"എ.യു.പി.സ്കൂൾ വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 154: വരി 154:

'വായനാശീലം എല്ലാ കുട്ടികളിലും' എന്ന ലക്ഷ്യത്തോടെയാണ് വായനക്കാർഡ് എന്ന നൂതന ആശയം രൂപപ്പെട്ടത്. എല്ലാ ക്ലാസിലും 29 വായനക്കാർഡ് വീതം നൽകുന്നു.ഓരോ കുട്ടിയും 29 വായനാക്കാർഡും  നിർബന്ധമായും വായിച്ചിരിക്കണം. പിന്നോക്കക്കാരായ കുട്ടികൾ പത്തെണ്ണമെ ങ്കിലും വായിച്ചിരിക്കണം. വായിക്കുന്നതിന് അനുസരിച്ച് ക്ലാസിലുള്ള വായനാ ചാർട്ടിൽ കുട്ടികളുടെ പേരും  രേഖപ്പെടുത്തുന്നു. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഒഴിവുസമയങ്ങളിൽ ആ യാണ് ഈ പ്രവർത്തനം നടക്കുന്നത്. ഇത് മൂല്യനിർണയം നടത്തുകയും മുഴുവൻ കുട്ടികളും  വായിച്ച 10 ക്ലാസ്സുകൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു.

'''വായനാ മരം'''
ലൈബ്രറി പുസ്തകങ്ങൾ ക്ലാസ് ടീച്ചർ മുഖാന്തരം കുട്ടികൾക്ക് വിതരണം ചെയ്യുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു. അതിനുശേഷം ക്ലാസ്സിൽ വായനാ മരം വരച്ച് കുട്ടികൾ വായിക്കുന്നതിനു അനുസരിച്ച് മരത്തിൽ ഇലകൾ വരച്ച് വായിച്ച പുസ്തകവും കുട്ടിയുടെ പേരും ഇലയിൽ അടയാളപ്പെടുത്തുന്നു. കൂടുതൽ പുസ്തകം വായിച്ച കുട്ടിക്ക് മാർച്ച് മാസത്തിൽ സമ്മാനം നൽകുകയും ചെയ്യുന്നു.
'''ജൈവ വൈവിധ്യ പാർക്ക്'''
സ്കൂളിൽ പലതരം ചെടികൾ വച്ചുപിടിപ്പിക്കുകയും, അതിനെ പരിപാലിക്കുകയും ചെയ്യുക. കൂടാതെ പച്ചക്കറി,പൂന്തോട്ടം എന്നിവയും വെച്ച് പിടിപ്പിക്കുകയും ചെയ്തു. ലയറിങ്,ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ് മുതലായ പഠനപ്രവർത്തനങ്ങൾ ചെയ്ത് കുട്ടികൾക്ക് സ്വയം പരിശീലിക്കാനുള്ള  അവസരവും ഒരുക്കി.
'''കരാട്ടെ ക്ലാസ് പരിശീലനം'''
ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്.

[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബുകൾ|സയൻസ് ക്ലബ്]]
[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബുകൾ|സയൻസ് ക്ലബ്]]

16:13, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.യു.പി.സ്കൂൾ വെളിമുക്ക്
വെളിമുക്ക് എ യു പി സ്കൂൾ
വിലാസം
ചേളാരി

VELIMUKKU A.U.P S CHELARI
,
വെളിമുക്ക് പി.ഒ.
,
676317
,
മലപ്പുറം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽaupsvelimukku@gmail.com
കോഡുകൾ
സ്കൂൾ കോഡ്19456 (സമേതം)
യുഡൈസ് കോഡ്32051200513
വിക്കിഡാറ്റQ64567865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുന്നിയൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം. കെ രാജഗോപാലൻ
പി.ടി.എ. പ്രസിഡണ്ട്കെ. പി അഹമ്മദ് സ്വാലിഹ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മു കുൽസു
അവസാനം തിരുത്തിയത്
11-03-202219456

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ താഴെ  ചേളാരി സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ വെളിമുക്ക്.ഇന്ന് നൂറാം  വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് .

ചരിത്രം

1923 ൽ മലപ്പുറം ജില്ലയിലെ ചേളാരിക്ക് അടുത്തുള്ള പാണക്കാട് എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ പ്രൈമറി സ്കൂൾ ആയിട്ടാണ് വെളിമുക്ക് യുപി സ്കൂളിൻ്റെ തുടക്കം. സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായ ശേഖരൻ നായരായിരുന്നു. അക്കാലത്ത് ചെറിയ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അടുത്തൊന്നും വിദ്യാലയമുണ്ടായിരുന്നില്ല. പണികോട്ടും പടിയിൽ അക്കാലത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ഒരു മുസ്ലിം വിദ്യാലയം മാത്രമാണ് ഉണ്ടായിരുന്നത്. ശ്രീമാൻ ശേഖരൻ നായർ സ്ഥലത്തെ ഒരു നാട്ടുപ്രമാണി ആയിരുന്നു. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

അന്നത്തെ ഏറനാട് താലൂക്കിലെ ഒരു ഭാഗമായിരുന്ന വെളിമുക്ക് അംശത്തിലെ പാപ്പന്നൂരും മറ്റു പ്രദേശങ്ങളും ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്നു. ഇവിടത്തുകാർ അധികപേരും കൂലിപ്പണിക്കാരും ദരിദ്രരുമായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിച്ചിരുന്നത്. സ്കൂളിൻ്റെ നാലയലത്തേക്ക് പോലും അവർ കടന്നു വന്നിരുന്നില്ല.

[കൂടുതൽ വായിക്കാം]

ഭൗതികസൗകര്യങ്ങൾ

വെളിമുക്ക് എ യു പി സ്കൂൾ ഇന്ന് മൂന്ന് ഏക്കർ 15 സെന്റിൽ അതിവിശാലമായ ക്യാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി വലിയ സ്റ്റേജ് സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, അടുക്കള സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

ലൈബ്രറി

ഈ വർഷം നാൽപതിനായിരത്തോളം രൂപ വിലവരുന്ന ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്.

ഐടി ലാബ്

7 കമ്പ്യൂട്ടറുകളും 16 ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉൾപ്പെടെ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ വിപുലമായ ഐടിലാബാണ് ഉള്ളത്.

12 സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.

വാഹനസൗകര്യം

കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു ബസ്സുകൾ നിലവിലുണ്ട്.

ജലലഭ്യത

ജല സൗകര്യത്തിനായി ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്. കുടിവെള്ളത്തിനായി പ്രത്യേക കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണ സൗകര്യം എന്നിവയുമുണ്ട്.

ക്ലാസ്സുകളിൽ അറിയിപ്പുകൾ എത്തിക്കാനുള്ള ക്യാബിനുകൾ എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, സി സി ടി വി, ഫോട്ടോസ്റ്റാറ് പ്രിന്റിങ് മെഷീൻ, ഹലോസ്കൂൾ എന്നീ സംവിധാനങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബ്രീത്തിങ്ങ് എക്സസൈസ്

കുട്ടികളുടെ ഒരു ദിവസം ആരംഭിക്കുന്നത് ബ്രീത്തിങ്ങ് എക്സസൈസ്സോടു കൂടിയാണ് ആണ്. ഇതിൻ്റെ പ്രധാനലക്ഷ്യം കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുക, ടെൻഷൻ കുറക്കുക, ഓർമശക്തി വർദ്ധിപ്പിക്കുക തുടങ്ങിയവയാണ്. നാലു വിധത്തിലുള്ള എക്സൈസാണ് ദിവസവും ചെയ്യുന്നത്.

ഡിസ്പ്ലെ

എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഡിസ്പ്ലെ നടത്താറുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 400 കുട്ടികൾക്ക് ഏറ്റവും മികച്ച ഡിസ്പ്ലേ ഒരുക്കിയത് ഈ സ്കൂളായിരുന്നു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ഗ്രൂപ്പാണിത്. ഇവർക്ക് പ്രത്യേക യൂണിഫോം ഉണ്ട്. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും വളണ്ടിയർമാരാകുന്നതും ഇവരാണ്. അവർക്കുവേണ്ട ട്രെയിനിങ്ങും സ്കൂളിൽ നൽകപ്പെടുന്നു.

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ജനാധിപത്യ ഭരണസംവിധാനം എങ്ങനെയാണ് നടപ്പിൽ വരുത്തുന്നതെന്ന് മനസ്സിലാക്കുന്നതിനായി പൊതുതെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും അതേപോലെ പരിചയപ്പെടുത്തി കൊണ്ടാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനുശേഷം പാർലമെൻ്റ് കൂടുകയും ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ പങ്ക് നിർവഹിക്കുകയും ചെയ്തു.മെഗാ ക്വിസ് മത്സരം

ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ക്വിസ് മത്സരം ജൂൺ മുതലാണ് ആരംഭിക്കുക. എല്ലാ തിങ്കളാഴ്ചയും 25 നു മുകളിൽ ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും കുട്ടികൾ ഇത് എഴുതി എടുക്കുകയും ചെയ്യുന്നു. മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ക്വിസ് മത്സരം നടത്തുന്നു. ആദ്യത്തെ മത്സരം എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകളിൽ നടക്കുന്നു. മാർച്ച് മാസത്തിൽ അവസാന റൗണ്ടിൽ എത്തുന്ന എട്ടു കുട്ടികളെ ഉൾപ്പെടുത്തി പൊതുവേദിയിൽ വെച്ച് മെഗാ ഫിനാലെ നടത്തുന്നു. ഇതിൽ വിജയിക്കുന്നവർക്ക് സ്വർണ്ണ നാണയവും മറ്റുള്ളവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.

തിരിനാളം

ഭിന്നശേഷിക്കാർക്കുള്ള തൊഴിൽപരിശീലനം. ഭിന്നശേഷിക്കാർക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ലിസ്റ്റ് ആക്കുന്നു.

1. കുട നിർമ്മാണം

2.ഫിനോയിൽ നിർമ്മാണം

3. കടലാസ് പേന നിർമ്മാണം

4. കടലാസ് ബാഗ് നിർമ്മാണം

5. മാല ഉണ്ടാക്കൽ മുതലായവ...

ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു.  ഈ വർഷം ഫിനോയിൽ നിർമ്മാണം ആണ് തെരഞ്ഞെടുത്തത്. അതിൽ നിന്ന് ചെറിയൊരു വരുമാനവും അവർക്ക് ലഭിച്ചു.

കൗൺസിലിംഗ് ക്ലാസ്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചും വെവ്വേറെയും ക്ലാസുകൾ നടത്താറുണ്ട്. കൂടാതെ രക്ഷിതാക്കൾക്കും ക്ലാസുകൾ നടത്താറുണ്ട് വർഷങ്ങളായി ചൈൽഡ് ലൈൻ പ്രവർത്തകരും എക്സൈസ് വകുപ്പും ക്ലാസ്സുകൾ തരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകനായ നവാസ് കൂരിയാട്, ശ്രീ ബിജു (എക്സൈസ് വകുപ്പ്) രംഗീഷ് കടവത്ത് (സൈബർസെൽ) എന്നിവരുടെ ക്ലാസുകൾ അടുത്തിടെ നടന്നു.

മോട്ടിവേഷൻ ക്ലാസ്സ്

ഭിന്നശേഷിക്കാരനായ ശ്രീ ജോൺസൺ പേരാമ്പ്ര ( എൽ ഇ ഡി ബൾബ് കണ്ടു പിടിച്ച വ്യക്തി ), അദ്ദേഹത്തിന്റെ ക്ലാസ്സ് വളരെ ഏറെ ഫലം ചെയ്തു.

സ്പെല്ലിംഗ് ഗെയിം

പല കുട്ടികളെയും ഏറെ വിഷമിപ്പിക്കുന്നതാണ് ഇംഗ്ലീഷ് സ്പെല്ലിംഗ് പഠനം. ഇത് എളുപ്പമാക്കുക എന്ന ഉദ്ദേശമാണ് 'സ്പെല്ലിംഗ് ഗെയിം' എന്നതിലേക്ക് വെളിമുക്ക് എ.യു.പി.എസ് നെ എത്തിച്ചത്.

വായനാ കാർഡ്

'വായനാശീലം എല്ലാ കുട്ടികളിലും' എന്ന ലക്ഷ്യത്തോടെയാണ് വായനക്കാർഡ് എന്ന നൂതന ആശയം രൂപപ്പെട്ടത്. എല്ലാ ക്ലാസിലും 29 വായനക്കാർഡ് വീതം നൽകുന്നു.ഓരോ കുട്ടിയും 29 വായനാക്കാർഡും  നിർബന്ധമായും വായിച്ചിരിക്കണം. പിന്നോക്കക്കാരായ കുട്ടികൾ പത്തെണ്ണമെ ങ്കിലും വായിച്ചിരിക്കണം. വായിക്കുന്നതിന് അനുസരിച്ച് ക്ലാസിലുള്ള വായനാ ചാർട്ടിൽ കുട്ടികളുടെ പേരും  രേഖപ്പെടുത്തുന്നു. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഒഴിവുസമയങ്ങളിൽ ആ യാണ് ഈ പ്രവർത്തനം നടക്കുന്നത്. ഇത് മൂല്യനിർണയം നടത്തുകയും മുഴുവൻ കുട്ടികളും  വായിച്ച 10 ക്ലാസ്സുകൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു.

വായനാ മരം

ലൈബ്രറി പുസ്തകങ്ങൾ ക്ലാസ് ടീച്ചർ മുഖാന്തരം കുട്ടികൾക്ക് വിതരണം ചെയ്യുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു. അതിനുശേഷം ക്ലാസ്സിൽ വായനാ മരം വരച്ച് കുട്ടികൾ വായിക്കുന്നതിനു അനുസരിച്ച് മരത്തിൽ ഇലകൾ വരച്ച് വായിച്ച പുസ്തകവും കുട്ടിയുടെ പേരും ഇലയിൽ അടയാളപ്പെടുത്തുന്നു. കൂടുതൽ പുസ്തകം വായിച്ച കുട്ടിക്ക് മാർച്ച് മാസത്തിൽ സമ്മാനം നൽകുകയും ചെയ്യുന്നു.

ജൈവ വൈവിധ്യ പാർക്ക്

സ്കൂളിൽ പലതരം ചെടികൾ വച്ചുപിടിപ്പിക്കുകയും, അതിനെ പരിപാലിക്കുകയും ചെയ്യുക. കൂടാതെ പച്ചക്കറി,പൂന്തോട്ടം എന്നിവയും വെച്ച് പിടിപ്പിക്കുകയും ചെയ്തു. ലയറിങ്,ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ് മുതലായ പഠനപ്രവർത്തനങ്ങൾ ചെയ്ത് കുട്ടികൾക്ക് സ്വയം പരിശീലിക്കാനുള്ള  അവസരവും ഒരുക്കി.

കരാട്ടെ ക്ലാസ് പരിശീലനം

ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്.

സയൻസ് ക്ലബ്

മാനേജ്മെന്റ്

മാഹിർ ഉമ്മെർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 ശ്രീ.ടി എം.കുട്ടി കൃഷ്ണൻ 1942-1950
2 ശ്രീ.കെ.കുഞ്ഞുണ്ണി നായർ 1950-1951
3 ശ്രീ.എം .പി രാമപണിക്കർ 1951-1955
5 ശ്രീ.കെ.ശ്രീധരൻ എമ്പ്രാന്തിരി 1955-1956
6 ശ്രീ.ടി.എം.കുട്ടി കൃഷ്ണൻ 1957-1975
7 ശ്രീ.പി,ചന്ദ്രശേഖരൻ  നായർ 1978-1983
8 ശ്രീമതി.സൗദാമിനി അമ്മ 1983-1986
9 ശ്രീ.ടി .ഭാസ്കരൻ 1986-2007
10 ശ്രീമതി.സുകുമാരി 2007-2015
11 ശ്രീമതി.യു.ഉഷ 2015-2020
12 ശ്രീ,എം.കെ.രാജഗോപാലൻ 2020-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥി

ക്രമ

നമ്പർ

പേര് പ്രവർത്തന മേഖല ചിത്രം
1 കെ. ടി. ജലീൽ[1]
2 പുഷ്പ പൊതായ റിട്ടയേർഡ് ജഡ്ജി
3 മുഹമ്മദ് മുസ്തഫ[2]
4 നാരായണദാസ് പീഡിയാട്രിക് സ്പെഷലിസ്റ്റ് കാലിക്കറ്റ് മെഡിക്കൽ കോളേജ്
5 എ പി അബ്ദുൽ വഹാബ് മുൻ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ. പ്രൊഫസർ  പി എസ് എം ഒ കോളേജ്.
6 ചക്കാല ഫസൽ അസോസിയേറ്റ് പ്രൊഫസർ ആർട്സ്& സയൻസ്  കോളേജ്,  കോഴിക്കോട്
7 ശുഐബ് (ഭിന്നശേഷി വിദ്യാർത്ഥി ) ജനറൽ ഫിസിഷ്യൻ
8 സാവിത്രി റിട്ടയേർഡ് ഡി ഡി
9 അബൂബക്കർ എ ഇ ഒ
10 സൈതലവി എ ഇ ഒ
11 ഉവൈസ് സൈക്യാട്രിസ്റ്റ്
12
13
14
15
16
17
18
19
20
21
22
23

ചിത്രശാല

സ്കൂളിലെ കൂടുതൽ ചിത്രങ്ങൾ കാണാൻ  ഇവിടെ  ക്ലിക്ക് ചെയ്യൂ

Clubs

  • Journalism Club
  • Heritage
  • I T Club
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ബാലസഭ
  • പരിസ്ഥിതി ക്ലബ്
  • കാർഷിക ക്ലബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 4 കി.മി. തെക്ക് NH 17 ലുള്ള താഴെ ചേളാരിയിൽ നിന്നും 500 മി.കിഴക്ക്, കുരുമയിൽ റോഡിൽ.

{{#multimaps: 11.10688,75.89394 | width=800px | zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.സ്കൂൾ_വെളിമുക്ക്&oldid=1735700" എന്ന താളിൽനിന്ന് ശേഖരിച്ചത്