എ.യു.പി.സ്കൂൾ വെളിമുക്ക്/നാടോടി വിജ്ഞാനകോശം
മലപ്പുറം ജില്ലയിലെ മൂന്നിയൂരിലുള്ള ദേവി ക്ഷേത്രത്തിൽ അരങ്ങേറുന്ന കോഴി കളിയാട്ടം ആണ് ഈ പ്രദേശത്തെ വലിയ ഉത്സവം. കളിയാട്ടക്കാവ് ബസാർ കെങ്കേമമായി കൊണ്ടാടുന്ന കളിയാട്ട ഉത്സവത്തിലെ കോഴി വരവും, കുരുത്തോല കൊണ്ട് നിർമ്മിച്ച പൊയ് കുതിര വരവും രാവിലെ ഉത്സവ പരമ്പരയുടെ അവസാന കണ്ണികളിൽ ഒന്നായിരിക്കണം. മലയാളമാസം ഇടവത്തിലെ ആദ്യ തിങ്കളാഴ്ച കാപ്പൊലി യോട് കൂടിയാണ് ഉത്സവം ആരംഭിക്കുന്നത്. പിന്നീടുള്ള ദിനങ്ങളിൽ കളിയാട്ടത്തിലെ വരവ് അറിയിച്ചുള്ള പോയി കുതിരകൾ ദേശത്തെ വലംവയ്ക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം ഇടവത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച കോഴി കളിയാട്ട ത്തോടുകൂടി അവസാനിക്കുന്നു വിവിധ പ്രദേശത്തുനിന്നും ഭക്തജനങ്ങൾ കൊണ്ടുവരുന്ന കോഴി കുതിര രൂപങ്ങളുടെ ഘോഷയാത്രയിൽകൊട്ട് വാദ്യങ്ങളും ഉണ്ടായിരിക്കും. ആചാരപ്രകാരം പ്രദക്ഷിണത്തിനുശേഷം ഈ രൂപങ്ങളെ ക്ഷേത്രത്തിനു സമീപം ധ്വംസനം ചെയ്യുന്നു. വൈകുന്നേരം താലപ്പൊലി ഉണ്ടാകും. കളിയാട്ട കാവിലേക്ക് പുറപ്പെടുന്നതിനു മുൻപായി വിവിധ ദേശങ്ങളിൽ നിന്നുള്ള പൊയ്കു തിര സംഘങ്ങൾ മമ്പുറം മഖാമിൽ സന്ദർശനം നടത്തി കാണിക്ക നൽകി മഖാമിൽ മുന്നിൽവെച്ച് മമ്പുറം തങ്ങളുടെ നന്മകൾ ചെണ്ട കൊട്ടി പാടുന്നു. തുടർന്ന് മഖാമിലെ കൊടി മരത്തെ വലം വെച്ചാണ് മടങ്ങുന്നത്. ആചാരപ്രകാരം സാംബവ മൂപ്പന്റെ നേതൃത്വത്തിലുള്ള സംഘം പോയ് കുതിരകളുമായി ആദ്യം കാവ് വീണ്ടും. തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നുള്ള പൊയ് കുതിര സംഘങ്ങൾ ക്ഷേത്രത്തിലെത്തുന്നു.