെ ഓൺലൈൻ ക്ലാസ് ആയിരുന്നു . പരേഡ് പ്രാക്ടീസ് ചെയ്തു. ക്യാമ്പസ് ക്ലീൻ ആക്കി. രണ്ടാം ദിവസം- റോഡ് വാക്ക് നടന്നു.യോഗ പരിശീലനം നൽകി.ഖോഖോ പരിശീലനം നൽകി.സോയാ മാഡം കുട്ടികളുടെ നൈപുണി എങ്ങനെയെല്ലാം വികസിപ്പിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുത്തു. മൂന്നാം ദിവസം- റോഡ് വാക്കിന് ശേഷം സീനിയർ കുട്ടികൾ അസംബ്ലി നടത്തി.ഭക്ഷണത്തിനുശേഷം ശ്രീ ടെബി പെരേര ടീനേജേഴ്സ് ആൻഡ് സോഷ്യൽ ബിഹേവിയർ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട രീതിയിൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർന്ന ഒരു ക്ലാസ് ആയിരുന്നു അത്. പാട്ട് , ഡാൻസ് , അവതരണം , ബുദ്ധിപരമായ പ്രവർത്തനങ്ങൾ , നിരവധി സമ്മാനങ്ങൾ അങ്ങനെയെല്ലാം കൂടിച്ചേർന്നപ്പോൾ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.സദ്യ ഒരുക്കി കഴിച്ചു. പപ്പടം പഴം പായസം കൂടെ ഓണപാട്ടുകളും.2 മണിമുതൽ ദാമോദരൻ സാറിന്റെ അതിമനോഹരമായ ക്ലാസ് ആയിരുന്നു.ഈ വർഷത്തെ മികച്ച സേവനത്തിന് അവാർഡിന് അർഹനായ ശ്രീ ഷാജിമോൻ സാറിന് ചാരമംഗലം എസ് പി സി യൂണിറ്റിന്റെ വക പൊന്നാടയണിയിച്ചു. ഷാജിമോൻ സാർ എസ് പി സി കുട്ടികൾക്ക് അവരറിഞ്ഞിരിക്കേണ്ട കാര്യങ്ങളും നിർദ്ദേശങ്ങളും നൽകി.തുടർന്ന് ഓണപരിപാടികൾ നടന്നു. കുട്ടികൾ ക്യാമ്പസ് ക്ലീൻ ചെയ്ത് ദേശീയ ഗാനം ആലപിച്ച് ക്യാമ്പ് വളരെ ഭംഗിയായി അവസാനിച്ചു. 👉* ചിത്രങ്ങൾ കാണുവാൻ
NSS സപ്തദിന സഹവാസ ക്യാമ്പ്
2022 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് രജിസ്ട്രേഷൻ ഓടുകൂടി ക്യാമ്പ് ആരംഭിച്ചു .48 കുട്ടികൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് പി ടി എ പ്രസിഡൻറ് ശ്രീ അക്ബർ പതാക ഉയർത്തി.ശേഷം 5.30 ന് ഉദ്ഘാടന സമ്മേളനം നടന്നു .കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതമാശംസിച്ചു .വാർഡ് അംഗം ശ്രീമതി പുഷ്പവല്ലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, കഞ്ഞിക്കുഴി FHC ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ജോസ് എബ്രഹാം, വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശങ്കരനുണ്ണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ വി. രതീഷ് നന്ദി അറിയിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് വളണ്ടിയർമാർക്ക് ആയി ക്യാമ്പ് വിശദീകരണം നടത്തി...കൂടുതൽ അറിയാൻ
ഓസോൺ ദിനാചരണം
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഓസോൺ ദിന ക്വിസ് നടത്തുകയുണ്ടായി. കമ്മ്യൂണിറ്റി കൗൺസിലറായ ശ്രീമതി കസ്തൂരി നേതൃത്വം വഹിച്ചു.സോഷ്യൽ സയൻസ് അംഗങ്ങൾ പങ്കെടുത്ത ക്വിസിൽ ഒന്നാം സ്ഥാനം ഗൗരി ദേവി എസ്(9C) രണ്ടാം സ്ഥാനം ഹരികീർത്തന(8B) എന്നിവർക്ക് ലഭിച്ചു.സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ദിവ്യജോൺ നന്ദി പ്രകാശനത്തിലൂടെ പരിപാടികൾ പൂർത്തീകരിച്ചു
എഡ്യൂക്കേഷണൽ തീയറ്റർ വർക്ക് ഷോപ്പിന്റെ മീറ്റിംഗ്
ഗവൺമെൻറ് ഡിവിഎച്ച്എസ് ചാലമംഗലം സ്കൂളിലെ പത്താം ക്ലാസിലെ കുട്ടികൾക്കായിട്ടുള്ള എഡ്യൂക്കേഷണൽ തീയറ്റർ വർക്ക് ഷോപ്പിന്റെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് വേണ്ടിയിട്ടുള്ള മീറ്റിംഗ് 19 /9/ 2022 തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് എച്ച് എം ന്റെ അധ്യക്ഷതയിൽ കൂടുകയുണ്ടായി. 24/09/2022 ശനിയാഴ്ച നടക്കുന്ന എഡ്യൂക്കേഷണൽ തീയേറ്റർ വർഷോപ്പിൽ കുട്ടികൾ കൊണ്ടുവരേണ്ട സാധനങ്ങളെ പറ്റിയുള്ള ഒരു ചർച്ച നടന്നു. കുട്ടികൾ കൊണ്ടുവരേണ്ട കുറച്ച് സാധനങ്ങൾ രക്ഷകർത്താക്കൾക്ക് പ്രിന്റൗട്ട് ആയിട്ട് എടുത്തു കൊടുക്കാൻ തീരുമാനിച്ചു. 24ആം തീയതി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങി വൈകിട്ട് ഏഴുമണിക്ക് അവസാനിക്കുന്ന ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണ് നടക്കുന്നത്. എല്ലാ രക്ഷകർത്താക്കളും അന്നേദിവസം കുട്ടികൾക്കൊപ്പം പങ്കെടുക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചു.
ഫ്രൂട്ട് സാലഡ് -പ്രവൃത്തിപരിചയ പാഠത്തിൽ നിന്ന്
അഞ്ചാം ക്ലാസിലെ പ്രവൃത്തിപരിചയ പാഠത്തിലെ ആഹാരവും കൃഷിയും എന്ന യൂണിറ്റിലെ പ്രവർത്തനമായി 5A ക്ലാസിലെ കുട്ടികൾ രാഗിണി ടീച്ചറുടെ നേതൃത്വത്തിൽ ഫ്രൂട്ട് സാലഡ് ഉണ്ടാക്കി. കുട്ടികൾ കൊണ്ടുവന്ന പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഫ്രൂട്ട് സാലഡ് ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ സാർ കുട്ടികൾക്ക് വിളമ്പി . പ്രവർത്തനത്തിൽ അധ്യാപികമാരായ സവിത, റെജിമോൾ, അജിതകുമാരിഎന്നിവർ പങ്ക് ചേർന്നു. കുട്ടികളുടെ സജീവമായ പങ്കാളിത്തവും അത്യുത്സാഹവും കൊണ്ട് ഈ പ്രവർത്തനം ശ്രദ്ധേയമായി.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 19 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. റിഷി നടരാജൻ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ കുട്ടികളെ ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്കാനർ, പ്രിന്റർ, എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി സ്കോർ രേഖപ്പെടുത്തി. സ്ക്രാച്ച്, MIT ആപ്പ് ഇൻവെന്റർ,അനിമേഷൻ എന്നിവയും പ്രോജക്ടറിന്റെ പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. സ്കൂൾ വികസന ഫണ്ടിൽ നിന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് നാരങ്ങാവെള്ളവും സ്നാക്സും നൽകി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ മുവുവൻ അംഗങ്ങളും പങ്കെടുത്ത ക്യാമ്പിൽ കൈറ്റ് മിസ് ട്രസ് ശ്രീമതി വിജുപ്രിയ സ്വാഗതവും,എസ് ഐ റ്റി സി ശ്രീ ഡോമിനിക്ക് സെബാസ്റ്റ്യൻ ആശംസകളും അർപ്പിച്ചു. 4 മണിയോടെ അവസാനിച്ച ക്യാമ്പിൽ പ്രാൺജിത്ത് (8A ), അമൃത ( 8D) എന്നിവർ ക്യാമ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു.
റോട്ടറി ക്ലബ്ബിന്റെ അദ്ധ്യാപകർക്കുളള പരിശീലനക്ലാസ്
ഗ്രീൻ സിറ്റി കഞ്ഞിക്കുഴി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ കാഴ്ച വൈകല്യം കണ്ടെത്തുന്നതിനുള്ള അദ്ധ്യാപകർക്കുളള പരിശീലനക്ലാസ് സെപ്റ്റംബർ മാസം 22 തീയതി രാവിലെ 10 മണിക്ക് ഗവൺമെൻറ് ഡി.വി . എച്ച് എസ് ചാരമംഗല സ്കുളിൽ വച്ച് നടന്നു.പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തത് യു സുരേഷ്, (പ്രസിഡൻറ് ) ക്ലാസ് നയിച്ചത് ശ്രീമതി ഷിജി (ഒപ്റ്റോമെടിസ്റ്റ് ) പി.റ്റി. എ പ്രസിഡന്റ് നന്ദി പറഞ്ഞു.LP, UP, HS, HSS വിഭാഗങ്ങളിൽ നിന്നും ഒരോ അധ്യാപകൻ എന്ന നിലയിൽ പരിശീലനത്തിൽ പങ്കെടുത്തു.
വിദ്യാഭ്യാസ തിയറ്റർ ശില്പശാല2022-23
24/09/22 പലകാരണങ്ങളാലും പതിവ് ക്ലാസ് മുറികളിൽ നിശ്ശബ്ദരാക്കപ്പെടുകയോ നിശ്ചലരാക്കപ്പെടുകയോ ചെയ്ത കുട്ടികൾക്കുള്ള ശില്പശാലയാണിത് . എസ് എസ് എൽ സി പരീക്ഷയ്ക്കുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുന്നതിനാണ് ഇത് സംഘടിപ്പിച്ചത് . ' സർഗാത്മക നാടക'ത്തിന്റെ സങ്കേതങ്ങൾ അടിത്തറയായുള്ള ഈ പ്രക്രിയയിലൂടെയാണ് ശിൽപ്പശാലയിൽ കുട്ടികൾ കടന്നുപോകുന്നത് .സ്വന്തം ശേഷികളെ സ്വാഭാവിക നിലയിൽ കണ്ടെത്താനും ആത്മവിശ്വാസത്തോടെ മുഖ്യധാരാ ക്ലാസ് മുറികളിലെ പഠന പ്രവർത്തനങ്ങളിൽ ഉൾച്ചേരാനും ഇവർക്ക് കഴിയും . കഴിഞ്ഞ 20വർഷമായി പഠന പ്രക്രിയയിൽ നിന്നും പുറന്തള്ളപ്പെടുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ശില്പശാലകൾ കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന കണ്ണൂരിലെ 'പടവ് 'തിയ്യേറ്റർ പ്രവർത്തകരായ എൻ രഘുനാഥും അനഘ രഘുനാഥുമാണ് ഗവ ഡി വി എച്ച് എസ് എസ്സിൽ ക്ലാസ്സെടുക്കാൻ എത്തിയത് . പഠന പിന്നോക്കാവസ്ഥയില്ലാത്ത ക്ലാസ് മുറികളാണ് ഇവർ ലക്ഷ്യമിടുന്നത് . ഇതിന്റെ ഉദഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാജേശ്വരി നിർവഹിച്ചു . ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സ്വാഗതം ആശംസിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ പി അക്ബർ അധ്യക്ഷത വഹിച്ചു . സീനിയർ ടീച്ചർ ശ്രീമതി ഷീല ജെ സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ ശ്രീ റെനീഷ് മറ്റു അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു . രാവിലെ 9 മണിമുതൽ 7.30വരെയാണ് ക്ലാസ് .
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം
നാടിന്റെ സുസ്ഥിര വികസനത്തിനും ദൈനംദിന ജീവിതത്തിൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ശതനമായ ആശയങ്ങൾ നിർമിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. നാം നേരിട്ട് അറിയുന്നതും അല്ലാത്തതുമായ നിരവധി ഇന്നോവേഷനുകൾ അഥവാ നവീകരണങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പുതിയ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും ഇനിയും ഉണ്ടാകേണ്ടതുണ്ട്.സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർ നപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവ്വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് K-DISC മായി KITE കൈകോർക്കുന്നു. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) കുട്ടികളിൽ എത്തിക്കുന്നതിനുള്ള പരിശീലന പരിപാടി 2022 സെപ്റ്റംബർ 30 ന് രാവിലെ 9 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് ബഹു. HM ശ്രീ.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം 8 A, 8B,8 C,8E ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കെറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി. പി.ജെ, LK മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി.എസ്. എന്നിവരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകി.
ഗാന്ധി ജയന്തി ദിനം
ഗാന്ധി ജയന്തി ദിനത്തോനുബന്ധിച്ച് സ്കൂളിലെ എസ്.പി.സി, എൻ , സി.സി, കുട്ടി കസ്റ്റംസ്, എന്നീ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന്റെ പരിസരവും - ചുറ്റുപാടും ക്ലീൻ ചെയ്തു.. രാവിലെ 8.30 ന് തുടങ്ങിയ ക്ലീൻ ക്യാമ്പസ് പരിപാടി ശ്രീമതി അജിത, ശ്രീമതി ജയശ്രീ , ശ്രീ. സെബാസ്റ്റ്യൻ, ശ്രീ. ജ്യോതിഷ് കുമാർ എന്നിവർ നേതൃത്വം നൽകിയ പരിപാടി 11.30 ന് അവസാനിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ- ത്രിദിന സഹവാസ ക്യാമ്പ്
സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പ് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ചു.ഫ്ലാഗ് ഓഫ് സെറിമണിയോട് കൂടി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ജി മോഹനൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ സാർ, PTA പ്രസിഡന്റ് ശ്രീ അക്ബർ, സ്റ്റാഫ് സെക്രട്ടറി ജയലാൽസർ,ജില്ല ഓർഗനൈസിങ് കമ്മിഷണർ കുഞ്ഞുമോൻ സാർ എന്നിവർ ക്യാമ്പിന് ആശംസകൾ നൽകി.സ്കൗട്ട് മാസ്റ്റർ ശ്രീമതി മിനി ടീച്ചർ ഗൈഡ് ക്യാപ്റ്റൻമാരായ ഷീന ടീച്ചർ, സരിത ടീച്ചർ എന്നിവർ നേതൃത്വം കൊടുത്ത ക്യാമ്പ്കു ട്ടികൾക്ക് ശരീരികവും മാനസികാവുമായ ഉല്ലാസം നൽകാൻ ഉതകുന്ന പ്രവർത്തനങ്ങൾ നിറഞ്ഞതായിരുന്നു. ക്യാമ്പിൽ 52 കുട്ടികളാണ് പങ്കെടുത്തത്.29 സ്കൗട്ട്സും 23 ഗൈഡ്സും. നിത്യജീവിതത്തിൽപ്രയോഗത്തിൽ വരുത്താൻ സഹായിക്കുന്ന ധാരാളം നൈപുണികൾ പരിശീലിപ്പിക്കുവാൻ സാധിച്ചു എന്നത് എടുത്തുപറയത്തക്ക നേട്ടമാണ്.അടിയന്തര സന്ദർഭങ്ങളിൽ പ്രാവർത്തികമാക്കാൻ സഹായിക്കുന്ന വിവിധ ഉപകരണനിർമ്മാണവും ഉൾപ്പെടുത്തിയിരുന്നുകുട്ടികളിൽ ഏകാഗ്രത വളർത്തുന്നതിനും സഹകരണമനോഭാവം ഉണ്ടാക്കിയെടുക്കുന്നതിന് ഉതകുന്ന മത്സരക്കളികൾ ക്യാമ്പിൽ സജീവമായിരുന്നു പ്രഗത്ഭരായ അധ്യാപകരുടെ സേവനം ക്യാമ്പിന് ഉണർവേകി. രക്ഷിതക്കാളുടെയും അധ്യാപകരുടെയും സഹകരണം ക്യാമ്പിന്റെ വിജയത്തിന് മാറ്റുകൂട്ടി.അവസാന ദിവസമായ Oct 2 ന് കുട്ടികൾ സ്ക്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ശേഷം 4 മണിക്ക് ക്ലോസിങ്ങ് സെറിമണിയോടെ ക്യാമ്പ് അവസാനിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗീത കാർത്തികേയൻ, PTAപ്രസിഡൻ്റ്, ASOC ജിജി ചന്ദ്രൻ സർ, ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർ കുഞ്ഞുമോൻ സാർ ,സ്റ്റാഫ് സെക്രട്ടറി ജയലാൽ സാർ എന്നിവർ സന്നിഹിതരായിരുന്നു.ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി സരിത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
ചാരമംഗലം എഫ് എം സ്ക്കൂൾ റേഡിയോ
School NSS UNIT ന്റെ നേതൃത്വത്തിൽ LUNCH BREAK സമയത്ത് CHARAMANGALAM FM എന്നപേരിൽ... സ്കൂൾ റേഡിയോ.. പ്രവർത്തിച്ചു വരുന്നു...സ്കൂൾ വാർത്തകൾ,ഗാനലാപനം, ചിന്താ വിഷയം, വാർത്ത അധിഷ്ഠിത പരിപാടി കൾ മുതലായവ... റേഡിയോ യിലൂടെ അവതരിപ്പിക്കുന്നു.
ലഹരി വിരുദ്ധ കാംപയിൻ-വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം
ലഹരി വിരുദ്ധ കാംപയിൻ പരിപാടികളുടെ ചേർത്ത വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം 6/10/11(വ്യാഴാഴ്ച) 10.30 AM നു ചാരമംഗലം ഗവ ഡി.വി എച്ച് എസ്സ് എസ്സ് സ്കൂളിൽ വച്ചു നടന്നു .സ്വാഗതം ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ ആശംസിച്ചു.പി റ്റി എ പ്രസി ശ്രീ. അക്ബർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദ്ഘാടനം ബഹു.കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസി. ശ്രീമതി ഗീതാ കാർത്തികേയൻ നിർവ്വഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി.ശ്രീകല. സി എസ് , ഡി. ഇ ഒ നടത്തി. ലഹരി വിരുദ്ധ സന്ദേശം കുമാരി ഹരി കീർത്തന അവതരിപ്പിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ അക്ഷര ചൊല്ലിക്കൊടുത്തു.ജയലാൽ സ്റ്റാഫ് സെക്രട്ടറി കൃതജ്ഞത രേഖപ്പെടുത്തി.രാവിലെ 9.30 നു എല്ലാ uni .form force കളുടെ ആഭിമുഖ്യത്തിൽ തിരുവിഴ ജംഗ്ക്ഷനിലേയ്ക്കു ലഹരി വിരുദ്ധ സന്ദേശങ്ങളേന്തിയ പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബഹു: മുഖ്യമന്ത്രിയുടെ തൽസമയ സന്ദേശം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കേൾപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്രസന്റേഷൻ കാണിച്ചു. തുടർന്ന് LP UP HSS ലെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ class നടത്തി.
പനയോല കൊണ്ടുള്ള വേസ്റ്റ് ബിൻ നിർമ്മാണം
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ഞായറാഴ്ച രാവിലെ 11മണിക്ക് പനയോല കൊണ്ടുള്ള വേസ്റ്റ് ബിൻ നിർമ്മാണം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി അന്നേദിവസം തന്നെ എല്ലാ ക്ലാസ് മുറികളിലേക്കുള്ള ഈർക്കിൽ ചൂൽ വിതരണം ഹെഡ്മാസ്റ്റർ ആനന്ദൻ സാർ ഉദ്ഘാടനം ചെയ്തു. പനയോല കൊണ്ടുള്ള വേസ്റ്റ് ബിന്നിന്റെ പരിശീലനം നൽകിയിരുന്നത് പ്രവൃത്തി പരിചയ അധ്യാപികയായ രാഗിണി ടീച്ചർ ആണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്രമേണ കുറച്ച് പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തിങ്കൾ ചൊവ്വ ബുധൻ എന്നീ ദിവസങ്ങളിലായിരുന്നു കുട്ട നിർമ്മാണം നടന്നിരുന്നത്. സ്കൗട്ട് ആൻഡ് ഗൈഡിലെ എല്ലാ കുട്ടികളും കുട്ടനിർമ്മാണത്തിൽ സജീവമായിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡിന്റ ഒരു തനത് പ്രവർത്തനം കൂടിയാണിത്. മാർക്കറ്റിൽ ചക്കര പോലുള്ള സാധനങ്ങൾ കൊണ്ടുവരുന്ന പനയോല കഴുകി വൃത്തിയാക്കിയാണ് വേസ്റ്റ് ബിൻ നിർമാണത്തിന് വേണ്ടി ഉപയോഗിച്ചത്. ഇതിലൂടെ പാഴ്വസ്തുക്ക ളുടെ പുനരുപയോഗം എന്ന ശാസ്ത്രീയ തത്വവും കുട്ടികൾ സ്വായത്തമാക്കുന്നു. അതിലുപരി കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനുള്ള പ്രാവീണ്യവും കുട്ടികൾ നേടുന്നു. പരിശീലനം ലഭിച്ച സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കൂടിപരിശീലനം നൽകുന്നു. അതിലൂടെ ഇത്തരം കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു തൊഴിൽ മാർഗം കൂടി ലഭിക്കുന്നു. ചുരുക്കത്തിൽ ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന തത്വത്തിലൂടെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും പഠനത്തോടൊപ്പം വിവിധ ജീവിതനൈപുണ്യം നേടുവാൻ പനിയോല കൊണ്ടുള്ള വേസ്റ്റ് ബിൻ നിർമ്മാണം വിഭാവനം ചെയ്യുന്നു.
എസ് എസ് ടാലന്റ് ഹണ്ടർ
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിദ്യാഥികൾക്കായിsocial science talent hunt മത്സരം നടത്തുകയുണ്ടായി. ഒന്നാം സ്ഥാനം വർഷ എ 10 Bയും രണ്ടാ സ്ഥാനം ബ്രിന്ദ എസ് 9Bയും കരസ്ഥമാക്കി... സോഷ്യൽ സയൻസ് ടീച്ചേഴ്സായ ശ്രീ ഷാജി പി.ജെ, ദിവ്യ ജോൺ , ജയശ്രീ എന്നിവർ പങ്കെടുത്തു.
കൊയ്ത്തുത്സവം2022
ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്സ്എസ്സിലെ കൊയ്ത്തുത്സവം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചാ പ്രസി .ശ്രീ വി.ജി മോഹനൻ അവർകൾ നിർവ്വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് വികസന കാര്യ സ്റ്റാൻന്റിംഗ്കമ്മറ്റി ചെയർമാൻ ശ്രീ എൻ ഡി ഷിമ്മി, പിടിഎ. പ്രസിഡൻറ് ശ്രീ പി.അക്ബർ, പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ, അദ്ധ്യാപകർ, വിവിധ ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജൂൺ 1 നു പ്രവേശനോത്സവത്തിന് പുതുതായി സ്കൂളിൽ പ്രവേശനം നേടിയ 1-ാം ക്ലാസ്സുകാരാണ് ഉമ എന്ന നെൽവിത്ത് വിതച്ചത്. ഞാറ് നടീൽ, കള പറിക്കൽ , വളമിടൽ , നനയ്ക്കൽ , തുടങ്ങിയ ഓരോ ഘട്ടവും കുട്ടികൾ തന്നെ നിർവഹിച്ചു. തികച്ചും ജൈവ കൃഷി രീതിയാണ് അവലംബിച്ചത്. കൊയ്ത കറ്റകൾ മെതിച്ച് അരിയാക്കി കുട്ടികൾക്ക് തന്നെ പായസം വെച്ച് കൊടുക്കാറാണ് പതിവ്.
ജെൻഡർ ക്ലബ് @സ്കൂൾ-ജില്ലാതല വിജയി
കുടുംബശ്രീ ജില്ലാമിഷൻ ജെൻഡർ ക്ലബ് @സ്കൂളിന്റെ ഭാഗമായി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികളിൽ ജെൻഡർ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ സ്കൂളുകൾ കേന്ദ്രീകരിച്ചു നടത്തി വരുന്ന പദ്ധതിയാണ് ജെൻഡർ ക്ലബ് @സ്കൂൾ. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഓസോൺ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ ഉൾപ്പെടുത്തിയാണ് ജില്ലാതലാ മത്സരം സംഘടിപ്പിച്ചത്. ആലപ്പുഴ NGO യൂണിയൻ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ Govt. DVHSS ചാരമംഗലം വിദ്യാർത്ഥികളായ ഗൗരി ദേവിയും ഹരികീർത്തനയും രണ്ടാം സ്ഥാനവും ലുഥറൻ HSS ലെ ഗംഗമോൾ, അക്ഷയ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ പ്രശാന്ത് ബാബു ജെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ജി രാജേശ്വരി വിജയികൾക്ക് സമ്മാനം നൽകി. ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി സുനിത മിഥുൻ, സ്നേഹിതാ ഉദ്യോഗസ്ഥരായ ചരണ്യ, അനീറ്റ കണ്ണൻ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ കലോത്സവം
ചാരമംഗലം ഗവൺമെൻറ് ഡിവിഎച്ച്എസ് സ്കൂളിലെ 2022 അധ്യയനവർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 10 ,11 തീയതികളിൽ ആഘോഷപൂർവ്വം നടത്തപ്പെട്ടു.ഓട്ടൻതുള്ളലിൽ പ്രശസ്തി നേടിയ കലാകാരൻ ശ്രീ മരുത്തോർവട്ടം കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു.ഉദ്ഘാടന സമ്മേളനം പ്രസിഡൻറ് ശ്രീ. അക്ബർ അവറുകൾ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.തുടർന്ന് ഹെഡ്മാസ്റ്റർ പി.ആനന്ദൻ സാർ , സീനിയർ അസിസ്റ്റൻറ് ഷീല ജെ ടീച്ചർ,ആശംസകൾ അർപ്പിച്ചു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ രശ്മി ടീച്ചർ സ്വാഗതവും പ്രോഗ്രാമിന്റെ കൺവീനർ ശ്രീ. സെബാസ്റ്റ്യൻ സാർ നന്ദിയും അർപ്പിച്ചു.തുടർന്ന് ലളിതഗാനം എൽ പി വിഭാഗം മുതൽ ഹയർസെക്കൻഡറി വരെയുള്ള മത്സരങ്ങൾ ആരംഭിച്ചു.മൂന്ന് വേദികളിലായാണ് കലോത്സവം നടത്തിയത്. രണ്ടാമത്തെ ദിവസം ഡാൻസ് മുതലായ മേക്കപ്പ് ഐറ്റങ്ങൾ ആയിരുന്നു.തുടർന്ന് ഭരതനാട്യം, നാടോടി നൃത്തം, സംഘനൃത്തം , തിരുവാതിരകളി, ഒപ്പന എന്നീ മത്സരങ്ങൾ നടന്നു.അവസാന മത്സരമായ നാടകത്തോടെ മത്സരങ്ങൾ അവസാനിച്ചു.ഒന്നു മുതൽ പ്ലസ് ടൂ വരെ മുഴുവൻ വിദ്യാർത്ഥികളേയും റെഡ് ഹെലൻ ,ബ്ലൂ പാൻസി ,ബ്ലാക്ക് പ്രിൻസ്,യെല്ലോ ഫ്ലിറ്റർ എന്നിങ്ങനെ നാല് ഹൗസായി തിരിച്ചാണ് മത്സരം നടത്തപ്പെട്ടത്.ബ്ലാക്ക് പ്രിൻസ് ഒന്നാം സ്ഥാനം നേടി ബ്ലൂ പാൻസി രണ്ടാം സ്ഥാനം യെല്ലോ ഫ്ലിറ്റർ മൂന്നാം സ്ഥാനം റെഡ് ഹെലൻ നാലാം സ്ഥാനവും നേടി സമാപന സമ്മേളനത്തോടെ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന്റെ തിരശ്ശീല താഴ്ന്നു .
പച്ചക്കറി വിളവെടുപ്പ്
സ്കൂളിലെ NCC ,SPC,NSSയൂണിറ്റുകളിലെ കുട്ടികൾ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ,സ്കൂൾ ശതാബ്ധി ആഘോഷ കമ്മറ്റി ചെയർമാനും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ ശ്രീ R. നാസർ നിർവ്വഹിച്ചു. ഗ്രോബാഗുകളിൽ കൃഷിചെയ്ത വഴുതന,പച്ചമുളക്,ബജിമുളക്, എന്നിവയാണ് വിളവെടുത്തത്.സിഡ് കലബ്ബ്, നല്ലപാഠം ക്ലബ്ബ് എന്നിവയിലെകുട്ടികളും കൃഷി പരിപാലനത്തിൽ പങ്കെടുത്തുവരുന്നു. PTA പ്രസിഡൻറ് അക്ബർ.P, പ്രിൻസിപ്പാൾ രശ്മി .K,ഹെഡ്മാസ്റ്റർ ആനന്ദൻ P,സീനിയർ ടീച്ചർ ഷീല J, സ്റ്റാഫ് സെക്രട്ടറി ജയ്ലാൽ.S,അദ്ധ്യാപകരായ ജയശ്രീ ജേക്കബ്,അജിതാകുമാരി R,രമാദേവി G.Sഎന്നിവരും കുട്ടികളും പങ്കെടുത്തു.
ലഹരി വിരുദ്ധ ക്ലാസ്സ്
ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്സ്എസ്സിലെ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ് 14/10/22 വെള്ളിയാഴ്ച നടന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷൻ SI ശ്രീ. ഷാജിമോൻ, CPO ശ്രീ. സരീഷ് എന്നിവരാണ് ക്ലാസ്സ് നയിച്ചത്.പ്രിൻസിപ്പാൾ രശ്മി .K ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ തുടർന്ന് ശ്രീ വി. രതീഷ് സാർ നന്ദി അറിയിച്ചു.
ടാലന്റ് ലാബ്
ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ UP, HS , HSS ലെ ,വിവിധ മേഖലകളിൽ കഴിവുകൾ ഉള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ ടാലൻറ് ലാബ് രൂപീകരിച്ചു. കുട്ടികളിലെ സർഗാത്മകശേഷി , കലാകായിക മേഖലകളിലെ പ്രാതിനിധ്യം , കൃഷി , മൃഗപരിപാലനം എന്നീ മേഖലകളിൽ കുട്ടികളുടെ താൽപര്യം എന്നിവ വികസിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ ഉള്ള പ്രചോദനം നൽകുക എന്നതാണ് ടാലൻറ് ലാബിന്റെ പ്രധാന ഉദ്ദേശം . ക്ലാസ് ടീച്ചേഴ്സ് തയ്യാറാക്കിയ സ്റ്റുഡന്റ് പ്രൊഫൈലിന്റെ സഹായത്തോടുകൂടിയും കുട്ടികളെ നേരിട്ട് കണ്ടും അവരുടെ വിവിധ കഴിവുകൾ കണ്ടെത്തി അതിനെ തരംതിരിച്ചു രജിസ്റ്റർ തയ്യാറാക്കി ലാബിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നു . ശാസ്ത്രീയ സംഗീതം , നൃത്തം , സംഗീത ഉപകരണങ്ങൾ പഠിക്കുന്നവർ ,ചിത്രകല ,കൃഷി ,മൃഗപരിപാലനം , കായികം ,അഭിനയം , നേതൃത്വപാടവം എന്നീ മേഖലകളിൽ കഴിവുള്ള ഇരുന്നൂറിലധികം കുട്ടികളെ തരംതിരിച്ചിട്ടുണ്ട് . ലാബിന്റെ പ്രവർത്തനങ്ങൾ *നൃത്തം ,സംഗീതം എന്നീ മേഖലകളിൽ കഴിവുള്ള ടാലൻറ് ലാബിന്റെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ് മോബ് ,സ്ട്രീറ്റ് പ്ലേ എന്നിവ സംഘടിപ്പിക്കുകയും സ്കൂളിന്റെ വിവിധ പ്രദേശങ്ങളിൽ അവതരിപ്പിക്കുകയും ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.
- ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ചിത്രകലയിൽ കഴിവുള്ള ടാലൻറ് ലാബിന്റെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം സംഘടിപ്പിച്ചു . ചിത്രം വരയ്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിന്റെ മതിലുകളിലും , ശലഭോദ്യാനംചുവരുകളിലും ,സ്ക്കൂൾ നിരത്തിലും ട്രാഫിക്ക് ബോധവൽക്കരണ ലൈനുകളും(സീബ്രക്രോസ് ലൈൻ ,യെല്ലോ ലൈൻ ) കുട്ടികൾ വരച്ചു ചേർത്തു. .
എൽ എസ്സ് എസ്സിന് തീവ്ര പരിശീലനം
ചാരമംഗലം ഗവൺമെൻ്റ് ഡി വി എച്ച് എസ് എസ് ഇൽ 2022_23 അധ്യയന വർഷത്തെ ഒന്നാം പാദവർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് LSS പരീകയിൽ ഉന്നത വിജയം നേടുന്നതിനുള്ള തീവ്ര പരിശീലനം പരിപാടിക്ക് തുടക്കം കുറിച്ചു.18_10_2022ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രിൻസിപ്പൽ ശ്രീമതി രശ്മി K ഉദ്ഘാടനംചെയ്തു. PTA പ്രസിഡൻറ് ശ്രീ. P അക്ബർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ. P ആനന്ദൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ലസ്പരിശീലകനും, അധ്യാപകനുമായ ശ്രീ. ബിജോയ് PK ക്ലാസ്സെടുത്തു. രക്ഷകർത്താക്കളും കുട്ടികളും പങ്കെടുത്തു. ഏലിയാമ്മ ടീച്ചർ സ്വാഗതവും, ബിനുമോൾ ടീച്ചർ നന്ദിയും പറഞ്ഞു.
ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം
ഈ വർഷത്തെ മറ്റൊരു പുതുമയാർന്ന പ്രവർത്തനമാണ് സ്കൂളിന് സ്ഥിരമായ ഒരു ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം. സ്കൂളിലെ ജയാർ സി കേഡറ്റുകൾക്ക് സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ first aid നൽകുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നൽകിയതിന്റെ ശേഷമാണ് പ്രസ്തുത കോർണർ പ്രവർത്തനം ആരംഭിച്ചത്. ദൈനംദിന ഫസ്റ്റ് എയ്ഡ് മരുന്നുകളും സാമഗ്രികളും സ്കൂളിന് നൽകുകയുണ്ടായി. പ്രവേശന കവാടത്തിന്റെ സമീപത്തു തന്നെ ഫസ്റ്റ് എയ്ഡ് കോർണർ പ്രവർത്തിക്കുന്നു. ടൈംടേബിൾ അനുസരിച്ച് രണ്ട് വീതം കേഡറ്റുകളാണ് ഒരു ദിവസം സേവനമനുഷ്ഠിക്കുന്നത്. ഇവർക്ക് ഒരു അറ്റൻഡൻസ് രജിസ്റ്റർ, അതുപോലെ തന്നെ ട്രീറ്റ്മെൻറ് രജിസ്റ്റർ എന്നിവ കോർണറിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് shift കളിലായിട്ടാണ് കോർണറിന്റെ പ്രവർത്തനം . രാവിലെ 9 മണി മുതൽ 10 മണി വരെയും, ഇന്റർവെൽ ടൈം ആയ പതിനൊന്നര മുതൽ 11 40 വരെയും, ഉച്ചതിരിഞ്ഞ് ഒന്നേകാൽ മുതൽ 2 മണിവരെയും ആണ് കോർണറിന്റെ പ്രവർത്തന സമയം. ഉടനെ തന്നെ ശരീര ഊഷ്മാവ് അളക്കുന്ന ഉപകരണവും രക്തസമ്മർദ്ദവളക്കുന്ന ഉപകരണവും കോർണറിൽ ഏർപ്പെടുത്തുവാൻ ആലോചിക്കുന്നു. ആയത് ഉപയോഗിക്കുന്നതിന് കേഡറ്റുകൾക്ക് പ്രത്യേക പരിശീലനവും ഭാവിയിൽ നൽകുന്നതാണ്.
ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം
ഊർജോത്സവം 2022 23- ഊർജ്ജോത്സവവുമായി ബന്ധപ്പെട്ട് ഊർജ്ജ ക്ലബ്ബ് "ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം" എന്ന വിഷയത്തെ ആസ്പദമാക്കി എൽപി , യു പി , എച്ച് എസ് ,വിഭാഗം കുട്ടികൾക്ക് ജലച്ചായം , ഉപന്യാസരചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി . സൂരജ് എസ് (4 C), ദേവി നന്ദന എം (4 C) ദാക്ഷ ഡി (4 A ) എന്നീ കുട്ടികൾ എൽ പി വിഭാഗം ജലച്ചായ മത്സരത്തിൽ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി . യു പി വിഭാഗം ഉപന്യാസരചന മത്സരത്തിൽ വിമൽ സാദ് (6 A ) മേഘ്നാ എസ് (7 A) മാധവ് സുജിത്ത് (6 A )എന്നിവർ 1 ,2 , 3 സ്ഥാനങ്ങൾ നേടി. എച്ച്.എസ് വിഭാഗം പോസ്റ്റർ രചന മത്സരത്തിൽ ശ്രീദുർഗ്ഗാ പി പ്രഭു (8 B ) ഒന്നാം സ്ഥാനം നേടി . ആര്യൻ പി രമേഷ് (8 A), ഭവ്യ കൃഷ്ണ ടി.എസ് (8 A )എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനം നേടിയ കുട്ടികൾ ചേർത്തല സബ്ജില്ലാതല ഊർജോത്സവത്തിൽപങ്കെടുക്കുന്നതിന് അർഹത നേടി
മൃഗപരിപാലന പഠന ക്ലാസ്സ്
ചാരമംഗലം ഗവ: ഡി.വി എച്ച് എസ് എസിൽ വർഷങ്ങളായി മൃഗപരിപാലന ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ മൃഗ പരിപാലനത്തെക്കുറിച്ച് ശാസ്ത്രീയവും സുരക്ഷാപരവുമായ അവബോധം സൃഷ്ടിക്കുക,മൃഗ പരിപാലനം കേവലം ഒരു വിനോദം മാത്രമല്ല വലിയൊരു വരുമാന മാർഗം കൂടിയാണെന്നു അവരെ ചിന്തിപ്പിക്കുക,മൃഗ പരിപാലനത്തിലൂടെ സഹ ജീവികളോടുള്ള സഹാനുഭൂതി കുട്ടികളിൽ വർധിപ്പിക്കുക എന്നിവയാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ . ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്ക്കൂളിൽ മുട്ടക്കോഴി വളർത്തൽ, കുട്ടികളുടെ വീടുകളിൽ വളർത്തുന്നതിനായി ആട്ടിൻകുട്ടികളുടെ വിതരണം എന്നിവ മുൻവർഷങ്ങളിൽ നടന്നിരുന്നു. സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയും മൃഗപരിപാലന ക്ലബ്ബ് അംഗവുമായ അതുൽ കൃഷ്ണയുടെവളർത്തുമൃഗത്തോട് അവനുള്ള സ്നേഹവും പരിചരണവും നവമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എല്ലാം അവൻ ഇന്ന് അറിയപ്പെടുന്നു. ഈ വർഷം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ2022 ഒക്ടോബർ 20 തിയതി ഉച്ചയ്ക്ക് 1.30 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് മൃഗപരിപാലനവുമായി ബന്ധപ്പെട്ട പഠന ക്ലാസ്സ് നടന്നു.കഞ്ഞിക്കുഴി ഗവ. മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ശ്രീമതി. ലിറ്റി. എം. ചെറിയാനാണ് ക്ലാസ് നയിച്ചത്. ബഹു. HM ശ്രീ. ആനന്ദൻ സാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ P T A പ്രസിഡന്റ് ശ്രീ. അക്ബർ അധ്യക്ഷനായിരുന്നു. ക്ലബ്ബിന്റെ കൺവീനർ ശ്രീ. പ്രേംജിത് സ്വാഗതം ആശംസിച്ചു. വിവിധ മൃഗങ്ങളെ പരിപാലിക്കുന്ന മുപ്പതോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യം , അവയ്ക്കു രോഗങ്ങൾ കണ്ടാൽ നൽകേണ്ട പരിചരണം,അവയുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളും ഹോസ്പിറ്റലിൽ എത്തിക്കേണ്ടതിന്റെ അനിവാര്യതയും ഡോക്ടർ ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് അതുൽ കൃഷ്ണ നന്ദി പറഞ്ഞതോടെ യോഗ നടപടികൾ അവസാനിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭനിരീക്ഷണ യാത്ര
ശലഭ പഠന ക്ലാസും നിരീക്ഷണ യാത്രയും
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി st. michael's കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ Teny David സാർ ശലഭങ്ങളെക്കുറിച്ചും അവരുടെ ജീവിത ചക്രത്തെക്കുറിച്ചും ശലഭങ്ങളെ നിരീക്ഷിയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിയ്ക്കേണ്ടത് എന്ന് വളരെ വിശദമായ് കുട്ടികൾക്ക് ക്ലാസ്സെടുത്തു കൊടുക്കുകയും തുടർന്ന് കഞ്ഞിക്കുഴിയിലെ ശലഭങ്ങളെത്തേടി ഒരു ശലഭ നിരീക്ഷണ യാത്ര സംഘടിപ്പിയ്ക്കുകയും ചെയ്തു. അതിനായി കഞ്ഞിക്കുഴി പഞ്ചായത്തിലെ ചെറുവള്ളിക്കാവും ഇല്ലത്തു കാവും സന്ദർശിയ്ക്കുകയുണ്ടായി. ഈ യാത്രയിൽ ഒത്തിരി ശലദങ്ങളെ കാണാൻ കഴിയുകയും 23. ഓളം ശലഭങ്ങളെ തിരിച്ചറിയാൻ സാധിയ്ക്കുകയും ചെയ്തു
USS പരീക്ഷ തീവ്രപരിശീലന പരിപാടി
USS തീവ്ര പരിശീലന പരിപാടി യുടെ ഉദ്ഘാടനം ഒക്ടോബർ 13 വ്യാഴം 2PM ന് ചേർത്തല BPC ശ്രീ SALMON. TO നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ AKBAR അധ്യക്ഷത വഹിച്ചു.40 കുട്ടികളെ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുകയും തെരഞ്ഞെടുത്ത 40 കുട്ടികളും അവരുടെ രക്ഷിതാക്കളും ഉദ് ഘാ ട ന പരിപാടി യിൽ പങ്കെടുക്കുകയും ചെയ്തു. SRG കൺവീനർ ശ്രീമതി അജിത. M. B എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും, ചാർജ് അധ്യാപകരായ ശ്രീമതി ദീപ, ശ്രീമതി സിനി പൊന്നപ്പൻ എന്നിവർ പരിശീലന പദ്ധതി വിശദീകരണം നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ ആനന്ദൻ Sir ആശംസപ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജയലാൽ സാർ കൃതഞ്ജത രേഖപ്പെടുത്തിക്കൊണ്ട് 3.30 ന് പരിപാടി അവസാനിപ്പിച്ചു.
സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ-2022
ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിലെ ഭാഗമായ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും, പങ്കെടുക്കുന്നതിനുള്ള പ്രാഥമികപ്രവർത്തനവും കൂടിയായിരുന്നു ഗവ..ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്ക്കൂളിൽ നടന്ന ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് . സെപ്റ്റബർ ആദ്യ ആഴ്ചയിൽ കൂടിയ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ റിട്ടേണിംങ് ഓഫീസറായ ഹൈസ്ക്കൂളിലെ ശ്രീ ഷാജി സാറിനെ നിയോഗിക്കുകയും തുടർന്ന് ... എച്ച് എസ് എസ് വിഭാഗത്തിൽ ശ്രീ രതീഷ് സാറിനേയും,എച്ച് എസ് വിഭാഗത്തിൽ ശ്രീമതി ദിവ്യജോൺ ടീച്ചറിനേയും,യു പി വിഭാഗത്തിൽ ശ്രീമതി സിനി ടീച്ചറിനേയും സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മോനിട്ടർ ചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചു .ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഓരോ വോട്ടും പാഴാക്കരുത് എന്നുള്ള സന്ദേശം നാമനിർദേശ സമർപ്പണം മുതൽ ക്ലാസ് ലീഡറേയും തുടർന്നുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തതിലൂടെ അറിയിക്കുകയാണ് ചെയ്ത്ത് .സ്ക്കൂൾ നോട്ടിസ് ബോർഡ്,ക്ലാസ് വാട്സാപ് ഗ്രൂപ്പ് എന്നിവയിൽ നാമനിർദേശ പത്രിക സമർപ്പണം മുതൽ ക്ലാസ് ലീഡറേയും തുടർന്നുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന വിവരമറിയിച്ചു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശക പത്രിക സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാമനിർദ്ദേശപത്രികൾ സ്കൂളിലെ റിട്ടേണിംങ് ഓഫീസറായ ഷാജി സാർ എച്ച് എം എന്നിവരുടെ സാന്നിധ്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. Meet the Candidate ലൂടെ മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്ന വേദിയായിഒരോ ക്ലാസ് മുറികളും മാറ്റപ്പെട്ടു. വോട്ട് ചോദിക്കലും തങ്ങളുടെ കർത്തവ്യങ്ങൾ എന്തെല്ലാമാണെന്നും ക്ലാസ്സ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ഹ്ര സ്വമായ വിവരങ്ങൾ ഓരോരുത്തരും നൽകി. തെരഞ്ഞെടുപ്പിന് വേണ്ടി വോട്ടിംഗ് മെഷീനുകൾ (ലാപ്ടോപ്)സജ്ജമാക്കുകയും അതിലോരോ മത്സരാർത്ഥികളുടെ ഫോട്ടോ,പേര് എന്നിവ അപ്ലോഡ് ചെയ്തു വോട്ടിങ്ങിന് സജ്ജമാക്കുകയും.ടീച്ചേഴ്സിന് ലാപ്പിൽ മോക്ക് പോൾ പരിശീലനം ബഹു. എച്ചം എമ്മിന്റെ സാന്നിദ്ധ്യത്തിൽ നടത്തുകയും ചെയ്തു.കുട്ടികളുടെ ഐഡി വോട്ടേഴ്സ് സ്ലിപ്പുകൾ തയ്യാറാക്കുകയും അത് വിതരണം ചെയ്യുന്നതിന് ക്ലാസ്സ് തലത്തിൽ ബിഎൽ ഓ ആയി ഓരോ കുട്ടിയെ നിയമിക്കുകയും ചെയ്തു. ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടാനുള്ള നീലമഷി തയ്യാറാക്കുകയും കുട്ടികളുടെ ലിസ്റ്റ്, അവരുടെ ഒപ്പ് രേഖപ്പെടുത്തുന്നതിനായുള്ള ലിസ്റ്റ് എന്നിവ സജ്ജ മാക്കുകയും ചെയ്തു.ഒൿടോബർ 28നാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്.ആദ്യം ക്ലാസ് മുറികളിൽ അതാത് ക്ലാസ് അധ്യാപകർ "മോക്ക് പോൾ" നടത്തി വോട്ടിംഗ് പ്രവർത്തനംകാണിക്കുകയും ചെയ്തു. ഓരോ ക്ലാസ് മുറികളിൽ പ്രിസൈഡിങ് ഓഫീസറായി അതാത് ക്ലാസ് അധ്യാപകരും,3 കുട്ടികളെ പോളിംഗ് ഓഫീസർ 1പോളിംഗ് ഓഫീസർ 2 പോളിംഗ് ഓഫീസർ 3 എന്നിവരായി നിയമിക്കുകയും ചെയ്തു. കൊടുക്കുന്ന സ്ലിപ്പ് അനുസരിച്ചു ഓരോ കുട്ടികൾ വരിവരിയായി നിൽക്കുകയും ക്ലാസ് മുറികളിൽ എത്തി, വിവിധ പ്രക്രിയയിലൂടെ കടന്നുപോവുകയും വോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും പൂർത്തീകരിച്ചു എന്നതിനുള്ള അടയാളമായി beepശബ്ദം കേൾക്കുകയും ചെയ്തു.ഫലപ്രഖ്യാപനം/ സ്കൂൾ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
ഓരോ ക്ലാസുകളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതിനുശേഷം അന്നേദിവസം തന്നെ സ്ഥാനാർത്ഥികളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ അതാത് ക്ലാസുകളിൽ അധ്യാപകർ ഫലപ്രഖ്യാപനം നടത്തി. മത്സരാർത്ഥികളായ ഓരോരുത്തർക്കും ലഭിച്ച വോട്ടുകൾ പ്രൊജക്ടറിന്റെ സഹായത്തോടെ അതാത് ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുകയും, ഏറ്റവും കൂടുതൽ വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ അഭിനന്ദിക്കുകയും, അവരുടെ പേര് വിവരങ്ങൾ എഴുതി ഒപ്പിട്ട് വാങ്ങുകയും ചെയ്തു. വിജയികളുടെ ലിസ്റ്റുകൾ അന്നു തന്നെ അനൗൺമെന്റ് നടത്തി നോട്ടിസ് ബോർഡിൽ പ്രദർശിപ്പിച്ചു.
നവംബർ രണ്ടാം തീയതിയാണ് സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുക്കൽ പ്രക്രിയ നടത്തിയത്. പത്താം ക്ലാസിലെ സ്ഥാനാർത്ഥികളായ വിദ്യാർഥികൾ സ്കൂളിൽ നിന്നുമുള്ള പഠനയാത്രയിൽ ഉൾപ്പെട്ടതുകൊണ്ടാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നവംബർ 2 നടത്തിയത്. യുപി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുംആകെ 33 കൂട്ടികൾ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ശ്രീ ഷാജി സാർ അസുഖം നിമിത്തം ലിവായതിനാൽ, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നീട്ടി വെക്കേണ്ട എന്നു കരുതി .. HS ലെ തന്നെ ശ്രീമതി ദിവ്യ ജോൺ ടീച്ചറിന് സ്കൂൾ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്ത്വം വഹിക്കുന്നതിനായി HM അധിക ചുമതല നൽകുകയുണ്ടായി തുടർന്ന് .. HM ശ്രീ അനന്തൻ സാർ, പ്രിൻസിപ്പൽ ശ്രീമതി രശ്മിടീച്ചർ..... , യു.പി വിഭാഗത്തിലെ സിനി ടീച്ചർ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീ രതീഷ് സാർ , സ്റ്റാഫ് കൗൺസിൽ പ്രതിനിധിയായി ശ്രീ . ഡോമിനിക്ക് സാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നു. ആദ്യമായി ക്ലാസ് ലീഡേഴ്സ് ഓരോത്തരായി വന്ന് സ്വയം പരിചയപ്പെടുത്തുകയും അനുവദിച്ച് നൽകിയ സമയത്ത് സ്കൂളിനെക്കുറിച്ചു ക്ലാസിനെ ക്കുറിച്ചു അവർ സംസാരിച്ചു: തുടർന്ന് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് 2 വിദ്യാർത്ഥികൾ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും, 33 വിദ്യാർത്ഥികളും വോട്ട് ചെയ്യുകയും ( രഹസ്യബാലറ്റ് സംവിധാനം വഴി ) അമൃത സുനിൽ 18 വോട്ട് നേടി ചെയർ പേഴ്സൺ സ്ഥാനത്തിന് അർഹയാക്കുകയും ചെയ്തു. (യദു കൃഷ്ണൻ 17 വോട്ട് ) സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് രണ്ടു വിദ്യാർത്ഥികൾ (നവ്യാ വി ജെ, ലക്ഷ്മി അജിത് കുമാർ) മത്സരിച്ചു. വോട്ടെടുപ്പിൽ 31 വോ ട്ടുകളിൽ നേടി നവ്യ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് വിഘ്നേശ്വർഎസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു.
ജോയിൻ സെക്രട്ടറിയായി, ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് ആദിൽ ഷിബി, കലാവേദി സെക്രട്ടറി യാദവ് കൃഷ്ണൻ (HS),കലാവേദി ജോയിൻ സെക്രട്ടറി നയന ടി ബാബു (HSS),സാഹിത്യ വേദി സെക്രട്ടറി സോനാ എസ് രാജ് (HS),സാഹിത്യ വേദി ജോയിൻ സെക്രട്ടറി ആമിന എ (HSS),കായിക വേദി സെക്രട്ടറി ആദിത്യൻ എസ്ഷൈൻ(HS), കായിക വേദി ജോയിൻ സെക്രട്ടറി നിതിൻ സുരേഷ്(HSS) എന്നിവരെ അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഓരോ സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. ഭാരവാഹികളെ തിരഞ്ഞെടുക്കു ശേഷം. HM,പ്രിൻസിപ്പൽ മറ്റ് അധ്യാപകരുടെ സാന്നിധ്യത്തിൽ,തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തങ്ങളുടെ കർത്തവ്യങ്ങൾ പൂർണമായി ചെയ്യുമെന്നും,വിദ്യാലയത്തിന്റെ അന്തസ്സിനും യശസ്സിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും, അധ്യാപകരോടൊപ്പം കൈകോർത്തു നിന്നുകൊണ്ട് സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളിലും പങ്കാളികൾ ആകുമെന്ന് തീരുമാനിച്ചു.
ലഹരി വിരുദ്ധ ശൃംഖല-
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി നവംബർ ഒന്നിന് വൈകിട്ട് മൂന്നിന് ചാരമംഗലം ഗവ: ഡി.വി.എച്ച് എസ്.എസ് സ്കൂളിന്റെ മുൻവശത്ത് മനുഷ്യ ചങ്ങല തീർത്തു.സ്കൂളിലെ മുഴുവൻ NSS, NCC ,SPC,JRC,KUTTI COUSTOMS, SCOUTS AND GUIDES , LITTLE KITES തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്. നവംബർ-1 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് തന്നെ വിവിധ ക്ലബ്ബുകളുടെ ചാർജ്ജുള്ള ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മുൻ ഗേറ്റിൽ ഇടവും വലവുമായി വാഹനങ്ങൾക്ക് തടസ്സമാകത്ത വിധത്തിൽ കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങലയിൽ അണിചേർന്നു. അതാത് യൂണിറ്റിന്റെ ലീഡേഴ്സ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. തുടർന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീന എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീമതി. രശ്മി, ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ അക്ബർ എന്നിവർ പങ്കെടുത്തു.
ഒന്നാം ക്ലാസിന്റെ പച്ചക്കറിത്തോട്ടം
ഒന്നാം ക്ലാസിലെ കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം 2022 നവംബർ മാസം നാലാം തീയതി രാവിലെ 10 മണിയോടെ നിർവഹിക്കപ്പെടുകയുണ്ടായി. പിടിഎ പ്രസിഡന്റ് ശ്രീ. അക്ബർ കാബേജ് നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രിൻസിപ്പാൾ ശ്രീമതി രശ്മി ആശംസകൾ നേർന്നുകൊണ്ട് തൈ നട്ടു. ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ കുട്ടികൾക്ക് ഭാവുകങ്ങൾ നേർന്നുകൊണ്ട് തൈനട്ടു. തുടർന്ന് കുട്ടികളും രക്ഷിതാക്കളും തൈകൾ നടുന്നതിനോടൊപ്പം തങ്ങളുടെ ഫോട്ടോയോടു കൂടിയ നെയിംബോർഡ് കൂടി ഗ്രോബാഗിൽ സ്ഥാപിച്ചു. പത്തരയോടെ ചടങ്ങുകൾ അവസാനിച്ചു.
തെളിമ-NSS
ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കഞ്ഞിക്കുഴി മാപ്പിള കുളം കോളനി അംഗനവാടി സന്ദർശിച്ചു. തെളിമ എന്ന പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ കുട്ടികൾക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും മറ്റ് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ഒരുക്കി നൽകി. കുഞ്ഞുങ്ങളോടൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞു ഡാൻസ് ചെയ്തു വോളണ്ടിയർമാർ കുഞ്ഞുങ്ങളെ കയ്യിലെടുത്തു.അംഗനവാടി സൂപ്പർവൈസർ അരുണിമ അംഗനവാടി ടീച്ചർ സീതാദേവി തുടങ്ങിയവർ വോളണ്ടിയർമാർക്ക് സ്വീകരണം നൽകി.
പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ സദസ്സ്
2024- 25 അധ്യായന വർഷം മുതൽ നടപ്പിലാക്കുവാൻ പോകുന്ന പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവൺമെൻറ് ഡി. വി. സെക്കൻഡറി സ്കൂളിൽ ജനകീയ സദസ്സ് സംഘടിപ്പിക്കുകയുണ്ടായി. 2007ലെ കേരള കരിക്കുലം ഫ്രെയിം വർക്കിൽ (KCF)നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെ നടപ്പിലാക്കിയ 2013 പരിഷ്കരണത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് ചർച്ചയ്ക്ക് ആധാരം. നിർദ്ദേശിക്കപ്പെട്ട 26 മേഖലകളിൽ അഭിപ്രായം അറിയിക്കുവാൻ ആയിട്ട് നിരവധി രക്ഷിതാക്കൾ സദസ്സിൽ എത്തിച്ചേരുകയുണ്ടായി. കൂടാതെ പ്രസ്തുത വിഷയങ്ങളിൽ വിദഗ്ധരെ ക്ഷണിച്ചുവരുത്തുകയും അവർ ചർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ഓരോ വിഷയവും സ്കൂളിലെ ഓരോ ടീച്ചർക്ക് ചുമതല നൽകി. വിദഗ്ധരെ ക്ഷണിക്കുവാനും, ചർച്ചയുടെ കരട് തയ്യാറാക്കുവാനും, അവതരണത്തിനു ശേഷം ഫെയർ റിപ്പോർട്ട് തയ്യാറാക്കുവാനും, അവരെ ചുമതലപ്പെടുത്തി. ഇൻറർനെറ്റ്, മൊബൈൽ ആപ്ലിക്കേഷൻ ,വിവിധ വെബ്സൈറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ കൈക്കൊള്ളേണ്ട സമീപനം, തൊഴിൽ മേഖലയിൽ ആഭ്യർഭവിച്ചിരിക്കുന്ന വൈവിധ്യം, പുതിയ തൊഴിൽ സംരംഭങ്ങൾ അഥവാ മേഖലകൾ, വേസ്റ്റ് മാനേജ്മെൻറ്, ലോക ക്രമസമാധാന നില, വൈദ്യ മേഖലയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ, ആയുർദൈർഘ്യം, പ്രകൃതിദുരന്തങ്ങളുടെ കാഠിന്യം, ലിംഗ നീതി, ലഹരി ഉപയോഗം, ഭീകര പ്രവർത്തനങ്ങൾ, ലൈംഗിക വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം, ടൂറിസം ,എന്നീ പ്രസക്ത വിഷയങ്ങളും എങ്ങനെ പുതിയ പാഠ്യപദ്ധതിയിൽ ഉൾ ചേർക്കാം എന്ന ചർച്ചകൾ നടക്കുകയുണ്ടായി. കൂടാതെ മൂല്യനിർണയത്തിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ ,നിരന്തര മൂല്യനിർണയം കാര്യക്ഷമമായി നടത്തേണ്ട രീതികൾ, കമ്പ്യൂട്ടർ പഠനം ഐച്ഛിക വിഷയമായി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത, കമ്പ്യൂട്ടർ ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ അതിനായിട്ട് ആ വിഷയം ഐച്ഛികം ആയി പഠിച്ച അധ്യാപകരെ നിയമിക്കുന്നതിന്റെ ആവശ്യകത, തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആവശ്യകത, സ്പെഷ്യലിസ്റ്റ് വിഷയങ്ങൾ ആയ ആരോഗ്യഗായിക പഠനം, സംഗീത പഠനം, കലാപഠനം, പ്രവർത്തി പരിചയ പഠനം, എന്നിവ കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ,എന്നിവയും ചർച്ചയിൽ സജീവ വിഷയങ്ങളായി. വിവിധ വിഷയങ്ങളിൽ ചർച്ചയ്ക്ക് നേതൃത്വം നൽകുവാനായി ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ നന്ദകുമാർ കെ പി, വെറ്റിനറി AFO മാക്ക് മോഹൻ, റിട്ടയേർഡ് ഹെഡ്മാസ്റ്റർ വി സി പണിക്കർ, റിട്ടയേഡ് ബ്ലോക്ക് ഹെഡ് ക്ലാർക്ക് മഹീധരൻ, കായികാധ്യാപകൻ അഗസ്റ്റിൻ കെ ജെ, റിട്ടയേഡ് എസ് ഐ ജി.ഹരിദാസ്, SPACE മുൻ കൺവീനർ ശ്രീമതി അന്നമ്മ, റിട്ടയേർഡ് മലയാള അദ്ധ്യാപകൻ അബൂബക്കർ, തുള്ളൽ കലാകാരൻ കണ്ണൻ സാർ, ബാങ്ക് ഉദ്യോഗസ്ഥൻ സുനിൽകുമാർ എന്നിവരും മറ്റു രക്ഷിതാക്കളും വിവിധ വിഷയങ്ങളിൽ ചർച്ചയ്ക്ക് നേതൃത്വം നൽകി.ചർച്ചയ്ക്ക് മുന്നോടിയായി നടത്തിയ ഉദ്ഘാടന സമ്മേളനത്തിന് പ്രിൻസിപ്പാൾ രശ്മി K സ്വാഗതo ആശംസിച്ചു. ഡിവിഷൻ മെമ്പർ ഉത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാകിരണം മിഷൻ കോഡിനേറ്റർ സ്ത്രീ എ കെ പ്രസന്നൻ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. ഡൊമിനിക് സെബാസ്റ്റ്യൻ A j പ്രക്രിയ അവതരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, പിടിഎ പ്രസിഡണ്ട് പി അക്ബർ, എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാർ സെക്രട്ടറി ശ്രീ എസ് ജയലാൽ ഉദ്ഘാടന സമ്മേളനത്തിന് നന്ദി അറിയിച്ചു. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് തുടങ്ങിയ ജനകീയ സദസ്സ് വൈകിട്ട് 7 മണിക്ക് സമാപിച്ചു.
എൻ എം എം എസ്, എൻ റ്റി എസ് ഇ സ്കോളർഷിപ്പ് പരിശീലനപരിപാടിയും 2022
ഗവൺമെൻറ് ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷ പരിശീലനവും പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള എൻഡിഎസ്ഇ സ്കോളർഷിപ്പ് പരിശീലന പരിപാടിയും 2022 നവംബർ 11 ന് ബഹുമാനപ്പെട്ട കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. എൻ എം എം എസ് സ്കോളർഷിപ്പിന്റെ കോഡിനേറ്റർ ശ്രീ റെനീഷ് എം എസ് യോഗത്തിന് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ അക്ബർ പി അവർകൾ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും കുട്ടികൾക്ക് എഴുതാൻ പറ്റുന്ന സ്കോളർഷിപ്പ് പരീക്ഷയും മത്സര പരീക്ഷകളുടെയും ക്ലാസ് രക്ഷിതാക്കൾക്ക് വേണ്ടി ആൽഫ എൻട്രൻസ് അക്കാദമി ആലപ്പുഴയുടെ ഡയറക്ടർ ശ്രീ റോജസ് ജോസ് ക്ലാസ് എടുത്തു ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ പി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു എൻ ടി എസ് സി സ്കോളർഷിപ്പിന്റെ പരിശീലന പരിപാടിയുടെ കോഡിനേറ്റർ ശ്രീമതി ജ്യോതിലക്ഷ്മി യോഗത്തിന് കൃതജ്ഞത പറഞ്ഞു.
ഫീൽഡ് വിസിറ്റ്- സംയോജിത കൃഷി സ്ഥലം
ഗവണ്മെന്റ് DVHSS ചാരമംഗലം സ്കൂളിൽ പ്രവർത്തിക്കുന്ന മൃഗ പരിപാലന ക്ലബ്ബിന്റെ അംഗങ്ങളായ കുട്ടികൾ 15/11/2022 ചൊവ്വാഴ്ച യുവ കർഷകൻ ശ്രീ. സുജിത്തിന്റെ സംയോജിത കൃഷി സ്ഥലം സന്ദർശിച്ചു.സ്കൂളിൽ നിന്നും രാവിലെ 9 മണിക്ക് ഫീൽഡ് വിസിറ്റിനു പോയ സംഘത്തിൽ അതുൽ കൃഷ്ണ, അഭിഷേക്, പ്രാഞ്ജിത്, അഭിന, ഗൗരി നന്ദന, ധനലക്ഷ്മി, ശ്രീരാജ്, സന്ദീപ് എന്നീ കുട്ടികൾ പങ്കെടുത്തു കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ രാവിലത്തെ സമയം ഉപയോഗിച്ചു.സ്കൂളിൽ നിന്നും 2 km മാറിയാണ് സുജിത് ഒരുക്കിയ കൃഷി സ്ഥലം. പാടത്തും കരയിലുമായി വിവിധ ഇനം പച്ചക്കറികൾ അദ്ദേഹം ചെയ്യുന്നത് കാണാനായി.അതോടൊപ്പം കൃഷിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കുട്ടികളിൽ സംയോജിത കൃഷി ചെയ്യുവാനുള്ള താല്പര്യം വർധിപ്പിച്ചു പാവൽ, പടവലം, പീച്ചിൽ, പയർ, പയർ, നെയ് കുമ്പളം, മത്തൻ, തക്കാളി, സവാള തുടങ്ങി ഒട്ടനവധി പച്ചക്കറികൾ കൃഷി സ്ഥലത്ത് കാണാൻ കഴിഞ്ഞു.ചെമ്പല്ലി, കാരി, സിലോപ്പി തുടങ്ങിയ മത്സ്യ കൃഷിയും വിഗോവ താറാവ് വളർത്താലും വിവിധ ഇനത്തിലുള്ള കോഴി വളർത്തലും കാണാൻ കഴിഞ്ഞു.വിളകൾ ആക്രമിക്കുന്ന കീടങ്ങളെ തുരത്താനുള്ള ഫിറമോണ് ട്രാപ്, മഞ്ഞക്കെണി, നീലക്കെണി എന്നിവയും കണ്ടു. ഇതോടൊപ്പം തേനീച്ച കൃഷിയും ഇവിടെ കാണുവാൻ കഴിഞ്ഞു.10 മണിയോടെ സ്കൂളിൽ തിരിച്ചെത്തി
കഞ്ഞിക്കഴിപയർ കൃഷിആരംഭം
12.11.2022 ശനിയാഴ്ച 10 മണിക്ക് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഞ്ഞിക്കഴിപയർ കൃഷിആരംഭം ആയിരുന്നു. R നാസർ അവർകൾ ആണ് കഞ്ഞിക്കുഴി പയർ വിത്ത് പാകൽ കർമ്മം ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പൽ രശ്മി ടീച്ചർ, ഹെഡ് മാസ്റ്റർ ആനന്ദൻ സാർ PTA പ്രസിഡന്റ് അക്ബർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ. ഉത്തമൻ അവർകൾ സീഡ് കോഡിനേറ്റർ വിദ്യാർത്ഥികൾ എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സംസ്ഥാന ജൂനിയർ സെപക് താക്രോ. ചാമ്പ്യൻഷിപ്പ്-2022
പതിനേഴാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ. ചാമ്പ്യൻഷിപ്പ് ഗവൺമെന്റ് ഡി വി എച്ച്എസ്എസ് സ്കൂളിൽ വെച്ച് നടത്തുന്ന 11ന് വൈകുന്നേരം പതാക ഉയർത്തൽ ഓടുകൂടി ചാമ്പ്യൻഷിപ്പിന് തുടക്കമായി 12 രാവിലെ 9 മണിക്ക് സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ആർ നാസർ ഉദ്ഘാടനം നിർവഹിച്ചു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ. കാർത്തികേൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ബോബൻ. സ്വാഗതം പറഞ്ഞു സംസ്ഥാന സെക്രട്ടറി കെ വി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു പിടിഎ പ്രസിഡണ്ട് പി, അക്ബർ റോട്ടറി ഇന്റർനാഷണൽ. ഗവർണർ ബാബുമോൻ. കെ സി വേണുഗോപാൽ സ്പോർട്സ് കൗൺസിൽ മെമ്പർമാരായ കെ കെ പ്രതാപൻ കെ മധുസൂദനൻ.ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം എംകെ പ്രേമകൃഷ്ണൻ.സംസ്ഥാന പ്രസിഡണ്ട് പി കെ അയ്യൂബ് സീനിയർ വൈസ് പ്രസിഡന്റ് വി എം മോഹനൻ മാസ്റ്റർ. എൻ പ്രദീപ് കുമാർ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ആലപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ പി ആനന്ദൻ നന്ദിയും പറഞ്ഞു. ടൂർണ്ണമെന്റ് ഞായറാഴ്ച സമാപിക്കും
ശിശുദിനാഘോഷം
നവംബർ 14 ന് രാവിലെ കുട്ടികൾ എല്ലാവരും നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. ഹെഡ്മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ്, അധ്യാപകർ, രക്ഷിതാക്കൾ എല്ലാവരും ചേർന്ന് കുഞ്ഞുങ്ങളെ ശിശുദിന റാലിക്കായി തയ്യാറാക്കി. കുട്ടികളിൽ കൂടുതൽ പേരും ചാച്ചാജിയുടെ വേഷത്തിൽ ആണ് എത്തിയത്. പെൺകുട്ടികൾ വെള്ള ഉടുപ്പിട്ട് ,അതിൽ ഒരോ ചുവന്ന റോസാപ്പൂവും കുത്തിയിരുന്നു. റാലി കഴിഞ്ഞ് തിരികെ സ്കൂളിൽ എത്തിയപ്പോൾ ശീതളപാനീയവും ലഡുവും വിതരണം ചെയ്തു.വിശ്രമത്തിനുശേഷം കുട്ടികളുടെ കലാപരിപാടികൾ ആയിരുന്നു. ഒറ്റയ്ക്കും കൂട്ടമായും അവർ ശിശുദിനഗാനങ്ങൾ ആലപിച്ചു.പ്രസംഗം, നാടൻ പാട്ട്, ലളിതഗാനം, കവിത എന്നിവയും കുട്ടികൾ അവതരിപ്പിച്ചു. നാലാം ക്ലാസ്സിലെ ദക്ഷിണ ബിജിത്ത് എന്ന കുട്ടി ചാച്ചാജിയെ കുറിച്ചുള്ള കഥാപ്രസംഗം വളരെ മനോഹരമായി അവതരിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾക്കിടയിൽ സന്തോഷ് സാർ നെഹ്റുജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും ഓരോ ചോദ്യത്തിനുംആദ്യം ഉത്തരം പറഞ്ഞ കുട്ടികൾക്ക് സമ്മാനം കൊടുക്കുകയും ചെയ്തു. തുടർന്ന് LSS , USS വിജയികളായ കുട്ടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ രശ്മി ടീച്ചർ മൊമെന്റൊയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ആനന്ദൻ സാർ, പി.ടി.എപ്രസിഡന്റ് ശ്രീ .അക്ബർ എന്നിവർ ആശംസകൾ അറിയിച്ചു.
ഉപജില്ല കായിക മേള
ഉപജില്ല കായിക മേള നവംബർ മാസം 14, 15 തീയതികളിൽ മദർ തെരസ്യ സ്കൂളിൽ വെച്ചാണ് നടന്നത് നമ്മുടെ സ്കൂളിൽ 53 കുട്ടികൾ പങ്കെടുത്തു. ഗെയിംസിലെ വൊക്കൊ 3 കാറ്റഗറി വിഭാഗത്തിൽ അതായത് പെൺകുട്ടികളുടെ വിഭാഗത്തിൽ സബ്ജൂനിയർ സീനിയറും പെൺകുട്ടികളും വിഭാഗത്തിൽ സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിന് അഞ്ച് ടീമുകൾ പങ്കെടുത്തു. ഫുട്ബോളിൽ 3 ടീമുകൾ പങ്കെടുത്തു.സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിനിൽ ,കൂടാതെ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒരു ടീം വോളിബോളിലും പങ്കെടുത്തു. ഷട്ടിൽ ബാഡ്മിന്റൻ, ബുഷു, കരട്ടെ തുടങ്ങിയവയിൽ പങ്കെടുത്തു ....അത്ലറ്റിക്സിൽ 19 കുട്ടികൾക്ക് ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മൂന്ന് ഫുട്ബോൾ പ്ലയേഴ്സ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തുട്ടുണ്ട് അതിലെ ഒരാൾ പെൺകുട്ടിയാണ്.ചേർത്തല ഉപജില്ലാ കായിക മേളയിൽ 157 പോയൻ്റ് നേടി രണ്ടാം സ്ഥാനം നേടി ഗവ: ഡിവിഎച്ച്എസ്എസ് ചാരമംഗലം തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.
കാവു് സംരക്ഷണപ്രവർത്തനം
നല്ലപാഠം ക്ലബ്ബ് , ഗവ. ഡിവിഎച്ച് എസ് എസ് , ചാരമംഗലത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന മാടശ്ശേരി ഇല്ലത്തെ ഇല്ലത്തുകാവ് ആണ് പ്രോജക്ടിനായി തിരഞ്ഞെടുത്തത്. ഏകദേശം 4 ഏക്കർ വരുന്ന ഭൂമിയാണ് ഈ കാവ്. 300 വർഷത്തെ പഴക്കമുണ്ട് ഈ മനയ്ക്ക് പരമേശ്വരൻ നമ്പൂതിരിയുടെ മക്കളായ ഹരിനാരായണൻ സുന്നി നാരായണൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. 500 ഓളം മരങ്ങളും മറ്റു വൃക്ഷലതാദികളും ഔഷധസസ്യങ്ങളും ഈ കാവിലുണ്ട് ഇല്ലത്തോട് അനുബന്ധിച്ച് കിടക്കുന്ന പാടശേഖരങ്ങൾ ഉൽപാദന ചെലവ് വർദ്ധിച്ചത് മൂലം തരിശുഭൂമിയായി കിടക്കുന്നു നാലേക്കർ ഭൂമിയിൽ കുളങ്ങൾ ഏഴ് എണ്ണം ത്തോളം ഉണ്ട് അവ പലതും മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. വെനീസിലെ വ്യാപാരിയിലെ ലൊക്കേഷൻ ഈ കാവ് തന്നെയാണ്. വസ്തു തർക്കത്തെ തുടർന്ന് വികസന മുരടിപ്പിലാണ് ഈ പ്രദേശം 5 സർപ്പക്കാവുകൾ ഈ കാവിൽ ഉണ്ട്. പല കാവുകളും ഇന്ന് ഭീഷണിയിലാണ്. കേരളത്തിലെ തെക്കൻ കേരളത്തിലെ അപൂർവമായ തെയ്യങ്ങളിൽ ഈ കാവിൽ അരങ്ങേറാറുണ്ട്.കാവുകൾ ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത് ആവാസ വ്യവസ്ഥയുടെ അഭിഭാജ്യ ഘടകമാണ് കാവുകൾ. കാടുകൾ നശിഞ്ഞപ്പോൾ ആവാസ വ്യവസ്ഥയിൽ ഉണ്ടായ മാറ്റം നാം അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. ആഗോളതാപനം മൂലം ജീവിക്കുവാൻ ആവാത്ത വിധം ഭൂമി മാറിക്കൊണ്ടിരിക്കുന്നു. മരമാണ് മറുപടി. കാവുകൾ സംരക്ഷിക്കേണ്ടതും മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടതും വളരെഅത്യാവശ്യമാണ്.വിദ്യാർത്ഥികളായ നാം കാവുകൾ സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിർത്തുവാനും കടപ്പെട്ടവരാണ്. നാഷോൻ മുഖമായ ആവാസ വ്യവസ്ഥയെ നമുക്ക് ഒരുമിച്ച് പുനർ സംരക്ഷിക്കാം. കണ്ണൂരിന്റെ ഉള്ളൂരിന്റെ ഉമ്മ കേരളത്തിലെ വരികൾ വളരെ പ്രസക്തമാണ്. പാരം കരിമ്പ് പനസം മുളക് ഏലം ഇഞ്ചി കേരം കവുങ്ങ് തളിർ വെറ്റില ഈ രമ്യവസ്തുത അതിചേർന്ന് വിളങ്ങുമീ നല്ല ഭാരതയെ കൽപ്പതരും മണ്ടിത നന്ദനാഹം എന്നാണ്. ഈ പ്രോജക്ടിനായി ഞങ്ങൾ തിരഞ്ഞെടുത്തത് ഇല്ലത്തു കാവാണ്. ഉദ്ദേശ്യവും ലക്ഷ്യവും ജൈവവൈവിധ്യം നിലനിർത്തുക. അന്യം നിന്നു പോകുന്ന ജീവജാലങ്ങളെയും സസ്യ സമ്പത്തിനെയും സംരക്ഷിക്കുക. കുട്ടികളിൽ പ്രകൃതിസ്നേഹം നിലനിർത്തുക. കാവുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തുക. വരും തലമുറയ്ക്ക് ഈ ഭൂമിയെ ഇതേ രീതിയിൽ കൈമാറുക. കാവുകളും കുളങ്ങളും ആവാസ വ്യവസ്ഥയുടെ നട്ടെല്ലുകളാണ്, ആ തിരിച്ചറിവ് ഉണ്ടാക്കുക. കാവുകൾ സംരക്ഷിച്ചാൽ ജൈവവൈവിധ്യത്തോടൊപ്പം ടൂറിസം സാധ്യത ഉറപ്പിക്കുവാൻ സാധിക്കും. ഔഷധസസ്യങ്ങളെ കുറിച്ച് പഠിക്കുവാനും സംരക്ഷിക്കുവാനും ഉള്ള അവബോധം ഉണ്ടാക്കുക. പഠനരീതി അന്വേഷണാത്മക പഠന രീതി പഠന മേഖല സന്ദർശനം അഭിമുഖം പ്രാദേശിക പഞ്ചായത്തുകളിൽ നിന്നുള്ള വിവരശേഖരണം എഴുതപ്പെട്ട രേഖപ്പെടുത്തൽ ജനപ്രതിനിധികളുമായി സംവദിക്കൽ നിരീക്ഷണങ്ങൾ കാവ് സന്ദർശനം നടത്തിയതിൽ നിന്നും ഏകദേശം 500 വർഷം പഴക്കമുള്ള വൃക്ഷങ്ങൾ കണ്ടെത്തി നാലേക്കർ കൂടുതൽ ഭൂമി കാവുകളായി കണ്ടെത്താൻ സാധിച്ചു ചെറുപുന്ന, തമ്പകം ആഞ്ഞിലി പ്ലാവ് അത്തിവൃക്ഷം പെരുമരം പാലമരം പുളി ആൽവൃക്ഷം അരയാൽ പേരാൽ എന്നീ വൃക്ഷങ്ങൾ കണ്ടെത്തി.എരിക്ക്, കരിന്തുമ്പ, കൊടിത്തൂവ , നീലാമരി, നിലപ്പന, നീലഭൃംഗാദി തുടങ്ങിയ അനേകതരം ഔഷധസസ്യങ്ങൾ കണ്ടെത്താൻ സാധിച്ചു .പഴയ കാലങ്ങളിൽ പഴയകാലങ്ങളിൽ കൃഷി ചെയ്തിരുന്ന വയലുകൾ തരിശായി കിടക്കുന്നുണ്ട് കാവിനുള്ളിൽ കൈത്തോടുകളും കുളങ്ങളും ഉണ്ട് അവ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ് പഴയകാല കാവിനോട് അനുബന്ധിച്ച് ഒരു ക്ഷേത്രവും അതിനോട് ബന്ധിച്ച വെടിപ്പുരയും ഉണ്ട്.കാവ് ഇന്ന് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു പക്ഷികൾ പറവകൾ ചിത്രശലഭങ്ങൾ ഇവ ധാരാളം ഉണ്ട്.മരംകൊത്തി, കാക്ക, തത്ത, കരിയിലക്കിളികൾ, കൊക്ക്, അണ്ണാൻ, മയിലുകൾ എന്നിവയെ കാവിന്റെ പരിസരത്ത് കാണുവാൻ സാധിച്ചു.കർഷകരുടെ മിത്രമായ പാമ്പ് ഉള്ളതായി ബോധ്യപ്പെട്ടു.മുൻപ് ഉണ്ടായിരുന്ന ഫലവൃക്ഷങ്ങൾ നശിച്ചു പോയതായി ബോധ്യപ്പെട്ടു മീന മാസത്തിൽ മലയാളികൾ നടത്താറുള്ള പത്താമുദത്തെ കൃഷി ഇവിടുത്തെ വയലിൽ പരിപാലിച്ചിരുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. അപഗ്രഥനം അന്ന്യംനിന്നു പോകുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുകയും അപൂർവമായി കണ്ടെത്തുന്ന ഔഷധസസ്യങ്ങൾ സംരക്ഷിക്കുക തരിശു കിടക്കുന്ന കൃഷി ഭൂമി കൃഷിക്ക് യോഗ്യമാക്കുക ജലാശയങ്ങൾ മാലിന്യമുക്തമാക്കുക അന്യൻ നിന്നു പോകുന്ന വൃക്ഷസസ്യലതാദികൾ സംരക്ഷിക്കുക പരിഹാര നിർദ്ദേശങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാവുകൾ സംരക്ഷിക്കുവാനുള്ള പദ്ധതി ഏറ്റെടുത്ത സംരക്ഷിക്കുക വിദ്യാർത്ഥികൾക്ക് കാവ് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ അവരെ കൂടി പങ്കാളികൾ ആക്കുക തുടർ പ്രവർത്തനങ്ങൾ വർഷാവർഷം നടുന്ന വൃക്ഷലതാദികൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക കാവ് പരിപാലനത്തിന് നിരന്തരം സംവിധാനം ഏർപ്പെടുത്തുക കാവിന് ചുറ്റും ജൈവവേലി കെട്ടി സംരക്ഷിക്കുക കാവിനുള്ളിലെ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് വേസ്റ്റ് ബിൻ സ്ഥാപിക്കുക. ഒറ്റപ്പെട്ട മേഖല സംരക്ഷിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കൈക്കൊള്ളുക.
കെട്ടിടങ്ങൾക്ക് ശലഭനാമകരണം
സ്കൂളിൽ പുതിയ കെട്ടിടങ്ങൾ വന്നതോടു കൂടി അവയ്ക്ക് േപരു നൽകണമെന്ന ഒരാശയം ഉടലെടുക്കുകയും അതിനാവശ്യമായ കൂടിയാലോചനകൾ നടത്തുകയും കെട്ടിടങ്ങൾക്ക് ശലഭങ്ങളുടെ പേര് നൽകാമെന്നുള്ള ധാരണയിൽ എത്തുകയും ചെയ്തു. തുടർന്ന് സീഡ് ക്ലബ്ബംഗങ്ങൾ ശലഭ നിരീക്ഷണത്തിനായി ഒരു ശലഭ നിരീക്ഷണ യാത്ര St.Michael's college അസിസ്റ്റൻറ് പ്രൊഫസർ ആയ Teny David സാറിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. ഇ യാത്രയിലൂടെ വിവിധ തരം ശലഭങ്ങളെ നിരീക്ഷിക്കുകയും കുട്ടികൾ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് കണ്ടെത്തിയ ശലഭങ്ങളുടെ പേരുകൾ കെട്ടിടങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. . സ്കൂളിന്റെ മർമ്മപ്രധാനമായ ഓഫീസ് കെട്ടിടത്തിന് കേരളത്തിന്റെ ഔദ്യോഗിക ശലഭമായ ബുദ്ധമയൂരി യുടെ നാമം നൽകുകയുണ്ടായി . പാറിപ്പറന്നു നടക്കുന്ന ചിത്രശലഭമായ മഞ്ഞപ്പാപ്പാത്തിയുടെ പേര് സ്കൂൾ കോമ്പൗണ്ടിൽ ഏറ്റവും അധികം പാറി നടക്കുന്ന കുഞ്ഞുമക്കളുടെ കെട്ടിടത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും K G വിഭാഗം കെട്ടിടത്തിന് മഞ്ഞ പ്പാപ്പാത്തി എന്ന് പേരു നൽകുകയും ചെയ്തു. ഹയർ സെക്കന്ററി വിഭാഗം കെട്ടിടത്തിന് കൃഷ്ണശലഭം എന്ന് നാമകരണം ചെയ്തു. സ്കൂളിലെ ഏറ്റവും മുതിർന്ന കുട്ടികളാണ് +2 വിഭാഗം കുട്ടികൾ അവരുടെ നിലവിലെ യൂണിഫോമിന്റെ നിറം കൃഷ്ണശലഭത്തിന്റെ നിറവുമായി സാമ്യമുള്ളതും വലിയ ശലഭം ആയതു കൊണ്ടും ആണ് ഇത്തരത്തിൽ നാമകരണം ചെയ്തത്. സെക്കന്ററി വിഭാഗത്തിലെ മുതിർന്ന കുട്ടികളായ റെഹസ്ക്കൂൾ വിഭാഗത്തിലെ കെട്ടിടത്തിന് ഏറ്റവും വലിയ ശലഭമായ ഗരുഡശലഭത്തിന്റെ പേരാണ് നൽകിയത്. സ്കൂളിലെ കെമസ്ട്രി ലാബിന് തീച്ചിറകൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കെമസ്ട്രി ലാബിലെ രാസ പദാർത്ഥങ്ങളും രാസപ്രവർത്തനങ്ങളും തീച്ചിറകൻ എന്ന പേരു നൽകാൻ കാരണമായി. സ്കൂളിലെ അഡൽ ടിങ്കറിംഗ് ലാബിന് ആൽബർട്ട് ഐൻസ്റ്റീൻ എന്ന ശാസ്ത്രജ്ഞന്റെ പേരുമായി സാമ്യമുള്ള ആൽബട്രോസ് എന്ന് പേരാണ് നൽകിയിരിക്കുന്നത്.UP വിഭാഗം കെട്ടിടത്തിന് അരളി ശലഭം എന്ന പേരാണ് നൽകിയത്. കഞ്ഞിക്കുഴിയിൽ കൂടുതൽ കാണപ്പെടുന്ന ശലഭമായ അരളി ശലഭത്തിനോടു സാമ്യപ്പെടുത്തിയാണ് കൂടുതൽ വിഭാഗം കുട്ടികൾ ഉള്ള up വിഭാഗത്തിന് ഈ പേരു നൽകിയത്.
സ്കൂൾ വെതർ സ്റ്റേഷൻ
കേരള ഗവൺമെൻറ് എസ് എസ് കെ യുടെ നേതൃത്വത്തിൽ ദിനാവസ്ഥയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനം മനസ്സിലാക്കുന്നതിന്, നമ്മൾ നേരിടുന്ന കാലാവസ്ഥ വിവരങ്ങളുടെ ലഭ്യത ക്കുറവ് പരിഹരിക്കുന്നതിന് വിശദമായ പ്രാദേശിക വിവരങ്ങൾ ശേഖരിക്കുന്നതിന് ജോഗ്രഫി ഓപ്ഷണൽ വിഷയമായിട്ടുള്ള ഗവൺമെൻറ് സ്കൂളുകളിൽ സ്കൂൾ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.ആഗോളതലത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് കാലാവസ്ഥ വ്യതിയാനം. കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നമ്മുടെ സംസ്ഥാനത്തെ ഒരു അപകട സാധ്യത മേഖലയായി മാറ്റിയിരിക്കുന്നു . കേരളത്തിലെ ഓരോ പൗരനും കാലാവസ്ഥ അനുബന്ധ ദുരന്ത സാധ്യതയെ കുറിച്ചും ദുരന്ത ലഘൂകരണത്തെക്കുറിച്ചും മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതുണ്ട് .ആയതിനാൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിസ്ഥിതിപ്രവർത്തകർക്കും പ്രാദേശികതലത്തിൽ പ്രായോഗികമായി കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകുന്നതിന് സ്കൂൾ വെതർ സ്റ്റേഷനുകൾകൊണ്ട് സാധിക്കുന്നു .ഗവൺമെൻറ് ഡിവിഎച്ച്എസ്എസ് ചാരമംഗലം എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച വെതർ സ്റ്റേഷൻകഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതിഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ഡിപിസി ശ്രീ.രജനീഷ് സാർ പദ്ധതി വിശദീകരിച്ചു.ചേർത്തല ബി പി സി സൽമോൻ സാർ സ്കൂൾ പ്രിൻസിപ്പാൾ സ്കൂൾ രശ്മി കെ, ഹെഡ്മാസ്റ്റർ പി ആനന്ദൻ, പിടിഎ പ്രസിഡൻറ് ശ്രീ. അക്ബർ , പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. വി ഉത്തമൻ, ശ്രീ. ഷെയ്ക്ക് മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകളിൽ ഒന്ന് നമ്മുടെ സ്കൂൾ ആയ ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലം ആണ് ഈ സ്കൂളിൽ നിന്നും ഈ പ്രദേശത്തെ കാലാവസ്ഥ വിവരങ്ങൾ രേഖപ്പെടുത്താനും അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും സാധിക്കും . ഇവിടെ സ്ഥാപിച്ചിട്ടുള്ള തെർമോമീറ്റർ, ഹൈഡ്രോമീറ്റർ, റെയിൻ ഗേജ് , വിൻഡ് വെയിൻ ,അനിമോ മീറ്റർ എന്നിവയിലൂടെ യഥാക്രമം അന്തരീക്ഷതാപനില , ആർദ്രത, മഴയുടെ അളവ് ,കാറ്റിന്റെ ദിശ , കാറ്റിന്റെ വേഗത എന്നിവ അറിയാൻ സാധിക്കുന്നു. താപനിലയും ആർദ്രതയും കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വേണ്ടി Stevenson's s Screenസ്റ്റേഷനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട് . അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കുന്നു.
ലിറ്റിൽ കൈറ്റ്സ്- ഫോട്ടോഗ്രാഫിപരിശീലനം'
ലിറ്റിൽ കൈറ്റ്സ് 2021 - 24 ബാച്ചിന് 21/11/22 ന് വൈകിട്ട് 4-5 വരെ ക്യാമറ ഉപയോഗത്തെക്കുറിച്ചുള്ള വിദഗ്ധ ഫോട്ടോഗ്രാഫിപരിശീലനം നൽകി. മഴവിൽ മനോരമ ചാനലിലെ ഫോട്ടോഗ്രാഫർ ശ്രീ.സുമേഷ് ആണ് ക്ലാസ് നയിച്ചത്. ക്യാമറയുടെ ചരിത്രം, അതിന്റെ പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം, ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു.
കണ്ടൽ നഴ്സറി
സ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ ഒരു കണ്ടൽ നഴ്സറി തയ്യാറാക്കി പരിപാലിച്ചു പോരുന്നു. എട്ടാം ക്ലാസിലെ 'മാനവികതയുടെ തീർത്ഥം ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഇത്. 2018 - 19 ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നമ്മൾ അനുഭവിച്ച ദുരിതങ്ങളാണ് ഈ പാഠഭാഗത്ത് വിവരിക്കുന്നത്.1924ലെ വെള്ളപ്പൊക്കത്തിൽ അനുഭവിച്ച ദുരിതങ്ങൾ കല്ലിൽ പൊക്കുടന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.മരിച്ച മനുഷ്യരെ കുഴിച്ചിടാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയെ പൊക്കുടൻ ചിത്രീകരിക്കുന്നുണ്ട്.തീരശോഷണവും തടയാൻ കണ്ടൽക്കാടിന് സാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടൽ നഴ്സറി തുടങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചത്.പേന കണ്ടൽ , ഉപ്പട്ടി,കണ്ണാം പൊട്ടി, ചതുരപ്പോട്ട ,ബ്രുഗേറിയ അക്കാന്തസ് , റൈസോഫോറാ എന്നിവയും കണ്ടൽ കൂട്ടാളികളായ വാരകം , പന്നൽ , പുഴമുല്ല , പുഴനെച്ചി എന്നിവയും ഈ കണ്ടൽ നഴ്സറിയിൽ ഉണ്ട് . പരിസ്ഥിതി പ്രവർത്തകനായിരുന്ന ശ്രീ കല്ലേൽ പൊക്കുടന്റെ മകനും ഞങ്ങളുടെ സ്കൂളിന്റെ പ്രഥമാധ്യാപകനുമായ ശ്രീ പി ആനന്ദൻ അവർകൾ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കണ്ടൽ റിസർച്ച് ചെയ്യുന്ന ശ്രീ മതി ആർദ്ര എന്നിവരുടെ സേവനവും ഞങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.കഞ്ഞിക്കുഴി പഞ്ചായത്തിനടുത്തുള്ള ഇല്ലത്തുകാവ് സംരക്ഷണത്തിന്റെ ഭാഗമായി കാവിനടുത്തുള്ള ജലാശയങ്ങളുടെ തീരത്ത് ശുദ്ധജല കണ്ടലായ ബ്രുഗേറിയ നട്ട് പരിപാലിച്ചു സംരക്ഷിച്ചു പോരുന്നു.
വൃദ്ധസദനസന്ദർശനവും ശ്രമദാനവും
ചേർത്തല ചാരമംഗലം ഗവൺമെന്റ് ഡി വി ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ചേർത്തല മായിത്തറയിൽ പ്രവർത്തിക്കുന്ന ഗവ. വൃദ്ധസദനത്തിൽ ശ്രമദാനം നടത്തി. 26/11/22 ന് രാവിലെ 10 മണിയോടെ സമ്മാനങ്ങളുമായി എത്തിയ കുട്ടികൾ വേഗം അന്തേവാസികളുമായി പരിചയപെട്ടു,കൂട്ടുകൂടി.കുട്ടികൾ തുടർന്ന് ലഭ്യമായ സ്ഥലത്ത് അവർക്കായി പച്ചക്കറിവിളകൾ നട്ടുകൊടുത്ത് മാതൃകയായി. കുട്ടികളുടെ കളിചിരി തമാശകൾ പ്രായമായ അന്തേവാസികളിൽ സന്തോഷം നിറച്ചു.
ജില്ല സ്കൂൾ കായികമേള2022-23-രണ്ടാംസ്ഥാനം
ആലപ്പുഴ ജില്ല സ്കൂൾ കായികമേളയിലെ ഗവൺമെന്റ് ഡി. വി. എച്ച് .എസ് . എസ് ചാരമംഗലം സ്കൂളിൽനിന്ന് 20 കുട്ടികൾ പങ്കെടുക്കുകയുണ്ടായി. 70 പോയിന്റ് നേടി സ്കൂൾ ജില്ലാതലത്തിൽ രണ്ടാംസ്ഥാനത്ത് എത്തി .ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് നന്ദിത രാജേഷ്, അക്ഷര അജിത്ത്, സ്നേഹ പി , നർമ്മദ ചന്ദ്രപ്പൻ ,ദയകൃഷ്ണ ആർ ,ഹൈസ്കൂളിൽ നിന്ന് അനാമിക അജേഷ്, ശ്രുതി രാധാകൃഷ്ണൻ , അർച്ചന വി എസ്, നവ്യ വി ജെയും ആൺകുട്ടികളിൽ- ഹൈസ്കൂളിൽ നിന്ന് നിസൽ പി മുരളി, അഭിഷേക് പി എന്നീ 11 കുട്ടികൾ തിരുവനന്തപുരത്തു വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നത് യോഗ്യത നേടിക്കഴിഞ്ഞു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2022
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെക്കുന്നതിനായി, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂകേഷൻ (കൈറ്റ്) ,പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന 'ഹരിത വിദ്യാലയം ' റിയാലിറ്റി ഷോയുടെ മൂന്നാമത് എഡിഷനിൽ കോവിഡ് കാലം മുതലുള്ള പ്രവർത്തനങ്ങളാണ് പരിഗണിക്കപ്പെട്ടത്. പഠനമികവിനോടൊപ്പം സ്കൂളിൽ ലഭിച്ച അടിസ്ഥാന സൗകര്യങ്ങളെ എങ്ങനെ ഉപയോഗിച്ചുവെന്നതും , കോവിഡ് കാലത്ത് എപ്രകാരമാണ് കുട്ടികൾക്ക് പഠനം നൽകിയിരുന്നുവെന്നതും , ഡിജിറ്റൽ വിദ്യാഭ്യാസം , സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കിയോ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഹരിത വിദ്യാലയം പരിപാടിയിൽ പങ്കെടുക്കുന്നതിന് ഞങ്ങളുടെ സ്കൂളിന് അവസരം ലഭിച്ചു. പ്രാഥമിക മത്സരത്തിൽ പങ്കെടുക്കുന്നതിനായി അർഹത നേടിയ ആലപ്പുഴ ജില്ലയിലെ മൂന്ന് ഹൈസ്ക്കൂളുകളിൽ ഒരു സ്കൂളാണ് ഞങ്ങളുടെ ചാരമംഗലം ഗവ. ഡി.വി എച്ച് എസ്.എസ്. 23/11 /22 ന് ഹരിത വിദ്യാലയ സംഘം സ്കൂളിൽ സന്ദർശനം നടത്തി സ്കൂളിലെ പ്രവർത്തനങ്ങൾ വീഡിയോ ഡോക്യുമെന്റേഷൻ നടത്തി. കെ.ജി വിഭാഗം മുതൽ പ്ലസ് ടു വരെയുള്ള എല്ലാ വിഭാഗങ്ങളിലെയും പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളും - പൊതു സമൂഹത്തിന്റെ പിന്തുണകളും വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളും ,അടിസ്ഥാന സൗകര്യം,സാമൂഹ്യപങ്കാളിത്തം,ഡിജിറ്റൽ വിദ്യാഭ്യാസം,വിദ്യാലയ ശുചിത്വം,ലഭിച്ച അംഗീകാരങ്ങൾ,കോവിഡ് കാല പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും അന്നെ ദിവസം ഷൂട്ട് ചെയ്തു. തുടർന്ന് 1/12/22 വ്യാഴാഴ്ച തിരുവനന്തപുരത്തുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്യസമിതി എന്നിവരടങ്ങിയ അംഗങ്ങൾ ഷൂട്ടിങ്ങിനായി എത്താനുള്ള അറിയിപ്പ് ലഭിച്ചു. എൽ.പി , യു.പി, എച്ച്.എസ്, എച്ച്.എസ് എസ് എന്നീ വിഭാഗങ്ങളിൽ നിന്ന് ആകെ 10 വിദ്യാർഥികളും , ഹെഡ് മാസ്റ്റർ ശ്രീ. ആനന്ദൻ പി, ഹരിതവിദ്യാലയം കോർഡിനേറ്റർ ശ്രീ. ഷാജി പി.ജെ, ശ്രീമതി. രമാദേവി , ശ്രീമതി. സിനി പൊന്നപ്പൻ , സ്റ്റാഫ് സെക്രട്ടറി - ശ്രീ ജയലാൽ , ശ്രീ. ഡോമിനിക്ക് സെബാസ്റ്റ്യൻ , പി റ്റി എ പ്രസിഡന്റ്. ശ്രീ അക്ബർ എന്നിവർ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഷൂട്ടിംഗിൽ പങ്കെടുത്തു. സ്കൂളിന്റെ വിദ്യാഭ്യാസ മികവുകൾ റിയാലിറ്റി ഷോ യിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. അടുത്ത റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും എന്ന ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നു.....ഹരിത വിദ്യാലയം റിയാലിറ്റി ഷോ കാണുവാൻ
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് 2022
ലിറ്റിൽ കൈറ്റ്സ് 2021 24 ബാച്ചിന്റെ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ മൂന്നിന് കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്നു . ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ് മാസ്റ്റർ ശ്രീ .ഷാജി പി ജെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചേർത്തല വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ സജിത്ത് , പിടിഎ പ്രസിഡൻറ് ശ്രീ അക്ബർ എന്നിവർ സംസാരിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി എസ് നന്ദി പറഞ്ഞതോടെ ഉദ്ഘാടന സെഷൻ അവസാനിച്ചു . തുടർന്ന് ക്യാമ്പിന്റെ ഭാഗമായി കുട്ടികളെ grouping.sb 3പ്രോഗ്രാമിന്റെ സഹായത്തോടെഗ്രൂപ്പുകളായി തിരിച്ചു .തുടർന്ന് ക്യാമ്പുകളിൽ മത്സരബുദ്ധി ഉണർത്തുന്നതിനുള്ള പ്രവർത്തനമായ ball hitting. sb3എന്ന ഗെയിമിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.ഗെയിമിൽ വിജയിച്ചവരുടെ പോയിന്റുകൾ രേഖപ്പെടുത്തി.ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തന മേഖലകളെ കുറിച്ച് പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ച്, പ്രധാന പോയിന്റുകൾ രേഖപ്പെടുത്തുന്നു . ഓരോ ഗ്രൂപ്പിനും കിട്ടിയ സ്കോറുകൾ രേഖപ്പെടുത്തി. തുടർന്ന് സെഷൻ രണ്ടിൽ 2D,3D അനിമേഷൻ സിനിമകളുടെ വ്യത്യാസം മനസിലാക്കുകയും റ്റുപി റ്റ്യൂബ് ഡെസ്ക് ഉപയോഗിച്ച് 'പട്ടത്തിന്റെ യാത്ര ' എന്ന അനിമേഷൻ തയാറാക്കുകയും ചെയ്തു. പട്ടത്തിന്റെ തുടർ യാത്ര തയ്യാറാക്കൽ അസൈൻമെന്റായി നൽകി. ഉച്ചയ്ക്ക് 1pm ന് സെഷൻ 2 അവസാനിച്ചു. തുടർന്ന് ചോറ്, ചിക്കൻ കറി, തോരൻ, മോര് കറി, അച്ചാർ എന്നിവയടങ്ങിയ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം. കൃത്യം 2 മണിയ്ക്ക് സെഷൻ 3 ആരംഭിച്ചു. സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള കാർഗെയിം തയാറാക്കി. റിസോഴ്സിൽ നൽകിയിരിക്കുന്ന സ് പ്രൈറ്റുകൾ ഉപയോഗിച്ചുള്ള പുതിയ ഗെയിം തയാറാക്കൽ അസൈൻമെന്റ് നൽകി.MIT ആപ്പ് ഇൻവെന്റർ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി. 4 മണിയോടെ ആരംഭിച്ച സമാപന സെഷനിൽ വിഡിയോ കോൺഫറൻസിങ് വഴി തുറവൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ.ജോർജുകുട്ടി സാറാണ് കുട്ടികളുമായി ഇന്ററാക്ട് ചെയ്തത്. LK അംഗം ശ്രീപ്രിയ ഇന്നത്തെ പ്രവർത്തനങ്ങൾ ഈ സെഷനിൽ അവതരിപ്പിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പ് അംഗങ്ങളായ സൽമാൻ , ശ്രീലക്ഷ്മി.എസ്, ആദിത്യൻ സി.വി , അശ്വതി എന്നിവർ നന്ദി പറഞ്ഞു. 4.30 ന് ക്യാമ്പ് അവസാനിച്ചു.
ഡിസംബർ 3 ലോക ഭിന്നശേഷി ദിനം
ഗവ: ഡി വി എച്ച് എസ് എസ് ചരമംഗലം സ്കൂളിൽ ( ഡിസംബർ 3 ലോക ഭിന്നശേഷി ദിനം) വാരാചരണത്തോടനുബന്ധിച്ച് സ്കൂളുകളിലെ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തി. സവിശേഷ പിന്തുണ ആവശ്യമുള്ള എല്ലാ കുട്ടികളെയും, ജനറൽ കുട്ടികളെയും ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി സ്കൂളിൽ സംഘടിപ്പിച്ചു. അസംബ്ലിയിൽ ഈ വർഷത്തെ ലോക ഭിന്നശേഷി ദിനത്തിന്റെ സന്ദേശം, പ്രാധാന്യം എന്നിവയും കുട്ടികൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷീല ടീച്ചർ സവിശേഷ പിന്തുണ ആവശ്യമുള്ളവരെ ചേർത്തുപിടിക്കേണ്ട പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി സന്ദേശങ്ങളും ആശംസകളും നൽകി. സ്കൂളിന്റെ നേതൃത്വത്തിൽ അസംബ്ലിയിൽ പങ്കെടുത്ത കുട്ടികൾക്ക് സ്നേഹസമ്മാനങ്ങളും നൽകി
ദുരന്തനിവാരണ ബോധവൽക്കരണവും പരിശീലനവും
7/1/23: ചേർത്തല ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ബോധവൽക്കരണവും പരിശീലനവും നൽകി. ഹയർസെക്കൻഡറി വിഭാഗം സൗഹൃദ ക്ലബ്ബ് എൻ എസ്എ സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചേർത്തല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഉദ്യോഗസ്ഥർ പരിശീലനത്തിന് നേതൃത്വം നൽകി. തീപിടുത്തം പോലെയുള്ള അപകട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മനസ്സാന്നിധ്യം കൈവിടാതെ രക്ഷാപ്രവർത്തനം ചെയ്യുവാൻ കുട്ടികളെ സഞ്ജുരാക്കുവാൻ ഈ പരിപാടിക്ക് കഴിഞ്ഞു.
ഊർജ്ജ സംരക്ഷണ ദിനം
ഡിസംബർ 14 ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ആലപ്പുഴ സർക്കിളിന്റെ ആഭിമുഖ്യത്തിൽ "ഊർജ്ജം കരുതി വെയ്ക്കാം നാളേയ്ക്കായി " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്നകളർ പോസ്റ്റർ രചനാ മത്സരത്തിന്റെ സ്ക്കൂൾ തല മത്സരം സ്ക്കൂൾ എനർജി ക്ലബ്ബ് 08/12/2022 (വ്യാഴം) 1.30 pm ന് സ്ക്കൂൾ ആഡിറ്റോറിയത്തിൽ നടത്തി.സൂര്യഗായത്രി . 10 A ,അമൽ ഡൊമിനിക്ക് 8A,ജോയൽ ആന്റണി 10 C, ചന്ദന. കെ.ആർ 10 C, ആര്യൻ . പി.രമേഷ് 8 A എന്നിവരുടെ 5 മികച്ച പോസ്റ്ററുകൾ KSEB യ്ക്ക് കൈമാറി.
സ്ലോ സൈക്കിൾ റേസ്
ഊർജ്ജ സംരക്ഷണം ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഡിവിഎച്ച്എസ്എസ്സിൽ slow cycling race നടത്തുകയുണ്ടായി. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് HM ശ്രീ. P.ആനന്ദൻ സാർ ആണ് . ഈ മത്സരത്തിൽ 7C യിലെ ഇമ്മാനുവൽ ജോസ് ഒന്നാം സ്ഥാനവും 7Aയിലെ കാശിനാഥ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയെ ക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.സ്കൂളിലെ വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടി ആവശ്യമായ പദ്ധതികൾ സീഡ് ക്ലബ്ബിന്റെ ആദി മുഖ്യത്തിൽ ആവിഷ്ക്കരിക്കുന്നതിനു വേണ്ട തീരുമാനവും കൈക്കൊള്ളുകയുണ്ടായി.
ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം
ചാരമംഗലം ഗവൺമെൻറ് ടി വി ഹയർ സെക്കൻഡറി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പണം കണ്ടെത്താൻ ഭക്ഷണ വിതരണം.സ്കൂളിന്റെ ഐടി സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാനായി സ്റ്റാഫും പിടിഎയും ചേർന്ന് ഡിസംബർ 23 വെള്ളിയാഴ്ച ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം എന്ന പദ്ധതി നടപ്പാക്കുകയുണ്ടായി. 8000ത്തിലധികം ബിരിയാണിയാണ് ഇതിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കും കുടുംബങ്ങൾക്കും പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ ഇടയിലും ചുറ്റുവട്ടത്തുള്ള സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും എത്തിച്ചു കൊടുത്തത്. ഈ പദ്ധതിയുടെ ചെലവിലേക്ക് അഭ്യൂദയകാംക്ഷികളും നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും അകമഴിഞ്ഞ് സംഭാവന ചെയ്യുകയുണ്ടായി. സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ ഏഴ് കൗണ്ടറുകളും രണ്ട് കളക്ഷൻ സെന്ററുകളും സജ്ജീകരിക്കുകയുണ്ടായി. വെജിറ്റേറിയൻ ബിരിയാണിയുടെ പാക്കിംഗ് പ്രത്യേകം കൗണ്ടറും സജ്ജീകരിച്ചു. മൂന്നു മിനിറ്റിൽ 460 ബിരിയാണി പാക്കറ്റുകൾ ആണ് ഏഴ് കൗണ്ടറുകളിൽ നിന്നു കൂടി പാക്ക് ചെയ്തത്. പാക്ക് ചെയ്ത ബിരിയാണി പാക്കേജുകൾ സ്കൂളിലെ യൂണിഫോം കോഴ്സിലെ തെരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് അംഗങ്ങൾ കളക്ഷൻ സെന്ററിൽ എത്തിക്കുകയും അവിടെ നിന്ന് കാർട്ടണുകളിൽ ആവശ്യപ്പെട്ട എണ്ണമനുസരിച്ച് വിവിധ കേന്ദ്രങ്ങളിൽ അധ്യാപകർ തന്നെ വാഹനങ്ങളിലും, വാടകക്കെടുത്ത വാഹനങ്ങളിലും വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കുകയാണ് ഉണ്ടായത്. സ്കൂളിന് പുറത്തുനിന്നുള്ള കേന്ദ്രങ്ങളിലേക്ക് ഉച്ചഭക്ഷണം ആയിട്ടാണ് ബിരിയാണി വിതരണം ചെയ്തത്. എന്നാൽ സ്കൂൾ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സ്കൂൾ സ്റ്റാഫിനും അത്താഴം ആയിട്ടാണ് ബിരിയാണി ഒരുക്കിയത്. 12 മണിയോടുകൂടി പുറത്തേക്കുള്ള ഭക്ഷണ വിതരണം പൂർത്തിയായി. ഉച്ചയ്ക്കുശേഷം രണ്ട് മണി മുതൽ നിശ്ചിത സമയക്രമത്തിൽ കെ ജി വിഭാഗത്തിലുള്ള കുട്ടികൾ മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കുട്ടികൾക്ക് വരെ അവർ ആവശ്യപ്പെട്ട എണ്ണം ബിരിയാണി പാക്കേറ്റുകൾ വിതരണം ചെയ്യുകയുണ്ടായി. താഴ്ന്ന ക്ലാസിലെ കുട്ടികൾ രക്ഷിതാക്കളോട് കൂടി വന്നാണ് പാക്കറ്റുകൾ കൈപ്പറ്റിയത്. നാലുമണിയോടുകൂടി 8400 ഓളം പാക്കറ്റുകളും വിതരണം പൂർത്തിയാക്കി. ഏറ്റവും അവസാനമാണ് സ്കൂളിലെ സ്റ്റാഫിനായി ഒരുക്കിയിരുന്ന ഭക്ഷണവിതരണം നടത്തിയത്. ആദ്യമായിട്ടാണ് ഇത്രയധികം എണ്ണം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന സ്കൂൾ കേന്ദ്രീകരിച്ചുള്ള ഒരു പരിപാടി സജ്ജീകരിക്കപ്പെടുന്നത്. പഞ്ചായത്ത് പ്രതിനിധികളുടെയും സിഡിഎസ് നേതൃത്വത്തിന്റെയും കുടുംബശ്രീ പ്രവർത്തകരുടെയും സ്കൂൾ പിടിഎ, മറ്റ് സഹകാരികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപക അനദ്ധ്യാപകർ തുടങ്ങിയവരുടെയും ഒരേ മനസ്സോടുകൂടിയുള്ള പ്രവർത്തനമാണ് ഈ പദ്ധതി വിജയത്തിൽ എത്തിക്കുവാൻ സഹായിച്ചത്. ഇതിൽനിന്ന് കിട്ടുന്ന വരുമാനം സ്കൂളിന്റെ ഐടി സാമഗ്രികൾ വാങ്ങുന്നതിനും പുതിയ ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഉപയോഗിക്കുവാൻ ആലോചിക്കുന്നു. സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ആണ് സ്കൂൾ ഇതോടുകൂടി ലക്ഷ്യമെടുക്കുന്നത്.
സപ്തദിന സഹവാസ ക്യാമ്പ് -ഡിസംബർ 2022
ചാരമംഗലം ഗവ ഡിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 2022 ഡിസംബർ 26 മുതൽ 2023 ജനുവരി ഒന്നുവരെ തണ്ണീർമുക്കം പഞ്ചായത്ത് എൽ പി സ്കൂളിൽ വെച്ച് നടന്നു.ലഹരി വിരുദ്ധ പ്രചാരണ പരിപാടികളാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം ഇതിൻറെ ഭാഗമായി തെരുവ് നാടക അവതരണം നിർമ്മാണം ലഹരി വിരുദ്ധ ക്യാൻവാസ് ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.നാടൻ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന തേൻകനി എന്ന പ്രവർത്തനം,ഹരിതസംസ്കൃതി എന്ന അടുക്കളത്തോട്ടം നിർമ്മാണം, നിപുണം എന്ന ഉൽപന്ന നിർമ്മാണപരിശീലനം,വയോജനങ്ങളുടെഭവനസന്ദർശനം,ആത്മഹത്യാപ്രതിരോധബോധവൽക്കരണം,അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിതരീതിയും തൊഴിൽ സർഗ്ഗ വൈഭവം പരിചയപ്പെടുത്തുന്ന ഗ്രാമദീപിക, സന്നദ്ധം എന്ന ദുരന്തനിവാരണ പരിശീലനം, കാലാവസ്ഥാവ്യതിയാനബോധവൽക്കരണം, ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഭാരതീയം,നേതൃത്വം/പ്രസംഗ പരിശീലനം, വൈവിധ്യമാർന്ന ക്ലാസുകൾ സംഘടിപ്പിക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ 'വെളിച്ചം 2022' എന്ന് പേരിട്ട ഈ ക്യാമ്പുംമായി ബന്ധപ്പെട്ട് നടത്തി.കൂടുതൽ അറിയാൻ
നവീകരിച്ച ഗണിത ലാബ് ഉദ്ഘാടനം
ചേർത്തല ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് ൽ നവീകരിച്ച ഗണിത ലാബ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എംപി അഡ്വക്കേറ്റ് എ എം ആരിഫ് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. 2022 23ലെ എംപിമാരുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച തുക ഉപയോഗിച്ചാണ് ലാബ് പൂർത്തീകരിച്ചത്. 24 1 2023 ചൊവ്വാഴ്ച രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ശതാബ് സ്മാരക കമ്മിറ്റി ചെയർമാൻ ശ്രീ ആർ. നാസർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി. കെ സ്വാഗതം ആശംസിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുധാ സുരേഷ്, പിടിഎ പ്രസിഡണ്ട് ശ്രീ പി അക്ബർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്കൂൾ എച്ച് എം ശ്രീ പി ആനന്ദൻ നന്ദി പ്രകാശിപ്പിച്ചു.
റിപ്പബ്ലിക് ദിന ആഘോഷങ്ങൾ
ഭാരതത്തിൻറെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ചാരമംഗലം ഗവൺമെൻറ് ഡിവി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , SPC, JRC, CUSTOMS, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. എൻസിസി ദേശീയ ക്യാമ്പിൽ പങ്കെടുത്ത നവ്യ V.J യ്ക്ക് ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയുണ്ടായി. പിടിഎ പ്രസിഡണ്ട് പി അക്ബർ, പിടിഎ മെമ്പർ സോയാ സദാനന്ദൻ, ഹയർസെക്കൻഡറി അധ്യാപക പ്രതിനിധി രതീഷ് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കൂറ്റുവേലി ജംഗ്ഷനിൽ ഹയർസെക്കൻഡറി എൻഎസ്എസ് വിഭാഗം അവതരിപ്പിച്ച തെരുവ് നാടകത്തോടുകൂടിയാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സമാപിച്ചത്. ദേശീയതയും മതേതരത്വവും അഖണ്ഡതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങളാണ് തെരുവുനാടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സ്കൂളിലത്തെ രക്ഷിതാക്കളും നാട്ടുകാരും ഈ തെരുവുനാടകം കാണുവാനായി ഒത്തുചേരുകയുണ്ടായി. ഫോഴ്സിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പിടിഎ ലഘു റിഫ്രഷ്മെന്റ് കൊടുക്കുകയും ചെയ്തു.
ലോക കുഷ്ഠരോഗ നിർമ്മാർജ്ജന ദിനാചരണം
ജനുവരി 31. ലോക കുഷ്ഠരോഗ നിർമ്മാർജ്ജന ദിനം. സ്കൂൾ JRC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി കുഷ്ഠരോഗ നിർമ്മാർജ്ജനത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ജില്ലയിലെ കുഷ്ഠരോഗ നിവാരണ പക്ഷാചരണത്തിന്റെ ഭാഗമായി കൂടിയാണ് ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടത്. അസിസ്റ്റൻറ് അപ്പ്രസി ഓഫീസർ ബേബി തോമസ് സാർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. തുരുത്തിപ്പള്ളി കുടുംബാരോഗിക കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജോബി, കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജോസ് അബ്രഹാം എന്നിവരും ബോധവൽക്കരണ ക്ലാസിൽ ഭാഗഭാക്കായി. കുഷ്ഠരോഗത്തെ കുറിച്ചുള്ള മിഥ്യാധാരണകളും, രോഗത്തെ എങ്ങനെ നേരത്തെ തിരിച്ചറിയാം എന്ന വിഷയവും, രോഗിയെ എങ്ങനെ പരിചരിക്കണം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ബോധവൽക്കരണ ക്ലാസിന്റെ ഭാഗമായി. ഒട്ടനവധി കൾക്കായിട്ട് സ്വജീവിതം അർപ്പിച്ച് ഫാദർ ഡാമിനെ കുറിച്ചുള്ള പരാമർശം കുട്ടികളിൽ ആവേശം ഉണർത്തി. ക്ലാസിനു ശേഷം ജെ ആർ സി കേഡറ്റ് കോഡിനേറ്റർ മാസ്റ്റർ ദേവനാരായണൻ ബി.നന്ദി പറഞ്ഞു
നവദിന എസ്എസ്എൽസി പഠന ക്യാമ്പ്
നവദിന എസ്എസ്എൽസി പഠന ക്യാമ്പ് ചാരമംഗലം ഗവൺമെൻറ് ഡി വി ഹയർ സെക്കൻഡറി സ്കൂളിൽ- ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി ചാരമംഗലം: എസ്എസ്എൽസി കുട്ടികളുടെ വിജയനിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ ഏഴു വർഷങ്ങളായി നടത്തിവരുന്ന എസ്എസ്എൽസി പഠനക്യാമ്പ് ഈ വർഷവും ചാരമംഗലം സ്കൂളിൽ പുരോഗമിക്കുന്നു. 9 പഠനദിവസങ്ങൾ, 9 മുറികൾ, ദിവസവും നാലു പരീക്ഷകൾ- നാലാമത്തെ പരീക്ഷ ആനുവൽ പരീക്ഷ മോഡലിൽ വീട്ടിൽ വച്ച് എഴുതുകയും രക്ഷിതാക്കൾ ഇൻവിജിലേറ്റർ മാരായി പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നു. ഇങ്ങനെ എഴുതപ്പെടുന്ന ഉത്തര കടലാസ്സുകൾ അടുത്ത ദിനം രാവിലെ സ്കൂളിൽ തിരികെ ഏൽപ്പിക്കുകയും അധ്യാപകർ അവ മൂല്യം നിർണയം നടത്തി തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു . മൊത്തം 100 മണിക്കൂറുകൾ പഠനത്തിനും റബിഷനുമായി കണ്ടെത്തുന്ന ക്യാമ്പാണ് നടക്കുന്നത്. ഒരു ദിവസം ഒരു വിഷയം 12 മണിക്കൂർ ക്രമത്തിലാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്. കുട്ടികൾക്ക് പ്രഭാതഭക്ഷണം ഉൾപ്പെടെ മൂന്ന് നേരത്തെ ഭക്ഷണവും രക്ഷിതാക്കൾ തന്നെ നൽകുന്നു. 9 ഗ്രൂപ്പുകളായി രക്ഷിതാക്കളെയും തിരിച്ചിട്ടുണ്ട്. അവരാണ് ഭക്ഷണ പാചകത്തിനും വിതരണത്തിനും നേതൃത്വം കൊടുക്കുന്നത്. പ്രസ്തുത പഠന ക്യാമ്പിൽ 146 കുട്ടികൾ പങ്കെടുക്കുന്നു. രാവിലെ 6.15ന് കുട്ടികൾ സ്കൂളിൽ എത്തുകയും വൈകിട്ട് 6 30ന് തിരികെ പോവുകയും ചെയ്യുന്ന ക്രമത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. 9 മുറികളിൽ ഇരിക്കുന്ന കുട്ടികളുടെ നിലവാരം അനുസരിച്ചുള്ള മോഡ്യൂളുകളാണ് അധ്യാപകർ ഓരോ വിഷയത്തിനും ആയി തയ്യാറാക്കിയിരിക്കുന്നത്. ഗുണനിലവാരമുള്ള റിസൾട്ട് കൈവരിക്കുവാൻ ഏഴ് വർഷങ്ങളായിട്ട് ഇത് സഹായകരമാകുന്നുണ്ട് എന്നാണ് ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, പിടിഎ പ്രസിഡണ്ട് പി അക്ബർ എന്നിവർ അറിയിച്ചത്. കെജി വിഭാഗം മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള അധ്യാപകർ ഈ ക്യാമ്പിൽ അവരവരുടെ ഡ്യൂട്ടിക്ക് അനുസരിച്ച് സഹകരിക്കുന്നു. ഓരോ ദിവസവും ക്യാമ്പിനു ശേഷം 6:30ക്ക് ഹെഡ്മാസ്റ്റർ ദിവസത്തിൻറെ ഫീഡ്ബാക്ക് ആരായുന്ന ആലപ്പുഴ ജില്ലാ പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ത്രിതല പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, സ്കൂളിൻറെ അഭിനയകാംക്ഷികൾ തുടങ്ങിയവർ ക്യാമ്പ് ദിവസങ്ങളിൽ സ്കൂൾ സന്ദർശിക്കാറുണ്ട്. ശക്തമായ പിടിഎ സഹകരണവും മറ്റെല്ലാവരുടെയും സഹകരണവും ഒന്നുകൊണ്ട് മാത്രമാണ് ഈ ക്യാമ്പ് പ്രതി വർഷം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കുന്നത്.
ചിൽഡ്രൻ ഫോർ ആലപ്പി - ഒരു പിടി നന്മ
ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ കലക്ടർ ശ്രീ കൃഷ്ണ തേജ ഐഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരുപിടി നന്മ എന്ന ഒരു പദ്ധതിയുടെ ഭാഗമായി നമ്മുടെ ജില്ലയിലെ അതി ദരിദ്രരായ കുടുംബങ്ങൾക്കായി വിഭവ സമാഹരണം നടത്തി കുറച്ചെങ്കിലും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് എത്തിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം . ഇത്തരം കുടുംബങ്ങളെ കണ്ടെത്തി അവരെ കുറിച്ചുള്ള ഒരു കരുതൽ വേണമെന്ന് ഒരു ഉദ്ദേശത്തോടെ ബഹുമാനപ്പെട്ട ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒരു പദ്ധതിയാണ്. അതിൽ എല്ലാ മാസവും തിങ്കളാഴ്ച നിയോഗിക്കപ്പെട്ട ഒന്നോ രണ്ടോ കുടുംബത്തിന് നമ്മുടെ സ്കൂളിൽ നിന്ന് കിട്ടുന്ന പിന്തുണകൾ എത്തിച്ചുകൊടുക്കുക എന്നതാണ് അതിൻറെ ഒരു രീതി .എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ചയാണ് പണം അരി എന്നിവ ഒഴിച്ച് നശിച്ചുപോകാത്ത ഭക്ഷ്യവസ്തുക്കൾ കുട്ടികളിൽ നിന്ന് ശേഖരിക്കുന്നത് . ആ കൊണ്ടുവരുന്ന പാക്കറ്റിന് മുകളിൽ ആ സാധനം എന്താണെന്ന് എഴുതി തരുന്നതിനാൽ ടീച്ചേഴ്സും വിദ്യാർഥികൾക്കും അവ തരം തിരിച്ച് ഗുണഭോക്താക്കൾക്ക് പെട്ടന്ന് വിതരണം ചെയ്യാൻ സാധിക്കുന്നു.. അതുകൊണ്ട് പരസ്പരം മനുഷ്യനെ മനസ്സിലാക്കാനും സഹായിക്കാനും ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും പ്രവർത്തനങ്ങൾ ഞങ്ങളുടെ വിദ്യാർഥികൾ ഏറ്റെടുത്തു കഴിഞ്ഞു.
ഒന്നാം ക്ലാസിന്റെ പച്ചക്കറി വിളവെടുപ്പ്
ചാരമംഗലം ഗവൺമെൻറ് ഡി.വി.എച്ച്.എസ്. സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ നട്ടുവളർത്തിയ ക്യാബേജിന്റെയും കോളിഫ്ലവറിന്റെയും വിളവെടുപ്പ് 7/2/2023 ചൊവ്വാഴ്ച ബഹുമാനപ്പെട്ട കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി.ജി. മോഹനൻ നിർവഹിച്ചു. ജൈവ രീതിയിൽ ഗ്രോ ബാഗുകളിൽ നട്ടുവളർത്തിയ കാബേജും കോളിഫ്ലവറുകളും സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായാണ് നൽകുന്നത്. ഒന്നാം സ്റ്റാൻഡേർഡിലെ കുട്ടികളും ,അവരുടെ രക്ഷകർത്താക്കളും, അധ്യാപകരും പങ്കെടുത്ത ചടങ്ങിന് പിടിഎ പ്രസിഡൻറ് ശ്രീ അക്ബർ പി നേതൃത്വം നൽകി. വിളവെടുത്ത പച്ചക്കറികൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ഏറ്റുവാങ്ങി.മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രാവൺനെ ആദരിക്കുകയുണ്ടായി.
കരിയർ ഗൈഡൻസ് ക്ലാസ്
സാരഥി സെന്റർ ഫോർ എക്ലസലൻസിന്റെ ആഭിമുഖ്യത്തിൽ 24/02/23 രാവിലെ 10 - am- 12 noon വരെ 9 ലെ മുഴുവൻ വിദ്യാർഥികൾക്കായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസിന്റെ ഉദ്ഘാടനം കേണൽ എസ് വിജയൻ (റിട്ട)നിർവഹിച്ച . പി റ്റി എ പ്രസിഡന്റ് ശ്രീ. പി അക്ബർ അധ്യക്ഷനായ ചടങ്ങിന് ഹെഡ് മാസ്റ്റർ ശ്രീ. പി ആനന്ദൻ സ്വാഗതവും എച്ച്. എസ് .റ്റി ശ്രീ .ഷാജി പി.ജെ നന്ദിയും പറഞ്ഞു ... സിവിൽ സർവ്വീസ്, എൻ ഡി എ , അഗ്നീ വീർ , ജെ. ഇ. ഇ , നീറ്റ്, തുടങ്ങി വിവിധ മത്സര പരീക്ഷകളെ / സ്ഥാപനങ്ങളെ സംബ ന്ധിച്ച കുട്ടികളുമായുള്ള ഇന്ററാക്ടീവ് സെഷൻ ഭയാശങ്കകൾ കൂടാതെ ചോദ്യങ്ങൾ ചോദിക്കുവാനും ഉത്തരങ്ങൾ ആരായുവാനും സാധിച്ചു.എയർഫോഴ്സ് വിങ് കമാന്റർ ശ്രീ പോൾ എം. വർക്കി, അഡ്വ. അരവിന്ദാക്ഷൻ, മിസ്സിസ് . സജീന അനീഷ്, ശ്രുതി സതീഷ് എന്നിവർ കുട്ടികളുടെ ഇന്ററാക്ടീവ് സെഷൻ നയിച്ചത്.
ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന "ക്രിയാത്മക കൗമാരം, കരുത്തും കരുതലും " എന്ന വിഷയത്തിലെ ബോധവൽക്കരണ ക്ലാസും , ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ഫെബ്രുവരി മാസം 27 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ നാലര വരെ നടന്നു.പ്രസ്തുത ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.കെ. രശ്മി നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് നോഡൽ ടീച്ചർ ഡോ: സി.പി. പ്രദീപ് , സ്കൂൾ കൗൺസിലർ ശ്രീമതി. പ്രസീത എന്നിവർ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് "ക്രിയാത്മക കൗമാരം, കരുത്തും കരുതലും " എന്ന വിഷയത്തിൽ ഇൻറർ ആക്റ്റീവ് സെഷനുകളിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി.ചടങ്ങിന് സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത നന്ദി അർപ്പിച്ചു.
നവീകരിച്ച കമ്പ്യൂട്ടറിൽ ലാബിന്റെ ഉദ്ഘാടനം
ചാരമംഗലം:28/02/22; ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം എന്ന ബിരിയാണി വിതരണ പരിപാടിയിലൂടെ സമാഹരിച്ച തുക ചെലവഴിച്ച് ചാരമംഗലം ഗവൺമെൻറ് ഡിവി ഹയർ സെക്കൻഡറി സ്കൂളിന്റെ കമ്പ്യൂട്ടറിൽ ലാബ് പുതിയ ലാപ് ടോപ്പുകളും ഫർണിച്ചറും വാങ്ങി പ്രവർത്തനക്ഷമമാക്കി. കമ്പ്യൂട്ടർ ലാബ് നവീകരണത്തിന്റെ ഭാഗമായി ഒരു തീയേറ്റർ തലത്തിലേക്ക് കമ്പ്യൂട്ടറിൽ ലാബിനെ മാറ്റുകയുണ്ടായി. സീലിംഗ് ജിപ്സം ഷീറ്റുകൾ വച്ച് ശബ്ദ പ്രതിധ്വനി നിയന്ത്രിക്കത്തക്ക വിധത്തിൽ നവീകരിച്ചു. എയർകണ്ടീഷൻ സംവിധാനവും ശബ്ദസംവിധാനവും കൂടി വരുന്നതോടെ ഒരു തീയറ്റർ നിലവാരത്തിലേക്ക് കമ്പ്യൂട്ടർ ലാബ് ഉയരുകയാണ്. സ്കൂളിൻറെ അഭ്യുദയകാംക്ഷിയും പ്രമുഖ വ്യവസായിയുമായ മോഹനൻ നായർ സാർ സ്കൂളിന് 10 ലാപ്ടോപ്പുകൾ കൂടി സമ്മാനിക്കുകയുണ്ടായി. സ്കൂൾ വികസന സമിതി ചെയർമാൻ ആർ. നാസർ നാട മുറിച്ച് നവീകരിച്ച കമ്പ്യൂട്ടറിലാബ് പ്രാക്ടിക്കൽ ക്ലാസിനായി തുറന്നു കൊടുത്തു. ബ്ലോക്ക് ഡിവിഷൻ മെമ്പർ വി. ഉത്തമൻ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രിൻസിപ്പാൾ കെ രശ്മി സ്വാഗതo ആശംസിച്ചു. ഹെഡ്മാസ്റ്റർ പി ആനന്ദൻ പദ്ധതി വിശദീകരിച്ചു. തുടർന്ന് "ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം" എന്ന ബിരിയാണി ഭക്ഷണ വിതരണ പരിപാടിക്ക് ചുക്കാൻ പഠിച്ചവരെ ആദരിച്ചു. കൺവീനർ ശ്രീ ഡൊമിനിക് സെബാസ്റ്റ്യൻ എ ജെ, 8000 ത്തോളം ബിരിയാണി പാചകം ചെയ്ത നാസർ, പിടിഎ പ്രസിഡൻറ് പി അക്ബർ, സ്റ്റാർ സെക്രട്ടറി എസ് ജയലാൽ , കമ്പ്യൂട്ടറിൽ ലാബിന്റെ സീലിംഗ് വർക്കിന് നേതൃത്വം നൽകിയ ഫ്രാൻസിസ്, എന്നിവരാണ് അനുമോദനo ഏറ്റുവാങ്ങിയത് . സ്കൂളിൻറെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ലക്ഷ്യമാക്കി തുടങ്ങിയിരിക്കുന്ന ഈ ശ്രമങ്ങൾ എല്ലാ ക്ലാസുകളിലും ഒ എച്ച് പി പ്രൊജക്ടർ, ശബ്ദ സംവിധാനം, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിവരസാങ്കേതികവിദ്യ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുവരെ തുടരും.
കിഡ്സ് ഫെസ്റ്റ് 2 K23
2022-23 അധ്യയന വർഷത്തെ പ്രീ പ്രൈമറിയുടെ വാർഷികാഘോഷം കിഡ്സ് ഫെസ്റ്റ് 2 K23 എന്ന പേരിൽ 2023 ഫെബു വരി 28 _ ) 0 തീയതി 2 PM ന് സകൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. PTAപ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന വാർഷികാഘോഷങ്ങൾക്ക് HM ശ്രീ ആനന്ദൻ സാർ സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി K രശ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു.തുടർന്ന് നമ്മുടെ കുഞ്ഞു മക്കളുടെ നൃത്തനൃത്യങ്ങളും മറ്റ് കലാപരിപാടികളും നടത്തപ്പെട്ടു. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനമാണ് നമ്മൾ നടത്തിയത്. 2 മണി മുതൽ 6 മണി വരെ ഇടവേളയില്ലാത്ത തരത്തിൽ കുട്ടികൾ സന്തോഷത്തോടെയും ആകാംഷ ഭരിതരായും മാറിയ ഒരു ദിവസമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. സ്കൂളിലെ എല്ലാ വിഭാഗം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നമ്മുടെ 136കുട്ടികൾക്കും സമ്മാനം നൽകി.ദേശീയ ഗാനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.
ഹാപ്പി ഡ്രിങ്ക്സ് ഡേ
8 /3 /2023 ബുധനാഴ്ച ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ്സിൽ പ്രൈമറി വിഭാഗത്തിൽ ഹാപ്പി ഡ്രിങ്ക്സ് ഡേ സംഘടിപ്പിച്ചു. 25 തരത്തിലുള്ള ജ്യൂസുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. തയ്യാറാക്കുന്ന വിധം കുട്ടികളെ കാണിച്ചുകൊടുത്തു. തുടർന്ന് വിവിധ ഫലങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ജ്യൂസുകൾ ക്ലാസ് അടിസ്ഥാനത്തിൽ ഉണ്ടാക്കി കുട്ടികൾക്ക് നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ രശ്മി ടീച്ചറും ,ഹെഡ്മാസ്റ്റർ ആനന്ദൻ സാറും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ ഇമ്മാനുവൽ സാർ പ്രവർത്തനങ്ങൾ കാണുന്നതിനായി സ്കൂളിൽ എത്തിയിരുന്നു .സി ആർ സി കോഡിനേറ്റർ ശ്രീമതി ശാരിക ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. എല്ലാ ടീച്ചേഴ്സും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി ഈ പ്രവർത്തനം വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞു.
പഠനയാത്ര
കുട്ടികളിലെ വിജ്ഞാനവും വിനോദവും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പഠനയാത്ര മോഡൽ ഇൻക്ലൂസീവ് സ്കൂളിന്റെ ഭാഗമായി7/3/2023 ൽ നടത്തുകയുണ്ടായി. ഈ പഠന യാത്രയിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ ഭിന്നശേഷി കുട്ടികളെയും, അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി. കൂടാതെ കുട്ടികളോടൊപ്പം ചേർന്ന്നിൽക്കുന്ന ജനറൽ കുട്ടികൾക്കും ഈ പഠനയാത്രയിൽ അവസരം നൽകി. സ്കൂളിലെ മറ്റ് അധ്യാപകരും പഠനയാത്രയിൽ പങ്കുചേരുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട പിന്തുണ നൽകുകയും ചെയ്തു.കായംകുളം കൃഷ്ണപുരം കൊട്ടാരം, ആലപ്പുഴ ബീച്ച്, വിജയ പാർക്ക് എന്നിവയാണ് പഠന വിനോദയാത്രയിൽ തിരഞ്ഞെടുത്ത സ്ഥലങ്ങൾ. രാവിലെ 8 മണിക്ക് സ്കൂളിൽ നിന്നും ആരംഭിച്ച പഠനയാത്ര വൈകിട്ട് ആറുമണിയോടെ സ്കൂളിൽ തിരിച്ചെത്തി.
മെഡിക്കൽ ക്യാമ്പ്
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മുൻനിർത്തി കുട്ടികൾക്കായി8/3/2023ൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ടി. ക്യാമ്പിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ കുട്ടികളെയും, വൈദ്യ പരിശോധന ആവശ്യമെന്ന് പറഞ്ഞ ജനറൽ കുട്ടികളെയും ഉൾക്കൊള്ളിച്ചു. കുട്ടികളുടെ വൈദ്യ പരിശോധന ക്യാമ്പിന് നേതൃത്വം നൽകിയത് Dr. നിജിൽ( തുരുത്തി പള്ളി PHC) അവർകൾ ആയിരുന്നു. ഡോക്ടറിനെ കൂടാതെ വിവിധ ആരോഗ്യ പ്രവർത്തകരുടെ സേവനവും ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചു. തുടർന്നും കുട്ടികൾക്കുള്ള സൈക്കോളജിസ്റ്റിന്റെ സേവനവും, കുട്ടികൾക്ക് തുടർന്നുള്ള ചെക്കപ്പുകളും ഡോക്ടർ ഉറപ്പുനൽകി.
രക്ഷകർതൃ ശാക്തീകരണക്ലാസുകൾ
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഒപ്പം തന്നെ അവരുടെ രക്ഷിതാക്കളും സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അർഹിക്കുന്നു. അവർക്ക് ലഭ്യമായ എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൂടി ഭിന്നശേഷി മേഖലയിൽ ലഭിക്കുന്ന നിയമ സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഹൈക്കോട്ട് അഡ്വക്കേറ്റ് ആയ ശ്രീമതി. അജിത രക്ഷിതാക്കൾക്കായി 20/3/2023 ന് ക്ലാസുകൾ എടുത്തു. പ്രസ്തുത ക്ലാസ്സിൽ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളോട് ഒപ്പം തന്നെ ജനറൽ കുട്ടികളുടെ രക്ഷിതാക്കളും ഉൾപ്പെട്ടിരുന്നു. നിയമ സംരക്ഷണങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ 34 പേർ പങ്കെടുത്തു.. കൂടാതെ സ്കൂളിലെ അധ്യാപകരും ഈ ക്ലാസ് പ്രയോജനപ്പെടുത്തുകയുണ്ടായി
എൻ എം എം എസ് സബ്ജില്ലയിലെ മികച്ച വിജയം'
ഗവ ഡി വി എച് എസ്സ് എസ്സ് ചാരമംഗലം സ്കൂളിലെ 2022 ഡിസംബർ മാസം നടന്ന എൻ എം എം എസ് പരീക്ഷയിൽ ചേർത്തല സബ്ജില്ലയിലെ തന്നെ മികച്ച വിജയം നേടുക ഉണ്ടായി.7 പേരാണ് എൻ എം എം എസ് നേടിയത്.ഈ കുട്ടികൾക്ക് തുടർന്നുള്ള നാല് വർഷം കൊണ്ട് 48000/ രൂപ സ്കോളർഷിപ് ലഭിക്കും.പരീക്ഷ എഴുതിയ 40 കുട്ടികളിൽ 35 പേരും വിജയിച്ചു എന്ന് ഉള്ളത് അഭിമാന അർഹമാണ്.എട്ടാം ക്ലാസ്സിലെ കുട്ടികൾ ആയ അഭിനാരാജ് എ എസ്സ് ,ഹരികീർത്തന എസ്സ് ,ഗംഗ ചന്ദ്രപ്പൻ, ആദർശ് കെ പി,അമൃത അജയൻ , അമൃത എസ്സ്, ആര്യൻ പി രമേഷ് എന്നിവർ ആണ് സ്കോളർഷിപ്പിന് അർഹരായവർ.ചിട്ടയായ പരിശീലനവും സ്വയം പഠനവും കൊണ്ട് ആണ് ഈ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ ആയത്.
പഠനോത്സവം 2023
ഗവ ഡീ വി എച്ച എസ്സ് എസ്സ് ചരമംഗലം സ്കൂളിൻ്റെ പഠനോത്സവം 2023 ഏപ്രിൽ 22 ശനിയാഴ്ച ഉച്ചക്ക് ശേഷം 4 മണിക്ക് തിരുവിഴ,പടനിലം എന്ന സ്ഥലത്ത് നടന്നു. ചടങ്ങിൽ നവ്യാ വി.ജെ (സ്കൂൾ ലീഡർ ) സ്വാഗതം പറഞ്ഞു.യോഗത്തിൻ്റെ അധ്യക്ഷൻ പി അക്ബർ (പിടിഎ പ്രസിഡൻറ് ) .യോഗം ഉദ്ഘാടനം ചെയ്തത് സിനിമോൾ സാംസൺ (പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്).ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് ശ്രീ നിപുഎസ് പത്മം (വൈസ് പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്)ആർ. ബെൻസിലാൽ (മെമ്പർ വാർഡ് 12) എന്നിവർ സംസാരിച്ചു.തുടർന്ന് NMMS സ്കോളർഷിപ് ,എൻസിസി ചീഫ് മിനിസ്റ്റർ അവാർഡ് നേടിയ കുട്ടി,കുട്ടി കസ്റ്റംസ് അവാർഡ് നേടിയവർ ,കേരള സംസ്ഥാന NuMats പരീക്ഷ സംസ്ഥാന തലത്തിൽ വിജയിച്ച് കുട്ടി,ഭരത് സ്കൗട്ട് ആൻഡ് ഗൈഡ് രജ്യപുറസ്കാർ അവാർഡ് നേടിയ കുട്ടികൾ തുടങ്ങിയവർക്കുള്ള പുരസ്കാര വിതരണം നടന്നു. തുടർന്ന് കുമാരി അമൃത സുനിൽ (ചെയർപേഴ്സൺ ഡിവിഎച്ച്എസ്എസ് ചാരമംഗലം ) യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ പഠന പ്രവർത്തനങ്ങളുടെ അവതരണം നടന്നു.