എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ കെട്ടിടം

വെളിമുക്ക് എ യു പി സ്കൂൾ ഇന്ന് മൂന്ന് ഏക്കർ 15 സെന്റിൽ അതിവിശാലമായ ക്യാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി വലിയ സ്റ്റേജ് സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, അടുക്കള സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

സ്കൂൾ ക്ലാസ് റൂം








ലൈബ്രറി

ഈ വർഷം നാൽപതിനായിരത്തോളം രൂപ വിലവരുന്ന ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്.

ലൈബ്രറി






ഐടി ലാബ്

7 കമ്പ്യൂട്ടറുകളും 16 ലാപ്ടോപ്പും 10 പ്രൊജക്ടറും ഉൾപ്പെടെ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ വിപുലമായ ഐടിലാബാണ് ഉള്ളത്.

12 സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.




വാഹനസൗകര്യം

കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു ബസ്സുകൾ നിലവിലുണ്ട്.








ജലലഭ്യത

ജല സൗകര്യത്തിനായി ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്. കുടിവെള്ളത്തിനായി ഓരോ നിലയിലും പ്രത്യേക കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്.





അടുക്കള

ഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ,സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണയൂണിറ്റ് എന്നിവയുമുണ്ട്.




സിസിടിവി

സ്കൂളിന്റെ സുരക്ഷയ്ക്ക് വേണ്ടി 7 സിസിടിവി ക്യാമറകൾ സ്കൂളിലും പരിസരങ്ങളിലുമായി മാനേജ്മെന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉള്ളതുകൊണ്ട് സുരക്ഷിതത്വ ബോധം കൂടുതൽ ഉളവാകുന്നു.





സ്‌പീക്കർ 

സ്കൂളിലെ അറിയിപ്പുകൾ, പ്രാർത്ഥനാഗീതങ്ങൾ, മുതലായവ കൃത്യമായി ഓരോ ക്ലാസിലും എത്തിക്കാനായി എല്ലാ ക്ലാസുകളിലും സ്‌പീക്കർ സ്ഥാപിച്ചിട്ടുണ്ട്.

ഓട്ടോമാറ്റിക് ബെൽ സിസ്റ്റം

ഓരോ പീരിയഡ് കഴിയുമ്പോഴും കൃത്യമായി ബെൽ അടിക്കാൻ ഓട്ടോമാറ്റിക് ബെൽ സിസ്റ്റം ഉപകരിക്കുന്നു . ഇതിലൂടെ ക്ലാസ്സുകളുടെ മാറ്റങ്ങൾ, ഓരോ പിരിയഡിന്റെയും അറിയിപ്പുകൾ തുടങ്ങിയവ ഓട്ടോമാറ്റിക്കായി കുട്ടികൾക്ക്  എത്തുന്നു.

ഹലോ സ്കൂൾ

സ്കൂളിലെ അറിയിപ്പുകൾ രക്ഷിതാക്കളിലേക്ക് എത്താനാണ് ഹലോ സ്കൂൾ സിസ്റ്റം ഉപയോഗിക്കപ്പെടുന്നത്. ഇവിടെ രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഈ സോഫ്റ്റ്‌വെയറിൽ സേവ് ചെയ്തിരിക്കും. രക്ഷിതാക്കൾ കൂടി ഹലോ സ്കൂൾ ഫോൺ നമ്പർ അവരുടെ മൊബൈൽ ഫോണുകളിൽ സേവ് ചെയ്യണം. സ്കൂളിലെ പ്രധാനപ്പെട്ട  ഓരോ അറിയിപ്പുകളും മിസ്കോൾആയി ഹലോ സ്കൂൾ നമ്പറിൽ നിന്നും രക്ഷിതാവിലേക്ക് എത്തുന്നു . അങ്ങനെ സ്കൂൾ -രക്ഷിതാവ് ബന്ധം സുഗമമായി നടക്കുന്നു.